ബുദ്ധിമാനായ മുയലും അഹങ്കാരിയായ സിംഹവും. പണ്ട് ഒരു കാട്ടിൽ ഒരു സിംഹരാജാവുണ്ടായിരുന്നു. അവൻ വലിയ അഹങ്കാരിയായിരുന്നു. കാട്ടിലെ മൃഗങ്ങൾക്കെല്ലാം അവനെ വലിയ പേടിയായിരുന്നു അങ്ങനെയിരിക്കെ അവൻ കാട്ടിലെ മൃഗങ്ങളെയെല്ലാം കൊന്നു തിന്നുവാൻ തുടങ്ങി. പിന്നെ മൃഗങ്ങളുടെ കഷ്ടകാലം തുടങ്ങി. ഒരിക്കൽ അവർ ഒന്നിച്ചുചേർന്നു ഒരു ദിവസം സിംഹത്തിന്റെ മുന്നിലെത്തി വിനയത്തോടെ പറഞ്ഞു. "സ്വാമീ, അങ്ങയുടെ കൃപ ഉണ്ടെങ്കിലേ അടിയങ്ങൾക്ക് ഈ കാട്ടിൽ ജീവിക്കുവാൻ കഴിയൂ. ശക്തരായവർ ഇങ്ങനെ ദുരാചാരം പ്രവർത്തിക്കുന്നതു വളരെ കഷ്ടമാണ്. രക്ഷിക്കേണ്ട പ്രജകളെയെല്ലാം അങ്ങു തന്നെ കൊന്നു ഭക്ഷിക്കുന്നത് ഒട്ടും ശരിയല്ല. ഞങ്ങളെല്ലാവരും ചേർന്ന് ഓരോ ദിവസവും ഓരോ മൃഗത്തെ അങ്ങേയ്ക്ക് ഭക്ഷണമായ!