ചുമരിലെ ക്ലോക്കിൽ സമയം ഒന്നടിച്ചു. പുസ്തകം വായിച്ചിരുന്നപ്പോൾ സമയം പോയതറിഞ്ഞതേയില്ല. തുറന്നുകിടന്ന ജനാലക്കുള്ളിലൂടെ തണുത്ത കാറ്റ് അകത്തേക്ക് അടിച്ചുകേറുന്നുണ്ട്. ജനാല അടക്കാൻ നേരം ഞാൻ അല്പസമയം പുറത്തേക്കു നോക്കി നിന്നു. പുറത്തു സ്ട്രീറ്റ്‌ലൈറ്ററുകൾ ഒന്നുപോലുമില്ല. കുറ്റാകുറ്റിരുട്ട് മാത്രം. നാഗലിംഗ പൂവിന്റെ ഗന്ധം കാറ്റിലാകെ പരന്നിരുന്നു. പൂട്ടിക്കിടന്ന ആ നാലുകെട്ടിന്റെ മട്ടുപ്പാവിൽ ഒരു ബൾബ് പെട്ടെന്ന് കത്തിയണഞ്ഞോ??? അതോ എനിക്ക് വെറുതെ തോന്നിയതാണോ??? Seems like my mind had already started playing games with me.
An interesting start and middle , but the end fizzled off. A bank worker who has come Goa new town after transfer , settles into a rented flat and gets a book meant for the previous occupant, another bank officer . The book describes picturesque journey to Munnar , and this officer too decides to go on a similar trip with his friends, and encounters almost same experiences.
But by the end of the book,the author decided to mix up everything possible and left a baffled reader wondering what it was all about . Was eager to know the significance of the title , which I came across at around three quarters through, and wasn't impressed.
പുസ്തകത്തിന്റെ തലക്കെട്ടും പുറംചട്ടയിലെ ചിത്രവും ആവും ഈ പുസ്തകം വായിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഘടകം. എഴുത്തുകാരന്റെ ആദ്യത്തെ പുസ്തകം ആണെന്ന് തോന്നുന്നു, അതിന്റേതായ ചില പോരായ്മകൾ ഒക്കെയുണ്ട്. എന്തിരുന്നാലും വായിച്ചു തുടങ്ങിയാൽ ആയാൽ ഒറ്റയിരിപ്പിന് വായിച്ച് തീർക്കാതെ എഴുന്നേൽക്കാൻ ആവില്ല എന്നുള്ളതാണ് സത്യം.
നോർത്ത് പറവൂർ ബ്രാഞ്ചിലേക്ക് ട്രാൻസ്ഫർ കിട്ടി എത്തുന്ന അഭിഷേക് അയ്യറിലൂടെയാണ് കഥ തുടങ്ങുന്നത്. യാത്രാവിവരണവും ത്രില്ലറും നോവലിനുള്ളിലെ ഒരു നോവലും ആണിത്. ആദ്യം അൽപ്പം വിരസത തോന്നിയാലും മൂന്നാറിലോട്ടുള്ള വിനോദയാത്ര തുടങ്ങുന്നതോടെ കഥ രസം പിടിച്ചു തുടങ്ങുന്നു. മറ്റൊരു പ്രധാന ആകർഷകം ഈ പുസ്തകം കൈകാര്യം ചെയ്യുന്ന വിഷയമാണ്. അധികമാരും കൈ വെച്ചിട്ടില്ല അതിൽ. അടഞ്ഞുകിടക്കുന്ന ആൾത്താമസമില്ലാത്ത ഇല്ലവും വെളിയിൽ നിൽക്കുന്ന നാഗലിംഗം മരവും അല്പം പേടിപ്പെടുത്തുമെങ്കിലും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നത് ഇത് മൂന്നാർ യാത്ര തന്നെയാണ്. നിഗൂഢതകൾ നിറഞ്ഞ പുസ്തകം. പുസ്തകത്തിന്റെ തലക്കെട്ടിനെ കുറിച്ച് അധികം പറയുന്നില്ല. കാരണം അതും നിങ്ങളെ വായിക്കാൻ പ്രേരിപ്പിക്കുന്ന ഒരു ഘടകമാണ്. വളരെ ചെറിയ ഒരു പുസ്തകം ആണെങ്കിലും "simple but powerful" എന്നത് വളരെയധികം ഇതിന് യോജിക്കുന്നു.
I came across this book quite accidentally when my mother brought this book when it was released and the author’s mother was a friend of my mother. So I grabbed this small book and was peculiarly attracted by the cover page and the blurb.
