Jump to ratings and reviews
Rate this book

പൊറ്റാളിലെ ഇടവഴികൾ | Pottalile Itavazhikal

Rate this book
പൊറ്റാളിലെ ഇടവഴികൾ - മലപ്പുറം ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിന്റെ സ്ഥലകാലചരിത്രം അവിടുത്തെ ജീവിതങ്ങളെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന കഥയാണ് ഈ നോവൽ സീരീസിൽ. ദാരിദ്ര്യത്തിന്റെയും സമരങ്ങളുടെയും ഭൂതകാലത്തിൽനിന്നു രാജ്യചരിത്രത്തിലെ പ്രക്ഷുബ്ധമായ ഒരു കാലയളവിലേക്ക് എത്തിച്ചേരുന്ന ഒരു സമൂഹം മാറിമറിയുന്ന ജാതിമതസാമ്പത്തിക സമവാക്യങ്ങളോട് എങ്ങനെ പൊരുതുകയും സമരസപ്പെടുകയും അവയെ അതിജീവിക്കുകയും ചെയ്തു എന്നതിന്റെ ആഖ്യാനമാണിത്.


"നോവൽ ഇന്ന രൂപത്തിലാകണമെന്നുള്ള നിർവ്വചനകളുടെ പ്രസക്തി എന്നേ തീർന്നുകഴിഞ്ഞതാണ്. പത്ര റിപ്പോർട്ടുകൾ, കടുത്ത തത്വചിന്തകളുടെ ലേഖനപരമ്പര, പദപ്രശ്നങ്ങളിലെ വിഷമിപ്പിക്കുന്ന ചതുരക്കള്ളികൾ, കോമാളിയുടെ പേക്കൂത്തും ഭ്രാന്തന്റെ ജല്പനങ്ങളും, സ്ഥലനാമചരിത്രം എന്നീപ്രകാരം ഏതു ഘടനയും നോവലിന് കൈക്കൊള്ളാം. ഈ സ്വാതന്ത്ര്യം തന്നെയാണ് നോവൽ എഴുതുന്നതിലെയും വായിക്കുന്നതിലെയും Novelty. മനുഷ്യൻ അകത്തും പുറത്തും നിരന്തരം വിഭജിക്കപ്പെടുമ്പോൾ യാഥാർത്ഥ്യം എന്തെന്നറിയാനും ഒരു തരം സമഗ്രതക്കുവേണ്ടിയും കൈനീട്ടുന്നതുപോലെയാണ് കലാസൃഷ്ടി. മറ്റുള്ളവരിലൂടെ ജീവിതം നോക്കിക്കാണാനുള്ള ഒരു ശ്രമം. പൊറ്റാൾ എന്നെ ദേശത്തിന്റെ നിഗൂഢമായ കാലങ്ങളും വൈരുദ്ധ്യങ്ങളും ആറു ഭാഗങ്ങളുളള ഈ നോവലിൽ നൂതനമായ ഒരു ഭൂപടവിജ്ഞാനീയമാകുന്നു.”
- നന്ദകുമാർ മേലേതിൽ


"നെടുംപാതകളിൽ നിന്നേറെ വ്യത്യസ്തമാണ് നാട്ടിടവഴികൾ. വളഞ്ഞുപുളഞ്ഞ ഇടവഴികൾ കടന്നുപോകുന്ന ഓരോ ഇടത്തേയും ശ്രദ്ധയോടെ അടയാളപ്പെടുത്തുന്നു. വീടുകൾ, ആളുകൾ, ഗന്ധങ്ങൾ, ബന്ധങ്ങൾ, വൈരാഗ്യങ്ങൾ, കളികൾ, ബഹളങ്ങൾ, വിചാരങ്ങൾ, വികാരങ്ങൾ എന്നിങ്ങനെ പലരുടെ ചിതറിയ ഓർമ്മകളിലൂടെ ഒരു പ്രദേശത്തിന്റെ രേഖാചിത്രം പൂർണ്ണമാകുന്നതെങ്ങനെയെന്ന് പൊറ്റാളിലെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോൾ അനുഭവിക്കാനാകും. അത്തരമൊരു ഇടവഴി നടത്തത്തിന്റെ തെറ്റലും തെന്നലുമാണ് ഈ നോവലിൽ ഒരുക്കിയിരിക്കുന്നത്.”
- ദേവദാസ് ‌വി.എം.

“ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെത്തുടർന്നുള്ള വർഷങ്ങളുടെ പശ്ചാത്തലത്തിൽ കേരളത്തിലെ ഒരു നാട്ടിൻപുറത്തിന്റെ കഥപറയുകയാണ്‌ അഭിലാഷ് ‘പൊറ്റാളി’ലൂടെ. ഒരുപിടി കഥാപാത്രങ്ങളുടെ സ്വഗതാഖ്യാനങ്ങളുടെ പരമ്പരയായിട്ടാണ്‌ നോവൽ ഉരുത്തിരിയുന്നത്. ‘നാനാത്വത്തിൽ ഏകത്വം’ എന്ന സ്വാതന്ത്ര്യാനന്തര മുദ്രാവാക്യത്തിന്റെ തകർച്ച അനുഭവിക്കുന്ന രാജ്യത്തിന്റെ ചെറു പതിപ്പായി മാറുന്നു ഗ്രാമം ഇവിടെ. ഒപ്പം ശിഥിലീഭവിക്കുന്ന പലതുകളിലൊന്ന്‌ ഏകശിലാരൂപമായ ആഖ്യാനവുമാണ്‌. ആ ശൈഥില്യത്തിനുള്ളിൽനിന്ന് ഇണങ്ങിയും പിണങ്ങിയും മുന്നേറുന്ന അസംഖ്യം സ്വതന്ത്രാഖ്യാനങ്ങൾ ഉടലെടുക്കുന്നു. ഓരോന്നും ഓരോ നാട്ടുരാജ്യമാകുന്നു. സ്വന്തം കൊടിയും നാണയവും ചരിത്രവും ഭൂമിശാസ്ത്രവും ഭരണഘടനയും നീതിന്യായവ്യവസ്ഥവുമുള്ള പരമാധികാരറിപ്പബ്ലിക്കുകൾ. ആധികാരികതയുള്ള ദേശഭാഷയുടെയും സൂക്ഷ്മമായ വിശദാംശങ്ങളുടെയും ഉപയോഗംകൊണ്ട് സമ്പന്നമായ ഈ നോവൽ അങ്ങനെ ദേശമെഴുത്തിന്റെ ഉദാത്തമാതൃകകൾ നിലവിലുള്ള മലയാളത്തിനുപോലും പുതുമയായിമാറുന്നു.”
- രാജേഷ് വർമ്മ

"ഓരോ വ്യക്തികളും ഒരുപാടു കഥകൾ പേറുന്നു. വ്യക്തികൾ കൂടിച്ചേരുമ്പോൾ സമൂഹമാകുന്നു. സമൂഹത്തിന്റെ കഥ ഒരു പ്രദേശത്തിന്റെ കഥകൂടിയാണ്. പൊറ്റാളിലെ ഒരുകൂട്ടം ആളുകളിലൂടെ, അവരുടെ ആലങ്കാരികതയില്ലാത്ത പച്ചയായ ജീവിതങ്ങളിലൂടെ, അവർ കടന്നുപോകുന്ന ഭൂപ്രദേശങ്ങളിലൂടെയെല്ലാം വായനക്കാരേയും കടത്തിവിടുന്നു അഭിലാഷ്. ഉത്തരേന്ത്യയിലെ ബാബ്‌റി മസ്ജിദ് പൊളിച്ചുമാറ്റപ്പെടുന്നതോടുകൂടി ഒരു കൊച്ചു ഗ്രാമത്തിലുണ്ടാകുന്ന രാഷ്ട്രീയപരമായ, സാമൂഹ്യപരമായ മാറ്റം കൂടി അടയാളപ്പെടുത്തുന്നുണ്ട് പൊറ്റാളിലെ ഇടവഴികൾ."
- ജുനൈദ് അബൂബക്കർ.

232 pages, Paperback

Published September 1, 2018

17 people are currently reading
108 people want to read

About the author

Abhilash Melethil

5 books285 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
35 (26%)
4 stars
75 (56%)
3 stars
15 (11%)
2 stars
6 (4%)
1 star
1 (<1%)
Displaying 1 - 24 of 25 reviews
Profile Image for RAJESH PARAMESWARAN.
21 reviews26 followers
July 31, 2018
There are a few reasons which make this work very interesting. It is the first work in a series and first work by this author. He has tried his hands at a new way of story telling. But it's not just the novelty of story telling that makes it interesting, it is also about the place and time of the story. If you think the early 90s have been significant in the history of modern india, this snapshot from a remote village in Kerala is worth your time. Happy reading.
Profile Image for Pratheesh Parameswaran.
54 reviews16 followers
July 11, 2019
അഭിലാഷ് മേലേതിലിന്റെ പൊറ്റാളിലെ ഇടവഴികളിലൂടെ സഞ്ചരിച്ചു .ഈ നോവലിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ആഖ്യാനത്തിലെ പുതുമ തന്നെയാണ്.പൊറ്റാളിലെ ഒരു കൂട്ടം ആളുകളിലൂടെ ,അവരുടെ സ്വഗതാഖ്യാനങ്ങളിലൂടെയാണ് ഈ നോവൽ മുന്നോട്ടു പോകുന്നത് .( ഏകദേശം ഇരുപത്തിനാലോളം ആളുകളിലൂടെ)

ബാബറിമസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുള്ള കാലമാണ് ഈ നോവലിന്റെ പശ്ചാത്തലമായി വരുന്നത് .ഇത്തരം സംഭവങ്ങൾ ജനമനസ്സുകളിലും ,സമൂഹത്തിലുമുണ്ടാക്കുന്ന മാറ്റങ്ങളെ സൂക്ഷമമായി അടയാളപ്പെടുത്തുന്നു ഈ നോവലിലൂടെ നോവലിസ്റ്റ് .

പൊറ്റാളിലെ ഒരു കൂട്ടം ആളുകളിലൂടെ ,അവരുടെ ജീവിതത്തിലൂടെയും ഭൂപ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ നോവലിന് കൂടുതൽ ആധികാരികത കൈവരുന്നത് ഇത്തരത്തിലുള്ള സംഭവങ്ങൾ എവ്വിധമാണ് ഓരോ സാധാരണക്കാരന്റെയും ,അവനിടപ്പെടുന്ന സമൂഹത്തെയും ബാധിക്കുന്നത് എന്നതിന്റെ സൂക്ഷമ നിരീക്ഷണം കൊണ്ട് കൂടിയാണ് .

