Jump to ratings and reviews
Rate this book

Mercury Island End of the world | മെർക്കുറി ഐലന്റ്

Rate this book
Mercury island is a mystery island. a college professor named nicolson found an old book and a map. so he is taking a break from his teaching life and going for an adventure journey to the mercury island.

556 pages, Kindle Edition

Published September 26, 2018

Loading...
Loading...

About the author

Akhil P. Dharmajan

4 books454 followers
ആലപ്പുഴ എസ്.ഡി.വി. സ്കൂൾ, പാതിരപ്പള്ളി ഗവണ്മെന്‍റ് എൽ.പി. സ്കൂൾ, ഗവണ്മെന്‍റ് യൂ.പി. സ്കൂൾ, മേരി ഇമ്മാക്കുലേറ്റ് എച്ച്.എസ്. പൂങ്കാവ്, ഹോളിഫാമിലി എച്ച്.എസ്. എസ്. തുടങ്ങിയ സ്കൂളുകളിൽ പന്ത്രണ്ടാം തരം വരെയുള്ള വിദ്യാഭ്യാസം. മെക്കാനിക്കൽ ഐ.ടി.ഐ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിപ്ലോമ, ബി.എ.ലിറ്ററേച്ചർ, ഡിപ്ലോമ ഇൻ ഫിലിം മേക്കിംഗ് (ചെന്നൈ) എന്നിവ തുടർവിദ്യാഭ്യാസങ്ങൾ. 2018
എന്ന മലയാളം ചലച്ചിത്രത്തിന്റെ തിരക്കഥയിലൂടെ സിനിമ ലോകത്തേക്ക് കടന്നെത്തി. എഴുത്തിന്റെ തുടക്ക കാലത്ത് ഓജോ ബോർഡ് എന്ന നോവൽ ഫേസ്ബുക്കിലൂടെ അദ്ധ്യായങ്ങളായി പോസ്റ്റ് ചെയ്ത് ജനശ്രദ്ധപിടിച്ചു പറ്റി. ഫേസ്ബുക്കിൽ നിന്നും പുസ്തകരൂപത്തിൽ പുറത്തിറക്കുന്ന ആദ്യത്തെ മലയാളനോവൽ എന്ന ബഹുമതി ഈ പുസ്തകത്തിന് ലഭിച്ചു. ചെറുകഥകൾ, നോവലുകൾ, സിനിമ, യാത്ര എന്നിവ ഇഷ്ട വിഷയങ്ങൾ. തമിഴ്, മലയാളം ഭാഷകളിൽ ഹൃസ്വചിത്രങ്ങളുടെയും പരസ്യചിത്രങ്ങളുടെയും തിരക്കഥാകൃത്തായും സംവിധായകനായും ഇപ്പോൾ പ്രവർത്തിക്കുന്നു. സഹോദരൻ: അമൽ, സഹോദരപത്നി: ഷേർളി മാത്യൂ വിലാസം: അഖിൽ പി ധർമ്മജൻ പത്മാലയം പാതിരപ്പള്ളി പി.ഒ. ആലപ്പുഴ - 688521 akhilpdharmajan@gmail.com

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
191 (36%)
4 stars
113 (21%)
3 stars
128 (24%)
2 stars
51 (9%)
1 star
38 (7%)
Displaying 1 - 30 of 77 reviews
Profile Image for Amitra Jyoti.
184 reviews11 followers
November 21, 2020
നമ്മള് ഒരുപാട് കൊതിച്ച ഒരു ഫുഡ് ഐറ്റം മുന്നിലെത്തി അത് കഴിച്ചു തുടങ്ങുമ്പോ അതിന്റുള്ളിൽ നിന്ന് ചത്ത പാറ്റയെ കിട്ടിയ ഒരു അനുഭവം ആയിരുന്നു എന്ന് ചുരുക്കത്തിൽ പറയാം .കുളിപ്പിച്ചു കുളിപ്പിച്ചു കുട്ടീനെ ഇല്ല്യാണ്ടാക്കി എന്ന് പറയില്ലേ ? അങ്ങനെയും വേണേൽ പറയാം .
മലയാളത്തിൽ apocalyptic fantasy എന്ന സമത്വ സുന്ദര പൂങ്കാവനം കണ്ടു കേറിയതാണെണെന്റെ ഭായി ....മാണ്ടില്ല്യാനീ
ഒരു പ്ലോട്ട് ഉണ്ട് സത്യത്തിൽ കഥക്ക് .പക്ഷെ അതാകപ്പാടെ വശപ്പെശകായി ഒരു മാതിരി നായക്കും നരിക്കും ഇല്ലാതായി പോയി .(ഹൌ ..അവസാനം ആ ജോംസി മിസ് എന്നൊക്കെ കേക്കുമ്പോ തന്നെ കലി വരാൻ തുടങ്ങി .മിനിമം കേൾക്കാൻ സുഖമുള്ള ഒരു പേരെങ്കിലും ഇടാമായിരുന്നു .ആരോട് പറയാൻ ? ആര് കേൾക്കാൻ ?)
കഥ എന്തുമായിക്കൊള്ളട്ടെ ,കൊലപാതകമോ ,ലോകാവസാനമോ ,പ്രണയമോ ,പ്രതികാരമോ എന്ത് കുന്തമെങ്കിലും ആയിക്കോട്ടെ ,ആ കഥയിൽ ഉള്ള കഥാ പാത്രങ്ങളോട് കുറച്ചെങ്കിലും മമതയോ കരുണയോ ,സ്നേഹമോ ദേഷ്യമോ എന്തെങ്കിലും ഒരു വികാരം നമുക്ക് തോന്നണ്ടേ ?ങേഹേ .....swtich ഇട്ടാൽ പോലും എക്സ്പ്രഷൻ വരാത്ത മുഖം എന്നൊക്കെ പറഞ്ഞ പോലെ ഒരു തരത്തിലുള്ള വികാരവും ഇല്ലാത്ത ഒരാഖ്യാനം .
ഫാന്ടസിയുടെ പല വക ഭേദങ്ങളും കണ്ടിട്ടുണ്ട് ,എങ്കിലും ഇത്രയ്ക്കു തലവേദന തന്ന ഒരൈറ്റം ഇതാദ്യാ .
enter at your own risk.
Profile Image for John Jose.
39 reviews
January 27, 2021
Overrated to the core. I think this book is marketed well, but has poor quality. It has an interesting setting. Appreciate the attempt to write an elaborate fantasy. However the book didn't work for me because of the following reasons:
1. The lead characters, so many in number, are not developed properly. There is Shanu, Toji, Alex and many others who are not very different from each other. Readers will be confused about who is who.
2. Portrayal of emotional situations like death or love are childishly amateur. You will have to try hard not to laugh at the dialogues written in emotional situations.
3. Even in fantasies, there should be a set of rules. Here, the writer doesn't establish the rules of the world in which the adventure happens. Rules are created as and when the story progresses. That makes the novel boring because even if something bad happens, you know it's not a big deal as some new magic rule will negate that bad incident.
4. Poor mastery of language by the author. Incorrect verbs are used multiple times which takes you away from the plot.
5. Depiction of USA and its culture is incorrect.
6. Depiction of human relations is done in a childish way.

