B. Jeyamohan (also credited as Jayamohan) is one of the most influential contemporary, Tamil and Malayalam writer and literary critic from Nagercoil in Kanyakumari District in the south Indian state of Tamil Nadu.
He entered the world of Tamil literature in the 1990s, Jeyamohan has had impacted the Tamil literary landscape as it emerged from the post-modern phase. His best-known and critically acclaimed work is Vishnupuram, a deeply layered fantasy set as a quest through various schools of Indian philosophy and mythology. His other well-known novels include Rubber, Pin Thodarum Nizhalin Kural, Kanyakumari, Kaadu, Pani Manithan, Eazhaam Ulagam, and Kotravai. His writing is heavily influenced by the works of humanitarian thinkers Leo Tolstoy and Mohandas Karamchand Gandhi. Drawing on the strength of his life experiences and extensive travel around India, Jeyamohan is able to re-examine and interpret the essence of India's rich literary and classical traditions. --- தந்தை பெயர் எஸ்.பாகுலேயன் பிள்ளை. தாத்தா பெயர் வயக்கவீட்டு சங்கரப்பிள்ளை. பூர்வீக ஊர் குமரிமாவட்டம் விளவங்கோடு வட்டம், திருவரம்பு. தாத்தா அடிமுறை ஆசான். ஆகவே சங்கு ஆசான் என அழைக்கப்பட்டிருக்கிறார். அப்பாவின் அம்மா பெயர் லட்சுமிக்குட்டி அம்மா. அவரது சொந்த ஊர் குமரிமாவட்டம் விளவங்கோடு வட்டம், திருவட்டாறு. அப்பாவுடன் பிறந்தவர்கள் இருவர். தம்பி எஸ்.சுதர்சனன் நாயர் தமிழக அரசுத்துறையில் வட்டார வளர்ச்சி அலுவலராக இருந்து ஓய்வுபெற்று இப்போது பத்மநாபபுரத்தில் வசிக்கிறார். அப்பாவின் தங்கை சரோஜினி அம்மா திருவட்டாறில் ஆதிகேசவ பெருமாள் ஆலய முகப்பில் உள்ள பாட்டியின் பூர்வீகவீட்டிலேயே வாழ்கிறார்.
அப்பா முதலில் வழங்கல் துறையில் வேலைபார்த்தார். பின் பத்திரப்பதிவுத்துறையில் எழுத்தராக வேலைபார்த்து ஓய்வு பெற்றார். அவரது பணிக்காலத்தில் பெரும்பகுதி அருமனை பத்திரப்பதிவு அலுவலகத்தில் கழிந்தது. 1984ல் தன் அறுபத்தி ஒன்றாம் வயதில் தற்கொலை செய்துகொண்டார்.
அம்மா பி. விசாலாட்சி அம்மா. அவரது அப்பாவின் சொந்த ஊர் நட்டாலம். அவர் பெயர் பரமேஸ்வரன் பிள்ளை. அம்மாவின் அம்மா பெயர் பத்மாவதி அம்மா. அவரது சொந்த ஊர் திருவிதாங்கோடு. நட்டாலம் கோயில் அருகே உள்ள காளி வளாகம் அம்மாவின் குடும்ப வீடு. அம்மாவுக்கு சகோதரர்கள் நால்வர். மூத்த அண்ணா வேலப்பன் நாயர், இரண்டாமவர் கேசவபிள்ளை. மூன்றாம் அண்ணா மாதவன் பிள்ளை. அடுத்து பிரபாகரன் நாயர். கடைசி தம்பி காளிப்பிள்ளை. அம்மாவுக்கு இரு சகோதரிகள். அக்கா தாட்சாயணி அம்மா இப்போது நட்டாலம் குடும்ப வீட்டில் வசிக்கிறார். இன்னொரு அக்கா மீனாட்சியம்மா கேரள மாநிலம் ஆரியநாட்டில் மணமாகிச்சென்று அங்கெ வாழ்ந்து இறந்தார். அம்மா 1984ல் தன் ஐம்பத்து நாலாம் வயதில் தற்கொலைசெ
ജയമോഹൻ കഥകൾ, ഭാഷ ഇഷ്ടമാണെങ്കിൽ ഇതും ഇഷ്ടമാവും. ആനഡോക്ടറിൽ നിന്നും നൂറു സിംഹാസനത്തിൽ നിന്നും വിത്യസ്തമായ ഒരു കഥാനുഭവം.