ഈ നോവലിന്റെ മറ്റൊരു മുഖ്യ ആകർഷണമായി തോന്നിയത്
- ഈ നോവലിന്റെ ശൈലി സ്വഗതാഖ്യാനങ്ങളായിരിക്കുമ്പോൾ തന്നെ - അവരുടെ പറച്ചിലുകളിൽ ചിലയിടത്തൊക്കെ മറ്റൊരു കഥാപാത്രത്തിലേക്കു നീളുന്ന എന്തെങ്കിലുമൊക്കെയൊരു തുമ്പ് അപ്രതീക്ഷമായി വായനക്കിടയിൽ പ്രത്യക്ഷപ്പെടുന്നത് വളരെ മനോഹരമായ അനുഭവം വായനക്കാരന് നല്കുന്നുണ്ട്...

പൊറ്റാളിലെ ഇടവഴികൾ എന്ന നോവലിലൂടെ മലയാളനോവൽ സാഹിത്യത്തിലേക്ക് ഒരുപുതിയ മാതൃക കൂടി എഴുതി ചേർത്തിരിക്കുന്നു അഭിലാഷ് ...
Profile Image for Jazaarudheen MP.
3 reviews4 followers
July 25, 2018
പൊറ്റാളിലെ ഇടവഴികൾ

സ്ഥലത്തെ / അവിടുത്തെ ജീവിതങ്ങളെ സംബന്ധിക്കുന്ന രചനകൾ മലയാളത്തിൽ ഏറെയുണ്ടായിട്ടുണ്ടല്ലോ. ഖസാക്കും മയ്യഴിയും ആയുസിൻറെ പുസ്തകവും ഒരു ദേശത്തിൻറെ കഥയുമെല്ലാം ഉദാഹരണങ്ങൾ. ഈ വകുപ്പിൽ എഴുതപ്പെടുന്ന കൃതികളിൽ മിക്കതും മുൻ മാതൃകകളുടെ കേവലാവർത്തനങ്ങളാവാറുണ്ട���. പൊറ്റാളിലെ ഇടവഴികൾ വ്യത്യസ്തമാവുന്നത് ഇവിടെയാണ് - ഇതിന് കുറഞ്ഞപക്ഷം മലയാളത്തിലെങ്കിലും മുന്മാതൃകകളില്ല. നെടുംപാതകളൊഴിവാക്കി ഇടവഴികളിലൂടെയാണ് പൊറ്റാളിൻറെ നടത്തം. നെടുംപാതകളിലല്ല, മറിച്ച് ആളൊഴിഞ്ഞ ഇടവഴികളിലെത്തുമ്പോളാണല്ലോ മനുഷ്യർ പലപ്പോഴും അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തുന്നത്.

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വളരെ സവിശേഷമായൊരു കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവവികാസങ്ങൾ ഇന്ത്യയുടെ മൊത്തം സാമൂഹ്യമനസ്സിനെ എങ്ങിനെ ബാധിച്ചുവെന്ന് നോവലിൽ കാണാം.
പൊറ്റാൾ പോലൊരു ചെറിയ ഗ്രാമത്തെ, അവിടുത്തെ കളിയിടങ്ങളെ, സാധാരണ ജനങ്ങളുടെ ഇടകലർന്നുള്ള ജീവിതത്തെ പോലും ഈ സംഭവം സ്വാധീനിക്കുന്നുണ്ട്.
കളിക്കളത്തിലെ തർക്കങ്ങൾ അതിന്റെ സ്വാഭാവികമായ അതിരുകൾ ലംഘിക്കാൻ തുടങ്ങി. അവയ്ക്ക് ജാതിയുടെയും മതത്തിന്റെയും നിറം ലഭിച്ചു. കൈയിൽ ചരട് കെട്ടിയവരും താടിക്കാരുമൊക്കെ പൊറ്റാളിൽ നിറഞ്ഞ് തുടങ്ങിയത്തിന് ശേഷമാണ് ഇതൊക്കെ സംഭവിക്കാൻ തുടങ്ങിയതെന്ന് നോവലിൽ പറയുന്നുണ്ട്.

ഒരു കൂട്ടം വ്യക്തികളുടെ സ്വഗതാഖ്യാനങ്ങളിലൂടെ കഥ പറയുന്ന രീതിയാണ് നോവലിൽ സ്വീകരിച്ചിരിക്കുന്നത്. പാമുക്കിൻറെ My name is Red- ിലൊക്കെ കണ്ടിട്ടുള്ളതുപോലെ, ഒരേ സംഭവത്തിന്റെ പല ഭാഗങ്ങൾ പല വ്യക്തികളിലൂടെ പറഞ്ഞ് മുഴുമിപ്പിക്കുകയോ, ഒരേ ഭാഗം തന്നെ പല വ്യക്തികളുടെ വീക്ഷണത്തിൽ നിന്നുകൊണ്ട് അവതരിപ്പിക്കുകയോ ചെയ്യുന്നു. കഥ നടക്കുന്ന ചരിത്ര സന്ദർഭത്തിന്റെ പ്രത്യേകതകൊണ്ട് ഈ ആഖ്യാനരീതി വളരെ പ്രധാനമാണുതാനും.
നോവലിൽ കാലത്തിന്റെ സഞ്ചാരം രേഖീയമല്ല. വ്യക്തികളുടെ ചിന്തകളായതുകൊണ്ട് കഥ മുന്നോട്ടും പിന്നോട്ടുമെല്ലാം യഥേഷ്ടം സഞ്ചരിക്കുന്നുണ്ട്. പല കഥകൾക്കും ഉപകഥകളുണ്ട്. ചിലത് മിത്തുകളിലേക്കും നീളുന്നുണ്ട്. കഥാപാത്രങ്ങൾ ഓർത്തെടുക്കുകയോ എഴുത്തുകാരനോട്/വായനക്കാരനോട് സംവദിക്കുകയോ ചെയ്യുന്നതുപോലെയാണ് എഴുത്തിൻറെ ശൈലി. അതുകൊണ്ട് സംസാരഭാഷയിൽ തന്നെയാണ് നോവൽ എഴുതപ്പെട്ടിരിക്കുന്നത്. ചെറിയ വാക്യങ്ങൾ, സാധാരണമായ ശൈലികളും പ്രയോഗങ്ങളും. നോവലിൻറെ ഘടനയ്ക്ക് ചേരാത്ത വിധം വർണ്ണനകളോ തത്വചിന്തകളോ ഇല്ല. എന്നാൽ മനുഷ്യർ സംസാരിക്കുമ്പോൾ സ്വാഭാവികമായി കടന്നുവരുന്നവ നോവലിൽ ഉടനീളമുണ്ട്.

ആളുകളുമായി അധികം ഇടപഴകാറില്ലായിരുന്ന, അധ്യാപകനായ, അജിത്തിന്റെ അച്ഛൻ, പെട്ടെന്ന് വർഗീയതയുടെ ചേരിയിലെത്തിയതെങ്ങിനെയെന്ന് നോവലിൽ വിശദീകരിക്കുന്നുണ്ട്. നിരക്ഷരരായ മനുഷ്യരിലൂടെയല്ല, മറിച്ച് അഭ്യസ്തവിദ്യരായ ഇത്തരം മധ്യവർഗ്ഗക്കാരിലൂടെയാണല്ലോ ഗ്രാമങ്ങളിൽ വർഗീയത അതിന്റെ വിത്തുപാകിയത്. രഥയാത്രയെ തുടർന്നുള്ള കാലത്ത് മധ്യവർഗ്ഗ കുടുംബങ്ങളിലേക്ക് ഇത്തരം ആശയങ്ങൾ കടന്നുവന്നത് എങ്ങിനെയെന്ന് അജിത്തിന്റെ കണ്ണുകളിലൂടെ നമുക്ക് കാണാൻ സാധിക്കും. സമീറിന്റെ മൂത്താപ്പയെ പോലുള്ളവർ ഭൂരിപക്ഷ സമുദായം എന്തുവിലകൊടുത്തും പള്ളി സംരക്ഷിക്കുമെന്ന് വിശ്വസിച്ചിരുന്നു. എന്നാൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ടത്തിന് ശേഷം ആളുകൾക്ക് ഇത്തരം നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെടുകയും അവർ അക്കാലത്ത് മുളച്ചുപൊന്തിയ കൂടുതൽ വർഗീയമായ ചില സംഘടനകളിലേക്ക് ചുവടുമാറുകയും ചെയ്തു. നയനയുടെ അമ്മയെ പോലുള്ളവർ, മുസ്ലിംകളുടെ ദുഃഖത്തിൽ അവരോടൊപ്പം നിൽക്കണമെന്ന് വിശ്വസിക്കുകയും പിന്നീടുള്ള അവരുടെ പ്രസംഗങ്ങളിൽ മതനിരപേക്ഷതയെ കുറിച്ച് കൂടുതൽ സംസാരിക്കുകയും ചെയ്തിരുന്നതായി നയന ഓർക്കുന്നു.

വളരെ മുഴക്കത്തിൽ തന്നെയാണ് പൊറ്റാൾ രാഷ്ട്രീയം പറയുന്നത്. ബാബറി മസ്ജിദ് തകർക്കപ്പെട്ടത്തിനെ തുടർന്നുണ്ടായ അരക്ഷിതമായ കാലത്ത് പാണക്കാട് തങ്ങളും ഇ.എം.എസും പ്രസംഗിക്കാൻ വന്നതിനെ കുറിച്ചും, താടിയും തൊപ്പിയും കണ്ണടയുമുള്ള തീപ്പൊരി പ്രാസംഗികൻ സമുദായ നേതൃത്വത്തിന്റെ കഴിവില്ലായ്മക്കെതിരെ ആഞ്ഞടിച്ചതിനെ കുറിച്ചും നോവൽ പറയുന്നുണ്ട്. പൊറ്റാളിലെ കഥാപാത്രങ്ങൾക്ക് രാഷ്ട്രീയമുണ്ട്. അത് അവരുടെ സംസാരത്തിൽ കടന്നുവരുന്നുമുണ്ട്. നോവലിൽ എവിടെയും എഴുത്തുകാരൻ സംസാരിക്കുന്നില്ല. സംസാരിക്കുന്നത് കഥാപാത്രങ്ങളാണ്. എഴുത്തുകാരൻ കഥാപാത്രങ്ങളെകൊണ്ട് രാഷ്ട്രീയം സംസാരിപ്പിക്കുന്നു. അയാൾ മാത്രം പിടിതരാതെ മാറി നിൽക്കുന്നു. നെല്ലും പതിരും വായനക്കാരന് വേർതിരിക്കാം.

