Jump to ratings and reviews
Rate this book

നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിര്‍ത്തിയിരിക്കുന്നത്? | Ningalenthinaanu Ente Kuttiye Perumazhayathu Nirthiyirikkunnathu?

Rate this book

103 pages, Paperback

Published March 1, 2011

1 person is currently reading
4 people want to read

About the author

Civic Chandran

4 books3 followers
ഒരു മലയാള കവിയും നാടകകൃത്തും എഴുത്തുകാരനും മുൻ നക്സ്‌ലൈറ്റും സാമൂഹ്യപ്രവർത്തകനും രാഷ്ട്രീയ നിരൂപകനുമാണു് സിവിൿ ചന്ദ്രൻ. പാഠഭേദം മാസികയുടെ പത്രാധിപരാണ്

"യനാൻ" മാസികയുടെ പത്രാധിപസമിതിയംഗമായിരുന്നു. ഈ പത്രം പിന്നീട് കണ്ടുകെട്ടി. അടിയന്തരാവസ്ഥ കാലത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. "ജനകീയ സാംസ്കാരിക വേദി"യുടെ സെക്രട്ടറിയും അതിന്റെ മുഖപത്രമായ "പ്രേരണ"യുടെ പത്രാധിപരുമായിരുന്നു. മലയാളത്തിലെ ആദ്യ തെരുവുനാടകങ്ങൾ സിവിക്കിന്റേതാണ്‌.

"വാക്ക്" മാസികയും "പാഠഭേദം" ദ്വൈവാരികയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചു.

തോപ്പിൽ ഭാസിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടകത്തിന്റെ പ്രതിനാടകം "നിങ്ങളാരെ കമ്മ്യൂണിസ്റ്റാക്കി" എഴുതിയത് വിവാദങ്ങളുണ്ടാക്കി. ഇതുമായിബന്ധപ്പെട്ട കേസ് ഇപ്പോഴും സുപ്രീം കോടതിയിലാണു്.

ഹൈക്കോടതി കുറ്റവിമുക്തനാക്കിയതിനെ തുടർന്ന് 1991 മുതൽ അദ്ധ്യാപക വൃത്തിയിൽ തിരികെ പ്രവേശിച്ചു. ഇപ്പോൾ കൊണ്ടോട്ടിക്കടുത്ത് പെരുവള്ളൂർ സർക്കാർ സ്കൂളിൽ അദ്ധ്യാപകൻ. കോഴിക്കോട് പുതിയങ്ങാടിയിൽ താമസം.

ആനുകാലികങ്ങളിലും പത്രങ്ങളിലും സാംസ്കാരിക വിഷയങ്ങളെകുറിച്ച് എഴുതാറുണ്ട്. കേരളത്തിലെ പരമ്പരാഗത ഇടതുപക്ഷത്തോട് പലപ്പോഴും കലഹിച്ചും എതിർത്തും സാംസ്കാരിക രംഗത്ത് വേറിട്ട ശബ്ദമാവാറുണ്ട് സിവിക്. മംഗളം ദിനപ്പത്രം, ഇന്ത്യാടുഡെ വാരിക,തുടങ്ങിയവയിൽ സ്ഥിരമായി പംക്തികൾ എഴുതിവരുന്നു."പാഠഭേദം" മാസികയുടെ പത്രാധിപരാണിപ്പോൾ.

കുരിശുയുദ്ധം തുടങ്ങുന്നവർ , താമ്രപത്രങ്ങൾ (അക്ഷൗഹിണി) എന്നീ നാടകങ്ങൾ സംഗീതനാടക അക്കാദമിയുടെയും വിക്രമൻ നായർ ട്രോഫി നാടകോത്സവത്തിന്റെയും പുരസ്കാകങ്ങൾ നേടി. മലയാളത്തിലെ ആദ്യ തെരുവുനാടകങ്ങൾ എഴുതിയതു് പിന്നീടാണു്. എഴുപതുകൾ വിളിച്ചപ്പോൾ എന്നകൃതിയാണവസാനത്തേതു് (2009 മാർച്ച്).

പ്രധാന കൃതികൾ :

തടവറക്കവിതകൾ
വെളിച്ചത്തെകുറിച്ചൊരു ഗീതം (കവിതാസമാഹാരം)
ഗൃഹപ്രവേശം (കവിതാസമാഹാരം)
ആന്റിനയിൽ കാറ്റുപിടിക്കുമ്പോൾ (ലേഖനസമാഹാരം)
കരിങ്കണ്ണാ നോക്കണ്ട (ലേഖനസമാഹാരം)
ഗാമയുടെ പൈതൃകം
നിങ്ങളാരെ കമ്യുണിസ്റ്റ് ആക്കി? (പ്രതിനാടകം)
എഴുപതുകളിൽ സംഭവിച്ചത് (നാടകം)
ഇടതുപക്ഷ സുഹൃത്തിന്‌
ആഗ്നയേ ഇദം ന മമഃ (നാടകം)
എഴുപതുകൾ വിളിച്ചപ്പോൾ (ഓർമ / നാടകം)
നിങ്ങളെന്തിനാണ് എന്റെ കുട്ടിയെ പെരുമഴയത്ത് നിർത്തിയിരിക്കുന്നത് (നാടകം)

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
0 (0%)
4 stars
0 (0%)
3 stars
0 (0%)
2 stars
0 (0%)
1 star
0 (0%)
No one has reviewed this book yet.

Can't find what you're looking for?

Get help and learn more about the design.