നോട്ട് : 72 പേജ് എത്തിക്കാൻ മാതൃഭൂമി ആവുന്നത്രെ വലിയ അക്ഷരങ്ങളും അതിലും വലിയ മാർജ്ജിനും ഇട്ടിട്ടുണ്ട്, 7-8 ചിത്രങ്ങളും. ഒരൊറ്റ ഇരിപ്പിനു തീർക്കാവുന്ന ഒരു കഥ മാത്രമാണിത്.
മനസിലാക്കി വായിച്ചാൽ ഇതൊരു ഒന്നാം തരം കൃതിയാണ്. ഈ പുസ്തകം വായിക്കാനെടുക്കുമ്പോൾ ഒരു കാര്യം കൂടി ഓർക്കുക, ഇത് ജയമോഹൻ എഴുതിയ പുസ്തകമാണ്..
ചെറിയ ഒരു പ്രതലത്തിൽ അതിശക്തമായ ആശയം.. പൊള്ളുന്ന രാഷ്ട്രീയം.. മേലാളനും കീഴാളനും കഥാപാത്രങ്ങൾ.. ഒരു മൃഗയാ വിനോദത്തിന്റെ പശ്ചാത്തലം..
അധിനിവേശക്കാരനായ വിൽസൻ സായിപ്പിന്റെ അടിയാളനായ നായകൻ.. അവൻ ഒന്നും മിണ്ടില്ല. മർദ്ദനങ്ങളും അധിക്ഷേപങ്ങളും അപമാനങ്ങളും അവന്റെ നേരെ സായിപ്പ് ഉതിർത്താലും മൗനമാണ് അവന്റെ ആയുധം. ശത്രു ശക്തനാകുമ്പോൾ മൗനമാണ് ഉചിതമായ ആയുധമെന്നു ബോധ്യമുണ്ട് അവന്. സായിപ്പ് അവനെ 'മിണ്ടാച്ചെന്നായ്' എന്ന് വിളിച്ചു. ജന്മം കൊണ്ട് നാട്ടിലെ ഒരു അടിമപെണ്ണിന് ഏതോ സായിപ്പിലുണ്ടായ സങ്കര സന്തതിയായതിനാൽ ആ ചെന്നായ കണ്ണുകൾ അവന്റെ ജന്മ രഹസ്യം കൂടിയായി തീർന്നു..
മലദേവത മാദിയുടെ കടക്ഷമുള്ള ഒറ്റക്കോമ്പനെ വേട്ടയാടാൻ വിൽസൺ സായിപ്പ് കാടുകേറുന്നു കൂടെ മിണ്ടാചെന്നായയായ അവനും.. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള യുദ്ധത്തിൽ ആര് ജയിക്കും?
മനുഷ്യനിലെ ഹിംസ വാസനയുടെയും, അടിച്ചമർത്തലുകളുടെയും പീഡനങ്ങളുടെയും ഇടയിലും തന്റേടം കൈവിടാത്ത കീഴളനായ നായകന്റെ ചങ്കുറപ്പിന്റെയും കഥ പറയുന്ന ഈ പുസ്തകം എനിക്ക് വളരെ സംതൃപ്തിയുള്ള ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു വായന സമ്മാനിച്ചു..
.
.
.
📚Book - മിണ്ടാച്ചെന്നായ് ✒️Writer- ജയമോഹൻ 📜Publisher- മാതൃഭൂമി ബുക്സ്
ശത്രു അതിശക്തനാകുമ്പോൾ സഹനവും മൗനവുമാണ് ഏറ്റവും വലിയ പ്രതിരോധം. ജയമോഹൻ തന്റെ ഏറ്റവും പുതിയ നോവലായ 'മിണ്ടാച്ചെന്നായി'ൽ ഇതുപോലൊരു മൗനത്തിന്റെ കഥയാണ് പറയുന്നത്.
