Mystery, Suspense, Crime, Thriller ഇഷ്ടപ്പെടുന്നവർക്കായി ഒരു മലയാളം നോവൽ.
ഒരു കോഫി ഹൗസിൽ വച്ച് ഒരു രാത്രിയിൽ നടക്കുന്ന ദുർഗ്രഹവും ദുരൂഹവുമായ അഞ്ച് കൊലപാതകങ്ങൾ. ആ കൊലപാതകങ്ങൾക്ക് വധശിക്ഷ കാത്തു കിടക്കുന്ന ബെഞ്ചമിൻ എന്ന കുറ്റവാളി, തന്റെ അറസ്റ്റിലും ശിക്ഷയിലും പ്രധാന പങ്ക് വഹിച്ച പത്രപ്രവർത്തകയായ എസ്തർ ഇമ്മാനുവലിനെ കാണുവാൻ ആവശ്യപ്പെടുന്നു.
പൂർത്തിയായ അന്വേഷണ വഴികളിലൂടെ പുനരന്വേഷണം നടത്താൻ എസ്തർ നിർബന്ധിതയാകുന്നു.
കോട്ടയം, പാലാ, ആലപ്പുഴ, കുമളി, എന്നിങ്ങനെ വ്യത്യസ്ത സ്ഥലങ്ങളിലൂടെ പുരോഗമിക്കുന്ന റിയലിസ്റ്റിക് സൈക്കളോജിക്കൽ ക്രൈം ത്രില്ലർ.
In this debut novel, journalist Esther Immanuel becomes embroiled in the manhunt for a killer who has done five gruesome murders in one night. There are no real leads, and Esther doubts herself whether she has taken the right decision.
This is one of the main books which revived the love for crime thrillers in Malayalam recently. We all will have to say special thanks to the author for the same.
The success of this novel also inspired many other authors to write crime thrillers. This trend also got transpired in the Malayalam movies during the lockdown. So, in short, this is one of the trendsetters in Malayalam both from a literature and silver screen point of view.
This is the first book in the Esther Immanuel series. Lajo Jose tells us the story of five mysterious murders and the person behind those murders, Benjamin, who is awaiting prosecution by the law. Esther Immanuel, a journalist who played a significant role in identifying the murderer, decides to reinvestigate this case for several reasons. This will propel the readers towards an exciting ride in discovering what actually happened and whether Benjamin was the real murderer.
It is sad to hear about the difficult situation that the author had to go through after a famous movie Director stole the story from the author's books, including this book, to make one the biggest success that Boxoffice had ever seen. Let us hope that this won't happen to anyone in the future and that the author will recover from the trauma he had to suffer, to write more amazing books in the future.
If you are someone who loves to read crime thrillers, this book will be a great choice.
ഞാൻ അടുത്ത കാലത്തൊന്നും മലയാളത്തിൽ ഒരു കുറ്റാന്വേഷണ നോവൽ വായിച്ചിട്ടില്ല. നീലകണ്ഠൻ പരമാരയും കോട്ടയം പുഷ്പനാഥുമടങ്ങുന്ന തലമുറയുടെ കളംവിട്ടൊഴിയലിനു ശേഷം പുതിയ എഴുത്തുകാർ ആരെന്നു തന്നെ അറിയില്ലായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു പുസ്തകചർച്ചയിൽ ഏറെ ചർച്ചചെയ്യപ്പെട്ട ഈ പുസ്തകത്തെക്കുറിച്ചു കേൾക്കാനും, അതിന്റെ രചയിതാവായ Lajo Jose നെ പരിചയപ്പെടാനും ഇടയായത്. അപസർപ്പകനോവലുകളെ ഗൗരവത്തോടെ കാണുന്ന ഒരാളാണ് അദ്ദേഹമെന്നു മനസ്സിലാക്കിയപ്പോൾ, ഇതു വായിക്കണമെന്നുറപ്പിച്ചു.
കോട്ടയം നഗരത്തിലെ സുപ്രസിദ്ധ കോഫി ഹൗസിൽ അഞ്ചു പേരെ നിഷ്ഠുരമായി കൊലപ്പെടുത്തുകയും, ജിനു എന്ന യുവതിയെ മരണശേഷം ബലാത്സംഗം ചെയ്യുകയും ചെയ്തതിന് ബെഞ്ചമിൻ തൂക്കുകയർ കാത്തു കഴിയുകയാണ്. അയാളുടെ ദയാഹർജി പോലും തള്ളി. അപ്പോഴാണ്, അയാൾ തനിക്കു വധശിക്ഷ മേടിച്ചുതരാൻ മുൻപന്തിയിലുണ്ടായിരുന്ന എസ്തർ ഇമ്മാനുവൽ എന്ന പത്രപ്രവർത്തകയോട് അയാൾ പറയുന്നത്: താൻ കുറ്റവാളിയല്ല! തെറ്റുകളുടെ പാതയിൽനിന്ന് അയാളെ നേർവഴിക്കാനയിച്ച പീറ്ററച്ചനും നല്ലവനായ ജെയിൽ സൂപ്രണ്ട് മുരളീധരമേനോനും അതു തന്നെ പറഞ്ഞപ്പോൾ എസ്തറിനും സംശയം ഉദിക്കുന്നു.
പിന്നെ പിന്നിട്ട വഴികളിലൂടെ ഒരു തിരിഞ്ഞു നടത്തമാണ്, അവൾ. എന്നാൽ പാത സുഗമമല്ല; ബെഞ്ചമിനെതിരേയുള്ള മൊഴികളും തെളിവുകളും അതിശക്തങ്ങളാണ്. ഒടുവിൽ, വളരെച്ചെറിയ തുമ്പുകളിൽ നിന്നാണ് ബെഞ്ചമിന്റെ നിരപരാധിത്വവും, മറ്റൊരു കുറ്റവാളിയുടെ സാദ്ധ്യതയും എസ്തേർ കണ്ടെടുക്കുന്നത് - അപ്പോഴേക്കും അതു സമയത്തിനും, ഒരു അദൃശ്യനായ എതിരാളിക്കുമിടയിലുള്ള നെട്ടോട്ടമായിക്കഴിഞ്ഞിരുന്നു.
വളരെ കൃതഹസ്തതയോടെയാണ് ഗ്രന്ഥകർത്താവ് രചന നിർവ്വഹിച്ചിരിക്കുന്നത്. തുടക്കത്തിൽ ബെഞ്ചമിനെതിരേയുള്ള ശക്തമായ തെളിവുകളും, അവയിലെ പഴുതുകളും ഏറെ വിശ്വസനീയമായ രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു. കഥയിലെ പിരിമുറുക്കം ക്രമാനുഗതമായി വർദ്ധിപ്പിക്കുന്നതിൽ ലാജോ അസാമാന്യ പാടവമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പാത്രസൃഷ്ടിയും നന്നായിട്ടുണ്ട്. നീതിന്യായ നിർവ്വഹണ സംവിധാനങ്ങൾ പലപ്പോഴും കുറ്റവാളികളോടു കാണിക്കുന്ന മനുഷ്യത്വരഹിതമായ സമീപനം ഭംഗിയായി വരച്ചുകാട്ടിയിരിക്കുന്നു.
ഇതിലെ പ്രധാന ന്യൂനതയായി എനിക്കു തോന്നിയത്, ഷോക്ക് വാല്യുവിനായി കഥാന്തത്തിൽ നൽകിയ ട്വിസ്റ്റാണ്. (എന്നെപ്പോലെ ചിലർക്കെങ്കിലും കഥാകൃത്ത് തന്നെ ചതിച്ചെന്ന് തോന്നാം.) യഥാർത്ഥ കുറ്റവാളി ആരെന്ന് ഊഹിച്ചെടുക്കാൻ പരിചയസമ്പന്നരായ ഡിറ്റക്ടീവ് നോവൽ വായനക്കാർക്ക് ബുദ്ധിമുട്ടുണ്ടാവില്ല എന്നുള്ളതും ചെറിയ നിരാശയുണ്ടാക്കാം (എന്നാൽ അവസാനത്തെ ക്ലൂ ശരിക്കും ഗംഭീരമായിട്ടുണ്ട് കേട്ടോ.) കോട്ടയം നഗരത്തിലെ ഭക്ഷ്യശാലകളെ പറ്റിയുള്ള വർണ്ണന അമിതമായിപ്പോയോ? സംശയം.
