Jump to ratings and reviews
Rate this book

Visudhapapangalute India

Rate this book
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടര്‍ച്ചകള്‍ തേടിനടന്ന ഒരു മാധ്യമപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍. എട്ടുവര്‍ഷത്തോളം ഇന്ത്യയുടെ വിവിധഭാഗങ്ങളിലൂടെ സഞ്ചരിച്ച ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരിട്ടു കണ്ട് തയ്യാറാക്കിയതാണ് ഈ പുസ്തകം.

224 pages, Paperback

First published January 1, 2016

33 people are currently reading
321 people want to read

About the author

Arun Ezhuthachan

3 books17 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
134 (50%)
4 stars
100 (37%)
3 stars
27 (10%)
2 stars
3 (1%)
1 star
2 (<1%)
Displaying 1 - 30 of 45 reviews
Profile Image for Nandakishore Mridula.
1,352 reviews2,702 followers
February 27, 2019
I knew what reading this book entailed – but even going into it with my eyes fully open didn’t help. I am drained, folks. Filled with so much anger, sorrow and disgust – to be part of a culture that treats its women with such callow disregard even for their basic humanity. We treat stray animals much better.

Arun Ezhuthachan, the author of this book, is a journalist. He once went to Mangalore (in Karnataka) to prepare a Sunday feature for his newspaper – about the closure of dance bars in the state, and how it had pushed the dancers there into prostitution. A chance remark let slip by a former bar dancer, now a sex worker, about how she was a Devadasi before she became a dancer piqued his interest, and he decided to probe deeper into the matter than his Sunday feature demanded. Arun ultimately travelled across the depth and breadth of India (across seven states) in search of Devadasis who had slid into prostitution, and this book is the result.

(For those who don’t know: Devadasis were women dedicated to temples to serve gods – or goddesses – in medieval times. Ostensibly they were artists and performers, but in reality, they catered to the sexual whims and fancies of the privileged village lords – that is, the upper-caste Hindus. The system has been outlawed in most Indian states for decades, but continues to flourish in some pockets.)

The title translates as “India of the Sacred Sins” – which hits the bull’s-eye in more than one way. Our country is very straitlaced in daylight and goes by the norms of Victorian morality, only to descend into a morass of voluptuous hypocrisy the moment the sun goes down. The same people who argue against prostitution on “moral” grounds support systems such as this in the name of “tradition”. Examples are aplenty in the book.

Arun travelled from Davengere, Harpanahalli and Bellary in Karnataka, through Rajamundhry and Peddapuram in Andhra, Puri in Odisha, the infamous fleshpots of Sonagachi in Kolkata (West Bengal) and Kamatipura of Mumbai in his search of Devadasis fallen on bad times. He toured Vrindavan, the birthplace of Lord Krishna, searching for abandoned courtesans who have become “Radha”s (the technical term for women who have embraced the Lord as their divine consort). He also visited the famed Yellamma Temple at Saundatti in Karnataka as well the famed streets of Ujjain in Madhya Pradesh.

The story unfolds through many voices, and many episodes, but it’s ultimately the same. Dalit (the name the former untouchables call themselves) girls of certain communities are forced to become Devadasis by the village elders and priests (this happens very frequently with good looking girls!); they have no choice but to acquiesce, as they are dependent upon the upper-castes for their livelihood. Lacking education and social mobility, and unable to drum up the huge dowries required to marry off girls in India, they agree to become servants of the deity to get three square meals a day – and in the process, becomes slaves of the landlords. And when their fancy wears off, the girls are abandoned; and the next step is selling their bodies to keep their souls in it.

There are other kinds of sex workers who end up in the fleshpots in Mumbai and Kolkata directly, either purchased by agents from impecunious families or as widows who run away from their in-laws who mistreat them (in India, widowhood is still seen as some kind of sin - many in this narrative say the practice of sati, the burning of the wife on the funeral pyre of the husband, was better than the widowhood they suffer). Even many of the “Radha”s of Vrindavan are exploited by the chief gurus of the ashrams they end up in, claiming that they are the embodiments of Krishna on earth! And to make matters worse, many of these women are also exploited by the NGOs who claim to work for their rehabilitation but are only aiming to pocket government funds – and missionaries whose only mission is conversion (and the gobbling up of foreign funds, of course).

There were many poignant pictures – the girl who just wants to hug her interviewer who is there for her story and not her body; the sex worker who asks the author to look for her Bengali love, who is currently a labourer in Kerala; the former leader of the Devadasis of Ujjain who walks the street now as a madwoman; the blind and deaf nonagerian of Puri who still wants to sing and dance for her Lord Jagannath... I could actually see these women in my mind’s eye, feel what they felt... the author had made them human beings, plucking them out of the faceless crowds that throng our cities and open their legs daily to satisfy the unending lust of the Indian male.

I was reminded of a song from the classic Hindi film “Pyaasa”, penned by the inimitable Sahir Ludhianvi:
Madad chati hain ye Hawwa ki beti
Yashoda ki hamjins ye Radha ki beti
Payambar ki ummat Zuleikha ki beti
Jinhe naaz hai Hind par wo kahaan hain?


They need help, these daughters of Eve,
The likes of Yashoda, the daughters of Radha;
The Prophet’s nation, the daughters of Zuleikha –
Oh, where are those people who take pride in India?
Where, indeed?

PS: The author informed me that he may bring out an English version, so keep your fingers crossed, non-Malayali readers!
Profile Image for Jamshid Mattummal.
41 reviews13 followers
August 9, 2021
സൈക്കിൾ റിക്ഷ ചവിട്ടികൊണ്ടിരുന്നയാൽ പെട്ടെന്ന് അടുത്ത ചോദ്യമെറിഞ്ഞു.

"നിങ്ങൾക്ക് സ്ത്രീകളെ കിട്ടണമെന്ന് അത്ര നിർബന്ധമാണോ സാബ്?"

"അതേ കിട്ടിയാൽ നന്നായിരുന്നു"

"എങ്കിൽ നിങ്ങൾ എന്റെ വീട്ടിലേക്കു വരൂ. എന്റെ ഭാര്യയെ നിങ്ങൾക്ക് ഉപയോഗിക്കാം. 200 രൂപ തന്നാൽ മതി. ഇതിലും കുറച്ചു ഒരാശ്രമത്തിലും കിട്ടില്ല സാബ്."

2019 ലെ കേരള സാഹിത്യ അക്കാദമിയുടെ അവാർഡ് നേടിയ അരുൺ എഴുത്തച്ഛന്റെ "വിശുദ്ധ പാപങ്ങളുടെ ഇന്ത്യ" എന്ന യാത്രാ വിവരണത്തിലെ ഏതാനും വരികളാണിത്. സാധാരണ യാത്രാ വിവരങ്ങളിൽ കാണുന്ന പ്രകൃതിയുടെ വർണ്ണനയൊന്നും ഇതിൽ കാണില്ല. മറിച്ചു, മനുഷ്യരുടെ പട്ടിണിയും ദൈവിക വിശ്വാസങ്ങളും ചൂഷണം ചെയ്ത്, ഇനിയും അവസാനിച്ചിട്ടില്ലാത്ത ജാതി മേല്കോയ്മയുടെ കരാള ഹസ്തങ്ങൾ, പെണ്ണായി പിറന്ന ഒരു കൂട്ടത്തിന്റെ ഭാവിയെ,  പ്രതീക്ഷകളോ സ്വപ്നങ്ങളോ ഇല്ലാത്ത വെറും മനുഷ്യ മാസമാകുന്നതിന്റെ കരളലിയിപ്പിക്കുന്ന കാഴ്ചകളാണ്.

കർണ്ണാടക, ആന്ധ്രാ പ്രദേശ്, ഒറീസ, ബംഗാൾ, ഉത്തർ പ്രദേശ്, മധ്യ പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര. കാമാത്തിപുരയിലൂടെയും, സോനാഗാച്ചിയിലൂടെയും, കാളിഘട്ടിലൂടെയും പുരിയിലൂടെയും, വൃന്ദാവനത്തിലൂടെയും, ദാവൻഗരെയിലൂടെയും കടന്നു പോകുന്ന യാത്രയിലുടനീളം കാണുന്ന കാഴ്ചകൾ പക്ഷെ ഒന്നു തന്നെയാണ്. ആളുകളുടെ രൂപങ്ങളും പേരുകളും മാറുമ്പോഴും പറയുന്ന കഥകൾക്ക് വളരെ സാമ്യം.

ചെറുപ്രായത്തിൽ തന്നെ ദേവിയുടെ ദാസി, "ദേവദാസി", ആകാൻ വിധിക്കപ്പെടുന്ന പെണ്കുട്ടികൾ, പിന്നീട് മേൽജാതിക്കാരുടെ ആഗ്രഹ സഫലീകരണ യന്ത്രങ്ങളാകുന്ന കാഴ്ചകൾ. പട്ടിണിയും പെണ്കുട്ടികളുടെ വിവാഹമെന്ന അതി കഠിന കടമ്പയും മൂലം സ്വന്തകാരാൽ പോലും ലൈംഗിക തൊഴിലുകളിൽ എത്തിച്ചേരാൻ വിധിക്കപ്പെട്ട കൂടെ ജന്മങ്ങൾ. ഇതിനിടെ സ്നേഹം നടിച്ചു വഞ്ചിക്കപ്പെടുന്നവർ വേറെ.

സതി നിയമം മൂലം നിർത്തലാക്കിയെങ്കിലിലും ഇനിയും മാനസികമായി അതിൽ നിന്നും മുക്തരാവാത്ത സമൂഹത്തിനു മുന്നിൽ, വിധവ ഇന്നും ദുശ്ശകുനം തന്നെയാണ്. അപമാനിതരും അപഹാസ്യരും ആയി കഴിയുന്ന വിധവകൾ വൈകാതെ പട്ടിണി കൂടിയാകുന്നതിടെ കൃഷ്ണൻറെ രാധമാരാകാൻ വിധിക്കപ്പെട്ട് വൃന്ദാവനത്തിൽ എത്തിപ്പെടുന്നു. അതു സ്വയം തീരുമാനത്താലോ മറ്റുള്ളവരുടെ ഭാരമിറക്കിവെക്കലിനാലോ ആവാം.

