Jump to ratings and reviews
Rate this book

മരിയ വെറും മരിയ | Mariya verum Mariya

Rate this book
ഗ്രന്ഥകാരിയുടെ ഉള്ളിലുള്ള മറ്റൊരു സന്ധ്യയുടെ തോന്നലുകളും വിചാരങ്ങളുമാണ് ഈ നോവൽ. എല്ലാവരുടേയും ഒപ്പം ആയിരിക്കുമ്പോഴും എവിടെയൊക്കെയോ നിഷ്ചലയായിപ്പോകുന്നവളാണ് മരിയ. അവൾക്ക് ആരോടും മത്സരിക്കണ്ട. ഒന്നിനോടും മത്സരിക്കാനറിയില്ല. അത്തരമൊരു വ്യക്തിക്ക് ഇന്നത്തെക്കാലത്ത് അതിജീവനം പ്രയാസകരമായിത്തീരുന്നു. അത് നോർമൽ അല്ലാത്ത ലോകമാണ്. തലതിരിഞ്ഞ, തോന്ന്യവസം നടക്കുന്ന മറ്റൊരു ലോകം.

200 pages

Published January 1, 2018

87 people are currently reading
119 people want to read

About the author

Sandhya Mary

4 books4 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
64 (34%)
4 stars
87 (47%)
3 stars
27 (14%)
2 stars
4 (2%)
1 star
1 (<1%)
Displaying 1 - 29 of 29 reviews
Profile Image for Nandakishore Mridula.
1,350 reviews2,695 followers
December 3, 2020
യാഥാർത്ഥ്യങ്ങളുമായി എൻ്റെ തലച്ചോർ പൊരുത്തപ്പെട്ടപ്പോൾ ഞാൻ മരിയയായിരുന്നു. ജീവിതത്തിലെ കുറെ വർഷങ്ങൾ നഷ്ടപ്പെട്ട മരിയ. അതല്ലെങ്കിൽ മമ്മ പറയുമ്പോലെ ജീവിതം വേസ്റ്റാക്കിയ മരിയ, സമയം വേസ്റ്റാക്കിയ മരിയ...
നഷ്ടപ്പെട്ട വർഷങ്ങളുടെ കയത്തിൽ നിന്നും മരിയ ഉണരുന്നത് മനോരോഗാസ്പത്രിയിലേക്കാണ്. തൻ്റെ അസുഖം ഇപ്പോൾ ഭേദമായിരിക്കുകയാണ് എന്നവൾ മനസ്സിലാക്കുന്നു. എന്നാൽ ഇവിടെ നിന്ന് ജീവിതം വീണ്ടും കരുപിടിപ്പിക്കേണ്ടതുണ്ട് - വഴിയിൽ നഷ്ടപ്പെട്ട തൻ്റെ വ്യക്തിത്വത്തെ വീണ്ടെടുക്കേണ്ടതുണ്ട്. അതിനായി അവളെഴുതുന്നു. ആ എഴുത്ത് അവളെ പുന:സൃഷ്ടിക്കുന്നു.

കടമറ്റത്തു കത്തനാരുടെ സഹചാരിയും അദ്ദേഹത്തേക്കാൾ വലിയ മാന്ത്രികനുമായ ചിറമ്മേൽ കത്തനാരുടേയും ഭാവി പറയാൻ കഴിവുള്ള മാത്തിരിവല്യമ്മച്ചിയുടേയും പരമ്പരയിൽ ജനിച്ചവളാണ് മരിയ. അവൾ തൻ്റെ വല്യപ്പച്ചനായ ഗീവറുഗീസിൻ്റേയും വല്യമ്മച്ചി മറിയാമ്മയുടേയും സംരക്ഷണത്തിൽ കൊട്ടാരത്തിൽ വീട്ടിലാണ് ബാല്യം ചെലവഴിച്ചത്. മദ്യപനും താന്തോന്നിയുമായ ഗീവറുഗീസിൻ്റെ കൂടെ കള്ളുഷാപ്പിലും തത്ത്വജ്ഞാനിയായ ചാണ്ടിപ്പട്ടിയുടെ കൂടെ നാടു മുഴുവനും കറങ്ങി നടന്ന അവൾക്ക് ജീവിതത്തിൽ വിലക്കുകളില്ലായിരുന്നു. സാധാരണതയിൽ നിന്നുമുള്ള വ്യതിയാനമാണ് ഭ്രാന്തെങ്കിൽ കൊട്ടാരത്തിൽ വീട്ടിൽ എല്ലാവർക്കും ഭ്രാന്താണ്.

