Jump to ratings and reviews
Rate this book

Thottappan

Rate this book
Collection of seven stories penned by Francis Noronha with a foreword by Sakkariya and review by Manoj Kurur

144 pages, Paperback

First published March 15, 2018

9 people are currently reading
162 people want to read

About the author

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
23 (21%)
4 stars
45 (42%)
3 stars
26 (24%)
2 stars
8 (7%)
1 star
3 (2%)
Displaying 1 - 12 of 12 reviews
Profile Image for Dr. Appu Sasidharan (Dasfill).
1,381 reviews3,659 followers
February 9, 2024
This book has a collection of stories about the marginalized section of society.

The author tries to include all the human emotions and stages of life, like birth, survival, love, lust, perfidy, retribution, and demise, in the stories included in this book.

This will be a good choice to know the real essence of life and how society is harsh to people just because they were born in a certain community.

—————————————————————————
You can also follow me on
Instagram ID - Dasfill | YouTube Channel ID - Dasfill | YouTube Health Channel ID - Dasfill - Health | YouTube Malayalam Channel ID - Dasfill - Malayalam | Threads ID - Dasfill | X ID - Dasfill1 | Snapchat ID - Dasfill | Facebook ID - Dasfill | TikTok ID - Dasfill1
Profile Image for Sanuj Najoom.
197 reviews32 followers
November 9, 2018
'തൊട്ടപ്പൻ' വ്യത്യസ്തമായ 7 കഥകൾ അടങ്ങിയ ഒരു ബുക്ക്‌ ആണ്.. വേറിട്ട രീതിയിൽ വ്യാഖ്യാനിച്ചിരിക്കുന്ന കഥകൾ തീർച്ചയായും വായിച്ചിരിക്കണം.മഹത്തായ ഒരു കലാസൃഷ്ടി എന്നൊക്കെ വാഴ്ത്തിപറയുന്നതേക്കാൾ ഹൃദയത്തെ സ്പർശിച്ച എഴുത്തെന്നും മഹത്വത്തിലേക്കുള്ള വാഗ്ദാനം എന്നും നിസംശയം പറയാം ...
Profile Image for Sanoop.
18 reviews
February 10, 2019
കൃത്യമായി നിർവചിക്കാവുന്ന പ്രമേയവും ആദിമദ്ധ്യാന്തപൊരുത്തത്തോടെ പറയാവുന്ന കഥയും ചുരുങ്ങിയത് ആധുനികതയോടെയെങ്കിലും മലയാളസാഹിത്യത്തിൽ നിന്ന് അപ്രത്യക്ഷമായിരുന്നു.എന്നാൽ ചാക്രികത സാഹിത്യത്തിന്റെയും സ്വഭാവം തന്നെയാണ്.ആ രീതിയിൽ ഭാഷാപരമായ പരീക്ഷണങ്ങളിൽ നിന്ന് കഥ സാഹിത്യത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കയാണ് എന്നാണ് ഫ്രാൻസിസ് നൊറോണയുടെ 'തൊട്ടപ്പൻ' നൽകുന്ന സൂചന.