വിശ്വാസവും ലൈംഗികതയും ഇഴപിരിയുന്ന ഇന്ത്യൻ ഗ്രാമങ്ങളിൽ കൂടിയുള്ള ഈ യാത്ര വായനക്കാരെ മനസ്സിൽ തട്ടി സ്വാധീനിക്കും എന്നതിൽ സംശയമില്ല.
Profile Image for Jithin Sanjeev.
23 reviews1 follower
July 13, 2021
നമ്മുടെ രാജ്യത്തിനെ ഇന്നും ഏറ്റവും കൂടുതൽ വേട്ടയാടുന്ന ശത്രു വിശപ്പും ദാരിദ്രവുമാണ്.ദേവദാസി എന്ന തീർത്തും പൈശാചികമായ ദുരാചാരത്തിന്റെ പേരിൽ, ദാരിദ്രത്തിന്റെ പേരിൽ,സ്ത്രീയായിപ്പോയതിന്റെ പേരിൽ, ജാതിവെറി നെഞ്ചിലേറ്റിയ ഭൂരിപക്ഷം ജനതയുള്ള ഒരു രാജ്യത്ത് ജനിച്ചതിന്റെ പേരിൽ ജീവിതം നഷ്ടപ്പെട്ടത്തും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഒരു വലിയ സ്ത്രീ സമൂഹത്തിന്റെ ജീവിത നേർക്കാഴ്ചയാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. ഇതിലും മികച്ച ഒരു പേര് ഈ പുസ്തത്തിന് നൽകാൻ കഴിയില്ല. ഒരോ നിമിഷവും പുരോഗതിയുടെ പടവുകൾ ഓടിക്കയറുന്നു എന്ന നാം എല്ലാരും പറയുന്ന ഇന്ത്യയുടെ പച്ചയായ മറ്റൊരു മുഖം നിങ്ങൾക്ക് ഈ പുസ്തകത്തിലൂടെ കാണാൻ കഴിയും.തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകം.
Profile Image for Athira Mohan.
80 reviews62 followers
January 28, 2021
Some books leave you speechless. Some leave you writhing in helplessness and angst. Some leave you empty. And here’s one book that does it all.
Profile Image for Liju John.
24 reviews3 followers
Want to read
July 19, 2022
കഴുത്തു ഞെരിഞ്ഞമർന്നു ശ്വാസം മുട്ടുന്നൊരവസ്ഥയിലേക്ക്, ഒരു പുസ്തകവായന നിങ്ങളെ തള്ളിവിട്ടിട്ടുണ്ടോ? ഓരോ താളുകൾ മുന്നോട്ട് മറിക്കുമ്പോഴും മുന്നിലേക്കെടുത്തെറിപ്പെടുന്ന ക്രൂരമായ യാഥാർഥ്യങ്ങൾ, നിങ്ങളുടെയുറക്കം കെടുത്തിയിട്ടുണ്ടോ? മരവിച്ച മനസ്സും, കലങ്ങിയ കണ്ണുകളുമായി നിങ്ങളൊരു പുസ്തകം, വായിച്ചവസാനിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ, നിങ്ങൾക്കങ്ങനെയൊരു അനുഭവം സമ്മാനിക്കാൻ, സാധ്യതയുള്ള പുസ്തകമാണ്.

സ്ഥിരമായി വായിക്കാറുള്ള ത്രില്ലറുകൾക്കൊരു ബ്രേക്ക്‌ നൽകി മറ്റൊരു ഴോണർ പരീക്ഷിക്കണമെന്ന ആഗ്രഹത്��ിന്റെ പുറത്താണ് ഞാൻ, വിശുദ്ധ പാപങ്ങളുടെ ഇന്ത്യയിലേക്കെത്തുന്നത്. ഈ പുസ്തകിന്റെ പേരും, ടാഗ് ലൈനുമെന്നെ വല്ലാതെ ആകർഷിച്ചിരുന്നുവെന്നതാണ്, സത്യം. എന്നാലാപ്പോഴൊന്നുമീ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ജീവിതങ്ങളെന്നെ തള്ളിയിടാൻ പോകുന്ന വിഷാദത്തിന്റെ ആഴങ്ങൾ, ഞാനൊട്ടുമെ തിരിച്ചറിഞ്ഞിരുന്നില്ല.

കാലപ്പഴക്കമേറി പുഴുവരിച്ചു ജീർണ്ണിച്ചു തുടങ്ങിയിട്ടും, മനുഷ്യരിപ്പോഴും കൈവിടാതെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്ന അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയുമൊക്കെ കഥകളാണിവിടെ, പുസ്തകം ചർച്ച ചെയ്യുന്നത്. അതിന്റെ ഭാഗമായി, മാംസകമ്പോളങ്ങളിലും, ലൈംഗിക തൊഴിലിലുമൊക്കെ വന്നടിഞ്ഞുപോയ, ഒരുകൂട്ടം സ്ത്രീ ജന്മങ്ങളുടെ ജീവിതങ്ങളിലൂടെ, മാധ്യമ പ്രവർത്തകൻ കൂടിയായ എഴുത്തുകാരൻ ചില യാത്രകൾ നടത്തുന്നു. അയാളവരുടെ ജീവിതങ്ങളെ തനിക്കാകുംവിധം മനസിലാക്കാൻ ശ്രമിക്കുന്നു. ക്രൂരമായ ജീവിതയാഥാർഥ്യങ്ങളുടെ അസ്ഥിത്വങ്ങളെ കഥകളാക്കി, നമ്മുക്കുമുന്നിലവതരിപ്പിക്കുന്നു.

ഞാനുൾപ്പെടുന്നൊരു വലിയ ജനസമൂഹത്തിനു മുന്നിലിന്നും അജ്ഞാതമായി നിലകൊള്ളുന്നൊരു ലോകത്തിലേക്കുള്ള വാതിൽ, പുസ്തകത്തിലൂടെയിവിടെ എഴുത്തുകാരൻ തുറന്നുനൽകുന്നുണ്ട്. കിഴക്കൻ കർണാടകത്തിന്റെ ദേവദാസി പാരമ്പര്യത്തെപറ്റി വിശദീകരിച്ചുകൊണ്ടാരംഭിച്ച്, അവിടുന്നങ്ങോട്ട് പെണ്ണായി ജനിച്ചുപോയതിന്റെ പേരിൽ, ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് പിറന്നുവീണതിന്റെ പേരിൽ, വയസ്സറിയിക്കുന്ന നാൾ മുതലനുഭവിച്ചു പോരുന്ന നരകയാതനകളുടെ കഥകൾ, പല സ്ത്രീകളിലൂടെയുമിവിടെ കെട്ടഴിക്കപ്പെടുന്നു.

ജഡക്കെട്ടിയ മുടികളിൽ സ്വന്തം സ്വത്വം വിളബരം ചെയ്യുന്ന ജേജമ്മമാരും, പാപക്കറ തീരാത്ത കാളിഘട്ടും, ഉച്ചംഗി മലയിലെ കറുത്ത പൗർണമികളും, സോനാഗാച്ചിയിലെയും, കാമാത്തിപുരയിലെയും, ചോര വീണു ചുവന്ന തെരുവുകളും, സൗന്തത്തിയുമൊക്കെയായി ഇന്ത്യൻ പെൺജീവിതത്തിന്റെ വികൃതമായ മറ്റൊരു മുഖമായി, നമ്മുക്ക് മുന്നിൽ വെളിവാക്കപ്പെടുന്നു. അവയോരോന്നും, വായനക്കാരന്റെ മനസ്സിനെ സംഘർഷഭരിതമാക്കുന്നു.

ക്രൂരമായ വിശ്വാസങ്ങളുടെയും, വ്യവസ്ഥകളുടെയും ഭാഗമായി സൃഷ്ടിക്കപ്പെട്ട നിരവധി അഴുക്കുചാലുകൾ ഇന്ത്യയിലിന്നും, നിലനിൽക്കുന്നുവെന്ന തിരിച്ചറിവൊരു അനന്തമായ വേദനയാണ് സമ്മാനിക്കുന്നത്. ആ അഴുക്കുചാലുകളിൽ വെന്തുരുകുന്ന മനുഷ്യരുടെ നിറംകെട്ട ജീവിതങ്ങൾ, ഉറങ്ങാനാവാത്ത വിധം പിടിമുറുക്കുന്ന ഓർമ്മകളായി പരിണമിക്കുന്നുമുണ്ട്.

സ്ത്രീകൾ മാംസകമ്പോളങ്ങളിലേക്ക് എത്തപ്പെടുന്നതിനു പിന്നിൽ, വിശ്വാസങ്ങളോടൊപ്പം, പലപ്പോഴും കടുത്ത ദാരിദ്ര്യവുമൊരു കാരണമാകുന്നുണ്ടെന്നും പുസ്തകം പറഞ്ഞുവെയ്ക്കുന്നു. അതിനെ സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങൾ, കഥകളിൽ നമുക്ക് കാണാനും സാധിക്കുന്നതാണ്.

അരി വാങ്ങാൻ കടയിലേക്ക് പോയിവരുന്ന വഴിയിൽ, ഭർത്താവ് തൂങ്ങിമരിച്ചെന്ന വാർത്ത കേൾക്കുമ്പോൾ, സിനിമയിലൊക്കെ കാണുന്നപോലെ അരിവാങ്ങിയ സഞ്ചി വലിച്ചെറിഞ്ഞിട്ടോടാൻ ദാരിദ്ര്യം സമ്മതിക്കാത്ത, ആ അരിസഞ്ചിയും നെഞ്ചോട് ചേർത്തോടേണ്ടി വരുന്നൊരു ഉമ്മയുടെ കഥ, അവരുടെ മകളുടെ വാക്കുകളിൽ, പുസ്തകത്തിൽ പരമർശിക്കപ്പെടുന്നുണ്ട്. ആ മകൾ, ലൈംഗിക തൊഴിലിൽ പെട്ടുപോയതിനു ശേഷമിപ്പോൾ രക്ഷപെട്ടു വന്നവളാണ്. "അത്രയ്ക്കും ദാരിദ്ര്യമായിരുന്നു സർ ഞങ്ങളുടെ വീട്ടിലെന്ന്" ആ കുട്ടി പറഞ്ഞവസാനിപ്പിക്കുമ്പോൾ, കണ്ണുനിറയാതെ പിടിക്കാനുള്ള ശ്രമങ്ങളിലെല്ലാം ഞാൻ ദയനീയമായി പരാജയപ്പെട്ടിരുന്നു.

ഇത്തരത്തിൽ ആചാരങ്ങളുടെ അപ്പസ്തോലന്മാർ ഒരുക്കുന്ന കെണികളിൽ വിശ്വാസത്തിന്റെ പേരിലും, ഒരു വയർ കുറഞ്ഞാൽ അത്രയും നല്ലതെന്ന് കരുതാൻ പ്രേരിപ്പിക്കുന്ന ദാരിദ്ര്യത്തിന്റെ പേരിലും വീണുപോകുന്ന കുറേ പെൺജന്മങ്ങളുടെ കഥപറഞ്ഞു പുസ്തകമവസാനിക്കുകയാണ്.

