Born in 1972 at Kadungallor, a real bucolic setting near Alwaye which forms the plot for his first novel Manushyanu Oru Aamukham, Mr Subhash Chandran spent his salad days at St.Alberts College, Maharajas College, Bharathiya Vidya Bhavan and Law College. Being a First Rank Post Graduate in Malayalam Literature, from Maharajas College, Ernakulam where he studied with Scholorship from MG University, he joined Law College to pursue studies there, but discontinued to accept the job as a Proof Reader in Mathrubhumi Daily. He has worked as a Casual Announcer in Akasha Vani and also as a Lecturer in a Parallel College. Currently, he is working as Chief Sub Editor in Mathrubhumi, Calicut.
Mr. Subhash Chandran’s debut was through a short story competition conducted by Mathrubhumi Weekly for college students in 1994 and his story “Ghadikaarangal Nilakkunna Samayam” won the First Prize.Later a collection of his short stories under the same title won the Kerala Sahithya Academy Award by silencing the carping critics and has become the numero uno who wins this award at such an early age. “Manushaynu oru aamukham” (Novel), “Ghadikaarangal Nilakkunna Samayam”, “Parudeesa Nashtam” and “Thalpam” ( Short Story collections), “Madhyeyingane”, “Kaanunna Nerathu”(vignettes) are his major contributions. To his credit a handful of daedal articles in periodicals can also be reckoned but no potboilers at all for sure.
സ്ത്രീയാണ് പുരുഷനേക്കാൾ വലിയ പുരുഷൻ എന്നാണ് അംബ പറയുന്നത്. സുഭാഷ്ചന്ദ്രന്റെ 'സമുദ്രശില'യില്‍ ഈ അംബ, ഉപാധികളില്ലാത്ത സ്നേഹം തേടി അലയുന്നു. അവളന്വേഷിക്കുന്ന ഉപാധിയില്ലാത്ത സ്‌നേഹം എങ്ങും കണ്ടുകിട്ടുകയില്ലെന്ന് അംബ മനസിലാക്കുന്നു, തന്നെയുമല്ല പുരുഷന്‍ എന്നത് കന്നിമാസത്തിലെ ഒരാണ്‍പട്ടിയെക്കാള്‍ കവിഞ്ഞ ഒന്നുമല്ലെന്നാണ് അവൾ കണ്ടുപിടിച്ചത്. ഈ കഥയിൽ അംബ കാണുന്ന സ്വപ്നത്തിലെ സുഭാഷ് ചന്ദ്രനാണോ അതോ സുഭാഷ് ചന്ദ്രന്‍ കാണുന്ന സ്വപ്നത്തിലെ അംബയാണോ യാഥാര്‍ഥ്യം? സമുദ്രശിലയിലെ അംബ, സ്വയം ഒരു സഹനത്തിന്റെ ഇതിഹാസമാണ്. ഉപാധിയില്ലാത്ത സ്‌നേഹം യുഗയുഗാന്തരങ്ങളായി, ജന്മജന്മാന്തരങ്ങളായി അന്വേഷിക്കുന്ന ശപിക്കപ്പെട്ട ഒരു അമ്മ. ഒരു കടലും അതിലെ സമുദ്രശിലയായ വെള്ളിയാങ്കല്ലുംകൂടി മനസ്സിലടക്കിപ്പിടിച്ചിരിക്കുന്ന ഒരു സ്ത്രീകഥാപാത്രം.
മനുഷ്യന് ഒരു ആമുഖം എന്ന നോവലിലൂടെ നമ്മെയെല്ലാം വിസ്മയിപ്പിച്ച ഒരെഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ. സമുദ്രശിലയെന്ന നോവലിലും സ്ഥിതി വ്യത്യസ്തമല്ല. വായനയിലുടനീളവും വായനക്ക് ശേഷവും വായനക്കാരുടെ മനസ്സിൽ തങ്ങി നിൽക്കുന്ന ഒരു കഥാപാത്രമായിരിക്കും അംബ എന്ന് നിസ്സംശയം പറയാം. . ഒരു സെൻ കഥയിലൂടെ തുടങ്ങുന്ന നോവൽ സൃഷ്ടി, സ്ഥിതി, സംഹാരം തുടങ്ങി