എന്തൊക്കെയായാലും ക്ലാസ്സിക് മിസ്റ്ററികളുടെ കൂട്ടത്തിലേക്ക് ഒരു മുതൽക്കൂട്ടാണീ നോവൽ. ഇനിയും ഇതുപോലുള്ളവ ഉണ്ടാവട്ടെ!
Because I can't give less than 1 star in Goodreads! What a silly writing! I started reading it (in storytell) after reading some reviews in an FB group. I have no idea what they found interesting in this book! Bad writing, poor language, no editing, and above all, insulting the intelligence of the reader.Anyone with a bare minimum familiarity with the (exciting) world of international crime fiction will be ashamed to publish something like this as 'detective novel'. ലോകത്തിൽ എത്രെമ്പടും സ്ഥലത്ത് എത്രയെത്ര നല്ല ക്രൈം നോവലുകൾ വരുന്നു. നമ്മള് മാത്രം ഇപ്പോഴും സുധാകർ മംഗളോദയം+ബാറ്റൺ ബോസ് കാലത്ത് തന്നെ..
മലയാളത്തിൽ കോട്ടയം പുഷ്പനാഥിന്റെ പുസ്തകങ്ങളുടെ നിലവാരത്തിന്റെ തൊട്ടടുത്ത പടി. ഇങ്ങനെ പോയാൽ അടുത്ത നൂറു വർഷത്തിനുള്ളിലെങ്കിലും മലയാള മിസ്റ്ററി നോവലുകൾ അന്താരാഷ്‌ട്ര നിലവാരത്തിനടുത്തെത്തും. (സർക്കാസം അല്ല, ഇത് വായിയ്ക്കുന്നതിന് മുൻപു വരെ ആയിരം കൊല്ലം എന്നായിരുന്നു എന്റെ എസ്റ്റിമേറ്റ്).
യാതൊരു വ്യക്തിത്വവും ഇല്ലാത്ത ഒരു കേന്ദ്രകഥാപാത്രം (കുറ്റാന്വേഷകന് വ്യക്തിത്വം വേണമെന്ന് ഒരു നിർബന്ധവുമില്ല). എന്നാൽ കഥയിൽ ആർക്കെങ്കിലുമൊക്കെ അത് വേണം. ഇതിൽ അത്തരം കഥാപാത്രങ്ങൾ ഒന്നുമില്ല(ശരിയ്ക്കും പറഞ്ഞാൽ നോവലിസ്റ്റ് പ്രധാന കഥാപാത്രത്തിന് ഒരു വ്യക്തിത്വം ഉദ്ദേശിച്ചിരുന്നു എന്ന് തോന്നുന്നു. ധൈര്യമുള്ള ഒരു ആക്ടിവിസ്റ്റ് ആയിരുന്നു ഉദ്ദേശം എന്ന് തോന്നുന്നു. എന്നാൽ ഇത് പറച്ചിലിൽ മാത്രം ഒതുങ്ങി. show-don't-tell എന്നതാണ് ഫിക്ഷൻ രചനയിലെ അടിസ്ഥാന ആശയം. ഇവിടെ എല്ലാം tell ആണ്. ഒരു പരിധി കഴിഞ്ഞാൽ അത് അത്യന്തം അരോചകം ആയിത്തീരും). എല്ലാവരും സിനിമകളിലും മറ്റും കണ്ടു പരിചയിച്ച cliche കഥാപാത്രങ്ങൾ. കഥയും ഏതാണ്ടതുപോലെ ഒക്കെ തന്നെ. ഏതോ ഒരു സി.ബി.ഐ സിനിമയിലെ ത്രെഡ് (കലാഭവൻ മണി കൊലപാതകിയായുള്ള, പേര് മറന്നു പോയി) റീസൈക്കിൾ ചെയ്തെടുത്തത്. അറുബോറൻ സംഭാഷണങ്ങൾ ആയിരുന്നെങ്കിലും കഥയ്ക്ക് ഒരു ഫ്ളോ ഒക്കെ ഉണ്ടായിരുന്നു. കഥയിലെ ആകെ മിസ്റ്ററി എന്ന് പറയാവുന്നത് ആദ്യത്തെ അമ്പതോ മറ്റോ പേജുകളിൽ നമുക്ക് മനസ്സിലാകുന്ന അന്ത്യത്തിലേയ്ക്ക് കഥാകൃത്ത് എന്ത് കാണിച്ചാണ് കഥയെ എത്തിയ്ക്കുക എന്ന ചോദ്യമാണ്.
ഇതെല്ലാം കഥാകാരന്റെ ആദ്യകൃതി എന്ന നിലയിൽ ക്ഷമിയ്ക്കാമായിരുന്നു. എന്നാൽ വിദഗ്ധമായി ഒളിപ്പിച്ചതെന്ന് ഗ്രന്ഥകർത്താവ് വിശ്വസിയ്ക്കുന്നതും നഗ്നമായി ദൃശ്യവുമായ സബ്ലിമിനൽ അഡ്വെർടൈസ്‌മെന്റ്സ് തികച്ചും അരോചകവും അസ്സഹനീയവുമാണ്. ഓരോ അധ്യായവും തുടങ്ങുന്നത് കോട്ടയത്തെ ഓരോ കടയുടെയും പരസ്യവുമായിട്ടാണ്. ആരെങ്കിലും ഈ പുസ്തകം വായിയ്ക്കാൻ ഉദ്ദേശിയ്ക്കുന്നുണ്ടെങ്കിൽ എല്ലാ അധ്യായത്തിന്റെയും ആദ്യത്തെ ഒരു പേജ് ഒഴിവാക്കി വായിയ്ക്കുന്നതായിരിയ്ക്കും ഉചിതം. അമ്മച്ചി ഉണ്ടാക്കിയ പോലുള്ള പാലപ്പം കിട്ടാൻ കോട്ടയത്തു ഏതു കടയിൽ പോകണം എന്ന് അറിയാൻ 200 രൂപ കൊടുത്തു ഒരു ഡിറ്റക്റ്റീവ് നോവൽ വാങ്ങേണ്ട കാര്യം ഉണ്ടോ?
An almost BR with Rebecca, and she suggested this book to me. And am thankful .
Was a wonderful read. I used to read books almost at a stretch in my childhood , the main reasons being the long vacations , the lack of other responsibilities and distractions and the relative shortness of children's books . As an adult I find finishing books at a stretch a rare luxury. I hadn't intended to read this book today . I had just intended to open the Amazon parcel and go through the books within , and indulge in my ritualistic smelling of pages, writing down my name and date , and photographing these to boast in FB and all places possible. I started it out of curiosity, and here I find myself writing the review. I thoroughly enjoyed the way it was written , the colloquial Malayalam , the places , the descriptions. The story was just secondary
Being the seasoned arm chair detective , I spotted the perp as soon as he was introduced properly. I loved the dynamics between Esther and Aparna , the two bosom friends and colleagues, so also the fireworks between Esther and Chris.
Eager to move on to Hydrangea, book 2 of Esther Emmanuel series .
Hoping this series will continue .
