കൃത്രിമമായ വിഭജനത്തിലൂടെ അന്യമാക്കപ്പെട്ട ഒരു നഗരത്തിന്റെ ഹൃദയവും താളവും ശബ്ദവും മുഴക്കവും അതിസൂക്ഷ്മതയോടെ രേഖപ്പെടുത്തുകയാണ് ബെന്യാമിൻ. ചോര ചിന്തുന്ന സ്ഫോടനങ്ങൾ, കൊടി കുത്തി വാഴുന്ന അധോലോകം, മുഷിഞ്ഞ തെരുവുകൾ, പാവപ്പെട്ട മനുഷ്യർ - മതവും രാഷ്ട്രീയവും പട്ടാള വാഴ്ച്ചയും ചേർന്ന് ഒരു മദ്ധ്യകാലത്തിലേക്ക് ആനയിക്കപ്പെടുന്ന നഗരം. പക്ഷെ, പ്രതീക്ഷ കൈവിടാതെ ഒരു പുതിയ കാലത്തിലേക്ക് പ്രതിരോധവുമായി ഈ നഗരം കണ് തുറക്കുകയാണ്. അങ്ങിനെയൊരു പ്രതിരോധത്തിന്റെ പ്രകാശരേഖയാണ് അഞ്ചാറു വർഷമായി മുടങ്ങാതെ ഒരുക്കപ്പെടുന്ന കറാച്ചി സാഹിത്യോൽത്സവം.
Benyamin (born 1971, Benny Daniel) is an Indian novelist and short story writer in Malayalam language from Nhettur, Kulanada, Pattanamtitta district of the south Indian state of Kerala. He is residing in the Kingdom of Bahrain since 1992, from the age of twenty, and his works appear regularly on Malayalam publications in Kerala.
പുസ്തകം: ഇരട്ടമുഖമുള്ള നഗരം രചന: ബെന്യാമിൻ പ്രസാധനം: ഗ്രീൻ ബുക്സ് പേജ് :168,വില :200
കറാച്ചിയിൽ നടന്ന സാഹിത്യോത്സവം പങ്കെടുക്കാൻ പോയ ബെന്യാമിൻന്റെ യാത്ര വിവരണമാണ് ഈ പുസ്തകം.പാകിസ്ഥാനിലേക്ക് ഉള്ള യാത്രയെ ഭീകരമായി ആണ് സുഹൃത്തുക്കളും ബന്ധുക്കളും എന്തിന് എയർപോർട്ട് അധികാരികൾ വരെ കാണുന്നത്. പോളിയോ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പാക്കിസ്ഥാൻ യാത്രക്ക് അനിവാര്യമാണ്. കൂടാതെ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി കൂടി ലഭിച്ചാലേ പാകിസ്ഥാനിലേക്ക് പറക്കാൻ സാധിക്കു.
ബെന്യാമിൻ കൊച്ചിയിൽ നിന്നുള്ള എയർ ലങ്ക വിമാനത്തിൽ കൊളംബോ വഴി കറാച്ചിയിലേക്ക് പറക്കുന്നു. ഇന്ത്യക്കാരനായതുകൊണ്ട് തന്നെ പാകിസ്താൻ പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണ്ട വന്നു. അഫ്ഗാനിസ്ഥാൻകാരൻ ആണെങ്കിൽ ഓരോ എട്ട് ദിവസം കൂടുമ്പോഴും വന്ന് റിപ്പോർട്ട് ചെയ്യണം. ഇന്ത്യയേക്കാൾ പാകിസ്ഥാൻ പേടിക്കുന്ന രാജ്യങ്ങളും രാജ്യക്കാരും ഉണ്ടെന്നു സാരം. വഴിയോരക്കാഴ്ചകളിൽ നിന്ന്, കാര്യമായ വികസനം ഒന്നും ഇല്ലാത്ത ഒരു സ്ഥലമാണ് കറാച്ചി എന്ന് ഗ്രന്ഥകാരൻ പറയുന്നു. ശിരോവസ്ത്രം ധരിക്കുക എന്നത് സ്വന്തം ഇഷ്ടം മാത്രമാണെന്നും, അതിന് പാകിസ്ഥാനിൽ അറബ് രാഷ്ട്രങ്ങളെ പോലെ ഒരു കാർക്കശ്യവും ഇല്ല എന്നും മനസ്സിലാക്കുന്നു. സാഹിത്യ സെമിനാറിൽ പങ്കെടുത്തവർ കൂടുതലും അപ്പർ ക്ലാസ്, അപ്പർ മിഡിൽ ക്ലാസ് വിഭാഗത്തിൽ പെട്ടവരായിരുന്നു എന്നും ഗ്രന്ഥകർത്താവ് പറയുന്നു. സൽവാർ കമ്മീസ് തന്നെയാണ് ഭൂരിപക്ഷം സ്ത്രീകളുടെയും വസ്ത്രം, പുരുഷൻമാരുടേത് ആകട്ടെ കുർത്തയും പൈജാമയും.
പാക്കിസ്ഥാനിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് കറാച്ചി. 23 കോടി ജനങ്ങൾ നഗരത്തിൽ വസിക്കുന്നു. ഒരു ചതുരശ്ര കിലോമീറ്റർ ആറായിരം പേർ അഥവാ ഒരു ചതുരശ്ര മീറ്ററിന് ഉള്ളിൽ ആറു പേർ അവിടെ തിങ്ങിപ്പാർക്കുന്നു. ഒരിഞ്ചുപോലും വളരാൻ ആകാതെ നഗരം ഇന്ന് വീർപ്പുമുട്ടുകയാണ്.
താഴ്ന്ന വരുമാനക്കാർക്ക് ഇടയിലെ വിദ്യാഭ്യാസമില്ലായ്മ ആണ് ഇന്ന് പാക്കിസ്ഥാൻ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, അവർ വിദ്യാഭ്യാസം എന്ന് ഉദ്ദേശിക്കുന്നത് മദ്രസയിൽ പോകുന്നതാണ്. ഇപ്പോൾ എടുത്ത് പറയേണ്ടത് കഴിഞ്ഞ 20 വർഷമായി വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ഇന്ത്യ കൈവരിച്ച നേട്ടം ആണ്.