I was quite impressed by the narration style which held me through, and as the author mentioned, this book is a travelogue fiction to an extend. As the story unfolds, it is presented as a story inside a story. A group of friends planning a trip to Munnar via a jeep is the core content of this story. And the story revolves around the horrifying incidents they face while in the trip. Author tries to maintain the feel of the book by involving apt images through out to maintain the intensity of the novel. The way the author connects the title of the book to something of a psychological aspect deserves a special credit. Several scenarios packed up in an engaging manner builds up to a healthy ending and as a reader I felt the author could have included some more explanations- but as always short is sweet.
This novel, rather a story is an engaging onetime read which takes only two of your precious hours, but it’s worth reading considering the brilliant narration which hooks you till the end.
" Seems like my mind has already started playing games with me…."
Travalogue Fiction എന്ന തരത്തിലുള്ള പുസ്തകമാണ് ആശിഷ് ബെൻ അജയ് എഴുതിയ 307.47. യാത്രവിവരണം വായിക്കുന്ന രീതിയിൽ മനസ്സ് വെച്ച് തുടങ്ങിയെങ്കിലും കഥ മുന്നോട്ട് നീങ്ങുമ്പോൾ ഒരു സൈക്കോളജിക്കൽ - ഹൊറർ - ത്രില്ലർ സ്വഭാവം കൈവരിക്കുന്നുണ്ട് ഈ കഥ. മൂന്നാറിലേക്കുള്ള ഒരു യാത്രയാണ് ഇതിവൃത്തം. ആ യാത്രയിൽ അവർ അഭിമുഖീകരിക്കുന്ന സംഭവങ്ങളെ മുൻനിർത്തിയാണ് നൊവലിന്റെ ആഖ്യാനം. മൂന്നാറിലെ തണുപ്പും, കൊടുംകാട്ടിലെ ഇരുട്ടും ആ നാഗലിംഗം പൂവിന്റെ മണം വരെ വായനക്കാരിലേക്ക് കടത്തി വിടുന്ന ഒരു രചനാശൈലിയാണ് എടുത്ത് പറയാനുള്ള സവിശേഷത. ചെറിയ ഒരു യാത്രവിവരണവും അതുപോലെ ചെറിയ ഒരു ആശയവും വെച്ച് തന്നെ പിടിച്ചിരുത്തി വായിപ്പിക്കാൻ കഴിയുക എന്നു പറയുന്നത് ഒരു വല്യ കാര്യമായി തന്നെ കരുതുന്നു. ഭീതി ജനിപ്പിക്കുന്ന നിമിഷങ്ങൾ പല ഭാഗങ്ങളിലും പുസ്തകത്തിൽ വരുന്നുണ്ട് അവ ആവർത്തനമായി വരുമ്പോളും ആദ്യം എങ്ങനെയാറുന്നുവോ അതേ രീതിയിൽ തന്നെ ഭീതി ജനിപ്പിക്കാൻ സാധിക്കുന്നുണ്ട്. ഒടുവിൽ അവസാന പേജിലെ അവസാന വരിയും വായനക്കാരൻ ഒരു ഞെട്ടലോടെയാവും വായിച്ച് നിർത്തുക.
വായിക്കാൻ വളരെ interesting ആയ ഒരു പുസ്തകമാണ് ഇത്..and the writer has done his best not to make it boring..The premise is interesting and the art works too.. പലരും പറഞ്ഞതുപോലെ, ആദ്യം നമ്മളെ പുസ്തകത്തിലേക്ക് ആകർഷിക്കുന്നത് അതിന്റെ title-ഉം കവർ പേജുമാണ്. പക്ഷേ വായിച്ചു തുടങ്ങുമ്പോൾ, അതിലെ അനുഭവങ്ങൾ പതുക്കെ നമ്മളെ കഥയിലേക്ക് പൂർണ്ണമായി ആഴ്ത്തിക്കൊണ്ടുപോകുന്നു.. A 3.5 experience overall..