Will recommend it right and left to all Malayalam readers
ലാജൊ ജോസിന്റെ റൂത്തിന്റെ ലോകം ആണ് ആദ്യം വായിച്ചത്. അത് ഇഷ്ടപ്പെട്ടത് കൊണ്ടാണ് ഏറെ ചർച്ച ചെയ്യപ്പെട്ട ഈ ക്രൈം ത്രില്ലർ വാങ്ങിക്കുന്നത്. എനിക്ക് ഒരുപാടിഷ്ടമുള്ള യോനർ ആണീ വിഭാഗം, അത് വളരെ മനോഹരമായി കൈകാര്യം ചെയ്തിരിക്കുന്നു. ഉറക്കം നഷ്ടപ്പെടുത്തി വായിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഉദ്വ്വേഗതയും ആകാംഷയുമെല്ലം ഈ കഥ പ്രദാനം ചെയ്യുന്നുണ്ട്. കുറ്റവാളിയെന്ന് ഒരാളെ ഉറപ്പിക്കാൻ പോലീസ് ശ്രമിക്കുന്നതായത് വേറെയൊരു ദൃഷ്ടികോൺ ആരും ശ്രദ്ധിച്ചില്ല. എന്തോ വായിക്കുമ്പൊ തന്നെ ഞാൻ ആ ഒരു ലക്ഷ്യം വച്ച് വായിച്ചത് കൊണ്ടാവും ഞാൻ ഊഹിച്ച പോലെ കഥയവസാനിച്ചത്. പിന്നെ കോട്ടയം നഗരത്തിൽ ചെന്നാ എവിടെയൊക്കെ ഭക്ഷണം കഴിക്കണമെന്ന് ഈ പുസ്തകം വായിക്കുന്നോർക്ക് സംശയം ഉണ്ടാവില്ല, തന്നെയുമല്ല അതിത്തിരി കൂടി പോയോ എന്നൊരു സംശയവും തോന്നിപ്പോയി.
Brilliant and that too for a debut author. Loved the bulid up of tension.. could actually hear my own heart beating. Long time since I finished a book in two days.
എനിക്ക് തോനുന്നു ബെന്യാമിന്റെ മഞ്ഞവെയിൽ മരണങ്ങൾ എന്നാ പുസ്തകത്തിനുശേഷം ഇങ്ങനെ ഒറ്റയിരുപ്പിനുള്ള വായനയുടെ ലഹരി തന്ന പുസ്തകം കോഫീ ഹൗസ് ആണെന്ന്. രാത്രി ഒരു 9 മണിയോടുകൂടി കുടിക്കാൻ തുടങ്ങിയ ഈ കോഫീ തീരാൻ ഏകദേശം പുലർച്ചെ 3 45 ആയി. പക്ഷെ വായനയിൽ ഒരിക്കൽപോലും ക്ലോക്കിൽ നോക്കി കിടക്കാൻ ആയല്ലോ എന്ന് ചിന്തിക്കാൻ പോലും സമയം കിട്ടിയില്ല എന്നത് നേര്..
അപ്രതീക്ഷിതമായി ഒരു കോഫീ ഹൗസിൽ നടന്ന 5 കൊലപാതകങ്ങളുടെ കഥയാണ് കോഫീ ഹൗസ്. അന്വേഷണം പൂർത്തിയാക്കി വധശിക്ഷക്ക് വിധിക്കപ്പെട്ട ബെഞ്ചമിനും മാധ്യമ പ്രവർത്തക എസ്തെറും ആണ് പ്രധാന കഥാപാത്രങ്ങൾ. വധശിക്ഷക്ക് വിധിക്കപ്പെട്ടിട്ടും എന്തുകൊണ്ടാണ് ബെഞ്ചമിൻ കുറ്റം ഏറ്റുപറയാത്തത്?? ബെഞ്ചമിൻ അല്ലെ കൊലപാതകി?? അല്ലെങ്കിൽ മറ്റാര്?? ഇതിനെല്ലാമുള്ള ഉത്തരം കണ്ടെത്തലാണ് കഥാ സാരം.
സത്യം പറയാമല്ലോ. എഴുതി തുടങ്ങുന്ന ഒരാളുടെ നോവൽ ആണ് ഇതെന്ന് വിശ്വസിക്കാൻ പാടാണ്. കാരണം ഒരു ക്രൈം ത്രില്ലെർ ഇത്രയും കൃത്യമായി എല്ലാ ചേരുവകളും അളവിന് ചേർത്ത് ഇതുപോലെ അവതരിപ്പിക്കാൻ ലജോക്ക് സാധിച്ചിട്ടുണ്ട്. അതിൽ നിന്നും തന്നെ അദ്ദേഹം എത്രത്തോളം ഹോം വർക്ക് ഇതിൽ ചെയ്തിട്ടുണ്ടെന്ന് വ്യക്തമാണ്..
വായനയുടെ ഓരോ ഘട്ടത്തിലും കഥ ഒരു സിനിമയെന്നോണം വായനക്കാറുടെ മനസ്സിൽ ഒരു തിരശീലയിൽ കാണിക്കാൻ അദ്ദേഹത്തിന്റെ എഴുത്തിന് കഴിഞ്ഞിട്ടുണ്ട്. ഓരോ കഥാപാത്രങ്ങളുടെയും വേഷവും രൂപവും പോലും. അത്ര വ്യക്തമായി പറയുന്നുണ്ട്..
മറ്റൊരു കാര്യം ശ്രദ്ധിച്ചത് വായിൽ വെള്ളമൂറിക്കുന്ന ഒരുപാട് ഭക്ഷണങ്ങളും കോഫികളും ലാജോ വളരെ രസകരമായി അവിടെയിവിടെയായി പറഞ്ഞുതരുന്നുണ്ട്..
ക്ലൈമാക്സിന്റെ സസ്പെൻസ് അവസാന പേജുവരെ കാത്തുസൂക്ഷിക്കാൻ പറ്റിയിട്ടുണ്ട്. മാത്രമല്ല ഒരു സെക്കൻഡ് ക്ലൈമാക്സ് കൂടി കഥ ബാക്കിവെക്കുന്നുണ്ട്. അത് എന്താണെന്ന് വായനയിൽ അറിയുന്നതല്ലേ രസം..😉😉😉
വളരെ നല്ലൊരു അഭിപ്രായം ആണ് കോഫിഹൗസിനെ പറ്റിയുള്ളത്. തീർച്ചയായും വായിക്കപ്പെടേണ്ട നോവലും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കഥാകാരനും..
കാത്തിരിക്കുന്നു എസ്തർ ഇമ്മാനുവലിന്റെ അടുത്ത സാഹസകൃത്യത്തിനായി.....😍😍😍😍
My first Malayalam book and I can't keep calm. (and no, I still can't hold a conversation in Malayalam) Thanks to GR Rebecca and storytel for making this happen.
Coffee house written by Lajo Jose features Esther Immanuel a 30 year old journalist trying to do the right thing. Thanks to her aggressive journalism, Benjamin is facing death sentence in a brutal murder of 5 people and a necrophilia rape in a coffee house. Now she has her doubts.
The fact that the protagonists are never hyped up to be centre of the story is a welcome angle in an investigation. A very real characterization. The interactions between Esther and her friend Aparna are warm and relatable.
The mystery was guessable, but then the narrative was fun. The colloquial malayalam of movies - made it a ready made screenplay (also benefitted the likes of me). The allusions to the legal system and the forensic evidence study is well researched. A bit irked by the brand placements but then who can complain if the author made money.
Manjima Mohan as the narrator gave me an image for Esther Immanuel which I liked. Fun read.