അരികുവത്കരിക്കപ്പെട്ട,സാഹിത്യത്തിന്റെ മുഖ്യധാരയിൽ നിന്ന് തഴയപ്പെട്ട ജീവിതങ്ങളെ ചിത്രീകരിക്കാനുള്ള ശ്രമം സമീപകാലത്തായുണ്ട് എന്നു തോന്നിയിട്ടുണ്ട്.യമയുടെ പിപ്പീലിക,വിനോയ് തോമസിന്റെ കരിക്കോട്ടക്കരി,രാമച്ചി തുടങ്ങിയ പല രചനകളും സാഹിത്യത്തിന്റെ മെയിൻ സ്ട്രീമിൽ പെടാതിരുന്നിരുന്ന ഒരു വിഭാഗത്തിന്റെ അടയാളപ്പെടുത്തലാവുന്നതും ഇതുകൊണ്ടെല്ലാം തന്നെയാണ്.കവിയായിരുന്ന ഖാകെ-പെർസനേബ് എന്ന രാജകുമാരന്റെ ദുഃഖം എം.ടി കാഥിക്കന്റെ കലയിൽ എഴുതിയിട്ടുണ്ട്,"അറിയാത്ത പദങ്ങൾ,ഉച്ചരിക്കപ്പെടാത്ത ശൈലികൾ,ഉപയോഗിക്കാത്ത ഭാഷ എനിക്കുണ്ടായിരുന്നെങ്കിൽ- പഴമക്കാർ പറയാത്ത ആവർത്തനം കൊണ്ടു വിരസമാകാത്ത പുതിയതെന്തെങ്കിലും എനിക്കു പറയാൻ കിട്ടിയിരുന്നെങ്കിൽ....".പുതിയതിനു വേണ്ടിയുള്ള ഈ മോഹം തന്നെയായിരിക്കണം ആവിഷ്ക്കരിക്കപ്പെട്ടിട്ടില്ലാത്ത ജീവിതങ്ങളെ ആവിഷ്ക്കരിക്കാൻ പുതിയ എഴുത്തുകാരനെ പ്രേരിപ്പിക്കുന്നത്
മലയാള സാഹിത്യത്തിന് വലിയ രീതിയിൽ പരിചയമില്ലാത്ത തീരദേശ ജീവിതങ്ങളാണ് നൊറോണ ചിത്രീകരിക്കുന്നത്.കാമനകളും പകയും പ്രതികാരവും കള്ളികളും ജാരൻമാരും,സ്വവർഗ്ഗാനുരാഗികളും പ്രേതങ്ങളും ക്രിസ്തുവും വിരഹിക്കുന്ന തീരദേശത്തെ ആവിഷ്ക്കരിക്കുന്നു തൊട്ടപ്പനിലെ 7 കഥകളിലും.വിനോയ് തോമസിന്റെ കഥകളിലേതിനു സമാനമായി മതം എന്ന സ്വാതന്ത്ര്യനിഷേധ ഉപകരണത്തെക്കുറിച്ചുള്ള ധാരണ നൊറോണയിലും ഉണ്ട് എന്നു തോന്നുന്നു.
കലാപരമായി വൈദഗ്ധ്യം പ്രദർശിപ്പിക്കുന്നുവെങ്കിൽ പോലും ജീവിതദർശനത്തിന്റെ ഉറച്ച ഒരു മണ്ണിലല്ല നൊറോണയുടെ കഥകൾ പടുത്തുയർത്തിയിട്ടുള്ളത് എന്നു തോന്നിയിട്ടുണ്ട്.അല്പം കൂടി വ്യക്തമാക്കിയാൽ, ജീവിതത്തിനെ കുറിച്ചുള്ള സ്വന്തം സങ്കല്പം പ്രദർശിപ്പിക്കുന്നില്ല നൊറോണ തന്റെ കഥകളിൽ,മറിച്ച് ചില പ്രത്യേക ജീവിതങ്ങളെ ആവിഷ്ക്കരിച്ച് കൈകഴുകുകയാണ് നെറോണ ചെയ്യുന്നത് എന്നു തോന്നുന്നു.അഥവാ പറയുന്ന കഥകളിൽ നിന്ന് ഓരോരുത്തരും മനുസ്സിലാക്കുന്ന ദർശനം ഏകതാനമായിരിക്കില്ല വ്യതിരിക്തമായിരിക്കും.അതുതന്നെയാണ് നൊറോണയുടെ കഥകളുടെ രീതിശാസ്ത്രവും.
Profile Image for Babu Vijayanath.
129 reviews9 followers
August 11, 2020
2018 ൽ ഫ്രാൻസിസ് നൊറൊണ എഴുതിയ കഥാസമാഹാരമാണ് തൊട്ടപ്പൻ. ഇതിലെ ഒരു കഥയാണ് തൊട്ടപ്പൻ. വിനായക വിവാദത്തിൽ പ്രശസ്തമായി ഇതേ പേരിൽ പുറത്തിറങ്ങിയത്.
കഥാപാത്രങ്ങളുടെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ഇതിലെ ഏഴുകഥകളും നീങ്ങൂന്നത്. വളരെ വ്യത്യസ്തമായ കഥകളാണ് ഇവ. ഇവയെ പൊതുവായി പറയാനുള്ളത് എല്ലാം ഒരു കീഴാള കഥകളാണ് എന്നത്. ലാറ്റിൻ ക്രിസ്ത്യൻ കഥാപാത്രങ്ങളും തീരദേശവുമാണ് കഥയുടെ പശ്ചാത്തലത്തിലുള്ളത്. ആൺകാമനകളും ലൈഗിക ചുവയുള്ള നാടൻ സംഭാഷണങ്ങളും നിറഞ്ഞ കഥാ സമാഹാരം.
മനോജ് കുറൂറിൻ്റെ അനുബന്ധവും സക്കറിയുടെ ആമുഖവും ഉൾപ്പെടെ 143 പേജുകളുള്ള 2018ലെ ഈ രണ്ടാം പതിപ്പിൻ്റെ വില 140 രൂപയാണ്. വിത്യസ്തമായ മുഖചട്ടയുള്ള ഈ പുസ്തകം പുറത്തിറക്കിയത് ഡിസി ബുക്സാണ്