നായാട്ടുകമ്പക്കാരനായ വിൽസൺ സായ്പിന്റെ അടിയാളനാണ് കഥയുടെ ആഖ്യാതാവ്. അവനെല്ലാം കേൾക്കുന്നു; വളരെക്കുറച്ചു മാത്രം സംസാരിക്കുന്നു. അതു കൊണ്ടു തന്നെയാണ് "മിണ്ടാച്ചെന്നായെ"ന്ന ഓമനപ്പേര് സായ്പ് അവനു നൽകിയത്. ആദിവാസിപ്പെണ്ണിൽ വെള്ളക്കാരനുണ്ടായ സങ്കരസന്തതിയായ അവൻ കാണുകയോ, കേൾക്കുകയോ, മനസ്സിലാക്കുകയോ ചെയ്യാത്തതായി ഒന്നുമില്ല. സായ്പും കുശിനിക്കാരൻ തോമയും ബലാൽ ഭോഗിക്കുന്ന ആദിവാസിപ്പെണ്ണ് കാമാർത്തയായി അവനിൽപ്പടരുന്നു. തന്റെ ആനത്തോക്കു കൊണ്ട് വെള്ളക്കാരൻ വെട്ടിപ്പിടിക്കുന്ന കാടിന്റെ സമ്പത്ത് ഒച്ചയനക്കങ്ങളില്ലാതെ ചെറുകുന്തംകൊണ്ട് അവൻ അടർത്തിയെടുക്കുന്നു. സായ്പിന്റെ ഉച്ഛിഷ്ടം കഴിച്ചാണ് അവൻ ജീവിക്കുന്നതെങ്കിലും, വിൽസന് തന്നെക്കൊണ്ടാണാവശ്യം, തിരിച്ചല്ല എന്നവനറിയാം. അതു കൊണ്ടാണ് "നീയൊരു മൃഗമാണ്, നിന്നെ ഞാൻ കൊല്ലും" എന്ന് സായ്പ് ആക്രോശിക്കുമ്പോഴും അവൻ സമനില വിടാതെ നിൽക്കുന്നത്.
ഇതൊരു മൃഗയാവിനോദത്തിന്റെ കഥയാണ്: പുരാണകാലം മുതൽക്കേ അധിനിവേശകരുടെ ഇഷ്ടവിനോദമാണല്ലോ ശിക്കാർ. വിഷയലമ്പടനായ വിൽസനും വ്യത്യസ്തനല്ല. സായ്പിന്റെ ഉന്നം മലദേവത മാദിയുടെ കടാക്ഷമുള്ള ഒറ്റയാൻ "കാരിക്കൊമ്പനാ"ണ്. അവനെ കിട്ടില്ലെന്നു ആദിവാസികളും, കിട്ടുമെന്നു വിൽസനും വിശ്വസിക്കുന്നു. ഒടുവിൽ കാടും മനുഷ്യനും തമ്മിലുള്ള സംഘട്ടനത്തിൽ മനുഷ്യൻ തന്നെ ജയിക്കുന്നു: അതിനവൻ മരണത്തോടു ഏറ്റുമുട്ടേണ്ടി വരുന്നുണ്ടെങ്കിൽപ്പോലും. പതിയിരുന്നാക്രമിക്കുന്ന മരണത്തിനും പക്ഷെ, വിജയം ഘോഷിക്കാനാവുന്നുണ്ട്. അതിന്റെ കൂടെ മിണ്ടാച്ചെന്നായയുടെ ജീവിതത്തിലെ ഒരേയൊരു അധികപ്രസംഗവും അനുസരണക്കേടും കൂടി അരങ്ങേറുന്നു. "നരകത്തിലേക്ക് പോ" എന്ന ആ വാക്കുകൾക്ക് ഒരു വെടിയേക്കാൾ ഒച്ചയുണ്ട്.
വളരെച്ചെറിയ ഇടത്തിൽ വളരെ വലിയ ചിത്രം വരച്ചിടുകയാണ് ജയമോഹൻ ഈ കൃതിയിൽച്ചെയ്യുന്നത്. ആറ്റിക്കുറുക്കിയ കടുംനെയ്യു പോലെ സംഗൃഹീതവും ഗഹനവുമായ ആഖ്യാനം. അധിനിവേശകരും അധിനിവിഷ്ഠരും തമ്മിലുള്ള ബന്ധം ഒരു നിർബ്ബന്ധിത വിവാഹത്തിന്റേതാണ്: ആണ്ടുകളോളം നീണ്ടു നിൽക്കുന്ന നിയമാനുസൃതമായ ബലാൽസംഗം. സായ്പും മിണ്ടാച്ചെന്നായും അതിന്റെ പ്രതീകങ്ങളാണ്. പീഡനങ്ങളുടെ തുടർക്കഥയ്ക്കിടയിലും തന്റേടം ('തന്റെ ഇടം') വിടാത്ത നിശ്ശബ്ദനായ കീഴാളൻ എന്നും മേലാളരുടെ പേടിസ്വപ്നമാണ്: ചെന്നായ് എന്നാണ് തിരിഞ്ഞുകടിക്കയെന്ന് പറയാൻ പറ്റില്ലല്ലോ.
