Jump to ratings and reviews
Rate this book

സൂസന്നയുടെ ഗ്രന്ഥപ്പുര | Susannayude Granthappura

Rate this book
പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കല്പങ്ങളും യാഥാർഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരമാണിത്.ഒപ്പം,സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിന്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണംകൂടിയാകുന്നു അജയ് പി.മങ്ങാട്ടിന്റെ ഈ ആദ്യ നോവൽ.

254 pages, Paperback

Published April 26, 2019

49 people are currently reading
365 people want to read

About the author

Ajay P. Mangattu

8 books155 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
125 (23%)
4 stars
243 (46%)
3 stars
130 (24%)
2 stars
24 (4%)
1 star
5 (<1%)
Displaying 1 - 30 of 83 reviews
Profile Image for Nandakishore Mridula.
1,351 reviews2,696 followers
June 18, 2019
ശ്രീ അജയ് പി. മങ്ങാട്ട് എഴുതിയ "സൂസന്നയുടെ ഗ്രന്ഥപ്പുര" ഏറെ ജനപ്രിയത പിടിച്ചുപറ്റിയ നോവലാണ്. മൂന്നാം പതിപ്പ് ഇറങ്ങിക്കഴിഞ്ഞു. വായനാ ഗ്രൂപ്പുകളിലെല്ലാം ഇതേക്കുറിച്ച് മിന്നിത്തിളങ്ങുന്ന പരാമർശങ്ങളാണ്.

ഇത്രമേൽ പ്രശംസിതമായ ഒരു ഗ്രന്ഥം വായിക്കുമ്പോൾ നിരാശ അനുഭവപ്പെടുമോ എന്ന ഭയമുണ്ടായിരുന്നു. ഉണ്ടായില്ല. പലതുകൊണ്ടും ശരാശരിക്കു വളരെ മുകളിൽ നില്ക്കുന്ന ഒരു വായനാനുഭവം തന്നെയാണീ ഗ്രന്ഥപ്പുര നൽകുന്നത്. എന്നാൽ ചില ചെറിയ കല്ലുകടികൾ അനുഭവപ്പെടുകയും ചെയ്തു.

അലി എന്ന ഒരു വായനക്കാരന്റെ മനോസഞ്ചാരങ്ങളാണീ നോവൽ എന്നു പറയാം. അയാളും, അയാളുടെ സുഹൃത്ത് അഭിയും നീലകണ്ഠൻ പരമാര എന്ന ഡിറ്റക്ടീവ് നോവലിസ്റ്റ് അവസാനമെഴുതി പൂർത്തിയാക്കാതെ വെച്ച "വിഷാദത്തിന്റെ ശരീരഘടന" എന്ന വ്യത്യസ്തമായ ഗ്രന്ഥത്തിന്റെ കയ്യെഴുത്തുപ്രതി തേടി, മറയൂരുള്ള സൂസന്ന എന്ന യുവതിയുടെ വീട്ടിലെത്തുന്നതോടെ കഥ തുടങ്ങുന്നു. അപൂർവ്വമായ ഒരു ഗ്രന്ഥപ്പുരയുടെ ഉടമയാണ് സൂസന്ന: തന്റെ ഭർത്താവിനെ വരെ വായനക്കായി നഷ്ടപ്പെടുത്തിയവൾ. അവിടെ നിന്നു കിട്ടുന്ന വെള്ളത്തൂവൽ ചന്ദ്രൻ, കാർമേഘം, പശുപതി തുടങ്ങിയ അസാധാരണ സൗഹൃദങ്ങളിലൂടെ അലിയുടെ ജീവിതം പുരോഗമിക്കുന്നു.

തുടർവിദ്യാഭ്യാസത്തിനായി എറണാകുളം മഹാരാജാസ് കോളേജിലെത്തുന്ന അലിക്കേൽക്കുന്ന ആദ്യ ആഘാതം, അഭി അയാളെ വെടിഞ്ഞ് തന്റെ കാമുകിയുടെ അടുത്തേക്ക് പോകുന്നതാണ്. പിന്നീടയാളുടെ ജീവിതത്തിലേക്കു പ്രണയ സ്പർശവുമായി കടന്നുവന്ന അമുദയേയും അലിക്കു നഷ്ടമാകുന്നു. അയാളുടെ ജീവിതത്തിൽ വലിയൊരു സ്വാധീനമായിരുന്ന വെള്ളത്തൂവൽ ചന്ദ്രൻ എന്ന അവധൂതനും ദുരന്തത്തെ പ്രാപിക്കുന്നതോടെ, ശൂന്യതാവാദത്തോട് അടുത്ത അലി, ഒരിക്കലും എഴുതി മുഴുമിക്കാനാവാത്ത നോവലുമായി ബോഡിനായ്ക്കനൂരിൽ കുടിയേറുകയാണ്.

എന്നാൽ സൂസന്നയുടെ ആകസ്മിക മരണവും, അവളുടെ മകൻ പോൾ വശം അവൾ കൊടുത്തയച്ച മരണാനന്തര സമ്മാനവും അലിയെ സർഗ്ഗത്തിന്റെ ലോകത്തേക്ക് മടക്കി കൊണ്ടു വരുന്നു (സൂസന്നയുടെ മരണത്തോടെ 2014ൽ ആണ് നോവൽ ആരംഭിക്കുന്നത്; പൊടുന്നനെ 1990 ലേക്ക് ചാടുന്ന ആഖ്യാനം ഫ്ലാഷ് ബാക്കിലൂടെയാണു നീങ്ങുന്നത്). ഒരു ഗ്രന്ഥപ്പുരയുടെ അന്ത്യം അലിയുടെ തൂലികയിൽ ഒരു കഥയുടെ ആരംഭമായി പരിണമിക്കുമ്പോൾ, നഷ്ടപ്പെട്ട ഒരു കൃതിയുടെ കയ്യെഴുത്തു പ്രതിക്കു വേണ്ടിയുള്ള തിരച്ചിൽ അതിന്റെ സ്വാഭാവിക അന്ത്യത്തിലെത്തുന്നു.

അലിയുടെ ഭാവനാ ലോകവും, വായനാനുഭവങ്ങളും, ഭ്രമാത്മക ചിന്തകളും എല്ലാം കൂടിക്കുഴഞ്ഞ, ആഖ്യാനത്തിൽ പൂർവ്വാപര ബന്ധം പുലർത്താത്ത stream-of-consciousness രീതിയാണ് ഗ്രന്ഥകാരൻ അവലംബിച്ചിട്ടുള്ളത്. കൂടെക്കൂടെ കടന്നു വരുന്ന ഉദ്ധരണികൾ ആഖ്യാനത്തിന്റെ ശ്ലഥ സ്വഭാവത്തിന് ആക്കം കൂട്ടുന്നുണ്ട്‌. അമുദ, ഫാത്വിമ, കൃഷ്ണൻ, വെള്ളത്തൂവൽ ചന്ദ്രൻ, സൂസന്ന മുതലായ കഥാപാത്രങ്ങൾ ഒരേ സമയം യാഥാർത്ഥ്യവും ആഖ്യാതാവിന്റെ ഭാവനാസൃഷ്ടികളുമാണെന്നു തോന്നത്തക്ക രീതിയിൽ അവരുടെ കല്പനയിൽ അയഥാർത്ഥത സൃഷ്ടിക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുള്ളത് ഈ പുസ്തകത്തിന്റെ വിജയമാണ്.

ഇനി കല്ലുകടികളെപ്പറ്റി: ചിലയിടങ്ങളിൽ എഴുത്തിനേയും, എഴുത്തുകാരേയും കുറിച്ചു പങ്കുവച്ച അറിവുകൾ (രസകരമെങ്കിലും) വായനയുടെ ഒഴുക്കിനു ഭംഗം സൃഷ്ടിച്ചു. അലിയുടെ എറണാകുളവാസം പലേടത്തും മടുപ്പുളവാക്കി. പല കഥാതന്തുക്കളും പൂർണ്ണമായി വികസിപ്പിക്കാതെ വിട്ടതു പോലെത്തോന്നി (ഇതൊരുപക്ഷെ, മന:പൂർവ്വമായിരിക്കാം). എന്നാലും ഇത്തരം ചെറിയ പോരായ്മകൾ നോവലിന്റെ മൊത്തത്തിലുള്ള ഗുണനിലവാരത്തെ ഇകഴ്ത്താൻ പര്യാപ്തമല്ല.

വായനയെ സ്നേഹിക്കുന്നവർ എന്തുകൊണ്ടും വായിച്ചിരിക്കേണ്ട നോവൽ.
Profile Image for Abhilash.
Author 5 books284 followers
September 16, 2019
“Fiction is like a rock that sits there in your way. How do you break a rock? You give it everything you’ve got. It’s up to each new writer to clear the path. A writer exists to question form. Otherwise nothing new would ever be written.”

Lucy Ellmann (ബുക്കർ ഷോർട് ലിസ്റ്റിലുള്ള എഴുത്തുകാരി)

എമ്പതുകളിൽ ഒരു പരിധിവരെ തൊണ്ണൂറുകളിലും വായന തുടങ്ങിയ ഏതൊരാളുടെയും വായനയുടെ arc-മായി സാമ്യം തോന്നാവുന്ന ഒരു വായനാജീവിതമാണ് "സൂസന്ന"യിലെ കഥാനായകനുള്ളത്(ഞാൻ മുന്നെ എഴുതിയിട്ടുണ്ട്). അതിൽ ശ്രദ്ധിയ്ക്കാനുള്ള സംഗതി അയാളുടെ വായന മുന്നോട്ടാണ് പോകുന്നത് എന്നതാണ്. നോവലിൽ അയാൾ അന്വേഷിയ്ക്കുന്ന പുസ്തകത്തിന് നോവലിന്റെ അവസാനത്തിൽ, തുടക്കത്തിലെ പ്രധാന്യമില്ല. കാരണം സരമാഗോയിലെത്തിയ വായനയിൽ ഒരാൾക്ക് പരമാരാ പോലെയോ കോട്ടയം പുഷ്പനാഥ് പോലെയോ ഉള്ള വർക്കുകൾ വായനക്ഷമമായി തോന്നുക സ്വാഭാവികമല്ല എന്ന് തന്നെ ഞാൻ കരുതുന്നു. അയാൾ യു നെസ്‌ബോ പോലെ, അല്ലെങ്കിൽ ലേക്കാർ പോലെ തികവുറ്റ, atmospheric ആയ ക്രൈം/ത്രില്ലർ എഴുതുന്ന ആളുകളെ വായിച്ചേയ്ക്കാം - ഒരു പക്ഷെ ഒരു വൺ ടൈം അനുഭവത്തിനു വേണ്ടിയെങ്കിലും - എന്നാലും പുസ്തകങ്ങളുടെ പതിര് തിരിയ്ക്കുന്നതിലും, സെലക്ടീവ് ആകുന്നതിലും അയാൾ മുൻപനായിരിയ്ക്കും. ഒരു പക്ഷെ ഫാന്റസി സൈഫൈ ജോൺറെകളിലേയ്ക്ക് അയാൾ ആ താൽപപര്യം തിരിച്ചു വിട്ടു എന്നുമാകാം. എല്ലാം തീർച്ചയായും വ്യക്തിപരമായ തിരഞ്ഞെടുപ്പുകളാണ്. എന്നിരിയ്ക്കിലും നോവലിന്റെ ആഖ്യാനത്തിൽ സദാ വേറിട്ടുനിൽക്കുന്ന സംഗതി ഈ ആർക് ആണ്.

"സൂസന്ന" ആത്യന്തികമായി ഒരു എക്സ്‌പെരിമെന്റൽ നോവലാണ്. അതിന്റെ ഫിക്ഷൻ നോൺ ഫിക്ഷൻ മിക്സ് മുന്നേ ആരും ശ്രമിയ്ക്കാത്ത ഒന്നാണ്. അത് വിജയകരമായി ചെയ്തു എന്നതാണ് സൂസന്നയുടെ ഒരു പക്ഷെ, പബ്ലിഷിങ് വിജയത്തിന് തന്നെ കാരണം (രണ്ടു തരം ആഖ്യാനമുള്ള പുസ്തകങ്ങൾ ഏറെയുണ്ട് - പെരെക്കിന്റെ ഓർമ്മക്കുറിപ്പ് മുതൽ അജയ് ഇൻസ്പിരേഷൻ എടുക്കുന്ന മാൻഗ്വേൽ വരെ അങ്ങനെ എഴുതിയിട്ടുണ്ട്, എന്നാൽ ഈ കോമ്പിനേഷൻ ഉണ്ടെന്നു തോന്നുന്നില്ല). അതിലെ മെറ്റാഡേയ്റ്റ പോലും ആ നോവലിന്റെ വിജയത്തിൽ പങ്കു വഹിച്ചിട്ടുണ്ടെന്നു സാരം (ഒരു പക്ഷെ ഈ നോവൽ പുറത്തു വന്ന സമയവും, എഴുത്തുകാരന്റെതായി തൊട്ടു മുൻപേ പുറത്തുവന്ന ലേഖന സമാഹാരത്തിന്റെ അസാധാരണ പോപ്പുലാരിറ്റിയും എല്ലാം അതിനുള്ള കാരണങ്ങളാണ്.) സത്യത്തിൽ ഒരു ഫിക്ഷണൽ വർക്കിലെ ഡേയ്റ്റയെപ്പറ്റി പറയുമ്പോൾ പന്തികേടുണ്ട്. എന്നാൽ, സാധാരണ നോവലുകളിൽ വരുന്ന ഫൂട്ട്നോട്ട് പോലെയല്ല സൂസന്നയിലെ വിവരണങ്ങൾ പ്രെസന്റ് ചെയ്യപ്പെടുന്നത്. അത് ആഖ്യാനത്തിന്റെ തന്നെ ഭാഗമാണ്. അപ്പോൾ പല രീതിയിൽ ആളുകൾ അത് വായിച്ചെടുത്തെന്നു വരാം. നോവലിസ്റ്റിനുപോലും നിയന്ത്രണമില്ലാത്ത കാര്യമാണത്.