മൂന്ന് ഭാഗങ്ങളിലായാണ് മുന്നോട്ട് പോവുന്നത്. മനുഷ്യനെയെന്ന പോലെ ഒരു കഥാപാത്രമായ അംബയെ എഴുത്തുകാരൻ സൃഷ്ടിച്ച് നിലനിർത്തി നോവലാവസാനം സംഹരിക്കുന്നു. മൂന്ന് ഭാഗങ്ങളിലും കൃത്യം ഒൻപത് വീതം അദ്ധ്യായങ്ങളിലായി തുടക്കത്തിൽ പറഞ്ഞ സെൻകഥ പ്രതിധ്വനിക്കുന്നത് വായന പുരോഗമിക്കുമ്പോൾ നമുക്ക് അനുഭവിച്ചറിയാനാവും. അംബ ഒരു സ്വപ്നവും കഥാപാത്രവും മാത്രമായിരുന്നോ അതോ രക്തമാംസങ്ങളോടുകൂടി ജീവിച്ചിരുന്നുവോ എന്ന് എഴുത്തുകാരനെപ്പോലെ തന്നെ നമ്മെയും വായനാനന്തരം അലട്ടുന്നു. . ഇതിഹാസത്തിലെ അംബയെന്ന കഥാപാത്രത്തെ വ്യാസമഹർഷി സൃഷ്ടിച്ച പോലെ സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരൻ തൻ്റെ സ്വപ്നത്തിലും പിന്നീട് നേരിട്ടും കണ്ട മറ്റൊരു അംബയെ നമുക്ക് മുന്നിൽ സൃഷ്ടിക്കുകയാണ്. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ വായിച്ചറിഞ്ഞ വെള്ളിയാങ്കല്ലിനെക്കുറിച്ച് കൂടുതലറിയാൻ ഈ നോവലിലൂടെ സാധിച്ചു. നാമെല്ലാവരും രണ്ട് വർഷങ്ങൾക്ക് മുൻപ് കണ്ട രക്തചന്ദ്രൻ അഥവാ ബ്ലഡ് മൂൺ എന്ന പ്രതിഭാസത്തെപ്പറ്റിയും 2018 ലെ പ്രളയത്തെപ്പറ്റിയും നോവലിൽ പരാമർശിച്ചിട്ടുണ്ട്. മറ്റ് പലരുടെയും നിരൂപണങ്ങളിലും വായിച്ചപോലെ നോവലിൻ്റെ അവസാനം വിറയ്ക്കുന്ന കൈകളോടും മനസ്സോടും കൂടിയല്ലാതെ എനിക്കും വായിച്ചവസാനിപ്പിക്കാൻ സാധിച്ചില്ല. സ്ത്രീയാണ് പുരുഷനേക്കാൾ വലിയ മനുഷ്യനെന്ന സത്യമാണ് നോവലിലൂടെ എഴുത്തുകാരൻ നമ്മോട് പറഞ്ഞുവെക്കുന്നത്. . "അംബയെന്നാൽ അമ്മയാണെന്ന്, ചവിട്ടിനിൽക്കുന്ന മണ്ണാണെന്ന്, സ്വന്തം ഭാഷയാണെന്ന്, നദിയും പ്രകൃതിയുമാണെന്ന് നീ മലയാളത്തിനു പറഞ്ഞുകൊടുക്കണം. മിടുക്കന്മാരും മിടുക്കികളുമായ ആയിരക്കണക്കിനു യുവതീയുവാക്കൾ ലക്ഷക്കണക്കിനു രാത്രികളിൽ ഉറക്കമൊഴിച്ചിരുന്ന് കണ്ടുപിടിച്ച ശാസ്ത്രസിദ്ധികൾ സ്വന്തം ശാരീരികസുഖങ്ങൾക്കു മാത്രമായി ഉപയോഗിച്ചു രസിക്കുന്ന ഒരു തലമുറയുടെ ഉദാസീനനായ പ്രതിനിധിയായിരുന്നു എൻ്റെ മകൻ. നിൻ്റെ പുസ്തകങ്ങളിലൂടെ നീ ഇതു പറയൂ: ആർക്കും വേണ്ടാത്ത ഒരു അമ്മയെയും മകനെയും സൃഷ്ടിച്ച് പാലിച്ച് സംഹരിച്ചതിലൂടെ നീ ചെയ്തത് മുഴുവൻ മലയാളികൾക്കും വേണ്ടി നടത്തിയ ഒരുച്ചാടനക്രിയയായിരുന്നു എന്ന്.... സ്നേഹത്തോടെ നിന്നിലൂടെ പിറക്കുകയും ജീവിക്കുകയും മരിക്കുകയും ചെയ്ത നിൻ്റെ അംബ" (അംബ സുഭാഷ് ചന്ദ്രനെഴുതിയ കത്തിൽ നിന്ന്)
ഓരോ വരി വായിക്കുമ്പോഴും ഓരോ താളുകൾ മറിക്കുമ്പോഴും ഓരോ വാക്കും പകർന്നുതരുന്ന അനുഭൂതി ഒരിക്കലും നിലക്കരുതേ എന്ന അതിയായ ഉന്മാദം എന്നെ കീഴ്പ്പെടുത്തിയിരുന്നു.
ഒരു യാത്രാവിവരണം പോലെ , ഒരു പൈങ്കിളി കഥ പോലെ, ഒരു അപസർപ്പക കഥ പോലെ, ഒരു ജീവിതയാഥാർഥ്യം പോലെ പല സന്ദർഭങ്ങളിൽ പല ഭാവങ്ങൾ കാഴ്ചവെക്കുന്ന നോവൽ.
(നോവലിലെ ഉദ്ധാരണയോഗ്യമായ ചില വരികൾ) "കഴിഞ്ഞുപോയ ഒന്നിനെക്കുറിച്ചുള്ള ഓർമ്മയ്ക്ക് ഒരു സ്വപ്നത്തിന്റെ പദവിയേയുള്ളൂ. അതല്ലെങ്കിൽ സങ്കല്പത്തിന്റെ; അതുമല്ലെങ്കിൽ ഒരു നുണയുടെ. ഓ, ചിലപ്പോൾ അത്രപോലുമില്ല"
"പിറന്നുവളർന്ന വീടിൻ്റെ മുറ്റത്തുള്ള മണ്ണിലാണ് ലോകത്തെ ഏറ്റവും വലിയ സ്വർണ്ണ നിക്ഷേപം; ഓർമകളേക്കാൾ മാറ്റുള്ള സ്വർണ്ണം വേറെ കണ്ടുപിടിക്കപ്പെടുംവരെ."
