Jump to ratings and reviews
Rate this book

Tharanisa

Rate this book

Paperback

Published October 1, 2009

Loading...
Loading...

About the author

1939 ഫെബ്രുവരി 15-ന് ജനിച്ചു. കുറെക്കാലം കൊടൈക്കനാൽ ആസ്‌ട്രോഫിസിക്‌സ് ഒബ്‌സർവേറ്ററിയിൽ സയന്റിഫിക് അസിസ്റ്റന്റായിരുന്നു. സാഹിത്യപ്രവർത്തക സഹകരണസംഘത്തിന്റെ പ്രസിഡന്റ്, ഭാഷാപോഷിണി, മാധ്യമം എന്നിവയുടെ എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അഗ്നി, പൂജ്യം, ഉൾപ്പിരിവുകൾ, പിൻനിലാവ്, പുഴ മുതൽ പുഴവരെ, സ്പന്ദമാപിനികളേ നന്ദി, മുൻപേ പറക്കുന്ന പക്ഷികൾ, പുള്ളിപ്പുലികളും വെള്ളിനക്ഷത്രങ്ങളും, ഇവിടെ എല്ലാവർക്കും സുഖംതന്നെ എന്നിവ പ്രധാന കൃതികൾ. കേരള സാഹിത്യ അക്കാദമി അവാർഡ് (1962), അബുദാബി മലയാളി സമാജം അവാർഡ് (1988), കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (1989), വയലാർ അവാർഡ് (1990) എന്നിവ നേടിയിട്ടുണ്ട്. ചില ചലച്ചിത്രങ്ങൾ തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുണ്ട്.


C. Radhakrishnan (Malayalam: സി രാധാകൃഷ്ണന്) (15 February 1939) is a renowned writer and film director in Malayalam language from Kerala state

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
3 (50%)
2 stars
3 (50%)
1 star
0 (0%)
Displaying 1 - 3 of 3 reviews
Profile Image for Sreelekshmi Ramachandran.
374 reviews56 followers
March 15, 2026
സി വി രാധാകൃഷ്ണൻ എനിക്കെപ്പോഴും വളരെ ഗൗരവം നിറഞ്ഞ വായനാനുഭവമാണ് നൽകിയിട്ടുള്ളത്..
മന:ശാസ്ത്രത്തിന്റേയും ഭൗതിക ശാസ്ത്രത്തിന്റെ ഉൾക്കാഴ്ചകൾക്കുമൊക്കെ പ്രാധാന്യം കൊടുക്കുന്ന അദ്ദേഹത്തിന്റെ രചനകൾ വായിച്ച ശീലമാണ് എനിക്കുള്ളത്..
'താരനിശ' എന്ന ഈ നോവൽ അതിനൊരു മാറ്റം വരുത്തി..
അദ്ദേഹത്തിന്റെ സ്ഥിരം ശൈലിയല്ല എന്ന കാര്യം നിശ്ചയം..

സീതയുടെ അമ്മ ഒരു വേശ്യയായിരുന്നു... നാട്ടിൻപുറത്തു വളർന്ന അവളും അമ്മയുടെ പാത സ്വീകരിക്കാൻ സ്വയം തീരുമാനിക്കുന്നു...
സീതയ്ക്ക് സിനിമയിൽ അഭിനയിക്കാൻ വരുന്ന ഒരു അവസരത്തെ ക്രൂര ബുദ്ധിയോടെ ഉപയോഗിച്ച് അവൾ പണവും പേരും പ്രശസ്തിയും ആർജ്ജിക്കുന്നു...
ഈ കഥയിൽ സീതയെ നായികയായും പ്രതി നായികയായും ഒരേ സമയം കാണാം...
അവളുടെ ചെയ്തികളെ അനുകൂലിക്കാം പ്രതികൂലിക്കാം.. അത് വായനക്കാരന്റെ സ്വാതന്ത്ര്യം..

കഴിഞ്ഞു പോയ ഒരു കാലഘട്ടത്തിലെ സാമൂഹിക സാമ്പത്തിക വ്യവസായ സാധ്യതകളെ മുൻനിർത്തി എഴുതിയ രചനയാണെന്ന ബോധത്തിൽ ഈ നോവൽ വായിക്കാം..
അതേ സമയം ഇപ്പോഴും സമൂഹത്തിൽ നിലനിൽക്കുന്ന ക്രൂരയാഥാർഥ്യങ്ങളുടെ വേലിയേറ്റങ്ങൾ ധാരാളമായി ഈ കൃതിയിൽ കാണാൻ കഴിയും...
.
.
.
📚Book - താരനിശ
✒️Writer- സി രാധാകൃഷ്ണൻ
📜Publisher- ലിപി പബ്ലിക്കേഷൻസ്
Profile Image for Deepthi Terenz.
183 reviews68 followers
January 13, 2015
ക്രൂരയാഥാർഥ്യങ്ങൾ നിറഞ്ഞ സാഹചര്യങ്ങളുടെ വേലിയേറ്റങ്ങളിൽപ്പെട്ട് കണ്ണീർക്കടലിലെ നിതാന്തമായ തുഴച്ചിലായിത്തീരുന്ന സ്ത്രീജീവിതത്തെ ആവിഷ്‌ക്കരിക്കുന്ന നോവൽ.ആർദ്രമനസ്സിന്റെ നിർമ്മലഭാവങ്ങളെല്ലാം പരുഷവും കാപട്യവും നിറഞ്ഞതുമായ വെള്ളിത്തിരയുടെ ലോകത്ത് ഹോമിക്കേണ്ടി വന്ന 'സീത' എന്ന കഥാപാത്ര സൃഷ്ടിയിലൂടെ സ്ത്രീ മനസ്സിൻറെ ശക്തിസൗന്ദര്യങളിലേയ്ക്ക് അനുവാചകഹൃദയത്തെ നയിക്കുകയാണ് എഴുത്തുകാരൻ .
647 reviews
March 25, 2018
രണ്ടാം പേജില്‍ ഒരു ബലാത്കാരത്തിനിരയായി, മൂന്നാം പേജില്‍ സ്കൂള്‍ പുസ്തകങ്ങള്‍ ചെളിക്കണ്ടത്തിലെറിഞ്ഞ് പഠിത്തം നിര്‍ത്തിയതായി പ്രഖ്യാപിച്ച്, അഞ്ചാംപേജില്‍ അമ്മയുടെ ഒന്നരയും ബ്ളൗസുമണിഞ്ഞ് ഒരുമ്പെട്ടവളായി അവതരിക്കുന്ന സീത ശക്തമായ ഒരു കഥാപാത്രമാണ്. സിനിമയെക്കാള്‍ തന്മയത്വത്തോടെ ജീവിതം അഭിനയിച്ചു തീര്‍ത്ത സീത തയ്യാറാക്കപ്പെട്ട തിരോധാനം (പ്ളാന്‍ഡ് എക്സിറ്റ്) ഏവര്‍ക്കും ഒരു സാദ്ധ്യതയാണെന്ന് സുചിപ്പിക്കുന്നതുപോലെ തോന്നി. സുനിശ്ചിതമായ മരണത്തിന്‍റെ അനിശ്ചിതാവസ്ഥയാവാം നമുക്കത് അസാദ്ധ്യമാക്കുന്നത്.
Displaying 1 - 3 of 3 reviews