പൊറ്റാളിൽ കഥാപാത്രങ്ങൾ കടന്നുവരികയും കഥപറഞ്ഞ് തുടങ്ങുകയും ചെയ്യുന്ന രീതി വ്യത്യസ്തമാണ്. ദേശത്തെയോ കഥാപാത്രങ്ങളെയോ അവരുടെ ഭൂതകാലത്തെയോ വായനക്കാരന് പരിചയപ്പെടുത്താൻ എഴുത്തുകാരൻ തയ്യാറാവുന്നില്ല. അയാൾക്ക് മുൻപോ ശേഷമോ സംസാരിക്കുന്ന കഥാപാത്രങ്ങളുടെ ആഖ്യാനങ്ങളിലൂടെയാണ് നമ്മൾ അയാളുടെ വ്യക്തിത്വത്തെ ചികഞ്ഞെടുക്കേണ്ടത്. ആദ്യത്തെ ഏതാനും പേജുകൾക്ക് ശേഷം മാത്രമേ ഈ കൂട്ടിയോജിപ്പിക്കൽ സാധ്യമാവുകയുള്ളു. ഘടനാപരമായ ഇത്തരം സവിശേഷതകൾ തുടക്കത്തിൽ വായന ദുഷ്കരമാക്കും. അതിനെ അതിജീവിച്ചാൽ മികച്ച വായനാനുഭവമാണ് പൊറ്റാൾ.

ജീവനുള്ള കഥാപാത്രങ്ങളാണ് പൊറ്റാളിൽ. സ്വഗതാഖ്യാനങ്ങളിലൂടെ മാത്രം മുന്നോട്ടുപോവുന്ന നോവലാണെങ്കിലും, വായനയുടെ അന്ത്യതത്തിൽ ഓരോ കഥാപാത്രത്തിന്റെയും വ്യക്തമായ ചിത്രം - രാഷ്ട്രീയവും വ്യക്തിത്വവുമെല്ലാം - വായനക്കാരന് ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അഭിലാഷ് അഭിനന്ദനം അർഹിക്കുന്നു.

നോവലിന്റെ ആദ്യഭാഗങ്ങളിൽ കഥ പുരോഗമിക്കുന്നത് റിയാസിലൂടെയാണെന്ന് പറയാം. ചെങ്കൊടി പിടിച്ച ആദ്യ പൊറ്റാളുകാരൻ മണ്ണിൽ മുഹമ്മദിന്റെ മകനാണ് റിയാസ്. നമ്മൾ പലയിടങ്ങളിൽ കണ്ടുമുട്ടിയിട്ടുള്ള ദേഷ്യക്കാരനായ ചെറുപ്പക്കാരൻ. ഷിഹാബിന്റെ വാക്കുകളിൽ - തൂവാല കുടയുമ്പോഴും ഉടുപ്പ് നീർത്തുമ്പോഴും നിറയുന്ന മണ്ണുമണമാണ് അവന്റെ ഉപ്പ. ചാണക്കത്തിയിലെ കാട് മുഴുവൻ വെട്ടി പുരവെച്ച് മണ്ണിൽ പൊന്നുവിളയിച്ച ഉപ്പ ഓരോ ശ്വാസത്തിലും വിളിക്കും, എന്റെ മണ്ണേ എന്ന്. റിയാസ് പൊറ്റാൾ പാടത്ത് കളിക്കാനെത്തിയ കാലത്ത് അവരുടെ കളിക്ക് പുതിയ മാനങ്ങൾ കൈവന്ന് കഴിഞ്ഞിരുന്നു.
റിയാസും ഉമ്മുവും തമ്മിലുള്ള പ്രണയം മനോഹരമാണ്. കാലത്തിന് മുൻപേ നടന്ന മനുഷ്യനാണെങ്കിലും മകന്റെ പ്രണയത്തോട് വളരെ പരിഹാസ്യമായ രീതിയിലാണ് മണ്ണിൽ മുഹമ്മദ് പ്രതികരിക്കുന്നത്. പൊതുബോധത്തിന് ഉൾകൊള്ളാനാവാത്ത വിവാഹമായതുകൊണ്ട്, വിവാഹ ശേഷം അവരുടെ ജീവിതം അരക്ഷിതാവസ്ഥയിലാവുന്നുണ്ട്. ഒറ്റപ്പെടുത്തലിനും നാട്ടുകാരുടെ പരിഹാസത്തിന് പാത്രമാവുന്നുണ്ട്.

മഹാരാജാസിൽ സഖാവ് അഭിമന്യു വർഗീയശക്തികളാൽ കൊല്ലപ്പെട്ട അതേ ആഴ്ചയിലാണ് യാദ്രിശ്ചികമായിട്ടാണെങ്കിലും ഈ പുസ്തകം വായിച്ച് തുടങ്ങുന്നത്. അഭിമന്യുവിനെപോലെ എപ്പോഴും പുഞ്ചിരിച്ചുകൊണ്ട് നടക്കുന്ന ഇടതുസംഘടനയിൽ പ്രവർത്തിച്ചതിന്‌ വർഗീയശക്തികൾ കൊന്നുകളയുന്ന ഒരു ചെറുപ്പക്കാരാനുണ്ട് പൊറ്റാളിൽ. ഷിഹാബ്. നോവലിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം എഴുത്തുകാരനും കാമുകനുമായ ഷിഹാബാണ്.
He was everywhere, like the evening hour.
നോവലിൽ എഴുത്തുകാരൻ അയാൾക്കുവേണ്ടി സംസാരിക്കാൻ ഒരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത് സാധാരണയാണല്ലോ. പ്രത്യേകിച്ചും ആദ്യ നോവലിൽ. പൊറ്റാളിൽ പൂർണാമയ അർത്ഥത്തിൽ ഇങ്ങനെയൊരു കഥാപാത്രം ഇല്ല. പക്ഷെ ഷിഹാബിന്റെ കുറിപ്പുകളായി അവതരിപ്പിക്കുന്നത് പലതും അഭിലാഷിന്റെ തന്നെ പഴയ കവിതകളാണ്. ഷിഹാബിന്റെ കുറിപ്പുകളിലൂടെയാണ് പൊറ്റാളിന്റെ ഭൂതകാലത്തിലേക്ക് നമ്മൾ സഞ്ചരിക്കുന്നത്. വളരെ നൊസ്റ്റാൾജിക് ആണ് ഈ കുറിപ്പുകൾ. ഈ ഭാഗത്തെ എഴുത്തിന്റെ ശൈലി നോവലിന്റെ പൊതു ശൈലിയിൽ നിന്ന് വ്യത്യസ്തമാണ്. ഷിഹാബിനെ പോലെ കാല്പനികനായ ഒരാൾ എഴുതുന്നതുപോലെയാണിവിടെ. കഥകളും ഉപകഥകളുമൊക്കെയായി പൊറ്റാളിന്റെ ചിത്രം പൂർണ്ണത കൈവരിക്കുന്നത് ഇവിടെയാണ്.
ഷിഹാബ് നയനയോടുള്ള തന്റെ പ്രണയം സഹോദരിയോട് ആദ്യമായി പങ്കുവയ്ക്കുന്ന രംഗവും അതിനോട് സഹോദരിയുടെ പ്രതികരണവുമൊക്കെ മനോഹരമായി തോന്നി. ഷിഹാബും നയനയും തമ്മിലുള്ള പ്രണയം ആഴമേറിയതാണ്. പ്രണയത്തിനപ്പുറം ബൗദ്ധികവും രാഷ്ട്രീയവുമായ അടുപ്പം അവർക്കിടയിലുണ്ട്.
ബാബ്‌റി മസ്ജിദ് തകർക്കപ്പെട്ടത്തിന് ശേഷം പൊതുവിൽ മുസ്ലിം മനസിലുണ്ടായ അരക്ഷിത ബോധം ഷിഹാബിലും കാണാം. തന്റെ മുസ്ലിം സ്വത്വം പ്രണയത്തിന് തടസ്സമാവുമോ എന്ന് അയാൾ ഭയപ്പെടുന്നുണ്ട്.
രാത്രിയിൽ ഏകാന്തനായി ഇടവഴിൽവെച്ചാണ് ഷിഹാബ് കൊല്ലപ്പെടുന്നത്. ഏതൊരു കഥ പറച്ചിലുകാരനെയും പോലെ കഥ പൂർത്തിയാക്കാനാവാതെ തന്നെയാണ് അവനും അവസാനിക്കുന്നത്.

ശക്തമായ സ്ത്രീകഥാപാത്രങ്ങളാണ് നയനയും അമ്മയും. തികഞ്ഞ രാഷ്ട്രീയ ജീവികൾ. നയനയുടെ ബലം അമ്മയായിരുന്നു. അമ്മയുടെ ബലം രാഷ്ട്രീയവും. ബാബറി മസ്ജിദ് തകർക്കപ്പെട്ട ശേഷം ഷിഹാബിൽ പെട്ടെന്നുണ്ടായ അപകർഷതാബോധത്തെ വളരെ പക്വതയോടെയാണ് നയന കൈകാര്യം ചെയ്യുന്നത്. ഷിഹാബിന്റെ മരണശേഷവും നയനയിൽ അവന്റെ പ്രണയം ബാക്കി നിൽക്കുന്നുണ്ട്. ചുണ്ടിലൊരു ചിരിയുമായി എവിടെയെങ്കിലും അവൻ കാത്തുനിൽക്കുന്നുണ്ടാവുമെന്ന് പ്രതീക്ഷവെക്കുന്നുണ്ട് നയന.

രാജേഷും പ്രദീപും ഗ്രാമങ്ങളിൽ നമ്മൾ സ്ഥിരം കണ്ടുമുട്ടുന്ന വ്യക്തികളാണ്. ഇടതുപക്ഷക്കാരാണ്, സാധാരണക്കാർക്കിടയിൽ പ്രവർത്തിക്കുന്നവരാണ്. പൊറ്റാളിലേക്ക് വർഗീയത പലരൂപത്തിൽ കടന്നുവരുന്നതും, കളിയിടങ്ങളിൽ പോലും ജാതിയും മതവുമൊക്കെ വേരുറപ്പിക്കുന്നതും അവർ നിസ്സഹായരായി കാണുന്നുണ്ട്.
അജിത്തിലൂടെയും രാജീവിലൂടെയും നമ്മൾ കാണുന്നത് രഥയാത്രയുടെ കാലത്ത് ഇന്ത്യ ഒട്ടാകെ ശക്തിപ്രാപിച്ച വർഗീയ സംഘടന പൊറ്റാളിൽ എങ്ങിനെ വേരുറപ്പിച്ചുവെന്നാണ്.
ഷാജിറിന്റെയും ഷബീറിന്റെയും കഥയിൽ 92ന് ശേഷം ഉദയം കൊണ്ട പുത്തൻ വർഗീയ പ്രസ്ഥാനങ്ങൾ എങ്ങിനെ ക്യാമ്പസുകളിൽ പിടിമുറുക്കിയെന്ന് വിശദീകരിക്കുന്നുണ്ട്.

