എഴുപതുകളുടെ തുടക്കം. ബോംബെ നഗരത്തിൽ ഏറ്റവും കൂടുതൽ നടീനടന്മാരും സിനിമയുമായി ബന്ധപ്പെട്ടവരും താമസിക്കുന്ന ജുഹു - വില്ലെ പാർളെ സ്‌കീം. രാവിലെ വെറുതെ നിരത്തുകളിലൂടെ നടക്കാനിറങ്ങിയാൽ കാണുക റിഫ്‌ളക്ടേഴ്‌സ് പിടിച്ച് നിൽക്കുന്ന ലൈറ്റ് ബോയ്‌സ് ആണ്. നടീനടന്മാർ, കാമറ, ജനറേറ്റർ വാൻ, ഗാർഡൻ കുടക്കീഴിലിരിക്കുന്ന ഡയറക്ടർ... തെരുവിൽ വച്ച് കാണുമ്പോൾ അന്യോന്യം ഉപചാരവാക്കായി പറയുന്നത് 'എവിട്യാ ഇന്ന് ഷൂട്ടിങ്ങ്' എന്നാണ്. സാങ്കേതികവിദ്യ കലാപരതയെ വല്ലാതെ ആക്രമിക്കാൻ തുടങ്ങിയിട്ടില്ലാത്ത കാലം. നന്മയുടെ അംശങ്ങൾ അപ്പോഴും വിട്ടു പോകാത്ത ആ അന്തരീക്ഷത്തിലാണ് ഞാൻ നോവലിലെ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നത്. അവരുടെ ഓർമ്മയ്ക്കായി ഞാൻ ഈ നോവൽ സമർപ്പിക്കുന്നു....