ഏതാനും സെക്കന്റുകള്‍ തറഞ്ഞുപോയതുപോലെ നിന്നുപോയി. ഡി.ഐ.ജി അരുണ്‍. തൂങ്ങിക്കിടക്കുന്ന കാലുകളിലൂടെ അയാളുടെ കണ്ണുകള്‍ മുകളിലേക്കിഴഞ്ഞു ചെന്നു. കണ്ണുകള്‍ തുറിച്ച്, നാവു പുറത്തേക്കു നീട്ടി രാധ! സാരിയില്‍ കുരുക്കിട്ട് ഫാനിലായിരുന്നു അവള്‍ തൂങ്ങി മരിച്ചിരുന്നത്... എന്തു വേണമെന്ന് പെട്ടെന്ന് അയാള്‍ക്കു പിടി കിട്ടിയില്ല. ഒരിക്കലും ചിന്തിക്കാത്ത ഒരു രംഗമാണല്ലോ മുന്നില്‍!? ...
മുന്നൂറിലധികം നോവലുകൾ എഴുതിയിട്ടുള്ള മലയാളത്തിലെ ജനപ്രിയ നോവലിസ്റ്റാണ് മെഴുവേലി ബാബുജി. പത്തനംതിട്ട ജില്ലയിലെ ആറന്മുളയ്ക്ക് സമീപമുള്ള മെഴുവേലി സ്വദേശിയാണ്.
അധ്യാപകനായിരുന്ന ഇദ്ദേഹം ക്രൈം നോവലുകൾക്ക് പുറമെ തുളസീദാസ് സംവിധാനം ചെയ്ത് 1995 ൽ പുറത്തിറങ്ങിയ മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന സിനിമയുടെ കഥയും എഴുതിയിട്ടുണ്ട്.