ഒരുദിവസം വെളുപ്പാന്‍കാലത്ത് ഞാന്‍ ഓമനയെ കെട്ടിപ്പിടിച്ചുകിടക്കുകയായിരുന്നു. പട്ടേലരുടെ സെന്റിന്റെ മണം അപ്പോഴും അവളെ പൊതിഞ്ഞിരു ന്നു. ഞാന്‍, എനിക്കിഷ്ടമുള്ള ആ മണം മൂക്കിലേക്ക് വലിച്ചുകയറ്റിക്കൊ്ഓമനയെ ഒരു വലിയ സന്തോഷത്തോടെ അമര്‍ത്തിപ്പിടിച്ചു കിടന്നു. പേട്ടലരുെട സെന്റിന്റെ മണമുെ ങ്കിലും ഓമന എന്റേതു മാത്രമാണ്. അപ്പോഴാണ് വാതില്ക്ക ല്‍ ഒരു മുട്ടുകേട്ടത്. ഞാന്‍ ഞെട്ടിപ്പിടഞ്ഞെ ണീറ്റു. മെല്ലെ വാതില്‍ തുറന്ന് ഒളിഞ്ഞുനോക്കി. മുറ്റത്ത് നാലഞ്ചുപേര്‍ നില്‍പ്പു്. ഞാന്‍ ഓമനയെ കെട്ടിപ്പിടിച്ചുകൊ് പറഞ്ഞു: എന്നെ ഇവര്‍ കൊന്നാല്‍ നീ ആത്മഹത്യ ചെയ്‌തോ... പട്ടേലരും മരിച്ചെന്നാ തോന്നുന്നത്.എങ്ങനെയല്ലാ ജീവ ിേ ക്ക െ തന്നു പഠിച്ച മനുഷ്യാത്മാക്കളുടെ ഇതിഹാസമാണ് നിസ്തുലമായ ഈ നോവല്‍. 'വിധേയന്‍' എന്ന ചലച്ചിത്രത്തിന് ആധാരമായ കഥ.
കോട്ടയം ജില്ലയിലെ ഉരുളികുന്നത് ജനിച്ചു. രചനകളുടെ ഇംഗ്ലീഷ് പരിഭാഷകളടക്കം നാല്‍പ്പതോളം കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ പ്രസാധന മാധ്യമരംഗങ്ങളില്‍ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. ഏഷ്യാനെറ്റ് ടെലിവിഷന്റെ സ്ഥാപക പ്രവര്‍ത്തകന്‍. താമസം തിരുവനന്തപുരത്ത്.
ജന്മികളുടെയും അവരുടെ അടിമകളായി ജീവിക്കേണ്ടി വരുന്ന പാവം മനുഷ്യരുടെയും കഥയാണ് ഭാസ്കരപട്ടേലരും എന്റെ ജീവിതവും എന്ന പുസ്തകം. കുടക് കാരനായ ജന്മിയായ പട്ടേലർ കേരളത്തിൽ നിന്നും അവിടേക്ക് കുടിയേറിയ തൊമ്മിയെ അടിമയാക്കുകയും അയാളുടെ അധ്വാനഫലം കൈക്കലാക്കുകയും ചെയ്യുന്നു. തൊമ്മിയുടെ ഭാര്യയെ പോലും അയാൾ ബലപ്രയോഗത്തിലൂടെ തന്റെ ഇംഗിതങ്ങൾക്ക് വിധേയയാക്കുന്നു. സ്വന്തം ഭാര്യയെ പട്ടേലർ ബലാത്സംഗം ചെയ്തിട്ടും അമർഷം കടിച്ചമർത്തി പട്ടേലരുടെ സെന്റിന്റെ മണത്തെ പുകഴ്ത്തുകയും പട്ടേലർ തന്റെ പേര് വിളിച്ചാൽ അതിയായി സന്തോഷിക്കുകയും ചെയ്യുന്ന തൊമ്മി അടിയാളന്മാരുടെ നിസഹായവസ്ഥയുടെയും വിധേയത്വത്തിന്റെയും നേർക്കാഴ്ചയാണ്. വെടിയേറ്റ തൊമ്മിയെ ആശുപത്രിയിൽ കൊണ്ട്‌പോകാൻ തയാറാകാത്തതും സ്വന്തം ഭാര്യയെ സ്വത്തിന് വേണ്ടി കൊല്ലുന്നതും ഒക്കെ പട്ടേലരുടെ ക്രൂരതയുടെ ആഴം നമുക്ക് മനസിലാക്കിത്തരുന്നു. പട്ടേലർ കൊല്ലപ്പെട്ടതിന് ശേഷം തൊമ്മി സ്വതന്ത്രൻ ആകുന്നു.