Jayamohan's politics and the way he speaks always drives me up the wall - but that wouldn't stop me from enjoying his books, he employs a curious mix of Tamil and Malayalam (I think he does his own translations), the beauty of his detailing comes from that mix and he always has a good story to tell with caste and slavery forming the background, like in Nooru Simhasanangal.
പുസ്തകം: മിണ്ടാചെന്നായ് ജയമോഹൻ പബ്ലിഷിംഗ്: മാതൃഭൂമി ബുക്ക്സ് പേജ് : 72
‘സാദരം എം.ടി’ എന്ന പരിപാടിക്കിടെയാണ് ജയമോഹൻ എന്ന എഴുത്തുകാരനെ കാണുന്നതും ഒരു മണിക്കൂറിൽ കൂടുതൽ ഇരുന്നു സംസാരിക്കാൻ കഴിഞ്ഞതും. ( എം ടി യുടെ സമ്പൂർണ കഥകളുടെ ഒരു സമാഹാരം അദ്ദേഹത്തിന്റെ കയ്യിലുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അദ്ദേഹം അതിലേക്കു ഊളിയിട്ടതിനാൽ സംസാരം അതെ പോലെ തടസ്സപ്പെടുകയുമുണ്ടായി.) മലയാളികൾക്ക് അദ്ദേഹം ‘നൂറു സിംഹാസനങ്ങൾ’ എന്ന ചെറിയ വലിയ നോവലിന്റെ കർത്താവാണ്. പുതു തലമുറക്ക് ‘പൊന്നിയൻ സെൽവൻ’, ‘യന്തിരൻ’ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ തിരക്കഥാകൃത്തും. പൊന്നിയൻ സെൽവൻ മൂന്നാം ഭാഗം വരുന്നില്ല എന്ന് അദ്ദേഹം സംസാരത്തിനായിടയിൽ പറയുകയുണ്ടായി. പകരം കമൽഹാസൻ- മണിരത്‌നം കൂട്ടുകെട്ടിന്റെ കൂടെ പുതിയ സിനിമ ആലോചിക്കുന്നുവെന്നും.
സംസാരം ക്രമേണ ഞാൻ അപ്പോൾ വായിച്ചു കൊണ്ടിരുന്ന ‘ മിണ്ടാചെന്നായ് ’ എന്ന ലഘു നോവലിലേക്കു തിരിച്ചു വിട്ടു. നോവലിൽ ‘കാതല്’ ( Core) മാത്രം എഴുതുന്ന എഴുത്തുകാരൻ ആണ് അദ്ദേഹം. ഈ നോവലും വ്യത്യസ്തമല്ല . എങ്ങിനെയാണ് അങ്ങിനെ എഴുതാൻ കഴിയുന്നതെന്നും, എങ്ങിനെയാണ് അകക്കാമ്പ് മാത്രം പറഞ്ഞു കൊണ്ട് നോവലിന്റെ ക്രാഫ്റ്റ് പണിയുന്നത് എന്നും , ചുരുങ്ങിയ വാക്കുകൾ കൊണ്ട് കഥാപാത്ര രൂപീകരണം നടത്തുന്നതെന്നും ചോദിക്കുകയുണ്ടായി.( ഒരർത്ഥത്തിൽ പുതിയ കാലത്തിന്റെ എഴുത്തുകാരൻ ആണദ്ദേഹം. അദ്ദേഹത്തിന്റെ നോവലുകൾക്കു വേണ്ടി നമുക്കധികം സമയം നഷ്ട്ടപ്പെടുത്തേണ്ടി വരുന്നില്ല) നോവലിന്റെ രൂപം എങ്ങിനെയാണ് പരുവപ്പെടുന്നതെന്നും , എഡിറ്റിംഗിൽ ഉള്ള പ്രാവീണ്യത്തെ കുറിച്ചൊക്കെ ചോദിച്ചപ്പോൾ തികച്ചും അത്ഭുതപ്പെടുത്തി കൊണ്ട് അദ്ദേഹം പറഞ്ഞു. “ ഞാൻ എഴുതി പോവുകയാണ് ചെയ്യുന്നത് . എഡിറ്റിംഗ് തീരെ നടത്താറില്ല..” അദ്ദേഹത്തിന്���െ ബുക്കുകളുടെ ഇംഗ്ലീഷ് വിവർത്തനങ്ങളെക്കുറിച്ചു ചോദിച്ചപ്പോഴും ആമസോണിൽ അതിന്റെ ലിങ്ക് കാണിച്ചു തന്നിട്ട് തന്റെ പുസ്തകങ്ങളുടെ വിവർത്തനങ്ങളിൽ ഇടപെടാത്തതിനെക്കുറിച്ചും സൂചന നൽകുകയുണ്ടായി.