https://youtu.be/YqebqAJZJ4A
Profile Image for Dr. Charu Panicker.
1,158 reviews74 followers
September 4, 2021
7 ചെറുകഥകളുടെ സമാഹാരം. തീരദേശ ഭാഷയും ക്രിസ്തീയ പശ്ചാത്തലവുമാണ് ഇതിൽ കൂടുതലായി ഉപയോഗിച്ചിരിക്കുന്നത്. ആദ്യ കഥയായ ഇരുൾരതിയിൽ മത്സ്യബന്ധനം ഉപേക്ഷിച്ച് പിഎസ്‌സി പരീക്ഷയ്ക്ക് പഠിക്കുന്ന കഥാനായകനെ കാണാം. കക്കുകളിയിൽ ഒരു സാധാരണ കുടുംബത്തെ പറ്റിയും നാടാലി എന്ന പെൺകുട്ടി മഠത്തിൽ ചേരുന്നതിനെ പറ്റിയും പറയുന്നു. തൊട്ടപ്പൻ എന്ന കഥയിൽ ഒരു പെൺകുട്ടിയും അവളുടെ തോട്ടപ്പനും തമ്മിലുള്ള സ്നേഹബന്ധത്തെ കാണിക്കുന്നു. പെണ്ണാച്ചി എന്ന കഥയിലെ ആൺകുട്ടി കടന്നു പോകുന്നത് സ്വവർഗ്ഗരതിയും പ്രതികാരവും പകയും കൊലപാതകവുമെല്ലാം നിറഞ്ഞ നടുക്കുന്ന ലോകത്തിലേക്കാണ്. കടവരാൽ, ഇലയുടെ സുഷിരങ്ങൾ, ആദമിന്റെ മുഴ തുടങ്ങിയ കഥകളും ഇതിൽ അടങ്ങിയിരിക്കുന്നു. കുറച്ചു വായനാസുഖം കുറഞ്ഞൊരു പുസ്തകമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്.
Profile Image for Aswathy Ithalukal.
78 reviews24 followers
March 21, 2021
#നെറോണാകഥകളിലേയ്ക്ക്

പുസ്തകം : തൊട്ടപ്പൻ
എഴുത്തുകാരൻ : ഫ്രാൻസിസ് നെറോണ
കുറിപ്പ് : അശ്വതി ഇതളുകൾ

ചെറുകഥകൾ മലയാള സാഹിത്യലോകത്തിലേക്ക് ഒരുപാട് കടന്നു വരുന്നുണ്ടെങ്കിലും സ്വന്തമായിട്ടൊരു സ്ഥാനം പിടിച്ചടക്കാൻ മാത്രം പാകത്തിലുള്ള എഴുത്തുകൾ മിക്കപ്പോഴും കാണാൻ കഴിയില്ല . വളരെ ചുരുക്കം എഴുത്തുകാർ മാത്രമാണ് ഇങ്ങനെ മുന്നോട്ട് പോകുന്നതും...കഴിഞ്ഞ രണ്ടു വർഷങ്ങൾ ആയി കൂടുതൽ ചെറുകഥകൾ വായിക്കുകയും അതിലുണ്ടാകുന്ന മാറ്റങ്ങളെ ശ്രദ്ധാപൂർവം നോക്കിക്കാണുന്ന ഒരാളാണ് ഞാൻ... അത്തരത്തിൽ നോക്കുമ്പോൾ നെറോണ കഥകൾക്ക് ഇഷ്ട പുസ്തകത്തിന്റെ കൂട്ടത്തിൽ ഒരിടമുണ്ട്

കാലിക പ്രസക്തിയും പുതുമയുള്ള വിഷയങ്ങളും വേറിട്ട അവതരണവും ഒക്കെയായി മലയാള ചെറുകഥ ലോകത്ത് ഒരിടം അടയാളപ്പെടുത്തിയ���രിക്കുകയാണ് ഫ്രാൻസിസ് നെറോണ...