Still, I liked the fantasy bits for its imagery and creativity.
Profile Image for Drasha Krishnakumar.
2 reviews1 follower
October 19, 2018
ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഖിൽ പി ധർമ്മജന്റെ മെർക്കുറി ഐലൻഡ് എന്ന പുസ്തകത്തെക്കുറിച്ച് അറിയാൻ ഇടയായത്. ഉടനെ തന്നെ ആമസോണിൽ നിന്നു kindle version വാങ്ങി വായിക്കാൻ തുടങ്ങി. ഒറ്റയിരുപ്പിൽ വായിച്ചു തീർത്തു എന്നു പറയുന്നതിനേക്കാളും വായിച്ചു തുടങ്ങിയതിൽ പിന്നെ നിർത്താൻ സാധിച്ചില്ല എന്നു പറയുന്നതാവും ശരി. അത്രയേറെ ആകാംക്ഷയുടെ മുനയിൽ നിർത്തുന്നതായിരുന്നു ഓരോ അധ്യായങ്ങളും . മികച്ച ഒരു mystery thriller..
Profile Image for Sanuj Najoom.
199 reviews32 followers
December 10, 2025
കഥയുടെ തുടക്കത്തിൽ പ്രൊഫസർ നിക്കോൾസൺ തന്റെ അധ്യാപക ജീവിതത്തിൽ നിന്ന് കുറച്ച് കാലം മാറി നിൽക്കാൻ തീരുമാനിക്കുന്നു. യാദൃശ്ചികമായി ഒരു പ്രതിമയ്ക്കുള്ളിൽ നിന്ന് പഴയൊരു പുസ്തകവും അതോടൊപ്പം ചേർന്നിരുന്ന ഒരു ഭൂപടവും അദ്ദേഹം കണ്ടെത്തുന്നു. ഈ കണ്ടെത്തൽ അദ്ദേഹത്തിൽ പുതിയൊരു കൗതുകം ജനിപ്പിക്കുകയും അങ്ങനെ എല്ലാം വിട്ട് ഒരു സാഹസിക യാത്രയ്ക്ക് പുറപ്പെടാൻ തീരുമാനിക്കുന്നു,ആ യാത്ര നിക്കോൾസൺ പോകുന്നത് ദുരൂഹമായ മെർക്കുറി ദ്വീപിലേക്കാണ്.

പ്രൊഫസർ ജോലി വിട്ടുപോയെന്ന വാർത്ത അദ്ദേഹത്തെ അതിയായി സ്നേഹിച്ചിരുന്ന വിദ്യാർത്ഥികളെ വലിയ ദുഃഖത്തിലാക്കി. ചിലർക്ക് അത് സഹിക്കാനായില്ല, പ്രൊഫസർ എവിടേക്കാണ് അപ്രത്യക്ഷനായതെന്ന് അറിയാനുള്ള ആകാംക്ഷയിൽ അവരിൽ ചിലർ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒളിച്ചുകയറാൻ പോലും തയാറായി.
എന്നാൽ അവരെ അവിടെ കാത്തിരുന്നത് രഹസ്യങ്ങളുടെയും സൂചനകളുടെയും കൂട്ടമായിരുന്നു. പ്രൊഫസർ ഒരു സാധാരണ യാത്രയ്‌ക്കല്ല, മറിച്ച് ഒരു വലിയ സാഹസത്തിനാണ് പോയതെന്ന് അവർക്ക് മനസ്സിലാകുന്നു. അതേ സമയം, ചില സംഭവവികാസങ്ങൾ അവരെ തന്നെ അപകടത്തിലേക്ക് നയിക്കുകയും, അതിൽനിന്ന് രക്ഷപ്പെടാൻ അവർ പ്രൊഫസറിനെ പിന്തുടരേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെ, ആ വിദ്യാർത്ഥികളും മെർക്കുറി ഐലൻഡിലേക്ക് യാത്ര തിരിക്കുന്നു.

അഖിൽ പി. ധർമ്മജൻന്റെ മെർക്കുറി ഐലൻഡ് എന്ന ഈ നോവൽ ആദ്യനോട്ടത്തിൽ തന്നെ ഒരു വലിയ ഫാന്റസി സാഹസത്തിന്റെ വാഗ്ദാനം നൽകുന്നുണ്ട്. കഥയുടെ പശ്ചാത്തലത്തിന് വായനക്കാരെ ആകർഷിക്കാൻ പറ്റിയ കഴിവുണ്ട്. ആമുഖത്തിൽ ഇതിന്റെ എഴുത്തിന്റെ വഴികളും ഇത് പുസ്തകമാക്കിയ സാഹചര്യവുമൊക്കെ അഖിൽ വ്യക്തമാക്കുന്നുണ്ട്.

മേൽ പറഞ്ഞപോലെ ഒരു ഫാന്റസി പശ്ചാത്തലത്തിൽ ഉള്ള നോവൽ ആകുമ്പോൾ ഒരു പരിധിക്കു മേൽ വായനക്കാരന് ലോജിക് നോക്കി പോകുന്നതൊക്കെ വിഡ്ഢിത്തമാണ്. എന്നിരുന്നാലും നോവൽ തുടക്കത്തിൽ തരുന്ന ഒരു സുഖം കുറെ കഴിയുമ്പോൾ അല്പമെങ്കിലും മടുപ്പ് നൽകുന്നുണ്ട്, മുന്നോട്ട് ഇതിന്റെ പേജുകളുടെ എണ്ണം ഒരു ബാധ്യതയായി തോന്നുകയും ചെയ്തു. ഒരു പരിധിക്കപ്പുറം കൗതുകം ജനിപ്പിക്കുന്നതൊന്നും വലിയ രീതിയിൽ നോവലിൽ സംഭവിക്കുന്നില്ല എന്ന് തന്നെ പറയേണ്ടി വരും. പേജുകളുടെ എണ്ണം ഒരു ബാധ്യതയായി തോന്നുകയില്ലെങ്കിൽ വായന അർഹിക്കുന്ന നോവലാണിത്. മേല്പറഞ്ഞ
പല കുറവുകൾ നോവലിന് ഉണ്ടെങ്കിലും, പുതിയ വായനക്കാർക്കും കുട്ടികൾക്കും ഇത് വളരെ ലളിതമായ സാഹസിക കഥയായി ഇഷ്ടപ്പെടാം.
Profile Image for Dr. Charu Panicker.
1,268 reviews81 followers
September 13, 2021
ഒരു സാഹസിക യാത്ര പോലെ ഉള്ള ഒരു നോവൽ. കഥയും കഥാപാത്രങ്ങളും ഫ്ലോറിഡയിൽ ഉള്ളതാണെങ്കിലും മലയാളമാണ് സംസാരിക്കുന്നത്. തുടങ്ങിയാൽ ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു തീരാൻ പ്രേരിപ്പിക്കുന്ന പുസ്തകം ആണെങ്കിലും ആവശ്യത്തിൽ കൂടുതൽ വലിച്ചു നീട്ടി എന്ന അഭിപ്രായമുണ്ട്.