എന്നാൽ ഒരുനാളിൽ മരിയയ്ക്ക് തൻ്റെ പപ്പയുടേയും മമ്മയുടേയും വീട്ടിലേക്കു മടങ്ങേണ്ടി വന്നു. അവിടെ അവൾ നേരിട്ട രൂക്ഷമായ ഒറ്റപ്പെടലും സഹോദരങ്ങളിൽ നിന്നും സഹിക്കേണ്ടി വന്ന പീഡനങ്ങളും അവളെ കൊലപാതകവാസനയുള്ള ഒരു ഭ്രാന്തിയാക്കി. മരിയ വീട്ടിൽ നിന്നും അപ്രത്യക്ഷയാകുന്നതും, വിവാഹം കഴിക്കുന്നതും, വിവാഹമോചിതയാകുന്നതും, അരവിന്ദൻ, ഹരി, വിനായകൻ തുടങ്ങിയ അവധൂതരുടെ സംഘത്തിലെത്തിപ്പെടുന്നതും, അവിടെനിന്ന് മനോരോഗാശുപത്രിയിൽ ചേക്കേറുന്നതും ഈ ഭ്രാന്തിൻ്റെ തുടർച്ചകളാണ്.

പുസ്തകത്തിൻ്റെ പിൻചട്ടയിൽപ്പറയുന്നത്, തൻ്റെ തന്നെ ഉള്ളിലുള്ള മറ്റൊരു വ്യക്തിത്വത്തെ അവതരിപ്പിക്കാനുള്ള ഗ്രന്ഥകാരിയുടെ ഒരു ശ്രമമാണീ നോവലെന്നാണ്. "ആരോടും മത്സരിക്കണ്ടാത്ത, ഒന്നിനോടും മത്സരിക്കാനറിയാത്ത" ഒരു വ്യക്തിത്വം. അത്തരമൊരു വ്യക്തി ജീവിക്കുന്നത് തലതിരിഞ്ഞ ഒരു ലോകത്തായിരിക്കും. കഥ പറയുന്നതും ഈ വ്യക്തി തന്നെ ആകുന്നതു കൊണ്ട് സത്യവും മിഥ്യയും വേർതിരിച്ചറിയാൻ ബുദ്ധിമുട്ടായിരിക്കും. അതോ, നമ്മുടെയൊക്കെ ആന്തരിക ജീവിതത്തിൽ അങ്ങനെയൊരു വ്യത്യാസം ഇല്ലെന്നാണോ?

ഒരേ സമയം ശ്ലഥവും എന്നാൽ ശില്പഭദ്രവുമായ ഘടനാരീതിയാണ് ഈ നോവലിൻ്റേത്. കൊട്ടാരത്തിൽ വീടെന്ന ഭവനം ഒരേ സമയം യാഥാർത്ഥ്യത്തിൻ്റേയും ഫാൻ്റസിയുടേയും ലോകത്ത് വർത്തിക്കുന്നു. നോവൽ മുഴുവനായി വായിച്ച ശേഷം വീണ്ടും തുടക്കത്തിലേക്കു പോയാൽ ആദ്യത്തെ പരസ്പര ബന്ധമില്ലെന്നു തോന്നിക്കുന്ന ഖണ്ഡികകൾ പുതിയ അർത്ഥങ്ങൾ എടുക്കുന്നതായി കാണാം.

കൃതഹസ്തയായ ഒരെഴുത്തുകാരിയുടെ അത്യന്തം ആസ്വാദ്യമായ ഒരു നോവൽ.
Profile Image for Sreelekshmi Ramachandran.
292 reviews33 followers
June 27, 2025
മരിയ വെറും മരിയ അല്ല... അവൾ ഒരു സാധാരണ പെണ്ണല്ല എന്നതാണ് പ്രധാന കാരണം....
അവൾ ആരും കാണാത്തത് കാണുന്നു, ആരും കേൾക്കാത്തത് കേൾക്കുന്നു.... അവളെ എല്ലാവരും ഇഷ്ടപ്പെടണം എന്നില്ല.. കാരണം അവൾ ഒരു കുലസ്ത്രീയല്ല, പൊതു ധാരണകളെയെല്ലാം കുട്ടിക്കാലത്തെ പൊളിച്ചെഴുതിയ പെണ്ണാണ് മരിയ..

അമ്മ വീടായ കൊട്ടാരം വീട്ടിലാണ് മരിയ വളർന്നത്... അപ്പച്ചൻ ആയിരുന്നു പ്രധാന കൂട്ടുകാരൻ.. അപ്പച്ചൻ ഗീവർഗീസ് തന്റെ ജീവിത കാലത്ത് മരിയയെ മാത്രമേ സ്നേഹിച്ചിട്ടുള്ളു. അപ്പച്ചന്റെ കൂടെ ഷാപ്പിൽ പോയി കള്ള് കുടിച്ചും കശുവണ്ടി മരത്തിൽ വലിഞ്ഞു കേറിയും, ചാണ്ടി എന്ന അഹങ്കാരിയായ പട്ടിയുടെ കൂടെ നാട് മുഴുവൻ അലഞ്ഞു നടന്നും അവൾ ആരും ജീവിക്കാത്ത ജീവിതം ജീവിച്ചു.