നോവലിലേക്കു തിരിച്ചു വരാം.. എഴുത്തുകാരൻ തന്റെ എഴുത്തിനെക്കുറിച്ചു പറഞ്ഞു വെച്ച കാര്യങ്ങൾ കൂടി ചേർത്ത് വായിക്കേണ്ട കൃതിയാകുന്നു ഇത്.. ‘മിണ്ടാ ചെന്നായ്’ അധിനിവേശവും അടിമത്വവും അതിലെ പ്രകൃതിയുടെ ഇടപെടലും തമ്മിലുള്ള കഥയാണ് പറയുന്നത്. കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചു വ്യക്തമായ ധാരണ ഉള്ള എഴുത്തുകാരനായത് കൊണ്ട് തന്നെ വനചിത്രീകരണം, കീഴാളജീവിതം , അധിനിവേശമനോഭാവങ്ങളുടെ വക്രതകൾ എല്ലാം തന്നെ അതിമനോഹരമായി പറഞ്ഞു വെക്കുന്ന നോവലാണിത്. മിണ്ടാ ചെന്നായ് മനുഷ്യ പ്രകൃതിയുടെ പ്രതീകമാണെന്നു നോവൽ അതിന്റെ സന്നിഗ്ദ്ധ ഘട്ടത്തിൽ നമുക്ക് കാണിച്ചു തരുന്നു. കഥാസന്ദർഭവും പ്ലോട്ടും ഈ ചെറു നോവലിന്റെ കാര്യത്തിൽ പറയുന്നത് പ്രസക്തിയല്ല എന്നാണു കരുതുന്നത് റോണി ദേവസ്യയുടെ illustrations ഗംഭീരമാണ്. ഒറ്റയിരുപ്പിനു വായിച്ചു തീർക്കാവുന്ന നോവൽ..
ജയമോഹന് നന്നായി വഴങ്ങുന്നത് കാടിൻ്റെ നേരുകളാണ്, നഗരങ്ങളല്ല എന്ന് അദ്ദേഹം തന്നെ നമ്മളോട് പറയുന്നു. അധിനിവേശത്തിൻ്റെയും അടിമത്തത്തിൻ്റെയും ഗതികേടുകൾ മനുഷ്യനും മൃഗങ്ങളും മാറി മാറി അനുഭവിക്കുന്നത് അയാൾ നമ്മളെ വിളിച്ചു കാണിക്കുന്നു. വെള്ളക്കാരൻ്റെ നായ എന്ന് ആട്ടും തുപ്പുമേൽക്കുന്ന ചെന്നായക്കണ്ണുകളുള്ള മിതഭാഷിയായ പയ്യൻ, അവൻ്റെ മികച്ച ഉത്തരം ആണ് അവൻ്റെ പ്രതികാരം, കാടിൻ്റെ, മാദിയുടെ , ചോതിയുടെ, ഒറ്റയാൻ്റെ പ്രതികാരം. ജയമോഹൻ്റെ ആന ഡോക്ടർ വായിക്കുമ്പോഴും മിണ്ടാച്ചെന്നായ വായിക്കുമ്പോഴും കാട് അതിൻ്റെ നേരുകളുമായി നമ്മെ വന്ന് വിളിക്കുന്നു. ഇരുട്ടിലെന്ന പോലെ കണ്ണടക്കുമ്പോൾ ആനച്ചോരയുടേയും ആനപ്പിണ്ടത്തിനെയും ചൂര് വന്ന് തൊടുകയും ചെന്നായക്കണ്ണുകളിൽ ഭയം പതയുകയും ചെയ്യുന്നു. പുരുഷാധിപത്യത്തിൻ്റെ എല്ലാ ഇടങ്ങളിലും പല തട്ടുകളിൽ പല അളവുകളിൽ സ്ത്രീ അടിമപ്പെട്ടുകൊണ്ടേയിരിക്കുകയും അവൾ തന്നെ കാടിൻ്റെ ദേവിയെന്ന് പേരെടുത്ത് ഭയപ്പെടുത്തുകയും ചെയ്യുന്നു. പുരുഷാധിപത്യ സമൂഹത്തെ സൂത്രക്കാരനായ വെള്ളക്കാരനെപ്പോലെ തന്നെ അടിമകൾ ചുമക്കുന്നു, എല്ലായിടങ്ങളിലും, എല്ലാക്കാലങ്ങളിലും.