സത്യം പറഞ്ഞാൽ ഇത്രയും കാലം വായനാശീലം അടുത്തുകൂടെ പോകാത്ത ഒരാളായിരുന്നു ഞാൻ. അതു കൊണ്ട് തന്നെ ഈ ശീലം ഉണ്ടാക്കിയെടുക്കുന്നത് ഒരു challenge ആയിരുന്നു. അതിനു വേണ്ടിയുള്ള ശ്രമങ്ങളും ആരംഭിച്ചു. ആ Challenge നായി ആദ്യം തിരഞ്ഞെടുത്തത് ലാജോ ജോസിന്റെ കോഫി ഹൗസ് ആയിരുന്നു.പൊതുവെ Mystery, Thrillingട ഒക്കെ ഇഷ്ടമുള്ള ഒരാളായതു കൊണ്ടാണ് ഇങ്ങനെയൊരു പുസ്തകം തിരഞ്ഞെടുത്തത് .വായന തുടങ്ങാൻ ആഗ്രഹിക്കുമ്പോൾ ആദ്യം നമ്മുക്ക് ഇഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കണം എന്ന ഒരു സുഹുത്തിന്റെ ഉപദേശവും ഇതിന് പിന്നിലുണ്ട്. ഇതേ ഗ്രൂപ്പിൽ മുൻപ് ഒരു സുഹൃത്ത് ഇട്ട ഒരു പോസ്റ്റിൽ കൂടിയാണ് ഈ പുസ്തകത്തെ പറ്റി അറിയുന്നത്. അത് വായിച്ചപ്പോൾ തന്നെ ഉണ്ടായ ഒരു ആവേശത്തിന്റെ പുറത്ത് അന്ന് തന്നെ പുസ്തകം order ചെയ്തു. എന്റെ കൂടെപിറപ്പായ മടി കാരണം ആദ്യത്തെ ഭാഗങ്ങൾ വളരെ സാവധാനമാണ് നീങ്ങിയത്. അവസാന ഭാഗങ്ങളിലേക്ക് എത്തിയപ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന ആകാംക്ഷ വല്ലാതെ പിടികൂടി .ക്ഷമ ഇല്ലാത്തത് കൊണ്ട് തന്നെ അവസാനത്തെ അധ്യായം ഇടയ്ക്ക് ഒന്ന് വായിച്ചു നോക്കിയാലോ എന്നുകൂടി തോന്നി. ഉദ്ദേശിച്ച ഫലം കണ്ടില്ലല്ലോ എന്ന ഒരു നിരാശ അവസാനം ഉണ്ടായെങ്കിലും എസ്തർ എന്ന പെൺകുട്ടി നടത്തിയ പോരാട്ടം അത് വല്ലാതെ ത്രസിപ്പിച്ചു. ആദ്യ വായന നൽകിയ inspiration ഉൾക്കൊണ്ടു കൊണ്ട് എന്തായാലും ഈ Challenge മുന്നോട്ട് കൊണ്ടു പോകാൻ തീരുമാനിച്ചു.
കോട്ടയം നഗരത്തിൽ നടന്ന കുപ്രസിദ്ധമായ കോഫി ഹൗസ് കൊലപാതക കേസിൽ അഞ്ചു പേരെ നിഷ്കരുണം കൊന്ന ബെഞ്ചമിൻ കഴുമരം കാത്തു കിടക്കുവാണ്. ദയാഹർജി പോലും പ്രസിഡന്റ് തള്ളി. തനിക്കു വധശിക്ഷ വാങ്ങിച്ചു തരാൻ മുന്പന്തിയിലുണ്ടായിരുന്ന പത്രപ്രവർത്തക എസ്തർ ഇമ്മാനുവലിനെ കാണാണമെന്ന് അയാൾ ആവശ്യപ്പെടുന്നു. ആ ക���ടിക്കാഴ്ചയ്ക്ക് ശേഷം ബെഞ്ചമിൻ കുറ്റവാളി അല്ലെന്നൊരു തോന്നൽ അവളിൽ ഉടലെടുക്കുന്നു. ആ ആ തോന്നൽ ആ കേസിന് പുറകെ പോകാൻ അവളെ പ്രേരിപ്പിക്കുന്നു. ആ കേസിൽ എസ്തർ നടത്തുന്ന കണ്ടെത്തലുകൾക്ക് ബെഞ്ചമിനെ കഴുമരത്തിൽ നിന്നും രക്ഷിക്കാൻ കഴിയുമോ എന്നു വായിച്ചു തന്നെ അറിയണം.
എസ്‌തറിന്റെ കഥാപാത്ര ചിത്രവും ഇതിലെ കഥാപാത്രങ്ങളുടെ മാനസിക വ്യാപാരവും വളരെ തന്മയത്വത്തോടെ ചിത്രീകരിക്കാൻ എഴുത്തുകാരന് കഴിഞ്ഞു. ഒപ്പം കോട്ടയം നഗരവും അവിടത്തെ ഭക്ഷണശാലകളും ഒക്കെ ഒരു ചിത്രം പോലെ ഈ നോവൽ നമുക്ക് മുന്നിൽ കോറിയിടുന്നു.
ഞാൻ വായിച്ചതിൽ ഏറ്റവും ആസ്വദിച്ച കുറ്റാന്വേഷണ നോവൽ. തൂക്കിലേറ്റപ്പെടാൻ നിൽക്കുന്ന കൊലയാളി പത്രപ്രവർത്തകയായ എസ്തർ ഇമ്മാനുവലിനെ കാണുവാൻ ആവശ്യപ്പെടുകയും താനല്ല ആ കൊലപാതകങ്ങൾ ചെയ്തത് എന്ന് ഏറ്റു പറയുന്നു. എന്നാൽ തെളിവുകളെല്ലാം ബെഞ്ചമിൻ എന്ന ആ തടവുപുള്ളിക്ക് എതിരെ ആണ്..തൂക്കിലേറ്റാൻ ആണെങ്കിൽ ദിവസങ്ങൾ മാത്രം. പതിയെ എസ്തറിനു മുൻപിൽ മറ്റൊരു കൊലപാതകിയുടെ സാധ്യതകൾ തെളിഞ്ഞു വരികയായിരുന്നു. സ്വന്തം ജീവൻ പോലും പണയംവച്ചാണ് എസ്ഥേർ മുന്നോട്ട് പോയത്. ശൈലികൊണ്ടും വാക്കുകൾ കൊണ്ടും വളരെ സൗമ്യമായ ഒരു നോവൽ.
ഒരു സുഹൃത്തു വഴി പരിചയപ്പെട്ട കൃതിയാണ് ലാജോ ജോസിന്‍റെ ‘കോഫീ ഹൌസ്’. ഒരല്പം സംശയത്തോടെയാണ് കൈയിലെടുത്തതെങ്കിലും, കുറച്ചു പേജുകള്‍ കഴിഞ്ഞതോടെ എഴുത്തുകാരന്‍ നല്ല കൈയടക്കമുള്ള വ്യക്തിയാണെന്നു ബോധ്യപ്പെട്ടു. മനസിനടുപ്പം തോന്നിക്കുന്ന കഥാപാത്രങ്ങളും ഗൃഹാതുരത്വമുണര്‍ത്തുന്ന കഥാപാശ്ചാത്തലവും യഥാര്‍ഥ്യത്തോടടുത്ത് നില്‍ക്കുന്ന സംഭാഷണങ്ങളും ഉടനീളം താല്‍പര്യമുണര്‍ത്തി നിര്‍ത്തുന്ന കഥാതന്തുവും നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുന്നു. കഥാകാരന്‍ നോവലിലുടനീളം പുലര്‍ത്തുന്ന പുരോഗമനപരമായ മൂല്യങ്ങളും ശ്രദ്ധേയമാണ്. ജാതീയ അധിഷേപങ്ങളും ഭിന്നലിംഗക്കാര്‍ക്കെതിരെയുള്ള അക്രമങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനങ്ങളും മറ്റും കഥയില്‍ നന്നായി വിളക്കിച്ചേര്‍ത്തിരിക്കുന്നു. ഈ നോവല്‍ നല്ലൊരു തുടക്കമായാണ് തോന്നിയത്. പ്രതിഭയുള്ള ഇങ്ങനെ കുറെ എഴുത്തുകാര്‍ കടന്നു വന്നാല്‍ കുറ്റാന്വേഷണ-ജനപ്രിയ സാഹിത്യത്തിന് ഒരു പുതുജീവന്‍ പകര്‍ന്നു കിട്ടിയേക്കാം. വായന കൂടുതല്‍ സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെല്ലാനും കാരണമായേക്കാം.