തന്റെ സ്വന്തം സഹോദരിയെ കൊലപ്പെടുത്താൻ മരിയ ശ്രമിച്ചു, അത് പരാജയപ്പെട്ടതിൽ കടുത്ത നിരാശ അനുഭവിച്ചു.. തന്റെ ശത്രുക്കളൊക്കെ മരിക്കാൻ അവൾ കർത്താവിനോട് മുട്ടിപ്പായി പ്രാർത്ഥിച്ചു, തന്റെ പ്രാർത്ഥന ഫലിക്കാതെ വന്നപ്പോൾ അവൾ കർത്താവിനെ കണ്ണ് പൊട്ടുന്ന ചീത്തയും വിളിച്ചു.. പഠിച്ച സ്കൂളിനെയും പഠിപ്പിച്ച അധ്യാപകരെയും അവൾ കഠിനമായി വെറുത്തു..
വളർന്നപ്പോൾ അവൾ വീട്ടിൽ നിന്നും പുറപ്പെട്ടു പോയി.. ആണുങ്ങളുടെ കൂടെ അവരുടെ തവളത്തിൽ ഇരുന്ന് അവൾ കള്ള് കുടിച്ചു.. പ്രേമിച്ചു.. വിവാഹം കഴിച്ചു.. ഡിവോഴ്സ് ആയി.. പിന്നെയും പ്രേമിച്ചു.. അവൾ ആരെയും ഒരിക്കലും അനുസരിച്ചില്ല.. ആരും പറയുന്നത് പോലെ ജീവിക്കാനും തയാറായില്ല.. ജീവിതത്തിൽ ഒന്നുമാകാനും അവൾ മെനക്കേട്ടില്ല. കൈയിൽ പൈസ വന്നാൽ കൊറേ ബിരിയാണി വാങ്ങി തിന്നാം എന്നവൾ കണക്കു കൂട്ടി. പറ്റുമെങ്കിൽ ഒരു ഫാം ഹൌസ് ഉണ്ടാക്കി അവിടെ കൃഷി ചെയ്ത്, കുറെ മൃഗങ്ങളെയും പക്ഷികളെയും വളർത്തി, കഴിയുമെങ്കിൽ ഒരു ആനയെ കൂടി വളർത്താനും അവൾ പ്ലാൻ ഇട്ടു..

മരിയ അബ്നോർമൽ ആണെന്ന് ആളുകൾ പറഞ്ഞു. ഏറ്റവും നോർമൽ ആയി കാര്യങ്ങൾ മറയില്ലാതെ തുറന്നു പറഞ്ഞത് കൊണ്ടും, ഇഷ്ട്ടം പോലെ ജീവിച്ചത് കൊണ്ടുമാണ് സമൂഹത്തിൽ അവൾ അബ്നോർമൽ ആയത്. മനോരോഗാശുപത്രിയിൽ കിടന്നപ്പോൾ അവൾ തന്റെ ഓർമ്മകൾ എഴുതി.. അത് വായിച്ചാൽ സമൂഹത്തിൽ നോർമൽ ആണെന്ന് പറഞ്ഞ് അഹങ്കാരത്തോടെ ജീവിക്കുന്ന പലരും ശരിക്കും എന്താണെന്ന് വ്യക്തമാകും....

സ്ഥിരം നോവൽ സങ്കല്പങ്ങളെ അപ്പാടെ പൊളിച്ചടുക്കിയ ഈ നോവൽ ഇനിയും ഏറെ വായിക്കപ്പെടേണ്ട ഒന്നാണ്, പ്രത്യേകിച്ചും ഈ കാലഘട്ടത്തിൽ
.
.
.
📚Book - മരിയ വെറും മരിയ
✒️Writer- സന്ധ്യാ മേരി
📜Publisher- മാതൃഭൂമി ബുക്സ്
Profile Image for Muhammed Zuhrabi.
65 reviews12 followers
September 17, 2024
'അത് വിശ്വാസത്തിന്‍റെ പ്രശ്നമല്ല അപ്പച്ചാ. അത് ബിലോങ്ങിങ്ങിന്‍റെ പ്രശ്നമാണ്. നമുക്ക് പരിചയമുള്ള ഇടത്ത്, പരിചയമുള്ള ആളുകളുടെ ഇടയിലായിരിക്കുന്നതിന്‍റെ പ്രശ്നമാണ്. ജീവിതത്തില്‍ നമ്മള്‍ എന്തൊക്കെ ചെയ്താലും നമ്മള്‍ നമ്മളാണെന്നതിന്‍റെ പേരില്‍ ഉള്‍ക്കൊള്ളപ്പെടുന്ന ഒരിടം... നമ്മള്‍ ബിലോങ് ചെയ്യുന്ന ഒരിടം...'
Profile Image for Smrti Kp.
18 reviews7 followers
September 25, 2024
" അപ്പച്ചന്‍ നോക്കിക്കൊ! ആള്‍ക്കാര് മുഴുവന്‍പുസ്തകം വായിച്ചിട്ടു പറയും, മരീയേടെ പുസ്തകം എത്ര നല്ല പുസ്തകം!!!"
Profile Image for Libin Varkey.
122 reviews12 followers
January 17, 2025
Beautiful book. It's tragic and sad but never a sob story. Arguably the best book in Malayalam portraying a protagonist with mental health issues.  
Profile Image for Lekshmi Priya.
41 reviews6 followers
January 2, 2025
തലതിരിഞ്ഞു ജീവിക്കുന്ന ആൾക്കാരുടെ ഒരിടം. നമുക്കും അവിടെ പോയാലോ! തനത് നോവൽ ഘടന സങ്കൽപ്പങ്ങളെ പാടെ പൊളിച്ചെഴുതിയ നോവൽ.

