" ഇതല്ലേപടിഞ്ഞാറ്? " അവൾ ദിക്ക് ചൂണ്ടി സംശയിച്ചു..
"അതെ "
കാടിന് പുറത്തേക്ക് പോയവനൊപ്പം മറ്റു രണ്ടുപേർ കൂടിവന്നു. അവർ ചെടികളെ മെതിച്ച്, കയ്യിലെ വാക്കത്തികൊണ്ട് തടസ്സം വന്ന കൊമ്പുകളെ വകഞ്ഞ് ഉള്ളിലേക്ക് കുതിച്ചു, പെട്ടെന്ന് കാറ്റിനെയും ഇലകളെയും അവരുടെ കാലുകളെയും നിശബ്ദമാക്കി കൊണ്ട് അള്ളാഹു അക്ബർ എന്ന സ്ത്രീ ശബ്ദത്തിലുള്ള വാങ്ക് മുഴങ്ങി. പച്ചയുടെ ഇരുട്ടിൽ, നൂറ്റാണ്ടുകളുടെ തിരകൾ തൊട്ടു തെളിയിച്ച ആ നാദം ആകാശത്തിന്റെ തുഞ്ചത്തും മണ്ണിന്റെ ആഴത്തിലേക്ക് ഉയരംവെച്ച വേരുകളിലും തൊട്ടു."
വീട്ടുകാരൻ, മണ്ണിര, അമ്മൂമ്മ ഡിക്ടറ്റീവ്, സങ്കടം, സോദ്ദേശ കഥാഭാഗം, ഭാരതപര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക്, നന്ദനാരുടെ ആട്ടിൻകുട്ടി, കുറച്ച് കുട്ടികൾ എന്നിങ്ങനെ 11 ചെറുകഥകൾ അടങ്ങിയതാണ് വാങ്ക്. ഉണ്ണി ആർ തന്റെ തനതായ ശൈലി തന്നെയാണ് ഇവിടെയും കൈക്കൊണ്ടിരിക്കുന്നത്. വീട്ടുകാരൻ, മണ്ണിര, അമ്മൂമ്മ ഡിക്ടറ്റീവ്, സങ്കടം, സ്വരം വ്യജ്ഞനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക് എന്നീ കഥകൾ എടുത്തുപറയത്തക്കവയാണ്.
'അടഞ്ഞഞ്ഞ് കേരളസമൂഹം' എന്ന തലക്കെട്ടോടെ ഭാഷാപോഷിണിയിൽ പ്രസിദ്ധീകരിച്ച ഉണ്ണി ർ ന്റെ അഭിമുഖം പുസ്‌തകത്തിന്റെ അവസാനം അനുബദ്ധമായി ഉൾകൊള്ളിച്ചിട്ടുണ്ട്. അതിൽ എഴുത്തിലെയും ജീവിതത്തിലെയും കലാപരമായും രാഷ്ട്രീയപരമായുമുള്ള അദ്ദേഹത്തിന്റെ വീക്ഷണങ്ങൾ വിശദീകരിച്ചിട്ടുണ്ട്.
A collection of stories that might not be the best of Unni's works, but nevertheless entertains the reader with the stories that has intriguing plots and characters, with the reader often surrendering to the intellectual elements and yet enjoying it.
A very controversial book. 'Vaaank' is a collection of short stories that depict different kinds of social, cultural themes. Most of the POVs are female.
ഉണ്ണി ആർ പല വർഷങ്ങളിൽ എഴുതിയ വീട്ടുകാരൻ, മണ്ണിര, അമ്മൂമ്മ ഡിറ്റക്റ്റീവ്, സങ്കടം, സോദ്ദേശ കഥാഭാഗം, സ്വരം വ്യഞ്ജനം, ഭാരത പര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക്, നന്ദനാരുടെ ആട്ടിൻകുട്ടി, കുറച്ചു കുട്ടികൾ എന്നീ ചെറു കഥകൾ ഉൾപ്പെടുത്തിയ സമാഹാരം.
ഇതിലെ ഒന്നോ രണ്ടോ കഥകൾ ഒഴിച്ച് ബാക്കിൽ എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു. ചില കഥകൾ വായനക്കാരനെ ചിരിപ്പിക്കുകയും, ചിലതു ചിന്തിപ്പിക്കുകയും, ചിലതു മനസ്സിന്റെ കോണിൽ എവിടെയോ ഒരു ചെറിയ ഒരു വിങ്ങൽ തോന്നിപ്പിക്കുകയൂം ചെയ്യുന്നു. അങ്ങനെ നോക്കുമ്പോൾ ഓരോ കഥകളും വ്യതസ്‌തമായ അനുഭവങ്ങൾ സമ്മാനിക്കുന്നു.
