Jump to ratings and reviews
Rate this book

Duravastha | ദുരവസ്ഥ

Rate this book

72 pages, Unknown Binding

18 people are currently reading
236 people want to read

About the author

Kumaran Asan

31 books21 followers
N. Kumaran Asan (കുമാരനാശാന്‍) (1873–1924), also known as Mahakavi Kumaran Asan (the prefix Mahakavi, awarded by Madras University in the year 1922, means "great poet" and the suffix Asan means "scholar" or "teacher"), was one of the triumvirate poets of Kerala, South India. He was also a philosopher, a social reformer and a disciple of Sree Narayana Guru.
Kumaran Asan initiated a revolution in Malayalam poetry in the first quarter of the 20th century, transforming it from the metaphysical to the lyrical. Deep moral and spiritual commitment is evident in Asan's poetry. His works are an eloquent testimony of poetic concentration and dramatic contextualisation.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
16 (61%)
4 stars
5 (19%)
3 stars
1 (3%)
2 stars
3 (11%)
1 star
1 (3%)
Displaying 1 of 1 review
Profile Image for Babu Vijayanath.
134 reviews10 followers
September 12, 2020
ദുരവസ്ഥ (1922) കുമാരനാശാൻ



ആധുനിക കവിത്രയങ്ങളിൽ പ്പെട്ട കവിയാണ് മഹാകാവ്യമെഴുതാതെ മഹാകവിപ്പട്ടം നേടിയ കുമാരാനാശൻ. മാപ്പിള ലഹളയെയും ജാതിവ്യവസ്ഥയെയും ഒരു പോലെ പിച്ചിച്ചീന്തിയെറിയുന്ന കവിതയാണിത്. കവിയുടെ മുഖവുര തീർച്ചയായും വായിക്കേണ്ട ഒന്നാണ്. നിരവധി മതപരമായ അധിക്ഷേപങ്ങൾ ഇതിൽ കവി എഴുതിയിട്ടുണ്ട്. . ഇത്തരം പരാമർശങ്ങൾ ഒഴിവിക്കണമെന്ന് പലരും അഭ്യർത്ഥിച്ചിട്ടും ആശാൻ അത് ചെവിയിൽ കൊണ്ടില്ല. പകരം ഇത് പാടി പഠിപ്പിക്കുവാൻ പണ്ട് കാലത്ത് മലബാറിൽ നിരവധി ആളുകളെ എൽപ്പിച്ചു എന്ന് അമ്മൂമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. അമ്മൂമ്മയിൽ നിന്നുമാണ് ആദ്യമായി കുമാരാശാൻ കൃതികൾ (കരുണ,ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ)കേൾക്കുവാനിടയായത്.


മാപ്പിള ലഹളയുടെ ഭീകരത അനുഭവിച്ച എറനാട്ടിലാണ് ഈ കവിതയുടെ തീരശ്ശീല ഉയരുന്നത്. വളരെയധികം നാടകീയമാണ് കവിത തുടങ്ങുന്നത് ചോര തെറിച്ച് വീണത് പോലെയുള്ള തെച്ചിപ്പഴത്തിൻ്റെ ചെറുകുലകളും മാപ്പിളക്കയറിൻ്റെയും ഗൂർഖാകഠാരയുമെല്ലാമായി അവതരിപ്പിക്കുന്ന ഉപമാലങ്കാരങ്ങളാൽ സമ്പന്നമായിട്ടാണ്.
ജാതിവ്യവസ്ഥയെ നന്നായി ശകാരിച്ചുകൊണ്ടാണ് ചെറുമക്കുടിൽ ആശാൻ വിവരിക്കുന്നത്. ജാതിവ്യവസ്ഥമൂലം ഭാരതാംബയ്ക് നഷ്ടപ്പെട്ട കേരളമാതാവിൻ്റെ വയറ്റിൽ നിന്നും അലസിപ്പോയ മാണിക്യക്കല്ലുകളെപ്പറ്റിയോർത്ത് കവി വിലപിക്കുന്നത് നമുക്കിവിടെ കാണാം.

