This is the autobiography of a sex worker that created a lot of ruckus in Kerala. Nalini Jameela tries to mention the men she saw in her life.
She delineates the actual behavior of many so-called gentlemen vividly in this book. I appreciate the courage of the author to write everything without going for the easier route of writing under a pseudonym to give some authenticity to this book. Some of the things mentioned by the author and her way of writing won’t be palatable to many readers. Still, this book will be a decent choice for knowing more about human behavior.
വേദന കാരണം ഒരു പുസ്തകത്തിലും വായനയെ പറിച്ചു നടാൻ കഴിയുന്നില്ലായിരുന്നു.. പൊതുവെ ഒരു പുസ്തകം വായിച്ചതിനു ശേഷം മാത്രം അടുത്ത പുസ്തകത്തിലേയ്ക്ക് കടക്കുന്ന ഞാൻ നാലും അഞ്ചും പുസ്തകങ്ങളുടെ വായനയ്ക്ക് തുടക്കമിട്ടെങ്കിലും വായന ഇടയ്ക്ക് വച്ചു അവസാനിപ്പിക്കേണ്ടി വന്നു... തുടർ വായനയ്ക്ക് വേണ്ടി പിന്നെ കയ്യിൽ കിട്ടിയ പുസ്തകമാണ് നളിനി ജമീലയുടെ എന്റെ ആണുങ്ങൾ അത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആണ് സമ്മാനിച്ചത്
ഒരു ലൈഗിക തൊഴിലാളിയുടെ ജീവിതത്തിൽ വന്നു പോകുന്ന കുറെ ആണുങ്ങളുടെ കഥകൾ ആണ് ഈ പുസ്തകത്തിന്റെ ഉള്ളറകളിൽ.. പൊതുവെ ലൈഗിക തൊഴിലാളി എന്നു കേൾക്കുമ്പോൾ അറപ്പും വെറുപ്പും പ്രകടമാക്കുന്ന സമൂഹത്തിനു നേരെ ഞാനൊരു ലൈംഗിക തൊഴിലാളി ആണെന്ന് ഉറക്കെ പറയാൻ ധൈര്യം കാണിച്ച സ്ത്രീയാണ് നളിനി ജമീല.. അതുമാത്രമല്ല മലയാളികളുടെ കപട സാധാചാര മൂല്യങ്ങളെ തച്ചുടയ്ക്കാനും ഈ സ്ത്രീയ്ക്ക് ആയിട്ടുണ്ട്..
ലൈംഗിക തൊഴിലാളികളുടെ അനുഭവങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതും അനുഭവിക്കുന്നതും മനുഷ്യരോക്കെ എത്ര വിചിത്ര ജീവികൾ ആണെന്നറിയാൻ ഈ പുസ്തകം ഉപകരിച്ചു എന്നു വേണമെങ്കിൽ പറയാം..
ഓരോ ആണുങ്ങളും തന്റെ കാര്യ സാധ്യത്തിന് വേണ്ടി തിരഞ്ഞെടുക്കുന്ന വഴികളും ഓരോ മനുഷ്യന്റെയും രീതിയും പ്രണയവുമൊക്കെ ഈ പുസ്തകത്തിലുണ്ട്
വിമർശനാത്മകമായി ഈ പുസ്തകത്തെ കാണാൻ കഴിയില്ല കാരണം ഇത് ഒരു സ്ത്രീ അനുഭവിച്ച ജീവിതമാണ് അതിൽ ഒരുപാട് കഥാപാത്രങ്ങൾ വന്നും പോയും ഇരിപ്പുണ്ട്. ലൈംഗിക തൊഴിലാളികളുടെ ജീവിതവും അവരുടെ ക്ലയന്റും സംസാര രീതിയും വഴക്കുകളും ഒക്കെ ഈ കൃതിയിൽ പറയുന്നുണ്ട്..
വേറിട്ട ജീവിത കാഴ്ചകൾ അറിയാൻ ആഗ്രഹിക്കുന്നവർക്കുള്ള പുസ്തകമാണ് ഇത്...
The book is the real-life experience of the sex worker, Nalini Jameela's encounter with 8important men in her life.simple read. read it if you want something simple and not for critical readers.