ശരാശരി നിലവാരം പുലർത്തുന്ന ഒരു കുറ്റാന്വേഷണ നോവൽ ആണ് കോഫീ ഹൌസ്. പല നിരൂപണങ്ങളും വിശ്വസിച്ച് അമിത പ്രതീക്ഷയോടെ വായിച്ചാൽ ചിലപ്പോള്‍ നിരാശ ആവും ഫലം. എന്നിരുന്നാലും ഒരു എഴുത്തുകാരന്റെ ആദ്യ നോവൽ എന്ന നിലയില്‍ മികച്ചത് ആണ്. മലയാളത്തിൽ പൊതുവെ കുറവാണ് കുറ്റാന്വേഷണ കഥകൾ. കൂടുതൽ നല്ല രചനകൾ പ്രതീക്ഷിക്കുന്നു.
A very small thread is stretched well into a full fledged novel. Pros 1. Good plot 2. Gripping narration with good twists 3. Able to engage the reader to almost 80% of story
Cons 1. A very simple climax which spoils all the twists till then. 2. The evidences leading to the killer are so silly and could have been found much earlier by anybody.
ലാജോ ജോസിനെ വായിച്ച് തുടങ്ങുമ്പോൾ കോഫീ ഹൗസിൽ നിന്ന് തന്നെ തുടങ്ങണമെന്ന് കരുതിയിരുന്നു. കുറ്റാന്വേഷണ നോവലുകൾ വായിക്കാൻ മടിയായിട്ട് മാറ്റി വെച്ചിരിക്കുകയായിരുന്നു. പക്ഷേ, ഈ വർഷം തന്നെ തുടങ്ങിയത് ഇന്ദുഗോപനിൽ നിന്നായിരുന്നു. #mbifl2020 ക്ക് ലാജോ ജോസിനെ നേരിൽ കണ്ടിരുന്നു. അപ്പോത്തന്നെ കോഫീ ഹൗസ് വാങ്ങി ഒരു ഓട്ടോഗ്രാഫും ഒപ്പിച്ചു. സുഭാഷ് ചന്ദ്രൻ്റെയും ഇന്ദുഗോപൻ്റെയും ഒക്കെ ഒപ്പം വേദി പങ്കിടുമ്പോൾ ലാജോയ്ക്ക് ഒരു തുടക്കക്കാരൻ്റെ ചമ്മലുകൾ ഉള്ളതുപോലെ തോന്നി. എന്നാൽ റൂത്തിൻ്റെ ലോകം വരെ എത്തി നിൽക്കുമ്പോൾ ഒരു പാട് നല്ല റിവ്യൂകൾ കേട്ടിട്ടാണ് കോഫീ ഹൗസ് വായിക്കാനെടുത്തത്. കോഫീ ഹൗസിൻ്റെ ഭാഷ എന്തുകൊണ്ടോ ഒരു നോവലിൻ്റേതിനേക്കാളേറെ സിനിമയെ ഓർമിപ്പിച്ചു. തുടക്കം ഒരു സേതുരാമയ്യർ മോഡ് തോന്നിയത് കുറച്ച് മടുപ്പിക്കുകയും ചെയ്തു. അതു കൊണ്ട് ആദ്യത്തെ കുറച്ച് അദ്ധ്യായങ്ങൾ വായിച്ച് താഴെ വെച്ചിട്ട് തിരികെ വരാൻ കുറച്ച് സമയമെടുത്തു. പക്ഷെ, കോഫീ ഹൗസ് ഒറ്റയിരുപ്പിന് കാണേണ്ട ഒരു സിനിമയാണ്. പ്ലോട്ട് എവിടെയൊക്കെയോ പരിചയമുള്ളതുപോലെ തോന്നുമെങ്കിലും വളരെ എൻഗേജിങ്ങായ കഥയാണ്. നായികയുടെ 'നിലപാടുകൾ' ഉറപ്പിച്ച് ഒരു പൊളിറ്റിക്കലി കറക്ട് ആക്ടിവിസ്റ്റാക്കാൻ ലാജോ കുറച്ച് പാടുപെട്ടിട്ടുണ്ടെങ്കിലും സിനിമയുടെ കുറച്ച് ക്ലീഷേകളിൽ നിന്നെങ്കിലും കഥ അകന്ന് നില്ക്കുന്നുണ്ട്. ഇത് സിനിമയല്ലെന്ന് ഓർമിപ്പിക്കാൻ ഒരു പക്ഷേ ക്ലൈമാക്സ് ശ്രമിക്കുന്നുണ്ട്. ഞാൻ വായിക്കുന്നതു തന്നെ പുസ്തകത്തിൻ്റെ നാലാമത്തെ പതിപ്പാണ്. എസ്തർ പറയുന്നതു പോലെ തന്നെ ഒ.പി. ഒളശ്ശ മോഡൽ അല്ലാത്ത, സാധാരണക്കാർക്ക് വേണ്ടിയുള്ള നോവൽ. അമിത പ്രതീക്ഷകൾ ഇല്ലാതെ തന്നെ ഹൈഡ്രാഞ്ചിയും റൂത്തിൻ്റെ ലോകവും വായിക്കണമെന്ന് കരുതുന്നു. മുന്നോട്ട് പോകുന്തോറും പഴുതുകളടച്ച് തെളിഞ്ഞ് വരട്ടെയെന്ന് ആശംസിക്കുന്നു ലാജോ ജോസ് ♥️ . . . . . #book8of2020
എസ്തർ ഇമ്മാനുവൽ എന്ന പത്രപ്രവർത്തക വധശിക്ഷ വിധിക്കപ്പെട്ട ബെഞ്ചമിൻ എന്നയാൾ ഒരു കോഫീ ഹൗസിൽ വച്ച് നടത്തിയ അഞ്ച് കൊലപാതകങ്ങളുടെ നിജസ്ഥിതി അറിയാൻ അവസാന നിമിഷം നടത്തുന്ന ഒരു അന്വേഷണം. വധശിക്ഷയ്ക്ക് കുറച്ചു ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ നടത്തുന്ന അന്വേഷണം ആയതുകൊണ്ട് തന്നെ കുറച്ച് ത്രില്ലടിപ്പിക്കുന്ന ഉണ്ട്. ബെഞ്ചമിൻ തന്നെയാണോ കൊല നടത്തിയത്? അതോ അത് വേറെ ആരെങ്കിലും ആണോ? ബെഞ്ചമിൻ കൊലക്കയറിൽ നിന്ന് നിന്ന് രക്ഷപ്പെടുമോ? എന്നൊക്കെ വായിച്ചു തന്നെ മനസ്സിലാക്കണം. ത്രില്ലർ ആയതുകൊണ്ട് തന്നെ കഥയുടെ പ്ലോട്ട് കൂടുതൽ പറയുന്നില്ല. എസ്തറും അപർണ എന്ന അപ്പുവും തമ്മിലുള്ള നല്ല സൗഹൃദം ആവശ്യത്തിലധികമായി എഴുത്തുകാരൻ ഉപയോഗിച്ചിട്ട് ഉള്ളതായി ഒരു തോന്നലുണ്ട്. എന്നാലും മുൾമുനയിൽ നിർത്തിക്കുന്ന സംഭവ വികാസങ്ങൾ ഉള്ളതായി തോന്നുന്നില്ല. വായനക്കാർക്ക് സ്വയം ചിന്തിക്കാൻ കഥാകൃത്ത് അവസരം കൊടുക്കുന്നുണ്ട്. അവസാനം കുറച്ച് നീണ്ടുപോയി എന്നൊരു അഭിപ്രായം എനിക്കുണ്ട്.
പുസ്തകത്തിൽ ആദ്യം മുതൽ കൂടുതലായി മുഴച്ച് നിൽക്കുന്നത് കോട്ടയവും അവിടുത്തെ ഭക്ഷണങ്ങളുമാണ്. എഴുത്തുകാരന് കോട്ടയത്തിലെ ഊടുവഴികൾ പോലും അറിയാം എന്ന് തോന്നിക്കുന്ന തരത്തിലുളള എഴുത്താണ്. പോരാത്തതിന് ഇഷ്ടമുള്ള ഭക്ഷണം കോട്ടയത്തുനിന്ന് കിട്ടുന്നില്ല എന്നുള്ള പരാതിയും, കിട്ടിയ ഭക്ഷണത്തോടുള്ള അതിയായ പ്രിയവും ഇതിൽ കാണാം. പലയിടത്തും പല കാര്യങ്ങളേയും അദ്ദേഹം ശക്തമായ വിമർശിക്കുന്നുണ്ട്. തനിക്ക് പ്രതികരിക്കാൻ തോന്നിയ പല കാര്യങ്ങളോടും അദ്ദേഹം എഴുത്തിലൂടെ ശബ്ദം ഉയർത്തുന്നതായി തോന്നി.