അങ്ങനെ വിശദീകരിച്ചു വർണ്ണിക്കുന്ന ആ ചെറുമമാടത്തിൽ ഇരിക്കുന്ന ചെറുമിയല്ലാത്ത സുന്ദരിയുടെ കഥ പറയുകയാണ് കവി.
വളരെ പരുഷമായിത്തന്നെ അധിക്ഷേപിച്ചുകൊണ്ടാണ് ആ തമ്പുരാട്ടിയുടെ മന തീകൊളുത്തി ചുട്ടെരിച്ചവരെ കവി വിവരിക്കുന്നത്. കൂട്ടിലുള്ള മൈനയ
തമ്പുരാട്ടിയുടെ അവസ്ഥ വിവരിക്കുന്നുണ്ട്.
തുടർന്ന് നമ്പൂതിരി സ്ത്രീകളുടെ അക്കാലത്തെ അവസ്ഥയും കവി വിവരിക്കുന്നു. സാവിത്രിയുടെ മനയ്ക്കലെ രീതികളും വർണ്ണിക്കുന്നു. വട്ടക്കുടയും ദാസിയും കുളക്കടവും മാത്രം കണ്ടിട്ടുള്ള എൻറെ മുഖം അച്ഛൻ ഒഴികെ മറ്റൊരു പുരുഷനും കണ്ടിട്ടില്ല എന്ന് വിവരിക്കുന്നു സാവിത്രി. പിന്നീട് മനയ്ക്കൽ നടന്ന കാര്യങ്ങൾ വിവരിക്കുവാനുള്ള വൈഷമ്യം ഉണ്ടന്ന് പറഞ്ഞതിന് ശേഷം തുടരുകയാണ്.
ഭയങ്കര ബഹളം കേട്ടു നോക്കിയപ്പൊൾ പുറത്ത് കണ്ട കാഴ്ച കണ്ട് ദുസ്വപ്നം ആണോ ദുർനരകത്തിൽ പതിച്ചതായാണ് തോന്നുന്നത്. പുറത്ത് പന്തങ്ങളുടെ വെളിച്ചത്തിൽ ക്രൂരമുഖവും കടുത്ത താടിയുമായി കൈയിൽ വാളും വാക്കത്തിയും തോക്കും വടിയുമായി തൊപ്പിയും കുപ്പായവും കൈലിയും മുണ്ടും പലതരം വസ്ത്രധാരണങ്ങളിട്ടവർ നിരന്ന് നിൽക്കുന്നു.കതക് വെട്ടിപ്പൊളിച്ച് അകത്തേക്ക് കടക്കാൻ ശ്രമിക്കുന്നു കാര്യസ്ഥനെ ഉപദ്രവിക്കുന്നു. മനയ്ക്കൽ ഉള്ളവർ വേട്ടേറ്റും വെടികൾ എറ്റും വീഴുന്നു. സ്ത്രീകളെ ബലാത്സംഗം ചെയ്യുന്നു. ഇവർക്ക് അമ്മമാരും സഹോദരിമാരുമില്ലേ എന്ന് കവി ചോദിക്കുകയാണ്.
അച്ഛനെ സ്വന്തം പടിക്കലെ ഭൃത്യൻമാരായുള്ള മുസ്സായും കാസീനും കൂട്ടരും ഉപദ്രവിക്കുന്നതിനും കൊള്ളയും കൊള്ളിവെപ്പും നടത്തുന്നതിനും അവർ സാക്ഷിയാവുന്നു. സർപ്പക്കാവിലൊളിച്ചതിന് ശേഷം അവർ ഓടി രക്ഷപ്പെട്ടു സാഹസികമായി ദൂരങ്ങൾ പിന്നിട്ട ചെറുമച്ചാളയിൽ അഭയം തേടുന്നതാണ് പിന്നീട്. സാവിത്രിയുടെ ജീവിതം മാറി ചെറുമിയായിത്തന്നെ തുടർന്ന് ജീവിക്കാൻ അവൾ ആഗ്രഹിച്ചു. ചാത്തനെ പഠിപ്പിക്കാനും അവനെ വിവാഹം കഴിച്ചു അവിടെത്തന്നെ പണിയെടുത്ത് ജീവിക്കാനും തയ്യാറായ സാവിത്രിയായി ഒരു നിശ്ചയധാർഡ്യമുള്ള സ്ത്രീയായ് മാറുമ്പോൾ കവിത മാറ്റുവിൻ ചട്ടങ്ങളെ എന്ന പ്രസിദ്ധമായ വരികൾ അവസാനപേജിൽ പറഞ്ഞുകൊണ്ട് ജാതിവ്യവസ്ഥയുടെ നിരർത്ഥതക പറഞ്ഞ് ഒരുണർത്ത് പാട്ടായി കവിത അവസാനിക്കുന്നു.



72 പേജുകളുമുള്ള ഈ പുസ്തകം 40 വിലയായി പുറത്തിറക്കിയത് ദേവി ബുക്ക്സ്റ്റാൾ ആണ്
Displaying 1 of 1 review