തന്റെ കർണാടകയിലെ ജീവിതത്തിൽ നിന്നും കണ്ടെത്തിയ കഥാപാത്രങ്ങളും സംഭവങ്ങളും ആണ് കഥാകാരൻ ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ആ കാലഘട്ടത്തിൽ കേരളത്തിന് പുറത്ത് ജന്മി വ്യവസ്‌ഥ എത്രത്തോളം ഭീകരമാണെന്നു ഈ ഈ പുസ്തകം തുറന്നു കാട്ടുന്നു.
ഈ പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് അടൂർ ഗോപാലകൃഷ്ണൻ വിധേയൻ എന്ന ചലച്ചിത്രം നിർമിക്കുന്നത്. കന്നടയും തുളുവും മലയാളവും ഇടകലർന്ന ഭാഷ സംസാരിക്കുന്ന പട്ടേലരായി മമ്മുട്ടിയും തൊമ്മിയായി എം ആർ ഗോപകുമാറും അഭിനയിച്ചു.
I didn't know this book existed before I saw it on storytel, I'm glad that I picked it up I guess I liked the movie better but the source material is strong enough.
കർണ്ണാടകയിലെ കുടകിനടുത്ത വിജിലമ്പാടി എന്ന സ്ഥാലത്താണ് കഥ നടക്കുന്നത്. ഭാസ്കര പട്ടേലർ എന്ന ജന്മിയും കേരളത്തിൽ നിന്നും കുടിയേറിവന്ന തൊമ്മിയെന്ന പാവപ്പെട്ടവനും തമ്മിലുള്ള ബന്ധമാണ് കഥയുടെ ഇതിവൃത്തം. അങ്ങേയറ്റം നീചനും ദുഷ്ടനായ പട്ടേലർ നാട്ടിലെ സ്ത്രീകളെയെല്ലാം ഉപദ്രവിക്കുക പതിവായിരുന്നു. തന്റെ ആശ്രിതനായ തൊമ്മിയുടെ ഭാര്യയെയും അയാൾ കീഴ്പെടുത്തി. എന്നാൽ പട്ടേലരുടെ വിനീത വിധേയനായ തൊമ്മിക്കു പട്ടേലരോട് ബഹുമാനം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. ഉപദ്രവം സഹിക്ക വയ്യാതെ നാട്ടുകാർ കൂടി പട്ടേലരെ കൊല്ലാൻ തീരുമാനിച്ചു. പക്ഷെ തൊമ്മി യജമാനനെ രക്ഷിച്ചു. സ്വത്തിനു വേണ്ടി പട്ടേലർ സ്വന്തം ഭാര്യയെ കൂടി കൊന്നതോടെ കാര്യങ്ങൾ പട്ടേലരുടെ കയ്യിൽ നിന്നും പോയി. ഒടുവിൽ തൊമ്മിയെ കൂട്ടി കാട് കയറി രക്ഷപെടാൻ ശ്രമിക്കുമ്പോൾ പട്ടേലർ വെടിയേറ്റു മരിക്കുന്നു.