ഗ്രന്ഥകാരൻ അഭിപ്രായത്തിൽ കുറഞ്ഞത് 75000 പേരെങ്കിലും കറാച്ചി സാഹിത്യോത്സവത്തിൽ പങ്കെടുത്തു. മൊത്തം 172 എഴുത്തുകാർ, അതിൽ 37 പേർ മറ്റു വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർ, മൂന്നു ദിവസങ്ങളിൽ ആയി എൺപതിലധികം സെഷൻസ്. സാഹിത്യോത്സവുമായി ബന്ധപ്പെട്ട് 25ലധികം പുസ്തകപ്രകാശനങ്ങളും തുടർചർച്ചകളും നടന്നു.ഒരു എഴുത്തുകാരൻ എന്ന നിലയിൽ ബെന്യാമിന് ലഭിക്കുന്ന പരിഗണനയും ആദരവും വായനക്കാരുടെ മനസ്സ് നിറക്കും.Goat Days (ആടുജീവിതം) എന്ന കൃതിയാണ് അദ്ദേഹത്തെ കറാച്ചി പുസ്തകോത്സവത്തിലേക്ക് ക്ഷണിക്കാൻ കാരണമായത്.
ബഷീറിന്റെ കൃതികൾ ഹിന്ദി വഴി ഉർദുവിൽ എത്തി എന്നറിഞ്ഞപ്പോൾ ഗ്രന്ഥ കർത്താവിനെ പോലെ എനിക്കും അത്ഭുതം തോന്നി. തകഴിയുടെ ചില കഥകളും, കെ ടി മുഹമ്മദ് ന്റെ കണ്ണുകൾ എന്ന കഥയും ഉറുദുവിലേക്ക് പരിഭാഷപ്പെടുത്തി ആജ് എന്ന മാസികയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ ചർച്ചകളിൽ ഇന്ത്യൻ സാഹിത്യത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ഉർദുവിൽ, സിനധിയിൽ, നേപ്പാളിയിൽ ബംഗ്ലായിൽ, സിംഹളയിൽ, പഷ്തോയിൽ, ഉണ്ടാവുന്ന മികച്ച സാഹിത്യങ്ങൾ എല്ലാം അവിടെത്തന്നെ അസ്തമിക്കുന്നു, അതിന്റെ പ്രകാശം പുറം ദേശങ്ങളിലേക്ക് പരക്കുന്നില്ല എന്നും സാഹിത്യകാരന്മാർ വേവലാതിപ്പെടുന്നു.
പുസ്തകോത്സവത്തിൽ മതങ്ങളെ സംബന്ധിച്ച് വിമർശന പ്രസ്താവനകൾ ഉണ്ടായപ്പോൾ, കേരളത്തിൽ ഇതുപോലെ പൊതുവേദികളിൽ മതത്തിനെതിരായോ, മതചിഹ്നങ്ങൾ ക്കെതിരയോ പ്രസ്താവന നടത്താൻ ധൈര്യപ്പെടുമോ എന്ന് ലേഖകൻ ആശ്ചര്യപ്പെടുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ പീഡനം അനുഭവിക്കുന്ന മുസ്ലിം ജനത ഉള്ള രാജ്യം മ്യാൻമർ എന്ന പഴയ ബർമ്മയാണ്.
കോൺഗ്രസും മുസ്ലിം ലീഗും ഒരുമിച്ച് ഭരിക്കുന്ന കേരളത്തെ കുറിച്ച് പാകിസ്ഥാനികൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കുന്നില്ല, മാത്രമല്ല അവർക്ക് അത് അംഗീകരിക്കാനും സാധിക്കുന്നില്ല. 'നമുക്ക് രാഷ്ട്രീയം ഭരണമാണ് - പാകിസ്ഥാനികൾക്ക് അത് മരണമായിരുന്നു'
ഒരുകാലത്ത് പ്രവാസജീവിതം കൊതിച്ച് മലബാറിൽ നിന്ന് ഒരുപാട് മലയാളികൾ കറാച്ചിയിൽ കുടിയേറി പാർത്തിരുന്നു. ഒരുകാലത്ത് അറുപത്തിഅയ്യായിരത്തിനു മേലെയായിരുന്നു കറാച്ചിയിലെ മലയാളി മാപ്പിളമാരുടെ എണ്ണം. ഇന്നത് കുറഞ്ഞു 6000 ന് താഴെ ആയിരിക്കുന്നു. കറാച്ചിയിലെ മലയാളിയെ പരിചയപ്പെടാൻ വേണ്ടി ബെന്യാമിൻ ഒരു ഹോട്ടൽ നടത്തുന്ന യൂസഫിനെ പോയി കാണുന്നു, അവിടെ വെച്ച് അബ്ദുൽനെയും പരിചയപ്പെടുന്നു.
മതതീവ്രവാദത്തെ അസ്വസ്ഥതയോടെ കാണുന്നവരാണ് പാകിസ്ഥാനിൽ ഭൂരിഭാഗവും. തീവ്രവാദത്തിൽ നിന്ന് രാജ്യം വിടുതൽ നേടണം എന്ന് ആഗ്രഹിക്കുന്നവരാണ് അവർ. അസമാധാനം നിറഞ്ഞ ദിവസങ്ങളിൽ പുലരാൻ ആർക്കും താൽപര്യമില്ല. ആഹ്ലാദം തന്നെയാണ് അവരും ആഗ്രഹിക്കുന്നത്.
തങ്ങളുടെ മാതാപിതാക്കളോ ബന്ധുക്കളോ എടുത്ത തെറ്റായ ഒരു തീരുമാനം മൂലം തങ്ങൾക്ക് ഇന്ത്യക്കാരനായി തുടരാൻ സാധിക്കത്തിലുള്ള ഖേദം പ്രകടിപ്പിച്ചവരാണ് ലേഖകൻ കണ്ടുമുട്ടിയ മിക്ക പാകിസ്ഥാനികളും. നഷ്ടപ്പെട്ട സ്വപ്നഭൂമിയോടുള്ള അസൂയ മാത്രമേ പാകിസ്ഥാനിക്ക് ഒരു ഇന്ത്യക്കാരനോട് ഉള്ളൂ.
In this book, less of a travelogue, more of a diary, Benyamin details his brief stay in the city of Karachi, during the 6th Karachi Literary Festival. Most of the accounts surround the festival itself, as well as the eminent personalities that he meets during the event.
Of course, no account of Pakistan can be finished, without delving into the complex quagmire of extremist religion as well as corrupt political practices, which has brought the nation to its current deplorable state. Although the account was written around 2015, it's even more relevant when one considers the current state of the nation, with its economic and societal instability.
Benyamin, who has led the life of an middle eastern expat most of his life, has a certain fondness and familiarity with the particular culture of the people. Perhaps that, as well as his acclaimed novel 'Goat Days', allows him to easily integrate himself with both the Intelligentsia as well as the common people of the nation.