എന്നാലൊരു ആയിരം പുസ്തകങ്ങളിൽ ഒതുക്കാൻ കഴിയുന്നതിലുമധികം കഥകളിനിയുമുണ്ട് പറയാൻ. കഥകളല്ല, ജീവിതങ്ങളാണ്, യാഥാർഥ്യങ്ങളാണ്. സ്ത്രീകളെ അന്വേഷിച്ചുള്ള യാത്രയിൽ, ഇരുനൂറ് രൂപ നൽകിയാൽ തന്റെ ഭാര്യയെ ഉപയോഗിക്കാമെന്നു പറഞ്ഞ സൈക്കിൾ റിക്ഷാക്കാരനും, ഒരു നേരത്തെ വിശപ്പടക്കുന്നതിനായി ശരീരം വിൽക്കേണ്ടി വന്ന സുനിതയുമൊക്കെ ദരിദ്ര്യ ഇന്ത്യയുടെ മുഖങ്ങളാണ്. മതിലുകൾ കെട്ടിപ്പൊക്കിയും, വലിയ തുണി ചുറ്റി മറച്ചുമൊക്കെ, നമ്മളദൃശ്യരാക്കി മാറ്റിക്കൊണ്ടിരിക്കുന്ന, മനുഷ്യകൂട്ടങ്ങളിൽ ഉൾപ്പെടുന്നവരാണ്.

ഇവിടെ, എഴുത്തുകാരന്റെ വാക്കുകൾക്കും, വായനക്കാരന്റെ ഭാവനകൾക്കും മീതെ, മനുഷ്യ ജീവനുകളുടെ നിസ്സഹയാതകളാണ് ഉയർന്നുനിൽക്കുന്നത്. നമ്മളനുഭവിക്കാത്ത ജീവിതങ്ങളെല്ലാം, നമ്മുക്കെപ്പോഴും കെട്ടുകഥകളായി നിലനിൽക്കുന്നുമെന്ന ബെന്യാമിന്റെ വാക്കുകളെ, വീണ്ടും വീണ്ടുമീ പുസ്തകം, ശരിവെയ്ക്കുന്നുണ്ട്.
Profile Image for Lijozzz Bookzz.
84 reviews4 followers
May 13, 2025
മനസാക്ഷിയുടെ പ്രതിക്കൂട്ടിൽ സത്യം നിൽകുമ്പോൾ പീലാത്തോസ് ആകുന്ന മനുഷ്യർക്ക്‌ മുൻപിൽ അരുൺ എഴുത്തച്ഛൻ തുറന്നെഴുതുന്നു...
മതം വിശുദ്ധമെന്ന് ചൊൽപേരിട്ട ദേവദാസി സമ്പ്രദായം പോലുളള ചില 'വിശുദ്ധ പാപങ്ങൾ' അപ്രിയ സത്യങ്ങളാകമ്പോൾ സത്യത്തിനു മുന്നിൽ പീലാത്തോസാകാത്ത മൂർച്ചയുളള അക്ഷരങ്ങളുമായി അവയെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കുവാൻ ലേഖകൻ കാണിച്ച ധൈര്യം പ്രശംസനീയമാണ്....
ഹൃദയത്തിൽ എവിടൊക്കെയോ നോവ് സമ്മാനിച്ച ഒരു ഗ്രന്ഥം...
മനസ്സിൽ നന്മ അവശേഷിക്കുന്നവർ വായിച്ചിരിക്കേണ്ട ഒരു പുസ്തകം..
"വിശുദ്ധ പാപങ്ങളുടെ ഇന്ത്യ"
പ്രസാധകർ: ഡി സി ബുക്സ്
Profile Image for Aby Mathews.
11 reviews3 followers
December 13, 2024
മൂന്ന് നേരത്തെ ഭക്ഷണത്തിനു വേണ്ടി ചിലർ ദേവദാസിയാകുന്നു, ചിലർ സോനഗചിയിലേക്കും കാമത്തിപുരയിലേക്കും ചിലർ കൃഷ്ണഭക്തരായി ജീവിക്കാൻ വൃന്ദാവനിലേക്കും വണ്ടി കയറുന്നു. എല്ലാർക്കും ഒറ്റ ലക്ഷ്യം: മൂന്ന് നേരം ഭക്ഷണം!!
Profile Image for Varna Binu Sasidharan.
112 reviews2 followers
July 9, 2023
How the Devadasi system turned into mere prostitution. How a girl child turns into a burden in an Indian family. Most importantly, how the political system supports this bullshit☹️
Profile Image for Aswathy Ithalukal.
78 reviews24 followers
March 21, 2021
പുസ്തകം :വിശുദ്ധ പാപങ്ങളുടെ ഇന്ത്യ

എഴുത്ത് : അരുൺ എഴുത്തച്ഛൻ

വിഭാഗം : യാത്ര

വായനാകുറിപ്പ് : അശ്വതി ഇതളുകൾ

#കെട്ടുകഥയെന്നു തോന്നിപ്പിക്കും വിധത്തിൽ ഇനിയും വേരോടെ പിഴുതെറിയപെടാത്ത ദുരാചാരങ്ങളുടെ ഭീകരതയിലേയ്ക്ക് അരുൺ എഴുത്തച്ഛൻ യാത്ര തിരിക്കുമ്പോൾ... ആസ്വാദകന് മുമ്പിൽ വിശുദ്ധ പാപങ്ങളുടെ നാടായി ഭാരതം ദൃശ്യമാകുന്നു..

ഈ പുസ്തകം എനിക്ക് നൽകിയതൊരു തിരിച്ചറിവായിരുന്നു.. ഇനിയും അവസാനിക്കാത്ത പാപങ്ങളുടെ ഭാണ്ഡക്കെട്ടുമായാണ് ഇന്ത്യ എന്ന ലോകത്തിലെ പ്രധാനപെട്ട രാജ്യങ്ങളൊന്നു കടന്നു പോകുന്നതെന്ന്... പട്ടിണിയും പരിവട്ടവും ജാതിയിലെ ഉച്ചനീചത്വങ്ങളും ഒക്കെ അനുഭവിച്ചു ഒരു ദരിദ്ര ജനത സ്വയം വേശ്യയുടെ രൂപം എടുത്തണിയേണ്ടി വരുന്നത് എത്ര അപമാനകരമാണ്..

കുറച്ചു നാളുകൾക്ക് മ���ൻപ് അരുൺ എഴുത്തച്ഛന്റെ ലേഖനം വായിക്കുമ്പോൾ തോന്നിയത് ദേവദാസി സമ്പ്രദായം ഒരു ഒറ്റപെട്ട വിഷയമാണെന്നാണ്.. അതിനെ ഒരു നിസ്സംഗതയോടെ മാത്രമാണ് സമീപിച്ചതും.. പിന്നീട് അപ്രതീക്ഷിതമായി ഈ പുസ്തകം എന്റെ വായനാ ലിസ്റ്റിലേക്ക് എത്തുകയായിരുന്നു..

ആചാരങ്ങളുടെ പേരിൽ ശരീരം വിൽക്കേണ്ടി വരുന്ന പെൺജീവിതങ്ങളിലൂടെയുള്ള എഴുത്തുകാരൻ നടത്തിയ യാത്രകൾ ഇന്ത്യയുടെ പാപങ്ങളുടെ ഭൂമിയിലേക്കുള്ള സഞ്ചാരം കൂടിയായിരുന്നു എന്നു പറയണം..

ദേവദാസി സമ്പ്രദായം പണ്ട് സ്കൂൾ ക്ലാസ്സുകളിൽ പഠിച്ച ഒന്നും ഇപ്പോഴും നിലനിൽക്കുണ്ടെന്നു അറിയുമ്പോൾ അ���്ഭുതവും ഭീതിയും തോന്നുന്നു.. ഒരു വശത്ത് ദാരിദ്രനിർമ്മാർജ്ജനവും സുസ്ഥിര വികസനവും നോട്ടു നിരോധനവും കൊണ്ട് ഭാരതത്തെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ശ്രമിക്കുന്ന സർക്കാർ.. മറുവശത്തു വിശപ്പിനെതിരെയും പാർപ്പിടത്തിനു വേണ്ടിയും സ്വത്തിനും സ്വാതന്ത്ര്യത്തിനു വേണ്ടിയും അലമുറയിടുന്ന ഒരു കൂട്ടം മനുഷ്യർ...

"ക്ഷേത്രങ്ങളിലെ ജോലികൾ നിർവഹിക്കുന്നതിനും നൃത്തകലാദികൾ അവതരിപ്പിക്കുന്നതിനും വേണ്ടി ദേവന് നേർച്ചയായി സമർപ്പിക്കപ്പെട്ട സ്ത്രീകൾ. ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ഒരു സമ്പ്രദായമെന്ന നിലയ്ക്ക് ഇത് ആവിർഭവിച്ചത് തെക്കേ ഇന്ത്യയിലാണെന്ന് കരുതപ്പെടുന്നു. പശ്ചിമേഷ്യ, ഈജിപ്ത്, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിലെ ദേവാലയങ്ങളിൽ നൃത്ത-ഗാനങ്ങൾ നടത്തുന്നത് ഒരു തൊഴിലായി സ്വീകരിച്ചിരുന്നവർ ഉണ്ടായിരുന്നു" (ഗൂഗിൾ )

ദേവന്റെ ദാസി പിന്നീട് ക്ഷേത്രകാര്യക്കാരന്റെ ദാസിയിലേയ്ക്ക് വഴിമാറുന്നു.. പിന്നീട് ജീവിതം വേശ്യാതെരുവിലേയ്ക്കും.. വിശപ്പാണ് എല്ലാത്തിലും വലുതെന്നു ഓർമ്മിപ്പിക്കുന്നതാണ് ഓരോ അനുഭവങ്ങളും... അരുൺ എഴുത്തച്ഛൻ ഓരോ അനുഭവങ്ങളെയും അതേ ഭീകരതയോടെ അതേ നോവോടെ വായനക്കാരിലേയ്ക്കും പകർത്തി നൽകിയിട്ടുണ്ട്.. ഭാഷയിലൂടെ സംഭാഷണങ്ങളിലൂടെ അവിടെയൊക്കെ സഞ്ചരിക്കാനുള്ള അവസരവും എഴുത്തുകാരൻ വായനക്കാർക്ക് ഒരുക്കി വച്ചു..