ഉപാദികൾ ഇല്ലാത്ത സ്‌നേഹം പ്രദാനം ചെയ്യുന്ന പ്രകൃതി ആകുന്ന അമ്മയെ ഇതിഹാസത്തിലെ അംബയുടെ നാമത്തിൽ എഴുതിയ രചന... സത്യമോ സങ്കല്പമോ എന്ന് സംശയം തോന്നിപ്പിക്കുന്ന കഥ സന്ദർഭങ്ങളിൽ കൂടെ വായനയുടെ പുതിയ അനുഭവം തന്ന നോവൽ. നോവലിസ്റ്റ് കൂടി കഥാപാത്രം ആയി വരുന്നു ഇവിടെ. അദ്ദേഹത്തിൽ ജനിച്ചു, ജീവിച്ചു, മരിക്കുന്ന അംബ.. ഓരോ വായനക്കാരുടെ മനസ്സിലും പുനർജനിക്കുന്നു. പുരുഷൻ കൊത്തിയ സ്ത്രീ ശില്പം.. പുരുഷനെക്കാൾ വലിയ മനുഷ്യൻ സ്ത്രീ ആണെന്ന് പുരുഷൻ എഴുതി ഉറപ്പിക്കുന്നു ഇതിൽ. പ്രഹേളിക സ്വഭാവം ഉള്ള സ്ത്രീ ജീവിതം ഒരു സ്ത്രീ എഴുതും പോലെ ആവിഷ്കരിച്ചിരിക്കുന്നു.. 🔥
"🔺പൗർണമിയിൽ സമുദ്രമെന്നതുപോലെ നിന്റെ ആർദ്രതകൾ എന്നിലേക്ക് വേലിയേറുന്നത് ഞാനറിയുന്നു. നിന്നിൽനിന്ന് വേർപെട്ടുപോയ ശിലാഖണ്ഡമാണ് ഞാൻ. നിന്നിൽനിന്ന് ഞാൻ കിഴിഞ്ഞുപോന്ന ഗർത്തത്തിൽ കണ്ണീരു പെയ്തു നിറഞ്ഞതാണ് ഈ ഉപ്പുകടൽ. ഒരിക്കൽപ്പോലും മടങ്ങിയെത്താനാവാതെ ഓർമകളുടെ ഒരേ ഭ്രമണപഥത്തിൽ എന്നേയ്ക്കുമായി നിന്നെ വട്ടംചുറ്റാനാണ് എന്റെ വിധി."
📖 സമുദ്രശില സുഭാഷ് ചന്ദ്രൻ നോവൽ / മാതൃഭൂമി ബുക്സ് / 312 Pages
▪️ഞാൻ വായിച്ചിട്ടുള്ള നോവലുകളിൽ ഏറ്റവുമധികം ഇഷ്ടപ്പെട്ടവയിൽ ഒന്നാണ് സുഭാഷ് ചന്ദ്രന്റെ ആ��്യ നോവലായ മനുഷ്യന് ഒരു ആമുഖം. പൂർണവളർച്ചയെത്താതെ മരിച്ച് പോകുന്ന ഒരേ ഒരു ജീവിയാണ് മനുഷ്യൻ എന്ന ആദ്യ വാചകവും നാറാപിള്ള എന്ന അതിശക്തമായ കഥാപാത്രവും വർഷങ്ങൾക്ക് ശേഷവും മനസ്സിൽ നിന്ന് മായാതെ നില്ക്കുന്നുണ്ട്. നോവലെഴുത്ത് എന്ന സർഗപ്രക്രിയ മുഖ്യപ്രമേയമാക്കുന്ന നോവൽത്രയത്തിലെ അദ്ദേഹത്തിന്റെ രണ്ടാമത്തെ പുസ്തകമാണ് സമുദ്രശില.
▪️സമുദ്രശിലയുടെ ഒരു പ്രത്യേകത നോവലിസ്റ്റും യഥാർത്ഥ ജീവിതത്തിലെ നിരവധി പേരും അതേ പേരുകളിൽ തന്നെ കഥാപാത്രങ്ങളാവുന്നു എന്നതാണ്. അംബ എന്ന തനിക്ക് അപരിചിതയായ സ്ത്രീയെ ആദ്യമായി സ്വപ്നത്തിൽ കാണുന്ന നോവലിസ്റ്റ് പിന്നീട് അവരെ നേരിട്ട് പരിചയപ്പെടുന്നതും അവരുടെ ദുരന്തപൂർണമായ ജീവിതത്തിലേക്ക് താനറിയാതെ കടന്ന് ചെല്ലുന്നതുമാണ് സമുദ്രശില പ്രമേയമാക്കുന്നത്. എം.മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ നമുക്ക് പരിചിതമായ ആത്മാക്കൾ തുമ്പികളായി പറക്കുന്ന കടലിന് നടുവിലെ വെള്ളിയാങ്കല്ലും ഒരു കഥാപാത്രമായി വീണ്ടും നമുക്ക് മുന്നിലെത്തുന്നു.
▪️സുഭാഷ് ചന്ദ്രനെപ്പോലെ തന്റെ സമപ്രായത്തിലുള്ള എഴുത്തുകാർക്കിടയിൽ മലയാള ഭാഷ ഇത്രയേറെ വഴങ്ങുന്ന മറ്റൊരാൾ ഉണ്ടോ എന്ന് സംശയമാണ്. അക്കാര്യത്തിൽ മനുഷ്യന് ഒരു ആമുഖവും സമുദ്രശിലയും വായിച്ചവർക്ക് എതിരഭിപ്രായം ഉണ്ടാകാൻ വഴിയില്ല. അത്രയേറെ മനോഹരമായാണ് അദ്ദേഹം ഭാഷ ഉപയോഗിച്ചിരിക്കുന്നത്. പലപ്പോഴും വാക്കുകൾ ഒരു നദിപോലെ ഒഴുകി വരുന്നതായി വായനക്കാരന് അനുഭവപ്പെടുന്നു. നോവലെഴുത്ത് എന്ന സർഗപ്രക്രിയയും സ്ത്രീയും അമ്മയും അംബയിലൂടെ അം അ: എന്നീ സ്വരാക്ഷരങ്ങളിൽ സംഗമിക്കുന്ന അനുഭവമാണ് സമുദ്രശില എനിക്ക് നല്കിയത്.
▪️മനുഷ്യന് ഒരു ആമുഖം പോലെ വളരെ ബ്രഹത്തായ ഒരു കഥാപശ്ചാത്തലമോ അസംഖ്യം കഥാപാത്രങ്ങളോ സമുദ്രശിലയിൽ ഇല്ല . മഹാഭാരതത്തിലെ അംബയുടെ നാമവും മനസ്സും പേറുന്ന പ്രധാന കഥാപാത്രവും അവളുടെ ഓട്ടിസവും സെറിബ്രൽ പാൾസിയും ഉള്ള മകൻ അപ്പുവും വായനക്കാരുടെ മനസ്സിൽ നിന്ന് പെട്ടെന്ന് മാഞ്ഞ് പോകുമെന്ന് തോന്നുന്നില്ല. ഉപാധികളില്ലാത്ത സ്നേഹം എന്ന വിഷയം പ്രമേയമാക്കുമ്പോൾ തന്നെ സ്വയം ഒരു ഉപാധിയായിത്തീരുന്ന മനുഷ്യന്റെ അവസ്ഥ നോവൽ വരച്ചിടുന്നു. പ്രധാന കഥയിൽ നിന്ന് വ്യതിചലിക്കാതെ തന്നെ നോവലിൽ പല ഭാഗങ്ങളിലായി പറയുന്ന വിഷയങ്ങളുടെ ആഴം വായിച്ച് തന്നെ അനുഭവിക്കേണ്ടതാണ്.