കുറെയധികം ബൈബിൾ വാക്യങ്ങൾ നിങ്ങൾക്ക് പുസ്തകത്തിലുടനീളം കാണാം. ബൈബിൾ വായിക്കാത്ത ഒരാൾക���ക് പരിചയപ്പെടാൻ ഒരു അവസരം കൂടി എഴുത്തുകാരൻ തുറന്നു ഇടുന്നു.
നോവലിസ്റ്റിന് ധാരാളം സുഹൃത്തുക്കൾ ഉണ്ടെന്ന് തോന്നുന്നു.. ഒരു പാട് റിവ്യൂസ് വായിച്ചു പെട്ടതാണ്... ആദ്യമായി കുറ്റാന്വേഷണ നോവൽ വായിക്കുന്ന ആൾക്ക് പോലും പ്രഡിക്ട് ചെയ്യാവുന്ന സസ്പെൻസ്.. അനാവശ്യ വിവരണം ,വലിച്ച് നീട്ടൽ, പൈങ്കിളി വിവരണം, ലോജിക് ഇല്ലായ്മ..
മാതൃഭൂമി പ്രസിദ്ധീകരിച്ച കോഫീ ഹൗസിൻ്റെ 5th എഡിഷൻ ആണ് വായിച്ചത്. 2018 ൽ പ്രദ്ധീകരിച്ച ആദ്യ പതിപ്പിൽ നിന്നും ഒരുപാട് വെട്ടിച്ചുരുക്കലുകൾക്ക് ശേഷം 64ൽ നിന്നും 29 അദ്ധ്യായങ്ങൾ ആയി ചുരുക്കിയ ഈ നോവൽ അതിൻ്റെ ഇതിവൃത്ത്ത്തിൽ നിന്നും വ്യതിചലിക്കു ന്നിലെങ്കിലും, അനാവശ്യ വലിച്ച് നീട്ടലുകൾ ഒഴിവാക്കി എന്ന് വേണം കരുതാൻ. രചയിതാവിൻ്റെ ആദ്യത്തെ കൃതി ആയതുകൊണ്ട് തന്നെ തൻ്റെ രചന കൂടുതൽ ജനപ്രിയമാക്കാൻ അതിൻ്റെ കഥാ പശ്ചാത്തലം ദേശത്തോട് ചേർത്ത് നിർത്താൻ ശ്രമിച്ചു എന്നതും അതിൻ്റെ അതിപ്രസരം വായനയെ വിരസമാകി എന്നതും ഇതിൻ്റെ പ്രാഥമിക വായനക്കാരുടെ അഭിപ്രായത്തിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നു.
ഒരു കുറ്റകൃത്യം എങ്ങിനെ നടന്നു എന്ന് അന്വേഷിക്കുന്ന എസ്തർ എന്ന കഥാപാത്രം ഓരോ ഡോട്ടുകളും സസൂക്ഷ്മം നിരീക്ഷിക്കുകയും ബന്ധിപ്പിക്കുകയും ചെയ്തുകൊണ്ട് യഥാർത്ഥ കുറ്റവാളിയിലേക്ക് എത്തിച്ചേരുന്നു. പക്ഷേ അതു നിയമത്തിൻ്റെ മുൻപിൽ കുറ്റവാളി ആകപ്പെട്ട് വധ ശിക്ഷക്ക് വിധിക്കപ്പെട്ട ബെഞ്ചമിൻ എന്ന നിരപരാധിയെ രക്ഷിക്കുന്നതിൽ വിജയിക്കുന്നില്ല എന്നതാണ് ഈ നോവലിൻ്റെ ഇതിവൃത്തം.
സമകാലീന സാഹിത്യത്തിൽ വളരെ ലളിതമായ ഭാഷയിൽ കഥ പറഞ്ഞു പോകുന്ന രീതി പിന്തുടരുന്ന ഒരു രചന. രചയിതാവിന് ഭാഷയിൽ ഉള്ള പരിമിതി കൊണ്ടാണോ എന്നറിയില്ല സാഹിത്യ ഭാഷയുടെ അഭാവം പ്രകടമായി തോന്നി. മുൻനിര പ്രസാധകർ പ്രതീക്ഷികുന്നത് അത്തരത്തിലുള്ള ഒരു രചന ആണെന്ന് നോവലിസ്റ് തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഇതിനെപ്പറ്റി എസ്തർ എന്ന കേന്ദ്ര കഥാപാത്ര ത്ത്തിലൂടെ രചയിതാവ് പരിഹസിക്കുന്നുണ്ട്. എന്നിരുന്നാലും വായനയുടെ ഒഴുക്കിനെ അതൊരിക്കലും ബാധിക്കുന്നില്ല. പക്ഷേ ഒരു കൃതിയുടെ പുനരാവിഷ്‌കരണത്തിന് മുതിരുമ്പോൾ ഭാഷ കുറച്ചുകൂടി മെച്ച പെടുത്താമായിരുന്നു എന്ന് തോന്നി.
തുടർന്നുള്ള രചനകൾ ഇതിലും മെച്ചപെട്ടതായിരിക്കും എന്ന് പ്രതീക്ഷിക്കുന്നു.
ലാജോ ജോസ് രചിച്ച ആദ്യത്തെ കുറ്റാന്വേഷണ നോവൽ ആണ് കോഫി ഹൗസ്. കുലീന എന്നാ ഫേമസ് വനിതാ മാഗസിനിൽ വർക്ക് ചെയ്യുകയാണ് എസ്തർ. കുലീനയുടെ ചീഫ് എഡിറ്റർ ആയ സോളി,ബെഞ്ചമിൻ എന്ന കുറ്റവാളിയുമായി ഒരു ഇന്റർവ്യൂ ചെയ്യാൻ എസ്തർ നെ ഏൽപ്പിക്കുന്നു. കോട്ടയം നഗരത്തിലെ ഒരു കോഫി ഹൗസിൽ വെച്ച് അഞ്ചു പേരെ കൊല്ലുകയും ഒരു ബലാത്സംഗവും നടത്തിയ വ്യക്തിയാണ് ബെഞ്ചമിൻ, ഇപ്പോൾ മരണ ശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്നു.
എസ്തർ ഉൾപ്പെടുന്ന ഒരു സ്ത്രീ സംഘടനയുടെ കൂട്ടായ ശ്രമത്തിന്റെ ഫലമായാണ് ബെഞ്ചമിനെ അറസ്റ്റ് ചെയ്തത്. കോഫി ഹൗസ് ജീവനക്കാരിയായ ജിനു എന്ന പെൺകുട്ടിയെ ബെഞ്ചമിൻ ഇഷ്ടപ്പെട്ടിരുന്നു, പക്ഷേ ജിനു അയാൾ നിരന്തരം ശല്യം ചെയ്യുന്നതുകൊണ്ട് പോലീസിൽ പരാതി നൽകി. അതിന്റെ വൈരാഗ്യത്തിൽ കോഫി ഹൗസിൽ വെച്ച് ജിനുവിനെയും അവിടെയുണ്ടായിരുന്ന വരെയും ബെഞ്ചമിൻ വെടിവെച്ചുകൊന്നു എന്നാണ് കേസ്. താൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും സത്യം കണ്ടുപിടിക്കണം എന്നും ബെഞ്ചമിൻ എസ്തർനോട് ആവശ്യപ്പെടുന്നു. മരണ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അയാളുടെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ എസ്തർ തീരുമാനിക്കുന്നു.
