സാഹചര്യങ്ങളോട് പടവെട്ടി സിവില്‍ സര്‍വ്വീസിന്റെ ഉയരങ്ങള്‍ കീഴടക്കിയ മുഹമ്മദ് അലി ശിഹാബ് ഐ.എ.എസിന്റെ ആത്മകഥയാണ് വിരലറ്റം. സ്ഥിരോല്‍സാഹവും കഠിനാധ്വാനവും കൊണ്ട് ഈ ലോകം തന്നെ കീഴടക്കാമെന്ന മഹത് വചനങ്ങള്‍ക്ക് ഒരുത്തമ നിദര്‍ശനമാണ് ഈ ചെറുപ്പക്കാരന്റെ കഥ. കോഴിക്കോട് മുക്കം യത്തീംഖാനയില്‍ നിന്നും പഠിച്ച്, രാജ്യത്തെ ഏറ്റവും വലിയ മത്സര പരീക്ഷയില്‍ ഉന്നത റാങ്ക് കരസ്ഥമാക്കി ആയിരങ്ങള്‍ക്ക് പ്രചോദനമായി മാറിയ മുഹമ്മദലി ശിഹാബിന്റെ ആത്മകഥ
This inspirational memoir shows us what remarkable change optimism and hard work can bring to our life. It is written by Muhammad Ali Shihab, who was born in a low-income family.
Due to economic constraints and his father's death, he was forced to move to an orphanage. He had to do all types of jobs to find the money for livelihood.
He was able to study for the UPSC examination (which is considered one of the toughest examinations in the world) only for a few hours every day after his job. He succeeded in the civil services examination and became an IAS officer by his sheer determination and perseverance.
This is a must-read book for every youngster. Shihab's story has the propensity to give you the inspiration needed to move forward overcoming all the obstacles in life.
പാവപ്പെട്ട കുടുംബത്തിൽ ജനിച്ചു, ചെറിയ പ്രായത്തിൽ തന്നെ പിതാവ് മരണപ്പെട്ടു, പതിനൊന്നാം വയസ്സിൽ അനാഥാലയത്തിൽ എത്തിപ്പെട്ട മുഹമ്മദ് അലി ശിഹാബ് പിന്നീട് ഇന്ത്യയിലെ ഏറ്റവും ഗ്ലാമറസ് ആയ സിവിൽ സർവീസ് പരീക്ഷയിൽ വിജയിച്ചു ഐ എ എസ് നേടിയ കഥയാണിത്. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും, വെറും പൊതു വിദ്യാലയങ്ങളിൽ മാത്രം പഠിച്ചിട്ടും, കോളേജിൽ പോലും പോകാതെ വിദൂര വിദ്യാഭ്യാസത്തിലൂടെ ഡിഗ്രി കരസ്ഥമാക്കിയ , ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യം ഇല്ലാത്ത സാധാരണകാരിൽ സാധാരണകാരനായ ശിഹാബിന്റെ ജീവിത വിജയകഥ, ഇച്ഛാശക്തിയും ലക്ഷ്യബോധവുമുള്ളവർക്കുമുന്നിൽ വിജയത്തിന്റെ വാതായനങ്ങൾ തുറക്കപ്പെടുകതന്നെചെയ്യും എന്നതിന്റെ നേർ സാക്ഷ്യമാണ്. പതിനൊന്നു വയസ്സുമുതൽ പത്തു വര്ഷക്കാലമാണ് ശിഹാബ് മുക്കത്തെയും മണാശ്ശേരിയിലേയും യത്തീംഖാനയിൽ കഴിഞ്ഞത്. പ്ലസ് ടു, ടി ടി സി ക്കു ശേഷം വളരെ ചെറിയ ശമ്പളത്തിൽ പ്രൈവറ്റ് സ്‌കൂളിൽ അധ്യാപകനായി ജോലി ചെയ്യുന്നതിന് മുന്നേ കോണ്ക്രീറ്റ് പണിയും കല്ലു വെട്ടു പണിയും വരെ ചെയ്തിട്ടുണ്ട്. എല്ലാവരും, പ്രത്യേകിച്ചു വിദ്യാർത്ഥികൾ നിർബന്ധമായും വിയിച്ചിരിക്കേണ്ട ആത്‍മകഥയാണ് വിരലറ്റം.