The opportunities he has to step out of the festival venue and explore the city and the culture are limited, neither has a preplanned itinerary. But the brief escapades he manages to do, as well as his observations, help paint the people and the culture, as more than just caricatures. Despite being lauded as the terror capital of the world by popular media, the ground reality is a stark contrast. Where the natives are those who suffer more at the hands of fundamentalist terrorists that outsiders.
Be it the general safety of life amidst shooting and explosions, or the restrictions placed on the people from religious hardliners or be it the world's most profitable military industrial complex, profiting of the suffering of the majority, it's a wonder that there are any people willing to life there.
But as Benyamin points out, those he meets on ground, are good people, who just want to live a peaceful life, in a nation that can provide good opportunities for their children. Be it the upper middle-class intellectuals, who form a minority group that want radical reforms in the nation's administration, or the common people who want to live in peace without having to fear terrorists or extortionist rackets.
At the end of reading this book, you wish there was more, to learn, to explore and to meditate on. It's a short but relevant account, which shines some honest light on the nation of Pakistan beyond what is commonly portrayed.
പാകിസ്താനിലേക്കുള്ള ഒരു യാത്ര വിവരണം പോലെ കാണാൻ കഴിയില്ല ഈ പുസ്ഥകം മറിച് കറാച്ചിയിലെ ഒരു 4 - 5 ദിവസവും പുസ്തക മേളയായും ആണ് പ്രധാന വിഷയം, വളരെ ലളിതമായ വായിച്ചു തീർക്കാവുന്ന പുസ്ഥകം.
കേരളസാഹിത്യരംഗത്ത് നിതാന്തമായ ഒരു ച��നം സൃഷ്ടിച്ച പുസ്തകമാണ് ബെന്യാമിന്റെ 'ആടുജീവിതം'. കേരള ജനസംഖ്യയുടെ പത്തിലൊന്നോളം പേർ പ്രവാസികൾ ആയിരിക്കുമ്പോഴും അവർക്കിടയിൽനിന്ന് ത��യെടുപ്പുള്ള സാഹിത്യകാരന്മാർ ഉയർന്നുവരുന്നില്ല എന്ന ആരോപണത്തിന്റെ മുനയൊടിക്കുന്നതായിരുന്നു 'ആടുജീവിത'ത്തിലൂടെ ബെന്യാമിന്റെ രംഗപ്രവേശം. വിദേശത്ത് ജോലി എടുക്കുന്നതിനൊപ്പം തുടങ്ങിയ സാഹിത്യസപര്യ അദ്ദേഹത്തെ മലയാളത്തിന്റെ നാലതിരുകൾ ഭേദിച്ച് പുറത്തേക്ക് പറക്കുവാൻ സഹായിച്ചു. മറ്റു ഭാഷകളിലും ദേശങ്ങളിലും ഉള്ള നിരവധി സുഹൃത്തുക്കൾ ബെന്യാമിന്റെ രചനകൾ അവിടേക്കെല്ലാം കടന്നുചെല്ലാൻ ഇടയാക്കി. 'Goat Days' എന്ന പേരിൽ മൊഴിമാറ്റം ചെയ്യപ്പെട്ട തന്റെ മാസ്റ്റർപീസിന്റെ ബഹുമാനാർത്ഥം 2015-ലെ കറാച്ചി സാഹിത്യോത്സവത്തിലേക്ക് ക്ഷണിക്കപ്പെട്ട ബെന്യാമിൻ അഞ്ചുദിവസം കറാച്ചിയിൽ താമസിച്ചു നടത്തിയ യാത്രകളും നേടിയ അനുഭവങ്ങളുമാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
എന്തിനെയെങ്കിലും കുറിച്ച് ഏറ്റവും കുറഞ്ഞ പ്രതീക്ഷകൾ മാത്രം വെച്ചുപുലർത്തിയാൽ അതിൽനിന്ന് പിന്നീട് എന്തുകിട്ടിയാലും നാം സന്തുഷ്ടരാകും എന്ന സത്യത്തിന്റെ പ്രകടമായ ദൃഷ്ടാന്തമാണ് കറാച്ചി യാത്രയും ഈ ഗ്രന്ഥവും. പാക്കിസ്ഥാൻ മതതീവ്രവാദികൾ നിറഞ്ഞ രാജ്യമാണെന്ന ധാരണയും പേറി കറാച്ചിയിൽ എത്തുന്ന ഗ്രന്ഥകാരൻ സാഹിത്യോത്സവത്തിൽ ഒരു ചാവേർ തീവ്രവാദി സ്വയം പൊട്ടിത്തെറിച്ചില്ല എന്ന വസ്തുത കൊണ്ടുമാത്രം കൃതാർത്ഥനാവുകയും പാകിസ്താനോട് നന്ദി രേഖപ്പെടുത്തുകയുമാണ് ചെയ്യുന്നത്. ഇന്ത്യയിലെ പോലെ അവിടെയും സാധാരണജനങ്ങൾ രാഷ്ട്രീയവും മതപരവുമായ കുരുക്കുകളിൽ ചെന്നുവീഴാതെ സ്വന്തം ജീവിതം കരുപ്പിടിപ്പിക്കുന്നതിനായി തെരുവുകളിലൂടെ നീങ്ങുന്നത് കാണുമ്പോൾ ബെന്യാമിൻ ആനന്ദഭരതനാവുകയും ചെയ്യുന്നു.