▪️സമുദ്രശിലയുടെ പ്രകാശന കാലത്ത് ഒരഭിമുഖത്തിൽ നോവലിസ്റ്റിന്റെ ഓട്ടിസത്തെക്കുറിചുള്ള ചില പരാമർശങ്ങൾ വിവാദങ്ങൾ ക്ഷണിച്ച് വരുത്തിയിരുന്നു. അതെന്ത് തന്നെയായാലും നോവൽ വായിച്ച് കഴിയുമ്പോൾ അതൊന്നും നമ്മുടെ മനസ്സിലുണ്ടാവില്ല. നോവലിസ്റ്റിന്റെ വാക്കുകളിൽ തന്നെ പറഞ്ഞാൽ എഴുത്ത് ഒരു സർഗ പ്രക്രിയയാണ്. എഴുതുന്ന വേളയിൽ എഴുത്തുകാരൻ സ്രഷ്ടാവിന്റെ സ്ഥാനം അലങ്കരിക്കുന്നു. ആ സ്രഷ്ടാവും എഴുത്തുകാരന്റെ യഥാർത്ഥ വ്യക്തിത്വവും ഒന്നാവണമെന്നില്ല. പുരുഷൻ ഒരു ലെസ്ബിയൻ കവിത എഴുതുന്നത് പോലെ പുരുഷൻ സ്ത്രീത്വത്തിന്റെ വിവിധ ഭാവങ്ങൾ വരച്ചിടുകയാണ് സമുദ്രശിലയിൽ . അത് വ്യാഖ്യാനിക്കേണ്ടത് തന്റെ അമ്മയുടെ അസ്ഥികൾ കൈമാറാനെത്തിയ പത്താം ക്ലാസുകാരനെ കെട്ടിപ്പിടിച്ച് കരഞ്ഞ അംബയുടെ പ്രവൃത്തിയെ താഴെ പറയുന്ന രീതിയിൽ അവൻ വ്യാഖാനിച്ചത് പോലെ ആവാതിരിക്കണമെന്ന് മാത്രം.
🔻"ജീവിതത്തിലാദ്യമായി തന്റെ അമ്മയല്ലാതൊരു സ്ത്രീയുടെ ആലിംഗനമെന്തെന്നറിഞ്ഞ അവൻ പില്ക്കാലം മുഴുവൻ തെറ്റായ രീതിയിൽ അതോർത്തു വെച്ചത് ഇങ്ങനെയായിരുന്നു: മാംസം കൊണ്ടു കെട്ടിപ്പൊതിഞ്ഞ ഒരു പൊട്ടിക്കരച്ചിലാണ് സ്ത്രീ."
മഹാഭാരതത്തിൽ വ്യാസൻ എഴുതാതെ പോയതും, സഹസ്രാബ്ദങ്ങൾക്ക് ശേഷം ഇന്നും "അംബ"മാർ തേടിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഉപാധികളില്ലാത്ത സ്നേഹം അന്വേഷിച്ചുള്ള ഒരു യാത്രയാണ് ഈ നോവലിലെ അംബയുടേതും. ഇതിലെ തന്നെ കഥാപാത്രമായ എഴുത്തുകാരന്റെ യാത്രയാകട്ടെ, അംബയെയും അവളിലൂടെ സ്ത്രീ എന്ന പ്രഹേളികയെ അറിയാനും.
കോഴിക്കോട് നഗരിയുടെ മിഥ്യ-തഥ്യകൾക്കിടയിലെവിടെയോ ഉള്ള ഒരു തലത്തിലാണ് വളരെ കുറച്ച് കഥാപാത്രങ്ങൾ ജീവിക്കുന്ന ഈ കഥ നടക്കുന്നത്. പരസ്പരം മത്സരിക്കുന്ന യാഥാർത്ഥ്യങ്ങളുടെയും, സങ്കല്പങ്ങളുടെയും വൈചിത്ര്യങ്ങൾ, കഥയേത് ജീവിതമേത് എന്ന ചോദ്യം നോവലിലുടനീളം നിഗൂഢമായി പ്രതിധ്വനിപ്പിക്കുന്നു.
സ്ത്രീയായും പുരുഷനായും പിറക്കുന്ന മനുഷ്യർ ഇണയിൽ പൂർണ്ണത അന്വേഷിക്കുന്നതും, ഈ അന്വേഷണത്തിൽ സ്ത്രീ പുരുഷനേക്കാൾ വലിയ മനുഷ്യനാവുന്നതും അംബയുടെ ജീവിതത്തിലൂടെയും അവരുടെ ജീവിതത്തിലെ മറ്റ് സ്ത്രീകളിലൂടെയും വെളിവാകുന്നു. രോഗിയായ തന്റെ മകനും പുരുഷവർഗ്ഗത്തിലെ ഒരംഗം മാത്രമാണെന്ന തിരിച്ചറിവിലും, മറ്റെല്ലാത്തിലും മീതെ ശരീരസുഖം തേടി അലയുന്ന അവനെ പൂർണ്ണമനസ്സോടെ സ്നേഹിക്കാൻ അവൾക്ക് കഴിയുന്നത് ഈ സത്യത്തിന്റെ പ്രകാശനമാണ്.
