What do you think?

Jeevithappatha
മഴവില്ലും മിന്നല്‍ക്കൊടിയും ഏതു മൗനത്തെയും ശബ്ദായമാനമാക്കുന്ന സാഗര ഗംഭീരതയും കൈമെയ് പുണര്‍ന്നു നില്‍ക്കുന്ന ജീവിതോതിഹാസമതിനു ജീവിതപ്പാത എന്നു പേര്‍.
608 pages, Paperback
First published January 1, 1984
About the author
Cherukad
9 books4 followersCherukad Govinda Pisharodi (26 August 1914 – 28 October 1976), commonly known as Cherukad, was a Malayalam-language playwright, novelist, poet and political activist, associated with the Communist movement in Kerala state, India.
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 2 of 2 reviews
June 9, 2024
ചെറുകാട് ഗോവിന്ദ പിഷാരടിയുടെ ആത്മകഥ. അദ്ദേഹത്തെ ഇപ്പോഴത്തെ കാലത്ത് ഒരു എഴുത്തുകാരൻ എന്ന നിലയിലാകും അറിയുക. എന്നാൽ ഒരുകാലത്ത് അദ്ദേഹം നാടിനു വേണ്ടി ഒരുപാട് പ്രയത്നിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ആയതിന്റെ പേരിൽ ഒരുപാട് കഷ്ടപ്പാടുകൾ സഹിക്കേണ്ടിവന്നു. അധ്യാപകനായി ജോലി അനുഷ്ഠിച്ചിട്ടുണ്ട്.
June 12, 2026
ചെറുകാടിന്റെ ആത്മകഥയാണ് ഈ പുസ്തകം. ഗോവിന്ദപ്പിഷാരടി എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥ നാമം. ഒരു അമ്പലവാസിയായി ജനിച്ച് ജീവിതത്തിലെ പ്രതിബന്ധങ്ങളെ വെല്ലുവിളിച്ച് കൊണ്ട് നടത്തിയ പോരാട്ടങ്ങളുടെ നേർ സാക്ഷ്യമാണ് ഈ രചന.
അന്നത്തെ കാലത്തെ അമ്പലവാസികൾക്കിടയിൽ നില നിന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ ഇരയായിരുന്നു ചെറുകാടും കുടുംബവും. അമ്മാവനാണ് കാര്യങ്ങൾ തീർപ്പാക്കുന്നത്. അദ്ദേഹത്തിന്റെ നിർദയമായ പെരുമാറ്റവും കർക്കശമായ കുടുംബഭരണവും കാരണം തീരാദുരിതമനുഭവിക്കുന്ന തന്റെ അമ്മയെയും പെങ്ങൾമാരെയും സംരക്ഷിക്കാൻ ഉറച്ച തീരുമാനങ്ങൾ എടുക്കേണ്ടിവരുന്നുണ്ട് എഴുത്തുകാരന്, അതും നന്നേ ബാല്യത്തിൽ തന്നെ.. എങ്ങനെയെങ്കിലും വലിയ ഒരാളായി കുടുബത്തിന്റെ പട്ടിണി മാറ്റാൻ അദ്ദേഹം ഇറങ്ങി പുറപ്പെടുന്നു. ആ യാത്രയാണ് അദ്ദേഹത്തെ ഒരു അധ്യാപകനും സാഹിത്യകാരനും കമ്യൂണിസ്റ്റ് സഹയാത്രികനുമാക്കിയത്.
ഈ ആത്മകഥയുടെ ഏറ്റവും വലിയ സവിശേഷത സത്യസന്ധമായ ആത്മാര്‍ത്ഥത തന്നെയാണ്.. തന്റെ ജീവിതത്തിൽ നടന്ന വസ്തുതകളെ ഒട്ടും സങ്കോചമില്ലാതെ തുറന്നെഴുതാൻ കാണിച്ച ധൈര്യം..! അത് ആത്മകഥ എഴുതുന്ന എല്ലാവർക്കും ഉണ്ടാവണമെന്നില്ല.
1976–ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1977–ലെ കേന്ദ്ര സാഹിത്യഅക്കാദമി അവാർഡും കരസ്ഥമാക്കിയ ജീവിതപ്പാതയ്ക്ക് അവതാരിക എഴുതിയത് ഇഎംഎസ് നമ്പൂതിരിപ്പാടാണ്. ...
.
.
.
📚Book -ജീവിതപ്പാത
✒️Writer- ചെറുകാട്
📜Publisher- കറന്റ് ബുക്സ് തൃശൂർ