ഇന്ത്യക്കാരെ പാക്കിസ്ഥാനികൾ ശത്രുക്കളായാണ് കാണുന്നത് എന്ന ധാരണ തെറ്റാണെന്നു സ്ഥാപിക്കാൻ ഈ പുസ്തകം ശ്രമിക്കുന്നു. കറാച്ചിയിലെ ഒരു പ്രമുഖ ന്യൂനപക്ഷം ഇന്ത്യയിൽനിന്ന് വിഭജനാനന്തരം കുടിയേറിയവരുടെ പിൻതലമുറക്കാരാണ്. ഇന്ത്യയിൽനിന്ന് പറിച്ചുനടപ്പെട്ടതിൽ അവർ അല്പം ഖിന്നരാണെന്ന നിരീക്ഷണം കൗതുകമുണർത്തുന്നതാണ്. ബെന്യാമിൻ ഇടപഴകിയ സാഹിത്യ - കച്ചവടരംഗങ്ങളിലെ പ്രമുഖർ അതിർത്തികളില്ലാത്ത സാർവ്വദേശീയതയെ ഗാഢം പുണരുന്നവരായതുകൊണ്ട് ആ വരേണ്യവർഗത്തിലെ പ്രമുഖർ സാധാരണജനതയുടെ പരിച്ഛേദമാണെന്നു കരുതുന്നത് ഒരു ഭീമാബദ്ധം ആയിരിക്കും. പാക്കിസ്ഥാനിലെ സർക്കാർ ഉപകരണങ്ങളും പൊലീസും ഇന്ത്യക്കാരോട് തീവ്രശത്രുതാമനോഭാവമാണ് ഇപ്പോഴും പിന്തുടരുന്നതെന്നത് നമുക്കീ കൃതിയിൽ കാണാൻ കഴിയും. രാജ്യം സന്ദർശിക്കുന്ന ഓരോ ഇന്ത്യക്കാരനും തുടക്കത്തിലും ഒടുക്കത്തിലും പോലീസ് സ്റ്റേഷനിൽ ഹാജരായി അവിടെനിന്ന് രേഖകൾ സമ്പാദിക്കണം എന്ന നിയമം വളരെയേറെ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചു. അങ്ങനെ ചെല്ലുന്നവർക്കെല്ലാം കയ്പേറിയ അനുഭവം ഉദ്യോഗസ്ഥരിൽനിന്നുണ്ടായി എന്ന പരമാർത്ഥം ബെന്യാമിൻ പ്രത്യേകം പറയുന്നില്ലെങ്കിലും വരികൾക്കിടയിൽ വായിക്കാൻ സാധിക്കും.
അക്രമവും നിയമരാഹിത്യവും കൊടികുത്തിവാഴുന്ന കറാച്ചിയുടെ തകരുന്ന മൂല്യങ്ങൾ ഗ്രന്ഥകർത്താവ് വ്യക്തമായി വിവരിക്കുന്നു. അവിടെ സമ്പന്നർ വിലകൂടിയ മൊബൈൽഫോണും മുന്തിയ കാറുകളും ഉപയോഗിക്കുന്നില്ല - ആരെങ്കിലും തട്ടിപ്പറിക്കുമോ എന്ന ഭീതിമൂലം. മിക്കവരും രണ്ട് മൊബൈലുകൾ കയ്യിൽ കരുതുന്നു. ആരെങ്കിലും ഒരെണ്ണം തട്ടിക്കൊണ്ടുപോയാലും അത്യാവശ്യം ആശയവിനിമയത്തിന് മറ്റേത് ഉപയോഗിക്കാമല്ലോ. വിലകൂടിയ കാർ ഉപയോഗിക്കുന്നത് ക്രിമിനലുകളുടെ ശ്രദ്ധ ആകർഷിക്കുമെന്നതിനാൽ ധനാഢ്യർ പോലും ചെറുകാറുകളിൽ സഞ്ചരിക്കുന്നു. ഒരു തെരുവുഗുണ്ട വാഗ്‌വാദത്തിനൊടുവിൽ പോലീസുകാരന്റെ നെറ്റിയിലേക്ക് കൈത്തോക്ക് ചൂണ്ടുന്നത് ബെന്യാമിൻ നേരിട്ട് കാണുന്നുമുണ്ട്. അദ്ദേഹത്തിന്റെ പാകിസ്ഥാനി സുഹൃത്ത് അതിവേഗത്തിൽ കാറോടിച്ച് അവിടെ നിന്ന് രക്ഷപ്പെടുകയാണ് ചെയ്യുന്നത്.
ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന അസഹിഷ്ണുതയേയും മതതീവ്രവാദത്തെച്ചൊല്ലിയുമൊക്കെ കറാച്ചിയിൽ ഇരുന്ന് വിമർശിച്ച ഇന്ത്യൻ സാഹിത്യകാരന്മാർ "നിങ്ങൾ സൽമാൻ റുഷ്ദിയെ കുറിച്ചും മലാലയെ കുറിച്ചും മിണ്ടാത്തതെന്തേ?" എന്ന ഒരു പാക്കിസ്ഥാനി വായനക്കാരന്റെ ചോദ്യത്തിനുമുന്നിൽ വാലും കാലിനിടയിൽ തിരുകി കുരയ്ക്കാൻ പോലുമാകാതെ നാവടക്കിയിരുന്ന കാഴ്ച അല്പം ആത്മവിമർശനത്തോടെയാണെങ്കിലും ബെന്യാമിൻ വിശദീകരിക്കുന്നുണ്ട്. കറാച്ചിയുടെ മലയാളി ബന്ധം അന്വേഷിച്ചുപോകുന്ന അദ്ദേഹം രണ്ടാം തലമുറയിലെ രണ്ടുയുവാക്കളെ കണ്ടുമുട്ടി മാതൃഭൂമിയുടെ ഓർമ്മകൾ അവരിൽ ഉണർത്തുന്നു.
ഒരു സാഹിത്യകാരൻ ഉപയോഗിക്കുമെന്നു പ്രതീക്ഷിക്കുന്ന ആഡംബരവും അലങ്കാരവും നിറഞ്ഞ ഭാഷ ഈ പുസ്തകത്തിൽ കാണുന്നില്ല. കാര്യമാത്രപ്രസക്തമായ വിവരണശൈലി ഒരു സാഹിത്യനായകന്റെ പേനയിൽ നിന്നൂർന്നുവീണതാണോ എന്ന സംശയമുണർത്തുന്നതാണ്. പുഷ്പാലംകൃതമായ ഭാഷയുടെ അഭാവം വസ്തുതകൾ കൃത്യമായി പറഞ്ഞു മനസ്സിലാക്കുന്നതിൽ നിന്ന് ഗ്രന്ഥകാരനെ തടയുന്നുമില്ല. എങ്കിലും ഈ യാത്രയുടേയും നിരീക്ഷണങ്ങളുടേയും ഉപരിപ്ലവമായ സ്വഭാവം ഈ പുസ്തകം ഒരു നഷ്ടപ്പെട്ട അവസരമായിരുന്നു എന്ന തോന്നലിനെ ദൃഢപ്പെടുത്തുന്നു.
A travel book from Benyamin author of 'Goat Days' a novel about a man who have to work in a goat farm is famous Indian novel .Book which crossed it's language barrier and sold many copy throughout the world was invited to Karachi Literature Festival in Pakistan which was inspired from Jaipur Literature Festival.