വെറും 56 പേജുകളുള്ള ഒരു കുഞ്ഞു നോവൽ ആണ് ഭാസ്കര പട്ടേലരും എന്റെ ജീവിതവും എന്ന സക്കറിയയുടെ ഈ പുസ്തകം. ഈ കഥയെ അടിസ്ഥാനമാക്കി അടൂർ വിധേയൻ എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. മമ്മൂട്ടിയാണ് അതിൽ ഭാസ്കര പട്ടേലരുടെ വേഷം ചെയ്തിരിക്കുന്നത്.
I think it was Rousseau who used the expression "forced to be free". Freedom is not an easy condition, it involves insecurity and uncertainty. Servility is easy if the loss of dignity is not an issue. Thommy the servant in this story is in a situation of happy and comfortable servility. He has lost all sense of dignity. He does not grudge his master who keeps Thommy's wife as his mistress. Bhaskara Patelaar, the master is finally shot dead by the villagers who have grown tired of his shenanigans. Thommy is finally free. The situation he finds himself in is not his own choice. Circumstances have "forced him to be free". But the first whiff of freedom makes him realise that it is superior to servility no matter how comforting.
അൻപതുകളിലെ, സൗത്ത് കാനറയിലെ, ഉൾനാടൻ ഗ്രാമങ്ങളിലൊന്ന്. അവിടമടക്കി ഭരിച്ച് ഭാസ്കരപ്പട്ടേലർ എന്ന ജന്മി. അയാളുടെ ജോലിക്കാരൻ തൊമ്മി. ജന്മിത്വത്തിന്റെ, വിധേയത്വത്തിന്റെ തീർത്തും അഗ്രാഹ്യമായ മനോവ്യാപാരങ്ങളെപ്പറ്റി, തികഞ്ഞ കൈയ്യടക്കത്തോടെ, സക്കറിയ എഴുതുന്നു. അത്രമേൽ ക്രൂരനായ പട്ടേലരെ, അത്രമേൽ നിസ്സഹായനായ തൊമ്മിയെ, "അങ്ങനെ ജീവിച്ചു മരിച്ച രണ്ടു മനുഷ്യർ!" എന്നൊരു നെടുവീർപ്പിനപ്പുറം ഏതൊക്കെ വികാരങ്ങൾ കൊണ്ട് അടയാളപ്പെടുത്താനാവുമെന്ന് ചിന്തിക്കുന്നു, സാമൂഹ്യ ശാസ്ത്ര വായനകൾ മാറ്റി വെച്ചാൽ. ഒരു കാലഘട്ടത്തിലേയ്ക്ക് തുറന്നു വെച്ചിരിക്കുന്ന വാതിലാണ് "ഭാസ്കരപ്പട്ടേലരും എന്റെ ജീവിതവും."
വിധേയൻ സിൻഡ്രോം എന്ന പെരുമാറ്റ പ്രത്യേകതയെ മുൻനിർത്തി എഴുതിയിരിക്കുന്ന രചന. ഭാസ്കരപട്ടേലർ എന്ത് ചെയ്താലും കൂടെ നിൽക്കുന്ന ഒരു അടിമയെ പോലുള്ള ജന്മമാണ് ഈ പ്രധാന കഥാപാത്രത്തിന്. സ്വന്തം ഭാര്യ, ഓമനയെ പോലും കാമഭ്രാന്തനായ പട്ടേലർ കീഴ്പ്പെടുത്തുന്നത് കണ്ടിട്ടും പ്രതികരിക്കാത്ത വിധേയനായ അടിമയാണ് അയാൾ. ഈ പുസ്തകം ചലച്ചിത്രമാക്കുകയും നിരവധി പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.