📖വിരലറ്റം മുഹമ്മദ് അലി ശിഹാബ് IAS 〰〰〰〰〰〰〰〰〰〰〰〰 ഇല്ലായ്മകളിൽ തല ചായ്ച്ചുറങ്ങിയും, നഷ്ടങ്ങളുടെ പടവുകൾ ആത്മവിശ്വാസത്തിന്റെ കരുത്തുമായി കീഴടക്കുകയും ചെയ്ത് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ തന്റെ സാന്നിദ്ധ്യം അറിയിക്കുകയും ചെയ്ത ഒരു യുവാവിന്റെ ആത്മകഥ. ഗ്രാമീണ അന്തരീക്ഷത്തെ ഒട്ടും ഭംഗി ചോർന്നു പോകാതെ പുസ്തകത്തിന്റെ ആദ്യ ഭാഗങ്ങളിൽ വിവരിക്കുന്നുണ്ട്. തോന്നൂറുകളുടെ ആദ്യത്തിൽ ജനിച്ചത് കൊണ്ട് തന്നെ കുട്ടിക്കാല ഓർമ്മകളിലേക്ക് ആ അക്ഷരങ്ങൾ എന്നെയും കൊണ്ടുപോയി, ഹൃദ്യമായ ഒരനുഭവം പോലെ.. ചെറുപ്പകാലത്തിലേ അനാഥത്തത്തിന്റെ കൈപ്പുനീർ നുണയേണ്ടി വന്നവർ, വിശപ്പകറ്റാനുള്ള ഏകമാർഗമായാണ് മുക്കത്തുള്ള അനാഥശാലയിൽ എത്തുന്നതും അതിന്റെ കീഴിലുള്ള സ്ഥാപനങ്ങളിൽ പത്തു വർഷത്തോളം പഠിക്കുകയും, ജീവിക്കുകയും ചെയ്തതും.അനാഥ ബാല്യങ്ങളുടെ സങ്കടക്കടലിരമ്പുന്നതും ആ വരികളിൽ നമുക്ക് കാണാം.. മൂകത നഷ്ട ബോധത്തിനുമേൽ അധികാരം ചെലുത്തുന്നതിനു മുമ്പേ പക്വമായ ചിന്തകളാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചതും ഉന്നതമായ വിജയം കൈവരിച്ചതും നമുക്കും ഒരു പാഠമാണ്. കോറിയിലും ഫാക്റട്ടറിയിൽ സിമെന്റ് കുഴക്കുന്ന ജോലിയും ഹോട്ടലിൽ പണിയെടുത്തും അവധികൾ ആഘോഷിച്ചു. വില്ലേജ് ഓഫിസ് ക്ലർക് ആയും, അധ്യാപകനായും തന്റെ മികവുകൾ തെളിയിച്ചു.. മനസ്സിൽ എവിടെയോ മൊട്ടിട്ട സിവിൽ സർവീസ് എന്ന ആഗ്രഹ സഫലീകരണത്തിനായി പിന്നീട് മെയ്മറന്നധ്വാനിച്ചു. ആഗ്രഹ സഫലീകരണത്തിന് ഉമ്മയുടെ പ്രാർത്ഥനയും പ്രാണസഖി ഫെമിനയുടെ സാന്നിധ്യവും ഏറെ ആശ്വാസമേകി .. 2011-ൽ സിവിൽ സർവീസിൽ പ്രവേശിച്ചു...🌹 മുമ്പ് വില്ലേജ് ഓഫീസിൽ വിറയർന്ന കൈകളുമായ് വന്ന ആ വൃദ്ധന്റെ ആവശ്യം ഓഫിസിൽ നിന്ന് തള്ളിപ്പോയപ്പോൾ മനസ്സ് നൊന്ത്, നേരിട്ട് കാര്യങ്ങൾ ഏറ്റെടുത്തു പൂർത്തിയാക്കാൻ കാണിച്ച ആ സന്മനസ്സിന് അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ, പ്രവർത്തനത്തിൽ ഇനിയും ഒരുപാട് നന്മകൾ ചെയ്യാൻ കഴിയട്ടെ എന്നാശംസിക്കുന്നു.. സിവിൽ സർവീസ് സ്വപ്നം കാണുന്നവർക്ക് മാത്രമല്ല ഏതൊരാൾക്കും പ്രചോദനമാണ് ഈ ജീവിതം...
