ഫ്രാൻസിസ് ടേബിൾ ഫാൻ ഓൺ ചെയ്തു.പുറത്തു ഇരുൾ പരന്നിരുന്നു. തെരുവുവിളക്കുകൾ മങ്ങിപ്രകാശിച്ചിരുന്നു. ഒരു മഴയ്ക്കുള്ള ഒരുക്കങ്ങൾ കിഴക്കുകണ്ടു തുടങ്ങി. പാമ്പുകളെപ്പോലെ മിന്നൽ കറുത്ത ആകാശത്ത് ഇഴഞ്ഞു. പെട്ടെന്ന് വിളക്കുകൾ അണഞ്ഞു. ഡിറ്റക്ടീവ് പുഷ്പരാജ് പോക്കറ്റിൽനിന്നും ഒരു തടിച്ചമെഴുകുതിരി കഷ്ണം പുറത്തെടുത്തു സിഗാർ ലൈറ്റർ തെളിച്ചു മേശപ്പുറത്ത് ഉറപ്പിച്ചുവെച്ചു. ഇരു വശത്തേക്കും ഇളകിയാടി ഇരുട്ടിനെ നക്കി നുണഞ്ഞുകൊണ്ട് മെഴുകുതിരിയുടെ നാളം ഒന്നു താണശേഷം ഉയർന്നുകത്തി. ചിത്രങ്ങൾ ഒന്നുമില്ലാത്ത ചുവരിൽ അവരുടെ നിഴൽ ചലിച്ചു.
ഒരു ഡിറ്റക്ടീവ് നോവലിന്റെ എല്ലാ ആകാംഷകളും നിറച്ച ഈ പുസ്തകം, വായനക്കാരനെ ഒട്ടും മുഷിപ്പിക്കാതെ പിടിച്ചിരുത്തും.പുസ്തകത്തിന്റെ ഭാഷ വളരെ ലളിതമാണ്. സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ വായിച്ചു മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ശൈലിയാണ് പുഷ്പനാഥ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. വാക്കുകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ദുരൂഹതയും, ഓരോ അധ്യായം കഴിയുമ്പോഴും അടുത്തത് എന്തായിരിക്കും എന്ന ആകാംഷയും ഈ പുസ്തകത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.കഥാപാത്രങ്ങളെല്ലാം മനസ്സിൽ തങ്ങിനിൽക്കുന്നവരാണ്. അവരുടെ സംഭാഷണങ്ങളും പ്രവർത്തനങ്ങളും വളരെ സ്വാഭാവികമായി തോന്നി.