Jump to ratings and reviews

CHARITHRA VYAKTHIKAL VICHITHRA SAMBHAVANGAL

മിന്റ് പത്രത്തില്‍ പ്രസിദ്ധീകരിച്ച പംക്തിയുടെ സമാഹാരമാണിത്. ഐവറി ത്രോണോ റിബെല്‍ സുല്‍ത്താന്‍സോ പോലെ വലിയ പുസ്തകമല്ല ഇത്. പത്ര പംക്തിയുടെ സ്വഭാവത്തോടും ശൈലിയോടും ചേര്‍ന്നുനില്‍ക്കുന്നവയാണ് ഇതിലെ കുറിപ്പുകള്‍. തട്ടും തടവുമില്ലാത്ത, തെളിച്ചമുള്ള ഗദ്യം കൊണ്ടും നര്‍മം കൊണ്ടും സൂക്ഷ്മത കൊണ്ടും വിഷയസ്വീകരണത്തിലെ സവിശേഷത കൊണ്ടും വലിയ തോതില്‍ സ്വീകരിക്കപ്പെട്ടവയാണ് ഈ കുറിപ്പുകള്‍. മധുരയിലെ 'ഇറ്റാലിയന്‍' ബ്രാഹ്മണനായ റോബര്‍ട്ടോ ഡി നോബിലി തൊട്ട് സ്വാമി വിവേകാനന്ദന്‍ വരെയുള്ളവരുടെ വ്യക്തിത്വങ്ങളിലൂടെയും ആശയങ്ങളിലൂടെയും ഈ കുറിപ്പുകള്‍ സഞ്ചരിക്കുന്നു.ചരിത്രം വര്‍ത്തമാനകാലത്തോടു നിരന്തരമായി സംവദിക്കുകയും വര്‍ത്തമാനകാലം ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കുകയും ചെയ്യുന്നതാണ് ഈ കുറിപ്പുകളില്‍ ഉള്ളത്. ചരിത്രത്തെ വികലമായും പ്രകടമായ പക്ഷപാതിത്വങ്ങളോടെയും വ്യാഖാനിക്കുകയും അതു കല്‍പ്പിത കഥകളെ നാണിപ്പിക്കുകയും ചെയ്യുന്ന കാലത്ത് മനു എസ്. പിള്ളയുടേതു പോലുള്ള സ്വതന്ത്രശബ്ദങ്ങളാണ് ആവശ്യമെന്നതിനുള്ള തെളിവാണ് 'ചരിത്രവ്യക്തികള്‍, വിചിത്ര സംഭവങ്ങള്‍' എന്ന പുസ്തകം

120 pages, Paperback

Published October 30, 2018

Loading...
Loading...

About the author

Manu S. Pillai

10 books833 followers
Manu S. Pillai was born in Kerala in 1990 and educated at Fergusson College, Pune, and at King's College London. Following the completion of his master's degree, where he presented his thesis on the emergence of religious nationalism in nineteenth-century India, in 2011-12, he managed the parliamentary office of Dr Shashi Tharoor in New Delhi and was then aide to Lord Bilimoria CBE DL, a crossbencher at the House of Lords in London in 2012-13. That same year he was commissioned by the BBC as a researcher to work with Prof. Sunil Khilnani on the 'Incarnations' history series, which tells the story of India through fifty great lives. The Ivory Throne is Manu's first book.

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
1 (4%)
4 stars
1 (4%)
3 stars
13 (59%)
2 stars
4 (18%)
1 star
3 (13%)
Displaying 1 - 7 of 7 reviews
Profile Image for Liju Kuriakose.
13 reviews3 followers
December 20, 2018
A book which deserves a better translation.

Manu Pillai's anthology of essays has been ripped off its beauty, lucidity, and style as the translation fails to recreate it in Malayalam the same.

At many places in the book, the awkward sentences and surprisingly poor choice of words create confusion and prevents the reader from having a smooth read.