നോവലിന്റെ കഥയാകട്ടെ ഒരു പതിഞ്ഞ താളത്തിലുള്ളതാണ്. സ്വയം പിടിച്ചു വച്ചിരിയ്ക്കുന്ന (hold back) തരത്തിലാണ് നോവലിലെ ഏതാണ്ട് എല്ലാ കഥാപാത്രങ്ങളും പെരുമാറുന്നത്. ഉദാഹരണത്തിന്, സെക്സിനൊരുങ്ങുകയും എന്നാൽ കഴിവതും അത് ചെയ്യാതിരിയ്ക്കുകയും ചെയ്യുന്നവരാണ് ഇതിലെ പാത്രങ്ങൾ, ഒന്നോ രണ്ടോ സന്ദര്ഭത്തിലൊഴികെ. അലിയും അഭിയും തമ്മിലുള്ള ബന്ധത്തിൽ പോലും (ഒരു സുഹൃത്ത് പറഞ്ഞപോലെ) പൂർത്തീകരിയ്ക്കപ്പെടാത്ത ഒരു sexual tension വായിച്ചെടുക്കാം, അത് നോവലിസ്റ്റിന്റെ ഉദ്ദേശമാവില്ലയെങ്കിലും. എന്റെ വായനയിൽ ഈ ചെയ്തി, നിർബന്ധ ബുദ്ധിയായാണ് തോന്നിയത്. നോവലിന്റെ അരാഷ്ട്രീയത, പൊളിറ്റിക്കൽ കറക്ട്നെസ്സ് തുടങ്ങിയ ആർഗ്യുമെന്റുകളും ഇതുപോലൊരു വായനയിലാണ് വരുന്നത് എന്ന് തോന്നുന്നു. ഈ holding back പ്രവർത്തിയെ നമ്മൾ സൂക്ഷ്മത്തിൽ നോക്കേണ്ടതുണ്ട് എന്ന് സാരം. അജയിന്റെ നോൺഫിക്ഷൻ എഴുത്തുകളിലും, സ്വന്തം ജീവിതാനുഭവവും വായനയും കലർത്തുന്ന ആ സവിശേഷ എഴുത്തുരീതിയിലും, ഇതുണ്ട്. അജയിന്റെ പുസ്തക വിചാരങ്ങളിൽ തീർപ്പുകൾ കുറവാണെന്നാണ് എന്റെ വി��ാരം (ഇഷ്ടപ്പെടാത്തവയെപ്പറ്റി അയാൾ എഴുതുന്നില്ല). അയാളുടെ ഫിക്ഷൻ ഭാഷയാകട്ടെ അയാളുടെ തന്നെ നോൺ ഫിക്ഷൻ ഭാഷയോട് ചേർന്നിരിയ്ക്കുന്നു, അപ്പോൾ സ്വാഭാവികമായും തീർപ്പുകൾ ആഖ്യാനത്തിൽ വരാതെ പോകുന്നു. എന്നിരിയ്ക്കിലും, സൂക്ഷ്മതയിൽ നോവലിന്റെ രാഷ്ട്രീയം നോവലിൽ എടുത്തുപയോഗിച്ചിരിയ്ക്കുന്ന നോൺ ഫിക്ഷൻ എലിമെന്റിലാണ് എന്നതും കാണാൻ കഴിയേണ്ടതാണ്.

പറഞ്ഞുവന്നത് നോവലിന്റെ പരീക്ഷണാത്മകതയെപ്പറ്റിയാണ്. മലയാളത്തിലെ ലാൻഡ്മാർക്ക് നോവലുകൾ എടുത്താൽ, "ഖസാക്ക്" ഒരു പരീക്ഷണ നോവലായിരുന്നുവെന്നു കാണാം. പിന്നെ "ആൾക്കൂട്ട"മാണ് ആ നിലയിലുള്ളത്. "ഖസാക്ക്" നിരൂപകരും വായനക്കാരും കൊണ്ടാടിയ നോവലാണ്. "ആൾക്കൂട്ടം" ഒരു പോപ്പുലർ നോവൽ ആണോ എന്ന കാര്യത്തിൽ എനിയ്ക്കു സംശയമുണ്ട്. എന്നാലും ഈ രണ്ടു നോവലുകളിലും ഭാഷയെ ഉപയോഗിച്ചിരിയ്ക്കുന്നത് സവിശേഷ രീതിയിലാണ്. അതിനുശേഷം "ഡിൽഡോ" പോലുള്ള വർക്കുകൾ മലയാളത്തിൽ വന്നിട്ടുണ്ടെങ്കിലും സൂസന്ന പോലെ വിജയിച്ച ഒരു പരീക്ഷണ നോവൽ ഉണ്ടോ എന്ന് സംശയമുണ്ട്. മേലെ പറഞ്ഞപോലെ നോൺ ഫിക്ഷൻ എഴുതി കൈവശം വന്ന ഭാഷയിൽ അജയ് എഴുതിയ സംഭാഷണങ്ങൾ ഭാഷയെ extend ചെയ്യുന്നതുപോലെ പ്രവർത്തിയ്ക്കുകയും ചെയ്യുന്നു. ആ അർത്ഥത്തിൽ സൂസന്ന ഒരു ലാൻഡ്മാർക് നോവലാണ് എന്ന് ഞാൻ കരുതുന്നു. ഭാഷാസമരമൊക്കെ നടക്കുന്ന പശ്ചാത്തലത്തിൽ അജയ് എങ്ങനെയാണ് മലയാളം ഈ നോവലിൽ ഉപയോഗിച്ചിരിയ്ക്കുന്നതു എന്ന് നോക്കുന്നത് കൗതുകമായിരിയ്ക്കും.

ന്യൂനതകൾ ഇല്ലാത്ത വർക്ക് അല്ല സൂസന്ന. ഈ തോന്നലുകൾ വ്യക്തികൾക്കനുസരിച്ചു മാറുകയും ചെയ്യും. നോവലിന്റെ ഫിക്ഷൻ നോൺ ഫിക്ഷൻ മിക്സ് അവസാന താളുകളിൽ ആദ്യത്തിലെപ്പോലെ വർക്ക്‌ ചെയ്യുന്നില്ലെന്നാണ് എന്റെ നിരീക്ഷണം. അവസാന പേജുകളിലെ എഴുത്തു ചിലയിടങ്ങളിൽ loose ആണ്. അതൊന്നുമല്ലാതെതന്നെ, ഇഫ്രയ്ൻ ഉർത്തയെപ്പറ്റി പറഞ്ഞുകൊണ്ട് സൂസന്നയെ പ്രെസന്റ് ചെയ്യുന്ന സമയത്തെ ഔന്നത്യത്തിലേയ്ക്ക് നോവൽ പിന്നീട് ഒരിയ്ക്കലും ഉയരുന്നില്ല എന്ന് കാണാം (അതുപോലൊരു തുടക്കം ഒരു മലയാള നോവലിലും ഇതുവരെ വായിച്ചിട്ടുമില്ല). അതുകൊണ്ടുതന്നെ ഗ്രന്ഥപ്പുര എന്ന മെറ്റഫർ അവസാനത്തിലെ എരിഞ്ഞടങ്ങലിലും ഒരു weak entity ആയി വർത്തിയ്ക്കുന്നു. ഇത് മേലെ സൂചിപ്പിച്ച holding back രീതിയുടെ ചീത്ത ഫലമായും മനസ്സിലാക്കാവുന്നതാണ്. വളരെ റീഡബിൾ ആയ, ഇത്തരത്തിലൊരു പരീക്ഷണകൃതിയിൽ കണ്ടേയ്ക്കാവുന്നതിൽ എത്രയോ അധികം ലളിതമായ ഘടനയും ആഖ്യാനവുമുള്ള, മെറ്റാഡേയ്റ്റ കടന്നുവരുമ്പോഴും അതൊരു നാട്യം പോലെ തോന്നിയ്ക്കാത്ത, സർവ്വോപരി വായനക്കാർ ഏറ്റെടുത്ത നോവലാണ് സൂസന്ന. വായനക്കാർ എറ്റെടുത്തത് തീർച്ചയായും പരീക്ഷണങ്ങൾ നടത്താനൊരുങ്ങുന്നവരോട് ചിലത് പറയുന്നുണ്ട്. ഭാഷാകേളികളിൽ മാത്രം അഭിരമിയ്ക്കുന്ന എഴുത്തുകാരോടും.
Profile Image for Rebecca.
330 reviews180 followers
January 6, 2020
Looks like Malayalam literature is out to woo me with its myriad charms unleashed. This was the third five starrer in a row.
Loved everything about this book from its unusual structure , the books it talked about, the poems , the authors and the minor characters more than the main protagonists. Amuda, Thandiyekkan, Pashupati, Chandran, Fathima, Krishnan each one carves a niche of his own in this fantastic work. I was in a world of warmth and joy as long as I was cocooned in Ali's world.. and even out of it there is a lingering joy..,
Profile Image for RAJESH PARAMESWARAN.
21 reviews25 followers
May 28, 2019
വായനക്കാരുടെ,സൗഹൃദങ്ങളുടെ, എഴുത്തുകാരുടെ, പുസ്തകങ്ങളുടെ, അവക്കിടയിലെ, അവർക്കിടയിലെ ഹൃദ്യമായ വിനിമായങ്ങളുടെ ലോകമാണ് അടഞ്ഞുകിടന്ന സൂസന്നയുടെ ഗ്രന്ഥപുര യെ മുൻനിർത്തി നോവലിസ്റ്റ് നമ്മുടെ മുന്നിൽ തുറക്കുന്നത്. ദോസ്റ്റോയെവ്സ്കിയും ടോൾസ്റ്റോയും ലൂയിസ് കരോളും ഒക്കെ നമ്മുടെയെല്ലാം വായനയുടെ ഭാഗമായിരുന്നു. കുഞ്ഞുകഥാപുസ്തകങ്ങളും നീലകണ്ഠൻ പരമാരയും കോട്ടയം പുഷ്പനാഥും ഒക്കെ അങ്ങനെ തന്നെ. അലിയുടെ അനുഭവങ്ങളും അവയിലെ ആകുലതയും നമ്മുടേത് കൂടെ ആകുന്ന നിമിഷങ്ങളിൽ വായന നമ്മെ കടുത്ത മാനസിക സംഘർഷത്തിൽ ആക്കുന്നത് ഈ കൃതിയുടെ വിജയങ്ങളിൽ ഒന്നാണ്. അപരിചിതമായ വീട്ടിൽ ഉറക്കമെണീക്കുന്ന അലി, അലിയുടെ കാഴ്ചകൾ, അനക്കമില്ലാത്ത ഇരുട്ടിനോടുള്ള ഭയം, പറയാൻ കഴിയാതെ തൊണ്ടയിൽ തങ്ങുന്ന വാക്കുകൾ, എഴുതാതെ മനസിൽ കൊണ്ടുനടക്കുന്ന എഴുത്തുകൾ - ഇവയെല്ലാം വായിക്കുമ്പോൾ ഈ അനുഭവങ്ങളും വഴികളും എവിടെയോ കണ്ടതോ കേട്ടതോ ഒക്കെ ആയി തോന്നന്നതുകൊണ്ടാവും ഈ പുസ്തകം നമ്മൾ ഇഷ്ടപ്പെട്ടുപോകുന്നത്.
വായിച്ച പുസ്തകങ്ങളിലെ നുറുങ്ങുകൾ അവ ചർച്ച ചെയ്ത സൗഹൃദത്തിന്റെ നിമിഷങ്ങളെ കൂടെ ഓര്മയിലേക്ക് കൊണ്ടുവരുന്നത് വളരെ ഹൃദ്യമായ രീതിയിൽ ഈ നോവലിൽ ആവർത്തിക്കുന്നു. മലയാളത്തിൽ ഇത്തരം എഴുത്തുകൾ ഇനിയും ഉണ്ടാവട്ടെ എന്ന് ആഗ്രഹിച്ചുപോകുന്നു.

( സൂസന്നയെ വിട്ട് കഥ അമുദയിൽ എത്തുന്ന ഭാഗത്തിന് മറ്റു ഭാഗങ്ങളുടെ സൂക്ഷ്മത നിലനിർത്താനായില്ല എന്നൊരു തോന്നൽ ഉണ്ട്, ഒരുപക്ഷേ ഞാൻ വായന ഉഴപ്പിയതാവാനും മതി :) )
Profile Image for Ahtims.
1,673 reviews124 followers
January 8, 2020
A BR with Rebecca.
This book was recommended to me by Heera , a former classmate and close friend who is a writer too. As Malayalam is not my strong forte , decided to BR with Rebecca, and here I am.
Enjoyed this unusual tale of books , book lovers and people who think and live differently from the common herd. Loved delving through the minds of various people and the tidbits about famous writers and their books .
Ali, Susannah, Amudah, Chandran, Sarasa, Abhi, Fathima and many others will live in my mind for a few more weeks to come , till they are gradually replaced by other characters who slowly attain life and form .

Would have been a five star book but for certain events which seemed concocted just to lend the book the hep factor.
In my opinion , simplicity would have worked more favourably .
Profile Image for Omar Bin Abdul Aziz.
62 reviews3 followers
February 7, 2020
അജയ് പി മങ്ങാട്ട് എന്ന വായനക്കാരന്റെ താണ്ഡവമാണ് 'സുസന്നയുടെ ഗ്രന്ഥപ്പുര'. അദ്ദേഹം വായിച്ച പുസ്തകങ്ങളെയും അറിഞ്ഞ എഴുത്തുകാരെയുമൊക്കെ തുന്നി ചേർത്ത് ഒരു നോവൽ. അവസാനത്തെ പേജ് മറിച്ച് കഴിഞ് വായന അവസാനിക്കുമ്പോ തോന്നുന്ന ഒരു തരം നിർവികാരതയുടെ കാരണം വ്യക്തമാണ്: അനവധി സൗന്ദര്യമാർന്ന വരികളുണ്ട് 'സുസന്നയുടെ ഗ്രന്ഥപുരയിൽ'. മുൻകാല എഴുത്തുകാരെ കുറിച്ച്, അവരുടെ ജീവിതത്തെ കുറിച്ചുള്ള കുറിപ്പുകൾ, അവരുടെ വിഖ്യാതമായ കൃതികളെ കുറിച്ചുള്ള ആസ്വാദനങ്ങൾ, ഇവയൊക്കെ കൊണ്ട് സമ്പന്നമാണ് അജയുടെ പുസ്തകം. എന്നാൽ, ഇതിലൊക്കെ അപ്പുറം, ഒരു നോവൽ എന്ന രീതിയിൽ 'സുസന്നയുടെ ഗ്രന്ഥപുര' എംപ്റ്റി ആണെന്ന് തോന്നുന്നു. ചാപ്‌റ്റേഴ്‌സ് തമ്മിൽ ബന്ധപ്പെടുത്താൻ സാധിക്കാത്തത് പോലെ. പരസ്പര ബന്ധമില്ലാത്ത കുറെ കഥാപാത്രങ്ങൾ വെറുതെ അരങ്ങിൽ വന്ന് എന്തൊക്കെയോ പറഞ്ഞു പോവുന്നത് പോലെ. അവയിൽ ചില വാക്യങ്ങൾ, വിവരണങ്ങൾ അങ്ങിങ്ങായി ശ്രദ്ധ പിടിച്ചു പറ്റുന്നു എന്ന് മാത്രം.