ഇടവണ്ണപ്പാറയിലെ ഒരു കൂരയിൽ നിന്ന് മുസ്സൂറി ഐ.എ.എസ് അക്കാദമിയിലേക്കുള്ള ഒരു അസാധാരണമായ യാത്രയാണ് മുഹമ്മദ് അലി ശിഹാബിന്റെ 'വിരലറ്റം'. നാട്ടിൻപുറങ്ങളിലെ ഏതൊരു കുട്ടിയേയും പോലെ ചെറുപ്പത്തിൽ പഠനത്തോട് യാതൊരു ആഭിമുഖ്യവുമില്ലാത്തതായിരുന്നു ശിഹാബിന്റെയും ചെറുപ്പം. പിന്നീട് ഉപ്പ മരണപ്പെട്ട് യതീംഖാനയിലേക്ക് പറിച്ചുനടപ്പെടുമ്പോൾ അവന് പ്രായം പതിനൊന്ന്. ആദ്യം സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കുറച് ബുദ്ധിമുട്ടിയെങ്കിലും പിന്നീടങ്ങോട്ട് യാഥാർഥ്യബോധത്തോടെ കഷ്ടപ്പാടുകളെ നേരിടാനുറച്ച ഒരു വിദ്യാർത്ഥിയെയാണ്, അല്ലെങ്കിൽ ഒരു പോരാളിയെയാണ് നമ്മുക്ക് ശിഹാബിൽ ദർശിക്കുവാൻ സാധിക്കുക. അവിടംതൊട്ട് ചെറിയ ചെറിയ നേട്ടങ്ങൾ ഓരോന്നായി കൈവരിച്ചു അവസാനം രാജ്യത്തെ ഏറ്റവും ഉന്നതമായ പരീക്ഷ കീഴടക്കിയ കഥ ആരെയും പ്രചോദിപ്പിക്കുന്നതാണ്. ആത്മവിശ്വാസവും കഠിനപ്രയത്നവുമുണ്ടെങ്കിൽ ഏത് ലക്ഷ്യവും നമ്മുക്ക് മുന്നിൽ തീരെ ചെറുതാവുമെന്ന് ശിഹാബ് ജീവിതം കൊണ്ട് നമ്മെ പഠിപ്പിക്കുന്നു. അനാഥത്വത്തിന്റെ അരക്ഷിതാവസ്ഥയിൽ ചിതറിപ്പോവുമായിരുന്ന അനേകം തലമുറകളെ കേരളത്തിലെ അനാഥാലയങ്ങൾ കൈപിടിച്ചുയർത്തിയെത്തിന്റെ നേർചിത്രമാണ് മുഹമ്മദ് അലി ശിഹാബ് ഐ.എ.എസ്. മൂന്ന് ഭാഗങ്ങളായിട്ടാണ് പുസ്തകം ക്രമീകരിച്ചിട്ടുള്ളത്. യതീംഖാനയിലേക്ക് ജീവിതം പറിച്ചു നടുന്നത് വരെയുള്ള ആദ്യത്തെ അദ്ധ്യായം നമ്മെ ഗ്രാമീണ ജീവത്തിലൂടെയും കഴിഞ്ഞ തലമുറയിലെ ചിതലെടുത്തുപോയ പല വ്യവഹാരങ്ങളിലൂടെയും കൈ പിടിച്ചു നടത്തുന്നുണ്ട്. യതീംഖാന ജീവിതം അനാഥത്വത്തിന്റെ ഒറ്റപെടലുകൾക്കും വിഹ്വലതകൾക്കുമിടയിൽ മനുഷ്യൻ എങ്ങനെ സ്വയം കണ്ടെത്തുന്നുവെന്ന് കാണിക്കുന്നു. എൻ.എസ് മാധവൻ അവതാരികയിൽ പറഞ്ഞത് പോലെ ഇത് ജീവിതം ജീവിച്ചുകൊണ്ട് നേരിടുന്നവന്റെ കഥയാണ്.