ലൈംഗിക തൊഴിലാളിയായ നളിനി ജമീല തന്റെ ജീവിതത്തിൽ കണ്ടുമുട്ടിയിട്ട് ഉള്ള ആണുങ്ങകളെ പറ്റി പറയുന്ന പുസ്തകം. ഇതിലെ ഭാഷ ഒട്ടും ആസ്വാദ്യകരമായി തോന്നുന്നില്ല. വളരെ മുഷിച്ചിൽ തോന്നുന്ന രീതിയിൽ ആണ് എഴുത്ത്. ഓരോ വരിയിലും ഞാൻ വലിയൊരു സംഭവമാണ് എന്നൊരു ധ്വനിയുണ്ട്. തന്റെ ജോലി വളരെ സന്തോഷത്തോടെയും ആത്മാർത്ഥതയോടെ കൂടിയും ചെയ്യുന്ന നളിനി എന്ന സ്ത്രീയെ ഇതിൽ കാണാം. ഒരുപക്ഷേ സമൂഹത്തിനു മുൻപിൽ മാന്യമല്ലാത്ത ഒരു ജോലി ആവാമിത്.
സാഹചര്യം മൂലമല്ല താൻ ലൈംഗികത്തൊഴിലാളി ആയതെന്ന് അവർ പറയുമ്പോൾ, വായനക്കാർക്ക് കുറച്ച് ആശ്ചര്യവും അത്ഭുതവും ഒക്കെ തോന്നും. സ്വന്തം പെൺമക്കളെ ഒരു പരിചയവുമില്ലാത്ത ആണുങ്ങളുടെ കയ്യിൽ നോൽക്കാൻ ഏൽപ്പിച്ചിട്ട് തന്റെ ജോലി ചെയ്യുന്ന നളിനി എന്ന അമ്മയെ ഒട്ടും മനസ്സിലാവുന്നില്ല. എന്തുകൊണ്ടോ ആസ്വദിക്കാൻ കഴിയാതെ മനസ്സിനെ വളരെയധികം അസ്വസ്ഥമാക്കുകയും ചെയ്ത ഒരു രചന.
ഒരു വായനക്കാരൻ എന്ന നിലയിൽ 'എൻ്റെ ആണുങ്ങൾ' എന്ന പുസ്തകം വായിച്ചു തീർത്തപ്പോൾ എനിക്ക് തോന്നിയത് വലിയ നിരാശയാണ്.ആദ്യത്തെ പുസ്തകമായ 'ഒരു ലൈംഗികത്തൊഴിലാളിയുടെ ആത്മകഥ'യുമായി താരതമ്യം ചെയ്യുമ്പോൾ ഇതിൽ പുതുമയൊന്നും കണ്ടെത്താനായില്ല. ആ പുസ്തകം സമൂഹം കാണാതെ പോയ ഒരു ജീവിതത്തിന്റെ നേർക്കാഴ്ചയായിരുന്നു. അതിലെ തുറന്നുപറച്ചിലുകളും സത്യസന്ധതയും ഒരുപാട് ചർച്ചകൾക്ക് വഴിതുറന്നു. പക്ഷേ, 'എൻ്റെ ആണുങ്ങൾ' ആ പുസ്തകത്തിന്റെ ഒരു മങ്ങിയ പതിപ്പായിട്ടാണ് എനിക്ക് തോന്നിയത്.ഓരോ അധ്യായങ്ങളും ഓരോ പുരുഷനെക്കുറിച്ചാണ് പറയുന്നത്. എന്നാൽ ആ വിവരണങ്ങളിൽ ആഴമോ തീവ്രതയോ എവിടെയും അനുഭവപ്പെട്ടില്ല. പല കഥാപാത്രങ്ങളെയും അവരുടെ ജീവിതങ്ങളെയും വായിച്ചുപോകുമ്പോൾ മുന്നോട്ട് പോകാൻ ഒരു താല്പര്യവും തോന്നിയില്ല. ഓരോ പേജും മടുപ്പിക്കുന്നതായിരുന്നു . കൂടാതെ, ചില വാക്കുകളുടെ ഉപയോഗം വളരെ അനുചിതമായി തോന്നി. ഒരു പുസ്തകത്തിൽ ഉപയോഗിക്കേണ്ട ഭാഷാരീതിയല്ല പലയിടത്തും കാണാൻ കഴിഞ്ഞത്. അത് പുസ്തകത്തിൻ്റെ നിലവാരം കുറയ്ക്കുന്നതായി എനിക്ക് തോന്നി.