എന്നിലെ വായനക്കാരന്റെ അപക്വത, അറിവില്ലായ്മ, മലയാള സാഹിത്യങ്ങളോടുള്ള പരിചയക്കുറവ്, ഇനി ഇതൊക്കെ കാരണമാണോ പ്രസിദ്ധീകരിച്ച് ഏഴാം മാസത്തിൽ തന്നെ പത്താം പതിപ്പിൽ എത്തി നിൽക്കുന്ന ഒരു കൃതിയോട് ഇങ്ങനെയൊക്കെ തോന്നാൻ കാരണം എന്നറിയില്ല.

എന്തിരുന്നാലും, സമയം മൂന്ന് മണിയടിക്കുന്ന ഈ പാതിരാ നേരത്ത് 'സുസന്നയുടെ ഗ്രന്ഥപ്പുര' വായിച്ചവസാനിപ്പിക്കുമ്പോൾ, മനസ്സിൽ ഒരു തരം ശൂന്യതയാണ്, അതൃപ്തിയാണ്, പിടികിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായുള്ള അലച്ചിലാണ്.
Profile Image for Athira chandran.
19 reviews25 followers
June 27, 2020
'ഒരാൾ എഴുതുമ്പോൾ ഒരിക്കൽ താൻ വായിച്ച എന്തിന്റെയൊക്കെയോ ആനന്ദം പങ്കുവെക്കുവാനാണ് അയാൾ നോക്കുന്നത് '🌸
.
.
.
'സൂസന്നയുടെ ഗ്രന്ഥപുര ' ഒരു ആനന്ദമാണ് . നമ്മൾ അറിയാത്ത എഴുത്തുകാരിലൂടെ , പുസ്തകങ്ങളിലൂടെ, കഥകളിലൂടെയുള്ള ഒരു നല്ല യാത്ര . പുസ്തകങ്ങളെ സ്നേഹിക്കുന്ന ,വായനയെ സ്നേഹിക്കുന്ന ഓരോരുത്തരും വായിച്ചിരിക്കേണ്ട ഒരു പുസ്തക��� .
Profile Image for Rajeev Mahadevan.
2 reviews7 followers
July 7, 2019
A History of Reading (Alberto Manguel) എന്ന പുസ്തകത്തിന്റെ മാതൃകയിൽ തൻറെ പുസ്തകസഞ്ചാരങ്ങൾ വെളിപ്പെടുത്താൻ വേണ്ടി തുടങ്ങിയ എഴുത്ത്, താൻ തന്നെ സൃഷ്ടിച്ച കഥാപാത്രങ്ങളുടെ സ്വാധീനവലയത്തിൽപ്പെട്ട് എങ്ങോട്ടെല്ലാമോ തന്നെ വലിച്ചുകൊണ്ടു പോയതായി നോവലിസ്റ്റ് ആമുഖമായി പറയുന്നുണ്ട്. അജയ്‌ക്കൊപ്പം പുസ്തകസഞ്ചാരത്തിനായ് മാത്രം തയ്യാറായി വന്ന നമ്മളും ആ സ്വാധീന വലയിത്തിൽപ്പെട്ടു പോകുമെന്നത് തീർച്ചയാണ്.

അന്തർമുഖനായ അലിയുടെ ആത്മഭാഷണങ്ങളുടെ പകർച്ചയാണീ പുസ്തകം. അയ്യായിരത്തിലധികം പുസ്തകങ്ങൾ തിങ്ങി നിറഞ്ഞ സൂസന്നയുടെ ഗ്രന്ഥപ്പുര കാട്ടി കൊതിപ്പിച്ച ശേഷം അലിയുടെ മനസ്സിന്റെ ഇടവഴികളിലൂടെ വായനക്കാരനെയും കൂട്ടി ചുറ്റിയടിക്കുകയാണ് നോവലിസ്റ്റ്. ഒരു തരിപോലും വിരസമല്ലാത്ത എന്നാൽ അത്രയൊന്നും ആകാംക്ഷയുടെ മുൾത്തുമ്പു തൊടാത്ത പതിഞ്ഞ മട്ടിലുള്ള ആഖ്യാന വഴികളിലൂടെ അലിയ്‌ക്കൊപ്പം നടക്കുമ്പോൾ, നമ്മൾ മറന്ന നമ്മളെ നമ്മൾ വീണ്ടെടുക്കും.


മിതത്വമാണ് ഈ നോവലിന്റെ മറ്റൊരു സവിശേഷത. അതിവൈകാരികതകളിലേയ്ക്ക് വഴുതിപ്പോയേക്കാവുന്ന പല സന്ദർഭങ്ങളിലും അസാമാന്യമായ മിതത്വം പാലിക്കുന്നുണ്ട് നോവലിസ്റ്റ്. കഥാപാത്രങ്ങളുടെ ബാഹുല്യം വായനയുടെ സ്വച്ഛന്ദപ്രവാഹത്തെ അലോസരപ്പെടുത്തുന്നതായി കാണാറുണ്ട് പല നോവലുകളിലും. എന്നാൽ സൂസന്നയിലെ ഓരോ കഥാപാത്രവും, ഒന്ന് മാത്രം മുഖം കാണിച്ചു കടന്നു പോയവർ പോലും എത്ര മിഴിവോടെയാണ് നമ്മുടെയുള്ളിൽ തെളിയുന്നത്.

സ്ത്രീകഥാപാത്രങ്ങൾക്ക് പ്രാധാന്യമേറെയുള്ള നോവലാണിത്. ഒരേയൊരു പുരുഷനോട് മാത്രമേ നോവലിസ്റ്റ് ഇത്തിരി സ്നേഹം കൂടുതൽ കാട്ടിയിട്ടുള്ളു, അത് വെള്ളത്തൂവൽ ചന്ദ്രനാണ്. ചന്ദ്രനെന്ന കഥാപാത്രം ശാരീരികവും മാനസികവുമായി എത്ര മാത്രം ദുർബലനാണോ അത്രമാത്രം കരുത്തോടെയാണ് അജയ് അയാളെ അവതരിപ്പിച്ചിരിക്കുന്നത്.
പൊടിമൂടിയ ഗ്രന്ഥപ്പുരകൾ പ്രതിലോമതകളുടെ ഒളിയിടങ്ങളായേക്കുമെന്ന തിരിച്ചറിവിൽ, ഉപേക്ഷിക്കാൻ പറ്റാത്തതായൊന്നുമില്ലയീ ഭൂമിയിൽ എന്ന പരമമായ അറിവിനെ സാക്ഷിനിർത്തി അക്ഷരങ്ങളിൽ കത്തിയമർന്ന സൂസന്നയാണ് ഈ നോവലിന്റെ നെടുംതൂൺ. അലിയെന്ന ക്യാൻവാസിലൂടെ പല രൂപത്തിലും ഭാവത്തിലുമുള്ള സൂസന്നമാരുടെ ചിത്രങ്ങളാണ് അജയ് ഈ നോവൽ താളുകളിൽ വരച്ചിട്ടിരിക്കുന്നത്.

സൂസന്ന, അമുദ, ലക്ഷ്മി, ഫാത്തിമ, ജല, ഭാനുമതി. ഇവരാണ് നോവലിലെ മുഖ്യ സ്ത്രീ കഥാപാത്രങ്ങൾ. ഇവരുടെയെല്ലാം അടിസ്ഥാന ഭാവം സ്ഥൈര്യം ആണ്. അംഗനമാരുടെ സാഹിത്യ ലക്ഷണമായിരുന്ന ചാപല്യമൊക്കെ പഴങ്കഥയായിരിക്കുന്നു.

സൈക്കിൾ ചവിട്ടി നടക്കുന്ന പെൺകുട്ടികളുടെ ഉല്ലാസവും ആത്മവിശ്വാസവും ചോർന്നു പോകുന്നത് അവരെ 'ഉത്തരവാദിത്വപ്പെട്ട' പുരുഷന്മാർ എന്നേയ്ക്കുമായി സൈക്കിളിൽ നിന്നിറക്കി വിടുമ്പോഴാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അജയ്‌ക്കും അങ്ങനെ തോന്നിയത് കൊണ്ടാവണം മുതിർന്ന സ്ത്രീകളായിട്ടും ആത്‌മവിശ്വാസത്തിന്റെ സൈക്കിളിൽ സൂസന്നയെയും, അമുദയെയും, ലക്ഷ്മിയെയും അദ്ദേഹം കൈപിടിച്ചു കയറ്റിയിരുത്തിയത്. സ്വയം പര്യാപ്തയായ തന്റേടിയായ ജലയെ, ദുർബലനും പേടിത്തൊണ്ടനും ജിപ്സിയുമായ വെള്ളത്തൂവൽ ചന്ദ്രന് മുന്നിൽ അജയ് സമർപ്പിക്കുന്നത് പുരുഷാധിപത്യ സമൂഹത്തിന്റെ എല്ലാ ആൺ ബോധ്യങ്ങളെയും വെല്ലുവിളിച്ചുകൊണ്ടു തന്നെയാണ്. ഫാത്തിമയുടെ ഔദാര്യത്തിൽ തൻറെ ലൈംഗിക തൃഷണ ശമിപ്പിക്കുന്ന കാഴ്ചയില്ലാത്ത കൃഷ്ണൻറെ അവതാരോദ്ദേശ്യവും മറ്റൊന്നല്ല.

അലിയെ കുഴിയിൽ നിന്നും എടുത്ത് കയറ്റുന്ന സരസ.
പ്രകൃതിയ്ക്കും പുസ്തകങ്ങൾക്കുമിടയിൽ സ്വന്തം ലോകം കെട്ടിപ്പടുക്കുന്ന സൂസന്ന.
ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയ്‌നറായ ഫാത്തിമ.
അച്ഛന്റെ ക്രൂരവിനോദങ്ങളെ എഴുതിത്തോൽപ്പിക്കുന്ന ഭാനുമതി.
പ്രാർത്ഥനയ്ക്ക് മേൽ കാരുണ്യം നിറച്ച മേരിയമ്മ.
നാടകത്തെയും സംഗീതത്തെയും സ്നേഹിച്ച ഇഖ്ബാലിന്റെ സർഗ്ഗശക്തി സബീന.
ആണിനോട് അങ്ങോട്ട് സൗഹൃദം ചോദിച്ചു വാങ്ങാൻ കൂസാതിരുന്ന അമുദ.
തന്റെ കുറവുകളെ നെരൂദ കൊണ്ട് നിറച്ച് അഭിയെ സ്വന്തമാക്കിയ ലക്ഷ്മി.
കരുത്തരായ ഒരു പിടി സ്ത്രീ കഥാപാത്രങ്ങൾ തലയുയർത്തി നിൽക്കുന്ന ഒരു നോവൽപുരയാണിത്.

രണ്ടു വ്യത്യസ്ത സാഹചര്യങ്ങളിൽ ആത്മഹത്യ ചെയ്യുന്ന രണ്ട് സ്ത്രീ കഥാപാത്രങ്ങളുണ്ട്. പെൺകുട്ടിയിൽ നിന്ന് പെണ്ണിലേക്കുള്ള ദുഷ്ക്കരമായ കടമ്പ കടക്കാനാവാതെ മരണത്തിലേക്ക് തട്ടി വീണവൾ, ജിൻസി. "മൈ ബ്രെയിൻ ഈസ് മൈ എനിമി" എന്നെഴുതി വച്ച്, സ്വന്തം അപാർട്മെന്റിന്റെ ഉയരത്തിൽ തന്റെ മരണദൂരം കൃത്യമായളന്നു ചാടിയ ജർമൻകാരി മെലീന.

അമുദയും സൂസന്നയും നോവലിൽ തുടങ്ങിയവസാനിക്കുന്നു.
കൃഷ്ണന് നൽകിയ വേണുവിലൂടെ ആരാണ് തന്നെ കണ്ടെത്തുക, അവർക്കു വേണ്ടി കാത്തിരിക്കാൻ തൻറെ സൈക്കിളുപേക്ഷിച്ചു കാലത്തിൻറെ മറ്റേ അറ്റത്തേക്ക് കള്ളച്ചിരിയോടെ അമുദ നടന്നു പോയപ്പോൾ; തന്നെ താനാക്കിയ ഗ്രന്ഥപ്പുരയോടൊപ്പം സൂസന്ന നെഞ്ചെരിഞ്ഞു ചേർന്നു.

വർക്കിച്ചേട്ടനും ഗ്രെസിച്ചേച്ചിയും, സണ്ണിച്ചേട്ടനും കാമുകിയും, അക്ബറും ജിൻസിയും, ഇഖ്ബാലും സബീനയും, കാർമേഘവും പവിഴവും, അഖിലനും മുത്തുമണിയും, ജലയും ചന്ദ്രനും, അഭിയും ലക്ഷ്മിയും, അലിയും അമുദയും,സൂസന്നയും ജോസഫും. പുരുഷന് സ്ത്രീയേക്കാൾ ഉയരം, കരുത്ത്, പഠിപ്പ്, പത്രാസ് എന്നിത്യാദി ഗുണങ്ങൾ നിഷ്കർഷിക്കുന്ന സമൂഹത്തെ വിനയപൂർവ്വം വെല്ലുവിളിച്ചു അജയ് സമർപ്പിക്കുന്ന ഇണകളാണിവർ. ഫാത്തിമയും-അമുദയും, അഭിയും-അലിയും ഒരു പടികൂടി കടന്ന് നിൽക്കുന്നു.

ഭയത്താൽ കാലിടറിയ അലിയ്ക്ക്, ലൂയി കരോളിന്റെ ആലീസസ് അഡ്വെഞ്ചർഴ്സ് ഇൻ വണ്ടർലാൻഡും അന്നാ അഹ്മത്തോവയുടെ കവിതകളും ഒരുമിച്ചു കൊടുക്കുന്നുണ്ട് സൂസന്ന. “യൂ ആർ നതിങ് ബട്ട് എ പാക്ക് ഓഫ് കാർഡ്‌സ്” എന്ന് ഇരകൾ അധികാരികളെ നോക്കി പറയുന്ന ഒരു ദിവസം; ആലീസിനെയും അഹമത്തോവയെയും ബന്ധിപ്പിക്കുന്ന ചരടാണെന്നു അവരെ രണ്ടു പേരെയും വായിച്ചവർക്കെളുപ്പം മനസ്സിലാവും.ഗെയ്‌ഥെയുടെ കവിതകളും നീത്‌ഷെയുടെ സരതുഷ്ട്രയും ചന്ദ്രന് വായിക്കാൻ നൽകുന്നുണ്ട് മെലീന. വായന ഒരു പരിധിവരെയെങ്കിലും പൂർണമാകുന്നതും, വായനയ്ക്ക് പുതിയ അർത്ഥതലങ്ങൾ ഉരുവപ്പെടുന്നതും കൂട്ടിവായനകളിലൂടെയാണെന്ന് ഇത്രമേൽ ഭംഗിയായി ഒരാൾക്ക് നോവലിലൂടെ എങ്ങനെ പറയാൻ കഴിയും.

