കൽഹണൻ, വ്യസന സമൂച്ചയം എന്നി രണ്ട് നോവലുകളിലൂടെ മലയാള നോവൽ സാഹിത്യത്തിൽ സ്വന്തം ദ്വീപുണ്ടാക്കിയ അമലിന്റെ കുറ്റാന്വേഷണ നോവൽ. ഒരു സഞ്ചാരം പോലെ മുന്നോട്ടു പോകുന്ന നോവൽ രണ്ടു മരണങ്ങളാണ് പിന്തുടരുന്നത്. പ്രാദേശിക ഭാഷാ ശൈലി തോരണം കെട്ടി ആഘോഷിക്കുന്ന രചന.
ചെറുകഥാകൃത്ത്, നോവലിസ്റ്റ്, ചിത്രകാരൻ, ചിത്രകലാദ്ധ്യാപകൻ. മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്റിങ്ങിൽ ബിരുദം. കൊൽക്കത്ത വിശ്വഭാരതി ശാന്തിനികേതനിൽ നിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ്, മാവേലിക്കര രാജാ രവിവർമ്മ സെന്റെർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് എന്നിവിടങ്ങളിൽ കലാ ചരിത്രാദ്ധ്യാപകനായി ജോലി നോക്കിയിട്ടുണ്ട്. ഗ്രാഫിക് കഥകൾ, രേഖാചിത്രങ്ങൾ വരയ്ക്കാറുണ്ട്.
ചെറുകഥാപുസ്തകങ്ങൾ
നരകത്തിന്റെ ടാറ്റു മഞ്ഞക്കാർഡുകളുടെ സുവിശേഷം
നോവലുകൾ
കൽഹണൻ ( നീ/ഞാൻ ആരാണ്?) വ്യസനസമുച്ചയം
ഗ്രാഫിക് നോവലുകൾ
കള്ളൻ പവിത്രൻ ദ്വയാർത്ഥം വിമാനം
പുരസ്കാരങ്ങൾ യൂന്യേം അമിക്കാൽ ദ് മാഹി അവാർഡ് ഇ.പി. സുഷമ അങ്കണം എൻഡോവ്മെമെന്റ് ( 2016) തകഴി കഥാപുരസ്കാരം എം.സുകുമാരൻ കഥാ പുരസ്കാകാരം സി.വി ശ്രീരാമൻ കഥാ പുരസ്കാരം മുണ്ടൂർ കഥാ പുരസ്കാരം എ. മഹമൂദ് കഥാപുരസ്കാരം മുട്ടത്തുവർക്കി കലാലയ കഥാപുരസ്കാരം രാജലക്ഷ്മി കഥാപുരസ്കാരം പൂർണ്ണ ഉറൂബ് കലാലയ കഥാപുരസ്കാരം പ്രഥമ എസ് ബി ടി കലാലയ കഥാപുരസ്കാരം അകം കഥാപുരസ്കാരം ഹരിശ്രീ കഥാ പുരസ്കാകാരം (2016) സിദ്ധാർത്ഥ നോവൽ പുരസ്കാകാരം (2017) കെ. സരസ്വതി അമ്മ നോവൽ അവാർഡ് (2017) കൊൽക്കത്ത മലയാളി സമാജം തിരൂർ തുഞ്ചൻപറമ്പ് എൻഡോവ്മെന്റ് സമകാലിക മലയാളം വാരിക നടത്തിയ എം.പി നാരായണപിള്ള കഥാ മത്സരത്തിൽ 'കടൽ കരയെടുക്കുന്ന രാത്രി ' മികച്ച കഥകളിലൊന്നായി തിരഞ്ഞെടുക്കപ്പെട്ടു. 2015 ലെ കേരള സാഹിത്യ അക്കാദമി നോവൽ പുരസ്കാരത്തിന്റെ ചുരുക്കപ്പട്ടികയിൽ കൽഹണൻ ഇടം നേടി.
അന്വേഷണം, കണ്ടെത്തൽ ഇങ്ങനെ രണ്ട് ഭാഗങ്ങൾ ആയാണ് പുസ്തകം.
ആദ്യത്തെ ഭാഗത്തെ കാര്യങ്ങൾ അത്ര ഉദ്യേഗഭരതമല്ല. വായനക്കാരന് എളുപ്പം ഊഹിക്കാവുന്ന കാര്യങ്ങൾ ആണ് twist പോലെ വെളിപ്പെടുന്നത്. Postmortem ഒക്കെ വിശദീകരിച്ചു എഴുതിയത് ചിലർക്ക് എങ്കിലും ബുദ്ദിമുട്ട് ഉണ്ടാക്കിയേക്കും.
രണ്ടാമത്തെ ഭാഗത്തെ twist അത്ര എളുപ്പം ഊഹിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ആദ്യത്തെ ഭാഗം അവസാനിപ്പിച്ചു പുതിയ ഒരു കഥ പോലെയാണ് രണ്ടാമത്തെ ഭാഗം വന്നതെങ്കിലും അവസാനത്തെ twist ആദ്യത്തെ ഭാഗവുമായി ഉണപിരിഞ്ഞു കിടക്കുന്നുണ്ട്.
This entire review has been hidden because of spoilers.