മഴവഴികള്‍(നോവല്‍) - മെഹദ് മഖ്ബൂല്‍ ------- പ്രളയമെന്നത് ഇത്രയും കാലം കേട്ടകഥകളില്‍ മാത്രമായിരുന്നു. ആ കഥകളില്‍ നിന്ന് പ്രളയത്തോടൊപ്പം ഇറങ്ങി നടക്കുകയാണ് ഈ നോവലില്‍ കൈഫ് എന്ന നായ. പ്രളയം നീന്തി വരുന്ന അവന്‍ നാടിന്റെ ദുരിതം കാണുന്നു, തകര്‍ന്ന മനുഷ്യരേയും സ്വപ്‌നങ്ങളെയും കാണുന്നു. നൂറ്റാണ്ടുകള്‍ക്ക് പിറകിലേക്ക് പോയി ഗുഹാവാസികളെ കാണുന്നു, അവര്‍ക്ക് കാവലിരുന്ന നായയെ കാണുന്നു. പ്രളയത്തില്‍ നിന്ന് രക്ഷിക്കാന്‍ നോഹയുടെ പെട്ടകത്തിലൂടെ വന്ന മഹാമനുഷ്യരെ കാണുന്നു, മരണം വരെ വീട് കാത്ത ചേന്നന്റെ നായയെ കാണുന്നു. ഉയിനോയുടെ വരവും കാത്ത് കാത്ത് കണ്ണ് വീര്‍ത്ത ഹാച്ചിക്കോയും ഇക്കിക്കായുടെ ഖല്‍ബും മരുഭൂമിയില്‍ നിന്ന് മനുഷ്യന്റെ നന്‍മകൊണ്ട് ദാഹം തീര്‍ത്ത തെരുവ് നായയുമെല്ലാം കഥാപാത്രങ്ങളായി ഈ നോവലില്‍ കൂട് കെട്ടുന്നു. അത്ര മോശമൊന്നുമല്ല ഈ ലോകമെന്ന് അടിവരയിടുന്നു.
". --------------- ഇല്ലസ്ട്രേഷൻ : യാസിർ മുഹമ്മദ് Yassir Muhamed കവർ: അഹ്സൻ നസീഫ് Ahsan Naseef ലേ ഔട്ട്: ഫസൽ എടവനക്കാട് Fasaluddin Karukassery Marakkar പ്രസാധനം: പെൻഡുലം ബുക്സ് PendulumBooks Nilambur Jaseel Nalakath