കർണാടകയിലും കൽക്കട്ടയിലും പുരിയിലും ഒക്കെ നിലനിന്നിരുന്ന ഈ ദുരാചാരം ഇന്നും ഒരു കീഴ്‌വഴക്കമായി കൊണ്ട് വരുമ്പോൾ ലജ്ജിക്കപെടേണ്ടത് ആരാണ് എന്നുള്ള ചോദ്യം ഉയരുന്നു... ദേവദാസികളായി മാറിയ പെൺകുട്ടികളുടെ ജീവിതം അവർ അനുഭവിക്കുന്ന യാതനകൾ.. ശരീരം വിറ്റു ജീവിക്കുന്നതിന്റെ നോവുകൾ അതൊക്കെയാണ്‌ ഈ പുസ്തകത്തിന്റെ അകത്താളുകളിൽ

ചുവന്ന തെരുവുകളിൽ കസ്റ്റമേറെ കാത്തു നിന്ന് വല വീശി പിടിക്കുന്ന പെൺകുട്ടികൾ.. ശരീരം പ്രദർശനം നടത്തിയും ചുവന്ന ലിപ്സ്റ്റിക്കും സാരിയും നല്കുന്ന പൂർണതയിൽ നഗ്നനായി നൃത്തം ചെയ്യുന്ന യുവതികൾ... ലഹരിയ്ക്കും കഞ്ചാവിനും അടിമപ്പെട്ടു കൗമാരവും യൗവനവും വാർദ്ധക്യവും നശിപ്പിക്കുന്നവർ.. ഒരിക്കൽ ദേവദാസി ആകേണ്ടി വന്നതിനാൽ സ്വയം നരകജീവിതം നയിക്കുന്നവർ

പത്രപ്രവർത്തകൻ എന്ന നിലയിൽ അരുൺ നടത്തിയ ഈ യാത്രകളൊക്കെ അംഗീകരിക്കുന്നു.. ഈയിടങ്ങളിലൊക്കെ ജീവനെ കുറിച്ച് പോലും ആകുലതകൾ ഇല്ലാതെയുള്ള യാത്രകൾക്ക് ചില പെൺകുട്ടികൾ എങ്കിലും ഈ എഴുത്തുകാരന് നന്ദി പറയുന്നുണ്ടാകും..

ഇന്ത്യയുടെ മറ്റൊരു വശമാണ് ഇതിൽ പ്രതിപാദിക്കുന്നത്.. ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും ഉത്സവങ്ങളുടെയും ഇന്ത്യയല്ല.. പട്ടിണിയിലും ദാരിദ്ര്യത്തിലും പെണ്മക്കളെ വിൽക്കാൻ തയാറാകുന്ന താഴ്ന്ന ജാതിക്കാരും മേൽ ജാതിക്കാരും എന്നിങ്ങനെയുള്ള അയിത്തങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന ഹിന്ദുവിന് കൂടുതൽ പരിഗണന കൊടുക്കുന്ന.. ബലഹീനതകൾ മുതലെടുത്ത് മതപരിവർത്തനത്തിലേയ്ക്ക് നയിക്കുന്ന കുറെയധികം ഇരുണ്ട അദ്ധ്യായങ്ങൾ ആണ് ഇതിൽ തുറന്ന് കാണിക്കുന്നത്...

അരുൺ എഴുത്തച്ഛൻ എന്ന മാധ്യമ പ്രവർത്തകൻ ഭരണകൂടത്തിന് നേരെയും രാഷ്ട്രീയ പാർട്ടികൾക്ക് നേരെയും തന്റെ തൂലിക തുമ്പിലൂടെ വിമർശനത്തിന്റെ അമ്പുകൾ പായിച്ചപ്പോൾ സുപ്രീം കോടതി ദേവദാസി സമ്പ്രദായത്തിന് മേൽ വീണ്ടും ശക്തിയായ നടപടികൾ കൈകൊണ്ടു.. എഴുത്തുകാരൻ എന്ന നിലയിലുള്ള ഏറ്റവും വലിയ വിജയം എന്നു പറയാം..

കാമാത്തിപുരയും കൊൽക്കത്തയും കർണാടകയിലും ഇപ്പോഴും നരകിച്ചു ജീവിക്കുന്ന കുറെയധികം സ്ത്രീകളോട് അവരുടെ ഇന്നത്തെ അവസ്ഥയോട് എന്ത് ന്യായീകരണമാണ് ഈ സർക്കാരിന് നടത്താനുള്ളത്..

യുക്തിരഹിതമായ ആചാരങ്ങളും വിശ്വാസങ്ങളും വീണ്ടും പ്രോസാൽഹിപ്പിക്കുന്നതും ഇങ്ങനെയുള്ള ചുവന്ന തെരുവുകൾ സൃഷ്ടിക്കുന്നതും എന്ത് രാഷ്ട്രീയ ലക്ഷ്യത്തിന്റെ പേരിലാണ്.. ക്ഷേത്രങ്ങളോട് ബന്ധപ്പെട്ടിട്ടുള്ള എല്ലാ ആചാരങ്ങളെയും താഴ്ന്ന ജാതിക്കാരിൽ അടിച്ചേൽപ്പിച്ചു ഫ്യൂഡൽ മാടമ്പി ആയി പ്രഭുക്കൾ വാഴുമ്പോഴും ഈ രാജ്യം മാറി മാറി ഭരിച്ചത് കോൺഗ്രസ്സും ബി ജി പിയും ആണെന്ന് വിസ്മരിക്കരുത്... എന്നാൽ ശക്തമായ നിലപാട് കമ്മ്യൂണിസ്റ് പാർട്ടിക്കും എടുക്കാൻ കഴിഞ്ഞില്ല എന്നതും അരുൺ പറയുന്നുണ്ട്

ഈ പുസ്തകത്തിന് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പേരിലും അർത്ഥവത്തായ മറ്റൊരു പേരും യോജിയ്ക്കാൻ ഇടയില്ല എന്നഭിപ്രായത്തോടെ

വിശുദ്ധ പാപങ്ങളുടെ ഇന്ത്യയിൽ നിന്നും

അശ്വതി ഇതളുകൾ

പ്രസാധകർ @dcbooks

Highly Recommended..
Profile Image for Vipin Np.
13 reviews1 follower
September 23, 2021
2014 ഫെബ്രുവരി രണ്ടിന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ' ദേവദാസി യാകാൻ എന്ത് പിഴച്ചു ' എന്ന ലേഖനത്തിനായി നടത്തിയ യാത്ര മുതൽ 2016 ഫെബ്രുവരിയിൽ വീണ്ടും അതേയിടത്തേക്ക് നടത്തിയ യാത്രവരെയുള്ള കാലത്തെ യാത്രകളെയും ഗവേഷണങ്ങളെയും അഭിമുഖങ്ങളെയും അടിസ്ഥാനത്തിൽ തയാറാക്കിയ പുസ്തകം. അമ്പലങ്ങൾക്ക് ചുറ്റും കൂരകൾ കെട്ടി ദേവദാസികളെന്നു പേരിട്ട് ദൈവത്തിനു സമർപ്പിച്ചെന്ന് പറഞ്ഞ് അവരെ ലൈംഗിക ചൂഷണം ചെയ്തിരുന്ന ഹൈന്ദവ സംസ്കാരത്തിന്റെ ഐതീഹ്യം മുതൽ അതിന്റെ തുടർച്ചകളെയും പ്രതിഫലനങ്ങളെയും അനുരണനങ്ങളെയും വരെ രേഖപ്പെടുത്താൻ ശ്രമിക്കുന്നു ' വിശുദ്ധ പാപങ്ങളുടെ ഇന്ത്യ'.

ആരും തിരിഞ്ഞു നോക്കാനില്ലാത്ത അവരെ സഹായിക്കാനെത്തിയ പാസ്റ്ററെ ആക്രമിക്കുകയും അതേ സമയം ദേവദാസികളെ സൃഷ്ടിക്കാൻ കൂട്ട് നിൽക്കുകയും ചെയ്യുന്ന സംഘപരിവാർ സംഘങ്ങൾളെ,അതേപ്പറ്റി എഴുതിയ കവിതകളുടെ പേരിൽ ദേവദാസിയായിരുന്ന യാശോധയുടെ മകൻ ഉച്ചിംഗി പ്രസാദിന്റെ ജാതി ചൂണ്ടി വിരലൊടിക്കുന്ന സംഘപരിവാറിനെ ഒക്കെ നമുക്ക് ഇതിൽ കാണാം.ആചാരങ്ങളുടെ പേരിൽ ലൈംഗിക തൊഴിലിൽ എത്തിച്ചേരപ്പെടുന്ന ഗ്രാമീണസ്ത്രീകളുടെ ജീവിതം,സാമ്പത്തികവും ജാതിപരവുമായ ഉച്ചനീച്ചത്വങ്ങൾ അവയിൽ വഹിക്കുന്ന പങ്ക്, തൊഴിൽ മേഖലയിൽ നില നിൽക്കുന്ന ചൂഷണങ്ങൾ.. ഇവയിലേക്ക് കൂടി വിരൽ ചൂണ്ടുന്നു പുസ്തകം.