ഭാസ്കരപട്ടേൽ എന്ന ജന്മിയുടെയും അയാളുടെ അടിമയ്ക്ക് സമയമുള്ള വേലക്കാരൻ്റെയും കഥയാണ് ഭാസ്കരപട്ടേലരും എൻ്റെ ജീവിതവും. ഇത് സക്കറിയയുടെ പ്രശസ്തമായ നോവല്ലയാണ്. എന്തിനും ഏതിനും ഏറാൻ മൂളുന്ന ഭാസ്കരപട്ടേലരുടെ ഒരു വേലക്കാരനാണ് ഈ കഥയിലെ നായകൻ. ചെറുതെങ്കിലും മനസ്സിനെ സ്പർശിക്കാൻ തക്കതായ പല സന്ദർഭങ്ങളും ഈ കഥ മുന്നോട്ടുവയ്ക്കുന്നു
തൊമ്മി തൻ്റെ യുവതിയായ ഭാര്യ ഓമനയുമായി കൊച്ചിയിൽ നിന്ന് ദക്ഷിണ കർണാടകയിലേക്ക് കുടിയേറുന്നു. ഇവിടെ ക്രൂരനായ ഭാസ്കര പട്ടേലർ തൊമ്മിയെ തൻ്റെ ആജ്ഞനുവർത്തിയായി തീർക്കുന്നു. പട്ടെലറിൽ നിന്ന് അങ്ങേയറ്റം അനീതികൾ അനുഭവിക്കേണ്ടി വരുമ്പോഴും തൊമ്മി തൻ്റെ യജമാനനോട് വിധേയത്വം പുലർത്തുന്നു. യജമാനനോടുള്ള വിധേയത്വവും ഓമനയോടുള്ള സ്നേഹവും തൊമ്മിയിൽ സൃഷ്ടിക്കുന്ന മനോസങ്കർഷങ്ങളിലൂടെയാണ് നോവൽ മുന്നോട്ട് പോവുന്നത്.
തൊമ്മി , ഭാര്യ ഓമന , ഭാസ്ക്കര പട്ടേലർ , പട്ടേലറുടെ ഭാര്യ സറോജ എന്നിവരുടെ ബന്ധങ്ങളിലെ സങ്കീർണതകളാണ് നോവലിൻ്റെ ഇതിവൃത്തം. പട്ടേലറെ വളരേ സ്നേഹിക്കുകയും എന്നാൽ അതേ സമയത്ത് തന്നെ ഓമനയെ സ്വന്തമാക്കാൻ അയാളുടെ മരണം ആഗ്രഹിക്കുകയും ചെയ്യുന്ന തൊമ്മിയും സറോജയെ വളരേ സ്നേഹിക്കുകയും എന്നാൽ അതേ സമയത്ത് തന്നെ അവരുടെ സ്വത്ത് സ്വന്തമാക്കാൻ അവരുടെ മരണം ആഗ്രഹിക്കുകയും ചെയ്യുന്ന പട്ടേലറും മികച്ച ഒരു വായന അനുഭവമാണ്.
വിജിലമ്പാടി എന്ന സ്ഥലത്തെ ഒരു ചട്ടമ്പി ആ���് ഭാസ്കര പട്ടേൽ. ആ സ്ഥലത്തേക്ക് പുതിയതായി കുടുംബമായി കടന്നുവന്ന തൊമ്മിയെ പട്ടേൽ തന്റെ ആശ്രിതനായി കൂട്ടുന്നു. നാട്ടിലുള്ള പെണ്ണുങ്ങളെ പീഡിപ്പിച്ചും, കൊന്നും നടന്ന ഭാസ്കരപട്ടേലിന്റെ എല്ലാ കൊള്ളരുതായ്മയും തൊമ്മിക്ക് കൂട്ടു നിൽക്കേണ്ടി വന്നു. മാത്രമല്ല തൊമ്മിയുടെ ഭാര്യ ഓമനയെ അയാൾ നിരന്തരം ഉപയോഗിച്ചു. പട്ടേൽന്റെ ഉപദ്രവം കാരണം സഹിക്കാൻ വയ്യാത്ത നാട്ടുകാർ അയാളെ തൊമ്മിയുടെ സഹായത്താൽ കൊല്ലാൻ തീരുമാനിക്കുന്നു. പക്ഷേ തൊമ്മി അയാളെ ആപത്തിൽ നിന്ന് രക്ഷിക്കുന്നു.
