What do you think?
Rate this book


175 pages, Paperback
Published January 1, 2019
പുരോഗമനത്താൽ മുച്ചൂടും മൂടിനിൽക്കുന്നു എന്നു ഘോരഘോരം വാദിക്കുന്ന കേരളത്തിലാണ് ഒരു സമുദായം നീതിക്കുവേണ്ടി പതിറ്റാണ്ടുകളായി അലയേണ്ടിവരുന്നതെന്ന് ഓർക്കുക. എത്രമാത്രം പുരോഗമനം പ്രസംഗിക്കുമ്പോഴും കേരളത്തിലെ സവർണ്ണജാതികൾക്ക് അവരുടെ ആരാധനാമൂർത്തികളെ അവർണ്ണൻ പൂജിക്കുന്നതോ അഭിഷേകം ചെയ്യുന്നതോ സഹിക്കാനാവില്ല. അവർണ്ണന്റെ ആരാധനാമൂർത്തികൾക്ക് ശ്രീകോവിലിനു പുറത്താണ് സ്ഥാനം. വരുമാനം ലഭിക്കാൻ സാദ്ധ്യതയുള്ള മൂർത്തിയാണെങ്കിൽ കീഴാളമുദ്രകളെല്ലാം ഉരിച്ചുകളഞ്ഞ് ആ മൂർത്തിയെ സവർണ്ണവത്കരിക്കും. ശബരിമലയിൽ സംഭവിച്ചതും ഇതുതന്നെ. സ്വന്തം സമുദായത്തിനുവേണ്ടി മരിക്കാൻ തയ്യാറാണെന്ന് ഉദ്ഘോഷിക്കുന്ന അവർണ്ണ ജാതി സമുദായനേതാക്കന്മാരുടെ വീട്ടുചടങ്ങുകൾക്ക് പൗരോഹിത്യമരുളാൻ നമ്പൂതിരിമാർ തന്നെ വേണം എന്ന കാഴ്ച നമ്മൾ കാണുന്നുണ്ട്. ഇത്രയേയുള്ളൂ ഇപ്പോഴും കേരളത്തിലെ നവോത്ഥാനം. വണങ്ങാൻ പറഞ്ഞാൽ ദണ്ഡനമസ്കാരം ചെയ്യാൻ കാത്തുനിൽക്കുന്ന സമുദായനേതാക്കന്മാരുള്ളപ്പോൾ ആരെ ഭയക്കാനാണ്?