സാമൂഹ്യപ്രസക്തമായ പത്രപ്രവർത്തനത്തിന്റെ പ്രസക്തിയെക്കുറിച്ച് കൂടിയുള്ള ഓർമപ്പെടുതലായ പുസ്തകം തയാറാക്കിയിരിക്കുന്നത് മനോരമ പത്തനംതിട്ട ബ്യൂറോയിൽ സീനിയർ റിപ്പോർട്ടറായ അരുൺ എഴുത്തച്ചൻ.ആദ്യം പറഞ്ഞ വാർത്ത വിഷയത്തിൽ സുപ്രീം കോടതി ഇടപെടൽ ഉണ്ടാകുന്നതിലേക്ക് നയിച്ചിരുന്നു.പത്രപ്രവർത്തകർക്ക്, മറ്റുള്ളവർക്കും ഇനിയും ഇത്തരം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ ഈ പുസ്തകം പ്രചോദനമാകട്ടെ. ഈ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.
Profile Image for Razeen Muhammed rafi.
152 reviews1 follower
January 4, 2022
2022 വർഷത്തിൽ അദ്യം വായിച്ചു തീർത്ത പുസ്തകം അണ് അരുൺ എഴുത്തച്ഛൻ എഴുതിയ ഒരു അന്വേഷണം ഫീച്ചർ അയ . വിശുദ്ധ പാപങ്ങളുടെ ഇന്ത്യ.
മുൻ കാലങ്ങളിൽ നടന്നിരുന്ന ദേവദാസി സമ്പ്രദായം ഇന്നും പല മേഖലകളിലും നടമടി കൊണ്ടിരികുനുണ്ട്. നമ്മുടെ അയൽ സംസ്ഥാനമായ കർണാടകയിൽ ഇന്നും പല സ്ഥലങ്ങളിൽ ദേവദാസി സമ്പ്രദായം നടകുനുണ്ട്. അതിൽ പലപോയും പ്രായപൂർത്തി ആവാത്ത പെൺകുട്ടികൾ അണ് ഇര ആവുന്നത്.
എഴുത്തുകാരന് കൽക്കട്ടയിലെ സോനഗചിയിലും, മുംബൈയിലെ കമത്തിപുരയിലും ,ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും അതി സാഹസികമായി നടത്തിയ അന്വേഷണ പരമ്പര അണ് ഈ പുസ്തകത്തിൽ. പല ജീവിതങ്ങളെയും യദന നിറഞ്ഞ കഥകൾ മനസ്സിൽ വല്ലാതെ സ്പർശി���്കുന്നതാണ്. ദാരിദ്രം ഭയന്ന് സ്വന്തം മകളെ ദേവദാസി ആകുന്ന മാതാപിതാക്കളുടെ ദയനീയ അവസ്ഥ എല്ലാം ഈ ഫീച്ചറിൽ എഴുത്ത്കരൻ പ്രതിവദികുന്നു.
627 reviews
August 23, 2019
A good attempt for a budding author. Gives an overview of the Devadasi systems in the southern states. For the question why the upper caste people in Kerala were not interested in such practices could be easily understood if we read P K Balakrishnan alongside. Only once I was held by a sentence, a statement on the mentality of journalists, which made me feel the presence of the author.
Profile Image for Plato Puthur.
32 reviews
August 12, 2021
ഇന്ത്യയ്ക്ക് ഇത്രയും ഡിപ്രസിങ്ങായ ഒരു മുഖം ഉണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. കിംഗ് എന്ന സിനിമയിലെ "നീ കണ്ട ഇന്ത്യയല്ല" എന്ന ഡയലോഗിന് വളരെയേറെ പ്രസക്തിയുണ്ട് ഇന്നും എന്ന് ഇത് വായിച്ചപ്പോൾ മനസ്സിലായി. കേരളത്തിലുള്ള എല്ലാവരും ഒരു പ്രാവശ്യമെങ്കിലും വായിച്ചിരിക്കണം എന്ന് എനിക്ക് തോന്നിയ ഒരു പുസ്തകമാണിത്. പ്രത്യേകിച്ച് മറ്റുള്ള സ്റ്റേറ്റുകളുമായി കേരളത്തെ കമ്പയർ ചെയ്ത് കുറ്റം പറയുന്നവർ.
Profile Image for Syama.
2 reviews2 followers
June 21, 2024
ചില ഭാഗങ്ങളിൽ ആവർത്തന വിരസത ഉണ്ടെങ്കിലും വളരെ പ്രാധാന്യമേറിയ വിഷയത്തെ തക്കതായ രീതിയിൽ കൈകാര്യം ചെയ്ത രചയിതാവ് വായനക്കാർക്ക് അന്യം നിന്നു പോയി എന്ന് കരുതുന്ന ദേവദാസി സമ്പ്രദായം ഇന്നും പല കാരണങ്ങളുടെ നിഴൽ പറ്റി നിലനിൽക്കുന്നു എന്ന് വ്യക്തമാക്കുന്നു. പ്രയത്നം പ്രശംസനീയം.
2 reviews1 follower
August 24, 2020
1982ൽ നിരോധിക്കപ്പെട്ട ദേവദാസി സമ്പ്രദായത്തിന്റെ പശ്ചാത്തലിൽ ഇന്ത്യയിലൂടെ എഴുത്തുകാരൻ നടത്തുന്ന യാത്ര.
Profile Image for Laiju Lazar.
59 reviews13 followers
April 27, 2025
ഒന്നും പറയാനില്ല. വായിച്ച് മനസ്സിലാക്കുക.
Profile Image for Deepa.
203 reviews16 followers
May 14, 2025
Visuddhapaapangalude India – translated as “The Sacred Sins of India” is a book which will drain you, leave you in sorrow, in angst and in helplessness. Although I had a general view about this book, by the time I finished it I was exhausted and the feeling of being helpless was huge. Are women better off in India or animals- is a question one would probably ask after reading this one.

The author being a journalist has chosen the topic of “closure of dance bars” in Mangalore and visits this place to get more information about such dance bars. In fact, the closure of dance bars was not the main subject, the main subject was a documentary on the study of the current situation of the dancers in such dance bars who have become sex workers. During a meeting with one such sex worker, he learns about the Devadasi system which is still actively prevalent in many parts of India.

The author then starts his journey to find out more about the Devadasi system, reasons for this system, whereabouts and current condition of such Devadasis and what is being done to prevent this. What was supposed to be a one-page Sunday news supplement then turns into this book.

For your information, the Devadasi system was abolished in India 1988, yet….

The author starts his journey from Davengere in Karnataka at the famous temple where girls are offered as Devadasis to the Godess and then goes on to Harpanahalli and Bellari. Rajamundhry and Peddapuram in Andhra Pradesh and the famous Puri in Odisha are his next places of visit. He also goes to the famous (or infamous) Sonagachi in Calcutta, West Bengal and also to the border of Bengal – Murshidabad through where many women from across the borders reach Sonagachi. After this he visits, Ujjain in Madhya Pradesh and also the famous Vrindavan temple in Uttar Pradesh. As expected, the author goes to Kamatipura in Mumbai and finally visits the Yellamma temple in Karnataka.

Each woman or girl the author got to meet had only similar reasons for their state – the story of poverty, the story of being born a dalit, the story of not having money to marry off the girl child, the story of love and deceit, the story of influence, the story of superstition, the story of caste, the story of domination by upper caste and village superiors, the story of being born a WOMAN.

Most of the girls were forced to become a Devadasis due to one of the reasons mentioned above and not one of them out of free will became a Devadasi. A Devadasi is supposedly a girl who is dedicated to the God or Goddess in the temple. Although few of them were dancers, most of them lived by serving the temple or begging and eventually serving the upper caste or rich lords to their sexual fantasies. And when they were no longer wanted (or became old and younger girls were available) these women had to turn to prostitution.

And you know why? For 3 meals a day for which they don’t have to beg, borrow or steal. They get food, they get a place to live, and they have clothes. They don’t have any other needs.

Kamatipura and Sonagachi had fewer Devadasi’s but more women who were tricked by their boyfriends or relatives or someone else and were sold to the agents in these places. For them also life is 3 meals a day. The women in Ujjain and Vrindhavan had a different story to tell because they were not Devadasis, they were widows. Yes, another group who were/are still banned from the society. Women who are not welcome to their owns homes or their in laws places, women who are ill-treated, starved and considered a disgrace- in other words a Sin! I cried when I read some women say that they preferred the practice of Sati where they could die along with their husbands and did not have to worry about living. The widows in Vrindhavan are all Radhas or lovers of Lord Krishna. They sing bhajans, pray to the Lord and live within the limited means in ashrams which are funded handsomely with monies from NGO’s and outside the India. There is exploitation here also although not explicitly seen. When the author and his friend are travelling in a rickshaw, ask the driver if they can get a woman and the driver answers there is no prostitution in Vrindhavan now and such girls are not available. However, just before getting down the rikshaw guy tells the author, if you really want a woman, I can give you my wife for Rs. 200. The author has no words and leaves the rickshaw giving the driver 500 rupees and asks him to buy sweets for his kids.

There are associations and organizations everywhere and all claim that they work diligently for the empowerment and upliftment of these women. But do they actually do that is a big question to ask! An association which considers the sex workers of Sonagachi as “proper labourers” and takes care of the children of such workers, an organization which works to stop the Devadasi system, an organization which is to help and rehabilitate the sex workers but has cartons of condoms in their rooms and willingly carries out the same trade- all of this is so unimaginable for us.

Which girl did I forget, which one didn’t I not like, which one did I like more I don’t know….each and every girl in this book shook me, the girl who wanted to just see her photo and dance on the camera, the girl who was a Maoist but had to turn to this work for 3 meals a day…all of them…while reading this book and after finishing this one I am still reeling over all of this. Will a woman never have agency over herself? How much more should a woman tolerate, suffer and be abused to live a human life.

Arun, your writing has consumed me wholly and I don’t think this book of yours will ever leave me!
Profile Image for Liju John.
24 reviews3 followers
July 26, 2022
കഴുത്തു ഞെരിഞ്ഞമർന്നു ശ്വാസം മുട്ടുന്നൊരവസ്ഥയിലേക്ക്, ഒരു പുസ്തകവായന നിങ്ങളെ തള്ളിവിട്ടിട്ടുണ്ടോ? ഓരോ താളുകൾ മുന്നോട്ട് മറിക്കുമ്പോഴും മുന്നിലേക്കെടുത്തെറിപ്പെടുന്ന ക്രൂരമായ യാഥാർഥ്യങ്ങൾ, നിങ്ങളുടെയുറക്കം കെടുത്തിയിട്ടുണ്ടോ? മരവിച്ച മനസ്സും, കലങ്ങിയ കണ്ണുകളുമായി നിങ്ങളൊരു പുസ്തകം, വായിച്ചവസാനിപ്പിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ, നിങ്ങൾക്കങ്ങനെയൊരു അനുഭവം സമ്മാനിക്കാൻ, സാധ്യതയുള്ള പുസ്തകമാണ്.

Genre : Travelogue
Publishers : D C Books
No of Pages : 224

സ്ഥിരമായി വായിക്കാറുള്ള ത്രില്ലറുകൾക്കൊരു ബ്രേക്ക്‌ നൽകി മറ്റൊരു ഴോണർ പരീക്ഷിക്കണമെന്ന ആഗ്രഹത്തിന്റെ പുറത്താണ് ഞാൻ, വിശുദ്ധ പാപങ്ങളുടെ ഇന്ത്യയിലേക്കെത്തുന്നത്. ഈ പുസ്തകിന്റെ പേരും, ടാഗ് ലൈനുമെന്നെ വല്ലാതെ ആകർഷിച്ചിരുന്നുവെന്നതാണ്, സത്യം. എന്നാലാപ്പോഴൊന്നുമീ പുസ്തകത്തിൽ പരാമർശിച്ചിരിക്കുന്ന ജീവിതങ്ങളെന്നെ തള്ളിയിടാൻ പോകുന്ന വിഷാദത്തിന്റെ ആഴങ്ങൾ, ഞാനൊട്ടുമെ തിരിച്ചറിഞ്ഞിരുന്നില്ല.

കാലപ്പഴക്കമേറി പുഴുവരിച്ചു ജീർണ്ണിച്ചു തുടങ്ങിയിട്ടും, മനുഷ്യരിപ്പോഴും കൈവിടാതെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്ന അന്ധവിശ്വാസങ്ങളുടെയും, അനാചാരങ്ങളുടെയുമൊക്കെ കഥകളാണിവിടെ, പുസ്തകം ചർച്ച ചെയ്യുന്നത്. അതിന്റെ ഭാഗമായി, മാംസകമ്പോളങ്ങളിലും, ലൈംഗിക തൊഴിലിലുമൊക്കെ വന്നടിഞ്ഞുപോയ, ഒരുകൂട്ടം സ്ത്രീ ജന്മങ്ങളുടെ ജീവിതങ്ങളിലൂടെ, മാധ്യമ പ്രവർത്തകൻ കൂടിയായ എഴുത്തുകാരൻ ചില യാത്രകൾ നടത്തുന്നു. അയാളവരുടെ ജീവിതങ്ങളെ തനിക്കാകുംവിധം മനസിലാക്കാൻ ശ്രമിക്കുന്നു. ക്രൂരമായ ജീവിതയാഥാർഥ്യങ്ങളുടെ അസ്ഥിത്വങ്ങളെ കഥകളാക്കി, നമ്മുക്കുമുന്നിലവതരിപ്പിക്കുന്നു.