കാടിന്റെ വശ്യതയും നിഗൂഢതയും അതിന്റെ രീതികളും ഒരുപരിധിവരെ ഈ കൃതി നമുക്കു പറഞ്ഞുതരുന്നുണ്ട്. മൗനം എന്നത് എത്ര ശക്തമായ പ്രതികരണമാണ് എന്നത് മിണ്ടാചെന്നായ എന്ന അപരനാമം പേറുന്ന കേന്ദ്രകഥാപാത്രത്തിലൂടെ കാട്ടിത്തരുന്നു . അടിമത്വത്തിന്റെ മറ്റൊരു തലവും ഇതിലൂടെ കാട്ടിത്തരുന്നു
ജയമോഹന്റെ എഴുത്തിന്റെ രീതിയോട് വല്ലാതെ അടുത്തുപോയ്കൊണ്ടിരിക്കുന്നു. മാനുഷിക മൂല്യങ്ങൾക്ക് വേണ്ടിയുള്ള ഒരു യാത്ര പോലെയാണ് എഴുത്തിന്റെ വിഷയങ്ങൾ അദ്ദേഹം തിരഞ്ഞെടുക്കുന്നത്. നായാട്ടിനെപ്പറ്റി അതിമനോഹരമായി അദ്ദേഹം വർണ്ണിക്കുന്നു 'നായാട്ട് എന്നുപറഞ്ഞാൽ തേടുന്നതും കാത്തിരിക്കുന്നതുമാണ്. കൊന്നു കഴിഞ്ഞാൽ നായാട്ട് തീർന്നു. മൃഗം എപ്പോഴും മരണത്തിലൂടെ മനുഷ്യരെ ജയിക്കും. നിശബ്ദമായി ഗാംഭീര്യത്തോടെ മനുഷ്യരെ കടന്നുപോകുന്നു.'
തീരെ പരിചിതമല്ലാത്ത ആഖ്യാനങ്ങളും വിവരണരീതികളുമാണ് ജയമോഹന്റേതു . ആനഡോക്ടറിൽ നിന്നും തീർത്തും വേറിട്ട മറ്റൊരു കാടാണിതിൽ ..മനുഷ്യരും , ആനകളും , ചെന്നായ് കൂട്ടവുമെല്ലാം അങ്ങനെതന്നെ .
A great work from the author of 'nooru simhasanangal'.you can finish this novel by one hour mostly if you are a fast reader.Its thrilling .It takes to you to the wild and is emotion filled.
''ചെന്നായ ഒരിക്കലും ഒറ്റയ്ക്കു വരില്ല. ഒരു ചെന്നായ കണ്ണില്‍ പെട്ടാല്‍ അതിന്റെ സംഘം നമ്മെ ചുറ്റിക്കഴിഞ്ഞു എന്നാണ് പൊരുള്‍. ഇലപ്പടര്‍പ്പിനുള്ളില്‍ ഞാന്‍ കണ്ണുകളെ കണ്ടു. വിശപ്പിനെ കണ്ണാക്കിയതാണ് ചെന്നായ എന്നാണ് മൂപ്പന്‍ പാടുന്നത്. ''