പ്രൊഫസർ നിക്കോൾസൺ മെർക്കുറി ദ്വീപിലേക്ക് യാത്ര തിരിക്കുകയും തുടർന്ന് ഒരു അധ്യാപികയും വിദ്യാർത്ഥികളും പിന്തുടർന്ന് അവിടെയെത്തുന്നതുമാണ് പുസ്തകത്തിന്റെ തുടക്കം. ലോകാവസാനവും മായൻ കലണ്ടറും ലൂത്ത ലിപിയും ഒക്കെ ഇവിടെ കടന്നുവരുന്നു. ആ ദ്വീപിലെ മായക്കാഴ്ചകളും സാഹസികത നിറഞ്ഞ നിമിഷങ്ങളും വായനക്കാരെ ആകാംക്ഷയിൽ ആഴ്ത്തുന്നതിനോടൊപ്പം ഇതെന്താ അവസാനിക്കാത്തത് എന്ന പ്രതീതി കൂടി ജനിപ്പിക്കുന്നു. എല്ലാം ആവശ്യത്തിൽ കൂടുതൽ ഉണ്ട് എന്ന് പറഞ്ഞാൽ തെറ്റില്ല. അടുത്തത് എന്ത് നടക്കുന്നു എന്ന് ഓരോ നിമിഷവും ആകാംക്ഷ ജനിപ്പിക്കുമെങ്കിലും കഥാപാത്രങ്ങളോട് ഒരു അടുപ്പവും തോന്നുന്നില്ല. മലയാളത്തിൽ ആദ്യമായാണ് ഇത്തരത്തിലൊരു ഉദ്യമം. അതുകൊണ്ടുതന്നെ അതിന്റേതായ പ്രശംസ ഈ പുസ്തകം അർഹിക്കുന്നു.
Profile Image for Bobby Abraham.
54 reviews2 followers
July 5, 2023
A nice read. The author tried to add a lot of thrilling elements, but that made the story stretched. A smaller book would have been nice with a lot of unwanted plots trimmed. But it was a good attempt by the author and apart from the extra explained and detailed scenes, it is definitely a page turner.
1 review
May 18, 2019
Amateur craft

Amateur craft. The plot and narration is too contrived and unbelievably childish. Cannot recommend for kids too because the lack of logic and innumerable plot holes.
Profile Image for Hanshad Hameed.
31 reviews2 followers
February 20, 2020
Beginning was really interesting, but as the book progress, it lost its charm and at the end I was reading just for the sake of completion.
Profile Image for Rani V S.
124 reviews4 followers
April 28, 2022
ബർമുഡ triangle എന്ന ചുരുളഴിയാത്ത രഹസ്യത്തിനെ ചുറ്റിപ്പറ്റി ചരിത്രവും മായൻ സംസ്കാരവും ലോകാവസാനവും ഒക്കെ ഇതിവൃത്തം ആകുന്ന ഒരു നോവൽ.
കോളജ് പ്രൊഫസർ ആയ നിക്കോൾസൻ മെർക്കുറി ദ്വീപിലേക്ക് യാത്ര തിരിക്കുന്നു അദ്ദേഹത്തിന് പിന്നാലെ അവിടേക്ക് ചെല്ലുന്ന ഒരു അധ്യാപികയും കുറച്ചു വിദ്യാർത്ഥികളും. അവരെ കാത്തിരിക്കുന്നത് ദ്വീപിലെ ഒത്തിരി രഹസ്യങ്ങളും അപകട കെണികളും ആണ്. ഇവയെ ഒക്കെ അതിജീവിച്ച് തങ്ങളുടെ യഥാർത്ഥ ലക്ഷ്യം അവർ തിരിച്ചറിയുകയും ലക്ഷ്യത്തിൽ എത്താൻ വേണ്ടിയുള്ള അവരുടെ യാത്രയും ആണ് കഥയുടെ പ്രമേയം.
കഥാപാത്രങ്ങളുടെ ആധിക്യം കാരണം പല കഥാപാത്രങ്ങളെയും പരസ്പരം മാറി പോകുകയും അവരോട് മാനസികമായി വായനക്കാരന് ഒരു അടുപ്പം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞില്ല.
വളരെ നന്നായി ഡിസൈൻ ചെയ്ത ഒരു maze എന്ന് തന്നെ മെർക്കുറി ദ്വീപിനെ വിശേഷിപ്പിക്കാം. വായനക്കാരിൽ ഉദ്വേഗം ജനിപ്പിക്കുന്ന സന്ദർഭങ്ങൾ ഉണ്ടെങ്കിലും ഇടയ്ക്കൊക്കെ വല്ലാതെ വലിച്ചു നീട്ടിയതായി തോന്നി.
ഇതൊക്കെ മാറ്റി നിർത്തിയാൽ വ്യത്യസ്തമായ ഒരു വായനാ അനുഭവം തന്നെയാണ് ഈ പുസ്തകം സമ്മാനിച്ചത്
Profile Image for Aswathy Ithalukal.
78 reviews25 followers
March 2, 2020


മെർക്കുറി എന്ന മാന്ത്രിക ദീപിലേക്ക് ഒരു രഹസ്യ സഞ്ചാരം

മെർക്കുറി ഐലൻഡ് ലോകാവസാനം

അഖിൽ പി ധർമജൻ

യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരാണ് ഉള്ളത്. പ്രണയമാണ് യാത്രയോട് എന്നുറക്കെ വിളിച്ചു പറഞ്ഞു കൊണ്ട് നമുക്ക് മെർക്കുറി ഐലന്റിലേക്ക് യാത്ര തിരിക്കാം. മാന്ത്രികതയുടെ രഹസ്യങ്ങളുടെ ചുരുൾ അഴിക്കാം. ഈ യാത്ര കാറിലോ ബസിലോ വിമാനത്തിലോ ഒന്നുമല്ല. ഒരു പുസ്തകത്തിലൂടെയാണ് നമ്മൾ ഈ ദീപിലേക്കു പോകുന്നത്.

മെർക്കുറി ഐലൻഡ് അത്ഭുതങ്ങളുടെ ലോകം ലോകത്തെ നിയന്ത്രിക്കാൻ കഴിയുന്ന മായന്മാരുടെ മാന്ത്രികതയുടെ ഇടം.

ഫാന്റസി കഥാപാത്രങ്ങൾ എന്നും എക്കാലവും മലയാളികളെ രസിപ്പിച്ചിട്ടുണ്ട്
ഡ്രാക്കുള, ശക്തിമാൻ, സ്പൈഡർ മാൻ, ബാറ്റ്‌മാൻ തുടങ്ങിയ എത്രയോ കഥാപാത്രങ്ങൾ. ഫാന്റസി വിഭാഗത്തിൽ മലയാളത്തിലേക്ക് കടന്നു വരുന്ന നോവൽ ആണ് അഖിൽ പി ധർമജന്റെ മെർക്കുറി ഐലൻഡ്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട ഫാന്റസി ത്രില്ലെർ ആയി ഈ പുസ്തകം മാറും എന്നുള്ളതിൽ സംശയമില്ല.

മെർക്കുറി ഐലൻഡ് എന്ന ഇടവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും സങ്കല്പവും മാന്ത്രികതയും ഒക്കെയാണ് ഈ നോവലിന്റെ ഉള്ളറകളിൽ

ലോകാവസാനം വിഷയമാക്കി മായന്മാരെയും ബർബുഡാ ട്രൈആംഗിൾ ഉം പ്രധാന കഥാപാത്രങ്ങൾ ആയി വരുന്ന ഒരു നോവൽ.

നോവലിലെ കേന്ദ്രകഥാപാത്രം നിക്കോൾസൻ എന്ന ചരിത്ര അധ്യാപകൻ ആണ്. അപ്രതീക്ഷിതമായി പ്രൊഫെസ്സറുടെ കയ്യിൽ എത്തിയ മൺ പ്രതിമ മെർക്കുറി ഐലന്റിലേക്കുള്ള രഹസ്യങ്ങളുടെ വാതിൽ തുറന്നിടുന്നു. സാഹസികതയും ചരിത്രവും ഇഷ്ടപെടുന്ന പ്രൊഫസർ ആ ഐലൻഡ്ലേക്ക് യാത്ര തിരിക്കുന്നു. ആ യാത്രയിൽ ഉണ്ടാകുന്ന പ്രതിസന്ധികളും ഭീകരതയും ആസ്വാദകനെ ആകാംഷയുടെ മുൾമുനയിൽ എത്തിക്കുന്നു.