Author writes regarding path he had to take in obtaining Pakistani visa which was received only a week before departure and against wishes of his relative he sets to travel for festival. Within a week he need to take polio vaccine ( for enteringPakistana person need to take polio vaccine)and even authority like doctor's and emigration officers where in surprise when they come to know about authors decision. Author travels to Karachi by srilankan airways and reaches Karachi. He was astonished by hosting arrangements done by festival management. He meets famous personality from field of literature in Pakistan and discuss regarding Kerala and India. Participants of festival is mainly from upper middle class . Author makes an outing through out Karachi and finds that women's where wearing Salwar instead of Pardahs. He also describes that a person with expensive phone will take another cheaper phone with him as there is a robbery issues there,even a person will have old car instead of new one due to chance of robbery. He meets some of intellectuals in festival and discuss regarding Kerala and literature of Kerala with them. Author was surprised to know that many of novels of Kerala writers like Vaikom Muhammed Basheer and Thakayi got translated to Urdu and they discuss on these works. Pakistan was created by trump card of politicians and common people are stucked in this game. He had got chance to meet many immigrants to Pakistan and discuss regarding their life there. He finds that many people's still have there mind in India and their parents or grandparents need to leave India due to partition leaving hard earned assets and now have to lead a poverty life. He even meet a person from Kerala whose wife and children are in Kerala and he is selling tea for the living. Book gives light on Pakistan's literature interest and also on common people life.
ബെനമിൻ എഴുതിയ പാകിസ്താനിൽ നടത്തിയ യാത്രാ വിവരണ പുസ്തകം അണ് ഇരട്ട മുഖം ഉള്ള നഗരം . ഇദേഹത്തിൻ്റെ അടുജീവിതം ഭാഷാ അതിർവരമ്പ് മറികടന്ന് ലോകമെമ്പാടും നിരവധി കോപ്പികൾ വിറ്റ ബുക്ക് അണ്.അതിനാൽ പാക്കിസ്ഥാനിലെ കറാച്ചി സാഹിത്യോത്സവത്തിലേക്ക് ക്ഷണിക്കപ്പെട്ടു( Karachi Literature Festival). ജയ്പൂർ സാഹിത്യോത്സവത്തിൽ(Jaipur Literature Festival) നിന്ന് പ്രചോദനം ഉൾക്കൊണ്ട് തുടങ്ങിയ പരിപാടി .
പുറപ്പെടുന്നതിന് ഒരാഴ്ച മുമ്പ് ലഭിച്ച പാകിസ്ഥാൻ വിസ നേടുകയും (അതിൻ്റെ പ്രയാസം അദ്ദേഹം ഇതിൽ വിവരിക്കുന്നുണ്ട്) ഒരാഴ്ചയ്ക്കുള്ളിൽ അദ്ദേഹം പോളിയോ വാക്സിൻ എടുകുന്നു (പാക്കിസ്താനയിൽ പ്രവേശിക്കുന്നതിന് പോളിയോ വാക്സിൻ എടുക്കേണ്ടതുണ്ട്).തന്റെ ബന്ധുകളുടെ ആഗ്രഹത്തിനും വിരുദ്ധമായി ഉത്സവത്തിനായി യാത്ര ചെയ്യുന്നു. കൂടാതെ മെഡിക്കൽസർട്ടിഫിക്കേറ്റ് നൽകിയ ഡോക്ടറും എമിഗ്രേഷൻ ഓഫീസർമാരും പോലും എഴുത്തുകരൻ്റെ തീരുമാനത്തെക്കുറിച്ച് അറിയുമ്പോൾ ആശ്ചര്യപ്പെടുനുണ്ട്. രചയിതാവ് ശ്രീലങ്കൻ എയർവേയിലൂടെ സഞ്ചരിച്ച് കറാച്ചിയിലെത്തുന്നു. ഫെസ്റ്റിവൽ മാനേജ്‌മെന്റ് നടത്തിയ ഹോസ്റ്റിംഗ് ക്രമ���കരണങ്ങളിൽ അദ്ദേഹം അത്ഭുതപ്പെട്ടു. പാക്കിസ്ഥാനിലെ സാഹിത്യരംഗത്തെ പ്രശസ്ത വ്യക്തിത്വത്തെ അദ്ദേഹം കണ്ടുമുട്ടുന്നു. കേരളത്തെയും ഇന്ത്യയെയും കുറിച്ച് ചർച്ച ചെയ്യുന്നു. ഉത്സവത്തിൽ പങ്കെടുക്കുന്നവർ പ്രധാനമായും ഉയർന്ന മധ്യവർഗത്തിൽ നിന്നുള്ളവരാണ്.