മതേതര മൂല്യങ്ങൾ തച്ചുടക്കപ്പെടുന്ന വർത്തമാനകാല ഇന്ത്യയുടെ ചെറുപതിപ്പായി മാറുകയാണ് പൊറ്റാൾ എന്ന ഗ്രാമം.
വർഗീയതകൾ പരസ്പരം കൊന്നും തിന്നും വളരുന്നതെങ്ങിനെയെന്ന് നോവലിൽ വിശദീകരിക്കുന്നുണ്ട്. ഭക്ഷ്യ ശൃംഖല പോലെയാണത്. ഒന്ന് മറ്റൊന്നിന് പിറകെയോടുന്നു. ഒടുവിലായിപ്പോയതിനെ പിടിച്ചുതിന്നുന്നു. മൃഗങ്ങൾക്കിത് വിശപ്പിൻറെ പ്രശ്നമാണ് എന്നെങ്കിലും പറയാം. മനുഷ്യർക്കിത് ഒരുതരം കളിയാണ്.

എന്തായാലും മലയാള സാഹിത്യത്തിന് പുതിയൊരു ആഖ്യാനശൈലി സമ്മാനിച്ചിരിക്കുകയാണ് അഭിലാഷ് മേലേത്തിൽ. പുതിയൊരു എഴുത്തുകാരൻ വരവറിയിച്ചിരിക്കുകയാണ്.
Profile Image for Sharon Pradeep.
10 reviews3 followers
March 10, 2020
ദേശങ്ങളുടെ കഥ പറയുക എന്നത് ഒറ്റപ്പെട്ട മനുഷ്യരുടെ കഥ പറയുന്നതിലും ദുഷ്‌കരമാണ്. ഒന്നാമത് ആരും ഒറ്റപ്പെട്ടവരല്ല, ബന്ധങ്ങളും ബന്ധനങ്ങളുമുണ്ട്. അതില്‍ നിന്ന് ചിലതിനെ അറുത്ത് മാറ്റി എഴുതുന്ന കഥകളുടെ മാറ്റ് കൂടും അതിനാഴമുണ്ട്. എന്നാല്‍ ഈ ബന്ധങ്ങളെ നിലനിര്‍ത്തുകയും കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ആഴം കൊടുക്കുകയും ചെയ്യുക എന്നത് അയാസകരമായി പൊറ്റാളില്‍ നിര്‍വ്വഹിച്ചിട്ടുണ്ട്. പൊറ്റാള്‍ ഒരു റിയാസിന്റെ ഒരു ദിലീപിന്റെ കഥായവുന്നില്ല, അതേ സമയം അവരുടെ കൂടെ ആവുന്നുമുണ്ട്.

ദേശങ്ങളുടെ കഥകളില്‍ മറ്റൊന്ന് കാലചക്രത്തിന്റെ കറക്കമാണ്. ഒരു നിശ്ചിത കാലത്തില്‍ നിശ്ചിത സമയത്ത് സംഭവിക്കുന്നതല്ല ദേശത്തെ പറ്റിയുള്ള കഥകള്‍. അതൊരു വലിയ ചരിത്രപ്രക്രിയയാണ്. സുന്ദരികളും സുന്ദര്‍ന്മാരില്‍ ഉറൂബ് ഖിലാഫത്ത് മുതല്‍ രണ്ടാം ലോകമഹായുദ്ധം വരെ ഉള്ള കാലചക്രത്തിന്റെ കറക്കം അവതരിപ്പിക്കുന്നുണ്ട്. അഭിലാഷിന്റെ നോവലിലും ഈ കാലമാറ്റം പ്രകടമാണ്. ബാബറി പള്ളി പൊളിക്കുന്നത് അതുണ്ടാക്കുന്ന മാറ്റങ്ങള്‍, കേരള രാഷ്ട്രീയത്തിലെ സ്ഥിതിവിശേഷങ്ങള്‍, വിദ്യാഭ്യാസം സാര്‍വത്രികമാകുന്നത് തുടങ്ങിയ സാമൂഹ്യപ്രക്രിയകളുടെ ഒഴുക്ക്, ഒരു കാലനുഭവം നോവലില്‍ ഉണ്ട്. അവസാന ഭാഗങ്ങളില്‍ അതിന് ചില അപൂര്‍ണ്ണതകള്‍ തോന്നുമ്പോഴും.

Profile Image for Vishnu.
8 reviews
August 3, 2018
ഏകദേശം അമ്പത് മീറ്റർ നീളമുള്ള പൂഴി റോഡ്, മൂന്ന് വീടുകൾ, സാമാന്യം വീതിയുള്ള ഒരു തോടിന് കുറുകെയുള്ള തടിപ്പാലം, അരയേക്കറോളം വരുന്ന വീടില്ലാത്ത പറമ്പ്, പിന്നെ കായലോരത്ത് കൂടിയുള്ള മുക്കാൽ കിലോമീറ്റർ ദൂരം, അതിൽ ഇടവഴികളുണ്ട്, വീടുകളുടെ പിന്നാമ്പുറങ്ങളുണ്ട്.. ചെറിയ തോടുകളുണ്ട്, അതിന് കുറുകേ തെങ്ങിൻതടി മുറിച്ചിട്ടിരിക്കും. രണ്ടു കരകളിലും ശീമക്കൊന്ന പത്തൽ നാട്ടി കയർ കെട്ടിയിട്ടുണ്ടാകും, വീഴാതെ പിടിക്കുവാൻ.

ഇരുപത് കൊല്ലം മുൻപ് വരെ ഞാൻ അമ്മ വീട്ടിലേക്ക് പോകുന്ന വഴിയാണ് മേലെ പറഞ്ഞത്. ആ വഴികളിൽ ഞാൻ മറന്നു തുടങ്ങിയ, നിറഞ്ഞ ചിരിയോടെയും, കുരത്തക്കേട് കാട്ടുമ്പോൾ കണ്ണ് മിഴിച്ചും എതിരേറ്റിരുന്ന ചേച്ചിമാരും അമ്മാമ്മമാരും ഉണ്ടായിരുന്നു. അവർക്കെല്ലാം ഒരോ കഥകളും. [[ എഴുതാനറിയാത്തതു കൊണ്ട് മാത്രം ഞാൻ എഴുതി വെറുപ്പിക്കാത്തതാണ്. :) ]] ഒരു ക്രിക്കറ്റ് ഗ്രൗണ്ടും, ഫുട്ട്ബോൾ ഗ്രൗണ്ടും ഉണ്ടായിരുന്നിടത്ത് ഇന്ന് വീടുകളായി.

എന്നെ ഇതെല്ലാം ഓർമ്മിപ്പിച്ച ഒരു പുസ്തകമാണ് പൊറ്റാളിലെ ഇടവഴികൾ.ഭൂപ്രകൃതികൾ വിവരിക്കുന്നതെല്ലാം ഓരോ കഥാപാത്രങ്ങളുടെ സ്വാഗതാഖ്യാനങ്ങളായിട്ടാണ്. നോവൽ മുഴുവൻ അങ്ങനാണ്.ബാബർ ഈ മസ്ജിദ് പൊളിച്ച കാലഘട്ടമാണ് പശ്ചാത്തലം. അത് സൂചിപ്പിച്ചിരിക്കുന്നതെല്ലാം വളരെ നന്നായിട്ടാണ്. ചിലയിടത്ത് ആഖ്യാനങ്ങളുടെ നീളം കുറയുന്നത് വായനയുടെ ഒഴുക്കിനെ ബാധിച്ചപോലെ തോന്നി.നാല് ഭാഗങ്ങളുള്ള നോവലിന്റെ ആദ്യ ഭാഗമാണിത്. തൊണ്ണൂറുകളിൽ കുട്ടിക്കാലം ആഘോഷിച്ചവർക്ക് ഒരുപാട് ആസ്വാദ്യകരമാവുന്ന പുസ്തകം.
Profile Image for Prabhazacharias85.
23 reviews34 followers
March 13, 2019
This novel is set in the nineties in the general context of the Babri Masjid Demolition. In a butterfly effect sort of way, this novel follows how the event of the demolition affects people in a small town called Pottal. The writing style is quite new to Malayalam where the narrative develops through the perspectives of a large group of people. It took me a while to get into the text because of the use of multiple perspectives. I am not a fan of multiple perspectives in fiction even if it is three or four characters. Following twenty or so people was tough for me; I had to make notes to differentiate people for the first 50 pages or so. Since I know the author to be one who makes fabulous sketches, I wish he had included character sketches to go with the text. That small identification glitch apart, the world was detailed. I also think this work explores the ‘regional’ very well in a new way. I haven’t read a lot of novels where nineties act as a historical period. It was an interesting reading experience.
Profile Image for Najimudin.
6 reviews2 followers
January 31, 2019
"ദിലീപേ, ഗ്രൗണ്ടിലെ കാര്യം ഗ്രൗണ്ടില്, യ്യ് അത് ഇങ്ങണ്ട് ഏറ്റി കൊണ്ടോരരുത്..." വല്ല്യ അടികൾ ഒഴിഞ്ഞ് പോയിരുന്ന ഈ സ്റ്റേറ്റ്മെന്റിന് വല്ല്യ പ്രസക്തിയുണ്ടായുന്നു. എല്ലാ കളികളെയും കളിക്കളങ്ങളിലവസാനിപ്പിക്കാൻ കഴിയാത്ത തീക്കളികളാവുന്നു..

രണ്ട് തവണ തുടങ്ങി വെച്ച് മുന്നോട്ട് പോവാൻ കഴിയാതെ അടച്ച് വെച്ചതായിരുന്നു. വായിക്കപ്പെടാതെ പോവുമായിരുന്നു അനേകം പുസ്തകളിലൊന്ന്!
പരിമിതമായ മലയാള നോവൽ അനുഭവങ്ങളിൽ വളരെ വേറിട്ട് നിൽക്കുന്ന ആഖ്യാന രീതി. ഒരു പക്ഷേ അതായിരിക്കാം ആദ്യത്തിൽ മെരുങ്ങാനൊതുങ്ങാതെ നിന്ന ഒന്ന് പിന്നീടൊരു ഡോക്യുമെന്റെറി പോലെ പൊറ്റാളിന്റെ അനുഭവലോകത്തേക്ക് വഴിനടത്തിയത്.