ആ യാത്രയെ കുറിച്ചറിയുന്ന വിദ്യാർത്ഥികൾ അവർ ഏഴു പേരും ഈ ദീപിലേക്ക് യാത്ര തിരിക്കുന്നു. ചരിത്രം വീണ്ടും കടന്നു വരികയാണെന്നു അപ്പോൾ അവർ അറിയുന്നുണ്ടായിരുന്നില്ല. ആ സംഘത്തിന്റെ യാത്രയും വഴിയിൽ പതിയിരിക്കുന്ന ചതി കുഴികളും നിമിഷം കൊണ്ട് മാറി മറിയുന്ന ഭൂപ്രകൃതിയും വെളിച്ചം നേരിടാൻ കഴിയാത്ത മൃഗങ്ങളും വിഷം ചീറ്റുന്ന സർപ്പങ്ങളും സ്വർണമൽസ്യങ്ങളും ആപ്പിൾ മരങ്ങളിലെ പഴുത്തു തുടുത്ത രുചിയേറുന്ന ആപ്പിൾ ഉം വായനക്കാരന്റെ കണ്മുമ്പിലൂടെ കടന്നു പോകും.

ഭയം ആകാംഷ എന്നീ വികാരങ്ങൾക്ക് അടിമപ്പെട്ടു ഒരു ഹോളിവുഡ് ത്രില്ലെർ മൂവി കാണുന്ന അതെ അനുഭൂതിയോടെ വായിച്ചിരിക്കാൻ കഴിയുന്ന പുസ്തകമാണ് മെർക്കുറി ഐലൻഡ്

മായൻ ഭാഷയായ ലൂത്തയും നോവലിൽ സ്ഥാനം പിടിക്കുന്നുണ്ട്. വില്ലന്മാരുടെ സംഭാഷണം ലൂത്തയിൽ ആകുമ്പോൾ മനസിലാക്കാൻ പ്രയാസം ഉണ്ടാകുന്നു

പ്രണയം സൗഹൃദം യാത്ര സാഹസികത എന്നീ വിഷയങ്ങൾ കൂടി ഈ ഫാന്റസി നോവൽ സംസാരിക്കുന്നുണ്ട്.

ലളിതമായ ഭാഷയിൽ ഭംഗിയായ അവതരണമാണ് എഴുത്തുകാരനുള്ളത്. എന്നിരുന്നാലും നോവലിന്റെ അവസാനം കുറച്ചു കൂടി വ്യക്തത വരുത്താമായിരുന്നു. ഭാഷ കൊണ്ടും അവതരണമികവ് കൊണ്ടും ഈ ഫാന്റസി നോവൽ വേറിട്ടു നില്കും.

യുക്തിക്കോ യാഥാർഥ്യങ്ങൾക്കോ ഈ നോവലിൽ സ്ഥാനമില്ല. സാഹസികതയും സഞ്ചാരവും ഇഷ്ടപ്പെടുന്നവർക്ക് ഒരു മാന്ത്രിക ദീപിലേക്കുള്ള സഞ്ചാരമാണ്
മെർക്കുറി ഐലൻഡ്

മെർക്കുറിയുടെ മാന്ത്രികതയിൽ നിന്നും

അശ്വതി ഇതളുകൾ
Profile Image for Sreelekshmi Ramachandran.
347 reviews51 followers
Read
November 22, 2023
ഒരു നല്ല പുസ്തകം വായിച്ച് കഴിഞ്ഞാൽ ആ പുസ്തകം രചിച്ച എഴുത്തുകാരന്റെ മറ്റു രചനകൾ കൂടി തേടി പിടിച്ചു വായിക്കുന്നത് എന്റെ പതിവാണ്. Ram c/o ആനന്ദി എനിക്ക് ഏറെ ഇഷ്ട്ടപെട്ട ഒരു പുസ്തകമാണ്. അതിന്റെ author എന്ന നിലയിലാണ് അഖിൽ പി ധർമജന്റെ mercury iceland end of the world വായിക്കാൻ എടുത്തത്.

എനിക്ക് വ്യക്തിപരമായി connect ആവാത്തത് കൊണ്ടാണോ എന്തോ, വായിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. കാമ്പില്ലാത്ത ഒരു കഥ.. നിർജീവമായ കുറെ കഥാപാത്രങ്ങൾ.. വലിച്ചു നീട്ടി നശിപ്പിച്ച കഥ പറച്ചിൽ..

ഈ ബുക്ക് വായിച്ച് ആസ്വദിച്ചവർ ഒരുപാടു പേരുണ്ട് എന്നറിയാം..
Personally എനിക്ക് ഒട്ടും relate ചെയ്യാൻ പറ്റിയില്ല..
എന്റെ അഭിപ്രായമാണ് എഴുതിയത്.
.
.
.
📚Book - മെർക്കുറി ഐലന്റ്
✒️Writer- അഖിൽ പി ധർമജൻ
📍publisher- കഥ പബ്ലിക്കേഷൻസ്
.
.
.
#പുത്തകം #puthakam
#malayalamnovel
#fiction #dcbooks #akhilpdarmajan
#mercuryicelandendoftheworld #akhilpdharmajanbooks
Profile Image for Athul Domichen.
166 reviews2 followers
January 26, 2021
Much better than his debut novel 'ouija board', but still falls short on many things. The initial part in Florida feels like there's no research done at all. The naming of certain characters somehow makes it even worse than it is.

It does get better and almost cinematic once everyone is on the island. But after a point, it turns out to be too much of a mishmash of things and events. Maybe it would work as a comic?

There is something redeemable here. I guess he'll do better as he keeps writing. Bon chance, Akhil P Dharmajan!

Profile Image for Tez Treesa Joseph.
64 reviews2 followers
September 27, 2025
I had high hopes for Mercury Island, but the pacing really threw me off. The story dragged for most of the book, with slow progress and not much happening to keep me hooked. Just when things finally started to pick up, the climax came all of a sudden — too fast, too rushed, and honestly not very convincing. It felt like everything wrapped up without proper build-up or explanation. Overall, it left me feeling a bit disappointed.
Profile Image for Tina Antony.
21 reviews
June 3, 2021
Despite of a good start and a plot with so much potential, it realized none. Flat writing that seems more childish, and characters with no depth were definitely shortcomings. The unexciting twists at the end of each chapter at least ensured something was happening in the story. But it made so sure that all these were trifling and made it easy to flip through pages.
7 reviews
September 1, 2024
മെർക്കുറി ഐലൻഡ്
----------------------

രചന - അഖിൽ. പി. ധർമജൻ
Rating - 5/10


ഞാൻ വായിക്കുന്ന അഖിൽ പി ധർമജന്റെ ആദ്യപുസ്തകം - മെർക്കുറി ഐലൻഡ്...

ഈ നോവലിന് ലഭിച്ച ഹൈപ്പ് കണ്ട് വലിയ പ്രതീക്ഷിയിലാണ് ഞാൻ ഈ നോവൽ വായിച്ചത്. എന്നാൽ അമിതപ്രതീക്ഷ വെച്ച് വായിച്ചതുകൊണ്ട് ആവാം, ഞാൻ നിരാശനായി.

വ്യത്യസ്തമായ കഥ. നല്ല ആശയം. തുടക്കം മികച്ചതാണ്. ഓരോ പേജും ആകാംക്ഷയോടെ നമ്മൾ വായിച്ചു തീർക്കും. എന്നാൽ കുറച്ചു കഴിയുമ്പോൾ ചെറിയ രീതിയിൽ ലാഗ് ആയി തോന്നും. ചിലയിടത്ത് ഒക്കെ അനാവശ്യമായി വലിച്ചു നീട്ടിയത് പോലെ. എങ്കിലും മലയാളത്തിലെ കുഴപ്പമില്ലാത്ത ഒരു ഫാന്റസി നോവൽ എന്ന ഗണത്തിൽ പെടുത്താം.


