Jump to ratings and reviews
Rate this book

ഒറ്റമരപ്പെയ്ത്ത് | Ottamarappeythu

Rate this book

135 pages, Paperback

Published September 1, 2018

2 people are currently reading
93 people want to read

About the author

Deepa Nisanth

4 books230 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
33 (24%)
4 stars
62 (45%)
3 stars
35 (25%)
2 stars
6 (4%)
1 star
1 (<1%)
Displaying 1 - 14 of 14 reviews
Profile Image for Soya.
505 reviews
September 30, 2019
പുസ്തകം: ഒറ്റമരപ്പെയ്ത്ത്
രചന: ദീപാനിശാന്ത്
പ്രസാധനം: ഡി സി ബുക്സ്
പേജ് :135,വില :130

ദീപാനിശാന്ത് തന്റെ അനുഭവകുറിപ്പുകൾ സ്വന്തം കാഴ്ചപ്പാടിലൂടെ വർണിച്ചിരിക്കുന്നത് ആണ് ഈ പുസ്തകം.ഷക്കീല എന്ന സ്ത്രീയുടെ അനുഭവങ്ങളും.... മലയാളികളുടെ കപട സദാചാരവും, ക്യാൻസർ മൂലമുള്ള മാഷിന്റെ മകന്റെ  മരണവും,  ബസ്സിൽ കണ്ടുമുട്ടിയ മാസിക ദൗർബല്യം ഉള്ള മധ്യവയസ്കനും അയാളുടെ നിർവികാരയായ അമ്മയും..., പ്രണയിക്കുന്ന പെൺകുട്ടിക്ക് സമൂഹത്തിലുണ്ടാക്കുന്ന വിലക്കുകൾ കെവിന്റെ മരണത്തോട കൂട്ടിയോജിപ്പിച്ച് പറയുന്നു, പത്താം ക്ലാസ് പാസ്സാകാത്ത വല്യച്ഛന് പുസ്തകങ്ങളെ  കുറിച്ചുള്ള അറിവും ആരാധനയും, സഹപാഠിയായ സുഹൃത്തിൽ നിന്നുള്ള കളിയാക്കലും, കൊച്ചു കുട്ടികൾ കുടുംബത്തിൽ നിന്നു പോലും ലൈംഗിക അതിക്രമം നേരിടുന്നതിനെക്കുറിച്ചും, ഡിഗ്രിക്ക് മലയാളം എടുത്തതിന് വീട്ടിൽ നിന്നുള്ള വിരോധവും...പഠിപ്പിച്ച മാഷിന്റെ പ്രചോദനം വഴി നെറ്റ് എക്സാം എഴുതിയതും.... വിജയിച്ചതും, തന്റെ ആദ്യ പ്രസവത്തെ കുറിച്ചും, സ്വന്തം അച്ഛനാൽ ചെറുപ്പംമുതൽ പീഡിപ്പിക്കപ്പെട്ട രഹനാസ്... സ്വപ്രയത്നത്താൽ അഭിഭാഷകയായതും, അച്ഛമ്മയ്ക്ക് തിരിച്ചു കൊടുക്കാൻ പറ്റാത്ത സ്നേഹവും, ഷാർജയിൽ ഭർത്താവിന്റെ അടുത്ത് കൂടെ താമസിക്കാൻ ചെന്ന ദീപ.. അവിടുത്തെ ജീവിതം ഉപേക്ഷിച്ച് കേരളവർമ്മയിൽ കേറി പറ്റുന്നതും... പുസ്തകങ്ങളോടുള്ള അതിയായ സ്നേഹവും ആരാധനയും..
അങ്ങനെ നിരവധി നിമിഷങ്ങളിലൂടെ പുസ്തകം കടന്നുപോകുന്നു.