സൂസന്നയുടെ ഗ്രന്ഥപ്പുര എന്ന് പറയുന്നുണ്ടെങ്കിലും അത് സൂസന്നയുടെ അച്ഛൻ തണ്ടിയേക്കൻറെ വായനായാത്രകളുടെ ശേഷിപ്പുകളുടെ കൂമ്പാരമായിരുന്നു. നീലകണ്ഠൻ പരമാര എന്ന ഡിറ്റക്ടീവ് നോവലിസ്റ്റിന്റെ വിഷാദത്തിന്റെ ശരീരശാസ്ത്രം എന്ന അപൂർണ്ണകൃതിയുടെ നിഗൂഡതയ്ക്കു പിറകെയാണ് അലിയും അഭിയും തണ്ടിയേക്കനിലേക്കും പിന്നീട് സൂസന്നയിലേക്കും എത്തിപ്പെടുന്നത്. Robert Burton ൻറെ The Anatomy of Melancholy എന്ന പുസ്തകത്തെ അധികരിച്ചാണ് പരമാര, വിഷാദത്തിന്റെ ശരീരഘടന; ദി സ്റ്റോറി ഓഫ് എ മർഡർ എഴുതാനാരംഭിച്ചത്.

എഴുത്തുകാരന്മാരെയും കലാകാരന്മാരെയും ബാധിക്കുന്ന ആത്മരതി, അഹന്ത, മൂഢപ്രശസ്തി എന്ന മൂന്നു രോഗാവസ്ഥകളെപ്പറ്റി ബർട്ടന്റെ പുസ്തകത്തിൽ പറയുന്നുണ്ട്. സ്വന്തം എഴുത്തിനെപ്പറ്റി അധികം മേനിനടിക്കുന്നവരുടെ സൃഷിടികൾ കളിപ്പാട്ടങ്ങളാണെന്നും കലണ്ടർ പോലെ അവകൾ കാലഹരണപ്പെട്ടുപോകും എന്ന് അജയ് പറയുന്നതല്ല, സാക്ഷാൽ റോബർട്ട് ബർട്ടൻ പറയുന്നതാണ്.
(മറ്റൊരു കാര്യം അജയ് പറേണത്, (ബർട്ടൻ പറേണത്). ഭ്രാന്തിനു പ്രധാന കാരണം അമിത വായന ആണെന്നാണ്...!!)

ഈ നോവലിലെ മറ്റൊരു സുപ്രധാന കഥാപാത്രമാണ് പ്രകൃതി. പ്രകൃതിയെന്നാൽ പച്ചയും പൂക്കളും കായ്കളും അരുവിയും കുരുവിയും അണ്ണാറക്കണ്ണനും മാത്രമല്ലെന്നും, ഇണങ്ങിയും പിണങ്ങിയും കൊണ്ടും കൊടുത്തും നിരന്തരം പ്രകൃതിയിലിടപെടുന്ന, മറ്റേതു ജീവിയെക്കാളും പ്രകൃതിയുടെ ഉള്ളറിയുന്ന മനുഷ്യൻ കൂടിയാണെന്നും സൂസന്നയിലൂടെ നോവലിസ്റ്റ് പറഞ്ഞു വയ്ക്കുന്നുണ്ട്. മനുഷ്യനില്ലാത്�� പ്രകൃതി വായിക്കപ്പെടാത്ത പുസ്തകം പോലെ നിശ്ചേതനമായിരിക്കും. അതെ, പുസ്തകങ്ങൾക്കിടയിൽ പടർന്നു കയറിയ വള്ളികളായിരുന്നില്ല സൂസന്നയുടെ പ്രകൃതി, വള്ളിപ്പടർപ്പിൽ അടുക്കി വച്ച പുസ്തകങ്ങളായിരുന്നു.

"ഈനോവൽ, ഇതിനേക്കാൾ മികച്ച നോവലുകൾക്കും, ഈ കഥാപാത്രങ്ങൾ, ഇവരേക്കാൾ ഉജ്വലരായ മനുഷ്യർക്കും നൽകുന്ന സ്നേഹമായെടുക്കുക" എന്ന ആമുഖക്കുറിപ്പ് വെറും ഭംഗി വാക്കല്ല എന്ന് നോവൽ വായിച്ചു തീരുമ്പോൾ നമുക്ക് ബോധ്യപ്പെടും.

സൂസന്നയുടെ വായന തുറന്നിട്ടിരിക്കുന്നത് വിശാലമായൊരു വായനാപ്രപഞ്ചത്തിലേക്കാണ്. നല്ല പുസ്തകങ്ങളുടെ വായന അവസാന താളിൽ ഒടുങ്ങുകയല്ല, ഉയിർക്കുകയാണ് എന്നതിന് തെളിവായിതാ.... സൂസന്നയുടെ ഗ്രന്ഥപ്പുര.
Profile Image for Sankaran.
13 reviews1 follower
December 29, 2025
A beautiful journey of two friends, Ali and Abhi, in search of an unpublished book. The story weaves in classic novels and authors through fiction, enriching the reading experience. Characters like Susanna, Chandran, Amuda, and Fathima linger long after the last page. 📚✨
Profile Image for DrJeevan KY.
144 reviews46 followers
October 22, 2020
അജയ്.പി.മങ്ങാട്ട് എന്ന എഴുത്തുകാരൻ്റെ ആദ്യ നോവൽ. "I doubt not but that these following lines, when they shall be recited, or here after read, will drive away melancholy (though I be gone)" റോബർട്ട് ബർട്ടൻ്റെ "The Anatomy of Melancholy" എന്ന പുസ്തകത്തിലെ ഈ വാചകം ഒരു മുഖവുരയായി ചേർത്തു കൊണ്ട് തുടങ്ങിയ ഈ നോവൽ ആദ്യത്തെ ചില അദ്ധ്യായങ്ങൾ കുറച്ച് മുഷിച്ചിൽ ഉണ്ടാക്കിയെങ്കിലും പിന്നീടങ്ങോട്ട് മറ്റൊരു ലോകത്തേക്ക് പ്രവേശിക്കുകയായിരുന്നു. നിരവധി എഴുത്തുകാരിലൂടെയും പുസ്തകങ്ങളിലൂടെയുമുള്ള വ്യത്യസ്തമായൊരു സഞ്ചാരമാണ് ഈ നോവൽ. എഴുത്തു തുടങ്ങിയതോടെ കഥാപാത്രങ്ങൾ തന്നെ വലിച്ചു കൊണ്ട് മറ്റൊരിടത്തേക്കു പോയെന്ന് എഴുത്തുകാരൻ തന്നെ സൂചിപ്പിച്ചിരുന്നു. അതേ അവസ്ഥയിൽ കൂടി തന്നെ ഓരോ വായനക്കാരനും കടന്നു പോകുന്നു.
.
"നീലകണ്ഠൻ പരമാര" എന്ന എഴുത്തുകാരൻ്റെ പൂർത്തിയാക്കാത്ത പുസ്തകമായ "വിഷാദത്തിൻ്റെ ശരീരഘടന" അന്വേഷിച്ചു കൊണ്ട് അലിയും സുഹൃത്ത് അഭിയും മറയൂരിൽ സൂസന്നയുടെ അടുത്തെത്തുന്നതു മുതൽ കഥ ആരംഭിക്കുന്നു. പിന്നീടങ്ങോട്ട് പല തരം പുസ്തകങ്ങളിലൂടെയും എഴുത്തുകാരിലൂടെയും അലി കണ്ടു മുട്ടുന്നവരിലൂടെയും മുന്നോട്ടു പോകുന്ന കഥ വളരെ ഒഴുക്കോടു കൂടി ഒരു പ്രയാണം പോലെ പോകുന്നു. അലി പരിചയപ്പെടുന്നവരെല്ലാം അവൻ്റെ ജീവിതത്തെ എങ്ങനെ എത്രത്തോളം സ്വാധീനിക്കുന്നുവെന്നും കഥാകൃത്ത് പറഞ്ഞു വെക്കുന്നു.
.
"നാം എഴുതുന്ന പൊട്ടും പൊടിയും മാത്രമല്ല, നമ്മുടെ മനസ്സും വിചാരവും സ്വപ്നവും വായിക്കാൻ കഴിയുന്നവർ, അവർ പൊടുന്നനെ വരികയും വേഗം പിരിയുകയും ചെയ്യും. ഒരിക്കൽ നമ്മുടെ ജീവിതത്തിൽ നിന്ന് പൂർണമായി ഇറങ്ങിപ്പോയാലും അവർ നൽകിയ കാലം നമ്മുടെയുള്ളിൽ നിറഞ്ഞുനിൽക്കും. ആ കാലത്തിൻ്റെ നിറവിലാണ് നാം നമ്മുടെ മറ്റെല്ലാ ഇല്ലായ്മകളോടും പൊരുത്തമാകുന്നത്". അലി ഈ പറയുന്നതെല്ലാം അമുദയെക്കുറിച്ചാണ്. വളരെ അപ്രതീക്ഷിതമായി വരികയും അതു പോലെ തന്നെ പെട്ടെന്ന് അപ്രത്യക്ഷയാവുകയും ചെയ്ത അമുദ. അലിയെപ്പോലെ ഓരോ വായനക്കാരൻ്റെയും ഹൃദയത്തിൽ തന്നെ സ്ഥാനം പിടിക്കുന്ന അമുദ.
.
പുസ്തകങ്ങളും എഴുത്തുകാരും കഥകളും അനുഭവങ്ങളും സങ്കൽപങ്ങളും യാഥാർത്ഥ്യവുമെല്ലാം ചേർന്നു സൃഷ്ടിക്കുന്ന വിസ്മയലോകത്തേക്കുള്ള ഭാവനാസഞ്ചാരവും ഒപ്പം, സങ്കീർണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സിൻ്റെ ഇരുൾവഴികളിലൂടെയുമുള്ള അവസാനമില്ലാത്ത അന്വേഷണം കൂടിയാകുന്ന രചന(കടപ്പാട്)
Profile Image for Aravind Kesav.
37 reviews6 followers
March 11, 2021
സൂസന്നയുടെ ഗ്രന്ഥപ്പുര.

എന്റെ ക്ഷമപരീക്ഷിച്ച നോവൽ. ആദ്യത്തെ നാല്പത് അൻപത് പേജ് വായിക്കുവാൻ ഞാൻ നാല് ദിവസമെടുത്തു, പക്ഷെ ബാക്കിയുണ്ടായിരുന്ന 200 പേജ് ഒറ്റയിരിപ്പിൽ വായിച്ചു തീർത്തു.
ഒരുപാട് ഒരുപാട് വിവരണങ്ങൾ ഈ ബുക്ക് നെ പ്പറ്റി കണ്ടിരുന്നു, അത് കൊണ്ടു തന്നെ തീർച്ചയായും വായിക്കണം എന്ന് കരുതിയിരുന്നതാണ്. കഥയുമായി സിങ്ക് ആവാൻ ആദ്യ ചില ഭാഗത്തിൽ സമയം എടുത്തെങ്കിലും പുസ്തകം നിരാശപ്പെടുത്തിയില്ല.

സുഹൃത്തുക്കളായ അലിയും , അഭി യും നീലകണ്ഠൻ പരമാര യുടെ വിഷാദത്തിന്റെ ശരീരഘടന എന്ന പുസ്തകം സഞ്ചാരി യായ തണ്ടിയേക്കാൻ എന്നയാളുടെ കൈയിൽ ഉണ്ടെന്ന് അറിഞ്ഞ് മറയൂരിലുള്ള തണ്ടിയേക്കാൻറെ മകളായ സൂസന്നയുടെ വീട്ടിൽ എത്തുന്നതിലൂടെ കഥ ആരംഭിക്കുന്നു തുടർന്ന് ഇവരുടെ അന്വേഷണത്തിലൂടെ പരിചയപ്പെടുന്ന സൂസന്ന യെയും, വെള്ളത്തൂവൽ ചന്ദ്രനെയും, പശുപതി യെയും, കാർമേഖത്തേയും  ഇഖ്ബാൽ, അമുദാ, ഫാത്തിമ, കൃഷ്‌ണൻ ,ലക്ഷ്‌മി എന്നിങ്ങനെ ഒട്ടനവധി ആളുകളിലൂടെ അവരുടെ പ്രശ്നങ്ങളിലൂടെ കഥ വികസിക്കുന്നു അവരുടെ സാന്നിധ്യം കേന്ദ്ര കഥാപാത്രമായ അലി യിൽ എങ്ങനെയെല്ലാം മാറ്റം വരുത്തുന്നു എന്നിങ്ങനെ അജയ് പി മങ്ങാട്ട് വ്യക്തമായി വരച്ചിടുന്നു.

നോൺ ലീനിയർ രീതിയിലുള്ള കഥാവതരണം മൂലം ചിലയിടങ്ങളിൽ അല്പം കുഴച്ചിൽ ഉണ്ടായേക്കാം എങ്കിലും അതോരു പുതിയ അനുഭവമായി തോന്നി.
പുസ്തകത്തിലെ മറ്റൊരു പ്രധാന ആകർഷണം സ്വദേശികളും വിദേശികളുമായ നിരവധി എഴുത്തുകാരുടെ രചനകളെ ഉദ്ധരിച്ചു കൊണ്ട് കഥയെ മുന്നോട്ട് കൊണ്ട് പോകുന്ന ആഖ്യാന രീതിയാണ്.
ആയിരത്തൊന്നു രാവുകൾ തുടങ്ങി MT യുടെ പാതിരാവും പകൽവെളിച്ചവും,  ദസ്തയേവ്സ്കി ,ഫ്ലോബർ ,  ഷേക്സ്പിയരുടെ മക്ബത്ത് , കാഫ്ക, ആനന്ദിൻ്റെ ആൾക്കൂട്ടം, ടാഗോർ എന്നിങ്ങനെ ഒരുപാട് എഴുത്തുകാരെ അവരുടെ രചനകളെ എഴുത്തുകാരൻ കഥയെ മുന്നോട്ട് നയ്ക്കുവാനുള്ള റെഫറന്സുകളായി ഒരുക്കിയിരുന്നു. ഒരു പാഠപുസ്തകം പോലെ എഴുത്തുകാരെ അറിയുവാനും അവരുടെ രചനകളെ മനസിലാക്കാനും അത് തീർച്ചയായും സഹായിച്ചു.

ക്ഷമയോട് കൂടി ആദ്യ ചില ഭാഗങ്ങൾ കടന്ന് കിട്ടി തുടർന്ന് വായിച്ചാൽ അജയ് പി മാങ്ങാട്ട് ഒരുക്കിയ അലിയും അഭിയും സൂസന്നയും അടങ്ങുന്ന ഒരു അത്ഭുത ലോകം നമുക്ക് ദർശിക്കാൻ സാധിക്കും.