ഫ്ലോറിഡയിലെ ഹിസ്റ്ററി പ്രൊഫസർ ആയ നിക്കോൾസൺ, ഒരു antique പ്രതിമയിൽ പ്രതിമയിൽ നിന്നും കണ്ടെടുക്കുന്ന തുകൽ പുസ്തകത്തിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, മായൻ സംസ്കാരത്തിന്റെ രഹസ്യങ്ങൾ ഉറങ്ങുന്ന മെർക്കുറി ഐലൻഡ് എന്ന നിഗൂഢ ദ്വീപിലേക്ക് ഒറ്റയ്ക്കു ഒരു സാഹസിക യാത്ര തിരിക്കുന്നതിൽ നിന്നാണ് കഥ ആരംഭിക്കുന്നത്. പിന്നീട് ചില സാഹചര്യങ്ങൾ മൂലം, അതെ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ആയ ജോംസി മിസ്സും അവരുടെ വിദ്യാർഥികളും പ്രൊഫസർ നിക്കോൾസണ്ണിനെ തേടി അവിടെ എത്തുന്നു. അവിടെ ഇവർക്ക് നേരിടേണ്ടി വരുന്ന സാഹസങ്ങൾ, അവർ കണ്ടെത്തുന്ന സത്യങ്ങൾ എന്നിവയിലൂടെ കഥ മുന്നോട്ട് നീങ്ങുന്നു. മായൻ രഹസ്യങ്ങളും, മായൻ കലണ്ടറും, ലൂത്ത് ലിപിയും, ലോകാവസാനവും, മുൻജന്മവും പുനർജന്മവും എല്ലാം ഇവിടെ കടന്നു വരുന്നു. ചിലതൊക്കെ രസകരമായിരുന്നു എങ്കിൽ ചിലതൊക്കെ മോശമായിരുന്നു. ഒടുവിൽ ഏതാനും twist-കൾ ഉണ്ടെങ്കിലും അതൊന്നും ഞെട്ടിക്കുന്നതോ മികച്ചതോ ആയി തോന്നിയില്ല...
മൊത്തത്തിൽ ഒരു ആവറേജ് നോവൽ. വായിക്കാൻ രസമുണ്ട്...

ഈ നോവലിലെ ഏറ്റവും വലിയ പോരായ്മകളിൽ ഒന്ന് കഥാപാത്ര വികസനത്തിന്റെ കുറവാണ്. വായനക്കാർക്ക് കഥാപാത്രങ്ങളുമായി ഒരു ആത്മബന്ധവും തോന്നുന്നില്ല.
കഥാപാത്രങ്ങളുടെ മരണം പോലും നമ്മളുടെ മനസ്സിൽ യാതൊരുവിധ ചലനങ്ങളും ഉണ്ടാക്കുന്നില്ല. അത് പരിഹരിച്ചിരുന്നുവെങ്കിൽ നോവൽ വളരെ ഏറെ മെച്ചപ്പെടുമായിരുന്നു എന്ന് തോന്നിപോയി.
പിന്നെ ഇത്രയും വലിച്ചു നീട്ടാതെ അവസാനിപ്പിച്ചിരുന്നു എങ്കിൽ മികച്ചതാകുമായിരുന്നു.


എങ്ങിനെ ആയാലും മലയാള സാഹിത്യത്തിൽ അപൂർവമായി പരീക്ഷിച്ചിട്ടുള്ള ഫാന്റസി ഴോണർ തിരഞ്ഞെടുത്ത്, മികച്ച ഒരു പ്ലോട്ട് സൃഷ്ടിച്ചു കൊണ്ട് ഇങ്ങനെ ഒരു നോവൽ എഴുതാനുള്ള ധൈര്യം തീർച്ചയായും അഭിനന്ദനീയമാണ്...
അതോടൊപ്പം ഇത് എഴുത്തുകാരന്റെ ആദ്യത്തെയോ രണ്ടാമത്തെയോ പുസ്തകം കൂടിയാണ്. അതിനാൽ തെറ്റുകളും പോരായ്മകളും സ്വാഭാവികമാണ്...

ഇനി മികച്ച കൃതികൾ അഖിൽ പി ധർമജനിൽ നിന്നും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു...
5 reviews1 follower
March 17, 2024
റാം C/O ആനന്ദി വായിച്ച അന്നുമുതലാണ് അഖിൽ പി ധർമ്മജൻ എന്ന പേര് എനിക്ക് സുപരിചിതമായതു. അദ്ദേഹത്തിൻ്റെ തികച്ചും വ്യത്യസ്തമായ നോവൽ "മെർക്കുറി ഐലൻഡ് - ലോകാവസാനം"

കുറച്ചു ദിവസമായി ഒരു Fantasy movie കാണുന്ന hang-over ൽ ആണ് എൻ്റെ ഓരോ രാത്രിയും കടന്നുപോകുന്നത്, ചില രാത്രികളിൽ ആകട്ടെ സമയപോകുന്നത് വരെ ഞാൻ അറിയുന്നില്ല കാരണം ഞാൻ കുറച്ചു ദിവസങ്ങളായി @akhilpdharmajan ൻ്റേ മായാലോകമായ മെർക്കുറി ഐലൻഡിലാണ് ജീവിക്കുന്നത് .

ഒരു Fantacy നോവൽ ആണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാൻ ഈ ബുക്ക് വാങ്ങിയത്, എന്നാൽ വായിച്ചു തുടങ്ങി ദിവസങ്ങൾകൊണ്ട് തന്നെ Reality ആണോ Fantasy ആണോ എന്നറിയാത്ത ഒരു അവസ്ഥയിൽ ആയി ഞാൻ.

കഥ നടക്കുന്നത് ഇന്ത്യയിലല്ല, ഭൂമിയിലെ അല്ല. ഭൂമിയ്ക്ക് അപ്പുറം ആർക്കും കാര്യകാരണങ്ങൾ കണ്ടെത്താൻ പറ്റാത്ത Bermuda Tringle എന്ന കടൽ ചുഴികൾക്കപ്പുറമുള്ള ഒരു ചെറിയ ദ്വീപിലാണ്. കഥ ഭൂമിയിൽ അല്ലെങ്കിലും ഭൂമിയുടെ അവസാനം / ലോകവാസം നിർണയിക്കുന്ന കലണ്ടർ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്.

നോവലിസ്ററിൻ്റെ ഭാഷയിൽ പറഞ്ഞാൽ "അറ്റ്ലാന്റിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ചുഴികൾ നിറഞ്ഞ നിഗൂഡമായ പ്രദേശം. അതിനുള്ളിലായി നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരു പ്രത്യേക വംശജർ എല്ലാവരിൽനിന്നും ഒളിപ്പിച്ചുവച്ച ഒരു രഹസ്വ ദ്വീപ്, ആ ദ്വീപ് ടിപോകുന്ന ഫ്ളോറിഡയിലെ ഒരു പ്രൊഫസർ. അയാളെ പിന്തുടർന്ന് പോകുന്ന മറ്റുചിലർ. എന്നാൽ അവരെല്ലാം കരുതിയതുപോലെ സാധാരണമായ ഒരു ദ്വീപായിരുന്നില്ല അത്. വിചിത്രമായ ലോകത്തിലേക്ക് എത്തിപ്പെടുന്ന അവർക്ക് പലതരം പ്രതിസന്ധികൾ നേരിടേണ്ടി വരുന്നു. ഇതേ സമയത്ത് ഭൂമിയിലെ മറ്റുള്ള ഇടങ്ങളിലെല്ലാം ലോകാവസാനത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നു. സാഹസികതയുടെയും മായക്കാഴ്ചകളുടെയും അത്ഭുതങ്ങളുടെയും ഒരു ലോകമാണ് മെർക്കുറി ഐലന്റ്" മെർക്കുറി ഐലൻഡ് അത്ഭുതങ്ങളുടെ ലോകം, ലോകത്തെ നിയന്ത്രിക്കാൻ കഴിയുന്ന മായന്മാരുടെ മാന്ത്രികതയുടെ ഇടം.