രചയിതാവ് കറാച്ചിയിലൂടെ ഒരു സഞ്ചാരം നടത്തുന്നു, പാർദകൾക്ക് പകരം സൽവാർ ധരിക്കുന്ന സ്ത്രീകൾ അണ് കൂടുതൽ. കവർച്ച പ്രശ്‌നങ്ങളുള്ളതിനാൽ വിലകൂടിയ ഫോണുള്ള ഒരു വ്യക്തി മറ്റൊരു വിലകുറഞ്ഞ ഫോൺ തന്നോടൊപ്പം എടുക്കുമെന്നും കവർച്ചയ്ക്കുള്ള സാധ്യത കാരണം ഒരു വ്യക്തിക്ക് പുതിയ കാറിനുപകരം പഴയ കാർ അണ് ഉപയോഗിക്കുന്നത് എന്നും അദ്ദേഹം വിവരിക്കുന്നു. ഉത്സവത്തിൽ അദ്ദേഹം ചില ബുദ്ധിജീവികളെ കണ്ടുമുട്ടുകയും കേരളത്തെക്കുറിച്ചും കേരളത്തിന്റെ സാഹിത്യത്തെക്കുറിച്ചും ചർച്ച ചെയ്യുന്നു. കേരള എഴുത്തുകാരായ വൈകോം മുഹമ്മദ് ബഷീർ, തകാഴി എന്നിവരുടെ പല നോവലുകളും ഉറുദുവിലേക്ക് വിവർത്തനം ചെയ്യപ്പെട്ടുവെന്നറിഞ്ഞപ്പോൾ രചയിതാവ് അത്ഭുതപ്പെട്ടു. രാഷ്ട്രീയക്കാരുടെ ട്രംപ് കാർഡാണ് പാകിസ്താൻ സൃഷ്ടിച്ചത്, സാധാരണക്കാർ ഈ കളിയിൽ കുടുങ്ങിയിരിക്കുന്നു. മുസ്ലിം ലീഗും കോൺഗ്രസും ഒരുമിച്ചാണ് കേരളത്തിൽ എന്ന് അറിഞ്ഞ അവർ അത് ആശ്ചര്യത്തോടെ കാണുന്നു, എങ്ങനെ രണ്ടു രാജ്യം അകിയ രാഷ്ട്രീയ പാർട്ടികൾ ഒരുമിച്ച് എന്നും ബെന്യമിനോട് ചോദിക്കുന്നു. ജിന്നയുടെ ലീഗ് അല്ല ഈ ലീഗ് എന്ന് പറഞ്ഞ് തടിതപ്പന് നോക്കിയെങ്കിലും അവർഅത് വിശ്വസിക്കുന്നില്ല. പാക്കിസ്ഥാനിലേക്കുള്ള നിരവധി കുടിയേറ്റക്കാരെ കാണാനും അവിടെയുള്ള അവരുടെ ജീവിതത്തെക്കുറിച്ച് ചർച്ച ചെയ്യാനും അദ്ദേഹത്തിന് അവസരം ലഭിച്ചു. ഇന്ത്യയിൽ അണ് ഇപ്പോഴും പലർരുടെയും മനസ്സ് എങ്കിലും അവരുടെ മാതാപിതാക്കളോ മുത്തശ്ശിമാരോ വിഭജനം മൂലം ഇന്ത്യ വിട്ടുപോകേദിവന്നു . ഇന്ത്യയിൽ സമ്പാദിച്ച സ്വത്തുക്കൾ ഉപേക്ഷിച്ച് ഇപ്പോൾ പാകിസ്താനിൽ ദാരിദ്ര്യ ജീവിതം നയിക്കേണ്ട അവസ്ഥാ അണ് പലർക്കും. ചന്ദ്രനിൽ പോയാലും മലയാളി അവിടെ ചായകട നടത്തും എന്ന് നമ്മൾ പറയാറില്ലേ കറാച്ചിയിലെ മലയാളിയായ ചായകടകരനെ കണ്ടെത്തുകയും അദ്ദേഹം ആയി ജീവിതാനുഭവങ്ങൾ എഴുത്തുകാരൻ പങ്കു വെക്കുന്നു . ചയകടകരൻ്റെ ഭാര്യയും മക്കളും കേരളത്തിൽ അണ് മുന്ന് വർഷത്തിൽ ഒരിക്കൽ നാട്ടിൽ പോകുകയും ചെയ്യുന്നു. പാക്കിസ്ഥാന്റെ സാഹിത്യ താൽപ്പര്യത്തെക്കുറിച്ചും സാധാരണക്കാരുടെ ജീവിതത്തെക്കുറിച്ചും പുസ്തകം വെളിച്ചം നൽകുന്നു.
ബിന്യാമിന്റെ ഇരട്ടമുഖമുള്ള നഗരം എന്ന പുസ്തകം കഴിയുമെങ്കിൽ ഒന്നു വായിക്കാൻ ശ്രമിക്കുക.. കറാച്ചി സാഹിത്യോത്സവത്തിന് പങ്കെടുക്കാൻ വേണ്ടി പാകിസ്താനിൽ പോയതിന്റെ യാത്രാ വിവരണമാണ് ആ പുസ്തകത്തിൽ.. വളരെ രസകരമായി ആ യാത്ര നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു ബെന്യാമിൻ സർ...ആമുഖത്തിൽ തന്നെ അദ്ദേഹം ഒരു വരി കുറിച്ചു വെച്ചിട്ടുണ്ട്.. "കാഴ്ചകൾ കൊണ്ടു സാമ്പന്നമല്ല (ഈ യാത്ര).അതിലുപരി ഇതു നമ്മുടെ മതിലിനപ്പുറത്ത് മറഞ്ഞിരിക്കുന്ന ഒരു സംസ്കാരത്തിലേക്കുള്ള എത്തിനോട്ടമാണ് ". ഓരോ അനുഭവങ്ങളും തന്റെ മുൻവിധികളെ എത്രമാത്രം തിരുത്തലുകൾക്ക് വിധേയമാക്കുന്നുണ്ടെന്നു കൃത്യമായി സമർത്ഥി ക്കുന്നുണ്ട് അദ്ദേഹം .ഒപ്പം വായക്കാരന്റെ മുൻവിധി കളെയും മാറ്റുന്നുണ്ട് ചില അനുഭവസാക്ഷ്യങ്ങൾ.(.മുമ്പ് മാതൃഭൂമി ആഴ്ചപതിപ്പിൽ ഗാബോയുടെ വേരുകൾ തേടിയുള്ള ലാറ്റിനമേരിക്കൻ യാത്രയെപറ്റി ബിന്യാമിന് ഏഴുതിയത് വായിച്ചപ്പോൾ തോന്നിയതാണ് യാത്രാവിവരണം ഒരു നോവൽ പോലെ ആ തൂലികക്കു എഴുതാൻ കഴിയുമെന്ന്)..ഈ പുസ്‌തകത്തിൽ ഒരു യാത്ര വിവരണം എന്ന ചട്ടക്കൂടിൽ നിന്നു കൊണ്ടു ഒരു രാഷ്ട്രീയം കൂടി നമ്മുടെ മുന്നിൽ അനാവൃതമാക്കുന്നുണ്ട്..ഒരു സാധാരണ പാകിസ്ഥാനിയുടെ ഇന്ത്യയെ കുറിചും എന്തിനേറെ നമ്മുടെ കൊച്ചു കേരളത്തെ കുറിച്ചുമുള്ള അഭിപ്രായങ്ങളും പങ്കുവെക്കുന്നുണ്ട് . നമ്മുടെ വൈക്കം മുഹമ്മദ് ബഷീറും ഒ വി വിജയനും സേതുവും എല്ലാം അവർക്ക് സുപരിചിതരാണെന്നറിയുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിനെ ഒക്കെ തർജമകളിലോടെ അവർ വായിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ ലേഖകന് തോന്നുന്ന അതേ ഹര്ഷം വായനക്കാരനിലും പെയ്തിറങ്ങുന്നുണ്ട്.. പിന്നെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ചില കൈവഴികളെ കുറിച്ചു അവർ അവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്.. തെക്കോട്ടും വടക്കോട്ടും കൃത്യമായ ദിശയിൽ, എതിര്ദിശയിലേക്കു തെല്ലും തിരിയാതെ ഒഴുകുന്ന രണ്ടു നദികൾ ഒരിടത്ത് ഒന്നിച്ചൊഴുകുന്നു എന്ന ഹാസ്യാൽമക സത്യം ഒരു വിരോധാഭാസം പോലെ അവർ കേട്ടിരിക്കുന്നുണ്ട്... ആ രണ്ടു നദികൾ, ഒഴുകുന്ന ദിശകൾ അതിനു മാത്രം സ്വന്തമാക്കാനുള്ള വ്യഗ്രതയിൽ ഉയിർ കൊണ്ട പ്രളയത്തിൽ ആണ് അവർക്ക് അവരുടെ നാടും വീടും കുടുംബവും പ്രിയപെട്ടവരുടെ ജീവനും നഷ്ടപെട്ടതെന്ന ഓര്മപ്പെടുത്തലുണ്ട് അവരുടെ വാക്കുകളിൽ..