ഒരു ട്രാവലോഗ് ഫിക്ഷൻ എന്ന് കണ്ടു ആദ്യം എടുക്കാൻ മടിച്ചിരുന്ന പുസ്തകമായിരുന്നു 307.47. കവർ കണ്ടു വാങ്ങാതിരിക്കാൻ കഴിഞ്ഞില്ല. വായിച്ചു കഴിഞ്ഞപ്പോഴേക്കും ഞാൻ അടുത്ത് വായിച്ചതിൽ ഏറ്റവും ഇഷ്ടപെട്ട ത്രില്ലെർ എന്ന് ഇതിനെ വിശേഷിപ്പിക്കാൻ ഇഷ്ടപെടുന്നു. കഥയും, കഥയിലെ കഥയും യാത്രകളും തുടർന്ന് പോകുമ്പോൾ ഇത് ഒരു സൈക്കോളോജിക്കൽ ത്രില്ലറും ഹൊറൊറും ആയി മാറുന്നു. മൂന്നാർ-ചിന്നക്കനാൽ യാത്രയും അതിലെ സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. നാഗലിംഗ പൂവിന്റെ മണവും,കാടിന്റെ ഭീകരതയും മറ്റേതോ ലോകത്തേക്ക് കൊണ്ടുപോയി. അത്പോലെ വഴിയിൽ കാണുന്ന ഓരോ കഥാപാത്രങ്ങളും പ്രത്യേകിച്ച് കാട്ടിനുള്ളിൽ ഒറ്റയ്ക്ക് താമസിക്കുന്ന തമിഴത്തി നമ്മുടെ മുൻപിലൂടെ കടന്നു പോകുന്നതായി തോന്നി പോകും. എഴുത്തുകാരൻ ആദ്യം പറയുന്ന പോലെ ഒറ്റയിരിപ്പിനു വായിച്ചു തീർക്കേണ്ട, തീർക്കാവുന്ന, ഒരിക്കലും മറക്കാൻ ആകാത്ത ഒരു അനുഭവം ആണ് ഈ പുസ്തകം.
A slow paced mystery. The author says he intended it as travel fiction but it appeared more like a thriller. To be frank the ending has left me baffled. Not bad at all for a debut writer.
സ്വപ്നങ്ങളും മായ കാഴ്ചകളും രണ്ട് വ്യക്തികളുടെ മുൻപിൽ പല രീതിയിൽ ആടിത്തിമിർക്കുമ്പോൾ ഇതിന്റെയൊക്കെ അർത്ഥമെന്തെന്ന് കഥാപാത്രങ്ങളെ പോലെ വായനക്കാരനും സന്ദേഹപ്പെടുന്നു. നിഗൂഢതയിൽ നിന്ന് നിഗൂഢതയിലേക്ക് കഥ മുന്നേറുമ്പോൾ ഒരു ഷോക്ക് സമ്മാനിച്ചു കൊണ്ട് ബുക്ക് പര്യവസാനിക്കുന്നു.
An Elegant Work Of Fiction
മറ്റൊരു പ്ലസ് പോയിന്റ് ആയി തോന്നിയത് ബുക്കിലെ ചിത്രങ്ങൾ ആണ്.💖
പുസ്തകം: 307.47 രചന: ആശിഷ് ബെൻ അജയ് പ്രസാധനം: ഡ്രീം ബുക്ക് ബൈൻഡറി പേജ്: 118 വില: 160 Starting time: 08/05/2019- 05:50 pm Finishing time: 09/05/2019- 11:00 am
ഈ വർഷത്തിലെ എൺപതാമത്തെ പുസ്തകം ആശിഷ് ബെൻ അജയ് രചിച്ച 307.47 എന്ന കൃതിയായിരുന്നു.
ഫേസ്ബുക്കിൽ കുറേയധികം റിവ്യൂ കണ്ടിരുന്നു ഈ ബുക്കിനെ പറ്റി .വ്യത്യസ്തത നിറഞ്ഞ ഈ പേര് തന്നെയാണ് എന്നെ ആകർഷിച്ചത് . എന്തായാലും ആദ്യം തന്നെ എഴുത്തുകാരനെ എഫ് ബി യിൽ ഫ്രണ്ടാക്കി. ശേഷം മെസഞ്ചറിലൂടെ കോൺടാക്ട് ചെയ്തു. signed Copy അയച്ചു തരാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ OK പറഞ്ഞു.
പിന്നെ cash അടച്ച് കാത്തിരിപ്പ് ആയിരുന്നു. പുള്ളിയുടെ തിരക്ക് കാരണം ബുക്ക് കിട്ടാൻ അൽപ്പം വൈകി. കയ്യിൽ കിട്ടിയിട്ട് വായിക്കാൻ ഞാൻ കുറച്ച് വൈകിച്ചു പ്രതികാരം ചെയ്യാം എന്ന് കരുതി വായന നീട്ടി വെച്ചു. വൈകിയ വേളയിൽ വായിക്കാൻ എടുത്തു. വായന തുടങ്ങിയപ്പോഴാണ് മനസ്സിലായത് തോറ്റത് ഞാൻ തന്നെയായിരുന്നു എന്ന് മനസ്സിലായത്. കാരണം ഇത്രയും മനോഹരം ആയ പുസ്തകം വായിക്കാൻ നേരം വൈകിയത് തന്നെ.