തൊട്ടപ്പൻ, ഇരുൾരതി, കടവരാൽ, കക്കുകളി, എലെടെ സുഷിരങ്ങൾ, ആദമിന്റെ മുഴ, പെണ്ണാച്ചി എന്നീ ചെറുകഥകൾ ആണ് ഈ പുസ്തസ്കത്തിലുള്ളത്...

എന്താണ് തൊട്ടപ്പനെ വ്യത്യസ്തമാകുന്ന ഒന്ന്... ഭാഷയും അവതരണവും ഒക്കെയുണ്ടെങ്കിലും വേറിട്ടൊരു കഥ പ്രമേയമാണ് ഓരോ കഥകളുടെയും സവിശേഷത... എഴുതി പഴകിയ വിഷയങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി സമൂഹത്തിലെ താഴെക്കിടയിൽ ജീവിക്കുന്ന മനുഷ്യരുടെ ജീവിതവും അതിജീവനവും പ്രണയവും രതിയും പ്രതികാരവുമൊക്കെ ഈ കഥകളിലുണ്ട്...

കീഴാളന്റെ ജീവിതങ്ങൾ എന്ന് പറയാം.. എല്ലാം ഒറ്റപ്പെട്ടവരുടെ കഥയാണ്... ഏറ്റവും സാധാരണക്കാരുടെ കഥയാണ്... എലെടെ സുഷിരങ്ങൾ ഒഴിച്ച് നിർത്തിയാൽ ബാക്കിയെല്ലാ കഥകളിലും തീരെ സാധാരണ ജനങ്ങൾ ആണ് കഥാപാത്രങ്ങൾ ആകുന്നത്...

ഭാഷ കഥകൾ ആവശ്യപ്പെടുന്ന ലളിതവും മികവുറ്റതുമായ ഒന്നാണ്.. ലളിതമായി ഒഴുക്കോടെ ഒറ്റയിരിപ്പിൽ വായന പൂർത്തിയാക്കാൻ ആ ഭാഷയ്ക്ക് കഴിയും...ചിലയിടങ്ങളിൽ കഥാപാത്രങ്ങളുടെ സ്വഭാവരീതികൾ പറയുമ്പോൾ ഭാഷയിൽ പ്രകടമാകുന്ന മാറ്റം ശ്രദ്ധാപൂർവം നോക്കി കാണേണ്ട ഒന്ന് തന്നെയാണ്...

കഥാപാത്രങ്ങൾ അവയുടെ പൂർണത അതിൽ ഈ ചെറുകഥകൾ മികച്ചു നിൽക്കുന്നുണ്ട്.. മിക്കപ്പോഴും ചെറുകഥയിലെ കഥാപാത്രങ്ങൾ പൂർണർ ആണോ എന്ന് ചോദിച്ചാൽ അല്ലെന്നു ആകും ഉത്തരം എന്നാൽ ഇവിടെ ഓരോ കഥാപാത്രത്തിന്റെയും വളരെ സൂക്ഷമ വശങ്ങൾ പോലും പ്രതിപാദിച്ചു പോകുന്നുണ്ട്..

ബിയാട്രിസും പെണ്ണാച്ചിയും ജോർജ്ജും പ്രകാശനും ചീമേരിയും തൊട്ടപ്പനും അടങ്ങുന്ന കഥാപാത്രങ്ങളെ ഒന്ന് തിരഞ്ഞാൽ നമുക്ക് കാണാൻ കഴിയുമെന്ന് തോന്നും.. അവർ ഓരോരുത്തരും നമ്മുടെ മുമ്പിൽ ജീവിക്കുകയാണെന്നും...

പ്രകാശന്റെയും ചീമേരിയുടെയും പ്രണയനിമിഷങ്ങളും ബിയാട്രിസ് എന്നാ പോലീസുകാരിയുടെ ആദിയും പെണ്ണാച്ചിയും ജോർജ്ഉം തമ്മിലുള്ള സ്വവർഗരതിയും പെണ്ണാച്ചിയുടെ പ്രതികാരവും.. പേരയ്ക്കകളുടെ മണവും തൊട്ടപ്പന്റെ മോഷണവും ഒക്കെ കൺ മുമ്പിൽ കണ്ട് ആസ്വദിക്കുന്ന പോലെയാണ് കഥയുടെ അവതരണവും..

