What do you think?

ബുക്ക്മാർക്ക് | Bookmark
Short essays on the works of Mariana Enriquez, Karl Ove Knausgaard, Antonio Skarmeta, Lars Gustaffson, Michael Ondaatje, Ken Liu, Amos Tutuola, Mario Benedetti, Emmanuel Carrere, Denis Johnson, Sandor Marai, Birgit Vanderbeke, John McGregor. മലയാളത്തിലെ മുഖ്യധാരയിൽ അധികം വായിയ്ക്കപ്പെടാത്തതും എഴുതപ്പെടാത്തതുമായ, ലോകസാഹിത്യത്തിലെ പ്രധാന പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന എഴുത്തുകളാണിതിൽ. മരിയാന എൻറിക്വസ്, കാൾ ഊവ് നോസ്‌ഗാർഡ്, അന്റോണിയോ സ്‌കാർമേറ്റ, ലാർസ് ഗുസ്റ്റാഫ്‌സൺ, മൈക്കേൽ ഒൻറ്റാജെ, കെൻ ലിയു, അമോസ് ട്ടുട്ടുവോള, മരിയോ ബെനെഡിറ്റി, ഇമ്മാനുവൽ കരേരെ, ഡെനിസ് ജോൺസൻ, ബിഗിറ്റ് വാന്റെബെകി, സാന്റോർ മറായി, ജോൺ മക്ഗ്രെഗർ തുടങ്ങി ഇരുപതിലധികം എഴുത്തുകാരുടെ പുസ്തകങ്ങളെപ്പറ്റിയുള്ള ലഘുവിവരണങ്ങളാണ് ഉള്ളടക്കം. റഫറൻസ് ആവശ്യത്തിന് എഴുത്തുകാരുടെ ഹൃസ്വ പ്രൊഫൈലുകളും, പ്രധാന പുസ്തകങ്ങളുടെ പേരുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
215 pages, Kindle Edition
First published May 21, 2019
Ratings & Reviews
Friends & Following
Create a free account to discover what your friends think of this book!
Community Reviews
Displaying 1 - 1 of 1 review
June 6, 2019
പൊതുവേ പുസ്തക നിരൂപണങ്ങൾ എഴുതാനും വായിക്കാനും ഇഷ്ടമില്ല. വായിക്കുന്ന പുസ്തകങ്ങളുടെ ആമുഖം ഒഴിവാക്കി നേരെ പുസ്തകത്തിലേക്ക് കടക്കാറാണ് പതിവ്. നിരൂപണ സിങ്കങ്ങളുടെ കടുകട്ടി ഭാഷയും അതിവായനയും ഈ തീരുമാനം മാറ്റാൻ ഒട്ടും സഹായകമാവറുമില്ല.
അഭിലാഷ് മേലേതിലിന്റെ ബുക്ക്മാർക്ക് ഇറങ്ങിയ ഉടനെ വാങ്ങിച്ചെങ്കിലും മേല്പറഞ്ഞ ഭയങ്ങൾ കാരണം വായിക്കാനെടുത്തില്ല. അഭിലാഷാകട്ടെ പൊതുവേ ഘടാഘടിയൻ എഴുത്തുകാരെയും പുസ്തകങ്ങളെയും പറ്റി സ്ഥിരമായി എഴുതുന്നയാളും. എങ്കിലും വായിക്കാനുദ്ദേശിച്ചിരുന്ന ഒന്ന് രണ്ട് പുസ്തകങ്ങൾ അതിൽ പരാമർശിക്കുന്നുണ്ട് എന്ന് കണ്ട് വായിക്കാൻ തുടങ്ങിയ ബുക്ക്മാർക്ക് രണ്ട് വായന സെഷനുകളിൽ തീർത്തു.
പുസ്തക നിരൂപണമല്ല, മറിച്ച് പുസ്തക പരിചയമാണ് ബുക്ക്മാർക്ക്. കടിച്ചാൽ പൊട്ടാത്ത വാക്യപ്രയോഗങ്ങളോ കിളി പോകുന്ന ഭാഷാ ഉപയോഗമോ ഇല്ല. വളരെ ലളിതമായി പുസ്തകത്തിന്റെ സാരവും ചില നിരീക്ഷണങ്ങളും എഴുത്തുകാരന്റെ ലഘു പ്രൊഫൈലുമാണ് ഉള്ളത്. ഏതാണ്ട് ഇരുപതോളം എഴുത്തുകാരുടെ പുസ്തകങ്ങളാണ് പരിചയപ്പെടുത്തുന്നത്. മിക്കവാറും പുസ്തകങ്ങളും മെയിൻസ്ട്രീം വായനയ്ക്ക് പുറത്തുള്ളവയാണ്. ബുക്ക്മാർക്കിൽ പരാമർശിച്ച പുസ്തകങ്ങളിൽ ആറെണ്ണം മാത്രമാണ് ഞാൻ മുന്ന് വായിച്ചിരുന്നത്. ബാക്കിയുള്ളതിൽ ചിലത് ഉടനെ തന്നെ വായിക്കാൻ ഉദ്ദേശിക്കുന്നു.