വളരെ സുന്ദരമായ ഭാഷാപ്രയോഗം കൊണ്ടും, അതിസൂക്ഷ്മമായ നിരീക്ഷണങ്ങൾ കൊണ്ടും വായനക്കാരനെ പിടിച്ചിരുത്തി വായിപ്പിക്കാൻ നോവലിന് കഴിയുന്നു. വെള്ളിയാങ്കല്ലെന്ന ബിംബം വളരെ മനോഹരമായാണ് കഥയിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്. കാലത്തിനും കാലനും ഇടയിൽ വിശ്രമിക്കാനുള്ള ഒരു പെരുവഴിയമ്പലം... ഓർമ്മകളുടെയും സങ്കല്പങ്ങളുടെയും മഹാസാഗരത്തിനു നടുവിൽ യാഥാർഥ്യത്തിന്റെ ശിലാകൂടം...
അംബയുടെ വിമർശനം തന്നെയാണ് എനിക്കും പരാതിയായി ഉള്ളത്, ആത്മരതി കുറച്ചധികമല്ലേ എന്ന്. ഒരുപക്ഷെ, നോവലിൽ പറയുന്നത് പോലെ മഹാബലിയെ മുതൽ ഇങ്ങോട്ട്, ചവിട്ടി താഴ്ത്തി മാത്രം ശീലിച്ച ഒരു ജനതയുടെ ഭാഗമായി പിറന്നതാവാം ഈ പരാതിക്ക് പിന്നിലുള്ള കുഴപ്പം. എല്ലാവരും അവരവരുടെ കഥകളിൽ നായകനോ നായികയോ ആയിരിക്കുകയും മറ്റുള്ളവർ പല തരം വേഷങ്ങളിൽ വരികയും ചെയ്യുന്ന തിരനാടകങ്ങളാണല്ലോ ഓരോ ജീവിതങ്ങളും. അങ്ങനെ നോക്കുമ്പോൾ, കഥാകാരന് സ്വകഥാപാത്രത്തെ പറ്റി മതിപ്പുണ്ടാവുന്നത് സ്വാഭാവികമാണ്.
വിഷാദവും, നിരാശയും നിറഞ്ഞു നിൽക്കുന്ന ഒരു കഥയാണെങ്കിലും വായിച്ചു തുടങ്ങിയാൽ പൂർത്തിയാക്കാതെയിരിക്കാൻ കഴിയാത്ത പുസ്തകം.
സമുദ്രശില എന്ന പുസ്തകം ആദ്യം കാണുന്നത് TCS -ലെ ഒരു ബുക്ക് sale-ലാണ് . സുഭാഷ് ചന്ദ്രൻ നല്ല എഴുത്തുകാരൻ ആണെന്ന് പറഞ്ഞു കൂട്ടുകാരിയെ കൊണ്ട് ആ ബുക്ക് വാങ്ങിപ്പിച്ചതും , വായിച്ചു കഴിഞ്ഞു എനിക്കും വായിക്കാൻ തരണം എന്ന് ചട്ടം കെട്ടിയതും ഓർക്കുന്നു. പല ഉച്ചയൂണ് canteen സന്ദർശനങ്ങളിലും ഈ പുസ്തകത്തെ പറ്റി ഞങ്ങൾ സംസാരിക്കുകയും ഉണ്ടായി .
ഒടുവിൽ ഈയിടക്ക് വാങ്ങി വായിച്ചു .ശരീരത്തിനപ്പുറം ഉള്ള സ്ത്രീയെ അന്വേഷിച്ചൊരു നോവൽ എന്ന് നോവലിൽ തന്നെ എവിടെയോ ഒരു കത്തിൽ പറഞ്ഞു വച്ചിട്ടുണ്ട് . ആ അന്വേഷണം ഒരു പുരുഷൻ്റെ എഴുത്തിൽ എത്രത്തോളം പൂർണ്ണത കൈവരിക്കുന്നു എന്നറിയില്ല . ഒരു പക്ഷെ ഒരു പെണ്ണെഴുത്തിലും അത് പൂർണത കൈവരിക്കണമെന്നില്ല സുഭാഷ് ചന്ദ്രൻ്റെ 'മനുഷ്യനൊരു ആമുഖം' ജിതേന്ദ്രൻ എന്ന വ്യക്തിയിലുപരി ‘മനുഷ്യൻ’ എന്ന ജീവിയെ കുറിച്ചുള്ള ഒരു പൊതു എഴുത്തായി തോന്നിക്കവേ , സമുദ്രശില ‘അംബ’ എന്ന സ്ത്രീയിൽ കേന്ദ്രീകരിച്ചിരുന്നതാ��ാണ് എനിക്ക് തോന്നിയത്. അംബയിലൂടെ സ്ത്രീ സ്വഭാവങ്ങളെ, സ്നേഹത്തെ എഴുത്തുകാരൻ വിലയിരുത്തുന്നു.
സ്വപ്നത്തിൽ കണ്ട ഒരു സ്ത്രീ, സ്വപ്നം വിട്ടിറങ്ങി ചിന്തകളെ അലട്ടികൊണ്ടിരിക്കുന്ന അവർ ഒരു പുസ്തക പ്രകാശനവേദിയിൽ എഴുത്തുകാരൻ്റെ ജീവിതത്തിലേക്ക് കടന്നു വരുന്നു. ഉപാധികളില്ലാത്ത സ്നേഹത്തെ കുറിച്ച് ആരാഞ്ഞു വ്യാസനെ തേടിയെത്തിയ പുരാണത്തിലെ ആ സ്ത്രീയുടെ പേരാണ് അവൾക്കും - ‘അംബ’. വായന ഓരോ വ്യക്തിക്കും ഒരോ അനുഭവമായിരിക്കേ, ഞാൻ സമുദ്രശിലയിൽ കണ്ടതത്രയും സ്ത്രീക്കുമാത്രം സാധ്യമായ സ്നേഹത്തിന്റെ ആഴമാണ് - അംബയിലൂടെ, അംബയുടെ കട��� കാണാത്ത അമ്മയിലൂടെ. ഒടുവിൽ മഹാഭാരതത്തിൽ പോലും പ്രതിപാദിക്കാത്ത ഉപാധികളില്ലാത്ത സ്നേഹത്തെ തേടി കാലങ്ങൾക്കപ്പുറം പിറന്ന അംബ “ഉപാധികളില്ലാത്ത സ്നേഹം" എന്നത് സ്വയം ഒരു ഉപാധിയായി മാറുമെന്നു തിരിച്ചറിയുന്നതോടെയാണ് നോവൽ അവസാനിക്കുന്നത് എന്ന് തന്നെ പറയാം.