മലയാളത്തിലെ ആദ്യത്തെ ട്രാവൽ ഫിക്ഷൻ എന്ന് നിസ്സംശയം പറയാം. ആശിഷ് ബെൻ താങ്കളെ വായിക്കുക അല്ലായിരുന്നു ഞാൻ. ഒരു യാത്ര ചെയ്യുകയായിരുന്നു. ഒരിക്കലും അവസാനിക്കരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ച ഒരു യാത്ര തന്നെയായിരുന്നു അത്.
കൗതുകം നിറഞ്ഞ ഈ പേരിന്റെ രഹസ്യം ഞാൻ വെളിപ്പെടുത്തുന്നില്ല. നിങ്ങളും വായിക്കുക. അനുഭവിച്ചറിയുക തന്നെ ചെയ്യണം ഈ പുസ്തകം. കാരണം വാക്കുകളിൽ വർണ്ണിക്കാനാവില്ല. മാത്രമല്ല ഒരു പുതിയ എഴുത്തുക്കാരനെ നമ്മൾ അല്ലാതെ ആരാണ് പ്രോഹത്സാഹിപ്പിക്കേണ്ടത്.
വായനയുടെ മികച്ച ആസ്വാദനത്തിനായി എഴുത്തുകാരൻ തന്നെ ഒരു ടിപ്പ് പറഞ്ഞുതരുന്നുണ്ട് ട്ടോ. എന്നാൽ അത് പൂർണമായും എന്നെ കൊണ്ട് സാധിക്കാത്തതിനാൽ റൂമിന്റെ ജനാല ചില്ലുകൾ തുറന്ന് പുറത്തുനിന്നും വരുന്ന നനുത്ത കാറ്റിനെ ഞാൻ റൂമിനുള്ളിലേക്ക് ക്ഷണിച്ചു.
പുതുമയുള്ള രചനാരീതിയാണ് ഈ പുസ്തകത്തിന്റെ ഭംഗി. ട്രാവലോഗ് ഫിക്ഷൻ എന്ന മലയാളത്തിലെ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത പുതിയൊരു സാഹിത്യവിഭാഗത്തിലേക്കുള്ള മികച്ച കാൽവെപ്പാണ് 307.47.
എന്നെ ആകർഷിച്ച മറ്റൊരു കാര്യം കഥകൾക്കിടയിലൂടെ മറിഞ്ഞു പോകുന്ന ചിത്രങ്ങളാണ്. ഇപ്പൊ അങ്ങനെ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള പുസ്തകങ്ങൾ കാണാറില്ല എന്ന് തോന്നുന്നു. എന്തായാലും വായനയുടെ ആസ്വാദനത്തിന് ജീവനുള്ള വരകൾ നൽകുന്ന പങ്ക് ചെറുതല്ല. ആ ചിത്രങ്ങളുടെ കലാകാരൻ പ്രത്യേക പ്രശംസ അർഹിക്കുന്നു.
ഇനിയും നിങ്ങളിൽ നിന്ന് നല്ല രചനകൾ മലയാളിക്ക് ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
യാത്രകൾ പോകുന്നത് നമ്മുക്ക് എല്ലാവർക്കും ഇഷ്ടമാണ്. ഒറ്റയ്ക്ക്, കൂട്ടുകാർക്കൊപ്പം, വീട്ടുകാർക്കൊപ്പം അങ്ങനെ പലതും. അതിൽ കുറച്ചെങ്കിലും നാം കാലങ്ങൾക്കപ്പുറം മറന്ന് പോകുന്നു. എന്നാൽ ഒരിക്കലും മറക്കാൻ പറ്റാത്ത, നമ്മുടെ മനസ്സിൽ ആഴമായ പതിയുന്ന ചില യാത്രകളുണ്ടാവും. അങ്ങനെയുള്ള ഒരു യാത്രയുടെ കഥയാണ് ഈ നോവൽ പറയുന്നത്.