ഞാനുൾപ്പെടുന്നൊരു വലിയ ജനസമൂഹത്തിനു മുന്നിലിന്നും അജ്ഞാതമായി നിലകൊള്ളുന്നൊരു ലോകത്തിലേക്കുള്ള വാതിൽ, പുസ്തകത്തിലൂടെയിവിടെ എഴുത്തുകാരൻ തുറന്നുനൽകുന്നുണ്ട്. കിഴക്കൻ കർണാടകത്തിന്റെ ദേവദാസി പാരമ്പര്യത്തെപറ്റി വിശദീകരിച്ചുകൊണ്ടാരംഭിച്ച്, അവിടുന്നങ്ങോട്ട് പെണ്ണായി ജനിച്ചുപോയതിന്റെ പേരിൽ, ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്ക് പിറന്നുവീണതിന്റെ പേരിൽ, വയസ്സറിയിക്കുന്ന നാൾ മുതലനുഭവിച്ചു പോരുന്ന നരകയാതനകളുടെ കഥകൾ, പല സ്ത്രീകളിലൂടെയുമിവിടെ കെട്ടഴിക്കപ്പെടുന്നു.

ജഡക്കെട്ടിയ മുടികളിൽ സ്വന്തം സ്വത്വം വിളബരം ചെയ്യുന്ന ജേജമ്മമാരും, പാപക്കറ തീരാത്ത കാളിഘട്ടും, ഉച്ചംഗി മലയിലെ കറ��ത്ത പൗർണമികളും, സോനാഗാച്ചിയിലെയും, കാമാത്തിപുരയിലെയും, ചോര വീണു ചുവന്ന തെരുവുകളും, സൗന്തത്തിയുമൊക്കെയായി ഇന്ത്യൻ പെൺജീവിതത്തിന്റെ വികൃതമായ മറ്റൊരു മുഖമായി, നമ്മുക്ക് മുന്നിൽ വെളിവാക്കപ്പെടുന്നു. അവയോരോന്നും, വായനക്കാരന്റെ മനസ്സിനെ സംഘർഷഭരിതമാക്കുന്നു.

ക്രൂരമായ വിശ്വാസങ്ങളുടെയും, വ്യവസ്ഥകളുടെയും ഭാഗമായി സൃഷ്ടിക്കപ്പെട്ട നിരവധി അഴുക്കുചാലുകൾ ഇന്ത്യയിലിന്നും, നിലനിൽക്കുന്നുവെന്ന തിരിച്ചറിവൊരു അനന്തമായ വേദനയാണ് സമ്മാനിക്കുന്നത്. ആ അഴുക്കുചാലുകളിൽ വെന്തുരുകുന്ന മനുഷ്യരുടെ നിറംകെട്ട ജീവിതങ്ങൾ, ഉറങ്ങാനാവാത്ത വിധം പിടിമുറുക്കുന്ന ഓർമ്മകളായി പരിണമിക്കുന്നുമുണ്ട്.

സ്ത്രീകൾ മാംസകമ്പോളങ്ങളിലേക്ക് എത്തപ്പെടുന്നതിനു പിന്നിൽ, വിശ്വാസങ്ങളോടൊപ്പം, പലപ്പോഴും കടുത്ത ദാരിദ്ര്യവുമൊരു കാരണമാകുന്നുണ്ടെന്നും പുസ്തകം പറഞ്ഞുവെയ്ക്കുന്നു. അതിനെ സാധൂകരിക്കുന്ന നിരവധി ഉദാഹരണങ്ങൾ, കഥകളിൽ നമുക്ക് കാണാനും സാധിക്കുന്നതാണ്.

അരി വാങ്ങാൻ കടയിലേക്ക് പോയിവരുന്ന വഴിയിൽ, ഭർത്താവ് തൂങ്ങിമരിച്ചെന്ന വാർത്ത കേൾക്കുമ്പോൾ, സിനിമയിലൊക്കെ കാണുന്നപോലെ അരിവാങ്ങിയ സഞ്ചി വലിച്ചെറിഞ്ഞിട്ടോടാൻ ദാരിദ്ര്യം സമ്മതിക്കാത്ത, ആ അരിസഞ്ചിയും നെഞ്ചോട് ചേർത്തോടേണ്ടി വരുന്നൊരു ഉമ്മയുടെ കഥ, അവരുടെ മകളുടെ വാക്കുകളിൽ, പുസ്തകത്തിൽ പരമർശിക്കപ്പെടുന്നുണ്ട്. ആ മകൾ, ലൈംഗിക തൊഴിലിൽ പെട്ടുപോയതിനു ശേഷമിപ്പോൾ രക്ഷപെട്ടു വന്നവളാണ്. “അത്രയ്ക്കും ദാരിദ്ര്യമായിരുന്നു സർ ഞങ്ങളുടെ വീട്ടിലെന്ന്” ആ കുട്ടി പറഞ്ഞവസാനിപ്പിക്കുമ്പോൾ, കണ്ണുനിറയാതെ പിടിക്കാനുള്ള ശ്രമങ്ങളിലെല്ലാം ഞാൻ ദയനീയമായി പരാജയപ്പെട്ടിരുന്നു.

ഇത്തരത്തിൽ ആചാരങ്ങളുടെ അപ്പസ്തോലന്മാർ ഒരുക്കുന്ന കെണികളിൽ വിശ്വാസത്തിന്റെ പേരിലും, ഒരു വയർ കുറഞ്ഞാൽ അത്രയും നല്ലതെന്ന് കരുതാൻ പ്രേരിപ്പിക്കുന്ന ദാരിദ്ര്യത്തിന്റെ പേരിലും വീണുപോകുന്ന കുറേ പെൺജന്മങ്ങളുടെ കഥപറഞ്ഞു പുസ്തകമവസാനിക്കുകയാണ്.

എന്നാലൊരു ആയിരം പുസ്തകങ്ങളിൽ ഒതുക്കാൻ കഴിയുന്നതിലുമധികം കഥകളിനിയുമുണ്ട് പറയാൻ. കഥകളല്ല, ജീവിതങ്ങളാണ്, യാഥാർഥ്യങ്ങളാണ്. സ്ത്രീകളെ അന്വേഷിച്ചുള്ള യാത്രയിൽ, ഇരുനൂറ് രൂപ നൽകിയാൽ തന്റെ ഭാര്യയെ ഉപയോഗിക്കാമെന്നു പറഞ്ഞ സൈക്കിൾ റിക്ഷാക്കാരനും, ഒരു നേരത്തെ വിശപ്പടക്കുന്നതിനായി ശരീരം വിൽക്കേണ്ടി വന്ന സുനിതയുമൊക്കെ ദരിദ്ര്യ ഇന്ത്യയുടെ മുഖങ്ങളാണ്. മതിലുകൾ കെട്ടിപ്പൊക്കിയും, വലിയ തുണി ചുറ്റി മറച്ചുമൊക്കെ, നമ്മളദൃശ്യരാക്കി മാറ്റിക്കൊണ്ടിരിക്കുന്ന, മനുഷ്യകൂട്ടങ്ങളിൽ ഉൾപ്പെടുന്നവരാണ്.

ഇവിടെ, എഴുത്തുകാരന്റെ വാക്കുകൾക്കും, വായനക്കാരന്റെ ഭാവനകൾക്കും മീതെ, മനുഷ്യ ജീവനുകളുടെ നിസ്സഹയാതകളാണ് ഉയർന്നുനിൽക്കുന്നത്. നമ്മളനുഭവിക്കാത്ത ജീവിതങ്ങളെല്ലാം, നമ്മുക്കെപ്പോഴും കെട്ടുകഥകളായി നിലനിൽക്കുന്നുമെന്ന ബെന്യാമിന്റെ വാക്കുകളെ, വീണ്ടും വീണ്ടുമീ പുസ്തകം, ശരിവെയ്ക്കുന്നുണ്ട്.
Profile Image for Abraham.
20 reviews1 follower
September 28, 2022
ഹൃദയത്തിൻറെ ഉള്ളിൽ ഒരു നൊമ്പരം തളം കെട്ടി. താളുകളിലുടനീളം വേദനിപ്പിക്കുന്ന കഥകളുടെ ഘോഷയാത്ര. വളരെ ഭംഗിയായി എഴുതിയ ഒരു യാത്രാവിവരണം എങ്കിലും സമൂഹത്തിന്റെ ജീർണിച്ച ചില തലങ്ങളിലേക്കുള്ള ഒരു സഞ്ചാരം ആണിത്.

ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ ഭാവത്തിൽ ചികഞ്ഞെടുത്ത ചില ചോദ്യങ്ങൾ ഒടുക്കം ഒരു നെടുവീർപ്പായി അവശേഷിക്കുന്നു. അന്ധവിശ്വാസങ്ങളും അർത്ഥമില്ലാത്ത പഴകിയ മാമൂലുകളും കൊണ്ട് മാനവകുലത്തെ അടിച്ചമർത്തുകയും മൃഗീയമായി ഉപയോഗിക്കുകയും ചെയ്യുന്ന ചില പ്രവണതകളും ആചാരങ്ങളും ഒക്കെ ശിഥിലീകരിച്ച മതത്തിൻറെ മറവിൽ നടക്കുന്ന ക്രൂരതകളുടെ ഒരു തേരോട്ടം. പ്രാചീനവും പ്രാകൃതവുമായ രീതികളും ചിന്തകളും പഠിപ്പിക്കുകയും ഇന്നും അത് കൊട്ടിഘോഷിക്കുമ്പോൾ നോക്കി നിൽക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ എന്ന സത്യം ഒരു വിതുമ്പലായി ഉള്ളിൽ.

കർണാടകത്തിലെ ദേവൻഗിരി നിന്നു തുടങ്ങി കൊൽക്കത്തയിലെ സോനാഗച്ചി എത്തുന്ന ജീവിതങ്ങൾ പറയുന്ന കഥകൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും അവശേഷിക്കുന്നു. ക്ഷേത്രങ്ങളിൽ ഹോമിക്കപ്പെടുന്ന പെൺകുഞ്ഞുങ്ങളുടെ ജീവിതങ്ങൾ അവിടങ്ങളിലുള്ള ജന്മിമാരുടെയും ക്ഷേത്ര നടത്തിപ്പുകാരുടെയും കാമദാഹത്തിനായി പിച്ചി ചീന്തിപ്പെട്ടു എത്തിച്ചേരുന്നത് കാമാത്തിപുരം പോലെയുള്ള നൂറുകണക്കിന് വേശ്യാതെരുവകളിൽ ആണ്. മതം മനുഷ്യനെ ഭ്രാന്തരാക്കുന്നു എന്നതിന്റെ ജീവിക്കുന്ന ഉദ്ദാഹരണങ്ങൾ.