(രാഷ്ട്രീയം ഭരണം മരണം എന്ന അധ്യായത്തിൽ ബിബിസി ലണ്ടനിൽ വർക് ചെയ്യുന്ന പാകിസ്താനി എഴുത്തുകാരൻ അൻവർ സെൻ റോയിയുമായി ഉള്ള സംഭാഷണത്തിലാണ് ഈ ചർച്ചകൾ വരുന്നത്) മത മൗലിക സംഘടനകൾ എങ്ങിനെ ഒരു രാജ്യത്തിന്റെ രാഷ്ട്രീയ അഖണ്ഡതക്കു മുറിവേല്പിക്കും എന്നു അവർ ഉദാഹരണങ്ങൾ സഹിതം വെളിപ്പെടുതുണ്ട് .. ചുരുക്കി പറഞ്ഞാൽ രാഷ്ട്രീയ ചിന്തകൾ മതംമൗലികവാദം ഹൈജാക്ക് ചെയ്തതിന്റെ പരിണിതിയാണ് ഇന്ന് പാകിസ്ഥാൻ എന്ന രാജ്യത്തിന്റെ മുഖം വികൃതമാക്കിയതെന്നു അവർ വ്യക്തമായി മനസ്സിലാക്കി പറയുന്നുണ്ട്.. ഒപ്പം ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തെ പറ്റി അവരുടെ കാഴ്ചപ്പാട് -ഇപ്പോഴത്തെ പോലെ ഇന്ത്യൻ രാഷ്ട്രീയം മുന്നോട്ടു പോയാൽ വൈകാതെ ഇന്ത്യയും മറ്റൊരു പാകിസ്ഥാൻ ആകും- എന്നതാണ് . ഇതേ ചിന്ത ഇവിടെ പലരും പങ്കു വെക്കുന്നുണ്ടെന്നു എനിക്ക് തോന്നി..
അവസാനം മനസ്സിനെ നോവിക്കുന്ന ചില കഥാപാത്രങ്ങൾ വരുന്നുണ്ട്.. വിഭജനത്തിന്റെ മുറിവുകളിൽ കൂടുങ്ങിപോയി പാകിസ്ഥാൻ മണ്ണിൽ തുന്നിക്കൂട്ടപെട്ട മലയാളിജീവിതങ്ങളെ കുറിച്ചാണ് അത്.. കറാച്ചിയിൽ മലബാർ ചായക്കട നടത്തുന്ന മലബറികളായ അബ്ദുൽ റഹൂഫും യൂസുഫും .. അതിൽ യൂസഫിന്റെ ഭാര്യയും കുട്ടികളും കേരളത്തിൽ പാനൂരിനടുത്തതാണെത്രെ..നിയമങ്ങളുടെ ഊരാകുടുക്കുകളും മറ്റുമായ എല്ലാ പ്രയാസങ്ങളും കഷ്ടപ്പെട്ടു തരണം ചെയ്തു കേരളത്തിൽ വന്നു കുടുംബത്തെ കാണാറുണ്ട് യൂസഫ്..ഒരർത്ഥത്തിൽ ഏറ്റവും ദയനീയമായ പ്രവാസം...
വായിച്ചു കഴിഞ്ഞപ്പോൾ ഓർമ വന്നത് എവിടെയോ വായിച്ച ഒരു വാചകം ഓർമ വരുന്നു ""നമ്മള്‍ ലോകത്തെ തെറ്റായി വായിക്കുന്നു. എന്നിട്ട്, ലോകം നമ്മളെ ചതിച്ചെന്ന് ആരോപിക്കുന്നു" മതിൽ കെട്ടുകളില്ലാത്ത ലോകം .. പുലരുമെന്നു പ്രതീക്ഷിക്കാം...
പിൻകുറിപ്പ്: ബുക്കിന്റെ അവസാനം അഹ്മദ് ഫറസിന്റെ വരികൾ ചേർത്തിട്ടുണ്ട്..കൂടെ ജോലി ചെയ്തിരുന്ന പാകിസ്ഥാൻ പൗരനായ സുഹൃത് ആഗ സഫര് ബിന്യാമിന് പുസ്തകത്തിൽ ചേർക്കാൻ വേണ്ടി അയച്ചു കൊടുത്തതായിരുന്നു ആവ..
"രഞ്ജിശ് ഹീ സഹീ ദില്‍ ഹീ ദുഖാനേ കെലിയേ ആ ആ ഫിര്‍ സെ മുഝേ ഛോഡ് കെ ജാനേ കെ ലിയേ ആ
(എന്റെ ഹൃദയത്തെ മുറിവേല്‍പിക്കാന്‍ വേണ്ടിയെങ്കിലും, അതെത്ര വലിയ മുറിവാണെങ്കിലും , നീ വരിക.... ഇനിയുമൊരു വിരഹമെനിക്ക് സമ്മാനിക്കാന്‍ വേണ്ടിയെങ്കിലും ഒരിക്കല്‍ക്കൂടി നീ വരിക)
മെഹ്ദി ഹസ്സൻ ശബ്‌ദം നൽകി അനശ്വരമാക്കിയ വരികൾ...പിന്നീട് ഹരിഹരനും പാടിയിട്ടുണ്ട്
കറാച്ചി യാത്രാവിവരണം എന്ന നിലയിലാണ് പുസ്തകം ഇറങ്ങിയതെങ്കിലും കറാച്ചി അനുഭവകുറിപ്പുകൾ ആയിട്ടാണ് എനിക്ക് തോന്നിയത്. ചെറുപ്പം മുതലേ ശത്രുരാജ്യം എന്ന കേട്ടുവളർന്ന നമ്മൾക്ക് പാകിസ്ഥാനും അവിടുത്തെ ജനങ്ങളേയും പറ്റിയും അല്പം ഭീതിയോടെ ചിന്തിക്കാനാവൂ. കറാച്ചിയിൽ വെച്ച് നടക്കുന്ന ഒരു സാഹിത്യോത്സവത്തിൽ പങ്കെടുക്കാൻ ബെന്യാമിൻ പോകുന്നു. അവിടെ എത്താൻ ബെന്യാമിൻ കടക്കേണ്ടി വരുന്ന കടമ്പകളും അവിടെ ചെന്നതിനുശേഷം പരിചയപ്പെട്ട ആൾക്കാരും കണ്ട കാഴ്ചകളും അവിടുത്തെ ജനങ്ങളുടെ ജീവിതരീതിയും ഒക്കെ ഇതിൽ പ്രതിപാദിക്കുന്നു. ഈ പുസ്തകത്തിലൂടെ നമ്മൾ കേട്ട് പരിചയമില്ലാത്ത ഒരു പാകിസ്ഥാനെയാണ് കാണാൻ കഴിയുക. ഏതു നിമിഷവും എന്തും സംഭവിക്കാം എന്ന് പേടിച്ചു ജീവിക്കുന്ന കറാച്ചി നഗരത്തിന്റെ മറ്റൊരു മുഖം ചെറിയ രീതിയിലാണെങ്കിലും വരച്ചുകാണിക്കാൻ ബെന്യാമിന് കഴിഞ്ഞിട്ടുണ്ട്. കവർച്ചക്കാരെ പേടിച്ച് പണക്കാർ പോലും വിലകൂടിയ കാറുകളും ഫോണുകളും ഉപയോഗിക്കാത്തത് നമുക്കൊരുപക്ഷേ അത്ഭുതം തോന്നിയേക്കാം. സാഹിത്യോത്സവത്തിൽ നടന്ന ചർച്ചകളുടെ ചെറിയൊരു സാരാംശവും അവിടെവിടെയായി കഥാകൃത്ത് പറഞ്ഞിട്ടുണ്ട്. പുസ്തകത്തിലുടനീളം അവിടെ വച്ച് എടുത്ത ചിത്രങ്ങളും കൂട്ടിച്ചേർത്തിട്ടുണ്ട്, എങ്കിലും അവയൊന്നും കളർ ചിത്രം അല്ലാത്തതിനാൽ കാണുന്നവർക്ക് അല്പം നിരാശ ഉണ്ടായേക്കാം.