ഒരു ദിവസം അത്യാവശ്യമായി നാട്ടിലേക്ക് പോവേണ്ടി വരുന്ന അഭിഷേക്, യാത്രക്കിടെ തനിക്ക് വന്നതാണെന്ന് കരുതി ഒരു കൊറിയർ തുറക്കുന്നു. പക്ഷെ അതിൽ കണ്ടത് താൻ ഓർഡർ ചെയ്ത പുസ്തകത്തിന് പകരം വേറൊരു പുസ്തകം, കൂടെ ഒരു കത്തും. മേൽവിലാസം കണ്ടപ്പോഴാണ് താൻ താമസിക്കുന്ന മുറിയിൽ നേരത്തെ താമസിച്ചിരുന്നയാളുടെ പേർക്കാണ് കൊറിയർ വന്നതെന്ന് മനസ്സിലായത്. ആ പുസ്തകം അയാൾ പ്രസിദ്ധീകരിക്കാനായി അയച്ച കോപ്പിയായിരുന്നു.
അഭിഷേക് ആ പുസ്തകം വായിക്കാൻ തുടങ്ങുന്നു. കഥാകാരൻ തൻ്റെ കൂട്ടുക്കാർകൊപ്പം മൂന്നാർ യാത്ര നടത്തിയതിന്റെ ഓർമ്മക്കുറിപ്പായിരുന്നു അത്. ആ പുസ്തകം വായിച്ചു മുഴുവിപ്പിക്കുന്നതിനു മുമ്പെ ഇറങ്ങാനുള്ള സേറ്റഷൻ എത്തീയതിനാൽ അഭിഷേക് വായന അവിടെ വെച്ച് അവസാനിപ്പിക്കുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം നോർത്ത് പറവൂരിൽ തിരിച്ചെത്തിയ അഭിഷേക് പുസ്തകത്തിൽ വായിച്ചതു അനുസരിച്ച് കൂട്ടുകാർക്കൊപ്പം അതെ വഴിക്ക് ട്രിപ്പ് പോകുന്നു. പിന്നീട് കഥയുടെ ഗതി തന്നെ മാറ്റുന്ന സംഭവങ്ങൾ നടക്കുന്നു.
വായിച്ചു തുടങ്ങിയപ്പോൾ ഒരു ട്രാവലോഗാണ് പ്രതീക്ഷിച്ചത്. ചിന്നക്കനാൽ-മൂന്നാർ റോഡിലൂടെയുള്ള യാത്രയുടെ വിവരണവും അതിനിടയിൽ നടക്കുന്ന സംഭവങ്ങളും. എന്നാൽ പതിയെപ്പതിയെ മിസ്റ്ററിയിലേക്കും ഹൊററിലേക്കും കഥ മാറിക്കൊണ്ടിരുന്നു. അവിടുന്ന് അങ്ങോട്ട് നമ്മുടെ മനസ്സിൽ ചോദ്യങ്ങൾ ഇട്ടുതന്ന് കൊണ്ട് ഉത്തരം അവസാന വരിയിൽ ഒളിപ്പിച്ചു വെച്ചു രചയിതാവ്. രാത്രിയിരുന്ന് ഒറ്റ ഇരുപ്പിൽ വായിച്ചു തീർക്കാൻ സാധിക്കുന്നതാണ്. സൈക്കോളജികൽ മിസ്റ്റ്റി നോവലുകൾ ഇഷ്ടപ്പെടുന്നവർക്ക് വായിച്ചു നോക്കാവുന്നതാണ്.
ഈ നോവൽ വായനക്ക് തിരഞ്ഞെടുക്കാൻ നോവലിന്റെ പുതുമയുള്ള പേരും ആർട്ടിസ്റ്റ് ഫാത്തിമ ഹക്കീം ഡിസൈൻ ചെയ്ത കവർ പേജും നല്ലൊരു പങ്ക് വഹിക്കുന്നു. ഈ പേരിടാനുള്ള കാരണം എഴുത്തുകാരൻ അവസാന അധ്യായത്തിൽ വ്യക്തമാക്കുന്നു. നോവലിൽ അവസാനം കൊടുത്തിരിക്കുന്ന മനോഹരമായ ഛായാചിത്രം ഉൾപ്പെടെയുള്ള ചിത്രങ്ങൾ വരച്ചത് ആർട്ടിസ്റ്റ് അനൂപ് അനുവാണ്.
ലോക്ക്ഡൗൺ കഴിഞ്ഞു ചിന്നക്കനാൽ-മൂന്നാർ റൂട്ടിൽ ഒന്ന് പോയി നോക്കണം.