പൊറ്റാൾ ഒരു പ്രദേശമല്ല. അനേകം ആവർത്തനങ്ങളുള്ള ഒട്ടനവതി ഗ്രാമങ്ങളിലൊന്നാണ്. മനുഷ്യനെ രണ്ടായി തിരിച്ച ബാബരിയുടെ പാശ്ചാത്തലത്തിൽ അവധാനപൂർണ്ണമായ നീരീക്ഷണം ഈ നോവൽ സാധ്യമാക്കാൻ അഭിലാഷിനെ സഹാഹിച്ചു എന്ന് കരുതുന്നു. ഒട്ടനവതി 'ജീവിത' സംഭാഷണങ്ങൾ കൊണ്ട് വ്യത്യസ്തമാവുന്ന ഇതിന്റെ തുടർച്ചകൾക്കായി കാത്തിരിക്കുന്നു.

നന്ദി അഭിലാഷ്!
9 reviews1 follower
April 17, 2019
One of the best Malayalam novels i have read in the recent past. It provides high novelty in its structure. The novel is set in the backdrop of the collapse of Babri Masjid and its effect in a small town called Pottaal. The story is unfolded through the jourrneys of multiple young characters and these characters stay in our mind after the read. Highly recommended.!! Waiting for the second book in the series.
Profile Image for Dyvia Jose.
12 reviews14 followers
May 27, 2023
അഭിലാഷിന്റെ "പൊറ്റാളിലെ ഇടവഴികൾ Part 1” വായിച്ച് തീർന്നപ്പോൾ, കഥാപാത്രങ്ങളായി  വരുന്ന പലരെയും നമുക്കു ചുറ്റും കണ്ടിട്ടുണ്ടല്ലോ എന്ന തോന്നൽ വായനയിലുടനീളം ഉണ്ടായിരുന്നു.

ഗൂഗിൾ മാപ്പിലൂടെ കാണുന്ന ഒരു പ്രദേശത്തിന്റെ ത്രിമാനചിത്രം പോലെ,
പൊറ്റാളിനെ,ആ ദേശത്തിന്റെ മാത്രം പ്രത്യേകതകളിലൂടെ നോവലിസ്റ്റ് വരച്ചിടുന്നുണ്ട്.

മൾട്ടിപ്പിൾ പ്രൊട്ടഗണിസ്റ്റുകളാണ് ഈ നോവലിന്റെ ഹൈലൈറ്റ് എന്ന് പറയാവുന്ന ഒരു സംഗതി.അതിൽ ഏറെയും പുരുഷന്മാർ എന്നത് ഒരു കവലയിൽ കൂടിയിക്കുന്ന ചെറുപ്പക്കാരുടെ സംഭാഷണങ്ങളെ ഓർമ്മിപ്പിക്കുന്ന വിധം നോവലിന് ഒരു പരിവേഷം കൊടുത്തിരിക്കുന്നു.

രണ്ടോ മൂന്നോ സ്ത്രീ കഥാപാത്രങ്ങൾ നയന, കാദിയ, ഉമ്മു, റാബിയ തുടങ്ങിയവർ വ്യക്തമായ വിവരണങ്ങളോടെ കഥയിലുണ്ട്.

ഒരു നാടും നാടിനെ ചുറ്റിപ്പറ്റി വികസിക്കുന്ന സാമൂഹിക - മത-രാഷ്ട്രീയ-സംഭവങ്ങളാണ് പ്രമേയം. അതിൽ അഭിലാഷ് കാണിച്ചിരിക്കുന്ന Genuinity, സരളമായ ഭാഷ, പകുതി പറഞ്ഞ് നിർത്തി, പിന്നെ വേറൊരിടത്തു നിന്ന് ബാക്കി പറഞ്ഞ്, ഒരു നോൺ ലീനിയർ പാറ്റേണിൽ പറഞ്ഞിരിക്കുന്നത്, എല്ലാം, ആദ്യ കുറെ പേജുകളുടെ ശ്രമകരമായ വായനയെ മറി കടക്കാൻ സഹായിക്കുന്നുണ്ട്.

ഫസ്റ്റ് പേഴ്സൻ നരേഷൻ അഥവാ “ഞാൻ”എന്ന രീതിയിൽ പറയുന്ന വിവരണങ്ങൾ, കഥാപാത്രങ്ങളുടെ ഐഡന്റിയെ പൂർണ്ണമായും മനസ്സിലാക്കി വായിക്കേണ്ട അധിക ബാധ്യത വായനക്കാരന് നൽകുന്നുണ്ട്.

ഒരു Multiple Piece Puzzle തരുന്ന കൺഫ്യൂഷനുകളും ക്യൂരിയോസിറ്റിയും പോലെ തന്നെ, കഥാപാത്രങ്ങൾ ചിതറിക്കിടക്കുന്നു. ഇവയെ കൂട്ടിയോജിപ്പാക്കാനായി ബോധപൂർവ്വമായ ശ്രമം വായന ആവശ്യപ്പെടുന്നതാണ് ആദ്യ കുറച്ച് പേജുകൾ.അത് കഴിഞ്ഞാൽ, ഒരു താളം സ്വാഭാവികമായും നോവലിൽ വരുന്നുണ്ട്.

കഥാപാത്രങ്ങളുടെ ബാഹുല്യം കുറയുകയും, ഓരോ കഥാപാത്രങ്ങൾക്ക് പറയാനുള്ളത് ദീർഘിക്കുന്നതും, ഒരു താദാത്മ്യപ്പെടലിന് വായനക്കാരനെ പ്രേരിപ്പിക്കുന്നു.

ഒരു നാടിനെക്കുറിച്ച് പറയുമ്പോൾ, പ്രത്യേകിച്ച് എഴുത്തു രൂപത്തിൽ പറയുമ്പോൾ, നോവലിസ്റ്റ് അനുഭവിച്ചതും കണ്ടതുമായ പരിസരങ്ങളെ വായനക്കാരനിലേയ്ക്ക് ,അതേ രീതിയിൽ  എത്തിക്കുന്ന  പ്രക്രിയ ശ്രമകരമാണ്.ഒരു കൂട്ടം ചെറുപ്പക്കാരിലൂടെയാണ് കഥ വികസിക്കുന്നത്. അവരിലൂടെ, അവരുമായി സഹവർത്തിത്വത്തിൽ വരുന്നവരിലൂടെ വലിയൊരു dimension നോവലിന് കൈവന്നിട്ടുണ്ട്.ഒരു ദേശത്തെ അതിന്റെ തന്മയത്വത്തോടെ അടയാളപ്പെടുത്തിയിരിക്കുന്നു എന്ന് വായനയിൽ  ലളിതമായി തോന്നുകയും , എന്നാൽ, ഒരു എഴുത്തുകാരൻ എന്ന നിലയിൽ ശ്രമകരമായ ഒരു അദ്ധ്വാനം ഓരോ കഥാപാത്രസൃഷ്ടിയിൽ നടത്തുകയും ചെയ്തിട്ടുണ്ട്. ചില കെട്ടുകഥകൾ, പിന്നീട് വിശ്വാസങ്ങളായി പരിണമിക്കുന്നവ, മതങ്ങളും ജാതികളും വ്യക്തി ബന്ധങ്ങളിൽ വരുത്തുന്ന ചലനങ്ങൾ, സ്ത്രീ പുരുഷ ബന്ധങ്ങൾ, സ്വവർഗ്ഗ രതി, ബാലരതി, പ്രണയം എല്ലാം ഉൾക്കൊള്ളുന്ന സമൂഹമായി പൊറ്റാൾ എഴുതി വയ്ക്കപ്പെട്ടിരിക്കുന്നു.

