പുസ്തകം: ഓടയിൽ നിന്ന് രചന: പി കേശവദേവ് പ്രസാധനം: പൂർണ്ണ പബ്ലിക്കേഷൻസ് പേജ് :88,വില :75
പി കേശവദേവ്ന്റെ ആദ്യ നോവലാണ് ഓടയിൽ നിന്ന്. മലയാള സാഹിത്യ ചരിത്രത്തിൽ വലിയ സ്ഥാനം ലഭിച്ച കൃതിയാണിത്. കേശവദേവ് 1930- കളിൽ മലയാളം കഥ സാഹിത്യത്തിന് നേതൃത്വം നൽകി. എൺപതോളം കൃതികൾ പ്രസിദ്ധപ്പെടുത്തി. കേശവദേവ്ന്റെ പത്നി സീതാലക്ഷ്മിദേവ് എഴുതിയ രണ്ട് നോവലുകൾ വായിച്ചിട്ടുണ്ട്. അവരുടേത് പ്രണയവിവാഹമായിരുന്നു. ♥️
തെറ്റുകൾക്ക് എതിരെ പ്രതികരിച്ച് വളർന്നുവന്ന പപ്പുവിന്റെ കഥയാണിത്. ജന്മിത്വത്തിനും, പക്ഷാഘാതത്തിനും എതിരായി പ്രതികരിച്ച പപ്പുവിന് നാടുവിടേണ്ടി വരുന്നു. നഗരത്തിൽ എത്തിയ പപ്പു റെയിൽവേ സ്റ്റേഷനിൽ ചുമട്ടുതൊഴിലാളിയായും പിന്നീട് ഒരു നെയ്ത്തു കമ്പനിയിലും ജോലി നോക്കുന്നു. എല്ലായിടത്തും തെറ്റിനെതിരെ പ്രതികരിക്കുന്ന പപ്പുവിന് പല തടസ്സങ്ങളും നേരിടുന്നു. രണ്ടുവർഷം പപ്പുവിന് ജയിലിൽ കിടക്കേണ്ടിവരുന്നു. ജയിലിൽ നിന്നിറങ്ങിയ പപ്പു ആദ്യം ഒരു റിക്ഷ കൂലിക്കെടുത്ത ഓടിക്കാൻ തുടങ്ങുന്നു. സമ്പാദ്യം വർദ്ധിച്ചപ്പോൾ സ്വന്തമായി റിക്ഷ വാങ്ങുന്നു. സ്വന്തം തൊഴിലിൽ അയാൾ നല്ല പേര് സമ്പാദിക്കുന്നു.
ഒരു ദിവസം പപ്പുവിന്റെ റിക്ഷ ഇടിച്ച് ലക്ഷ്മി എന്ന കുട്ടി ഓടയിലേക്ക് വീഴുന്നു. പിന്നീട് പപ്പു ദാരിദ്ര്യം നിറഞ്ഞ ആ കുടുംബത്തെ സ്വന്തം പ്രയത്നം കൊണ്ട് രക്ഷിച്ച എടുക്കുന്നു. ലക്ഷ്മിയുടെ പഠിപ്പും പപ്പു ഏറ്റെടുക്കുന്നു, അവളെ ഒരു ബിഎ കാരി ആക്കുകയായിരുന്നു പപ്പുവിന്റെ ലക്ഷ്യം. ഉന്നത കുടുംബങ്ങളുടെ സഹപാഠികളുമായി ബന്ധം സ്ഥാപിച്ചപ്പോൾ, ലക്ഷ്മി പപ്പുവിൽ നിന്ന് അകലാൻ തുടങ്ങി. ലക്ഷ്മിയുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ അധ്വാനിച്ച് പപ്പു ക്ഷയരോഗിയായി. ലക്ഷ്മിയുടെ അമ്മ കല്യാണി അന്നും പപ്പുവിനോട് നന്ദിയുള്ളവളായിരുന്നു. ലക്ഷ്മി ഗോപിയോട് അടുക്കുന്നു, ഗോപിയുടെ ഉപദേശം വഴി പപ്പുവിന്റെ മഹത്വം എന്താണെന്ന് ലക്ഷ്മി തിരിച്ചറിയുന്നു. ഗോപിയുമായി വിവാഹം നിശ്ചയിച്ചപ്പോൾ കല്യാണി പപ്പുവിനെ പുച്ഛത്തോടെ കാണാൻ തുടങ്ങി.