വായന📖 - 5/2022 പുസ്തകം📖 - 307.47 രചയിതാവ്✍🏻 - ആശിഷ് ബെൻ അജയ് പ്രസാധകർ📚 - ഡ്രീം ബുക്ക്ബൈൻ്ററി തരം📖 - ട്രാവലോഗ് അഡ്വഞ്ചറസ് മിസ്റ്ററി ഹൊറർ സസ്പെൻസ് ത്രില്ലർ പതിപ്പ്📚 - 8 ഈ പതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - 2021 ആദ്യപതിപ്പ് പ്രസിദ്ധീകരിച്ചത്📅📚 - 2018 താളുകൾ📄 - 120 വില - ₹160/-
📍ട്രാവലോഗ് ഫിക്ഷൻ ഇതിന് മുമ്പ് വായിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിൽ വളരെ വ്യത്യസ്തമായ ഒരു ട്രാവലോഗ് ഫിക്ഷൻ വായിക്കുന്നത് ആദ്യമായാണ്. മുമ്പ് വായിച്ചിട്ടുള്ളത് റിഹാൻ റാഷിദിൻ്റെ "അഘോരികളുടെ ഇടയിൽ" എന്ന പുസ്തകമാണ്. എന്നാൽ ആശിഷ് ബെൻ അജയ് യുടെ ഈ പുസ്തകം വെറുമൊരു ട്രാവലോഗ് ഫിക്ഷൻ മാത്രമായി ഒതുങ്ങുന്നില്ല. യാത്രാവിവരണവും ഫിക്ഷനും മാത്രമല്ലാതെ സാഹസികതയും ദുരൂഹതകളും സസ്പെൻസും ഹൊററും എല്ലാം കൂടി ചേർന്ന ഒരു വ്യത്യസ്ത പുസ്തകം. ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു പുസ്തകം ഞാൻ വായിക്കുന്നത്.
📍പുസ്തകത്തിൻ്റെ തുടക്കത്തിൽ എഴുത്തുകാരൻ തന്നെ പറയുന്നുണ്ട് ഈ പുസ്തകം ഒറ്റയിരുപ്പിൽ വായിക്കാവുന്നതാണ് എന്ന്. അതുപോലെ തന്നെയാണ് ഞാൻ ഈ പുസ്തകം വായിച്ചതും. വായിച്ചുതുടങ്ങിയതിന് ശേഷം പുസ്തകം അവസാനിച്ചത് പോലും അറി���്ഞില്ല. എഴുത്തുകാരൻ തന്നെ നോവലിൽ കഥാപാത്രമായി വരുന്നുണ്ടെന്നുള്ളതും ഒരു സവിശേഷതയാണ്. അതുപോലെ തന്നെ അഭിഷേക് അയ്യർ എന്ന നോവലിലെ കേന്ദ്രകഥാപാത്രവും യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയാണോ എന്ന ഒരു സംശയവും വായനാനന്തരം നമുക്കുണ്ടാകുന്നു. ഒരു തരത്തിൽ ആ ഘടകം ഈ നോവലിൻ്റെ മറ്റൊരു സവിശേഷതയാണ്.
📍ബാങ്ക് ഉദ്യോഗസ്ഥനായ അഭിഷേക് അയ്യർ തിരുവനന്തപുരം ശാഖയിൽ നിന്നും എറണാകുളത്തെ പറവൂർ ശാഖയിലേക്ക് സ്ഥലം മാറ്റം കിട്ടി വരുന്നതും തുടർന്നുള്ള അവിടത്തെ അയാളുടെ ജീവിതവും അവിചാരിതമായി സംഭവിക്കുന്ന ചില സംഭവവികാസങ്ങളും ആണ് നോവലിൻ്റെ ഇതിവൃത്തം. വായനയുടെ ഇടയിൽ പലപ്പോഴും സ്വപ്നമാണോ യാഥാർത്ഥ്യമാണോ എന്ന ആശയക്കുഴപ്പങ്ങൾ കഥാപാത്രമായ അഭിഷേകിന് ഉണ്ടാകുന്ന പോലെ വായനക്കാരായ നമുക്കും ഉണ്ടാകുന്നു.
Yes, I know I’m a bit late to the party. But when it comes to sharing a genuinely memorable reading experience, time really shouldn’t be a constraint, right?
First off, a heartfelt thank you to the dear friend who recommended this book to me — because 307.47 turned out to be one of the most refreshing reads I’ve had in recent times.
The genre itself — Travelogue Fiction — is relatively unexplored in Malayalam literature, and that in itself piqued my curiosity. How would an author tackle such an experimental format? That question made me pick up the book. And I’m glad I did — because Ashish not only attempted something different, but also pulled it off with confidence and finesse.