പുതിയ പുസ്തകങ്ങൾ വായിച്ചതിൽ ഏറ്റവും മികച്ചത്. ഈ പുസ്തകത്തിന് ഒരുപാട് പുരസ്‌കാരങ്ങൾ ലഭിക്കണം എന്ന് മനസാൽ ആഗ്രഹിച്ചു പോകുന്നു. അത്രയ്ക്കും മനോഹരമായ എഴുത്ത്. Climax കഴിഞ്ഞിട്ട് ഒന്നും കൂടെ തുടക്കം ഞാൻ വായിച്ചു. സാധാരണ മാധവികുട്ടിയുടെയോ M. T യുടെയോ ഒക്കെ കൃതികളാണ് വായനയ്ക്ക് ശേഷം ഒന്നും കൂടെ തുടക്കം എടുത്തു നോക്കാൻ പ്രേരിപ്പിക്കാറു. എങ്ങിനെ തുടങ്ങി എങ്ങിനെ അവസാനിപ്പിച്ചു ഇവരൊക്കെ എന്ന് മനസിലാക്കുക എന്നതാണ് ആ നോട്ടത്തിന്റെ ഉദ്ദേശം.

ഈ പുസ്തകത്തെ പറ്റി വെറുതെ പറയാൻ പറ്റില്ല. വളരെ deep ആയ ഒരു thought ആണ്.. ഭ്രാന്ത് എന്ന് നമുക്ക് തോന്നുന്ന ആൾക്കാർ അവരുടെ ലോകത്ത് നമ്മുടെ normalcy എത്രത്തോളം ഭ്രാന്തമായാണ് അവർക്ക് തോന്നുക എന്ന് എഴുത്തുകാരി മരിയ യിലൂടെയും അവളുടെ കൊട്ടാരം വീട്ടിലെ ഭ്രാന്തില്ലാത്ത ഭ്രാന്തറിലൂടെയും വിളിച്ചു പറയുന്നു.. മരിയ നൊസ്റാൾജിയയിൽ അതായത് പാസ്റ്റിൽ ജീവിക്കുന്ന ആളാണ്.. നമ്മളൊക്കെയും പലപ്പോഴും അങ്ങനെ തന്നെയല്ലേ. ഒരു വ്യത്യാസം നമുക്ക് ചിലപ്പോഴെങ്കിലും present -യിലേയ്ക് തിരിച്ചു വരാൻ സാധിക്കും എന്നാൽ മരിയയ്ക് അതിനാകില്ല.🍀
എങ്ങിനെ എപ്പോ എന്തെല്ലാം ഘടകങ്ങളാണ് കറ പറ്റാത്ത ഒരു ഭ്രാന്തനെ അല്ലെങ്കിൽ ഭ്രാന്തിയെ സൃഷ്ടിക്കുന്നത്.. മരിയ യ്ക്ക് ഭ്രാന്താണോ അതോ അവളുടെ ലോകത്തെ മറ്റുള്ളവർക്ക് മനസിലാകാത്തതാണോ?.

ഞാൻ എഴുത്തുകാരിയെ അത്യന്തം ആരാധനയോടെ നോക്കികാണുകയാണ്. എത്ര രസകരമായി, ഹൃദയ വേദനപോലും കൃത്യമായി സരസമായി എഴുതിയിരിക്കുന്നു.. കഠിനമായ സാഹിത്യം ഒന്നും ഈ പുസ്തകത്തിന് അവകാശപെടാൻ ഇല്ല. അതിന്റെ ആവശ്യം ഒട്ടുമില്ലാതാനും. റീൽസ് യുഗത്തിൽ ഇതുപോലെയുള്ള നല്ല പുസ്തകങ്ങൾ വായ്ക്കപെടട്ടെ. ഒറ്റ വാക്ക് :splendid 🍀
This entire review has been hidden because of spoilers.
17 reviews
July 22, 2025
I am so glad I picked up this book from an airport on one of my journeys. Although the title didn’t catch me, something about the first page did. And now I am so happy to have read this.