ഇതിലെ ഏകദേശം എല്ലാ കഥകളും അവസാനിക്കുന്നതു നമുക്ക് ചിന്തിച്ചു എടുക്കുവാൻ എന്തെങ്കിലും ബാക്കി വെച്ച് കൊണ്ടാണ്.. അതാണ് ഓരോ കഥയും നമ്മളെ രസിപ്പിക്കുന്നതും.
പ്രതി പൂവങ്കോഴി, വാങ്ക് എന്നീ സിനിമകൾ ഇതിലെ സങ്കടം, വാങ്ക് എന്നീ കഥകളെ ആസ്പദമാക്കി എടുത്തതാണ്.
Beautiful short stories. Two of which were adapted as films as well. The short interview of the author appended was an added element.. Overall a good happy read.
''മുസ്തഫയുടെ ഉമ്മ സുബഹി നിസ്കരിച്ചു. മുറ്റമടിച്ചു. ചോറും കറികളും വച്ചു. തുണി നനച്ചു. കുളിച്ചു. മുടി ചീകി. പൗഡറിട്ടു. പുതിയ സാരിയുടുത്തു. പറ്റുകടയിലെ കാശ് അരിപ്പെട്ടിയുടെ മുകളിൽവച്ചു. ഒരു ചെറിയ ബാഗിൽ ആവശ്യത്തിനുള്ള സാധനങ്ങൾ എടുത്തു. മനസ്സിൽ ഒന്നുമില്ലാതെ കുറച്ചുനേരം വെറുതെ ഇരുന്നു. വീട് പൂട്ടി. ഓടാമ്പലിനിടയിൽ ഒരു കുറിപ്പു വച്ചു'' ചെറുവാചകങ്ങൾ, പ്രതീക്ഷിക്കാത്ത തുടക്കം, നന്നായി പരിചയമുള്ള സംഭാഷണങ്ങൾ, മറ്റെല്ലാം മറന്ന്, വായിക്കുകയാണെന്ന് വിചാരം പോലും മറന്ന് ' കഥയിലായിപ്പോകും ' . ബാങ്ക്, കൊടുക്കുന്നതും കേൾക്കുന്നതും മാത്രമല്ല, ഉണ്ണിയാറിൻറെ ബാങ്ക് വായിക്കുന്നതും ആസ്വദിക്കാനാകും. പെരുത്തിഷ്ടമായ കഥ വാങ്ക് അല്ല. അത്, നാട്ടിൽ ഒരു കൊലപാതകം കാണാൻ കൊതിക്കുന്ന ഡിക്ടറ്റീവ് കഥകളുടെ ആരാധികയായ 'അമ്മൂമ്മ ' ഡിക്ടറ്റീവ് ആണ്. ഏറ്റവും ഇഷ്ടമായ വാചകം. ജോണിനോട് ജ്യോതി പ്രണയം പറയുന്നു. ജോണിൻറ മറുപടി .. 'ബ്രദറിനെപ്പോലെ.....' ''അതൊന്നും പറ്റത്തില്ല, എൻറെ വീട്ടിൽ ആങ്ങള മാരെ തട്ടീട്ട് നടക്കാൻ മേല ''. കഥയെല്ലാം കഴിഞ്ഞൊരു അഭിമുഖവുമുണ്ട്. അതിൽ മലയാളികൾക്കൊരു നിർവചനമുണ്ട്. എല്ലാം കിടു.
a small collection of short stories.. total fiction...found a bit of pappettan touch in the books..& Unni R rightly gives credit to the extracts from other sources..so nothing wrong in thinking that the legends have influences his writing... Didnt know that it is the same Unni who made Charlie & other killer malayalam movies...
Dont understand why there was a bit of controversies involved with this book..
ammoomma detective & vaanku.. killer ones... its a one sit read.. u will finish them in 30mins max..
11 ചെറുകഥകളുടെ സമാഹാരം. വാങ്ക്, വീട്ടുകാരൻ, മണ്ണിര, അമ്മൂമ്മ ഡിക്ടറ്റീവ്, സങ്കടം, സോദ്ദേശ കഥാഭാഗം, ഭാരതപര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, സ്വരം വ്യഞ്ജനം, കുറച്ചു കുട്ടികൾ, നന്ദനാരുടെ ആട്ടിൻകുട്ടി തുടങ്ങിയവയാണവ. പള്ളിയിലെ നമസ്കാര സമയത്ത് തനിക്ക് വാങ്ക് വിളിക്കണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്ന റസിയയുടെ കഥ പറയുന്ന വാങ്ക്. ആ ആഗ്രഹത്തെ ഞെട്ടലോടെ കേൾക്കുന്ന സുഹൃത്തുക്കളും ആഗ്രഹസാഫല്യത്തിനായി നടത്തുന്ന പദ്ധതികളുമാണ് വാങ്കിൽ പറയുന്നത്. ഇതിലെ ഓരോ കഥകളും ഓരോ അനുഭവമാണ് തരുന്നത്.