©kesavan
Profile Image for Dr. Charu Panicker.
1,153 reviews74 followers
October 22, 2021
നീലകണ്ഠൻ പരമാര എന്ന എഴുത്തുകാരന്റെ പൂർത്തിയാക്കാത്ത വിഷാദത്തിന്റെ ശരീരഘടന എന്ന പുസ്തകത്തെ അന്വേഷിച്ചുകൊണ്ട് അലിയും കൂട്ടുകാരൻ അഭിയും മറയൂരിലുള്ള സൂസന്നയുടെ വീട്ടിൽ എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അവിടെ നിന്നാണ് അസാധാരണമായ കുറെയധികം സൗഹൃദങ്ങൾ അലിക്ക് കിട്ടുന്നത്. ജീവിതത്തിൽ കണ്ടുമുട്ടിയ ചിലയാളുകൾ അലിയെ എങ്ങനെയൊക്കെ സ്വാധീനിച്ചെന്ന് പറയുന്നതിനോടൊപ്പം വളരെയധികം പുസ്തകങ്ങളെയും എഴുത്തുകാരെയും പരിചയപ്പെടുത്തുന്നു. ചിലയിടങ്ങളിൽ എല്ലാം പുസ്തക ഭ്രാന്തുള്ള ആളുകൾ തമ്മിലുള്ള സംഭാഷണമായും അനുഭവപ്പെടുന്നു. ഈ നോവലിനുള്ളിൽ ഉറങ്ങുന്ന നിരവധി പുസ്തകങ്ങളുണ്ട്. അവയെല്ലാം തേടിപ്പിടിച്ച് വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുന്നു. പുസ്തകങ്ങളെ കുറിച്ച് ഒരു പുസ്തകം എന്ന തലക്കെട്ടാവും ഇതിന് കൂടുതൽ യോജിക്കുക. കുറെ പുസ്തകങ്ങൾ പരിചയപ്പെടുത്തുക എന്നതല്ലാതെ വേറൊന്നും ഇതിലില്ലാ എന്ന് ചില വായനക്കാർക്ക് അനുഭവപ്പെടാം.
Profile Image for Meera S Venpala.
136 reviews12 followers
December 14, 2020
"ഞാൻ വായിച്ച പുസ്തകങ്ങൾക്കും സംസാരിച്ച വാക്കുകൾക്കും ഉള്ളിൽ നിന്നാണ് എൻ്റെയും നിൻ്റെയും കഥകൾ വരുന്നത് "
Profile Image for Varna Binu Sasidharan.
110 reviews2 followers
December 29, 2023
Ali's search for a manuscript written by Neelakandan Paramara. I guess, it is an over rated book 😔
Profile Image for EJ.
69 reviews14 followers
January 17, 2022
പല സുഹൃത്തുക്കളും ഒരേ സ്വരത്തിൽ "വായിച്ചു നോക്ക്, നല്ല പുസ്തകമാ" എന്നു പറഞ്ഞതു കൊണ്ടാണ് ഞാൻ മാതൃഭൂമിയിൽപ്പോയി 'സൂസന്നയുടെ ഗ്രന്ഥപ്പുര' മേടിച്ചത്. തുറന്നു നോക്കാതെ മേശപ്പുറത്തിരുന്നത് ഏഴുമാസം. ഒടുവിൽ പുതിയ കലണ്ടർ തൂക്കിയപ്പൊ നിശ്ചയിച്ചു: ഈ വർഷം ആദ്യം വായിക്കുന്നതിതായിരിക്കും.

വായനയ്ക്കു പണ്ടത്തെ വേഗതയില്ലാത്തതു കൊണ്ട് മൂന്നു ദിവസമെടുത്തു തീർക്കാൻ. ഈയടുത്ത കാലത്തിൽ വായിച്ചു മുഴുമിപ്പിച്ച വിരലിലെണ്ണാവുന്ന പുസ്തകങ്ങളിൽ ഏറ്റവും ആസ്വദിച്ചു വായിച്ചത് ഈ നോവലാണെന്ന് നിസ്സംശയം പറയാം. അറിയുന്നതും അറിയാത്തതുമായ കുറേ എഴുത്തുകാരെയും പുസ്തകങ്ങളെയുമിതിൽ പരാമർശിക്കുന്നുണ്ട്. "ഒരാൾ മറ്റൊരാളെ തൊടുന്നതാണു സ്നേഹം. ഒരു കഥ അതിനു മുൻപേയുണ്ടായ മറ്റൊരു കഥയെ തൊട്ടുന്നതാണ് സാഹിത്യം." ശരിയാണെന്നു തോന്നുന്നു.

എന്നെപ്പോലെ തന്നെ സംഭവങ്ങൾ തരിതരിയായി ഓർത്തു വെക്കുന്ന, ഉറക്കമെഴുന്നേറ്റയുടനെ കണ്ട സ്വപ്നം കുറിച്ചുവെക്കുന്ന, വേഗതയ്ക്കു നടുവിൽ ശാന്തമായിരിക്കാനാഗ്രഹിക്കുന്ന പ്രധാന കഥാപാത്രത്തെ ഇഷ്ടമായി. കൂടെ വന്നു പോകുന്ന അഭിയും സൂസന്നയും വെള്ളത്തൂവൽ ചന്ദ്രനും അമുദയും ഫാത്വിമയും കൃഷ്ണനും കാർമേഘവും മാടസാമിയുമൊക്കെ വായനയ്ക്കു ശേഷവും അന്തരീക്ഷത്തിൽ അവശേഷിക്കുന്നു. ഒരുപക്ഷെ നോവലിന്റെ പ്ലോട്ടിനേക്കാൾ എനിക്കിഷ്ടമായത് ഈ കഥാപാത്രങ്ങളും അവർക്കിടയിലെ സംസാരങ്ങളുമാണ്. മടുപ്പിക്കാത്ത, പുതുമയുള്ള ഭാഷയാണ്.
Profile Image for Anju Vincent.
72 reviews31 followers
January 21, 2023
അമ്മയും ഞാനും തമ്മിൽ ഉണ്ടാകാറുള്ള വാക്കു തർക്കങ്ങൾക്കുള്ള പ്രധാന കാരണം എൻറെ വായനയും പുസ്തകങ്ങളുമാണ്. നീ എന്തിനാണ് ഇങ്ങനെ പുസ്തകങ്ങൾ വാങ്ങിച്ചു കൂട്ടുന്നത്? എന്തിനാണ് ഇങ്ങനെ വായിക്കുന്നത്? ഈ പുസ്തകങ്ങളെല്ലാം വായിച്ചു കഴിഞ്ഞ് നീ എന്ത് ചെയ്യും? അറിയില്ല ഈ ചോദ്യങ്ങൾക്കൊന്നും ഉള്ള ഉത്തരങ്ങൾ എൻറെ പക്കലില്ല. സൂസന്നയെ പോലെ ഞാനും എൻറെ പുസ്തക ശേഖരം കൊണ്ടുപോയി കത്തിച്ചു കളയേണ്ടി വരുമോ എന്ന ചിന്ത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു!

തുറന്നു പറയട്ടെ എന്റെ ജീവിതത്തിൽ അലിയെപ്പോലെ അഭിയെപോലെ സൂസന്നയെപൊലെ പുസ്തകങ്ങളെ സ്നേഹിക്കുന്ന വായിക്കുന്ന ആരും തന്നെ ഇല്ല! പുസ്തകങ്ങളെ കുറിച്ച് സംസാരിക്കാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ കൊതിക്കാറുണ്ട്. അമിതമായ വായന ഒരു ഭ്രാന്താണെന്ന് സൂസന്നയുടെ ഗ്രന്ഥപ്പുര പറഞ്ഞുവെക്കുന്നുണ്ട്! അങ്ങനെയെങ്കിൽ എനിക്കും ഭ്രാന്തായിരിക്കുമോ? വായിക്കുന്നവരൊന്നും നോർമൽ അല്ല എന്ന് ചിന്തിക്കുന്ന ഒരുകൂട്ടം ആളുകളുടെ ഇടയിലാണ് ഞാൻ ജീവിക്കുന്നത്! നീ എപ്പോഴും വായനയാണോ നിനക്ക് വേറെ എന്തെങ്കിലും ചെയ്തൂടെ? ഈ പുസ്തകങ്ങൾ നീ വായിച്ചതാണോ എന്നെല്ലാം ചോദിച്ചു കളിയാക്കുന്ന കുറെ പ്രിയപ്പെട്ടവർ എനിക്കുണ്ട്!

പുസ്തകങ്ങളുടെ പുസ്തകം പിന്നെ ചില മനുഷ്യരുടെ കുഞ്ഞു ജീവിതത്തിലേക്ക് ഉള്ള ഒരു യാത്ര, അതാണ് സൂസന്നയുടെ ഗ്രന്ഥപ്പുര. അവരെല്ലാം സ്വതന്ത്രരാണ് നല്ല സൗഹൃദങ്ങളുടെ പിൻബലത്തോടെ ഇഷ്ടപ്രകാരം ജീവിക്കുന്നു.

പുസ്തക വായനയിലൂടെ നീളം എൻറെ മനസ്സിലേക്ക് ചില മനുഷ്യരുടെ ഓർമ്മകൾ ഇരച്ചെത്തി. നല്ലകാലം, കെട്ടകാലം, വേദനിപ്പിച്ചവർ, ഞാൻ വേദന നൽകിയവർ, ഇറക്കിവിട്ടവർ, അപമാനിച്ചവർ, സ്നേഹിച്ചവർ അങ്ങനെ കുറെ! നമ്മളിൽ മാറ്റങ്ങൾ കൊണ്ടുവരുന്നത് രണ്ടുപേരാണ് വായിക്കുന്ന പുസ്തകങ്ങളും പരിചയപ്പെടുന്ന മനുഷ്യരും അതുവഴി ഉണ്ടാകുന്ന സന്ദർഭങ്ങളും, അതു തന്നെയാണ് ഈ പുസ്തകം.

ഇത് അലിയുടെ ജീവിതമാണ്, അലിയോട് ബന്ധപ്പെടുത്തി മറ്റു ചിലരുടെയും!

4/5 Stars.
Profile Image for Meenu.
11 reviews5 followers
August 23, 2021
" നീ പിരിയുമ്പോൾ നിനക്കുള്ളിലെ നൂറുനൂറു സ്മരണകളും ഇല്ലാതാകുന്നു ; ഞാൻ വിടവാങ്ങുമ്പോൾ എനിക്കുള്ളിലേതും . ചിലപ്പോൾ നാം നമ്മുടെ ഏറ്റവും നല്ല ഓർമ്മകൾ ആരോടും പറഞ്ഞിട്ടുണ്ടാവില്ല .
അങ്ങനെ ഓർമ്മകളുണ്ടായിരുന്നുവെന്നതിന് ഒരു തെളിവും അവശേഷിപ്പിക്കാതെ നാം കടന്നു പോകും. "




" ഞാൻ വായിച്ച പുസ്തകങ്ങൾക്കും സംസാരിച്ച വാക്കുകൾക്കും ഉള്ളിൽ നിന്നാണ് എന്റെയും നിന്റെയും കഥകൾ വരുന്നത്. "



" ഭൂമിയിലെ ഏറ്റവും നിസ്സഹായമായ നിമിഷങ്ങളിൽ നാം നമ്മുടെ അജ്ഞതയെച്ചൊല്ലി വേദനിക്കുന്നു. സാധ്യമാകാതെ മറഞ്ഞ വാക്കുകൾ,
സാധ്യമാകാതെ പോയ മാപ്പപേക്ഷകൾ,
സാധ്യമാകാതെ പിരിഞ്ഞ സ്നേഹ വാക്കുകൾ
സാധ്യമാകാതെ പോയ സ്പർശനങ്ങൾ,
എത്ര ശ്രമിച്ചാലും വ്യക്തത വരാത്ത സ്മരണകൾ. "
Profile Image for Praveen SR.
117 reviews56 followers
May 13, 2020
“A human touching another is love. A story touching another that came before it is literature,” says Ali, the protagonist in Ajay P Mangat’s ‘Susannayude Granthappura’ (Susanna’s library). After a point through his book, we would lose count of the number of stories or writers that it has touched. But, it is no namesdropping for the sake of it, rather they are so weaved in that you feel they are an organic part of the story.

The story is no different in Umberto Eco’s ‘The Mysterious Flame of Queen Loana’. That I read both in succession was not a coincidence. Since ‘Susanna’ has been waiting to be read on my desk for some months, I chose it right after ‘Queen Loana’, which I had picked up from the Public Library, knowing that both had too many books packed inside it.

That ‘Susanna’ is miles ahead of ‘Queen Loana’ in craft and in how it engages the reader tells one one why it was most talked about book in Malayalam the past year. Ali, the protagonist, alongwith his friend Abhi ends up at Susanna’s home in Marayoor for the first time on his quest for the manuscript of ‘Vishadathinte Shareerakhadana’ by Neelakandan Paramara. From there, it takes off on an exhilarating journey through the lives of a bunch of people, who are connected through the books they read, or don’t read. One of the threads that bind the novel is the reason for Susanna to not read anymore.

Ali, the protagonist, acquires his reading habit at quite a young age, having got the old, neglected library in the village opened for him alone, when he is in fifth standard, under peculiar circumstances. He asks the readers whether they know the thrill of someone having a library all to himself. He reads everything from ‘Bheethiyude Thazhvara’ written by Kottayam Pushpanath to ‘Jayan Americayil’, one of the several books released after the actor’s death. This slim volume apparently made the outlandish claim that the real Jayan is still alive, after being secretly taken for medical treatment in US, while someone else was cremated in his place.

The earlier part of the book, where much of the writings on writers are concentrated, Ajay deftfully weaves in trivia, from the various additions to the 1001 nights over the years, the earliest version of which dates back to the tenth century to ruminations on Elena Ferrante’s anonymity and Emily Dickinson’s letters to Susan Huntington. Among this, one of my favourites is on G.K.Chesterton’s book on Robert Browning. Since chesterton had read Browning a lot, he quoted the lines from memory while writing the book, sometimes getting them wrong. But the publishers corrected them before publishing. Borhes used to say that they shouldn’t have done that, so that we could know all the beautiful changes Chesterton’s memory would have done to Browning’s lines.

Yet, the most beautiful parts of the book are not these recollections, although they make for interesting reading. Those parts belong to the community of readers themselves – Ali, Abhi, Vellathooval Chandran, Amuda, Susanna, Mathi et al, who are all so well-etched eventhough some of them just appear in a couple of chapters.

In contrast, in Eco’s ‘The Mysterious Flame of Queen Loana’, we are overloaded with the literary references that we are lost in it. Infact, the novel itself seems to be lost in it, despite the interesting premise of an Italian antiquarian book dealer who suffers a peculiar kind of memory loss due to a stroke, by which he can remember every line he has ever read from a book, but cannot recollect even his name or recognise his family members or remember anything from his own life. Yambo, the book-dealer, goes back to his ancestral home, where he spent his younger days, to try and kindle memories of his personal life.