അംബ എന്ന സ്ത്രീയെ പൂർണമായി മനസിലാക്കാൻ ഒരു പക്ഷെ വായനക്കാരിൽ ആർക്കും തന്നെ സാധിച്ചിട്ടുണ്ടാവണമെന്നില്ല. എങ്കിലും, ഒരല്പം വേദന തോന്നാതെ ഇത് വായിച്ചു തീർക്കാനാവും എന്ന് തോന്നുന്നില്ല.എവിടെയോ എന്തോ നീറിപുകയുന്നതായി തോന്നും. യാഥാർഥ്യവും സങ്കൽപ്പവും തമ്മിൽ വേർതിരിക്കാനാവാത്ത വിധം എല്ലാം ചുറ്റിപ്പിണഞ്ഞു കിടപ്പുണ്ടാവും .
മലയാളം വായിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു read ആണ്. Happy Reading.
A really good book. But its a really painful story. Its painful to the point you wish it didn't exist.
I can't say that the writer has fully understood the woman he tried to portray. But he has tried, genuinely.
Two parallel themes I liked in this book apart from the central story is :feminism and the poetic etymology of words.
For a good % of the book, I was dissastified with the story. I felt the number of events happening in the novel was very less. But I think Amba's letter in the end kind of tore and scattered all my qualms to thin air.
സുഭാഷ് ചന്ദ്രന്റെ ആഖ്യാനരീതിയിലൂടെ മികച്ച വായനാനുഭവം നൽകുന്ന നോവൽ.
അംബ സുഭാഷിനെഴുതിയ കത്തിൽ നിന്ന്...
"അംബയെന്നാൽ അമ്മയാണെന്ന്, ചവിട്ടിനിൽക്കുന്ന മണ്ണാണെന്ന്, സ്വന്തം ഭാഷയാണെന്ന്, നദിയും പ്രകൃതിയുമാണെന്ന് നീ മലയാളത്തിനു പറഞ്ഞു കൊടുക്കണം. മിടുക്കന്മാരും മിടുക്കികളും ആയിരക്കണക്കിന് യുവതിയുവാക്കൾ ലക്ഷക്കണക്കിന് രാത്രികളിൽ ഉറക്കമൊഴിച്ചിരുന്ന് കണ്ടുപിടിച്ച ശാസ്ത്രസിദ്ധികൾ സ്വന്തം ശാരീരികസുഖങ്ങൾക്ക് മാത്രമായി ഉപയോഗിച്ചു രസിക്കുന്ന ഒരു തലമുറയുടെ ഉദാസീനമായ പ്രതിനിധി ആയിരുന്നു എന്റെ മകൻ. നിന്റെ പുസ്തകങ്ങളിലൂടെ നീ ഇത് പറയൂ: ആർക്കും വേണ്ടാത്ത ഒരു അമ്മയെയും മകനെയും സൃഷ്ടിച്ചു പാലിച്ച് സംഹരിച്ചതിലൂടെ നീ ചെയ്തത് മുഴുവൻ മലയാളികൾക്കുംവേണ്ടി നടത്തിയ ഒരുച്ചാടനക്രിയയായിരുന്നു എന്ന്. "
ഭാവനയും യാഥാർത്ഥ്യവും സമ്മിശ്രമാക്കി എഴുതിയിരിക്കുന്ന രചന. വായനയുടെ അവസാനം ഇതെല്ലാം സത്യമായിരുന്നോ എന്ന് വായനക്കാർ ചിന്തിച്ച് ആശയക്കുഴപ്പത്തിൽ ആകുന്നു.
സൃഷ്ടി, സ്ഥിതി, സംഹാരം എന്നീ മൂന്നു ഭാഗങ്ങളിലായാണ് നോവൽ എഴുതിയിരിക്കുന്നത്. വ്യാസ മഹർഷി അംബ എന്ന കഥാപാത്രത്തെ സൃഷ്ടിച്ച പോലെ സുഭാഷ് ചന്ദ്രനും ഇവിടെ ശക്തമായ ഒരു സ്ത്രീകഥാപാത്രത്തെ അംബ എന്നപേരിൽ തന്നെ സൃഷ്ടിച്ചു. മയ്യഴി പുഴയിലെ വെള്ളിയാങ്കല്ലിനെ പറ്റി ഈ പുസ്തകത്തിൽ പരാമർശമുണ്ട്. ബ്ലഡ് മൂൺ എന്ന പ്രതിഭാസവും നിപ്പയും കേരളത്തെ പിടിച്ചു കുലുക്കിയ 2018 ലെ പ്രളയവും ഈ പുസ്തകത്തിന്റെ ഭാഗമാണ്. ഉപാധികളില്ലാത്ത സ്നേഹം എന്താണെന്ന് ജീവിതത്തിലൂടെ കാണിച്ചുതരുന്ന അംബ, പുസ്തകം അവസാനിച്ചാലും വിട്ടു പോകാൻ തയ്യാറാവാതെ വായനക്കാരോടൊപ്പം നിൽക്കുന്നു.
