Jump to ratings and reviews
Rate this book

പാഠപുസ്തകം | Padapusthakam

Rate this book
ഞാൻ ഏശ്വാസിനെ തൊട്ടു, റങ്കൂൺവാസി, നൂർ എന്ന പ്രകാശം, ഓഡിനറിയല്ലാത്ത ഒരാൾ, കാലാതിവർത്തനം, അതികായൻ, യതിമൂർച്ഛ, താമരക്കാടുകൾ, മിഠായിത്തെരുവിൽ ഒരു മകൻ, എഴുത്തിന്റെ രാസവിദ്യ; വായനയുടെയും തുടങ്ങി സുഭാഷ് ചന്ദ്രന്റെ ജീവിതവും എഴുത്തും കാലവും കടന്നുവരുന്ന അനുഭവക്കുറിപ്പുകൾ.

118 pages, Paperback

Published December 1, 2017

9 people want to read

About the author

Subhash Chandran

34 books179 followers
Born in 1972 at Kadungallor, a real bucolic setting near Alwaye which forms the plot for his first novel Manushyanu Oru Aamukham, Mr Subhash Chandran spent his salad days at St.Alberts College, Maharajas College, Bharathiya Vidya Bhavan and Law College. Being a First Rank Post Graduate in Malayalam Literature, from Maharajas College, Ernakulam where he studied with Scholorship from MG University, he joined Law College to pursue studies there, but discontinued to accept the job as a Proof Reader in Mathrubhumi Daily. He has worked as a Casual Announcer in Akasha Vani and also as a Lecturer in a Parallel College. Currently, he is working as Chief Sub Editor in Mathrubhumi, Calicut.

Mr. Subhash Chandran’s debut was through a short story competition conducted by Mathrubhumi Weekly for college students in 1994 and his story “Ghadikaarangal Nilakkunna Samayam” won the First Prize.Later a collection of his short stories under the same title won the Kerala Sahithya Academy Award by silencing the carping critics and has become the numero uno who wins this award at such an early age. “Manushaynu oru aamukham” (Novel), “Ghadikaarangal Nilakkunna Samayam”, “Parudeesa Nashtam” and “Thalpam” ( Short Story collections), “Madhyeyingane”, “Kaanunna Nerathu”(vignettes) are his major contributions. To his credit a handful of daedal articles in periodicals can also be reckoned but no potboilers at all for sure.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
2 (18%)
4 stars
7 (63%)
3 stars
2 (18%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 2 of 2 reviews
Profile Image for Sajith Kumar.
729 reviews146 followers
June 4, 2018
നിലവിലെ മലയാളി എഴുത്തുകാരിൽ (ഏറ്റവും?) ശ്രദ്ധേയനായ ശ്രീ. സുഭാഷ് ചന്ദ്രന്റെ വർത്തമാനകാലപ്രസക്തിയുള്ള 21 ലേഖനങ്ങളുടെ സമാഹാരമാണ് കഥകൾ പോലെ വായിച്ചുപോകാവുന്ന ഈ ചെറിയ പുസ്തകം. വെറും 118 പേജുകളേ ഉള്ളൂവെങ്കിലും അവയിലൂടെ ഗ്രന്ഥകാരൻ തുറന്നുകാണിക്കുന്ന ആശയവിപുലത അമ്പരിപ്പിക്കുന്നതാണ്. 'മാതൃഭൂമി'യിൽ ജോലി നോക്കവേ ആ പത്രത്തിലും, തന്റെ ജോലിസംബന്ധമായി കോഴിക്കോട്ട് സ്ഥിരതാമസമാക്കിയതിനാൽ ആ നഗരത്തിന്റെ സാംസ്കാരികബന്ധങ്ങളെക്കുറിച്ചും എഴുതപ്പെട്ടിട്ടുള്ളവയാണ് എല്ലാ അദ്ധ്യായങ്ങളും.

'മനുഷ്യന് ഒരു ആമുഖം' എന്ന ആമുഖം ആവശ്യമില്ലാത്ത ഒരു മഹദ്കൃതിയുടെ കർത്താവ് എന്ന നിലയിലാണ് സുഭാഷ് ചന്ദ്രൻ മലയാളസാഹിത്യത്തറവാട്ടിൽ തന്റെ കസേര വലിച്ചിട്ടിരുന്നത്. പക്ഷേ അദ്ദേഹത്തിന്റെ 'തല്പം' എന്ന കഥാസമാഹാരം തീർത്തും നിരാശപ്പെടുത്തി. തല്പത്തിന്റെ നിരൂപണം ഈ ബ്ലോഗിൽ മുൻപൊരിക്കൽ പോസ്റ്റ് ചെയ്തിട്ടുള്ളതിനാൽ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. 'ആമുഖം' എഴുതിയ ആ പേന കൊണ്ടുതന്നെയാണോ 'തല്പം' പോലൊരു നിലവാരമില്ലാത്ത കൃതി സുഭാഷ് ചന്ദ്രൻ രചിച്ചത് എന്ന് അതിൽ അത്ഭുതപ്പെട്ടിരുന്നു. എങ്കിലും ആ രചന അദ്ദേഹത്തിന്റെ സർഗ്ഗചൈതന്യത്തെ താൽക്കാലികമായി ബാധിച്ച ഒരു ഗ്രഹണം മാത്രമായിരുന്നു എന്നു വിശ്വസിക്കാനാണെനിക്കിഷ്ടം. ഞങ്ങൾ ഒരേ പ്രായക്കാരും ഏതാണ്ടൊരേ നാട്ടുകാരും ആണെന്നത് ആ തീരുമാനത്തെ ബാധിച്ചിട്ടുണ്ടോ എന്നു നിശ്ചയമില്ല.