He rummages through his old school notebooks, books, magazines, music records, newspapers and albums from his younger days, which coincided with the rise of fascism under Mussolini in Italy. The confusion that he is caught in, whether he was a fascist supporter or a rebel in those days, as he goes through these, is one of the interesting elements in this part. It also becomes a kind of cultural history of Italy during the second world war, with reproductions of the writings and images from those times. The book is filled with the copies of the original illustrations from those times, but then slowly the book becomes just that. There is only a point to which we can remain interested in what the protagonist read or heard as a kid.

Eco does raise hopes of a deviation at one point, when he shifts towards Yambo’s romance from his school days and his later adventure, climbing up and down steep rocks, as part of some daring anti-fascist activity. But then, we are soon dragged back, amid his books and his favourite characters. Unlike thse case of Susanna, all those books happen to be Loana’s undoing.
Profile Image for Deepak Varadarajan .
22 reviews
May 31, 2019
ഒരു വായനക്കാരൻ ഏകാന്തതയിൽ താൻ വായിച്ച കഥാപാത്രങ്ങളുമായി നിരന്തര സംവാദത്തിലാണ് .അവരുടെ വിഷമതകൾ ദൈന്യതകൾ സന്തോഷങ്ങൾ നഷ്ട്ടങൾ ഒക്കെയും വായനക്കാരന്റെ കൂടിയാണ് .വായനക്കാരന്റെയും കഥാപാത്രങ്ങളുടെയും ആത്മസംഘര്ഷങ്ങള് ഇത്തരം ഏകാന്തതകളിൽ താതാത്മ്യം പ്രാപിക്കുകയും മോതിരത്തിൽ വിളക്കി ചേർത്ത രത്നം പോലെ ഒന്ന് ഒന്നിനോട് അത്രത്തോളം ചേർന്നിരിക്കുകയും ചെയ്യും .കോറി ടെയ്ലറുടെ ഡയിങ് (Dying ) എന്ന പുസ്തകം വായിചിരുന്നപ്പോൾ എന്റെ മനസിലേക്ക് ഓടി വന്നത് കൗമാരത്തിൽ തന്നെ കാൻസർ പിടിപെട്ടു കീമൊ തെറാപ്പിപ്പു വിധേയനായ ഒരു സുഹൃത്തിനെയാണ് .എന്നാൽ അതിനപ്പുറം എന്റെ തന്നെ വേണ്ടപ്പെട്ട ആർക്കോ അല്ലെങ്കിൽ എനിക്ക് തന്നെയോ അത്തരത്തിൽ ഒരസുഖം പിടിപെടുന്നത് പോലെ ഞാൻ പലപ്പോഴും ഭയചകിതനായി .ജുമ്പ ലാഹിരിയുടെ ലോ ലാൻഡ് (low land ) ൽ ഗൗരി തന്റെ കൈയിൽ ഇരിക്കുന്ന കുട്ടി പൊടുന്നനെ താഴെ വീണു പോകുന്നതായും ദാരുണമായി മരണപെടുന്നതായും പലപ്പോഴും ചിന്തിക്കുന്നു .അത്തരത്തിൽ വേണ്ട പെട്ട ഒരാളുടെ ദാരുണമായ മരണം എത്രയോ വട്ടം എന്റെ മനസ്സിൽ മിന്നിമറഞ്ഞിരിക്കുന്നു .പോൾ ഓസ്റ്ററിന്റെ Invention of Solitude ഒന്നും പറയാതെ പെട്ടെന്ന് എല്ലാം ബാക്കി വച്ച് മരണപ്പെടുന്ന പിതാവിനെ പറ്റിയാണ് .അതിന്റെ ഓരോ വരിയിലും ഞാൻ കടന്നു പോയ വ്യാകുലതകളും ഖിന്നതകളും അക്ഷരങ്ങളിൽ വിളക്കി ചേർത്തിരിക്കുന്നത് എനിക്ക് അനുഭവപ്പെടുന്നു.
ഒരു വായനക്കാരന്റെ ഇത്തരം വ്യാകുലതകളിൽ നിന്നും സംഘർഷങ്ങളിൽനിന്നുമുരുപ്പെട്ട നോവലാണ് സൂസന്നയുടെ ഗ്രന്ഥപുര .ഒരാൾ മറ്റൊരാളെ തൊടുന്നതാണ് സ്നേഹം .ഒരു കഥ അതിനു മുൻപേയുണ്ടായ മറ്റൊരു കഥയെ തൊടുന്നതാണ് സാഹിത്യം എന്ന് അജയ് പറയുന്നു .താൻ വായിച്ച കഥകളെ പറ്റിയുള്ള തന്റെ അനുഭവസാക്ഷ്യമാണ് താനെഴുതുന്ന കഥകൾ എന്ന് ബോർഹസ് പറയുമ്പോൾ ആ അനുഭവങ്ങളെ ആത്മാവിന്റെ ഭാഗമാക്കിയ ഒരു വായനക്കാരൻ സമാന്തരമായി മറ്റെവിടെയോ ഉണ്ടാകും.അതുകൊണ്ടാണ് തനിക്ക് അപരിചിതനായ ഒരെഴുത്തകാരന്റെ കലാസൃഷ്ടി ലോകത്തെവിടെ നിന്നോ തന്നെ തേടി വരുന്നു എന്ന കാത്തിരിപ്പാണ് ഓരോ ഫിക്ഷൻ വായനക്കാരന്റെയും സാഫല്യം എന്ന് ശശിധരൻ മാഷ് പറയുന്നതു .
സൂസന്നയുടെ ഗ്രന്ഥപുര പൂർണമായും ഒരു വായനക്കാരന്റെ നോവലാണ് .അത് കൊണ്ടാണ് അലിക്കും അഭിക്കും സൂസന്നയ്ക്കും ഫാത്തിമയ്ക്കും ചന്ദ്രനും അമുദയ്ക്കും എല്ലാമൊപ്പം ദസ്തെവിസ്കിയും കാഫ്കയും നെരൂദയും കാർവറും ബോലെനോയും കോട്ടയം പുഷ്പനാഥനുമൊക്കെ നോവലിന്റെ ശ്വാസമായി മാറുന്നത് .

പ്രധാനമായും നോവൽ അലിയുടെ കഥയാണ് പറയുന്നത് .എന്നാൽ അലിയെയും മറ്റു കഥാപാത്രങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന നൂൽ അവരെല്ലാരും മികച്ച വായനക്കാരാണ് എന്നുള്ളതാണ് അവർക്കിടയിലെ സംവേദനങ്ങളിൽ വായിച്ച പുസ്തകങ്ങളും അവയിലെ ദർശനങ്ങളും മുന്നോട്ടു വരുന്നു .ചില ഓർമകളുടെ വിശ്വാസ്യത തെളിയിക്കാൻ ഓർമ്മ തന്നെയുള്ളു എന്ന് നോവലിൽ ഒരിടത്തു അജയ് പറയുന്നു .അതുപോലെ തന്നെ സ്വയം വെളിപ്പെടുത്താൻ ഒരു വായനക്കാരന് തന്റെ വായനയെ ഉള്ളു .സരമാഗോയെ ഉദ്ധരിച്ചു കൊണ്ട് അജയ് പറയുന്നു .എന്റെ ഒരു ഭാഗം ഉറക്കത്തിലാണ് .മറു ഭാഗം എഴുതുന്നു .എന്നാൽ ഉറങ്ങുന്ന ഭാഗത്തിനെ കടലാസ് താളിൽ എന്താണ് എഴുതിയത് എന്ന് വായിക്കാനാകൂ .എന്റെ സ്വപ്നത്തിൽ മാത്രമുള്ള ഇളം തെന്നലിൽ ആ താളുകൾ ഓരോന്നായി മറിയുന്നു .
അങ്ങനെ ഉണർന്നിരുന്നു എഴുതുന്ന എഴുത്തുകാരന്റെ മറുഭാഗത്തു ഉറങ്ങുന്നവനാണ് വായനക്കാരൻ .ആ വായനക്കാരന് വേണ്ടിയാണു ഈ പുസ്തകം എഴുതപ്പെട്ടിട്ടുള്ളതും .ഓരോ വായനക്കാരന്റെയും സവിശേഷമായ വൈയക്തികാനുഭവങ്ങളുടെ ഓർമപ്പെടുത്തൽ ആയിരിക്കും ഈ നോവൽ വായന .നോവലിനപ്പുറം ഈ കാലമത്രയുംമുള്ള വായന ജീവിതം അയാൾക്കു മുന്നിൽ തുറക്കും .അപ്പോൾ അജയ് എഴുതിയതു പോലെ സന്തോഷവും സമാധാനവും വരും .ഞാൻ എന്റെ കൂട്ടുകാരെ (പുസ്തകങ്ങളെ ) സ്നേഹിച്ചു .അവർക്കൊപ്പം വാക്കുകളും എന്റെ കൂടെ വന്നു .ഞാൻ വാക്കുകൾക്കകം സമാധാനമാകുന്നു .
Profile Image for Rahul RAj.
12 reviews
June 28, 2021
മനുഷ്യമനസിന്റെ വിചിത്രമായ സഞ്ചാരങ്ങൾ കൊണ്ട് തീർത്ത ഒരു പുസ്തകം. പലതും ഞാൻ നടന്ന വഴികൾ.. നിഗൂഢതകൾ കൊണ്ട്‌ സൃഷ്ടിച്ചവയാണ്‌ ഇതിലെ ഒരോ കഥാപാത്രങ്ങളും .. ആ നിഗൂഢതകളുടെ അന്വേഷണമാണ് ഈ നോവൽ ഇത്ര മനോഹരമാക്കുന്നത്‌. അത്‌ തന്നെയാവണം ഇതിന്റെ വിജയത്തിന്റെ രഹസ്യവും. സൂസന്നയും അമുദയും നീലകണ്ഠൻ പരമാരയും അലിയും വെള്ളത്തൂവൽ ചന്ദ്രനും ഒക്കെ തീർക്കുന്ന ഒരു മായാലോകം.. മറയൂരിന്റെ തണുപ്പും ഫോർട്ട്‌ കൊച്ചിയുടെ ചൂടും കമ്പത്തിലെ മുന്തിരിത്തോട്ടവും തേടി എത്രവട്ടമാണ്‌ ബസിന്റെ സൈഡ്‌ സീറ്റിലിരുന്ന് യാത്ര ചെയ്തത്‌! പ്രണയവും സൗഹൃദവും ജീവിതത്തിലും ഇതുപോലൊക്കെ ആയിരുന്നെങ്കിൽ...
Profile Image for Anand.
81 reviews18 followers
January 11, 2021
വളരെ നാളുകൾക്ക് ശേഷം, ഓരോ പേജുകൾ മറിക്കുമ്പോഴും വായിച്ചു തീർക്കുവാനുള്ള ഒരു ത്വര തന്ന പുസ്തകം.
Profile Image for xhausted_mind.
38 reviews2 followers
July 24, 2023
പുസ്തകങ്ങളെ പ്രണയിച്ച, വായനയെ സ്നേഹിച്ച, എഴുത്തുക്കാരെയും എഴുത്തിനെയും ആരാധിച്ച ഒരു പറ്റം ആളുകളെയും ജീവിത ചുററുപാടുകളെയും കേന്ദ്രീകരിച്ച് എഴുതിയ അജയ് പി മങ്ങാട്ടിൻ്റെ ആദ്യ നോവൽ.

നീലകണ്ഠൻ പരമാര എന്ന എഴുത്തുകാരന്റെ പൂർത്തിയാക്കാത്ത 'വിഷാദത്തിന്റെ ശരീരഘടന' എന്ന പുസ്തക അന്വേഷണതിൻ്റെ ഭാഗമായി അലിയും ആഭിയും കാടുകൾക്കിടയിലെ ഒറ്റപ്പെട്ട ഒരു സ്മശാനം കണക്കേ നിശബ്ദത നിറഞ്ഞു നിന്ന സൂസന്നയുടെ വീട്ടിൽ എത്തുന്നു, പകൽ വെളിച്ചം കടക്കാത്ത അക്ഷര വെളിച്ചങ്ങൾ നിറഞ്ഞു നിന്ന സൂസന്നയുടെ വീട്ടിലെ ആ കൊച്ചു മുറി. സൂസന്നയുടെ അച്ഛൻ സൂക്ഷിച്ച അപൂർവ പുസ്തകങ്ങളുടെ കലവറയായിരുന്നു.

സൂസന്നയേക്കാൾ പരാമശിക്കപ്പെടുന്നതും
നോവൽ മുന്നോട്ട് പോകുന്നതും അലിയിലൂടെയാണ്. പരിചയപ്പെട്ട ആളുകളിലൂടെ, വായിച്ച പുസ്തകങ്ങളിലൂടെ, പിന്നിട്ട വഴികളിലൂടെ അലി വായനക്കാരെ കൈപിടിച്ച് കൊണ്ടു പോകുന്നു. ഇടയിൽ തനിച്ചാക്കി പോയ കൂട്ടുകാരന് അഭി, കലാലയ ജീവിതത്തിലെ പ്രണയിനി അമുദയും ഒരുദിവസം അപ്രതിക്ഷമാകുന്നു. ഏാന്തതയും, മാനസിക സംഘർഷവും അനുഭവിച്ച് ജീവിച്ച് പോകുന്നു.

ആഖ്യാനം കൊണ്ട് ഒരു വേറിട്ട നോവൽ.
കഥയേക്കാൾ കഥാപാത്രങ്ങളാൽ മനോഹരമാണ്, അലി, അഭി, അമുദ, ഫാത്തിമ, വെള്ളത്തൂവൽ ചന്ദ്രൻ, സൂസന്ന, ഇഖ്ബാൽ, കൃഷ്ണൻ, ധാരാളം കഥാപാത്രങ്ങൾ എല്ലാവരും വായനക്കാർ, കലാ പ്രേമികൾ, സംസാരവും പുസ്തകങ്ങളെ പറ്റി.