മനുഷ്യന് ഒരു ആമുഖം എന്ന ക്ലാസിക്കിനു ശേഷം സുഭാഷ് ചന്ദ്രന്‍ എഴുതിയ ഒരു വിശിഷ്ട സാഹിത്യ സൃഷ്ടിയാണ് സമുദ്രശില. വര്‍ത്തമാനകാല ഭാഷാസരണിയില്‍ നിന്നുകൊണ്ടു സര്‍ഗ്ഗാത്മകത അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഇവിടെ കാണാന്‍ കഴിയുക. ആ ശ്രമം വായനയ്ക്ക് ഒരു പുതിയ മാനവും മനോഹാരിതയും നല്കുന്നുണ്ട്. പ്രത്യേകിച്ചും സമുദ്രശിലയിലേക്കുള്ള കഥാകാരന്റെയും നോവലിലെ അംബയെന്ന കഥാപത്രത്തിന്റെയും യാത്രകള്‍, ഒരു സ്ത്രീയെന്ന നിലയില്‍ നായിക താണ്ടുന്ന ദുര്‍ഘട പാതകള്‍, വൈക്കം മുഹമ്മദ് ബഷീറിന്‍റെ മകന്‍ അനീഷ് ബഷീറുമായുള്ള കൂടികാഴ്ചകള്‍, എല്ലാം വെട്ടിയൊരുക്കിയ ചടുലമായ ഭാഷയിലൂടെ അനുഭവങ്ങളുടെ ഒരു പരമ്പരതന്നെ കടന്നുപോകുന്നു. ഒരു നോവലിസ്റ്റ് കഥയില്‍ തന്‍റെ ജീവിതത്തെ ഉള്‍പ്പെടുത്തുമ്പോള്‍ സംഭവിച്ചേക്കാവുന്ന ആത്മഹര്‍ഷം അഹങ്കാരമായി അനുഭവപ്പെടുന്ന ചില ഭാഗങ്ങള്‍ വായനയില്‍ സംഭവിക്കുണ്ട്. ഒരു പക്ഷെ പുസ്തകത്തെകുറിച്ച് മുമ്പേ കേട്ട ഒരാരോപണം വായനയ്ക്കിടയില്‍ ഉള്ളില്‍ നിന്നു തികട്ടിവന്നതാകാം ഇത്തരം ഒരു അധമചിന്തയ്ക്ക് ആധാരമായി ഭവിച്ചത്.
വെള്ളിയാങ്കല്ലില്‍ വെച്ച് അംബയ്ക്ക് തന്‍റെ ആദ്യകാമുകനുമായുള്ള സംഭോഗത്തില്‍ ഉരുവാകുന്ന കുഞ്ഞാണ് ഓട്ടിസവും സെറിബ്രല്‍ പ്ലാസിയുമുള്ള അനന്തപത്മനാഭന്‍ എന്ന മകന്‍. ഇവിടെ അംബയെ പുരാണത്തിലെ അംബയുമായി താരതമ്യപ്പെടുത്തുന്നത് സ്നേഹിക്കപ്പെടാത്ത ഒരു സ്ത്രീയുടെ വൈഷമ്യം നിറഞ്ഞ ജീവിതത്തിന്‍റെ ഏറ്റവും അനുഗുണമായ വിവരണങ്ങളാണ്. അതുപോലെ ബാല്യകാലം നീട്ടികിട്ടിയ സെറിബ്രല്‍ പ്ലാസി ബാധിച്ച കുട്ടികള്‍ക്കായി സ്പെഷ്യല്‍ അമ്മമാരെ തേടുന്ന ദൈവം എന്ന കണ്ടെത്തല്‍, സ്നേഹം കൊതിക്കുന്ന സ്ത്രീ കച്ചവടക്കാരനായ ഒരാളാല്‍ പറ്റിക്കപ്പെടുന്നത്, എടയ്ക്കല്‍ ഗുഹയിലൂടെയുള്ള യാത്ര അങ്ങനെ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന വാക്കുകളാലും പ്രത്യക്ഷങ്ങളാലും സമൃദ്ധമാണ് സമുദ്രശില. കെ. എസ് ശ്രീകുമാര്‍
"അംബയെന്നാൽ അമ്മയാണെന്ന്, ചവിട്ടിനിൽകുന്ന മണ്ണാണെന്ന്, സ്വന്തം ഭാഷയാണെന്ന്, നദിയും പ്രകൃതിയുമാണെന്നു നീ മലയാളത്തിനു പറഞ്ഞുകൊടുക്കണം, മിടുക്കന്മാരും മിടുക്കികളുമായ ആയിരക്കണക്കിനു യുവതീ യുവാക്കൾ ലക്ഷക്കണക്കിനു രാത്രി ഉറക്കമിഴിച്ചിരുന്നു കണ്ടുപിടിച്ച ശാസ്ത്രസിദ്ധികൾ സ്വന്തം ശരീര സുഖങ്ങൾക്കു മാത്രാമായി ഉപയോഗിച്ചു രസിക്കുന്ന ഒരു തലമുറയുടെ ഉദാസീനനായ പ്രതിനിധിയായിരുന്നു എന്റെ മകൻ, നിന്റെ പുസകത്തുലൂടെ നീ ഇതു പറയൂ, ആർക്കും വേണ്ടാത്ത ഒരു അമ്മയേയും മകനേയും സ്വൃഷിടിച്ചു പാലിച്ചു സംഹരിച്ചതിലൂടെ നീ ചെയ്തതു മുഴുവൻ മലയാളികൾക്കും വേണ്ടി നടത്തിയ ഒരുച്ചാടനക്രിയയായിരുന്നു എന്നു"
സെറിബ്രൽ പാൾസി ബാധിച്ച മകനും, തളർന്നു കിടപ്പിലായ അമ്മയെയും ഒരേസമയം പരിപാലിക്കുന്ന അംബ. സൃഷ്ടി, സ്ഥിതി & സംഹാരം എന്നീ മൂന്നു അധ്യായങ്ങളിലൂടെയാണു സുഭഷ് ചന്ദ്രൻ കഥ പറയുന്നതു. നീയും ഞാനും, പ്രകൃതിയും അതിൽ ഭാഗമായിരിക്കുന്നു. ഈ വർഷം വായിച്ചതിൽ ഒരുപാടു അടുപ്പം തോന്നിതും അംബയോടു തന്നെ. വളരെ സെൻസിറ്റീവായ ഒരു വിഷയം വളരെ മച്ച്വെർടായി അവതരിപ്പിക്കാനും സുഭാഷിനു കഴിഞ്ഞിട്ടുണ്ടു. പേരൻപ് സിനിമയുമായി ഇതിനു ചെറിയ സാമ്യമുണ്ടു, ആൺകുട്ടിയുടെ/പെൺകുട്ടിയുടെ ലൈകികത, ഒരു അച്ചന്റെ/അമ്മയുടെ നിസ്സഹയത അമുദനിലൂടെ റാമും, അംബയിലൂടെ സുഭാഷും വളരെ മനോഹരമായി എഴുതിയിട്ടുണ്ടു. ഒരു സ്ത്രീയ്ടെ POV ലൂടെ കഥ പറയുന്നതു സമുദ്രശിലയെ കൂടുതൽ വ്യത്യസ്തമാക്കുന്നു.