പതിനൊന്നാം വയസ്സിലാണ് ശിഹാബ്, പിതാവ് മരിച്ചതിനെത്തുടര്‍ന്ന്, അനാഥാലയത്തില്‍ എത്തുന്നത്. അതിനു ശേഷം ഇരുപത്തിയൊന്നു വയസ്സുവരെ അദ്ദേഹം യതീംഖാനയില്‍ തുടര്‍ന്നു. അവിടെനിന്ന് വിദ്യാഭ്യാസവും നേടി. കല്ലുവെട്ടുകാരനായിട്ടായിരുന്നു ആദ്യത്തെ പണി. പിന്നെ മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സില്‍ കരാര്‍ പണ���യില്‍ കൂലിവേല. തുടര്‍ന്ന് പ്യൂണായും ഗുമസ്തനായും അധ്യാപകനായും പല ജോലികള്‍. അതിനിടയില്‍ ബിരുദവും നേടി. പിന്നെ സിവില്‍ സര്‍വീസ് പരീക്ഷ എഴുതി വിജയിച്ചു. ഇപ്പോള്‍ നാഗാലാന്റ് കേഡറില്‍ ജോലി ചെയ്യുന്നു. ജീവിതത്തിൽ നേരിടേണ്ടി വന്ന ദുര്‍ഘടങ്ങളെ ഇച്ഛാശക്തിയോടും ആത്മധൈര്യത്തോടടെയും നേരിട്ട് ജീവിത വിജയം നേടിയ മനുഷ്യനെ ഇവിടെ കാണാം.
അനാഥാലയത്തിന്റെ ചുവരുകൾക്കിടയിൽ നിന്നും ഇന്ത്യൻ ഭരണ സർവീസിന്റെ വിശാല ലോകത്തിലേയ്ക്ക് തന്റെ കഠിന പരിശ്രമത്തിലൂടെ എത്തിച്ചേർന്ന വ്യക്തിയാണ് മുഹമ്മദ് അലി ശിഹാബ്. ബന്ധുക്കളെല്ലാം നഷ്ടപ്പെട്ട് അല്ല ശിഹാബ് യത്തീംഖാനയിൽ അംഗമായത്. തന്റെ വായിച്ചിയുടെ (പിതാവിന്റെ) മരണശേഷം ദാരിദ്ര്യമാണ് ശിഹാബിനെ അനാഥാലയത്തിലെത്തിച്ചത്. ചെറുപ്പത്തിൽ പഠനത്തെക്കാളേറെ വായിച്ചിയുടെ പീടിക നോക്കി നടത്താൻ ആഗ്രഹിച്ചിരുന്ന ശിഹാബിന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവ് തന്നെയായിരുന്നു യത്തീംഖാന. തന്റേതായ പഠനരീതി അവലംബിച്ച് തന്റെ ജീവിതാനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് ഇന്ത്യയിലെ ഏറ്റവും കഠിനമേറിയതെന്നഠിനമേറിയതെന്ന വിശേഷണമുള്ള സിവിൽ സർവീസ് പരീക്ഷ വിജയിച്ച ശിഹാബിന്റെ ജീവിതകഥ ചെറിയ കഷ്ടപ്പാടിലും തളരുന്ന പലർക്കും വെല്ലുവിളിയും ഒപ്പം പ്രചോദനവുമാണ്.
It was a great experience. I am really happy for reading this book. this is the first biography that I finished. In this book, almost 3/4 of the book is about the narrator childhood. And whenever he mentioned about his father and family it was a bit of emotional. In this book we can realize the life of a orphaned children throughout the life in a orphanage. And we can see the need of knowledge in our life, What we can achieve by our knowledge. And how we find our destiny in our life. It was a whole experience.
വിരലറ്റം ഒരു യുവ ഐഎഎസ് കരൻ്റെ ജീവിതം എന്ന മുഹമ്മദ് അലി ശിഹാബ് ഐഎഎസ് എഴുതിയ ഈ പുസ്തകം ഒരു നല്ല motivational book അണ്. അനാഥാലയത്തിൽ ജനിച്ചു വളർന്ന ദാരിദ്ര്യം എന്താണെന്ന് ശരിക്കും അറിഞ്ഞ തൻ്റെ ബാല്യകാലത്തെ പറ്റി അദ്ദേഹം ഈ പുസ്തകത്തിൽ വിവരിക്കുന്നു. കടുത്ത ദാരിദ്ര്യത്തിൽ നിന്നും പഠിച്ചു ഇന്ത്യയുടെ ഏറ്റവും വലിയ പരീക്ഷ അയ സിവിൽ സർവീസിൽ മികച്ച വിജയം കൈവരിക്കാൻ സാധിച്ച അദ്ദേഹത്തിൻ്റെ പരിശ്രമത്തിൻ്റെ കഥ കുടി വിവരിക്കുന്ന ഈ പുസ്തകം ഒറ്റ ഇരുപ്പിൽ തന്നെ വായിച്ചു തീർക്കാൻ സാധിക്കും.