This book made me laugh, get emotional, and think a lot. The author could not have done a better job in making people think about critical things like religion, life itself, meaning of life. As you read along, I started questioning why have I never questioned things the way Mariya did because her thoughts seem completely rational. However the world we are in has categorized normality and abnormality into black and white and there is no grey space in between, whatsoever. The book made me think deeply about all this. The conversations Mariya had with God was especially thought provoking, in some sense it is a belief system through which everyone goes through. Later some choose to stay as believers, some choose not to.

The style of writing is also very catchy. The author gives everyone a first person approach which makes their stories told from each one’s perspective. In life isn’t that what we all ask for, to be able to tell our own stories!

I feel like I would have missed out on something major had I not read this.
Profile Image for Lakshmi.
36 reviews1 follower
June 21, 2025
വേറേതോ ലോകത്ത് ജനിക്കേണ്ട മരിയയുടെ കഥ. എന്തുകൊണ്ടോ ഇസബെൽ അയെന്ദെ-യുടെ House of Spirit-നെ ഓർമപ്പെടുത്തി.
Profile Image for Robin Mathew.
76 reviews
May 7, 2025
വളരെ മികച്ച ഒരു നോവൽ തന്നെ ആയിരുന്നു, മരിയ വെറും മരിയ ആണെന്ന് പറയാൻ പറ്റുകേല,കാരണം മരിയ തന്നത് വേറെ തലത്തിൽ നിൽക്കുന്ന ഒരു വായനാനുഭവം തന്നെ ആയിരുന്നു. ഗീവര്ഗീസ് അപ്പാപ്പനും ഉടനീളം മികച്ചു തന്നെ നിന്നു എന്നത് എടുത്ത് പറയേണ്ടതാണ്.
Profile Image for Akhil Gopinathan.
103 reviews17 followers
July 28, 2025
മരിയേടെ പുസ്തകം എന്ത് നല്ല പുസ്തകം!!! മാത്തിരിയുടെ മകനായ കുഞ്ചേറിയയുടെ മകനായ ഗീവർഗീസിൻ്റെ മകൾ അന്നയുടെ മകളുടെ 'മരിയൻ വ്യൂ' വിലൂടെയുള്ള ഒരു ഒഴുക്കാണ്.

മാനസികാരോഗ്യ കേന്ദ്രത്തിൽ ഉറക്കം ഉണരുന്ന മരിയയെ ആണ് ആദ്യം കാണുന്നത്. ഉണർന്നപ്പോളും ഓർമകളുടെ അറകളിൽ ചിലതൊന്നും മരിയക്ക് തുറന്നു കിട്ടിയിട്ടില്ല. കുഞ്ഞുമരിയ തൻ്റെ അമ്മയുടെ വീട്ടിൽ ഗീവർഗീസ് അപ്പച്ചൻ്റെയും മറിയാമ്മയുടെയും തോമാച്ചൻ്റെയും ചിന്നൻ പിടിച്ച അന്നമ്മ യുടെയും ചാണ്ടി പട്ടിയുടെയും എല്ലാം കൂടെ കൊട്ടാരം വീട്ടിലാണ് താമസിച്ചത്. എല്ലാവരോടും പൂർണ സ്വതന്ത്രം ഉണ്ടായിരുന്ന മരിയ കുറച്ച് നാളുകൾക്ക് ശേഷം അപ്പൻ്റെയും അമ്മയുടെയും കൂടെ പോകുന്നു. അവിടെ ഒരിക്കലും പൊരുത്ത പെടാതെ പോകുന്ന വേറൊരു മരിയയെയാണ് നമ്മൾ കാണുന്നത്. പിന്നീട് മരിയയിലേക്ക് അരവിന്ദനും ഹരിയും വിനായകനും എല്ലാം കടന്നു വരുന്നു.

വീട് തനിക്ക് ചേർന്ന ഇടമല്ല എന്ന് പറയുന്ന ഗീവർഗീസ്, ലോകം കാണാൻ പോകുന്ന ഗീവർഗീസ് സഹദ, കറുത്തവർക്ക് വേണ്ടി വിപ്ലവം നടത്തുന്ന പടച്ചോൻ, ഭാവി പ്രവചിക്കുന്ന മാത്തിരി, സ്വർഗത്തിലേക്ക് ടിക്കറ്റ് എടുത്ത കുഞ്ചരിയ, കോടികൾ വേണ്ടാത്ത ഹരി, സംസാരിക്കുന്ന ചാണ്ടി പട്ടി, ബുദ്ധിയുള്ള അമ്മിണി തത്ത. അങ്ങനെ അനേകം മനുഷ്യരും ദൈവങ്ങളും ജന്തുക്കളും നിറഞ്ഞ ലോകം നമ്മളെ കാണിക്കുന്നത് പാവം മരിയ. പറയപ്പെടുന്ന എല്ലാ കഥാപാത്രങ്ങൾക്കും സ്വന്തമായ നിലനിൽപ്പ് ഉണ്ട്. ആരും ആർക്ക് വേണ്ടിയും നില കൊള്ളുന്നില്ല.