A collection of 11 short stories. Most of the stories leaves you thinking about the reality. Except for a couple of stories, most of them were interesting. My personal favorites being Veettukaran, Sankadam, Swaram vyanjanam and the title story Vanku.
വീട്ടുകാരൻ മണ്ണിര അമ്മൂമ്മ ഡിറ്റക്റ്റീവ് സങ്കടം സോദ്ദേശ കഥാഭാഗം സ്വരം വ്യഞ്ജനം ഭാരത പര്യടനം കമ്മ്യൂണിസ്റ്റ് പച്ച വാങ്ക് നന്തനാരുടെ ആട്ടിൻകുട്ടി കുറച്ചു കുട്ടികൾ
വ്യത്യസ്‌ത ആഗ്രഹിക്കുന്ന ഒരു വായനക്കാരനും ചിന്തകനും കോട്ടയത്തിൻറെ തനിതായ ഭാഷയിൽ കോർത്തിണക്കിയ ഒരു പിടി കഥകൾ. ഉണ്ണിയേട്ടൻറെ കഥകളും ശൈലികളും എല്ലാം തന്നെ എന്നും എന്നെ സ്വാധീനിച്ചിട്ടുണ്ട്. വാങ്കും അതു ആവർത്തിച്ചിരിക്കുന്നു. കമ്മ്യൂണിസ്റ്റ് പച്ചയിലെ സാത്താനെ ആർക്കാണ് മാറ്റിനിർത്താൻ ആവുക?
അവിസ്മരണീയം എന്നു മാത്രം തത്കാലം പറയുന്നു. തുടർന്നും പ്രതീക്ഷിക്കുന്നു.
A collection of short stories by Unni. R. Some of them are really nice and leave a wonderful feel whereas others were not great Liked അമ്മൂമ്മ ഡിറ്റക്റ്റീവ്, സങ്കടം, ഭാരത പര്യടനം, കമ്മ്യൂണിസ്റ്റ് പച്ച and വാങ്ക്. Really liked അമ്മൂമ്മ ഡിറ്റക്റ്റീവ് and and വാങ്ക്.
ചില രീതികളെ ചോദ്യം ചെയ്തും ചില കാഴ്ച്ചപ്പാടുകൾ സമ്മാനിച്ചും വായനക്കരിലേക്ക് ചോദ്യങ്ങൾ ബാക്കി വെച്ച്, വിത്യസ്തമായ മാർഗത്തിലൂടെ വിച്ചാരങ്ങളെയും വികാരങ്ങളെയും നോക്കിക്കാണുന്ന കഥകൾ. വീട്ടുകാരൻ, അമ്മൂമ്മ ഡിറ്റക്ടീവ്, സങ്കടം, ഭാരതപര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക് തുടങ്ങി 11 കഥകളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്.
ഉണ്ണി ആറിൻ്റെ എറ്റവും പുതിയ കഥാ സമാഹാരം. പല കഥകളും നേരത്തെ മാസികളിൽ വായിച്ചതാണ്. നിഗൂഡതയും മായികതയും ഇതൾ വിരിയിക്കുന്ന കഥകൾ വീട്ടുകാരൻ, മണ്ണിര, അമ്മുമ്മ ഡിക്റ്ററ്റിവ്, സങ്കടം, സോദേശ കഥാഭാഗം, സ്വരം വ്യഞ്ജനം, ഭാരത പര്യടനം, കമ്മ്യൂണിസ്റ്റ് പച്ച, വാങ്ക്, നന്ദനാരുടെ ആട്ടിൻ കുട്ടി,കുറച്ചു കുട്ടികൾ എന്നിവയാണ് സമാഹാരത്തിലെ കഥകൾ വായനക്കാരെ വ്യത്യസ്തമായ ലോകങ്ങളിലേക്കും ഭാവനകളിലേക്കും ആനയിക്കുന്ന ഉണ്ണി ആർ ജാലവിദ്യ ഈ സമാഹാരത്തിലും തുടരുന്നു. മണ്ണിര, വാങ്ക്, അമ്മൂമ്മ ഡിക്റ്ററ്റിവ്, സ്വരം വ്യഞ്ജനം, കമ്മ്യൂണിസ്റ്റ് പച്ച എന്നിവ എനിക്ക് വളരെയിഷ്ടമായി. ഇതിലെ സങ്കടം എന്ന കഥയാണ് റോഷൻ ആൻഡ്രൂസ് പ്രതി പൂവൻകോഴീ എന്ന സിനിമയാക്കിയത്.
സൈനുൽ ആബിദ് തയ്യാറാക്കിയ അതി മനോഹരമായ പുസ്തകചട്ടയുള്ള പുസ്തകത്തിന് 110 രൂപയാണ് വിലയിട്ടാണ് ഡിസി ബുക്സ് വിപണിയിലെത്തിച്ചത്