ഒരു plain Narration ന്റെ ബോറടി മാറ്റാൻ ഈ രീതി പുതുമ ഉള്ളതായി തോന്നിയെങ്കിലും, ഓവർ ലാപ്പിംഗ് നോവലിനെ അകാരണമായി ദീർഘിപ്പിക്കുന്ന ഒരു ഇഫക്ടാണ് തോന്നിയത്.
എങ്കിലും, ഇതിലേതായിരിക്കും സത്യത്തിൽ സംഭവിച്ചിട്ടുണ്ടാകുക എന്നൊരു കൺഫ്യൂഷൻ എല്ലാ സംഭവങ്ങൾക്കു പുറകിലും അവശേഷിക്കുന്ന അവസ്ഥയിലാകും വായനക്കാർ.
ഒന്നോ രണ്ടോ മെയിൻ പ്രൊട്ടഗണിസ്റ്റുകൾ മാത്രമാണ് ഉണ്ടായിരുന്നെങ്കിൽ ഈ ഒരു Puzzle വായനക്കാരന് തോന്നാത്ത വിധം നോവൽ പറഞ്ഞവസാനിപ്പിക്കാമായിരുന്നു. പക്ഷേ, നോവലിന് തുടർച്ചയായി മൂന്ന് ഭാഗങ്ങൾ ഉണ്ടെന്നുള്ള കാര്യം ഈ സന്ദേഹങ്ങളെ ന്യായീകരിക്കാവുന്ന ഒന്നായി കാണാവുന്നതും ആണ്.
Profile Image for Sanoop.
18 reviews
May 12, 2020
"ഓർമ്മകളിൽ നിന്ന് പിഴവില്ലാത്ത ചരിത്രത്തിന്റെ സൃഷ്ടി ആരംഭിക്കുന്നു".
ഭൂതം,വർത്തമാനം,ഭാവി......മൂന്നും കേവലമായ ചരിത്രസമസ്യകളല്ല,മറിച്ച് വൈയക്തികമായ അനുഭവപരിസരങ്ങളാണ്.അനേകം കഥാപാത്രങ്ങളുടെ ആത്മഭാഷണങ്ങളിലൂടെ ഒരു ഗ്രാമത്തിന് ഉണ്ടായ പരിണാമങ്ങൾ അവതരിപ്പിക്കുകയാണ് അഭിലാഷ് മേലേതിൽ തന്റെ പൊറ്റാളിലെ ഇടവഴികൾ എന്ന പ്രഥമ നോവലിൽ ചെയ്യുന്നത്.
ഒരു വ്യക്തിയും ഉപരോധിക്കപ്പെട്ട നഗരമല്ല,മറിച്ച് അനുഭവങ്ങളുടെ സഞ്ചികയാണ്.ഈ നോവലിന്റെ ആഖ്യാനരീതി അതു കൊണ്ട് തന്നെ കൗതുകം സൃഷ്ടിക്കുന്നത് സ്വന്തം ഓർമകളുടെ പിൻബലത്തിൽ സംസാരിക്കുമ്പോഴുള്ള വ്യക്തത കുറവിലാണ് എന്ന് തോന്നുന്നു.ഒന്നുകൂടി വ്യക്തമാക്കുകയാണെങ്കിൽ അനുഭവ വിവരണം പലപ്പോഴും സ്വന്തം മുൻധാരണകളുടെ പിൻബലത്തിലായതിനാൽ ചില വ്യക്തത കുറവുണ്ടാകും.പല കഥാപാത്രങ്ങളുടെ വിവരണവും ഇത്തരത്തിൽ പൂർണ്ണമായ ചിത്രം തരുന്നില്ല, മറിച്ച് ചിതറിയ ചിത്രങ്ങളാണ് നൽകുന്നത്.(ഡയറി എഴുതിയിരുന്ന സമയങ്ങളിൽ പലപ്പോഴും ഈ വ്യക്തത കുറവ് ശ്രദ്ധിച്ചിട്ടുണ്ട്.നേരിട്ടുള്ള അനുഭവങ്ങൾ സൃഷ്ടിക്കുന്ന അവ്യക്തതയെ എങ്ങനെ കഥയിലും നോവലിലും ഉപയോഗിക്കാം എന്നും ആ സമയങ്ങളിൽ ചിന്തിച്ചിരുന്നു.അതിന് ഒരുദാഹരണമാണ് ഈ നോവൽ).
ഇത്രയുമാണ് ഈ രചനയുടെ ആഖ്യാനരീതിയെ കുറിച്ച് പറയാനുള്ളത്.
കേരളീയസമൂഹം,ഒരുപക്ഷെ ഇന്ത്യൻസമൂഹം തന്നെ വ്യക്തിയെ നിർവചിക്കുന്നത് ജാതി-മത-രാഷ്ട്രീയ ഘടകങ്ങളുടെ അടിസ്ഥാനത്തിലാണ്.ആ ഘടകങ്ങൾക്ക് ബാബറി മസ്ജിദ് പളളി തകർത്തതു വഴി ഉണ്ടായ പരിണാമങ്ങളും അത് വ്യക്തിബന്ധങ്ങളിൽ സൃഷ്ടിക്കുന്ന ശൈഥില്യവും ആണ് പൊറ്റാളിലെ ഇടവഴികളുടെ കഥാപരിസരം.അഥവാ ഇത് അടിമുടി ഒരു രാഷ്ട്രീയനോവലാണ്.എന്നാൽ കേവല രാഷട്രീയ ജല്പനങ്ങളല്ല, രാഷ്ട്രീയ ജാഗ്രതയാണ് ഈ രചനയുടെ ഉൾക്കാമ്പ്.
മനുഷ്യൻ തന്നെ സ്വയം നിർവചിക്കാൻ ശ്രമിക്കുന്നത് എപ്പോഴും ന്യൂനപക്ഷമായാണ് എന്ന് തോന്നിയിട്ടുണ്ട്(അടുത്തിടെ ഒരു ബാനറിൽ കണ്ട ഒരു വാചകമാണ് എന്ന് തോന്നുന്നു കാരണം. ഒരു പ്രത്യേകസ്ഥലത്തെ പ്രവാസികളായ,അതും പോരാഞ്ഞ് സഖാക്കളായ.......എന്നിങ്ങനെ നീണ്ടു നീണ്ടു പോകുന്ന 4-5 കാറ്റഗറികൾ.ഏതോ ഒരു വാട്സപ്പ് കൂട്ടായ്മയുടേതാണ് ബാനർ.....).
ഇത്തരത്തിൽ സ്വയം ന്യൂനപക്ഷം ആവാനുള്ള വാസന, സ്വയം ഏതെങ്കിലും കാറ്റഗറികളിലേക്ക് ഒതുങ്ങാനുള്ള ശ്രമം പലപ്പോഴും ഇതിലെ കഥാപാത്രങ്ങളും കാണിക്കുന്നുണ്ട്.പാടത്തുള്ള ക്രിക്കറ്റ് കളിയിൽ 2 പ്രദേശങ്ങളായി മാറി മത്സരിച്ചതിൽ നിന്ന് ചെറിയ ചെറിയ ഗ്രൂപ്പുകളായി പലരും മാറുന്നുണ്ട്.അത്തരത്തിൽ സ്വയം ചെറിയ കൂട്ടങ്ങളായി എല്ലാവരും മാറുന്നു,മാറികൊണ്ടിരിക്കുന്നു,നോവലിലുടനീളം.
ഈ രചനയിൽ കല്ലുകടിയായി അനുഭവപ്പെട്ടത്,ഭാഗം രണ്ടും ഭാഗം നാലും മാത്രമാണ്.( അനേകം അധ്യായങ്ങളുള്ള ആകെ മൊത്തം 6 ഭാഗങ്ങളായാണ് നോവൽ തിരിച്ചിട്ടുള്ളത്).മറ്റു 4 ഭാഗങ്ങുമായി പ്രത്യക്ഷത്തിൽ ബന്ധമില്ലാത്ത 2 ഭാഗങ്ങളായാണ് അവ തോന്നിയത്.ആകെമൊത്തം ഒരു നല്ല വായനാനുഭവം.
Profile Image for Rohit Ramakrishnan .
21 reviews3 followers
March 19, 2019
Some books are not for leisurely reading like ”Potalile idavazhikal”. For me the narrative was a totally new experience, and indeed a difficult read. It took a lot of persistence to keep track, but was totally worth in the end. Developed through the monologues of characters, it depicts the story of Potaal and people there, through the times when the secular fabric of the country was torn apart - demolition of Babri Masjid. Since the novelist is a dear friend, any word of praise may be mistaken as flattery. But can’t help saying he has shown immaculate skill in story telling. I will not suggest the book for a casual leader, but it’s a must read for any serious reader.
Profile Image for Abhilash.
18 reviews21 followers
July 11, 2018
“How to tell a shattered story?

By slowly becoming everybody.

No.

By slowly becoming everything.”


നോവലിന്റെ തുടക്കത്തിൽ എഴുത്തുകാരൻ പങ്കുവെയ്ക്കുന്ന മൂന്നു ക്വോട്ടുകളിൽ ഒന്നാണിത് - അരുന്ധതി റോയിയുടേത്. നോവലിൽ ഉപയോഗിച്ചു പോരുന്ന ആഖ്യാനരീതി ഉൾക്കൊള്ളുന്ന ആശയവും ഇതുതന്നെ; ഒരു പിടി കഥാപാത്രങ്ങളുടെ സ്വഗതാഖ്യാനങ്ങളിലൂടെ ഉടലെടുക്കുന്ന ഒരു ഗ്രാമപ്രദേശവും അതിലെ സംഭവ വികാസങ്ങളും അവർ അവതരിപ്പിക്കുന്ന ഓർമ്മകളിലൂടെയും അനുഭവങ്ങളിലൂടെയും ചുരുളഴിയുന്നു. വായനക്കാരൻ എന്നെ പോലെ ഒരു നാഗരികനാണെങ്കിൽ തീർച്ചയായും ഈ നോവൽ വളരെ നന്നായി ആസ്വദിക്കുകയും കൗതുക ഭരിതരാക���കയും ചെയ്യുമെന്നുറപ്പ്. അങ്ങനെയല്ലാത്തവർക്ക് അവരുടെ സ്വന്തം ഗ്രാമീണജീവിതത്തെത്തന്നെ ഓർമ്മിപ്പിച്ചേക്കാം - സെൽഫ്-റിഫ്ലക്ഷന് വരെ അവസരമുണ്ടാക്കിയേക്കാം. രണ്ടു കൂട്ടർക്കും അത്തരമൊരു തിരിഞ്ഞുനോട്ടം അവരവരുടെ ജാതി-മത പരിസരങ്ങളെക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാക്കിയേക്കാം. അത് ഒരു തുടക്കക്കാരൻ നോവലിസ്റ്റിനെ സംബന്ധിച്ച് ഒരു വലിയ വിജയമാണ്. തുടക്കത്തിൽ ആഖ്യാനരീതിയോട് പൊരുത്തപ്പെടാൻ കുറച്ച് വിഷമമുണ്ടായെങ്കിലും (ഓരോ കഥാപാത്രങ്ങളുടെ പിതൃത്വവും താമസസ്ഥലവുമെല്ലാം തുടക്കത്തിലെ ഒരു പേജിൽ ലിസ്റ്റ് ഔട്ട് ചെയ്തിരിക്കുകയാണ്.), വായന തുടരുന്തോറും സുഗമമാകുന്നു. സ്വഗതാഖ്യാനരീതിയ്ക്ക് ഒരു non-linear സ്വഭാവം കൈവരിക്കുന്നതായി കാണാം - സമയരേഖകൾ തമ്മിൽ കവിഞ്ഞുകിടക്കുന്നു. അങ്ങനെ അവ സ്വതവേ ലയിച്ചും തമ്മിൽ ഇഴചേർന്നും പിരിഞ്ഞും ഉണ്ടാകുന്ന കഥയാകുന്നു പൊറ്റാൾ ഗ്രാമത്തിന്റെ കഥ. ആ അർത്ഥത്തിൽ ഒരു സമൂഹത്തിലെ വ്യക്തികളുടെയും അനുഭവങ്ങളുടെയും ഓർമ്മകളുടെയും സ്വപ്നങ്ങളുടെയും ഒരു അമൂർത്ത സംഗ്രഹമാകുന്നു അവർ വസിക്കുന്ന പ്രദേശം.


വിഭജിക്കപ്പെടുന്ന മനുഷ്യരുടെയും കഥയാകുന്നു ‘പൊറ്റാളിലെ ഇടവഴികൾ’. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രം ബാബറി പള്ളിയുടെ തകർച്ചയോടെ രണ്ടായി മുറിയുന്നു. ആ മുറിപ്പാടുണ്ടാക്കുന്ന മനോവിഭ്രാന്തി പൊറ്റാൾ ഗ്രാമവാസികളെയും അലട്ടുന്നു. പതിയെ ആ സമൂഹം രണ്ടു തട്ടുകളായി തിരിയുന്നതും അത് നിസ്സഹായതയോടെ അനുഭവിച്ചറിഞ്ഞ അവരുടെ വാക്കുകളിലൂടെ വായനക്കാരനെയും അമ്പരിപ്പിക്കുന്നു. വിഭജിക്കപ്പെടുന്ന സമുദായ സംഘടനകളും മുളച്ചുപൊന്തുന്ന വർഗീയ സംഘടനകളുമെല്ലാം അവർ പങ്കുവെയ്ക്കുന്ന അനുഭവങ്ങളിൽ ദൃശ്യമാകുന്നു. കൂടാതെ, മരിക്കാത്ത ജാതിസംഘർഷങ്ങളും ജാതി-മതാധിഷ്ഠിത സദാചാരബോധങ്ങളാൽ ഉരുവപ്പെട്ട സമൂഹവും വ്യക്തിയും തമ്മിലുള്ള സംഘർഷങ്ങളും (അതും രാഷ്ട്രീയ വൈരുദ്ധ്യങ്ങളോടെ) അവയുണ്ടാക്കുന്ന അനന്തമായ അസ്വസ്ഥകളും തിക്താനുഭവങ്ങളും, അവയിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നും ശാശ്വത മോചനത്തിനായി പ്രയത്നിക്കുന്ന മനുഷ്യരുടെ കഥയാകുന്നു ഇത്. ഒട്ടുമിക്കവർക്കും ഇതിനുള്ള പരിഹാരം പൊറ്റാൾ ഗ്രാമം വിടുക എന്നതു തന്നെയാണ്. പലർക്കും പൊറ്റാൾ ഒരു പൊട്ടക്കിണറാണ് - വായനക്കാരന് അവരോട് താദാത്മ്യം പ്രാപിക്കാതിരിക്കുവാൻ കഴിയില്ല. അവരുടെയെല്ലാം അനുഭവങ്ങളിലൂടെ സഞ്ചരിക്കുമ്പോഴെല്ലാം അറിയാതെ കണ്ണു നിറഞ്ഞു പോകും.