Terribly disappointed with DC books, the editors and proofreaders (or the lack thereof)! I hope that the author takes notice.
P.S.:
Having read atleast a few of these pieces in English, I would recommend an English edition of this book to all.
Profile Image for Amal Vinod.
50 reviews6 followers
January 29, 2021
ഉപരിപ്ലവമായ കുറേ അഭിപ്രായ പ്രകടനങ്ങളുടെ ഒരു ഭാണ്ഡക്കെട്ട്. പുസ്തകത്തിന്റെ പ്രശ്നം ആണോ തർജ്ജമയുടെ പ്രശ്നം ആണോ എന്ന് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കാത്ത തരത്തിൽ ആണ് ചിലയിടങ്ങളിൽ ഉള്ള ആശയ വൈരുദ്ധ്യങ്ങൾ. പുസ്‌തക സംക്ഷിപ്തം എന്ന നിലയ്ക്കാണെങ്കിൽ പോലും വായനക്കാരന് സംതൃപ്തി നൽകുന്നതിൽ പുസ്തകം പരാജയപ്പെട്ടിരിക്കുന്നു എന്നു തന്നെ പറയേണ്ടിയിരിക്കുന്നു.
Profile Image for Sanuj Najoom.
199 reviews39 followers
December 30, 2019
ആദ്യമായാണ് മനു എസ് പിള്ളയുടെ പുസ്തകമെന്ന നിലയിൽ ഒന്ന് വായിക്കുന്നത്. ചരിത്രത്തിൽ നിന്നും പ്രാധാന്യമേറിയതും രസകരമായതുമായ ചില സംഭവങ്ങളെയും വ്യക്തികളെയും കുറിച്ചുള്ള ലേഖനങ്ങളുടെ സമാഹാരം. ചരിത്രത്തിനൊപ്പം എഴുത്തുകാരന്റേതായ പല അഭിപ്രായങ്ങളോടും പൂർണയും നമ്മൾ യോജിച്ചു പോകും. സ്ത്രീപക്ഷവും സ്ത്രീകളുടെതായ ചരിത്രവും വിവരിക്കുന്ന അധ്യായങ്ങൾ പലതും മികവു പുലർത്തി. സവർക്കർ എന്ന വ്യക്തിയുടെ അദ്ധ്യായം ഇതിൽ വായിച്ചപ്പോൾ എന്തുകൊണ്ടോ തുടക്കം മുതൽ ഒരു ചിരിവന്നു. പഞ്ചാബി ഹൗസ് എന്ന സിനിമയിലെ പോലീസ് സ്റ്റേഷൻ തമാശ എന്റെ ഓർമ്മയിൽ വന്നു.


ചില അധ്യായങ്ങളിലെ വായനയിലും വാക്കുകളിലും ഉണ്ടായിട്ടുള്ള കല്ലുകടി എടുത്തു പറയാതിരിക്കാൻ പറ്റില്ല. ചരിത്രമാണ് ഫിക്ഷൻ അല്ല എന്ന് പറഞ്ഞാൽ തന്നെയും വായനയ്ക്ക് കിട്ടേണ്ടിയിരുന്ന ഒരു ഒഴുക്ക് വായനക്കാരൻ എന്ന നിലയിൽ കിട്ടിയിരുന്നില്ല എന്നതാണ് സത്യം. ഒരുപക്ഷേ ഈ ലേഖനങ്ങൾ ഒക്കെ ആദ്യം എഴുതപ്പെട്ടത് ഇംഗ്ലീഷിൽ ആയിരിക്കും എന്ന് വിശ്വസിക്കുന്നു അങ്ങനെയെങ്കിൽ വിവർത്തനത്തിൽ അപാകതയുണ്ട് എന്ന് തോന്നിപ്പോകുന്നു.
എന്നിരുന്നാൽ തന്നെയും ചരിത്രത്തിന്റെ ഭാഗമായതും അതിലദ്ദേഹത്തിന്റെ അഭിപ്രായവും ചേർന്നുള്ള ലേഖനങ്ങളുടെ ആശയം വ്യക്തമാണ്...
5 reviews
December 23, 2018
As Mr Liju pointed out this book requires a better translation. The essays are available in English in manuspillai.com
Profile Image for Bivin Varghese.
56 reviews4 followers
June 20, 2024
മനു എസ് പിള്ളയുടെ ഈ ചെറിയ പുസ്തകം അടുത്തിടെയാണ് വായിക്കാൻ ഇടയായത്. ഇന്ത്യയുടെ ചരിത്ര പഠനത്തിന് ഒരു പുതിയ തലത്തിലോട്ടു കൊണ്ട് പോയവയാണ് മനുവിന്റെ പുസ്തകങ്ങൾ. ഇതിൽ മികച്ചതായ രചന എന്ന് പൊതുവെ അറിയപ്പെടുന്ന Ivory throne മാത്രമേ ഞാൻ ഇത് വരെ വായിച്ചിട്ടുള്ളു.