"ഒരു കുഞ്ഞിന് ചിരിച്ചുകൊണ്ട് പിറന്നു വീഴാൻ തക്കവിധം ഈ ഭൂമി ഇനിയും പരിവപ്പെട്ടിട്ടില്ല "

"പലരും കെട്ടികിടക്കുന്ന കുളങ്ങൾ പോലെയാണ് മാഷേ...
മാഷിനെ പോലെയുള്ളവർ ഒഴുകുന്ന പുഴകളയായിരുന്നു എന്ന് കൂടുതൽ ശക്തിയായി തിരിച്ചറിയുന്നു "

"ദുരിത പർവ്വതങ്ങളുടെ സഞ്ചരിച്ചു സ്വന്തം ഭൂമികകൾ കണ്ടെത്തിയ നിരവധി സ്ത്രീകൾ ഇനിയുമുണ്ടാകും.
പ്രിവില്ലേജുകളിലുടെ കടന്നുവന്നവർ അല്ലാ അവർ.
അവരാണ് യഥാർത്ഥ വിജയികൾ...
അവർ ഒരിക്കലും തോൽക്കില്ല.
ഹൃദയത്തിൽ അഗ്നിയുടെ അരണിയും കൊണ്ട് നടക്കുന്നവർ എവിടെ തോൽക്കാൻ ആണ്...."🔥🔥

ആദ്യമായാണ് ദീപാനിഷാന്ത്ന്റെ പുസ്തകം വായിക്കുന്നത്. വളരെ മനോഹരമായാണ്  അവർ ഓരോ അനുഭവങ്ങളും എഴുതി ചേർത്തിരിക്കുന്നത്.🌈☔️🌠
Profile Image for Jamshid Mattummal.
41 reviews13 followers
August 22, 2021
കഥകളും നോവലുകളും അയാഥാർഥ്യങ്ങളായിരിക്കും. ഭാവനാ സൃഷ്ടികൾ. നല്ല ഭാവനയും പദസമ്പത്തും ക്ഷമയും ഉള്ളവർക്ക് എത്ര കഥകളും നോവലുകളും എഴുതാം. എന്നാൽ ഓർമ്മക്കുറിപ്പുകൾ അങ്ങിനെയല്ല. അതു ഒരാളുടെ ജീവിതത്തിൽ സംഭവിച്ച അനുഭവങ്ങളാണ്. സംഭവബഹുലമായ ജീവിതം നയിച്ചവർക്ക് വളരെയേറെ പറയാനുണ്ടാവും. അവർ അവയൊക്കെ ക്രോഡീകരിച്ച് ആത്മകഥയാക്കും. സാധാരണ ജീവിതം നയിക്കുന്നവർ ഓർമ്മക്കുറിപ്പുകൾ എന്നപേരിലും എഴുതും. അങ്ങിനെ ഒരാൾ തുടർച്ചയായി മൂന്നു ഓർമ്മക്കുറിപ്പുകളുടെ പുസ്തകം എഴുതുകയും അവയെല്ലാം വായനക്കാർ കൈയ്യുംനീട്ടി സ്വീകരിക്കുകയും ചെയ്യുക എന്നത് അവിശ്വസനീയമായി തോന്നേണ്ടതായിരുന്നു, ദീപാ നിശാന്തിന്റെ ഒറ്റമരപെയ്ത്തു വായിച്ചു തീരും വരെ. ഭൂതകാലത്തിന്റെ കുളിരോര്മകളും നനഞ്ഞു തീർത്ത പെരുമഴയോർകളും വായിച്ചു കഴിഞ്ഞതുകൊണ്ടു