"അമ്മാവൻ ഇനി ആർക്കുവേണ്ടിയും ജോലി ചെയ്യേണ്ട. ഇനി ജോലി ചെയ്യുവാൻ അമ്മാവന്റെ കയ്യിന് കരുത്തില്ല.കുഞ്ഞേ, ഈ കാലും ഈ കൈയും ജോലിചെയ്ത് ശീലിച്ചതാണ്.ആ ശീലം ഇനി മാറ്റണം അമ്മാവാ. അമ്മാവൻ ഇത്രയും നാൾ അമ്മയ്ക്കും എനിക്കും വേണ്ടി ജോലി ചെയ്തു. ഓടയിൽ കിടന്ന ഒരു പുഴുവായിയിരുന്നു ഞാൻ. അമ്മാവൻ ആ പുഴുവിനെ എടുത്ത് മനുഷ്യത്തിയാക്കി. അമ്മാവൻ എനിക്ക് വിദ്യാഭ്യാസവും സംസ്കാരവും നൽകി. ഉണങ്ങിവരണ്ട പോകാറായാ എന്റെ ജന്മവാസനകളെ അമ്മാവനാണ് വികസിപ്പിച്ചത്."
നോവലിന്റെ അവസാനം ലക്ഷ്മിയുടെ വിവാഹത്തിനുശേഷം അയാൾ എന്നെന്നേക്കുമായി അവരെ വിട്ടുപിരിഞ്ഞ എങ്ങോട്ടോ ചുമച്ചു കൊണ്ട് പോകുന്നു....
സ്വന്തമായി ഒരു വ്യക്തിത്വവും ചിന്താഗതിയുള്ള വ്യക്തിയാണ് ഈ നോവലിലെ പപ്പു. മറ്റുള്ളവരുടെ സഹതാപവും, ദയാ ദാക്ഷിണ്യവും അയാൾ ഇഷ്ടപ്പെടുന്നില്ല, സ്വന്തമായി ആത്മാഭിമാനം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് അയാൾ. കേശവദേവ്ന്റെ ഈ സൃഷ്ടി ശരിക്കും ഒരു മാണിക്യകല്ല് തന്നെയാണ്. 📝👑🎏
കേശവദേവിൻ്റെ ആദ്യ നോവലാണ് ഓടയിൽ നിന്ന്. വളരെയധികം പ്രശസ്തമായ ഈ നോവൽ വളരെ കുറച്ചു മാത്രം പേജുകളുള്ള ഒരു കൃതിയാണ്.
റിക്ഷാക്കാരനായ പപ്പുവിൻ്റെ ത്യാഗനിർഭരവും ആത്മാഭിമാഭിനം നിറഞ്ഞത്മായ ജീവചരിത്രം ആണീ നോവൽ. മലയാളസാഹിത്യത്തിൽ തന്നെ നടന്ന ഒരു സാഹിത്യവിപ്ളവം ആണീ നോവൽ എന്ന് പറയാം. പാവപ്പെട്ടവരുടെയും അത്താണിയില്ലാത്തവരുടെയും ജീവീതകഥപറയുന്നതാണീ നോവൽ. എന്നാൽ ജീവീതം പപ്പുവിന് നൽകുന്ന കയ്പേറിയ അനുഭവങ്ങൾ കൂടെയാണി നോവലിൻറെ കഥ.
ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാവുന്ന രീതിയിൽ ലളിതവും ഹൃസ്വവുമായി ആണ് ഈ നോവൽ എഴുതിയത്. തീരെ സാഹിത്യഭംഗിയുള്ള വാക്കുകൾ ചേർക്കാതെയാണ് ഈ നോവൽ തയ്യാറാക്കിയത്.
ഇതേപേരിലുള്ള പ്രസിദ്ധമായ സിനിമാ ഇതിനെ ആസ്പദമാക്കിയാണ്. റഫീഖ് അഹമ്മദിന്റെ അഴുക്കില്ലം എന്ന നോവലും ഈ നോവലിനെ പ്രധാനമായി ഉപയോഗിച്ച്കൊണ്ടാണ് എഴുതിയിരിക്കുന്നത്.
10 അധ്യായങ്ങളും 88 പേജുകളുമുള്ള ഈ പുസ്തകം 95 രൂപാ മുഖവിലയായി പുറത്തിറക്കിയത് പൂർണ്ണ ബുക്സാണ്.