പ്രണയവും രതിയും സ്വവർഗരതിയുമൊക്കെ കടന്നു വരുന്നുണ്ടെങ്കിലും അതൊന്നും ഒരു മുഖ്യ വിഷയമായി മാറുന്നില്ല എന്നാൽ അതിന്റെയൊന്നും പ്രാധാന്യം ഇല്ലാതാകുന്നുമില്ല... പ്രാധാന വിഷയങ്ങളോടൊപ്പം തന്നെ ഉപ വിഷയങ്ങൾക്കും ഒരുപോലെ കഥകളിൽ സ്ഥാനമുണ്ട്...

എഴുത്തിൽ കടന്നു വരുന്ന ഓരോന്നിനും കൃത്യതയുണ്ട്... പറയുന്ന വിഷയങ്ങളിലും കഥപാത്രങ്ങളിലും ഒക്കെ ആ മികവ് നമുക്ക് ദൃശ്യമാകും...

കഥകൾ അവസാനിക്കുമ്പോഴും കഥാപാത്രങ്ങളെ വായനക്കാരന്റെ ഹൃദയത്തിൽ ഇഴുകി ചേർക്കുക എന്നാ കർത്തവ്യം വളരെ ഭംഗിയായി ചെയ്യുന്നുണ്ട്...

കഥയുടെ ഒഴുക്കിനെ നമുക്ക് നിർവചിക്കാൻ കഴിയില്ലെന്നതാണ് മറ്റൊരു വസ്തുത.. ചിലപ്പോഴൊക്കെ ചില കഥകൾ വായിക്കുമ്പോൾ ഈ കഥകളൊക്കെ എങ്ങോട്ടേക്കാണ് അവസാനിക്കുന്നതെന്നുള്ള ഒരു ധാരണ ആരഭത്തിൽ കിട്ടും എന്നാൽ ഇവിടെ കഥയെ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് മാറ്റി കൊണ്ട് നമ്മളെ അതിശയിപ്പിക്കുന്നുണ്ട് എഴുത്തുകാരൻ

ഇനിയും ഒരുപിടി കഥകൾ നെറോണയിൽ നിന്നുണ്ടാകട്ടെ..
47 reviews2 followers
August 9, 2020
A journey through the lives of an uncelebrated, often marginalised section of society is what the book offers to the readers. All the stories are set in an under developed, coastal village in kerala and presents the lives of people who live there along with all it's imperfections. Norona has taken efforts to include all the varied faces that a person could contain in himself; how a person can be a saint and a sinner at the same time. The book has in store all the elements for a perfect piece of writing like family, love, lust, death, betrayal, and revenge. The writer has also tried to raise his voice against all the social institutions which keeps on committing extreme wrongs by making use of their social standing.

I may not claim that the book is a masterpiece, but I loved the book for it's origianlity, for the raw style in which it is written. One of the stories is now a popular movie in Malayalam with the same title as the book which many of my friends here would be familiar with.
Profile Image for Growing....
38 reviews
May 31, 2023
Beautifully depicted💓This book nudely narrates seven different shades of life.What really attracted me is the style of language in each stories.Round of applause to the author for giving readers a new way of story telling.One satisfied piece of work which i want to keep reading again and again cuz thats the only way to unravel the mysteries in every stories...There are things i still havent understood in some stories bcz the stories are written in a way that u have to fill the blanks left from starting to end for weaving the answer for conclusion.
Profile Image for Sreenidhi Sreekumar.
41 reviews4 followers
December 17, 2018
a collection of short stories that are equally beautiful in terms of how they portray human lives with all its dimensions, as well as in use of a poetic language
Profile Image for Athul Raj.
298 reviews8 followers
November 1, 2021
ചോരയും കാമവും നിസ്സഹായതയും കലർന്ന ഏഴ് കഥകളുടെ സമാഹാരം. 'കക്കുകളി ' യും 'തൊട്ടപ്പനും ' വളരെ മികച്ചുനിന്നു
627 reviews
July 15, 2022
നൊറോണയുടെ കഥകള്‍ ആദ്യമായാണ് വായിക്കുന്നത്. ഒരു തീരത്തിന്റെ ഉപ്പും, അവിടുത്തെ ജീവിതതിന്റെ എരിവും പുളിയും സന്വയിപ്പിച്ച അനുപമമായ ശൈലി. സാലിംഗറുടെ ക്യാറ്റ്ചര്‍ ഇന്‍ ദ റയ് വായിച്ചപ്പോള്‍ ഉണ്ടായ ഒരു വിശേഷാനുഭൂതി അനുഭവപ്പെട്ടു.
Displaying 1 - 12 of 12 reviews

Can't find what you're looking for?

Get help and learn more about the design.