ലൈംഗിക തൊഴിലാളികൾ എന്നു കെൾകുമ്പൊള് ഇരകളും ദുബലരും എന്ന പൊതുധാരണയെ പൊളിച്ചെഴുതുന്നുണ്ട് ഈ പുസ്തകം. എല്ലാവർക്കും വഴങ്ങേണ്ടി വരുന്ന, ജീവിതത്തിൽ എല്ലാം നഷ്ടപ്പെട്ട ഒരു വിഭാഗമാണ് അവർ എന്ന ധാരണയും ഇവിടെ തിരുത്തി കുറിക്കപ്പെടുന്നു. നളിനിയുടെ ജീവിതത്തിൽ വന്നു പോകുന്ന കുറെ ആണുങ്ങളുടെ കഥകൾ ആണ് ഈ പുസ്തകത്തിൽ .. സന്തോഷങ്ങളും സങ്കടങ്ങളും ഉള്ള, കരയുകയും ചിരിക്കുകയും ചെയ്യുന്ന, പ്രണയവും പ്രണയനഷ്ടങ്ങളും, മോഹവും മോഹഭംഗവുമുള്ള എല്ലാമനുഷ്യരെയും പോലെ സർവസാധാരണരായ മനുഷ്യരാണ് നളിനി വായനക്കാർക്ക് പരിചയപ്പെടുത്തുന്നത്.
മലയാളികളുടെ കപട സാധാചാര മൂല്യങ്ങളെ തച്ചുടയ്ക്കുന്നതുമാണ് ഈ പുസ്തകം,അല്ലെങ്കിലും പലതരം ആണുങ്ങളെ കിടപ്പറയില് കണ്ട സ്ത്രീക്കല്ലാതെ മറ്റാർക്കത്തു എഴുതുവാനാകും.! വിമർശനാത്മകമായി ഈ പുസ്തകത്തെ കാണാൻ കഴിയില്ല കാരണം ഇത് ഒരു സ്ത്രീ അനുഭവിച്ച,ജീവിച്ച ജീവിതമാണ്
ഒരു ലഘു വായന എന്ന രീതിയിൽ വായന തുടങ്ങി. ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതം കൂടുതൽ അറിയുക , അവരെ മറ്റു മനുഷ്യ��െ പോലെ അംഗീകരിക്കുക എന്നതൊക്കെയാണ് എഴുത്തുകാരി ഈ പുസ്തകം കൊണ്ട് ഉണ്ടാക്കാൻ ശ്രമിച്ചത്.
കഥ സന്ദർഭങ്ങൾ വായനക്കാരിൽ എത്തിക്കാൻ എഴുത്തുകാരി അമ്പെ പരാജയപ്പെട്ടു. പലപ്പോഴും കഥപശ്ചതലം വായനക്കാരിൽ നിന്നും അകന്നു പോകുന്ന പോലെ തോന്നി. തീർത്തും വിരസമായ വായന.
ഒരുപക്ഷേ കുറച്ചുകൂടി മികച്ച മറ്റാരെയെങ്കിലും വച്ച് ഈ കഥകൾ എഴുതിയിരുന്നു എങ്കിൽ , പുസ്തകം മറ്റൊരു തലത്തിൽ പോയേനെ.
Proudly owning up to the things she has done with her life gives the story an intimidating feel that not everyone can take or digest. This makes the storyline captivating for me.
“എന്റെ ആണുങ്ങൾ” എന്ന കൃതി മലയാള സാഹിത്യത്തിലെ അപൂർവമായ ഒരു ശ്രമമാണ് - ഒരു സ്ത്രീ തന്റെ വ്യക്തിഗത അനുഭവങ്ങൾ തുറന്ന് പറയുന്നു. വളരെ വ്യക്തിപരമായതും അതേ സമയം സാമൂഹ്യ വിപ്ലവപരമായതുമായ രചന.