വായനക്കാർ ഒരിക്കലെങ്കിലും വായിച്ചിരിക്കേണ്ട പുസ്തകം.
Profile Image for Sanoop.
18 reviews
May 4, 2019
അസാധാരണമായ വായനാനുഭവങ്ങൾ വായനക്കാരനെ സംബന്ധിച്ച് സ്നേഹത്തിലുള്ള മുങ്ങിനിവർച്ചയാണ്;എഴുത്തുകാരനോട്,പുസ്തകത്തോട്,വായന എന്ന പ്രവർത്തിയോട് തന്നെ.
ആൾക്കൂട്ടമായിരുന്നു ഈ വർഷത്തെ ആദ്യത്തെ അസാധാരണമായ ��ായനാനുഭവം.ഏകാന്തതയും നൈരാശ്യവും എന്നെ വീർപ്പുമുട്ടിക്കുന്നത് ഞാൻ അറിയുകയായിരുന്നു ആൾക്കൂട്ടത്തിൽ.
ഇപ്പോഴിതാ സൂസന്നയുടെ ഗ്രന്ഥപ്പുര!.ഒരുപുസ്തകവും ഒരുപക്ഷെ ഇത്രത്തോളമെന്നെ പ്രണയാതുരനാക്കിയിരിക്കില്ല,ഏകാന്തതയെ സ്നേഹിക്കാൻ എന്നെ പഠിപ്പിച്ചിരിക്കില്ല.
ചികഞ്ഞുനോക്കിയാൽ കുറവുകൾ കണ്ടുപിടിക്കാൻ സാധിച്ചേക്കും.രാഷ്ട്രീയ ജാഗ്രത ഇല്ലെന്നോ, മറ്റെന്തേങ്കിലുമെല്ലാം.എന്നാൽ ഈ പുസ്തകം എന്നിൽ സൃഷ്ടിച്ച ഇമോഷൻ പറഞ്ഞുഫലിപ്പിക്കുക വയ്യ;ഒരു പുസ്തകവും എന്നെ കരയിച്ചിട്ടില്ല-സൂസന്നയുടെ ഗ്രന്ഥപ്പുരയല്ലാതെ.ചിലപ്പോൾ ഞാൻ അറിഞ്ഞു എന്റെ കണ്ണിൽ നനവ് പടരുന്നുണ്ട് എന്ന്.എന്തിനെന്ന് ഇപ്പോഴുമറിയില്ല.
പുസ്തകത്തെ കുറിപ്പുകളിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കാറുള്ള അതിവൈകാരികത ആണ് ഈ കുറിപ്പിൽ എന്നറിയാത്തതല്ല. വീണ്ടും വായിക്കുമ്പോൾ ഒരുപക്ഷെ ഈ പുസ്തകത്തെ കുറച്ചു കൂടി നിർവികാരമായി നോക്കി കാണാൻ കഴിഞ്ഞേക്കും,ഇപ്പോൾ വയ്യ.
Profile Image for Anejana.C.
88 reviews
June 29, 2020
നാം അനുഭവിക്കാത്ത ജീവിതങ്ങളെക്കുറിച്ചു നമുക്കുണ്ടാവുന്ന സങ്കൽപ്പങ്ങളും, നാം കേട്ടറിഞ്ഞ കഥകളെക്കുറിച്ചു നമ്മൾക്കുണ്ടാവുന്ന ഓർമകളും, നാം ഒരിക്കലും ചെന്നെത്തിയിട്ടില്ലാത്ത നഗരങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും സങ്കൽപ്പങ്ങളിൽ നമ്മൾ നടത്തുന്ന യാത്രകളും - അതിമനോഹരമാകുന്നു.
Profile Image for Arun George K David.
25 reviews1 follower
August 19, 2020
വായിച്ചതും വായിക്കാത്തതുമായ, കുറെ പുസ്തകങ്ങളെ കുറിച്ചും എഴുത്തുക്കാരെ കുറിച്ചുമുള്ള പരാമര്‍ശങ്ങൾ കൌതുകകരമായിരുന്നു. ബൈബിളിലെ ലൂക്ക മുതൽ ബീഥോവന്റെ അവസാന കച്ചേരിയെ കുറിച്ചുമൊക്കെ പറഞ്ഞകാര്യങ്ങൾ പുതിയ അറിവുകളായിരുന്നു.
Profile Image for Muhammed Zuhrabi.
65 reviews12 followers
July 7, 2024
"എന്റെ ദുഃഖം എന്റെ യഥാർഥ സമ്പാദ്യമാണ്"
Profile Image for Rakesh S.
31 reviews2 followers
December 30, 2021
ഞാനീ പുസ്തകം സൂക്ഷിച്ചുവെക്കും, എവിടെ പോയാലും എന്റെ ബാഗിൽ ഈ പുസ്തകവും ഉണ്ടാവും, അടിവരയിട്ടുവെച്ച ഭാഗങ്ങൾ വീണ്ടുമെടുത്തു വായിക്കും, എന്റെ ചിന്തകളിൽ എന്നുമവരുണ്ടാവും.. സൂസന്നയും, അലിയും, അമുദയും, വെള്ളത്തൂവൽ ചന്ദ്രനും.. അങ്ങനെ എല്ലാവരും..
Profile Image for Bivin Varghese.
53 reviews3 followers
June 28, 2019
വായനക്കാരന്റെയും അയാൾ വായിച്ച പുസ്തകങ്ങളുടെയും ഇടനാഴിയിലൂടെയുള്ള അവസാനിക്കാത്ത യാത്രയാണ് സൂസന്നയുടെ ഗ്രന്ഥപുര. ലൈബ്രറിയും, നോവലുകളും, കവിതകളും, എഴുത്തുകാരും എല്ലാം കൂടി ചേർന്ന് ഒരു മറക്കാനാവാത്ത വായന അനുഭവം അജിത് പി മങ്ങാട്ട് നമുക്ക് സമ്മാനിക്കുന്നു. മുഖ്യ കഥാപാത്രമായ അലി ഉൾപ്പെടെ എല്ലാവർക്കും ഒരു വ്യക്‌തമായ മുഖചിത്രവും സ്വഭാവവിശേഷവും കൊടുക്കാൻ എഴുത്തുകാരന് സാധിച്ചിട്ടുണ്ട്. എവിടെയോ നഷ്ടപ്പെട്ടു പോയ പല മനുഷ്യ വികാരങ്ങളെയും അവയെ കോർത്തിണക്കുന്ന പുസ്തകങ്ങളെയും വളരെ മനോഹരമായി വായനക്കാർക് മുൻപിൽ എത്തിച്ചിരിക്കുന്നു.
മറക്കാനാവാത്ത ഒരു പ്രയാണം !
സൂസന്നയുടെ ഗ്രന്ഥപുര ❤
Profile Image for Lisha Yohannan.
5 reviews2 followers
June 23, 2021
"നിങ്ങളുടെ എഴുത്തുകൾക്ക് വായനാക്ഷമത തീരെ കുറവാണ്. ഞാൻ ആ പുസ്തകം പകുതി വായിച്ചു നിർത്തിക്കളഞ്ഞു"
ഒരു വായനക്കാരിക്ക് ഒരെഴുത്തുകാരനോടു പറയാവുന്നതിൽ വച്ച് ഏറ്റവും കഠിനമായ വാക്കുകൾ. അജയ് പി മങ്ങാട്ട് എന്ന എഴുത്തുകാരൻ, പുസ്തക ചർച്ചക്കെത്തിയ പെൺകുട്ടിയിൽ നിന്ന് ഒരുപക്ഷേ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരഭിപ്രായം. പക്ഷേ, ആദ്യഭാഗം വായിച്ചിട്ട് എനിക്കതുതന്നെയാണു തോന്നിയത്. നല്ലകാലത്തു വായിച്ചുകൂട്ടിയ കുറേ പുസ്തകങ്ങളുടെ പേരുകൾ അട്ടിയട്ടിയായി അടുക്കിവച്ചിട്ട് അതിനു 'സൂസന്നയുടെ ഗ്രന്ഥപ്പുര' എന്നു പേരു കൊടുത്തതാണാ പുസ്തകമെന്ന് ഞാനന്നേ തീരുമാനിച്ചിരുന്നു.
"ആദ്യത്തെ രണ്ടധ്യായങ്ങൾ ഇത്തിരി വിരസമാണ്. അതിനു ശേഷമുള്ള ഭാഗങ്ങൾ വായിച്ചുതീർത്തിട്ട് അഭിപ്രായം എന്നെയറിയിക്കണം"
എന്നാണ് അദ്ദേഹമന്നു പറഞ്ഞത്. അന്നു തിരിച്ചു വന്ന് സൂസന്നയുടെ ഗ്രന്ഥപ്പുര പൂട്ടിക്കെട്ടി ബുക്ഷെൽഫിൽ തന്നെ വച്ചു. പഴകട്ടെ, പഴകിപ്പഴകി വീര്യം കൂടട്ടെ. അന്നു രാത്രി വീണ്ടും ആഭാസത്തെരുവിലെ ആത്മാവിൻചോട്ടിലേക്കു നടന്നു. പിറ്റേന്നു രാവിലെ, ഒരു പുസ്തകം നെഞ്ചോടു ചേർത്തുപിടിച്ചുള്ള എന്റെ കണ്ണടവച്ചുറക്കത്തെപ്പറ്റി പറഞ്ഞ് സമ്മു ചിരിച്ചു. നെഞ്ചോടു ചേർക്കാനുംമാത്രമുണ്ടായിരുന്നു ആഭാസന്മാരും റോബർട്ടോയും ഇന്ദ്രജിത്തും ജാനകിയും ഈശ്വരനും പിന്നെയാ നിരീശ്വരനും. നിരീശ്വരനെ പാതിവഴിയിൽ നിർത്തി സൂസന്നയുടെ ഗ്രന്ഥപ്പുര തേടിപ്പോയതിനു കിട്ടിയ നിരീശ്വരശാപമാണോ എല്ലാവരും നല്ലതു മാത്രം പറഞ്ഞ ഒരു പുസ്തകം എനിക്കു മാത്രം ആസ്വദിക്കാൻ കഴിയാതെപോയതിനു കാരണം എന്നുകൂടി സംശയിച്ചു! നിരീശ്വരൻ വായിച്ചു കഴിഞ്ഞു കുറേനാൾ പോകുന്നിടത്തെല്ലാം സൂസന്നയെയും കൂടെക്കൂട്ടി. വെറുതേ, ഒരു പരിചയം. കണ്ടുകണ്ട്, ഇഷ്ടപ്പെട്ടിഷ്ടപ്പെട്ട്..... അങ്ങനെയല്ലേ ഒരിക്കലും കൂട്ടാവില്ലെന്നു തോന്നീട്ടുള്ള ചിലതൊക്കെ നമ്മുടെ ജീവിതത്തിന്റെ ഒഴിവാക്കാനേ പറ്റാത്ത ഒരു ഭാഗമായിപ്പോയത്!!! അങ്ങനൊരു ദിവസമാണ് അതു വീണ്ടും തുറക്കുന്നത്. അലിയും അമുദയും സൂസന്നയും പിന്നെ പുസ്തകങ്ങളുടെ, പുസ്തകങ്ങളുടെ, പിന്നെയും പുസ്തകങ്ങളുടെ വലിയൊരു ലോകവും! മുകളിലും താഴെയും വശങ്ങളിലും നിറയെ പുസ്തകങ്ങൾ മാത്രം അടുക്കിവച്ചിട്ടുള്ള വലിയൊരു ലൈബ്രറിയുടെ ഉള്ളിൽ കേറി നിന്ന് ചുറ്റിലും നോക്കി തലചുറ്റുന്നപോലൊരനുഭവം. അതിനിടയിൽ വന്നുപോയ കഥാപാത്രങ്ങളെല്ലാം വെറും കഥാപാത്രങ്ങളായിരുന്നു. അതു ശരിക്കും പുസ്തകങ്ങളുടെ കഥയായിരുന്നു....! നോവലിസ്റ്റ് തന്റെ കഥാപാത്രത്തെക്കൊണ്ടു പറയിച്ചപോലെ, "ഞാൻ വായിച്ച പുസ്തകങ്ങൾക്കും ഞാനറിഞ്ഞ മനുഷ്യർക്കുമുള്ള ആദരമാണ് ഈ നോവൽ. അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള എന്റെ ഭാവനയുടെ ചെറുത്തുനിൽപ്പും " എന്നാലുമെഴുത്തുകാരാ, ഒരു ചോദ്യം പിന്നെയും ബാക്കി. എംടിയും മാധവിക്കുട്ടിയും സുൽത്താനും വികെഎന്നും പത്മരാജനും ലളിതാംബികയും ഉറൂബും തകഴിയും ചങ്ങമ്പുഴയും ഇടപ്പള്ളിയും കുമാരനാശാനും നമ്പ്യാരും നന്ദനാരും..... എന്നുവേണ്ട, ഇത്രയും സമൃദ്ധമായ ഒരു ഭാഷ കടൽ പോലെയും ആകാശം പോലെയും പരന്നുകിടന്നിട്ടും അതിൽനിന്നൊരു കോട്ടയം പുഷ്പനാഥിനെയും ആനന്ദിനെയും മാത്രം തിരഞ്ഞെടുത്തതെന്താണ്....? അലിയെക്കൊണ്ടെന്തിനാണ് പിന്നെയും പിന്നെയും അന്യഭാഷാ ഗ്രന്ഥങ്ങൾ മാത്രം വായിപ്പിച്ചത്....??
✍ലിഷാ യോഹന്നാന്‍
1 review
April 7, 2020
കൊറോണ കാലത്തെ വായന പുസ്തകം 7


2019 ഏപ്രില്‍ മാസത്തില്‍ പ്രസിദ്ധീകരിച്ച് ഈ പുസ്തകത്തിന്റെ 14 പതിപ്പുകള്‍ ആണ് 2019 നവംബര്‍ വരെ മാതൃഭുമി ബുക്സ് പ്രസിദ്ധീകരിച്ചത്.
നോവലിനെപ്പറ്റി ഗ്രന്ഥ കര്‍ത്താവ് - ഞാന്‍ വായിച്ച പുസ്തകങ്ങള്‍ക്കും ഞാനറിഞ്ഞ മനുഷ്യര്‍ക്കുമുള്ള എന്റെ ആദരമാണ് ഈ നോവല്‍. അപമാനങ്ങളോടും പരാജയങ്ങളോടുമുള്ള എന്റെ ഭാവനയുടെ ചെറുത്തുനില്പും .
പഴയ കടലാസുകള്‍ തിരയുന്നതിനിടെ ഞാന്‍ വിദ്യാര്‍ഥി ആയിരുന്ന കാലത്ത് എടുത്ത്തുവച്ച ഓരു ചരമ വാര്‍ഷിക പരസ്യം കണ്ണില്‍പെട്ടു. പതിനെട്ടാം വയസ്സില്‍ മരിച്ച ഒരു പെണ്‍കുട്ടിയുടെ ഏഴാം വാര്‍ഷികത്തിന് മാതാപിതാക്കള്‍ നല്‍കിയ ഒരു പരസ്യം ആയിരുന്നു അത്.ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഫോട്ടോയില്‍ , ആ പെണ്‍കുട്ടിയുടെ കണ്ണുകളിലെ പ്രകാശം എന്നെ വീര്‍പ്പുമുട്ടിച്ചു. വിചിത്രമായ ഒരു ശോകം എന്നെ പിടികൂടി. 2013 ലെ ആ ദിവസമാണ് സൂസന്നയെ ഞാന്‍ ആദ്യം ഭാവന ചെയ്തത്.
ആല്‍ബെര്‍ട്ടോ മംഗ്വാല്‍ രചിച്ച എ ഹിസ്റ്ററി ഓഫ് റീടിംഗ്ന്റെ മാത്രുകയില്‍ എന്റെ പുസ്തക സഞ്ചാരം കഥാ രൂപത്തില്‍ അവതരിപ്പിക്കാനായിരുന്നു എന്റെ ഉദ്ദേശം . എഴുത്ത് തുടങ്ങിയതോടെ കഥാപാത്രങ്ങള്‍ എന്നെ വലിച്ച്മറ്റൊരിടത്തേക്ക് കൊണ്ടുപോയി. .