The story revolves around five friends embarking on a journey to Chinnakkanal, Munnar. What starts as a scenic travel narrative slowly transforms into a psychological horror-thriller. I genuinely felt like the sixth member of the group, tagging along with them — thanks to Ashish’s vivid, immersive storytelling. His attention to detail in describing the landscapes, the internal conflicts, and the eerie shifts in tone made the journey feel incredibly real.
The way emotions are mapped through the eyes of each character is commendable. Initially, the book flows like a light travelogue, but as the pages turn, a slow tension builds — bringing in unsettling questions, fear, and suspense. The transition is smooth, yet surprising. Some of the haunting moments actually managed to send chills down my spine, even on a first read — and that’s no easy feat.
By the time I closed the last page, I could still clearly see that eerie black-stone house, the forest trail to Chinnakkanal, the mysterious Tamil girl, and the haunting Nagalinga tree. These images refuse to leave the mind — a sign of effective storytelling.
Ashish has successfully blended genres and delivered a compelling read that Malayalam thriller lovers shouldn’t miss.
Genre : Travelogue Fiction Publishers : Dream Independent Press No of Pages : 119
ആശിഷ് ബെൻ അജയ്യുടെ 307.47 എന്ന പുസ്തകം, അത്തരമൊരു യാത്രയിലേക്കാണ് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നത്. എന്നാലിതൊരു യാത്രവിവരണമെന്ന വിഭാഗത്തിൽ മാത്രമുൾപ്പെടുന്ന പുസ്തകമല്ലതാനും. യാത്രയ്ക്കൊപ്പമിവിടെ ത്രില്ലറും, ഹൊറർ എലമെന്റ്സുമെല്ലാം, കഥയിൽ വന്നുപോകുന്നുണ്ട്. പേരും, കവർ പേജിലെ ചിത്രവുമൊക്കെയൊരു രഹസ്യസ്വഭാവം നിലനിർത്തുന്നുമുണ്ട്. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ, മലയാളത്തിലങ്ങനെ കണ്ടുശീലമില്ലാത്ത, ട്രാവലോഗ് ഫിക്ഷനെന്ന ജേർണറിലാണീ പുസ്തകമുൾപ്പെടുന്നത്.
താൻ ജോലി ചെയ്യുന്ന ബാങ്കിന്റെ നോർത്ത് പറവൂരുള്ള ബ്രാഞ്ചിലേക്ക് സ്ഥലം മാറിയെത്തുന്ന അഭിഷേക് അയ്യരെന്ന ചെറുപ്പക്കാരനിലൂടെയാണിവിടെ 307.47 കഥപറഞ്ഞു തുടങ്ങുന്നത്. ഒരു ദിവസമത്യാവശ്യമായി നാട്ടിലേക്ക് പോവേണ്ടി വന്ന സന്ദർഭത്തിൽ, തനിക്ക് വന്ന കൊറിയറാണെന്ന് കരുതി ബാഗിലെടുത്തുവെച്ച പുസ്തകമയാൾ, യാത്രാമദ്ധ്യേ വായിക്കാനായി പുറത്തെടുക്കുന്നു.
എന്നാൽ, താൻ ഓർഡർ ചെയ്ത പുസ്തകത്തിന് പകരം മറ്റൊന്നാണയാളതിൽ കാണുന്നത്. സംശയം തോന്നി മേൽവിലാസം പരിശോധിച്ചപ്പോഴാണ്, അതു തനിക്ക് വന്ന കൊറിയറല്ലെന്നും, താൻ താമസിക്കുന്ന മുറിയിൽ നേരത്തെ താമസിച്ചിരുന്നയാൾക്ക് വന്നതാണതെന്നും, അഭിഷേകിന് മനസ്സിലാവുന്നത്. എന്തായാലും വിരസമായ ആ യാത്രയുടെ മടുപ്പകറ്റാൻ, അയാളാ പുസ്തകം വായിച്ചുതുടങ്ങുന്നു. അതയാളുടെ ജീവിതത്തെ ആകെമൊത്തത്തിൽ മാറ്റിമറിക്കുന്നു.