ഈ പുസ്തകത്തിൽ നമുക്ക് അറിയുന്നതും അറിയാത്തതും ആയ ചരിത്ര വ്യക്തികളുടെ ചില രസകരമായ പിന്നാമ്പുറ വസ്തുതകൾ വിവരിക്കുന്നു. അതിൽ ചിലത് എന്നിൽ കൗതുകം ഉളവാക്കി, എന്നാൽ മറ്റു ചിലത് മടുപ്പിക്കുന്നതും ആയിരുന്നു. ഇതിൽ ഞാൻ ഇപ്പോഴും ഓർത്തിരിക്കുന്നത് ജെയിൻ ഓസ്റ്റിനെ പറ്റിയുള്ള വിവരണമാണ്. വളരെ പ്രസിദ്ധയായ എഴുത്തുകാരിയായ ജെയിനിന്റെ എല്ലാ രചനകളും അവരുടെ മരണത്തിന് ശേഷമാണ് പുറം ലോകം അറിയുന്നത്. ഒരു പക്ഷെ കാലത്തിനു മുൻപേ സഞ്ചരിച്ച വിഷയങ്ങളാകാം ഇതിനു കാരണം.

പുരുഷന്മാരുടെ കുത്തഴിഞ്ഞ ലൈംഗീക സാമ്പത്തിക മേത്തവിത്വത്തിനെതിരെ ശബ്ദമുയർത്തിയ ബലമാണിയുടെ കഥയും അതിശയിപ്പിക്കുന്നതാണ്.

സതി എന്ന കാലംകെട്ട ആചാരത്തെ 16ആം നൂറ്റാണ്ടിൽ എതിർത്ത മീരഭായിയുടെ ചെറുത്തുനിൽപ് അധികം ചരിത്രത്തിൽ രേഖപെടുത്തിയത് കണ്ടിട്ടില്ല. മറ്റൊരു പദ്മവതി ആകാൻ കൂട്ടാക്കാതെ തന്റെ യഥാർത്ഥമായ സത്വത്തിൽ ജീവിക്കുകയും മരിക്കുകയും ചെയ്തു.

ബസവ ലിംഗായത് എന്ന പ്രസ്ഥാനത്തിലൂടെ മുന്നോട്ടു വെച്ച നവോഥാന മുന്നേറ്റം അന്നത്തെ സവർണ അവർണ ഭേദഗദികളെ തച്ചുടാക്കുന്നതായിരുന്നു.

ഇങ്ങനെ ചരിത്രത്തിൽ രേഖപെടുത്തിയിട്ടില്ലാത്ത അനവധി വസ്തുതകൾ അടങ്ങിയിരിക്കുന്ന രചന എന്ന നിലയിൽ ഈ പുസ്തകം പ്രശംസ അർഹിക്കുന്നു.

ഒരു ചെറുകഥ വായിക്കുന്ന ലാഘവത്തിൽ ഒറ്റ ഇരിപ്പിന് വായിക്കാനും അതിനെ പറ്റി ചിന്തിക്കാനും പ്രേരിപ്പിക്കുന്നതാണ് ഒരു പക്ഷെ ഈ പുസ്തകത്തെ വേറിട്ട്‌ നിർത്തുന്നത്.
Displaying 1 - 7 of 7 reviews