ലളിതമായ എഴുത്തും തർക്കിക്കേണ്ടുന്ന ചിന്തകളും നിറഞ്ഞ ഒരു പുസ്തകം തന്നെയാണ്. അവസാനം മരിയക്കാണോ നമുക്കാണോ വട്ട് എന്ന് തോന്നുകയും മരിയ തന്നെയാണ് ശരി എന്ന് മനസ്സിലാവുകയും ചെയ്യും.
Profile Image for Lijozzz Bookzz.
84 reviews4 followers
May 3, 2025
ആരാണ് നോർമൽ ആരാണ് അബ്നോർമൽ?? ആരാണ് ഇതിന്റെ അളവുകോൽ നിർണയിച്ചത്?? ആരാണ് ഈ നോർമാലിറ്റിയെയും അബ്നോർമാലിറ്റിയെയും നിർവചിച്ചത്?? എപ്പോഴാണ് നോർമാലിറ്റിയിൽ നിന്നും അബ്നോർമാലിറ്റിയിലേക്ക് ഞാൻ കാലുകൾ മാറ്റി ചവിട്ടുന്നത്.??
ഞാൻ ഇതിൽ ഏതിൽ പെടും?? ഇങ്ങനെ നൂറ് നൂറു ചോദ്യങ്ങൾ മനസ്സിലുണർത്തിയ ഒരു ‘അബ്നോർമൽ’ നോവലാണ് സന്ധ്യാമേരി എഴുതിയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച “മരിയ വെറും മരിയ” എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തിൽ പല കഥാപാത്രങ്ങളും നിർവചിക്കാൻ ശ്രമിച്ച ഒരു വ്യക്തിതമാണ് മരിയ. പക്ഷേ ഈ നോവൽ വായിക്കുന്ന എല്ലാവരും പറയും അവരുടെ നിർവചനങ്ങൾ ഒന്നും അല്ലായിരുന്നു അവൾ എന്ന്. അവളെ ലോകം സൃഷ്ടിച്ചത് അവൾ മാത്രമായിരുന്നു. മറിയയുടെ ലോകത്ത് പുണ്യവാളന്മാരും മിണ്ടാപ്രാണികളും സംസാരിക്കും. അവളുടെ സമകാലീനർ അവളെ നിർവചിച്ചതല്ലായിരുന്നു അവൾ. അതിലുമപ്പുറം ആയിരുന്നു അവൾ. ഒടുവിൽ അവസാനത്തെ താളുകളും വായിച്ചു നിർത്തുമ്പോൾ വായനക്കാരനും സമ്മതിക്കും, നിർവചിക്കാനാവാത്ത ജീവിതമായിരുന്നു മരിയയുടേതെന്ന്. നിർവചിക്കുന്നവർക്ക് അവൾ എന്നും അബ്നോർമലും. നല്ലൊരു വായനാനുഭവം സമ്മാനിച്ച ഗ്രന്ഥം.

✍🏻 ലിജോ കരിപ്പുഴ
Profile Image for Sveta Jkr ✨.
37 reviews4 followers
October 3, 2025
മരിയയുടെ പുസ്തകം എന്ത് നല്ല പുസ്തകം..!!
---
ഒത്തിരി നാളായി എന്നെ അലട്ടിക്കൊണ്ടിരുന്ന ഒരു പ്രധാന പ്രശ്നം ആണ് മരിയ ഈ പുസ്തകത്തിലൂടെ സോൾവ്‌ ചെയ്തത്..
Belonging-ന്റെ..!!

ഒരു പുസ്തകത്തിലെ ലോകം യഥാർഥ്യമോ..മിഥ്യയോ എന്നതൊന്നും അല്ല..വായനക്കാരൻ എന്ന രീതിയിൽ നമ്മളും ആ ലോകത്തു Belong-ചെയ്യുന്നുണ്ടോ എന്നത് ആണ് ഏറ്റവും വലിയ കാര്യം.. പുതിയ ചില പുസ്തകങ്ങൾക്ക് കഴിയാതെ വന്നതും ഈ feeling എന്നിൽ സൃഷ്ടിക്കുക എന്ന സിമ്പിൾ ആയ ദൗത്യം ആണ്..

മരിയ എന്നാൽ തന്റെ “abnormal” എന്ന് പ്രസ്ഥാവിച്ച ലോകത്ത���ലൂടെ എത്ര “normal” ആയിട്ട് ആണ് അത്‌ സാധിച്ചെടുത്തത്..