ബെഞ്ചിമിനെ തൂക്കിക്കൊല്ലാൻ ഉള്ള ദിവസം അടുത്തടുത്തു വന്നു. ബെഞ്ചമിൻ കുറ്റവാളിയല്ല എന്ന് തെളിയിക്കുന്ന ഒരു രേഖയും എസ്തർ ന് കിട്ടിയില്ല. അവസാനം സത്യം തിരിച്ചു അറഞ്ഞപ്പോഴേക്കും ബെഞ്ചമിനെ തൂക്കിലേറ്റിയിരുന്നു. പിന്നീട് ബെഞ്ചമിന്റെ നിരപരാധിത്വം വെളിച്ചത്ത് കൊണ്ടുവരാൻ എസ്തർ കോഫി ഹൗസ് എന്ന പേരിൽ പുസ്തകം പുറത്തിറക്കുന്നു.
നോവലിന്റെ narration വളരെ ഇന്ട്രെസ്റ്റിംഗ് ആണ്. എസ്തറും സുഹൃത്തായ അപർണ്ണയും തമ്മിലുള്ള സൗഹൃദവും വളരെ മനോഹരമായാണ് അവതരിപ്പിച്ചിരിക്കുന്നത്.
✨️കോട്ടയം പശ്ചാതലം ആയുള്ള ഒരു കുറ്റാന്വേഷണ നോവൽ. കോട്ടയത്തെ കോഫി ഹൗസിൽ കൂട്ടക്കൊല നടക്കുന്നു. ബെഞ്ചമിൻ എന്നാൾ താൻ സ്നേഹിക്കുന്ന പെൺകുട്ടി ഉൾപ്പെടെ അഞ്ചുപേരെ ആരുകൊലചെയ്യുന്നു. ഈ കൊലപാതകം വൻകോളിളക്കം ഉണ്ടാക്കുന്നു. താൻ അല്ല അത് ചെയ്തതെന്ന് ആവർത്തിച്ചു പറയുമ്പോഴും ബെഞ്ചമിനെ ആരും വിശ്വസിക്കുന്നില്ല, തെളിവുകളും അയാൾക്ക് എതിരാകുന്നു. എസ്തർ ഇമ്മാനുവൽ എന്ന മാധ്യമ പ്രവർത്തക ഈ കേസിനു മാധ്യമ ശ്രെദ്ധ കൊടുക്കുകയും ബെഞ്ചമിന്റെ ദയാഹർജി കോടതി തള്ളുകയും ചെയ്യുന്നു. തന്റെ മരണത്തിനു മുൻപേ താൻ സ്നേഹിച്ച പെൺകുട്ടിയുടെ കൊലയാളി അല്ല എന്നുലോകത്തെ അറിയിക്കണമെന്നാഗ്രഹം എസ്തർ ഏറ്റെടുക്കുകയാണ്. തുടർന്ന് എസ്തർ നടത്തുന്ന അന്വേഷണത്തിൽ ബെഞ്ചമിൻ കുറ്റക്കാരൻ അല്ല എന്നു മനസിലാക്കുന്ന എസ്തറിനു ബെഞ്ചമിന്റെ നിരപരാധിത്വം തെളിയിച്ചു, കൊലക്കയറിൽനിന്നും അവനെ രക്ഷിക്കാൻ പറ്റുന്നില്ല. താൻ നിരപരാധിയാണെന്നു തെളിഞ്ഞു എന്നറിയാതെയാണ് ബെഞ്ചമിൻ ലോകത്തോട് വിടപറയുന്നത്.പിന്നീട് 'കോഫി ഹൗസ്'എന്ന പേരിൽ എഴുതിയ തന്റെ പുസ്തകത്തിലൂടെ ദുരൂഹമായ കോഫി ഹൗസ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു.
✳️ഉദ്വേഗപരമായ, ആകാംഷനിറഞ്ഞ ഒരു കുറ്റാന്വേഷണ നോവൽ എന്നു കോഫി ഹൗസിനെ പറയാൻ പറ്റില്ല. ഒരു ദിവസം കൊണ്ട് വായിച്ചു തീർക്കാൻ പറ്റുന്ന ലളിതമായ ഭാഷയിൽ എഴുതിയ നോവൽ.കൊലപാതകിയെ കഥാപാത്രങ്ങൾ കണ്ടെത്തുന്നതിനുമുൻപ് ഞാൻ കണ്ടെത്തി എന്ന സന്തോഷത്തോടെ വായിച്ചുതീർന്ന ഒരു നോവൽ
റൂത്തിന്റെ ലോകത്തിന് ശേഷം വായിച്ച ലാജോ ജോസിന്റെ മറ്റൊരു കൃതി… ക്രൈം ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്ന ഈ പുസ്തകം ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീർക്കാവുന്നതാണ്…
ഒരു കോഫി ഷോപ്പിൽ നടക്കുന്ന കൂട്ടകൊലപാതകവും അതേ തുടർന്നു പ്രതിയാക്കപ്പെട്ട,വധശിക്ഷക്ക് വിധിക്കപ്പെട്ട ബെഞ്ചമിൻ എന്നയാളുമായി എസ്തർ എന്ന കഥയിലെ മുഖ്യകഥാപാത്രം നടത്തുന്ന കൂടികാഴ്ചയും,ഈ കേസിന്റെ അന്വേഷണ വഴികളിലൂടെ വീണ്ടും ഒരന്വേഷണവുമായി മാധ്യമ പ്രവർത്തക കൂടിയായ എസ്തർ നടത്തുന്ന യാത്രയുമാണ് “കോഫി ഹൗസിന്റെ”പ്രധാന ഇതിവൃത്തം…
കയ്യടക്കമുള്ള എഴുത്തും,വിവരണവും അങ്ങിങ്ങായി രചയിതാവ് ഒളിപ്പിച്ചുവെച്ച പ്രോഗ്രസ്സിവ് അവതര���വുമാണ് പുസ്തകത്തിന്റെ പ്ലസ് പോയിന്റ്…ഉദ്വേഗജനകമായി പിടിച്ചിരുത്താൻ പുസ്തകത്തിന് സാധിക്കുന്നില്ലെങ്കിൽ കൂടിയും എവിടെയും മടുപ്പിക്കാതെ കഥ മുൻപോട്ട് കൊണ്ട് പോകാൻ രചയിതാവിന് കഴിയുന്നുണ്ട്..സിനിമാറ്റിക് അവതരണം ഒട്ടും അന്യമല്ലാത്ത,ന്യൂ ജനറേഷൻ എഴുത്തുകൾ അനേകമുള്ള മലയാള പുസ്തകങ്ങളുടെ ചുവട് പിടിച്ചു തന്നെയാണ് ഈ കഥയും ഒരുക്കിയിരിക്കുന്നത്…
ക്ലിഷേകൾ പരമാവധി ഒഴിവാക്കി എഴുതിയ ഈ കഥയിലെ യഥാർത്ഥ കുറ്റവാളിയേത് എന്നുള്ളത് ഒരു ബ്രില്ലിയൻസ് ആയി അനുഭവപ്പെട്ടില്ലെങ്കിലും,അവസാന ഭാഗങ്ങൾ ഹൃദയസ്പർശിയായി…
ലാജോ ജോസിന്റെ ആദ്യ രചന എന്ന രീതിയിൽ തീർത്തും പരിഗണിക്കാവുന്ന ഒരു പുസ്തകം തന്നെയാണ് കോഫി ഹൗസ്…വ്യക്തിപരമായി മോശമല്ലാത്ത ഒരു വായനാനുഭവം നൽകി….