ഒറ്റമരപെയ്ത്തു വെറും പ്രഹസനം ആയേക്കാം എന്നൊരു ധാരണയുണ്ടായിരുന്നു. എന്നാൽ ഉടലുകൾക്കപ്പുറം എന്ന ആദ്യ കുറിപ്പിൽ ഷക്കീലയോർമകൾ വായിച്ചപ്പോൾ ശെരിക്കും അത്ഭുതപെട്ടുപോയി(ഇനി ഷക്കീലയുടെ ആത്മകഥയും തപ്പിപിടിക്കണം). ഒന്നിൽ നിന്നും മൂന്നിലെത്തുമ്പോൾ, law of marginal utility ഇൽ പറയുന്ന പോലെ ആസ്വാദനത്തിൽ ഒരു diminishing അനുഭവപ്പെടുമെങ്കിലും നിരാശപ്പെടുത്തില്ല ഒറ്റമരപെയ്ത്തു എന്ന് ഉറപ്പിച്ചു പറയാം.
Profile Image for Meera S Venpala.
136 reviews12 followers
October 19, 2021
ഓരോ മനുഷ്യർക്കും പറയാൻ എന്തെല്ലാം കഥകളാണുള്ളത്? നിറമാർന്ന കഥകൾ.
Profile Image for Ratheesh R.
28 reviews1 follower
October 20, 2021
കേരളവർമ്മ കോളേജിലൂടെ മലയാളത്തിലേക്കൊരു യാത്ര.
Profile Image for Dr. Charu Panicker.
1,153 reviews75 followers
November 19, 2021
ഓര്‍മ്മകള്‍ സ്വപ്‌നത്തെക്കാള്‍ മനോഹരമാണ്. ഇതിലെ ഭാഷ ലളിതവും തെളിമയുള്ളതുമാണ്. വളരെ കുറച്ച് ഓർമ്മകൾ മാത്രമേ ഇതിൽ പങ്കു വച്ചിട്ടുള്ളൂ. വിവാഹത്തിനുമുൻപ് ഉള്ളതും അദ്ധ്യാപികയായി ജോലി കിട്ടുന്നതും വീണ്ടും തിരിച്ച് നാട്ടിൽ എത്തുന്നതും കുട്ടി ജനിക്കുന്നതും മറ്റുമാണ് ആ ഓർമ്മകൾ. പക്ഷേ അവയെല്ലാം ഹൃദയത്തെ സ്പർശിക്കുന്നവയാണ്.
Profile Image for Anju Vincent.
72 reviews31 followers
March 4, 2021
ആ പുസ്തകങ്ങളിൽ പലതിന്റെയും ഏടുകൾ അടർന്നിരുന്നു..
അറ്റം ചുളിഞ്ഞ് മടങ്ങിയിരുന്നു..
മുഷിഞ്ഞ മണമുണ്ടായിരുന്നു..
എന്നാലും അത്രമേൽ പ്രിയമുള്ള ഒരു സമ്മാനം അതിനു മുൻപോ പിൻപോ എനിക്ക് കിട്ടിയിട്ടില്ല..
ഒരു മനുഷ്യൻറെ അധ്വാനത്തിന്റെ സ്നേഹത്തിൻറെ മണമുണ്ടതിന്..