മെർക്കുറി ഐലൻഡ് എന്ന ഇടവും അതിനെ ചുറ്റിപ്പറ്റിയുള്ള കഥകളും സങ്കല്പവും മാന്ത്രികതയും ഒക്കെയാണ് ഈ നോവലിന്റെ ഉള്ളറകളിൽ
ലോകാവസാനം വിഷയമാക്കി മായന്മാരെയും ബർബുഡാ ട്രൈആംഗിൾ ഉം പ്രധാന കഥാപാത്രങ്ങൾ ആയി വരുന്ന ഒരു നോവൽ.

നിങ്ങൾ ഒരു സാഹസികത നിറഞ്ഞ നിങ്ങടെ ഉറക്കംകളഞ്ഞു വായിക്കുന്ന തരത്തിൽ ഉള്ള ഒരു fantacy നോവൽ വായിക്കാൻ തയ്യാറാണെങ്കിൽ, ഭയം ആകാംഷ എന്നീ വികാരങ്ങൾക്ക് അടിമപ്പെട്ടു ഒരു ഹോളിവുഡ് ത്രില്ലെർ മൂവി കാണുന്ന അതെ അനുഭൂതിയോടെ വായിച്ചിരിക്കാൻ കഴിയുന്ന പുസ്തകമാണ് മെർക്കുറി ഐലൻഡ്.
Profile Image for DrJeevan KY.
144 reviews51 followers
December 7, 2020
🏝️അഞ്ഞൂറോളം പേജുകളുള്ള ഈ പുസ്തകം വായിച്ചുതുടങ്ങിയപ്പോൾ ഇത്രയും താളുകൾ എങ്ങനെ വായിച്ചുതീർക്കുമെന്നൊരു ആശങ്ക ആദ്യമുണ്ടായിരുന്നെങ്കിലും ആ സംശയത്തെ എല്ലാം കാറ്റിൽ പറത്തിയ അനുഭവമായിരുന്നു ആരംഭം മുതൽ അവസാനം വരെ. ജോലിയുടെയിടയിൽ സമയം ലഭ്യമാവുന്നതനുസരിച്ച് വായിക്കുമ്പോഴും അടുത്തതെന്തു സംഭവിക്കുമെന്നുള്ള ആകാംക്ഷ ഉള്ളിൽ നിറഞ്ഞു നിന്നിരുന്നതുകൊണ്ട് തുടർച്ചയായി വായിക്കുകയായിരുന്നു. വളരെ ലളിതമായ ഭാഷയിൽ അഖിൽ ധർമജൻ എന്ന എഴുത്തുകാരൻ നമുക്ക് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത് ഒരു മായികലോകത്തെ തന്നെയാണ്. ഒരു ഹോളിവുഡ് അഡ്വഞ്ചറസ് സിനിമ കണ്ടിറങ്ങിയ പ്രതീതിയാണ് നോവൽ അവസാനിച്ചപ്പോൾ എനിക്കുണ്ടായത്. ഒട്ടും തന്നെ മടുപ്പുണ്ടാക്കാത്തും ലളിതവുമായ ഒരു ആഖ്യാനശൈലിയാണ് ഈ നോവലിൻ്റേത്.
.
🏝️ഫ്ലോറിഡയിലെ ഒരു കോളേജിലെ ചരിത്രാധ്യാപകനായ പ്രൊഫസർ നിക്കോൾസണും ജോസി എന്ന മറ്റൊരു അദ്ധ്യാപികയും അദ്ദേഹത്തിൻ്റെ കുറച്ച് വിദ്യാർത്ഥികളും സുഹൃത്തിൻ്റെ മകനായ കെവിനുമാണ് നോവലിലെ കേന്ദ്രകഥാപാത്രങ്ങൾ. യാത്രയും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന നിക്കോൾസണ് യാദൃശ്ചികമായി ഒരു പ്രതിമയുടെ ഉള്ളിൽ നിന്നും മായൻ സംസ്കാരത്തിലെ ഒരു പുരാതനഗ്രന്ഥം ലഭിക്കുന്നിടത്താണ് കഥ മറ്റൊരു തലത്തിൽ സഞ്ചരിക്കുന്നത്. അതിലെ ലൂത്ത് ലിപിയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ പ്രൊഫസർ നിക്കോൾസൺ വായിച്ചു മനസ്സിലാക്കുകയും അതിൻ്റെ തുടർച്ചയായ രണ്ടാം പുസ്തകവും മറ്റ് രഹസ്യങ്ങളും തേടി ബെർമുഡ ട്രയാങ്കിളിലെ ചുഴികളാൽ സംരക്ഷിക്കപ്പെട്ട് പുറം ലോകത്തിന് അന്യമായി നിലകൊള്ളുന്ന മെർക്കുറി എന്ന ദ്വീപിലേക്ക് കടൽമാർഗം യാത്ര പുറപ്പെടുകയും ചെയ്യുന്നു. പ്രൊഫസറെ അന്വേഷിച്ച് അദ്ദേഹത്തിൻ്റെ കുറച്ച് വിദ്യാർത്ഥികളും ജോംസി എന്ന അദ്ധ്യാപികയും തുടർന്ന് മെർക്കുറി ദ്വീപിലേക്ക് യാത്ര തിരിക്കുന്നു.
.
🏝️യാത്രയിലും പിന്നീട് ദ്വീപിൽവെച്ചും അവർ നേരിടുന്ന വെല്ലുവിളികളെയെല്ലാം അവർ സാഹസികമായി തന്നെ അതിജീവിക്കുകയും രണ്ടാം പുസ്തകവും രഹസ്യങ്ങളും കണ്ടെത്തുകയും ചെയ്യുന്നു. തുടർന്നു നടക്കുന്ന സംഭവങ്ങൾ സ്പോയിലറാവുമെന്നതിനാൽ പറയുന്നില്ല. സാഹസികത നിറഞ്ഞ സിനിമകളും നോവലുകളും പുസ്തകങ്ങളും വായിച്ചിട്ടുണ്ടെങ്കിലും ഹോളിവുഡ് ആക്ഷൻ അഡ്വഞ്ചർ ത്രില്ലറുകളോട് കിടപിടിക്കുന്ന മലയാള പുസ്തകങ്ങൾ കുറവാണ്. മെർക്കുറി ഐലൻ്റ് ആ കുറവുകളെയെല്ലാം പരിഹരിക്കുകയാണ്.
Profile Image for Lal Krishna.
4 reviews4 followers
July 20, 2020
നിങ്ങള്‍ ആദ്യത്തെ പേജ് വായിച്ചു കയറിയാല്‍ മതി ആ ഇരിപ്പില്‍ തന്നെ
അവസാനവരിയും വായിച്ചേ നിങ്ങള്‍ക്കീ പുസ്തകം മടക്കി വെക്കാന്‍ കഴിയുകയുള്ളു.
അത്രമേല്‍ കാന്തമുള്ള,അത്രമേല്‍ നമ്മളെ കഥയുടെ അടുത്ത നിമിഷങ്ങളിലേക്ക്, അതിന്റെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു പുസ്തകം. ഇതിനു മുന്നെ
എം.ടി യുടെ രണ്ടാംമൂഴം മാത്രമാണ് ഇങ്ങനെയൊരു ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ത്ത നോവല്‍ പുസ്തകം.
''മെര്‍ക്കുറി ഐലന്റ് ലോകവസാനം''
നിങ്ങളെ ഒരു സൈക്കോ ത്രില്ലര്‍ സിനിമയേ പോലെ , നിങ്ങളുടെ ഓരോ ശ്വാസഗതിയേയും പിടിച്ചു നിര്‍ത്താന്‍ കഴിയുന്ന ഒരു മനോഹരമായ ആസ്വാധന തലത്തിലേക്ക് എത്തിക്കുന്നു.
അഖില്‍ .പി. ധര്‍മ്മജനെന്നു പറയുന്ന നോവലിസ്റ്റിന്റെ രണ്ടാമത്തെ മാത്രം നോവലാണിത്.
അദ്ദേഹത്തിന്റെ ആദ്യത്തെ നോവലായ ''ഓജോ ബോര്‍ഡി''നെക്കുറിച്ച് കേട്ടറിഞ്ഞിട്ടുണ്ടെങ്കിലും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. തലേദിവസം രാവിലെ 11 മണിക്ക് വായിച്ചുതുടങ്ങിയ ''മെര്‍ക്കുറി ഐലന്റിന്റെ'' അവസാന വരി വായിച്ചു നിര്‍ത്തുന്നത് പുലര്‍ച്ച 2.30 നോടടുത്താണ്. ആ മാത്രയില്‍ തന്നെ വേറൊന്നും ചിന്തിക്കാതെ ആമസോണില്‍ കയറി ''ഓജോ ബോര്‍ഡ്'' ഓര്‍ഡര്‍ ചെയ്തു.
ഇന്നും ദുരൂഹതകള്‍ നിറഞ്ഞു നില്‍ക്കുന്ന ബെര്‍മുഡ ട്രയാങ്കളിലെ ചുറ്റിപറ്റിയുള്ള ഒരു കെട്ടുകഥയാണ് ഈ നോവല്‍.
ബെര്‍മുഡ ട്രയാങ്കളിന്റെ അഗാതമായ ചുഴിയിലേക്ക് വായനക്കാരനെ വലിച്ചിടുന്നുണ്ട് ഈ പുസ്തകം.

