Jump to ratings and reviews
Rate this book

ശലഭം പൂക്കൾ aeroplane

Rate this book

304 pages, Unknown Binding

1 person is currently reading
13 people want to read

About the author

Sangeetha Sreenivasan

10 books23 followers
Sangeetha Sreenivasan is a novelist, script writer, who writes both in Malayalam and English.She is the daughter of Malayalam writer and social activist Sarah Joseph.

Sangeetha's first Malayalam novel- Aparakanthi is to be made as a feature film by Malayalam director Madhupal. Sangeetha herself is writing the script for the film.

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
3 (9%)
4 stars
16 (51%)
3 stars
7 (22%)
2 stars
4 (12%)
1 star
1 (3%)
Displaying 1 - 4 of 4 reviews
Profile Image for Dr. Charu Panicker.
1,169 reviews75 followers
September 5, 2021
വ്യത്യസ്തമായ ഒരു ആധുനിക രചനയാണിത്. വരകളും വൃത്തങ്ങളും ത്രികോണങ്ങളും അടങ്ങിയ ആധുനിക ചിത്രകലയെ പോലെ വായനക്കാർക്ക് പെട്ടെന്ന് പിടിതരാത്ത ഒരു രചന. പുസ്തകത്തിന്റെ പേര് തന്നെ ഒരു ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. എന്തുകൊണ്ട് വിമാനം എന്ന് പറയാതെ aeroplane എന്ന് സൂചിപ്പിച്ചത്? മുമൂ രാമചന്ദ്രനാണ് ഈ കഥയിലെ കേന്ദ്രകഥാപാത്രം. കൂടെ ആഷിയുടേയും ജോൺ മറോക്കിയുടേയും സാംമിന്റേയും കഥകൾ പറയുന്നു. പട്ടാളക്കാരിയാണ് മുമൂ. പണ്ട് നാട്ടിൽ നിന്ന് ആഷിയോടൊപ്പം ബാംഗ്ലൂർക്ക് ഒളിച്ചോടി. വളരെ ശിഥിലമായ ഒരു കുടുംബ പശ്ചാത്തലമാണ് ഇവർക്ക് പറയാനുള്ളത്. ഒരടുക്കും ചിട്ടയുമില്ലാത്ത കഥപറച്ചിൽ. എവിടെയോ എന്തൊക്കെയോ പറയാൻ വിട്ടു പോയതു പോലെ ഒരു തോന്നുന്നു ഉണ്ടാകുന്നു. പലപ്പോഴും കഥാപാത്രങ്ങളുടെ പെരുമാറ്റം വായനക്കാരെ ദേഷ്യം പിടിപ്പിക്കുന്നു. "മലയാളസാഹിത്യം നിന്റെ അച്ഛന് സ്ത്രീധനം കിട്ടിയതൊന്നും അല്ലല്ലോ, അതുകൊണ്ട് നിനക്ക് തോന്നിയത് പോലെ എഴുതിക്കോ" എന്ന വാചകം വിമർശകരുടെ കുറിക്ക് കൊള്ളുന്നതാണ്. പ്രശസ്തയായ എഴുത്തുകാരിയും സാമൂഹികപ്രവർത്തകയുമായ സാറാ ജോസഫിന്റെ മകളാണ് ഈ രചന എഴുതിയ സംഗീത ശ്രീനിവാസൻ. മുതിർന്ന ആളുകൾക്ക് വായിക്കാൻ പറ്റിയ രചനയാണിത്. കാരണം തുടക്കത്തിൽ തന്നെ അശ്ലീല പദപ്രയോഗങ്ങളും അർഥം വെച്ചുള്ള കഥകളും ഒരുപാടുണ്ട്. പലതും പച്ച മലയാളത്തിൽ കേൾക്കുന്നത് വിമ്മിട്ടതത്തിന് ഇടയാക്കുന്നുണ്ട്. ഒരു അപൂർണ്ണത വായനക്കാർക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്.
Profile Image for Gani.
32 reviews4 followers
May 31, 2021
Traditional writing ൽ നിന്നും അൽപം മാറി സഞ്ചരിക്കുന്ന, വളരെ Bold ആയിട്ടുള്ള എഴുത്ത്‌. ഒരു എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം അവർ നേരിടുന്ന പ്രധാന വെല്ലുവിളി അവർ തെരെഞ്ഞുടുക്കുന്ന ഭാഷയാണെന്നു അടുത്തിടെ ഒരു ഇന്റർവ്വ്യൂവിൽ അജയ്‌.പി മങ്ങാട്ട്‌ പറയുകയുണ്ടായി. നമ്മൾ വായിക്കുന്ന നല്ലൊരു വിഭാഗം പുസ്തകങ്ങളും സാഹിത്യഭാഷയും അല്ലെങ്കിൽ പത്രഭാഷയുമാണു. വല്ലപ്പോഴുമാണു വേറിട്ട എഴുത്തും എഴുത്തുകാരും മലയാള സാഹിത്യത്തിനു വേറിട്ട സഞ്ചാരദിശകൾ നൽകുന്നത്‌. ആർ. രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷ്യായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥയ്ക്കു ശേഷം സ്‌പഷ്‌ടമായ, എഴുത്തിന്റെ സൗന്ദ്യര്യം കാരണം ഇഷ്ടപ്പെടുന്ന പുസ്തകമാണു സംഗീത ശ്രീനിവാസന്റെ ശലഭം പൂക്കൾ Aeroplane.

മൂമു എന്ന ശലഭത്തിന്റെ കഥയാണിത്‌, ഒപ്പം ആഷിയുടേയും ജോൺ മൊറാക്കിയുടെയും സാമിന്റെയും കഥ. ശലഭങ്ങൾ ബൈപൊളറുകളാൺ. നിരാശയുടെ പ്യൂപ്പകകത്താണു ദിവസങ്ങളോളം. പിന്നെ ശലഭച്ചിറകുകൾ വിരിച്ചു ഭ്രാന്തെടുത്തപോലെ ചിതറിത്തെറിച്ചു പറക്കും. പൊടുന്നനെ കെട്ടൊടുങ്ങിയേക്കാവുന്ന സൗന്ദര്യവും ആഹ്ലാദവും അഹങ്കാരവും കൂടിക്കുഴഞ്ഞ്‌ ഹരം പിടിപ്പിക്കുന്ന കാഴ്ചയുടെ ഉത്സവകാലമാണു ഓരോ ശലഭങ്ങളും.

It's not a flawless one but does justice to what it sets out to do. 🦋🌸✈️
Profile Image for Diana Satheendran.
10 reviews
January 31, 2022
Its having an unconventional and innovative vocabulary. Experienced a new realm of reading🙂.
Profile Image for Anoop Warrier.
37 reviews13 followers
January 30, 2023
It looks very csual book initially , very bold writing by a lady author , but it slowly picks up by the middle .
Not a great book but good to read once as the narration is different and some parts is worth for a try.
Displaying 1 - 4 of 4 reviews

Can't find what you're looking for?

Get help and learn more about the design.