പണ്ട്, ചെമ്പകശ്ശേരി രാജാവ് പണിത മാതാവിന്‍റെ പള്ളിക്കും കുറെ അമ്പലങ്ങൾക്കും മീനച്ചിലാറിന്‍റെ മെലിഞ്ഞ ഒഴുക്കിനുമിടയിൽ കിടക്കുന്ന ഒരു കുഞ്ഞു സ്ഥലമാണ് കുടമാളൂർ. ഈ കഥകളിലെവിടെയൊക്കെയോ അവിടെനിന്നും കൊയ്തെടുത്ത കറ്റുകൾ കൂട്ടിവെച്ചിട്ടുണ്ട്. അല്ലെങ്കിൽ, ഈ കഥകൾ എഴുതിത്തുടങ്ങിയപ്പോൾ അവിടുത്തെ തൊണ്ടുകളും വീടുകളും മരങ്ങളുമെല്ലാം കെട്ടിപ്പെറുക്കി കുടമാളൂർ തിരുവനന്തപുരത്തെ എന്‍റെ വീട്ടിലേക്ക് വന്നു എന്നും പറയാം. ഒരുപക്ഷേ, നാളെ, ഏതൊരു ‘പരിഷ്കൃത’ നാടുംപോലെ ഒരേ മുഖച്‍ഛായയിൽ, ഒരേ ഭാഷയിൽ, ഒരേ വടിവിൽ കുടമാളൂരും മാറിയേക്കും. അതിനു മുൻപ് എന്നെ നീയൊന്ന് പകർത്തി വയ്ക്ക് കൊച്ചേ എന്ന് എന്‍റെ നാട് പറയുന്നതുപോലെ തോന്നിയിട്ടുണ്ട്.
തോടിനപ്പുറം പറമ്പിനിപ്പുറം, ഭൂതാവിഷ്ടൻ,ആനന്ദമാർഗം,ആയുധമെഴുത്ത്, കോട്ടയം 17, എൻറെയാണെൻ്റെയാണീക്കൊമ്പനാന, പ്രിയനെ വാഴ്ത്തപ്പെട്ട പാപി, ലീല എന്നീ കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഭാവനവകൾക്കതിരില്ലാത്ത കഥാഗതികളിൽ കഥാന്ത്യത്തിൽ വായനക്കാരുടെ ഭാവനകളിലേക്കും ചിനതകളിലേക്കും തുടരുന്ന കഥകൾ.
എൻറെയാണെൻ്റെയാണീക്കൊമ്പനാന എന്ന കഥ വളരെ പ്രിയപ്പെട്ടതാണ്. കാരണം പുസ്തകങ്ങൾ വാങ്ങി വച്ചു അതിൽ അഭിമാനിക്കുന്ന സ്വഭാവം എനിക്കുമുണ്ട്.
8 കഥകളും 96 പേജുകളും ഉള്ള ഈ പുസ്തകം പുറത്തിറക്കിയത് ഡിസി ബുക്സാണ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലീല എന്ന സിനിമ ഈ കഥാസമാഹാരത്തിൽ നിന്നെടുത്തതാണ്. പക്ഷെ കഥയിലെ കുട്ടിയപ്പൻ്റെ തട്ട് താണ് തന്നെ നിൽക്കും
It happens so that sometimes you go looking for something, but finds something even better. This is what happened to me with Kottayam 17.
I picked up the book to read 'Leela', which was announced as Director Ranjith's next movie. Yes, Leela was good, but it was some the other stories in the collection that really impressed me. The first story 'Thodinappuram Parambinappuram' would be my pick as favourite.
Unni R, is as the critics acclaim, one of the very best among the new age Malayalam writers. There is a freshness in his writing all along.
എട്ടു ചെറുകഥകളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. തോടിനപ്പുറം പറമ്പിനപ്പുറം, ഭൂതാവിഷ്ടൻ, ആനന്ദമാർഗ്ഗം, ആയുധമെഴുത്ത്, കോട്ടയം 17, എന്റെയാണെന്റെയാണീക്കൊമ്പനാനകൾ, പ്രിയനേ വാഴ്ത്തപ്പെട്ട പാപി, ലീല എന്നിവയാണവ. ലീല ചലച്ചിത്രം ആക്കിയിട്ടുണ്ട്. എന്റെയാണെന്റെയാണീക്കൊമ്പനാനകൾ എന്ന ചെറുകഥ വായനക്കാരേ പറ്റിയാണ് പറയുന്നത്. ഇന്നുവരെ എവിടെയും പറഞ്ഞു കേൾക്കാത്ത ഒരു വിഷയമാണ് വായനക്കാരുടെ പുസ്തകത്തിനുള്ള അടുപ്പവും അവരുടെ മാനസിക വിചാരങ്ങളും. അവ അതിന്റെ തീവ്രതയിൽ ഈ കഥയിൽ അവതരിപ്പിച്ചിരിക്കുന്നു. തോടിനപ്പുറം പറമ്പിനപ്പുറം എന്ന കഥയിൽ കുരുടി ഉമ്മച്ചിയും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധവും നാടു ചുറ്റികാണലും കൈകാര്യം ചെയ്യുന്നു. മധ്യവയസ്സിൽ എത്തിയ അധ്യാപികമാർ നടത്തിയ വിനോദ യാത്രത്തിൽ അവർ പങ്കുവച്ച കാര്യങ്ങളെല്ലാം തന്നെ സമാനതയുണ്ടായിരുന്നു. അവഗണന ആയിരുന്നു അത്. ഓരോ കഥയും ഓരോ വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.