ഇടയ്ക്കു മരിയ ഞാൻ തന്നെ അല്ലെ എന്നും.. ഇതൊക്കെ എന്റെ തന്നെ തോന്നലുകൾ അല്ലെ എന്നും പോലും എനിക്ക് തോന്നി.. കറുത്ത കർത്താവിനെ പറ്റി ചർച്ച ചെയ്ത ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു..!!

അങ്ങനെ മറ്റുള്ളവർക്ക് വട്ടെന്ന് തോന്നുന്ന എന്നാൽ നമ്മുടെ ചിന്തകളിൽ മുഴുവൻ വ്യക്തതയും ഉള്ള എന്തോരം കാര്യങ്ങൾ..

NB : ഗീവർഗീസ് അപ്പച്ചനെ ���ാൻ എന്തായാലും തേടി പിടിച്ചു കാണുന്നുണ്ട്. . നമ്മുക്ക് അടിയന്തരാവസ്ഥയെ പറ്റി നിറയെ ചർച്ച ചെയ്യാൻ ഉണ്ട്‌ ..!
Profile Image for Sreeraj.
68 reviews2 followers
September 30, 2025
ഒരിക്കൽ രാവണൻ്റെ പെങ്ങൾ ശൂർപ്പണഖ അബ്രാഹാമിൻ്റെ ഇസ്സഹാക്കിനെ കല്യാണം കഴിക്കാനായി പോയി. അങ്ങ് ഇസ്രായേലുവരെ പോയി. ചിലതരം രാജകുമാരിമാരുണ്ടല്ലോ, ആരുടെയെങ്കിലും കഥ കേട്ടാ അവരോടു പ്രേമമാകുന്ന ടൈപ്പ്. ശൂർപ്പണഖ അത്തരമൊരു രാജകുമാരി ആയായിരുന്നു. ചെറുപ്പത്തിൽ അബ്രാഹാമിന്റെ ബലിയുടെ കഥ ധാരാളം കേട്ട് ശൂർപ്പണഖയ്ക്ക് ആദ്യം ഇസ്സഹാക്കിനോട് "അയ്യേ തോന്നി. പിന്നെ പ്രേമവും. അങ്ങനെയാണ് ശൂർപ്പണഖ ഇസഹാക്കിനെ അന്വേഷിച്ചു പോയത്. പക്ഷേ, ഒത്തിരി വർഷത്തെ യാത്ര കഴിഞ്ഞ് ഇസ്രായേലിലെത്തിയപ്പോഴേക്കും ശൂർപ്പണ വയസ്സിയായിരുന്നു. ഇസ്സഹാക്കാണെങ്കിൽ റെബേക്കയെ കെട്ടിയും കഴിഞ്ഞിരുന്നു.'


വല്യമ്മച്ചി അങ്ങനെയാ, ഒരു മയോം ഇല്ലാണ്ട് കഥ അവസാനിപ്പിച്ചു കളയും. 'രാമായണോം മഹാഭാരതവുമൊക്കെ കലാപരതയുള്ളവരാ എഴുതിയത്, വേദപുസ്തകത്തില് കലാപരത കുറവാ' എന്നതാ വല്യമ്മച്ചീടെ അഭിപ്രായം. ചിലപ്പോ അതുകൊണ്ടായിരിക്കും വല്യമ്മച്ചി ബൈബിൾ തിരുത്തിയെഴുതിയത്
Profile Image for Aswathy Babu.
22 reviews4 followers
November 4, 2025
“നോർമൽ” എന്ന് വിശേഷിപ്പിക്കുന്നതും “അസാധാരണ” എന്ന് തോന്നുന്നതുമായ ഇടയിൽ ഉള്ള അതിരുകൾ ചോദ്യം ചെയ്യുന്ന, സരസമായ ആവിഷ്കരണത്തിലൂടെ വ്യത്യസ്ത പുലർത്തുന്ന നോവൽ .

ആഴത്തിൽ സ്പർശിച്ച വാചകങ്ങൾ:
‘അത് വിശ്വാസത്തിന്റെ പ്രശ്നമല്ല അപ്പച്ചാ. അത് ബിലോഗിംഗ് ന്റെ പ്രശ്നമാണ്. നമുക്ക് പരിചയമുള്ള ഇടത്ത്, പരിചയമുള്ള ആളുകളുടെ ഇടയിലായിരിക്കുന്നതിന്റെ പ്രശ്നമാണ്. ജീവിതത്തിൽ നമ്മൾ എന്തൊക്കെ ചെയ്താലും നമ്മൾ നമ്മളാണെന്നതിന്റെ പേരിൽ ഉർക്കൊള്ളപ്പെടുന്ന ഒരിടം… നമ്മൾ ബിലോങ്ങ് ചെയ്യുന്ന ഒരിടം…’