നിങ്ങളൊരു വായനക്കാരനാണെങ്കില്‍, നിങ്ങള്‍ സാഹസിഹത ഇഷ്ടപ്പെടുന്നവനാണെങ്കില്‍. ഇനിയിപ്പോള്‍ നിങ്ങള്‍ വായന തുടങ്ങുന്നുള്ളു എങ്കില്‍പ്പോലും നിങ്ങളൊരു മനുഷ്യായുസ്സില്‍ വായിച്ചു തീര്‍ക്കേണ്ട ഒരു പുസ്തകമാണ് 'മെര്‍ക്കുറി ഐലന്റ് ലോകവസാനം' .

NB : ടൊവിനോ തോമസ് സിനിമയിലെ ഡയലോഗുകള്‍ പോലെ തികച്ചും സാധാരണക്കാരന്റെ ഭാഷയാണ്.
സാഹ്യത്ത്യത്തിന്റെ അതിപ്രസരമൊന്നും കാണാന്‍ കഴിയില്ലായെന്ന് ഓര്‍മ്മിപ്പിക്കുന്നു.
Profile Image for Sreelakshmi R.
6 reviews
May 31, 2026
As a child, I shared the author's fascination with mysteries like the Bermuda Triangle and the many theories surrounding it, so the premise immediately caught my attention. The idea behind the novel was intriguing, especially since apocalyptic thrillers are still a relatively unexplored genre in Malayalam literature.

However, while the concept was promising, the execution didn't quite work for me. The characters felt underdeveloped, and the plot lacked the depth and engagement needed to fully immerse me in the story. At times, it felt like a blend of adventure and mystery narratives that many of us grew up reading, which made parts of it seem familiar rather than fresh.

That said, I appreciate the author's attempt to bring a new genre and ambitious ideas into Malayalam fiction. Even though the novel didn't completely resonate with me, I would still commend it for its willingness to experiment and venture into less-charted territory.
Profile Image for Soya.
505 reviews
March 24, 2020
മെർക്കുറി ഐലൻഡ് നല്ലൊരു അഡ്വഞ്ചർ നോവലാണ്. അഡ്വഞ്ചർ കാറ്റഗറിയിൽ പെടുന്ന നോവലുകൾ മലയാളത്തിൽ വളരെ കുറവാണ്. മലയാളത്തിന് ഒരു മുതൽക്കൂട്ടാണ് ഈ നോവൽ. 🧭⛰️

ഫ്ലോറിഡയിൽ കോളേജിൽ പ്രൊഫസറായ നിക്കോൾസൻ മൂന്നു മാസത്തെ ലീവ് എടുത്ത് ബർമുഡ ട്രയാങ്കിൾനെ ചുറ്റിയുള്ള മെർക്കുറി ഐലൻഡ് തേടി പോകുന്നു. വളരെ സാഹസികമായ ബോട്ട് യാത്രയ്ക്ക് ശേഷം നിക്കോൾസൻ ആ ദ്വീപിൽ എത്തിച്ചേരുന്നു. ഇതേസമയം ഫ്ലോറിഡയിൽ നിക്കോൾസൻന്റെ തിരോധാനത്തിൽ സഹപാഠികളും colleague ആയ ജോമ്സി മിസ്സ് ഉം സ്വയം അന്വേഷണം ഏറ്റെടുത്ത് മെർക്കുറി ഐലൻഡ്ലേക്ക് യാത്ര തിരിക്കുന്നു. വർഷങ്ങൾക്കു മുമ്പ് മായന്മാർ ഒളിപ്പിച്ചുവെച്ച പല രഹസ്യങ്ങളും കെണികളും താണ്ടി ലോകാവസാനം തടയുക എന്ന  ലക്ഷ്യത്തിലേക്ക് അവർ ഒരുമിച്ച് സാഹസികമായി മുന്നേറുന്നു.

ഹോളിവുഡ് സിനിമ പോലെയാണ് നോവൽ ചിത്രീകരിച്ചിരിക്കുന്നത്. Journey to the mysterious island, Goonies എന്നീ മൂവികളിലെ സാഹസിക രംഗങ്ങൾ ഈ നോവലിലും കാണാം.

589p
Profile Image for Amal C S.
21 reviews1 follower
May 29, 2026
ഫ്ലോറിഡയിലെ ഒരു പ്രൊഫസർ, ബർമുഡ ട്രയാങ്കിളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, രേഖപ്പെടുത്തപ്പെടാത്തതും മറഞ്ഞിരിക്കുന്നതുമായ ഒരു ദ്വീപിലേക്ക് നടത്തുന്ന ഉദ്വേഗജനകമായ യാത്രയാണ് ഇതിന്റെ ഇതിവൃത്തം. പുരാണകഥകളും അതിജീവന പോരാട്ടങ്ങളും സമന്വയിപ്പിച്ചിരിക്കുന്ന ഈ പുസ്തകം, നിഗൂഢതകളും ആക്ഷനും ഇഷ്ടപ്പെടുന്ന വായനക്കാർക്ക് ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ കഴിയുന്ന ഒന്നാണ്.