ചിന്നക്കനാലും, ബൈസൺവാലിയും കടന്ന് മൂന്നാറിലേക്ക് നടത്തുന്നൊരു യാത്രയുടെ വിവരണങ്ങളാണിവിടെയീ പുസ്തകത്തിന്റെ USP. കൃത്യമായി പറഞ്ഞാൽ ഒന്നല്ല, രണ്ടു യാത്രകളിവിടെ സംഭവിക്കുന്നുണ്ട്. അവ രണ്ടും, വായനക്കാരനെ ഉദ്വേഗഭരിതനാക്കുന്നുണ്ട്. കഥയിലേക്ക് കൃർത്യമായി പ്ലേസു ചെയ്തിരിക്കുന്ന ചില നിഗൂഢതകൾ, വായനയെ എൻഗേജിങ്ങാക്കി തീർക്കുന്നു. ഭാഷയിലെ ലാളിത്യവും, കഥമുന്നോട്ട് പോകുന്ന വഴികളും, വായനക്കാരനെ അടുത്ത പേജുകളിലേക്ക് വലിച്ചിടുന്നു.
ചുരുക്കത്തിൽ, ആദ്യപുസ്തകമെന്ന നിലയിൽ പരിചയക്കുറവ് മൂലമുണ്ടായ ചില പാകപ്പിഴകൾ മാറ്റിനിർത്തിയാൽ, വളരെ നല്ലൊരു വായനാനുഭവം സമ്മാനിക്കുന്ന പുസ്തകമാണ്, 307.47. രാത്രിയതിന്റെ കൗമാരത്തിലേക്ക് കടന്നുതുടങ്ങുന്ന സമയത്ത്, ജനാലയൊക്കെ തുറന്നിട്ട്, പുറത്തുനിന്ന് വീശുന്ന കാറ്റിന്റെ തണുപ്പുള്ളിലേക്ക് സ്വീകരിച്ച്, ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാൻ കഴിയുന്നൊരു കുഞ്ഞുപുസ്തകം..!
ആശിഷ് ബെൻ അജയ് രചിച്ച 446054 എന്ന പുസ്തകമാണ് ആദ്യം എന്റെ കയ്യിൽ എത്തുന്നത്. അത് വായിച്ചപ്പോഴാണ് 307.47 എന്ന പുസ്തകമാണ് ആദ്യം വായിച്ചിരിക്കേണ്ടത് എന്ന് മനസിലായത്.. തലക്കെട്ടിലെ വ്യത്യസ്ത രണ്ടു പുസ്തകങ്ങളുടെയും പ്രത്യേകതയാണ്. അവസാന പേജിലെത്തുമ്പോഴേക്കും എന്ത് കൊണ്ട് ഈ അക്കങ്ങൾ ശീർഷകങ്ങളായി വന്നുവെന്ന് നമുക്ക് മനസിലാകും..
307.47 ഒരു ട്രാവലോഗ് ഫിക്‌ഷൻ ആയിട്ടാണ് എഴുത്തുകാരൻ എഴുതിയിരിക്കുന്നത്. മലയാളത്തിൽ അധികമാരും പരീക്ഷിക്കാത്ത ഒരു ജോണറാണത്.
അഭിഷേക് അയ്യർ എന്ന ബാങ്ക് ഉദ്യോഗസ്ഥനായ ചെറുപ്പക്കാരൻ, സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിലേക്ക് ബൈസൺവാലി വഴി നടത്തിയ ഒരു രാത്രിയാത്രയും, അതിനിടയിൽ സംഭവിച്ച അസാധാരണമായ അനുഭവങ്ങളുമാണ് കഥാതന്തു..
ലളിതമായ ഭാഷയിൽ, ആകാംഷ നിറയ്ക്കുന്ന എഴുത്ത് പുസ്തകത്തിനെ ഒരു നല്ല വായനാനുഭവമാക്കി..
(ഒറ്റയിരിപ്പിൽ വായിച്ചു തീർത്താൽ നന്ന് ) . . . 📚Book - 307.47 ✒️Writer-ആശിഷ് ബെൻ അജയ് 🖇️publisher- Dream Bookbindery
This book has a lot of negatives in narration and language, but concept vice this is above average. Good attempt as a debut writer. Hope he will improve and bring a lot of better books shortly. The main attraction towards the book is the fresh concept and it holds suspense till the last page.
ബുക്കിൻ്റെ പേരിലുള്ള പുതുമ കൊണ്ട് മാത്രം ശ്രദ്ധിക്കുകയും ,മനോഹരമായ കവർ പേജ് കണ്ട് അതിനുള്ളിലെ എഴുത്തിനെ അറിയാൻ വേണ്ടി ബുക്ക് ഓർഡർ ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. ഭാഷാശുദ്ധി കുറവെങ്കിലും ഒരു മണിക്കൂറിൽ വായിച്ച് തീർക്കാവുന്ന, കഥയുടെ ത്രില്ല് നിലനിർത്തുന്ന ഒരുഗ്രൻ ഫിക്ഷണൽ ട്രാവലോഗ്