തൊട്ടടുത്തുള്ള ബുക്ക് ഷോപ്പുകളിൽ ഒന്നും ലഭ്യമല്ലാത്തതുകൊണ്ട് ഫ്ലിപ്കാർട്ടിൽ നിന്നാണ് കോഫി ഹൗസ് വാങ്ങുന്നത്. ഒരു തുടക്കക്കാരൻ എന്ന നിലക്ക് എഴുത്തുകാരന്റെ ശ്രമം അഭിനന്ദനാർഹമാണ്. അഞ്ച് പേരുടെ മരണത്തിനിടയാക്കിയ കോഫി ഹൗസ് മർഡർ കേസിലെ പ്രതിയായ ബെഞ്ചമിന്റെ നിരപരാധിത്വം തെളിയിക്കാൻ ജേണലിസ്റ്റായ എസ്തർ ഇമ്മാനുവൽ നടത്തുന്ന പരിശ്രമങ്ങളാണ് നോവൽ ഇതിവൃത്തം. നോവലിന്റെ അവസാനഭാഗത്ത് എത്തുമ്പോൾ കഥ പെട്ടെന്ന് പറഞ്ഞുതീർത്തതു പോലെയായി. അനുവാചകന് എളുപ്പം ഊഹിക്കാൻ പറ്റുന്ന രീതിയിലുള്ള കഥാസന്ദർഭങ്ങളാണ് കൂടുതലും. എസ്തർ ഇമ്മാനുവലിനെ ഷെർലക് ഹോംസ് നോടും ഹെർക്യൂൾ പൊയ്റോട്ടിനോടും ഉപമിക്കുന്നത് ശരിയല്ല എന്ന് അറിയാം എന്നാലും അന്വേഷണ രീതിയിലെ ചില പഴുതുകൾ വായനക്കാരന് പെട്ടെന്നു മനസ്സിലാകുന്ന രീതിയിലുള്ളതാണ്. കുറ്റാന്വേഷണ നോവലുകളോട് പ്രത്യേക താല്പര്യം ഉള്ളതിനാൽ ആ ഇനത്തിലുള്ള നോവലുകൾ ചെറിയ പ്രതീക്ഷയോടെയാണ് വായിക്കാറ് ആ പ്രതീക്ഷ കോഫിഹൗസിലെ കാര്യത്തിൽ ചെറുതായൊന്നു തെറ്റി എങ്കിലും എസ്തർ ഇമ്മാനുവലിലെ രണ്ടാം വരവിനായി കാത്തിരിക്കുന്നു. NB:അഭിപ്രായങ്ങൾ തികച്ചും വ്യക്തിപരം പാത്രം
കുറ്റാന്വേഷണ കഥകൾ അത്ര പ്രിയം അല്ലെങ്കിലും അടുത്തിടെ ചില റിവ്യൂസ് കണ്ടാണ് "കോഫീ ഹൗസ്" വായിക്കുന്നത്...
കഥാകൃത്ത് ആമുഖത്തിൽ പറയുന്ന പോലെ കുറ്റവാളി ആരാണ് എന്ന് കണ്ടുപിടിക്കുന്നതിനേക്കാൽ കുറ്റകൃത്യം എങ്ങനെ ചെയ്തു എന്ന് കണ്ടെത്തുന്നതിൽ ഊന്നിയുള്ള ഒരു പരീക്ഷണമാണ് ഈ പുസ്തകം...
ഒരു കുറ്റാന്വേഷണത്തിൻ്റെ സ്ഥിരം സസ്പെൻസ് എലമെൻ്റ് അത്ര കണ്ട് വർക്ക് ആയതായി തോന്നിയില്ല... പല സിനിമകളിൽ കണ്ട് ശീലിച്ച കഥാപശ്ചാത്തലം ആയത് കൊണ്ടാവാം... എഴുത്ത് ഇഷ്ടമായെങ്കിലും കഥാകൃത്ത് തന്നെ ആമുഖത്തിൽ പറഞ്ഞിട്ടുള്ള പൊളിച്ചെഴുത്തുകൾ കൊണ്ടാവാം എവിടെയൊക്കെയോ ഒരു ഏച്ചുകെട്ടൽ മുഴച്ചിരിക്കുന്നതായി തോന്നി...
മലയാളത്തിൽ കുറച്ചുനാളുകളായി ശ്രദ്ധ കിട്ടാതെ കിടന്ന ഒരു സാഹിത്യശാഖയിലേക്ക് വായനക്കാരുടെ ശ്രദ്ധ വീണ്ടും തിരിക്കാൻ ഈ പുസ്തകത്തിന് കഴിഞ്ഞു എന്ന് ചിലയിടത്ത് വായിച്ചു... അത് ശരിയാണെങ്കിൽ ഈ പരീക്ഷണം വിജയിച്ചു എന്ന് തന്നെ പറയേണ്ടി വരും...
പുതുതലമുറ എഴുത്തുകാരിൽ ഒരുപാട് ആരാധകർ ഉള്ള എഴുത്തുകാരൻ്റെ മറ്റു കൃതികൾ വായിക്കാൻ തീർച്ചയായും കോഫീ ഹൗസ് ഒരു പ്രചോദനം ആണ്...
ലാജോ ജോസിന്റെ കോഫി ഹൗസ് ഒരു രസകരമായ ക്രൈം കഥയാണ്. കഥ കോട്ടയത്തെ പശ്ചാത്തലമാക്കിയാണ് എഴുതിയത്. ക്രിസ്മസ് രാത്രി “കോഫി ഹൗസ്” എന്ന സ്ഥലത്ത് നടക്കുന്ന അഞ്ചുപേരുടെ കൂട്ടക്കൊല തന്നെയാണ് കഥയുടെ മുഖ്യ സംഭവം. ഈ സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്താൻ മാധ്യമപ്രവർത്തകയായ എസ്തർ ഇമ്മാനുവൽ ശ്രമിക്കുന്നു. അവളുടെ അന്വേഷണത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
ഭാഷ വളരെ ലളിതവും വായിക്കാൻ എളുപ്പവുമാണ്. ഓരോ സംഭവവും സിനിമപോലെ വായനക്കാരന്റെ മുന്നിൽ പ്രത്യക്ഷപ്പെടും. കോട്ടയത്തിന്റെ അന്തരീക്ഷവും സ്ഥലങ്ങളും എഴുത്തുകാരൻ വളരെ യാഥാർത്ഥ്യത്തോടെ വരച്ചുകാട്ടിയിട്ടുണ്ട്. തുടക്കം മുതൽ കഥ വളരെയധികം സസ്പെൻസും ആവേശവുമുള്ളതാണ്.
ചില ഭാഗങ്ങളിൽ കഥ അല്പം നേരം മന്ദഗതിയാകുന്നതായി തോന്നാം. അതുപോലെ ചില സംഭവങ്ങൾ വായനക്കാരൻ മുൻകൂട്ടി ಊഹിക്കാനും സാധ്യതയുണ്ട്. എങ്കിലും ആകെപ്പാടിൽ പുസ്തകം വായിക്കാൻ രസകരമാണ്.
കോഫി ഹൗസ് സസ്പെൻസ്, അന്വേഷണം, മനുഷ്യരുടെ മനസ്സിന്റെ ഇരുണ്ട വശങ്ങൾ എന്നിവയെല്ലാം ചേർന്നൊരു വായനയാണ് ഈ നോവൽ.
The story begins with the shocking murder of five people in a coffee house, leading to the arrest and conviction of Benjamin. Just before his execution, Benjamin requests a meeting with Esther Immanuel, the journalist whose investigative reporting was crucial in his conviction. This meeting sets Esther on a path to uncover hidden truths and re-examine the case.
Lajo Jose’s writing is fast-paced and filled with twists and turns, keeping me on the edge of my seat. I particularly enjoyed the character of Esther Immanuel. She’s a well-developed protagonist, showcasing her internal conflicts and relentless pursuit of the truth. The novel explores themes of justice, morality, and the elusive nature of truth, all set against the rich cultural backdrop of Kerala.
Lajo Jose delivers a commendable effort with this novel, built around an intriguing premise — five murders occurring within the walls of a Coffeehouse. The mystery successfully keeps readers engaged, constantly guessing the how and why behind the events.
The characters of Benjamin and Esther stood out. Benjamin’s emotional journey is portrayed convincingly, and by the end, the reader can truly empathize with his turmoil. Esther’s evolution throughout the story is subtle yet compelling, even though her past remains largely unexplored.
That said, the crime itself has loopholes and doesn't quite live up to the hype that was created early on. It started strong but lost some grip as the story progressed.
Overall, it's a decent read — engaging enough for a one-time read.