അദ്ദേഹത്തിൻ്റെ സ്വതസിദ്ധമായ ശൈലിയിലുള്ള ഒരു പുസ്തകമാണിത്. പ്രേതവും യക്ഷിയും ഒക്കെ ഇതിലുണ്ട്. വിക്ടർ എന്ന കഥാപാത്രം വർഷങ്ങൾക്കുശേഷം കുടുംബത്തിലേക്ക് തിരിച്ചെത്തുകയാണ്. അവിടെ മരിച്ചു പോയ ജേഷ്ഠന്റെ ഭാര്യയും പെൺമക്കളുമാണ് ഉള്ളത്. പക്ഷേ വിക്ടറിനുള്ളിൽ മറ്റൊരാൾ ഉണ്ടായിരുന്നു. വിക്ടറിൽ നിന്ന് ആ കുടുംബത്തെ രക്ഷിക്കാൻ എത്തുന്ന ഭഗവതിയും ക്ലാരയും തിരുമേനിയും പള്ളീലച്ചനും. രസമുള്ള ഒരു രചന തന്നെയാണിത്.