നോവലിന്റെ തുടക്കത്തിൽ സമർപ്പിച്ചിരിക്കുന്ന മറ്റൊരു ശ്രദ്ധേയമായ ക്വോട്ട് Hebe Uhartന്റെതാണ് : "Don't go thinking that what I'm telling you is something I tell everyone else.” അനുഭവങ്ങളുടെ ഒരു രണ്ടാം പതിപ്പാകുന്നു അവയെക്കുറിച്ചുള്ള ഓർമ്മകൾ. അനുഭവിക്കുന്ന വ്യക്തികൾക്ക് അവരുടെ അനുഭവങ്ങളിലെ തിക്തതയും തീക്ഷണതയും പലപ്പോഴും അവരുടെ വ്യക്തിത്വവും പശ്ചാത്തലവും സമൂഹത്തിൽ അവർക്ക് കൽപ്പിക്കപ്പെട്ട സ്ഥാനവുമനുസരിച്ച് മാറുന്നു. വേദനയ്ക്ക് ഭാഷ ഒന്നേയുള്ളുവെങ്കിലും ഭാഷാ ഡയലെയ്ടുകൾ പോലെയാണ് അവരത് വിവിധ രീതികളിൽ അനുഭവിച്ചു പോരുന്നത്. പലപ്പോഴും അവരനുഭവിക്കുന്ന സുഖദാരിദ്ര്യം തന്നെ അവർ പങ്കുവെയ്ക്കുന്ന ഓർമ്മകളിൽ ഫാന്റസികളായും മിത്തുകളായും പ്രത്യക്ഷപ്പെടുന്നു. സുഖദാരിദ്ര്യ ശമനത്തിനുള്ള മാർഗ്ഗം തന്നെയാകാമതും. ഗോസിപ്പുകളുടെയും റൂമറുകളുടെയും അടിസ്ഥാനം അതുതന്നെയാണല്ലോ, അസ്സൂയ, ശത്രുത എന്ന കാരണങ്ങളൊഴിച്ചു നിർത്തിയാൽ. അത്തരം പ്രവണതകൾ തന്നെ നോവലിലെ പല കഥാപാത്രങ്ങളിലും കാണാം. അനുഭവത്തിന്റെ പല വിധ നിറങ്ങളായി ഒരു ഉടനീള സ്പെക്ട്രത്തിലെന്ന പോലെ വിവിധ പാത്രങ്ങളിലൂടെ പല വർണ്ണങ്ങളായാണ് വായനക്കാരന് അനുഭവവേദ്യമാകുന്നത്. വിവിധ കാഴ്ച്ചപ്പാടുകളിലൂടെയാണ് സംഭവങ്ങൾ ചുരുളഴിയുന്നത്. ആ കാഴ്ച്ചപ്പാടുകളാകട്ടെ അവരുടെ സ്വന്തം ജീവിതാനുഭവങ്ങളാൽ രൂപപ്പെട്ട വിശ്വാസങ്ങളാലും ദർശനങ്ങളാലും നിറം വെച്ചവ. എങ്കിൽപ്പോലും അവയെ എല്ലാം ഒന്നിപ്പിക്കുന്ന സമഗ്രഘടകങ്ങളാകുന്നു യാതനയും അതിൽ നിന്നുള്ള മോചനവും. പങ്കുവെയ്ക്കപ്പെടുമ്പോഴാകട്ടെ ആരോടു പങ്കുവെയ്ക്കുന്നു എന്നതനുസരിച്ച് അവയിൽ മാറ്റങ്ങൾ വരുത്തി അവതരിപ്പിക്കുന്നു. ഒരു വ്യക്തിയുടെ പല മുഖങ്ങൾ അയാളോടിടപെടുന്ന പല വ്യക്തികളിലൂടെയാണ് അറിയുന്നത്. ആ മുഖങ്ങളാകട്ടെ അവ മാത്രമായി ഉപയോഗിച്ച് ഒരു വ്യക്തിത്വത്തെ മുഴുവനായി വരച്ചെടുക്കാൻ കഴിയാതെ പോകുന്നു.


മൊത്തത്തിൽ ഒരു നല്ല വായനാനുഭവം തന്നെയാണ് മേലേതിൽ നമുക്ക് സമ്മാനിക്കുന്നത്. ഒറ്റയിരിപ്പിന് വായിച്ചു തീർക്കാവുന്ന പുസ്തകമാണ്. ലളിതമായ ഭാഷയും എന്നാൽ വർണ്ണനകൾക്ക് യാതൊരു കോട്ടവും സംഭവിക്കാതെ ഉജ്ജ്വലമായ ഭാവനയോടെയാണ് കഥകൾ അവതരിപ്പിക്കുന്നത്. നിരൂപകനായി നമുക്കറിയാവുന്ന മേലേതിൽ എഴുത്തുകാരനിലേക്ക് കുതിച്ചു ചാടുമ്പോൾ അവന്റെ സകല വായനാനുഭവവും എഴുത്തിൽ വളരെ വിദഗ്ധമായി തന്നെ പ്രയോഗിച്ചിരിക്കുന്നു എന്നത് വ്യക്തമാണ്.
8 reviews2 followers
November 19, 2023
Theoretically, I agree with the concept that the sum of histories of all the people of a particular place would make the complete history of that place. As it is, the authorized version of history has its own lacunae as it often emphasizes the ruling/ dominant class. Postmodern history problematizes authorised history for its exclusion of the common man's version. Since the 1950s, there has been a glorification of people's history, grass-root history, history from below etc.
According to its title, the book presents the side streets of a place called Pottal (I assume it's an imaginary region in Malappuram district). If the main road is the authorized and documented history, then these side roads are the undocumented narratives of the common man; which the writer, attempts to document. Maybe that's why the narrative is in the form of a documentary, consisting of monologues of these very ordinary characters. Sometimes, it's in the form of a dramatic monologue, where the presence of a second person is indicated; at other times, they are internal monologues similar to stream of consciousness.
The number of characters in Pottal are too many. I could remember only a few: like Riyas, Shihab, Nayana, Pradeep etc.
This is a book that demands some effort from the reader.
Profile Image for Arjun S.
2 reviews2 followers
October 13, 2018
പൊറ്റാളിലെ ഇടവഴികൾ നടന്നു തീർത്തു.
പൊറ്റാളിൽ പെയ്ത മഴയ്ക്കൊപ്പം പെയ്തു. റിയാസ് ദിലീപിനെ സിക്സ്ന് പറത്തിയപ്പോൾ പൊറ്റാൾപ്പാടത്തിന്റെ അതിരിൽ അകറ്റി നട്ട തെങ്ങിൻ തോപ്പിലിരുന്ന് അത്ഭുതം കൂറി, പിന്നീട് ആർത്തുവിളിച്ചു...

പെങ്ങളുടെ വീട്ടിൽ നിന്നും ഇറങ്ങി ഷിഹാബിനൊപ്പം ഓടുമ്പോൾ വഴിയരികിലെ ഏതോ വീടുകളിൽ നിന്ന് റേഡിയോയോ ടിവി യോ ഒക്കെ പ്രവർത്തിപ്പിക്കുന്നതിന്റെ ശബ്ദങ്ങൾ, കുട്ടികളുടെ കരച്ചിലും ബഹളവും എന്തൊക്കെയോ വറക്കുകയും പൊരിക്കുകയും ചെയ്യുന്നതിന്റെ ഗന്ധം എല്ലാം അനുഭവിച്ചു.

രാജേഷിന്റെ കടയുടെ അരമതിലിൽ ഇരുന്ന് പ്രദീപുമായി രാഷ്ട്രീയം പറഞ്ഞു.

എല്ലാം കഴിഞ്ഞപ്പോൾ ഒരു ചെറിയ മുറിവായി വലത്തേ കവിളിലെ പാടു തട്ടം കൊണ്ട് മറച്ച് തട്ടത്തിന്റെ അറ്റം വായുടെ ഒരു കോണുകൊണ്ട് കടിച്ചു പിടിച്ച് നിൽക്കുന്ന കദിയ...

വ്യത്യസ്തമായ ഒരു വായനാനുഭവം.
Profile Image for Shibin k.
105 reviews12 followers
August 11, 2018
ആഖ്യാന രീതിയിലെ പുതുമ തന്നെയാണ് ഈ പുസ്തകത്തിന്റെ എടുത്തു പറയേണ്ട പ്രത്യേകത, ആദ്യ പത്ത് പേജുകളിൽ എഴുതകാരനോടൊപ്പം ഓടിയെത്താനുള്ള ബുദ്ധിമുട്ടൊഴിച്ചാൽ ഒന്നോ രണ്ടോ ഇരുപ്പിന് വായിച്ചു തീർക്കാൻ പറ്റുന്ന പുസ്തകം.
വെയ്റ്റിങ് ഫോർ ദ നെക്സ്റ്റ് പാർട്ട്.
Profile Image for Jubair Usman.
37 reviews1 follower
September 26, 2018
ഇന്ത്യ���ുടെ മതേതരത്വത്തിനു തീരാകളങ്കമായി മാറിയ 'ബാബരി മസ്ജിദ് തകർച്ച' ഗ്രാമാന്തരീക്ഷത്തിലുണ്ടാക്കുന്ന മാറ്റങ്ങളും മറ്റും ഇതിവൃത്തമാക്കുന്ന ഈ നോവൽ ഗൗരവമേറിയ രാഷ്ട്ട്രീയ വായന അർഹിക്കുന്നുണ്ട്.