പ്രിയപ്പെട്ട ദീപ ടീച്ചർ, ഒരിക്കൽ കൂടി ടീച്ചർ എനിക്ക് അത്ഭുതമായി മാറുകയാണ്. എത്ര ലളിതമായ ഭാഷയിലാണ് എഴുതുന്നത്. ഹൃദയത്തെ തൊടുന്ന എഴുത്ത്. ചില കുറിപ്പുകൾ വായിച്ചപ്പോൾ അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു. ടീച്ചറുടെ ഞാൻ വായിക്കുന്ന രണ്ടാമത്തെ പുസ്തകമാണ് ഒറ്റമരപ്പെയ്ത്ത്. വായിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ മൂന്നാമത്തെ പുസ്തകവും ഓർഡർ ചെയ്തു, അത്രയും പ്രിയപ്പെട്ട എഴുത്തുകാരിയായി മാറിക്കഴിഞ്ഞു ടീച്ചർ എനിക്കും.

ടീച്ചറുടെ ഓർമ്മക്കുറിപ്പുകൾ എല്ലാം വായിക്കുമ്പോൾ ഞാൻ ചെയ്യുന്ന ഒരു സംഗതിയുണ്ട് ഉണ്ട്, എൻറെ ഓർമ്മകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം. ജീവിതത്തിലേക്ക് അവിചാരിതമായി കടന്നുവരുന്ന ആളുകളെ കുറിച്ച് എത്ര മനോഹരമായാണ് ടീച്ചർ കുറിച്ചിട്ടിരിക്കുന്നത്. എന്നെ അത്ഭുതപ്പെടുത്തുന്നതും അതുതന്നെയാണ്. എൻറെ ജീവിതത്തിലുമുണ്ട് ഇങ്ങനെ ഒരുപാട് ആൾക്കാർ പക്ഷേ അവരെക്കുറിച്ച് ഒക്കെ എഴുതാൻ എനിക്ക് സാധിക്കുമോ ഇല്ല, ഒരിക്കലുമില്ല അതുകൊണ്ടുതന്നെയാണ് ടീച്ചർ എനിക്കൊരു മാതൃകയും പ്രചോദനവുമാകുന്നത്. അച്ഛമ്മയും കാവുമ്പായി മാഷും വല്യച്ഛനും സുനിൽകുമാറും എല്ലാവരും ഓർമയിൽ ഉണ്ടാകും. എന്നും.

കൂടുതലൊന്നും ഞാൻ എഴുതുന്നില്ല എഴുതാൻ വാക്കുകൾ തികയുന്നില്ല എന്ന് പറയുന്നതായിരിക്കും ശരി. അത്രമേൽ പ്രിയപ്പെട്ട പുസ്തകങ്ങളുടെ കൂട്ടത്തിലേക്ക് ഒന്നുകൂടി ഞാൻ ചേർത്തു വയ്ക്കുന്നു.
Profile Image for Athira chandran.
19 reviews25 followers
May 7, 2020
ദീപടീച്ചറുടെ വാക്കുകൾക്ക് എന്തൊരു ഭംഗിയാണ് .സ്വന്തം ജീവിതത്തിലെ അനുഭവങ്ങൾ ഇത്രയും മനോഹരമായി എഴുതുവാൻ ടീച്ചറെ പോലെ ചുരുക്കം ചിലർക്കേ കഴിയൂ .മനസിലെ എല്ലാ വികാരങ്���ളെയും എത്ര മനോഹരമായാണ് എഴുതിയിരിക്കുന്നത് .ഓരോ കഥകളും ചിരിയോടെ അല്ലെങ്കിൽ കരച്ചിലോടെ അല്ലാതെ വായിച്ചു തീരാൻ അസാധ്യമാണ് .ഇഷ്ടമാണ് ദീപ ടീച്ചറെയും ടീച്ചറുടെ കഥകളെയും .എന്നെങ്കിലും കാണാൻ സാധിക്കുകയാണെങ്കിൽ ഒന്ന് പറയണം 'ടീച്ചറെന്നെ കരയിപ്പിച്ചതിനു കണക്കില്ല ,ചിരിപ്പിച്ചതിനു കണക്കില്ല , ചിന്തിപ്പിച്ചതിനു കണക്കില്ല 'എന്ന് .
71 reviews
June 3, 2025
Ottamarapeyth is a beautiful collection of memories by Deepa Nishanth. What I loved most is how she shows the beauty and pain that memories carry. Through her writing, you can feel how memories help in building love, happiness, and hope. I really enjoyed reading this book. Each chapter made me feel something different—some made me smile, some made me emotional. The language is simple and clear, which makes the book easy to follow and more enjoyable. It felt like the author was talking directly to me.