ജീവിതത്തിന്റെ സുരക്ഷിതതാളങ്ങളിൽ നങ്കൂരമിടുന്ന മദ്ധ്യവയസ്സ് ലേഖകനിൽ പിടിമുറുക്കുന്നത് 'മിഠായിത്തെരുവിൽ ഒരു മകൻ' എന്ന ലേഖനത്തിൽ കാണാം. "മുതിർന്ന മക്കൾ മുന്നിൽ വരുമ്പോൾ കാലം നമ്മെ ശാസിക്കുന്നു: പതുക്കെപ്പോകൂ, നീ വൃദ്ധനായിത്തുടങ്ങുന്നു' എന്നു രേഖപ്പെടുത്തുമ്പോൾ പരാമർശവിധേയനായ കസേരയുടെ പ്ലാസ്റ്റിക് വയർ നെയ്യുന്ന അന്ധപിതാവിനെയല്ല ഉദ്ദേശിക്കുന്നത്. കേരളപ്പിറവിയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് എഴുതിയ 'കേരളത്തിന് വയസ്സാകുന്നു' എന്ന അദ്ധ്യായം ഇന്നോളമുള്ള കേരളത്തിന്റെ സാമൂഹ്യ, സാംസ്കാരികരംഗങ്ങളിലെ ചെയ്തികളോടുള്ള അതൃപ്തിപ്രകടനമാണ്. സ്വന്തം തനിമയോട് പുറംതിരിഞ്ഞുനിന്നും അതിനെ ഇകഴ്ത്തിയും പാഴ്‌വമ്പുമായി ജീവിക്കുന്ന കേരളീയരുടെ തൊലിയുരിക്കുന്നുണ്ട് ഇതിൽ. എടുക്കുമ്പോൾ ഒന്ന്, തൊടുക്കുമ്പോൾ പത്ത്, കൊള്ളുമ്പോൾ നൂറ് എന്ന കണക്കെയുള്ള ആ വിമർശനശരങ്ങളെ പ്രതിരോധിക്കാനുള്ള കവചകുണ്ഡലങ്ങൾ അപൂർവം മലയാളികൾക്കേ ഉണ്ടാകൂ.