ഇത്തരത്തിലുള്ള പ്രാചീന ചിന്തകളിൽ നിന്നും അന്ധവിശ്വാസങ്ങളിൽ നിന്നും വിടുതൽ വേണം: തീർച്ചയായും. മറിച്ച് ഈ ചങ്ങലകൾക്കുള്ളിൽ വീണ്ടും വീണ്ടും തളച്ചിടുന്ന ഒരു സമ്പ്രദായവും ഭരണകൂടവും രാഷ്ട്രീയകക്ഷികളും ആണ് മാനവകുലത്തിന്റെ ആരാച്ഛന്മാർ എന്നത് സത്യമാണ്.

കർണ്ണാട ദാവൻഗരിയിലെ ഉച്ചംഗിമല ദുർഗ്ഗാ ക്ഷേത്രത്തിൽ മാഘപൗർണമി രാത്രിയിൽ നട ഇരുത്തുന്ന, കാഴ്ചവെക്കുന്ന പെൺകുട്ടികൾ പിന്നീട് ജോഗമ്മമാരായിത്തീരുന്നു. ക്ഷേത്രത്തിലെ ജന്മിമാരുടെയും ഭ്രാന്ത് പിടിച്ച ചില ഉയർന്ന സമുദായത്തിലെ പ്രമുഖന്മാരുടെയും കാമദാഹത്തിനായി ഹോമിക്കപ്പെടുന്ന ഈ ജന്മങ്ങൾ ഒട്ടുമുക്കാലും രാജ്യത്തിൻറെ പല മാംസക്കമ്പോളങ്ങളിലും എത്തിച്ചേരുകയാണ്. ഒരു തലമുറയല്ല, പല തലമുറകൾ ആയി ജീവിതത്തിന്റെ ജീർണ്ണതയിൽ നിന്നും കരകയറാൻ സാധിക്കാത്തവണ്ണം അഴുകി പോവുന്നു. മതങ്ങൾ മൂലം !!

കുടിലിഗിലെ ലൈംഗിക തൊഴിലാളികൾ മിക്കവാറും ബലേരി ക്ഷേത്രത്തിൻറെ അന്തേവാസികളുടെ അടുത്തുള്ള അവശിഷ്ടങ്ങളാണ്. ആന്ധ്രയിലെ രാജമണ്ട്റി അമ്പലങ്ങളിൽ ആടാനും പാടാനും നിയമിച്ചിരുന്ന "കലാവന്തലുകൾ" പിന്നീട് ഭോഗമേളങ്ങൾ എന്ന പേരിൽ ഇന്ന് ഈ ചര്യയെ തങ്ങളുടെ ജീവത വരുമാനമായി ഉപകരിക്കുന്നു. അവർ പണ്ട് ക്ഷേത്രത്തിലേക്കുള്ള സമ്പത്തിന്റെ വരുമാനത്തിന്റെ സ്രോതസ്സ് ആയിരുന്നു എന്നത് സത്യം. ഒരുകാലത്ത് ബുദ്ധമതം അവിടങ്ങളിൽ പിടിമുറുക്കുമ്പോൾ കൈവിട്ടു പോകാതിരിപ്പാൻ ഹിന്ദുമതം ഏറെ ആശ്രയിച്ചിരുന്നത് ഈ ദേവദാസികളെയും അവരിലൂടെ ലഭിച്ചിരുന്ന വരുമാനവും ആയിരുന്നു എന്ന് ചരിത്രം പറയുന്നു

കൊൽക്കത്തയിലെ സോനാഗച്ചിയിലെ തെരുവുകളിൽ കുടിയേറുന്ന ലൈംഗിക തൊഴിലാളികളുടെ ജീവിതവും, ഒപ്പം അവരുടെ ഉദ്ധമനത്തിനായി നടത്തുന്ന ചില സാമൂഹിക പ്രവർത്തനങ്ങളും അതിന് ചുക്കാൻ പിടിക്കുന്ന ഡി വൈ എഫ് ഐ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ പ്രവർത്തകരെയും പരിചയപ്പെടുവാൻ സാധിച്ചു. കാലകരിക്കപ്പെട്ട ഈ നീച സമ്പ്രദായങ്ങൾക്ക് ഒരു അറുതി വരുമെന്ന് അവ പ്രതീക്ഷ നൽകുന്നു.

അതുപോലെ വൃന്ദാവനത്തിൽ എത്തുന്ന "രാധമാരെ" ചില സന്യാസി വര്യന്മാരുടെ ആശ്രമങ്ങളിൽ ഒളിഞ്ഞും തെളിഞ്ഞും ചൂഷണം ചെയ്യുന്നു. അവരുടെ കഥകളും വേദനിപ്പിക്കുന്നതാണ്. ആശ്രയമില്ലാതെ ഉപേക്ഷിക്കപ്പെടുന്ന വിധവകൾ ഇനിയുമുള്ള ജീവിതം കൃഷ്ണന്റെ ഗോപികളായി കഴിയാൻ ആണ് വൃന്ദാവനത്തിൽ എത്തുന്നത്. ഇത്രയും അന്ധവിശ്വാസങ്ങളും ആചാരങ്ങളും ഇനിയും വെച്ചുപുലർത്തുന്ന ചിന്താഗതിയെ അപലപിക്കുക അല്ലാതെ എന്ത് ചെയ്യാനാണ്.

അനുഭവങ്ങളുടെ പച്ചയായ കഥകൾ പറയുന്ന മുംബൈയിലെ കാമാത്തിപുരയ്ക്ക് അപ്പുറം ഇത്രയധികം ഇടങ്ങൾ ഭാരതത്തിൽ മതത്തിൻറെ മറവിൽ ഇന്നും അവശേഷിക്കുന്നവല്ലോ. വേദന തോന്നി.

അങ്ങുമിങ്ങും ചില സാമൂഹിക സാംസ്കാരിക വൃത്തങ്ങൾ ചെറിയതോതിൽ എങ്കിലും ഈ സമ്പ്രദായത്തെയും ആചാരത്തെയും പ്രവണതെയും മറികടക്കുവാനും തട്ടിടുവാനും ശ്രമിക്കുന്നു എന്നത് ആശ്വാസകരമാണ്. എങ്കിലും സ്നേഹത്തിലും സഹോദര്യത്തിലും ഉറച്ച പുതിയ വിശ്വാസങ്ങളും ഫിലോസഫികളും പോലെ മറ്റൊന്നിനും ഒരു ശാശ്വതമായ വിമോചനവും പുരോഗതിയും തരുവാൻ സാധിക്കത്തില്ല എന്നത് വാസ്തവമാണ്.

ലോകം മാറണം. പുരാണങ്ങളിൽ നിന്നും പുതുമയിലേക്ക്.
Profile Image for Soya.
505 reviews
September 26, 2022
2019ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണിത്. നല്ലൊരു യാത്ര വിവരണം കൂടിയാണിത്.

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിൻറെ തുടർച്ചകൾ തേടി നടന്ന ഒരു മാധ്യമപ്രവർത്തകന്റെ അനുഭവങ്ങളാണ് ഈ പുസ്തകത്തിൽ പകർത്തിയിരിക്കുന്നത്. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗിക തൊഴിലാളികളെയും നേരിട്ട് കണ്ട് തയ്യാറാക്കിയതാണ് ഈ പുസ്തകം.

പെൺകുട്ടികളെ വിവാഹം ചെയ്ത് അയക്കാൻ സാമ്പത്തികശേഷിയില്ലാത്ത കുടുംബങ്ങൾ അവരെ ദേവദാസികൾ ആക്കാൻ വിടുന്നു. അവർ അങ്ങനെ ആരുടെയെങ്കിലും വെപ്പാട്ടികൾ ആയി ജീവിക്കേണ്ടി വരുന്നു. അധികകാലം അവർക്ക് അങ്ങനെ ദേവദാസികളായി തുടരാൻ സാധിക്കില്ല. പിന്നീട് ജീവിക്കാൻ വേണ്ടി അവർ ലൈംഗിക തൊഴിൽ സ്വീകരിക്കുന്നു. സതി നിരോധിച്ചത് മൂലം ഭർത്താവ് മരിച്ചു പോയ പല വിധവകൾക്കും ലൈംഗിക തൊഴിൽ സ്വീകരിക്കേണ്ടി വന്നു. ആ തൊഴിലിൽ നിന്ന് ഒരു മോചനം അവർ ആഗ്രഹിക്കുന്നില്ല, മൂന്നുനേരം ഭക്ഷണം കിട്ടുന്നതാണ് ഏറ്റവും വലിയ ഭാഗ്യം എന്നവർ വിശ്വസിക്കുന്നു.

ദേവദാസി വിമോചന മുന്നണി പ്രസ്ഥാനങ്ങൾ പൂർണ്ണമായും വിജയകരമല്ല. ബിജെപി ആർഎസ്എസ് സ്വാധീനമുള്ള പ്രദേശങ്ങളിലെല്ലാം വിമോചന മുന്നണിയുടെ പ്രവർത്തനങ്ങൾ ഏറെ ബുദ്ധിമുട്ടിലാണ്. ദാരിദ്ര്യം ഇല്ലാതായാൽ മാത്രമേ എല്ലാത്തിനും ശാശ്വതമായ പരിഹാരം ഉണ്ടാവുകയുള്ളൂ.... അല്ലെങ്കിൽ വീണ്ടും ദേവദാസികൾ ഉടലെടുത്തു കൊണ്ടിരിക്കും

വായന - 127
ഡിസി ബുക്സ്
208p,270 rs
Profile Image for Sreelekshmi Ramachandran.
294 reviews39 followers
September 20, 2024
കുറെ നാളുകളായി എന്റെ റീഡിങ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു പുസ്തകം കൂടി അങ്ങനെ വായിച്ച് തീർത്തു.. 

2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് അരുൺ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ.


ദേവദാസി സമ്പ്രദായത്തെ പറ്റി മുൻപ് വായിച്ചിട്ടുണ്ട്.. 

പണ്ട് കാലത്ത് ക്ഷേത്രങ്ങളിൽ സംഗീതവും നൃത്തവുമൊക്കെ ചെയ്ത് ജീവിക്കുന്ന സ്ത്രീകളാണ് ദേവദാസികളായി അറിയപ്പെട്ടിരുന്നത്.. അവരുടെ അവകാശം ദൈവത്തിനാണ്.. അവർ ദൈവത്തിന്റെ ദാസികളാണ് എന്നതാണ് കോൺസെപ്റ്റ്.. 

കാലം കഴിഞ്ഞപ്പോൾ നമ്മുടെ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതിയിൽ വന്ന മാറ്റങ്ങൾ ഈ സ്ത്രീകളെ ക്ഷേത്രാങ്കണങ്ങളിൽ നിന്ന് നേരെ തെരുവിലേക്ക് എത്തിച്ചു.. പട്ടിണി മാറ്റാൻ അവർ വേശ്യാവൃത്തിയിലേർപ്പെടേണ്ടി വന്നു... 