നീലകണ്ഠന്‍ പരമാര എന്ന എഴുത്തുകാരന്റെ അവസാനത്തേതും അപ്രസിദ്ധീകൃതവും അപൂര്‍ണ്ണവുമായ 'വിഷാദത്തിന്റെ ശരീരഘടന' എന്ന നോവലിന്റെ വീണ്ടെടുപ്പിനായി അലിയും അഭിയു നടത്തുന്ന തീവ്ര ശ്രമങ്ങളും തുടര്‍ന്നുള്ള സംഭവ വികാസങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.

2014ല്‍ സൂസന്നയുടെ മരണദിവസം സൂസന്നയുടെ ഏക മകന്‍ പോളിനെ അലി എന്ന നായക കഥാപാത്രം ആദ്യമായി കണ്ടുമുട്ടുന്ന ഒരു സന്ദര്‍ഭമായിരുന്നു ഈ നോവല്‍ ആരംഭിക്കുവാനായി ഗ്രന്ഥകര്‍ത്താവ് തിരഞ്ഞെടുത്തത്. അലി പറയുന്നത് -ഞാന്‍ പൊളി നെ ആദ്യം കാണുമ്പോള്‍ അവന്‍ സൂസന്നയുടെ കൈക്കുഞ്ഞായിരുന്നു. അവന്‍ മുതിര്‍ന്ന ശേഷം ഞങ്ങള്‍ തമ്മ്ല്‍ കൂട്ക്കഴ്ച ഉണ്ടായിട്ടില്ല. പക്ഷെ, ഞങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നു. -
ആരാണ് സൂസന്ന - മരണം ഒരാളുടെ ജീവിതത്തെ കൂടുതല്‍ പ്രകാശമാനമാക്കുന്നു. അതുവരെ ആ ജീവിതത്തില്‍ മറഞ്ഞിരുന്ന സൗന്ദര്യം പടര്പ്പുകല്‍ക്കിടയിലൂടെ വെളിയിലേക്ക് പ്രസരിക്കുന്നു. ഞങ്ങളുടെ എല്ലാം ജീവിതത്തിലെ മനോഹരമായ ചില സന്ദര്‍ഭങ്ങളില്‍ സൂസന്നയുണ്ടായിരുന്നു. ഒരുപാട് വിചിത്ര സ്നേഹങ്ങളെയും ആകുലതകളെയും ഒരുമിച്ചു കൊണ്ടുപോയാവര്‍ , സ്നേഹിതരുടെ കലഹങ്ങള്‍ ക്ഷമയോടെ കേട്ട്. പല കാലങ്ങളില്‍ മറയൂരിലേക്ക് വന്നവര്‍ അവളുടെ അതിഥ്യം സ്വീകരിച്ചു. സാഹിത്യവും സംഗീതവും ശാസ്ത്രവും സംസാരിച്ചു. അറിവുകളും ആശ ങ്കകളും പങ്കിട്ടു.
കോളേജില്‍ തന്റെ ഒപ്പമുണ്ടായിരുന്ന അഭിയാണ്‌ ഇ കഥയെ മുന്നോട്ടു കൊണ്ടുപോകുന്ന ഒരാള്‍. അഭി എന്റെ ക്ലാസിലായിരുന്നില്ല. ഞങ്ങള്‍ ഒരു ദിവസം കോളേജ് ലൈബ്രറിയില്‍ ആണ് ആദ്യം കണ്ട് കൂട്ടായത്. അലിയുടെ പുസ്തകങ്ങളുമായുള്ള സംസര്‍ഗം രേഖപ്പെടുത്തിയിരിക്കുന്നത് രസാവഹമായിട്ടാണ് ." എന്റെ കുട്ടിക്കാലത്തെ ഒരുസംഭവം, അടഞ്ഞുകിടന്ന ഒരു ലൈബ്രറി എനിക്കുവേണ്ടി തുറന്നു കിട്ടിയതാണ്. ഇന്ഗ്ലീഷ് പഠിപ്പിക്കുന്ന ആഗ്നസ് ടീച്ചര്‍ ദിവസവും ഓരോ വലിയെ പേരുകള്‍ പറഞ്ഞു. അവരുടെയൊക്കെപുസ്തകങ്ങള്‍ വായിക്കണമെന്നും . ടീച്ചര്‍ പറയുന്ന പേരുകള്‍ ഞാല്‍ എന്റെ നോട്ടുബോക്കിനു പിന്നിലെ താളുകളില്‍ എഴുതിവച്ചു. ടീച്ചര്‍ പറയുന്ന വാക്യങ്ങള്‍ ഏതാണ്ട് അതേപോലെതന്നെ. അക്കാലത്ത് ഞാന്‍ എന്തും തരിതരിയായി ഓര്‍ത്ത് വക്കുമായിരുന്നു. ടീച്ചര്‍ അലക്സാണ്ടര്‍ പുഷ്കിനെപ്പറ്റി പറഞ്ഞത് ഞാന്‍ ഇന്നും ഓര്‍ത്തു. പുഷ്കിനെപ്പറ്റി സംസാരിക്കുമ്പോള്‍, മഞ്ഞയില്‍ വെള്ള പൂക്കള്‍ തുന്നിയ സാരിയാരുന്നു ടീച്ചറുടെ വേഷം, ടീച്ചറുടെ രീതി ഏറ്റവും മതിപുള്ള കാര്യം വരുംബോഴെല്ലാം സാരിയുടെ ഒരു കര വലിച്ച് പിടിച്ചു സ്വൊന്തം കവിളില്‍ ഒന്ന് തോടും, ഒരു ഞൊടി നിര്‍ത്തും ............പഞ്ചായത്ത്‌ ലൈബ്രറിയില്‍ നിന്ന് ആദ്യമായി പുസ്തകം ലഭ്യമാക്കിയ സന്ദര്‍ഭം അലി ഇങ്ങിനെ ഓര്‍ക്കുന്നു.
അക്കാലത്താണ്, ഓരോ ദിവസവും സ്കൂളിലേക്ക് പോകുമ്പോഴും വരുമ്പോഴും അടഞ്ഞ ഗ്രന്ഥ ശാലയുടെ സമീപം വെറുതെ കുറേനേരം നില്‍ക്കും വൈകിട്ട് മടങ്ങിവരുമ്പോള്‍ ഒരു ദിവസം തോന്നി ഗ്രന്ഥ ശാലക്കകം വിളക്ക് തെളിഞ്ഞ്ട്ടുണ്ട്. ..........
ഗ്രന്ഥ ശാലയുടെ ജനല്ചില്ലുകളില്‍ മുഖമമര്‍ത്തി അകത്തേക്ക് നോക്കിയാല്പുസ്തകങ്ങള്‍ കാണാനാകും.ജനാലയോട് ചേര്‍ത്തുവച്ച റാക്കിലെ പുസ്തകങ്ങളുടെ പേരുകളും വായിക്കാനാകും. ഗ്രന്ഥ ശാലയുടെ അങ്ങേ വശത്തെ പറമ്പിലൂടെ ഇറങ്ങിയാല്‍ പോതുവഴിയിലേക്ക് കേറാം. വലത്തെ അറ്റത്തേക്ക് ചെന്നപ്പോള്‍ അമര്‍ത്തിയ സ്വ രത്ത്തില്‍ വര്‍ത്തമാനം . രണ്ടുപേര്‍ സംസാരിക്കുന്നു . ഞാന്‍ പറമ്പിലേക്ക് നോക്കി . അവിടെ ആരുമില്ല വര്‍ത്തമാനം കേള്‍ക്കുന്നത് ലൈബ്രറിക്ക് അകത്തുനിന്നല്ലേ, ഞാന്‍ വേഗം വലത്തെയറ്റത്തെ മുറിയുടെ ജനാലയുടെ അടുത്തെത്തി, അതിലൂടെ നോക്കതെങ്ങനെ, അവിടെ പുസ്തക അലമാരകള്‍ക്കിടയില്‍ വര്‍ക്കിച്ചേട്ടനും ഗ്രേസി ചേച്ചിയും കെട്ടിപ്പിടിക്കുന്നു. ഉമ്മ വയ്ക്കുന്നു. പിന്നെ ഞാന്‍ അവിടെ നിന്നില്ല. വേഗം ഇറങ്ങിയോടി. പറമ്പിലൂടെ. തിരിഞ്ഞുനോക്കിയില്ല. അങ്ങിനെയാണ് ഞായറാഴ്ച രാവലെ എനിക്ക് മാത്രമായി ആ ഗ്രന്ഥശാല വര്‍ക്കി ചേട്ടന്‍ തുറന്നത്.
നീലകണ്ഠന്‍ പരമരയുടെ എഴുതി പൂര്‍ത്തിയാകാത്ത ഒരു പുസ്തകം തേടിയാണ് അവര്‍ അലിയും അഭിയും കൊവില്‍ കടവില്‍ തണ്ടിയെക്കന്റെ മകള്‍ സൂസ ന്നയുടെ വീട്ടില്‍ എത്തിയത് .സൂസന്നയുടെ വീട്ടിലെ പുസ്തകൂട്ടങ്ങള്‍ക്കിടയില്‍ നന്നാണ് എനിക്ക് കാഫ്കെയുടെ മലയാളത്തിലുള്ള ഒരു ജീവചരിത്രം കിട്ടിയത്. അതിനു പുറം ചട്ട ഇല്ലയിരുന്നുന്‍. എഴുത്തുകാരന്റെ ജീവ ചരിത്രത്തിനു, അല്ലെങ്കില്‍ സ്വ കര്യജീവിതത്ത്തിനു എന്തുമാത്രം പ്രാധാന്യമുണ്ടെന്ന് അല്ലെങ്കില്‍ എഴുത്തിലൂടെ സഞ്ചരിക്കുബോള്‍ അതിനെക്കാള്‍ ജിജ്ഞാസ ഉണര്‍ത്തുന്നതാണ് എഴുത്തുകാരന്റെ ജീവിതം എന്നാണ് എനിക്ക് തോന്നിയത് ആ ജീവച്ചരിത്രം വായിച്ചപ്പോഴാള്‍ ആണ്.
കാഫ്കെയുടെ ജീവിതത്തെ പറ്റി വളരെ വിശദമായി ഈ നോവലില്‍ പ്രതിപാതിക്കുന്നുണ്ട്. സൂസന്നൈക്ക് ആറോ ഏഴോ അയസ്സുള്ളപ്പോള്‍ അമ്മ മരിച്ചു. തന്ടിയെക്കാന്‍ ഊരുച്ചുറ്റുന്ന കാലമാണ്. തണ്ടിയെക്കന്റെ മൂത്ത സഹോദരി മേരിയമ മയാണ് സൂസന്നയെ പിന്നീട് വളര്‍ത്തിയത് .

നോവല്‍ അവസാനിക്കുമ്പോഴേക്കും സൂസന്ന തന്റെ ഗ്രന്ഥപ്പുര അഗ്നിക്കിരയാക്കുന്ന അസഹനീയമായ ഒരു കാഴ്ച നമ്മെ കാണിച്ചുകൊണ്ടാണ് . സൂസന്ന മൂന്ന് തീപ്പെട്ടിക്കൊള്ളികള്‍ പുസ്തക കൂമ്പാരത്തിനു മുകളിലേക്ക് ഓണിനു പിറകെ മറ്റൊന്നോന്നായി ഉരച്ചിട്ടു. ആ ചാരകൂനക്ക് മുന്നില്‍ അവര്‍ ശബ്ധങ്ങളില്ലാതെ നിന്നു. പുസ്തകങ്ങള്‍ കത്തിച്ചാമ്പലായ ദിവസം ഉച്ച കഴിഞ്ഞു വലിയ മഴ പെയ്തു. മണിക്കൂറുകള്‍ മഴ തുടര്‍ന്നപ്പോള്‍ കൊവില്‍ ക്കടവിലെ മാരിയമ്മന്‍ കോവില്‍ മുങ്ങി. പാമ്പാറിലെ വെള്ളം സൂസന്നയുടെപറമ്പിലൂടെ ഒഴുകി.
ആത്മകഥയെന്നു വിളിക്കാവുന്ന ഒരു കുഞ്ഞുപുസ്തകം ചങ്ങമ്പുഴ എഴുതിയിട്ടുണ്ട്. അതില്‍ ഇടപ്പള്ളിയിലെ തന്റെ കുട്ടിക്കാലമാണ് കവി വിവരിക്കുന്നത്. ...സൂ ന്നയാണ് ഈ വിവരണം എന്നോടുപറഞ്ഞത്.അത് ഞാന് അഭിയും അവിടെ ആദ്യം പോയ ദിവസം അത്താഴം കഴിഞ്ഞുള്ള വര്ത്തമാനത്തിലായിരുന്നു.

ഒട്ടനേകം എഴുത്തുകാരും അവരുടെ പുസ്തകങ്ങളും അവരുടെ അനുഭവങ്ങളും ഓര്‍മകളുമെല്ലാം ഇഴചേര്‍ന്നിട്ടുണ്ട് 'സൂസന്നയുടെ ഗ്രന്ഥപ്പുര'യില്‍. എഴുത്തിനേയും വായനയേയും...ഗൌരവമായി കാണുന്നവര്‍ക്കേ ഇത്തരം ഒരു നോവല്‍ ചിന്തിക്കനാകൂ.

ഒരു നോവലിസ്റ്റ് എന്ന നിലയില്‍ ആദ്യ സംരംഭം ആണെങ്കിലും തന്റെ പരന്ന വായന ഈ നോവല്‍ പൂര്‍ത്തിയാക്കാന്‍ നോവലിസ്റ്റ് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നത് അഭിമാനാര്‍ഹാമാണ്. ഈ നോവല്‍ ആദ്യ പേജുകള്‍ മറിക്കുമ്പോള്‍ ഇത് അവസാന പുറം വരെ വായിക്കുവാന്‍ പറ്റുമോ എന്നാ സംസയത്തിലായിരുന്നു ഞാന്‍ . പേജുകള്‍ മറിച്ചു ചെന്നപ്പോള്‍ തീര്‍ക്കാതെ മാറ്റിവയ്ക്കാന്‍ കഴിയാതായി. നോവലിസ്ടിനു എല്ലാ ഭാവുകങ്ങളും .
Displaying 1 - 30 of 83 reviews

Can't find what you're looking for?

Get help and learn more about the design.