ചരിത്രത്തിന്‍റെ ഏകപക്ഷീയതയെയും അധികാരീരൂപങ്ങളുടെ അടക്കിവാഴലിനെയും പ്രതിരോധിക്കുന്ന പ്രകൃത്യുന്മുഖമായ കഥാഭാവനയുടെ എതിരെഴുത്തുകളാണ് അയ്മനം ജോണിന്‍റെ കഥകള്‍. ഭാഷ, മതം, ധനം, ശാസ്ത്രം തുടങ്ങിയ ഭിന്നചെരുവകള്‍ ചേര്‍ന്ന സ്വയം നിര്‍മ്മിത ജീവിതവ്യവസ്ഥകളുടെ യാന്ത്രികതയ്ക്ക് അടിമപ്പെട്ട പുതുകാലജീവിതം അതിന്‍റെ പ്രാപഞ്ചിക സത്തകളില്‍ നിന്ന് എത്രത്തോളം അകന്നുപോയിരിക്കുന്നു എന്ന് ഈ കഥകള്‍ നമ്മോടു പറയുന്നു. പ്രമേയപരമായി അങ്ങനെ ഒരുമപ്പെടുമ്പോഴും രൂപഭാവങ്ങളില്‍ തികഞ്ഞ വ്യത്യസ്തത പുലര്‍ത്തുന്നു ഈ കഥകള്‍.