Definitely a good read! The author shares their experience of visiting Karachi for a literature fest in 2015. Through warm interactions, the book reflects people’s feelings about India and the missed opportunities caused by the partition. Many express that life might have been happier and more secure if they were in India. The writing beautifully captures these emotions along with the city’s culture and charm. A heartfelt and meaningful read!
A quick read, but helped me see our neighboring country pakistan in a different light. As we think, every pakistanis do not see indians as mortal enemies. For them india was a dreamland that was taken away from them unjustly. Wish it was a longer read. Wanted to read more about the life in pakistan.
Benyamin takes the readers to an unseen terrain of Pakistani lives. The day to day affairs seem distant from a common man's life in India. However, readers get the right message conveyed - Despite the political divides, the two countries still carry a lot in common - Ordinary lives.
ഇരട്ടമുഖമുള്ള നഗരം (Irattamukhamulla Nagaram) roughly translated as the city with two faces by Benyamin. Authors 5 days experience of travelling to Karachi for a literature festival. Gives an insight about the life in Karachi… probably giving a bright picture about the 4th most populous city in the world. Lots of stories of survival during the time of separation. Few sentences… 1. There is an instance when Benyamin asks Sadaf (Bangladesh writer) about the strictness in the rule of wearing a headscarf in pakistan. Her response was ‘’pakistan don’t have the strictness in dress culture that’s prevailing in arab nations ( probably about Saudi). Its all our own wish & right to wear whatever we are comfortable with’’. That’s a bit of forward thinking involved. A small image change over about Karachi… more about Pakistan. 2. ‘’Did you have the luck to see Vaikom Muhammed Basheer in person?’’ – benyamin was shocked when he faced this question in Pakistan about the malalayam literature legend. Ajmal Kamal is a Pakistani author who has translated the hindi versions of Basheer story to Urdu. A totally new news for me too!.. ‘’മലയാളത്തിൽ നിന്നും മലയാളത്തിലേക്ക് പരിഭാഷ ചെയ്യാൻ പറ്റാത്ത ബഷീർ കൃതികൾ’’ – (Basheer creation cant be translated from malayalam to malayalam too!) this was benyamins response to that. Being a state syllabus student I was lucky to read പാത്തുമ്മേടെ ആട് (pathumma’s goat).. if you guys have not read Basheer’s creations.. PLEASE DO! 3. Two religious mentions that I found. In the conversation with one of the migrant…"The sense of security & independence that the average muslim have in pakistan is far less when compared to the muslims in India.."- Also the attacks against Christian establishments are far less in Pakistan when compared to India. Found that as a sad state of affair. 4. Abraham lincon was named as Ibrahim Lincon & Issac Newton was named as Isahak newton ! A writer mention this as a joke & a reason for lesser development in the field of education in Pakistan. 5. I would like to end this with a sentence from a conversation that benyamin had with one of the migrant from the time of India-pak separation. He was the representative of an average Pakistani. He shared the innocent wishes & despairs that he had. For them India is not an enemy country, it’s a lost DREAMLAND’’
Author's impressions while attending the Karachi literary festival and after talking with many prominent Pakistanis in the literature field. Title can be loosely translated as The City of Double-faced People(not in a negative sense). This is not a travelogue and there's nothing here that we've not read in various liberal newspaper columns- how average Pakistani is peace loving and how politicians fan anti-India sentiments to divert attention from corruption. The author gave the impression of someone with an unsure political view/stance or apolitical instead of the strong political stance some of the old Malayalam writers had. I find the lack of depth as a drawback of this book. Certainly I didn't expect the tone to be that of surprise to find out that Pakistanis are human beings too! Probably I need to read something more substantial about Pakistan from experts. However the anecdotes were amusing and I like Benyamin's writing.
അതിജീവനത്തിനു വേണ്ടി പോരാടുന്ന ഒരു നഗരവും അതിനുവേണ്ടി അശ്രാന്തം പരിശ്രമിക്കുന്ന ചില വിഭാഗങ്ങളും. എങ്കിലും കേവലം ചില തല്‍പ്പരകക്ഷികള്‍ ആയുധം കൊണ്ട് പതിയിരിക്കുമ്പോള്‍ എന്ത് ചെയ്യാം സാധിക്കും.
നല്ലൊരു "അനുഭവക്കുറിപ്പ്", അതും വെറും അഞ്ചു ദിവസം മാത്രം ലഭിച്ചപ്പോള്‍ നമുക്ക് വേണ്ടി പകര്‍ത്തിയത്.
A perfect trip to Pakistani town of Karachi by Benyamin. Loved the way he narrated the experience. Was really helpful in getting an insight into the Pakistani lifestyle, their Politics, How the right wing has changed a liberal country into one of the most orthodox Islamic republics these days.
Brilliant Read. A book that showcases the author's craft in the sense that an extremely short 5 day trip to Karachi, he has made into a book that will give you some good insights into the country of Pakistan.