ചില പുസ്തകങ്ങൾ വായിക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകും... എത്ര തരം ആളുകൾ എങ്ങനെയൊക്കെ വ്യത്യസ്തമായ ജീവിതങ്ങളാണ് ജീവിക്കുന്നത്.. 

ഇവിടെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇന്ത്യൻ ഗ്രാമങ്ങളുടെ ചില പൊതു ശീലങ്ങളുടെയും പേരിൽ ജീവിതം ശിഥിലമായി പോയ എത്രയെത്ര പെൺജന്മങ്ങൾ.. അവരുടെ സ്വപ്‌നങ്ങൾ കെട്ടു പോയിരിക്കുന്നു.. തെരുവല്ലാതെ അവർക്കു മുന്നിൽ മറ്റു ഉപാധികളില്ല... അവിടെ നിന്ന് രക്ഷപെട്ടവരേക്കാളും, ഇവിടെയാണ് തങ്ങളുടെ ഇനിയുള്ള ജീവിതമെന്നു നിശ്ചയിച്ചു കഴിയുന്ന സ്ത്രീകൾ ഒരുപാടുണ്ട്.. 

.

.

.

📚Book - വിശുദ്ധ പാപങ്ങളുടെ ഇന്ത്യ.

✒️Writer- അരുൺ എഴുത്തച്ഛൻ 

📜Publisher- മാതൃഭൂമി ബുക്സ് 
Profile Image for Sreelekshmi Ramachandran.
294 reviews39 followers
October 2, 2024
കുറെ നാളുകളായി എന്റെ റീഡിങ് ലിസ്റ്റിൽ ഉണ്ടായിരുന്ന ഒരു പുസ്തകം കൂടി അങ്ങനെ വായിച്ച് തീർത്തു..
2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് അരുൺ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ.

ദേവദാസി സമ്പ്രദായത്തെ പറ്റി മുൻപ് വായിച്ചിട്ടുണ്ട്..
പണ്ട് കാലത്ത് ക്ഷേത്രങ്ങളിൽ സംഗീതവും നൃത്തവുമൊക്കെ ചെയ്ത് ജീവിക്കുന്ന സ്ത്രീകളാണ് ദേവദാസികളായി അറിയപ്പെട്ടിരുന്നത്.. അവരുടെ അവകാശം ദൈവത്തിനാണ്.. അവർ ദൈവത്തിന്റെ ദാസികളാണ് എന്നതാണ് കോൺസെപ്റ്റ്..
കാലം കഴിഞ്ഞപ്പോൾ നമ്മുടെ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക സ്ഥിതിയിൽ വന്ന മാറ്റങ്ങൾ ഈ സ്ത്രീകളെ ക്ഷേത്രാങ്കണങ്ങളിൽ നിന്ന് നേരെ തെരുവിലേക്ക് എത്തിച്ചു.. പട്ടിണി മാറ്റാൻ അവർ വേശ്യാവൃത്തിയിലേർപ്പെടേണ്ടി വന്നു...

ചില പുസ്തകങ്ങൾ വായിക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമാകും... എത്ര തരം ആളുകൾ എങ്ങനെയൊക്കെ വ്യത്യസ്തമായ ജീവിതങ്ങളാണ് ജീവിക്കുന്നത്..
ഇവിടെ അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ഇന്ത്യൻ ഗ്രാമങ്ങളുടെ ചില പൊതു ശീലങ്ങളുടെയും പേരിൽ ജീവിതം ശിഥിലമായി പോയ എത്രയെത്ര പെൺജന്മങ്ങൾ.. അവരുടെ സ്വപ്‌നങ്ങൾ കെട്ടു പോയിരിക്കുന്നു.. തെരുവല്ലാതെ അവർക്കു മുന്നിൽ മറ്റു ഉപാധികളില്ല... അവിടെ നിന്ന് രക്ഷപെട്ടവരേക്കാളും, ഇവിടെയാണ് തങ്ങളുടെ ഇനിയുള്ള ജീവിതമെന്നു നിശ്ചയിച്ചു കഴിയുന്ന സ്ത്രീകൾ ഒരുപാടുണ്ട്..
.
.
.
📚Book - വിശുദ്ധ പാപങ്ങളുടെ ഇന്ത്യ.
✒️Writer- അരുൺ എഴുത്തച്ഛൻ
📜Publisher- മാതൃഭൂമി ബുക്സ്
Profile Image for Radhika Devarajan.
9 reviews
July 12, 2025
This was an eye opening read. oru janathayude daridryathe,arivillaymaye,gathikedine muthaleduth avare chooshanam cheyth jeevikkunna melalanmaare varachu kaattunna oru pusthakam. vayanayiludaneelam nammude raajyathe athi daridryathinte kaikalaal chuttapett,vishwasangalude melmoodi aninja kazhuganmaarude keezhil jeevitham homikkapetta oru pad janmangale nammukk kaanam,avarude avastha nammal chinthikkunnathilum ethrayo madang bheegaram. oru ulkidilathodeyum athilere nisahaayatheyodeyum maathrame nammukk avre vaayichariyaan aavu.innum nilanilkkunna ottanekam anacharangalum avayude baakkipathrangalum,jaatheeyathayum innum ithreyum aazhathil nammude Indian mannil pidi murukkiyittund ennath njettikunna oru vasthuthayaan. kettu marann pazhankatha poleyulla devadasikalum, orikkal nirthal aakkiya satiye pinpattiyulla chila durachaarangalum,oru nerathe annathinu vendiyo,bhakthiyil pothinja jaatheyathayude meladayaninjo, vilkkapettavarum swayam oru vilpanacharakk aayi maarendi vanna ottanekam penkuttikal. avarude jeevitham aan ee pusthakam. Arun ezhuthachane aadyam aayan vaayikkunnath.addeham sancharicha vazhikal,athu vazhi thurannitta pollunna chila jeevitha yaadarthyangal aan ee pusthakam.oro indiakaaranum vaayikkenda oru pusthakam enn nisamshayam parayavunna oru mikacha krithi aanith.
Profile Image for Udaya Mundakkal.
7 reviews11 followers
November 15, 2024
വിശുദ്ധ പാപങ്ങളുടെ കണക്കുപുസ്തകം. ഈ പുസ്തകം വായിച്ചു കഴിഞ്ഞു ഞാൻ ആദ്യം ചിന്തിച്ചത് എന്നോടൊക്കെ ദൈവം കാണിച്ച കരുണയോടാണ്. ഒരിക്കലും ആ കാലഘട്ടത്തിലോ,ആ പ്രദേശത്തെയോ പെൺകുട്ടിയാക്കി ജനിപ്പിച്ചില്ലല്ലോ. വല്ലാത്തൊരു ഞെട്ടൽ തന്ന പുസ്തകം. കാലം എത്ര പുരോഗമിച്ചാലും ഈ അന്ധ വിശ്വാസങ്ങളും അതോടനുബന്ധിച്ചുള്ള ഈ വക അസംബന്ധങ്ങളും തുടർന്നുകൊണ്ടേയിരിക്കും.

ഓരോ താളും മറിക്കുമ്പോൾ ഞാൻ വായിക്കുന്നത് ഫിക്ഷൻ അല്ല, യഥാർത്ഥ സംഭവങ്ങൾ ആണെന്ന് എന്റെ മനസ്സിനെ ���റഞ്ഞു വിശ്വസിപ്പിക്കയായിരുന്നു. പെൺ ശരീരങ്ങളെ കേവലം ഭോഗ വസ്തുക്കൾ മാത്രമായി കാണുന്ന ഒരു പറ്റം ആൾക്കാരെന്നോ പ്രദേശമെന്നോ ഒക്കെ പറയാം. പലയിടത്തും പട്ടിണിയും പരിവട്ടവുമൊക്കെത്തന്നെ അതിനു ചുവടു തീർക്കുന്ന കാരണങ്ങൾ.ഇത് വായിക്കുന്നവരുടെ ഉള്ളു പൊള്ളിക്കുമെന്നത് സത്യം തന്നെയാണ്. ഞാനെപ്പോഴും പറയുന്ന പോലെ മറ്റുള്ളവരുടെ അനുഭവങ്ങൾക്ക് ഒരു റേറ്റിങ് കൊടുക്കാൻ പറ്റില്ല. കാരണം അതനുഭവിച്ചവർ അവർ മാത്രമായത് കൊണ്ട്.

തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം 📖💫
Profile Image for Deepa Unni.
5 reviews37 followers
November 2, 2023
ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾ അത് നടപ്പിലാക്കാൻ നൽകിയ വിശുദ്ധിയുടെ പരിവേഷം. വായിച്ചതും അറിഞ്ഞതും ഇതുവരെ പരിചയിച്ച ഇന്ത്യയെ അല്ല. അവിശ്വസനീയമാണ് പലപ്പോഴും യാഥാർത്ഥ്യം. എട്ടു വർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗിക തൊഴിലാളികളെയും നേരിട്ടു കണ്ട് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടർച്ചയെപ്പറ്റി അരുൺ എഴുത്തച്ഛൻ പറയുമ്പോൾ കുഞ്ഞുനാൾ മുതലേ കേട്ടും പറഞ്ഞും തഴമ്പിച്ച ഒരു വാചകം 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്'. യാഥാർത്ഥ്യങ്ങളുടെ നടുവിൽ നിൽക്കുമ്പോൾ ഇന്ത്യയുടെ ആത്മാവിനെ തന്നെ അത് മുറിവേൽപ്പിക്കുന്നു.
Profile Image for Amaljith kL10.
46 reviews
February 24, 2024
If you take a look at india you will see lot of changes, but deep down nothing much Changed.inequality in caste,money, gender, job, religion, tradition all are still there. Voiceless people raped by higher society positioned rascals .child marrige is still happening, and most disturbing thing parents sell their kids to the pimps for money bcz they have nothing to eat.

I hope may in future this all can change and in my heart i have to say that my country changed......
12 reviews
January 13, 2026
📘 Name: വിശുദ്ധ പാപങ്ങളുടെ ഇന്ത്യ
✍️ Author: Arun Ezhuthachan
📚 Publisher: DC Books

അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടർച്ചകൾ തേടി നടന്ന ഒരു മാധ്യമപ്രവർത്തകന്റെ അനുഭവങ്ങളാണ് ഈ പുസ്തകം.

What a book! One that gives you goosebumps, leaves you breathless, and stays with you long after you turn the last page.

2019-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച കൃതിയാണ് അരുൺ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. തീർച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം 📖💫
Displaying 1 - 30 of 45 reviews

Can't find what you're looking for?

Get help and learn more about the design.