മികച്ച തുടക്കവും, സിനിമാറ്റിക് അനുഭവവും, ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ കഴിയുന്ന ലളിതമായ ഭാഷയും ഈ പുസ്തകത്തിന്റെ പ്രധാന ആകർഷണങ്ങളാണ്. എന്നാൽ കഥ മുന്നോട്ട് പോകുമ്പോൾ ദിശ തെറ്റുന്നതും, അമിതമായ ട്വിസ്റ്റുകൾ കഥയുടെ തീവ്രത നഷ്ടപ്പെടുത്തി ഒരു സാധാരണ നിലവാരത്തിലേക്ക് താഴ്ത്തുന്നതും ഇതിന്റെ മാറ്റ് കുറയ്ക്കുന്നു.

​ചുരുക്കത്തിൽ, വളരെ മികച്ച ഒരു പ്ലോട്ട് ഉണ്ടായിരുന്നിട്ടും, പോരായ്മകൾ കാരണം അവസാനമെത്തുമ്പോൾ ഇതൊരു 'ശരാശരി വായനാനുഭവം മാത്രമായാണ് അനുഭവപ്പെടുന്നത്. എങ്കിലും, വലിയ സങ്കീർണ്ണതകളില്ലാത്ത ഒരു ടൈം-പാസ് ഫാന്റസി ത്രില്ലർ വായിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു തവണ പരീക്ഷിക്കാവുന്നതാണ്.
2 reviews14 followers
August 19, 2025
This book had so much potential and all gone because of very lousy writing. The tone of the entire novel became irritating to the point that i struggled to read through just for the plot. When one writes fantasy, the reader should be able to visualise the entire thing in their heads. But the writing was so amateur and shoddy that it was impossible to actually retain anything written.
The character names were so annoying and honestly good that the number of characters were mentioned more than once because they are so underdeveloped that after a point you wont even remember who is who.
Overall very disappointing
Profile Image for Laaav2read.
5 reviews
June 26, 2026
📖 മെർക്കുറി ഐലൻഡ്

മെർക്കുറി ഐലൻഡ് മലയാളത്തിലെ ഫാന്റസി-അഡ്വെഞ്ചർ-ത്രില്ലർ വിഭാഗത്തിൽ ശ്രദ്ധ നേടിയ ഒരു നോവലാണ്. ഒരു പഴയ പുസ്തകവും നിഗൂഢമായ ഭൂപടവും കണ്ടെത്തുന്ന പ്രൊഫസർ നിക്കോൾസന്റെ സാഹസിക യാത്രയാണ് കഥയുടെ തുടക്കം. പിന്നീട് കഥ ദുരൂഹതകളും അത്ഭുതങ്ങളും നിറഞ്ഞ മെർക്കുറി ഐലൻഡിലേക്ക് വികസിക്കുന്നു.

അഖിൽ പി. ധർമ്മജന്റെ സൃഷ്ടിപരമായ ഭാവനയാണ് ഈ നോവലിന്റെ ഏറ്റവും വലിയ ശക്തി. സാഹസികത, ഫാന്റസി, മിസ്റ്ററി, അപോക്കലിപ്റ്റിക് ഘടകങ്ങൾ എന്നിവ ചേർത്ത് മലയാളത്തിൽ അപൂർവമായി കാണുന്ന ഒരു വായനാനുഭവം സൃഷ്ടിക്കാൻ എഴുത്തുകാരൻ ശ്രമിക്കുന്നു. പുസ്തകത്തിന്റെ ദൃശ്യാത്മകമായ അവതരണം പലർക്കും ഒരു സിനിമ കാണുന്ന അനുഭവം നൽകുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.
1 review
March 17, 2024
The captivating trip through a meticulously developed environment in "Mercury Island" by Akhil P. Dharmajan displays Dharmajan's skilled narrative abilities. The story took me on an exciting, suspenseful experience. I was able to learn more about the characters' struggles and motives because of the realistic portrayal of them. Though the story's intricate web of events captivates, I felt the finale to be poorly executed, which might detract from the entire experience. However, "Mercury Island" manages to maintain an engrossing mix of mystery and adventure.
This entire review has been hidden because of spoilers.
150 reviews30 followers
March 26, 2025
പുസ്തകത്തിന്റെ തുടക്കം തികച്ചും ആകർഷകമായിരുന്നു, പക്ഷേ വായന തുടങ്ങി പകുതിയോളം ആയപ്പോൾ അതിന്റെ തുടക്കത്തിലേ ആകർഷണീയത നഷ്ടപ്പെടുന്നതായി തോന്നി. അവസാനം എങ്ങനെയെങ്കിലും ഒന്ന് വായിച്ച തീർത്താൽ മതി എന്നായി. കഥാപാത്രങ്ങൾക്ക് പലപ്പോഴും വ്യക്തത ഇല്ലാത്തതും , മാത്രമല്ല അവർ ഉണ്ടായിരുന്ന സാഹചര്യങ്ങളുമായി പൊരുത്തപെടാത്തതും വായനയെ ഇടക്ക് മടുപ്പിച്ചു.

ഇങ്ങനെ ഒരു ആശയവുമായി വന്ന അഖിലിനെ അഭിന്ദന്ദിച്ചേ മതിയാവു. ചില സമയങ്ങളിൽ കഥ തികച്ചും ആശയക്കുഴപ്പമുണ്ടാക്കിയ നോവൽ ഏകദേശം 30-35 അധ്യായങ്ങളായി ചുരുക്കിയിരുന്നെങ്കിൽ നന്നായിരുന്നു എന്ന് തോന്നുന്നു .
Profile Image for Sagar Sunny.
73 reviews1 follower
July 12, 2026
The journey to the island was adventurous and immediately pulled me in. Unfortunately, the novel lost its momentum once the characters reached the island. The story became slow, confusing, and overcrowded with too many characters, making it difficult to keep track of who was who. While the concept and world building had great potential, the execution felt messy and overly drawn out. By the second half, I found myself reading only to reach the end. It had potential, but the execution fell short. Not a must read, despite its interesting premise.
2 reviews2 followers
April 27, 2019
വളരെ മനോഹരമായ ഒരു കഥ..പല കാര്യങ്ങളും അവിശ്വസനീയം ആണ് എങ്കിലും ത്രില്ലർ തന്നെ എന്ന കാര്യത്തിൽ സംശയമില്ല..ആലീസിന്റെ അത്ഭുതലോകം പോലെ.....ഭാവനയുടെ മറ്റൊരു ലോകത്തേക്ക്...👌👌👌👌👌👌👌👌👌👌👌കഥാകാരന് എല്ല ഭാവുകങ്ങളും നേരുന്നു.

വളരെ മനോഹരമായ ഒരു കഥ..പല കാര്യങ്ങളും അവിശ്വസനീയം ആണ് എങ്കിലും ത്രില്ലർ തന്നെ എന്ന കാര്യത്തിൽ സംശയമില്ല..ആലീസിന്റെ അത്ഭുതലോകം പോലെ.....ഭാവനയുടെ മറ്റൊരു ലോകത്തേക്ക്...👌👌👌👌👌👌👌👌👌👌👌കഥാകാരന് എല്ല ഭാവുകങ്ങളും നേരുന്നു.
5 reviews1 follower
June 5, 2019
Really superb

I started reading this book after seeing an article in Manorama. I will call this book a real thriller. A malayalam story which can match any english adventure story. Writer please publish this in English which will take you to Next level.. Only problem with this story is one's we start reading it's very difficult to stop reading unless we finish the full book.. Well done APF...
Displaying 1 - 30 of 77 reviews