സമൂഹത്തിന്റെ സ്ഥാപിതവൽക്കരിക്കപ്പെട്ട മൂല്യങ്ങളെയും ബിംബങ്ങളെയും തുറന്നെതിർത്തിരുന്ന മലയാളസാഹിത്യകാരന്മാർക്ക് ആ 'നിഷേധിത്തരം' നഷ്ടമായത് ചരിത്രത്തിന്റെ ഏതു സന്ധിയിൽ വെച്ചാണ്? വേലയും കൂലിയുമില്ലാതെ എന്തിനെയും തകർത്തെറിയാനുള്ള അടങ്ങാത്ത വാഞ്ചയുമായി പേനയേന്തിയ അരാജകവാദികളിൽനിന്ന് ഔദ്യോഗികജീവിതത്തിന്റെ വിശ്രമവേളകളിൽ മാത്രം തൂലികപേറുന്ന പ്രൊഫഷനലുകളിലേക്ക് നമ്മുടെ സാഹിത്യം വഴിമാറിയൊഴുകിയതിന്റെ ദൃഷ്ടാന്തങ്ങളാണല്ലോ സുഭാഷ് ചന്ദ്രനും ബെന്യാമിനുമൊക്കെ! ഒരു വ്യക്തിക്കോ പ്രസ്ഥാനത്തിനോ ആശയസംഹിതക്കോ എതിരായ യാതൊരു വിമർശനവും ഈ ലേഖനങ്ങളിൽ കാണുന്നില്ല. സുഭാഷ് ചന്ദ്രന്റെ കൂരമ്പുകൾ ഉന്നം വെക്കുന്നത് മുഖമില്ലാത്ത ചില സാമൂഹ്യവഴക്കങ്ങളെ മാത്രമാണ് - ആരും ന്യായീകരിക്കാൻ എത്തില്ലെന്നുറപ്പുള്ള, ആവർത്തനത്താൽ തേഞ്ഞുതീർന്ന ചില പ്രാപഞ്ചികസത്യങ്ങളെ മാത്രം. എല്ലാവരേയും പ്രീതിപ്പെടുത്താനുള്ള ത്വര ചിലപ്പോഴൊക്കെ അതിന്റെ വൃത്തികെട്ട തല ഉയർത്തുന്നു. മലബാറുകാരനല്ലെങ്കിലും കോഴിക്കോടിനെ സ്വർഗ്ഗരാജ്യത്തിന്റെ തലത്തോളമുയർത്തുന്നതും, ഗസൽ സംഗീതത്തെ മറ്റെല്ലാറ്റിനും മേലെ പ്രതിഷ്ഠിക്കുന്നതും, ശ്രീനാരായണദർശനങ്ങളെ ഗുരു പോലും ലക്ഷ്യം വെച്ചിട്ടില്ലാത്ത അർത്ഥതലങ്ങളിലേക്ക് വ്യാപരിപ്പിക്കുന്നതും ചില സ്ഥാപിതതാല്പര്യക്കാരെ തൃപ്തിപ്പെടുത്താനല്ലേ എന്ന് വായനക്കാർ സംശയിച്ചേക്കാം. ആ സംശയത്തെ കാലം തെറ്റാണെന്ന് തെളിയിക്കട്ടെ എന്ന് നമുക്കാശിക്കാം. 'മനുഷ്യന് ഒരു ആമുഖം' എന്ന കൃതിയെക്കുറിച്ചുള്ള പരാമർശങ്ങൾ നിരവധി ലേഖനങ്ങളിൽ കടന്നുവരുന്നത് 'സ്വയം പ്രൊമോഷൻ' ആയി കരുതേണ്ടതില്ല. ആ കൃതിയുടെ കർത്താവായതുകൊണ്ടാണല്ലോ നാം സുഭാഷ് ചന്ദ്രനെ വായിക്കുന്നത്.

അനുഭവങ്ങളുടെ ആത്മാർത്ഥമായ ആവിഷ്കാരമാണ് ഈ ലേഖനങ്ങളിൽ കാണാൻ കഴിയുന്നത്. 'തല്പം' പോലുള്ള കഥകൾ എഴുതുന്നതിനേക്കാൾ സമൂഹം ഇതുപോലുള്ള കൃതികളാണ് ഇദ്ദേഹത്തിൽനിന്ന് ആവശ്യപ്പെടുന്നത്. മദനന്റെ ചിത്രീകരണങ്ങൾ ലേഖനങ്ങളെ ദൃശ്യപരമായി പ്രോജ്വലമാക്കുന്നു.
Profile Image for xhausted_mind.
38 reviews2 followers
December 18, 2023
'മനുഷ്യന് ഒരു ആമുഖം' എന്ന പുസ്തകത്തിലൂടെ ഏറെ പ്രസിദ്ധനായ എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ അദ്ദേഹത്തിൻറെ കൃതികളിൽ നിന്ന് എൻ്റെ ആദ്യ വായനയാണ് പാഠപുസ്തകം. സാഹിത്യ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയ ഓർമ്മകളും കോഴിക്കോട് എന്ന നഗരം അദ്ദേഹത്തിൻറെ ജീവിതത്തിൽ ഉണ്ടാക്കിയെടുത്ത പങ്കിനെയും ഓർത്തെടുക്കുന്ന ഒരു പുസ്തകമാണിത്. ജീവിതത്തിലൂടെ പഠിച്ചെടുത്ത മൂല്യമായ നിധികളെ സൂക്ഷിക്കുന്ന ഒരു പുസ്തകമായതിനാലാണ് ഇങ്ങനെ ഒരു തലക്കെട്ട് നൽകിയത് ആമുഖത്തിൽ പറയുന്നുണ്ട്.

അധ്യായങ്ങളിൽ, പല പ്രമുഖരെ കണ്ടുമുട്ടിയതും താമസമാക്കിയ കോഴിക്കോട് വീടും സാക്ഷിയായ അൽപ്പം ചില മുഹൂർത്തങ്ങളും സാഹിത്യ ജീവിതത്തിൽ ലഭിച്ച സൗഭാഗ്യങ്ങളും നന്ദിയോടെ സ്മരിക്കുന്നു.
ചില അധ്യായങ്ങൾ നൽകുന്ന ഉൾകാഴ്ചയും ചിലതിനോടുള്ള വിയോജിപ്പുകളും എവിടെയക്കെയോ വിരൽ ചൂണ്ടുന്നത് യാഥാർത്ഥ്യങ്ങളിലേക്കാണ്
Displaying 1 - 2 of 2 reviews

Can't find what you're looking for?

Get help and learn more about the design.