കഥാപാത്രങ്ങൾ നമ്മോട് നേരിട്ട് കഥ പറയുകയാണ്.. അവരുടെ ചിതറിയ ഓർമ്മകളിലൂടെ സഞ്ചരിക്കുമ്പോൾ പൊറ്റാളെന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവരുടെ ജീവിതവുമെല്ലാം നമുക്കു മുന്നിൽ പതിയെ തെളിയും. ഒരുപക്ഷേ ഈ പുതിയ ആഖ്യാന ശൈലിയോട് പൊരുത്തപ്പെടാൻ കഴിയാത്തതിനാലാകാം, ഒരു ഈസി റീഡായിരുന്നില്ല ഈ നോവൽ. പലപ്പോഴും ഈ ആഖ്യാന ശൈലി വായനയേയും ആസ്വാദനത്തേയും സാരമായി ബാധിച്ചു.
1 review
April 15, 2023
A novel that has no forerunners in Malayalam literature. How the Babri Masjid Demolition affects the lives of the ordinary folk living in a small village in Malappuram of Kerala. It's an instance of how a dark event of Indian History adversely affects local culture. The novel doesn't use literary jargon or flamboyant words to express it's plot. Through the memories and anecdotes of over 60 characters, it brings out how alleys are the building blocks for the forward March of history. Perhaps sex hasn't found a better representation other than this novel in Malayalam. Shihab, Nithin, Nayana, Riyas, Ummu, Rajesh and several characters complete the story of this place. A paradigm shift in our literature.
Profile Image for Kiran Kr.
4 reviews6 followers
December 29, 2018
ഒരു വള്ളുവനാടൻ റൂറൽ ചുറ്റുപാട് (രഞ്ജിത്തിന്റെ വള്ളുവനാടല്ല ), ഒരു പിയർ ഗ്രൂപ്പ് , അവരുടെ ഭാഷ , അവരുടെ ലൈഫ് .ഇത്രേം എലെമെന്റ്സ് റിഫ്ലെക്ററ് ചെയ്യാൻ പറ്റാവുന്ന ഒരു ഐഡിയ കിട്ടിയ ടൈമിലാണ് പൊറ്റാൾ വായിക്കുന്നത്. പൊറ്റാൾ ഈ വർഷത്തെ Top 5 picks ൽ ഒന്നാവാനുള്ള ഒരു കാരണം ഈ പേർസണൽ കണക്ഷൻ ആണ് . രണ്ടാമത്തെ കാരണം ടെക്നിക്കൽ ആണ് . 23 പേരുടെ ,ഷാറ്റേർഡ് ആയി കിടക്കുന്ന പെർസ്പെക്റ്റീവിലൂടെ (മോണോലോഗ്) പൊറ്റാൾ എന്ന ഭൂമികയെ നിർമ്മിച്ചെടുക്കുന്ന ശൈലി ഇന്ററസ്റ്റിങ് ആയിത്തോന്നി . ലിറ്ററൽ മൊണ്ടാഷ് എന്നൊക്കെ പറയാവുന്ന ഈ ശൈലി ,വിഷ്വലി എഡിറ്റിംഗ് വെച്ച് റിക്രിയേറ്റ് ചെയ്യാൻ ശ്രമിക്കുന്നത് ഇന്ററസ്റ്റിങ് ആയ ഒരു എക്സസൈസ് ആണ് .
1 review1 follower
August 31, 2018
പൊറ്റാളിലെ ഇടവഴികള്‍.

ഒരു പിടി പൊറ്റാളുകാരുടെ ആത്മഭാഷണങ്ങളിലൂടെ ആണ് പൊറ്റാള്‍ വായനക്കാരന് മുന്നില്‍ അനാവൃതമാവുന്നത്. ഒരു Jigsaw Puzzle പോലെ കഥാപാത്രങ്ങളുടെ ഓര്‍മ്മകളില്‍ ചിതറിക്കിടക്കുന്ന പൊറ്റാളിനെ, അതിന്‍െറ രാഷ്ട്രീയ, സാമുഹികഘടനയെ നമ്മള്‍ ചേര്‍ത്തു വയ്ക്കുന്നു, അങ്ങനെ പൊറ്റാള്‍ ഒരു പൂര്‍ണ്ണചിത്രമായി മാറുന്നു. ഇത്തരത്തില്‍ വായനക്കാരെ underestimate ചെയ്യാത്ത എഴുത്തിന്‍െറ ഫലമായി സ്വല്‍പ്പം ആയാസമുള്ള എന്നാല്‍ interesting ആയ വായനാ അനുഭവമാണ് അഭിലാഷ് മേലേതിലിന്‍െറ 'പൊറ്റാളിലെ ഇടവഴികള്‍'.

പുസ്തകത്തിന്‍െറ തുടക്കത്തില്‍ Andres Neumanനെ quote ചെയ്തിരിക്കുന്നതു പോലെ '' These memories - we travel inside them. We are their passengers.''
Profile Image for Deffrin Jose.
34 reviews6 followers
April 11, 2024
അഭിലാഷിന്റെ നിതിന്റെ പുസ്തകം വായിച്ചപ്പോൾ പൊറ്റാൾ എന്ന ദേശത്തോട് എനിക്ക് വല്ലാത്തൊരു ഔത്സുക്യം തോന്നിയിരുന്നു. പൊറ്റാളിലെ ഇടവഴികൾ വായിക്കണം എന്ന ചിന്ത വരുന്നത് ആ ജിജ്ഞാസയുടെ പുറത്താണ്. ഒരു സാധാരണ മനുഷ്യന് ഗ്രാമീണതയോട് തോന്നുന്ന വാത്സല്യവും ഒരു കാരണമായി കരുതാം. നിതിന്റെ പുസ്തകം മറ്റേത് സാധാരണ നോവലുകളെയും പോലെ നിതിൻ എന്ന ചെറുപ്പക്കാരന്റെ perspective ൽ പറഞ്ഞു പോകുന്ന കഥയാണ്. നേരെ വിപരീതമായി പൊറ്റാളിലെ ഇടവഴികൾ വ്യത്യസ്തമാകുന്നത് അതിന്റെ കഥപറച്ചിലിന്റെ രീതി കൊണ്ടാണ്. ഇരുപതിലധികം കഥാപാത്രങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് പൊറ്റാൾ ദേശത്തിന്റെ കഥ തെളിയുന്നത്.

പൊറ്റാളിലെ പാടത്ത് ക്രിക്കറ്റ് മത്സരം കാണുന്ന കാണികൾക്കിടയിലേക്ക് ഒരു മുന്നറിയിപ്പുമില്ലാതെ എന്നെ കൊണ്ടിരുത്തിയ പോലെയാണ് വായന തുടങ്ങിയപ്പോൾ എനിക്ക് തോന്നിയത്. പുതിയൊരു ദേശത്തേക്ക് വീട് മാറിച്ചെല്ലുന്ന ഏതൊരാൾക്കും ആദ്യമേ ഉണ്ടാകുന്നപോലൊരു കൺഫ്യൂഷൻ ഈ നോവലിന്റെ ആരംഭത്തിൽ എല്ലാവർക്കും ഉണ്ടാകാനിടയുണ്ട്. ആരും നിദ്ദേശങ്ങൾ തരാനില്ലാതെ ഒരു നാടിന്റെ ചിത്രം സ്വയമേ ഉണ്ടാക്കുന്ന തരം ഒരു എഫോർട്ട് ആണ് ഈ നോവൽ ആവശ്യപ്പെടുന്നത്. അത് നൽകാൻ കഴിയുന്നവർക്ക് മാത്രമേ ഈ നോവൽ ആസ്വാദ്യകരമാകൂ.

ബാബറി മസ്ജിദ് ആക്രമണത്തെത്തുടർന്ന് ഇന്ത്യ ഒട്ടാകെ ഉണ്ടായ മാറ്റങ്ങൾ പൊറ്റാളിലേക്കും വ്യാപിക്കുന്നു. ഈ മാറ്റങ്ങളാണ് ഇരുപത്തിനാലോളം കഥാപാത്രങ്ങളുടെ മോണോലോഗുകളിലൂടെ അഭിലാഷ് അവതരിപ്പിക്കുന്നത്. എല്ലാ കഥാപാത്രങ്ങൾക്കും അവരുടേതായ രാഷ്ട്രീയവും നിലപാടുകളുമുണ്ട്. അതുകൊണ്ടുതന്നെ ഏതെങ്കിലും പ്രത്യേക കഥാപാത്രത്തിന്റെ കാഴ്ചപ്പാടുകളിലോ ചിന്തകളിലോ വായനക്കാരൻ കുടുങ്ങിപ്പോകുന്നില്ല. മൾട്ടിപ്പിൾ ഫസ്റ്റ് പേഴ്സൺ നരേഷനും നോൺ ലീനിയർ ആയ കഥപറച്ചിലും വഴി മലയാളത്തിന്റെ നോവൽ സമ്പ്രദായങ്ങളെ അഭിലാഷ് പൊളിച്ചെഴുതുന്നുണ്ട്. നാല് പുസ്തകങ്ങളുള്ള സീരിസിലെ ഒന്നും രണ്ടും ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. ആദ്യ പുസ്തകത്തിൽ ഞാൻ വളരെയധികം ഇംപ്രസ്ഡ് ആണ്.
2 reviews
December 4, 2019
This is a fast paced, complex novel with a set of equally complex characters -most writers produce 4-5 of them in their careers and here is a writer who chucks out three dimensional characters at will. Really impressed Mr. Writer. I didn't the like the poetry though. I like the deliberately simplistic language you use and your attention to the details. I think a lot of research has gone into this book series. Eagerly waiting to read the next one.

Thanks to my dad for the book.
Profile Image for Raghesh K.
6 reviews
March 11, 2019
പുതിയ ആഖ്യന രീതി തുടക്കക്കാരൻ എന്ന നിലയിൽ ഇത്തിരി ബുദ്ധിമുട്ട് ഉണ്ടാക്കി എന്നു പറയാതെ വയ്യ. പരിവാർ ആക്രമണത്തിൽ ബാബ്റി മസ്ജിദ് തകർക്കപ്പെട്ട സമയത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെയും അതുണ്ടാക്കിയ പ്രത്യാഘാതങ്ങളും ആണ് നോവൽ പ്രതിപാതിക്കുന്നത്. 3 ഭാഗങ്ങളിലെ ആദ്യഭാഗം.
Profile Image for Siyad.
3 reviews
April 27, 2020
Excellent book. A novel way of writing a novel. The writer has adopted the narrative technique by Kurosawa for Rashomon, with the difference that there are many more stories and characters
Displaying 1 - 24 of 25 reviews

Can't find what you're looking for?

Get help and learn more about the design.