1 review
December 9, 2018
ഓരോ ഭാഗം എത്തുമ്പോഴും പൂർണമായി അതിലേക്ക് മാത്രം വായനക്കാരുടെ മനസ്സിനെ എത്തിക്കാൻ കഴിഞ്ഞു ടീച്ചറെ നിങ്ങൾക്...ഓരോ ഭാഗവും ഓരോ വരിയും ഓരോ വാക്കും മനസ്സിൽ തൊടുന്നു..ഒരുപാടു ഒരുപാടു ഇഷ്ടായി
പ്രത്യേകിച്ചും "ഒരമ്മയുടെ ജനനം"
പിന്നെ ആ ഫ്രയ്മിനു വെളിയിലെ ആ മനുഷ്യൻ എന്നും മനസ്സിൽ കാണും..ഒരുപക്ഷെ ഈ പുസ്തകത്തെ പറ്റി ഞാൻ ഓർക്കുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് ഞാൻ തന്നെ വരച്ചെടുത്ത അദ്ദേഹത്തിന്റെ മുഖം ആയിരിക്കും..
Profile Image for Arun AV.
29 reviews5 followers
January 4, 2022
ഓർമ്മകൾ എന്നും ഭംഗിയുള്ളവയാണ്.. ആ ഓർമകളിൽ കൂടി യുള്ള യാത്രകൾ മനസിനെ നിറയ്ക്കുന്ന ഒരു അനുഭൂതി ആണ്.. പ്രിയ എഴുത്തുകാരി ദീപ നിശാന്ത് ന്റെ ഓർമകളിൽ കൂടിയുള്ള യാത്ര എനിക്കും മനസ് നിറയ്ക്കുന്ന ഒരു അനുഭൂതി ആയിരുന്നു.. തന്റെ ജീവിതത്തിലെ ഓർമയിൽ നിന്ന് മാഞ്ഞു പോകാത്ത ചില ഏടുകൾ നമുക്ക് മുന്നിൽ ലളിതമായും സരളമായും അവതരിപ്പിക്കുന്നു..
Profile Image for Growing....
38 reviews
May 14, 2023
Another memorable memoir❤️...By completing this,i finished reading all the memoirs written by Deepa Nisanth.I dont know how to express how much i love reading her books.ടീച്ചർ -ടെ എഴുത്ത്....അതിന് ഒരു പ്രേത്യേക feel തന്നെയാ.Her ways of writing,sense of humour..everything is superb...Waiting for her new works.
21 reviews
July 8, 2025
ദീപ നിശാന്തിന്റെ ഒറ്റ മരപ്പെയ്ത്ത്
ദീപയുടെ മറ്റ് പുസ്തകങ്ങളെ പോലെ തന്നെ വായനാ സുഖമുള്ള എന്നാൽ വൈകാരികത തുളുമ്പുന്ന വൈയക്തിക അനുഭവങ്ങൾ. പേജ് കൂട്ടാനോ എന്തോ എഴുത്തിലെ അനുബന്ധ വായനയെ അതേ പടി പകർത്തി വെച്ചിട്ടും ഉണ്ട്.
വായിച്ചു കഴിഞ്ഞാൽ ചിലരെയൊക്കെ മനുഷ്യരെന്ന നിലയിൽ നമുക്ക് ചുറ്റും കാണാം
Profile Image for Sanuj Najoom.
197 reviews32 followers
November 13, 2018
ദീപ നിഷാന്തിന്റെ ഏറ്റവും പുതിയ ഓർമ്മകുറിപ്പുകളുടെ പുസ്‌തകം ആണ് ഒറ്റമരപ്പെയ്ത്ത്‌. ഷാർജ ബുക്ക്‌ ഫെയറിൽ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു, ടീച്ചറിനെ നേരിട്ട് കണ്ടു ഒപ്പോടു കൂടിയ ബൂക്കുമായി മടങ്ങുമ്പോൾ വല്ലാത്ത സന്തോഷം തോന്നിയിരുന്നു.

ഓർമ്മകുറിപ്പുകളുടെ മൂന്നാമത്തെ പുസ്തകം എന്ന് വേണേൽ ഇതിനെ വിശേഷിപ്പിക്കാം
ഒരു ചെറിയ മഴ പെയ്തു തോരും പോലെ കുറേ സങ്കടങ്ങളും സംഭവങ്ങളും നിറഞ്ഞതാണ് ഇതിലെ പല കുറിപ്പുകളും.
അടുത്തിടെ നാട്ടിൽ നടന്ന പല സംഭവങ്ങളും വളരെ ആഴത്തിൽ നമ്മുടെ മനസ്സിൽ പതിയുന്നതരത്തിൽ വ്യക്തമായി പ്രതിപാദിച്ചിട്ടുണ്ട്..
Displaying 1 - 14 of 14 reviews

Can't find what you're looking for?

Get help and learn more about the design.