ഭാസ്കരപട്ടേലിന്റെ ഭാര്യ സരോജം സാമ്പത്തികം ഉള്ള വീട്ടിൽ ആയിരുന്നു. സരോജത്തിന്റെ സ്വത്ത് കിട്ടാൻ പട്ടേൽ അവരെ കൊല്ലുന്നു. അതറിഞ്ഞ് സരോജത്തിന്റെ ആങ്ങളമാർ അയാളെ കൊല്ലാൻ നാട്ടിൽ വരുന്നു. പട്ടേൽ അപ്പോൾ തൊമ്മിയെയും കൂട്ടി കുടകിലേക്ക് കടക്കുന്നു. പക്ഷേ അവിടെ കാട്ടിൽ വെച്ച് ഭാസ്കര പട്ടേലിനെ സരോജത്തിന്റെ ആങ്ങളമാർ വെടിവെച്ച് കൊല്ലുന്നു. തൊമ്മൻ അയാളുടെ മരണവാർത്ത പറയാനായി ഓമനയുടെ അടുത്തേക്ക് തിരിക്കുന്നു.
ഒരു അടിയാൻ പ്രമാണി ബന്ധമാണ് ഭാസ്കര പട്ടേലും തൊമ്മനും തമ്മിലുള്ളത്. തന്റെ ഭാര്യയെ പലപ്രാവശ്യം ഉപയോഗിച്ചിട്ടും അയാൾക്ക് പട്ടേലിനോട് വൈരാഗ്യം ഇല്ലായിരുന്നു. അയാളുടെ മരണത്തിലും തൊമ്മൻ സങ്കടപ്പെട്ടു.
ജന്മി കുടിയാൻ ബന്ധത്തിന്റെ ശക്തമായ ഒരവിഷക്രമാണ് ഭാസ്കരപട്ടെലും എന്റെ ജീവിതവും ..... സ്വന്തം ഭാര്യയെ കൂട്ടി കൊടുകുന്നതിൽ മടികാണിക്കാത്തവാനും ..... അതെ സമയം യജമാനനെ കൊല്ലാൻ കൂടു നിൽകുമ്പോൾ തന്റെ ഭാര്യ വിഷമിക്കുമോ എന്ന് ചിന്തിക്കുന്ന ഒരു തൊമ്മിയും........ യജമാനൻ മരിച്ചപ്പോൾ തേങ്ങി കൊണ്ട് പറയുന്നഒരു രംഗം "എനിക്ക് മുണ്ട് വാങ്ങിതന്ന ........ എനിക്ക് ജോലി വാങ്ങി തന്ന ... എന്റെ ഭാര്യയെ ഇഷ്ടപെട്ട ഭാസ്കരപട്ടെൽ മരിച്ചു പൊയല്ലൊ് ...... അടൂര ഗോപാല കൃഷ്ണൻ ഈ കഥയെതിരശീലയിൽ എത്തിച്ചു വിധേയനില്ലൂടെ ......
I'm glad I allowed the DC Books shopkeeper to persuade me into buying this book. In 56 short pages, written in simple prose, this book nevertheless rips your heart with no effort.
അടൂരിന്റെ വിധേയൻ കണ്ടപ്പോൾ മുതൽ ആഗ്രഹിച്ചതാണ് കഥയുടെ മൂലഗ്രന്ഥം വായിക്കണമെന്ന്. പുസ്തകത്തോട് 100 ശതമാനം നീതി പുലർത്തുന്ന making ആണ് അടൂർ നടത്തിയത്. സക്കറിയയുടെ എഴുത്ത് ഗംഭീരമാണ്. ചടുലം, ബോൾഡ്.