1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.
C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state
ജന്മിത്തം ആടിയുലയുന്ന കാലഘട്ടത്തിനെ പശ്ചാത്തലമാക്കി എഴുതിയിരിക്കുന്ന നോവലാണിത്. നാട്ടധികാരം ക്ഷയിക്കുകയും താഴ്ത്തപ്പെട്ട ജീവിതങ്ങൾ അന്തസ്സും പദവിയും കയ്യെത്തിപ്പിടിക്കാൻ ശ്രമിക്കുന്ന ജീവിതങ്ങളുടെ നേർചിത്രമാണ് ഇവിടെ കാണാൻ കഴിയുക. കങ്കാളികളും അടിയന്മാരും ആരായിരുന്നു എന്നും അവർക്ക് സമൂഹത്തിലെ സ്ഥാനം എന്തായിരുന്നു എന്നും രാഷ്ട്രീയം സമൂഹത്തിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ജീവിതത്തെ എങ്ങനെ മാറ്റിമറിച്ചു എന്നും ഇവിടെ പറയുന്നു. പങ്കാളിയുടെ മകനായ ചാത്തന്റെ കാലഘട്ടത്തിലും ചാത്തന്റെ മകനായ മാരന്റെ കാലഘട്ടത്തിലും സമൂഹത്തിലുണ്ടായ മാറ്റങ്ങൾ ചെറിയതോതിൽ പറഞ്ഞു പോകുന്നു. കോൺഗ്രസ് ഭരണവും കമ്മ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടതും പശ്ചാത്തലത്തിൽ കടന്നുവരുന്നുണ്ട്.