ശാശ്വതവും ആദർശപരവുമായനീതിയും ധർമ്മവുമാണ് എല്ലാ നീതിപീഠങ്ങളും ലക്ഷ്യമിട്ടിരിക്കുന്നത് .ഓരോ കാലഘട്ടത്തിലെയും സാഹചര്യങ്ങളും സാമൂഹികക്രമവും അതതു കാലത്തെ നീതിയെയും നീതിശാസ്ത്രത്തെയും സ്വാധീനിക്കുന്നു .ജീവിതത്തെ ഉത്‌കൃഷ്ടവും ക്ലേശരഹിതവുമാക്കുന്ന , ആക്കേണ്ട നീതിവ്യവസ്ഥ ചിലപ്പോൾ ജീവിതത്തെ അപകൃഷ്ടവും ക്ലേശഭരിതവുമാക്കുന്നു .നീതിനിർവഹണത്തിന്റെ ഉന്നതപീഠമായ കോടതി മനുഷ്യന്റെ ആശ്രയവും അത്താണിയുമാണ് .കൊച്ചി നഗരത്തിന്റെ പശ്ചാത്തലഭൂമികയിൽ ,നീറുന്ന സാമൂഹ്യഭീഷണികൾക്കെതിരെ കോടതി കയറാൻ കരളുറപ്പുകാട്ടുന്നസുമനസുകൾ .ജീവിതത്തിന്റെ വർണ്ണവിതാനങ്ങൾക്കു താഴെ ദുഷ്കരപ്രശ്നങ്ങളുടെ അന്തർധാര .ജുഗുപ്സാവഹമായ പൊതുവിപത്തുകള്ക്ക് നേരെ വിരൽചൂണ്ടുന്ന മനസ്സിന്റെ സ്‌നേഹോദാരത. രചനാരീതിയുടെ ലാളിത്യവും ഭംഗിയും കൊണ്ട് ഹൃദ്യമായ നോവൽ..