The novel is about the ones who quietly resist the pressure to conform — to chase trends, follow the crowd, or hide their true selves just to feel accepted. Instead, they remain true to their own rhythm, their values, and their individuality.
Profile Image for Smitha.
91 reviews
December 29, 2025
Mariya verum mariya!! Finished the book and I had to go back to the beginning and connect where it all started. Maria, brought up in her ancestral home leading a free life is a normal yet abnormal person. The characters that come through this story are all interesting, especially appachan, chandi patti, anna valyammachi. A different style of writing, quite engaging. Felt some disconnects though. Tied between a 3/4 star.
However, as Mariya said "ആൾക്കാർ മുഴുവൻ പുസ്‌തകം വായിച്ചിട്ട് പറയും, മരിയേടെ പുസ്‌തകം എന്തു നല്ല പുസ്‌തകം!!!"
Profile Image for Adeena Regeena.
2 reviews5 followers
August 21, 2025
This is probably one of the most hilarious novels I have ever read. I was not even aware that a book could really make me laugh out loud! The characters were highly interesting and funny. I did not like the third part of the book. Was really touched by the grand father- grand daughter relationship. This book made me laugh a lot and cry a little bit too. Loved it (except towards the end)! I liked kutti Maria, and did not like how the author portrayed what she grew up to be.
Chandy patti >>>>
Profile Image for JOHNSON XAVIER.
8 reviews
October 25, 2025
“Mariya Verum Mariya” is a deeply emotional and introspective Malayalam novel that explores the layers of womanhood, faith, and identity. The author beautifully blends realism with spirituality, painting Mariya as both fragile and strong — a reflection of every woman’s silent struggles and quiet courage. The language is poetic, and the storytelling leaves a lasting impression on the reader’s heart.
13 reviews3 followers
March 15, 2025
വായിച്ചിട്ട് എനിക്ക് തോന്നി "നല്ല പുസ്തകം ആണെന്ന് "

Going with the flow പോലെ ഒരു എഴുത്ത്... ചിന്തകളും എന്താണ് normalcy എന്നൊക്കെ ചിന്തിപ്പിക്കുന്ന മരിയ...

Mental health issues അതിലെ confusions.. അതിലെ പല പല stages ഓർമകളയുമായി ചേർത്ത് രസകരമായ എഴുത്ത്
Profile Image for Anand.
81 reviews18 followers
April 8, 2025
ആരോടും മത്സരിക്കണ്ടാത്ത, ഒന്നിനോടും മത്സരിക്കാനറിയാത്ത ഒരാളുടെ കഥ. സാധാരണ കണ്ടുവരുന്ന നോവലെഴുത്തിൽ നിന്ന് വ്യത്യസ്തമായ ഒരു നോവൽ. നോവലിന്റെ അവസാനം മരിയ പറയുന്നതുപോലെ, "മറിയേടെ പുസ്തകം എത്ര നല്ല പുസ്തകം!".
3.5/5
Profile Image for Meera S Venpala.
136 reviews12 followers
December 19, 2025
fiction വായിക്കാനുള്ള താല്പര്യം വളരെ നാളായി കുറവാണ്. ഈ പുസ്തകത്തെപ്പറ്റി കുറേ നാളായി കേട്ടുകേട്ട് കാത്തിരുന്ന് വായിച്ചതാണെങ്കിലും രസമായി തോന്നിയില്ല. കുറേ കഥകൾ എടുത്തിരുന്ന് ഒഴുക്കൻ മട്ടിൽ കഥ പറഞ്ഞുപോകുന്നത് പോലെയേ തോന്നിയുള്ളു.
Profile Image for Deffrin Jose.
35 reviews7 followers
February 2, 2021
വ്യത്യസ്തമായൊരു നോവൽ, സരസമായി കൈകാര്യം ചെയ്തിരിക്കുന്നു.
28 reviews1 follower
April 12, 2025
ഹാസ്യത്തിൽ മുക്കി ഇതുവരെ വായിച്ചിട്ടില്ലാത്ത തന്റെതായ ശൈലിയിൽ എഴുതിയ ബ്രില്ലിയന്റ് വർക്ക്‌
Profile Image for Abhinaw.
5 reviews
Read
August 20, 2025
മരിയേടെ പുസ്തകം എന്തു നല്ല പുസ്തകം!!🥹❤️
Profile Image for Aleena Treesa Dominic.
73 reviews
November 7, 2025
I don’t think I have ever read a book so hilarious yet profound. I was literally laughing out loud throughout this book. Absolutely loved it. Throughly enjoyed it!
Profile Image for Yadu Aravind.
70 reviews18 followers
November 3, 2025
That feeling of swimming through someone else's river of conciousness,thats what this book is about.The inconsistent timelines,shifting povs and a slight mixture of magical realism has perfectly added up,bringing out something unique and original.
Displaying 1 - 29 of 29 reviews

Can't find what you're looking for?

Get help and learn more about the design.