This entire review has been hidden because of spoilers.
മലയാള സാഹിത്യ ചരിത്രമൊന്നും അറിയില്ലെങ്കിലും ഞാൻ വായിച്ച പുസ്തകങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് 'സമുദ്രശില' എനിക്ക് നൽകിയത്.
യാഥാർഥ്യമോ സങ്കല്പികമോ എന്നു തിരിച്ചറിയാനാവാത്തവിധം ഒരു ചോദ്യചിഹ്നമായി എന്റെ മനസിൽ മുഴച്ചു നിൽക്കുകയാണ് ആ സമുദ്രശില.
ഒരു സ്ത്രീയുടെ ജീവിതമാകുന്ന മിശ്രിതത്തിൽനിന്നു ചികഞ്ഞു മാറ്റാവുന്ന അധിസൂക്ഷ്മങ്ങളായ ഓരോ ഘടകങ്ങളും ഉൾകൊള്ളിച്ചു രൂപപ്പെടുത്തിയ അതിശക്തമായ ഒരു കഥാപാത്രമാണ് അമ്പ. ഇതിലെ കേന്ദ്ര കഥാപാത്രം!! ഉപാധികളില്ലാത്ത സ്നേഹത്തെ അന്വഷിച്ചുനടക്കുന്ന ഒരു സാധരണ സ്ത്രീ. ആ കഥാപാത്രത്തെക്കുറിച് കൂടുതൽ വിശുദ്ധീകരിക്കുന്നതിനെക്കാൾ ആ ജീവിതത്തിലോട്ട് ഒരിക്കലെങ്കിലും ഇറങ്ങി സഞ്ചരിക്കണം.
ഉപാധികളില്ലാത്ത സ്നേഹത്തെ തേടിയുള്ള ഒരു യാത്ര.....
>>>> "മറയാൻ തുടങ്ങുമ്പോഴാണ് എന്തിനെയും ആളുകൾക്ക് കാണാൻ കൊതി', ഞാൻ ഭാര്യയോടു പറഞ്ഞു: "മാതൃദിനത്തിൽ അമ്മയെ പുക ഴ്ത്തുന്നതുപോലെ ഗ്രഹണദിവസം വരണം, ആളുകൾക്ക് ചന്ദ്രനോട് കൊതിമുഴുക്കാൻ" >>>> “അത്രയും മോശം അനുഭവങ്ങളിലൂടെ കടന്നുപോയ ആ ചോര കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് നീ ചോദിക്കാഞ്ഞതെന്താ?' പിറന്ന ഉടനെ അത്രയും അനുഭവിച്ചിട്ടും അതു ചത്തില്ലല്ലോ ചേച്ചി, ആഗ്നസ് പറഞ്ഞു: 'അപ്പോ അത് ഒറപ്പായിട്ടും ഒരു പെൺകുഞ്ഞായിരിക്കും. നമ്മളെപ്പോലെ!" >>>>
As usual an outstanding creative piece from Subhash Chandran. The author beautifully weaves multiple threads of individual stories, with the social issues that we see today and also gives a mythological association to the life of the protagonist. Though felt some of the characters are just page fillers to fit the size of a novel (especially the mentally unstable young girl who narrates the travelogue to Russia, interaction with Basheer's son). While the novel tries to bring out the feministic side of the author (who is a character in the novel), at many places his patriarchal side was coming out quite evidently. Also felt it would have been better if the author introduced a neutral character other than him to narrate the story because the self-portrayal was like a deliberate attempt to create an aura/charisma around him.
സുഭാഷ് ചന്ദ്രന്റെ രചനയിൽ മാതൃഭൂമി പബ്ലിക്കേഷൻസ് 2019ൽ പുറത്തിറക്കിയ ഒരു നോവൽ ആണ് സമുദ്രശില. മഹാഭാരതത്തിൽ സ്നേഹം ലഭിക്കാതെ പോയ അംബ എന്ന കഥാപാത്രം ഉപാധികളില്ലാത്ത സ്നേഹം തേടി ഈ നോവലിലൂടെ പുനർജനിക്കുന്നു. സുഭാഷ് ചന്ദ്രൻ കഥാപാത്രമായി എത്തുന്ന ഈ നോവൽ,നോവൽ സാഹിത്യ രംഗത്ത് പുതിയ ഏടുകൾ തുറന്നിടുന്നു എന്ന് നിസംശയം പറയാൻ സാധിക്കും.ചരിത്രത്തിന്റെ ഏടുകളിലൂടെയും എം മുകുന്ദന്റെ 'മയ്യഴിപുഴയുടെ തീരങ്ങളി'ലൂടെയും മലയാളികൾക്ക് സുപരിചിതമായ 'വെള്ളിയാങ്കല്ല് ' എന്ന സമുദ്രശില നോവലിസ്റ്റിനെയും കഥാപാത്രത്തേതെയും കണ്ട് മുട്ടിക്കുന്നതിലൂടെ കഥ പുരോഗമിക്കുന്നു.മലയാള നോവൽ സാഹിത്യ രംഗത്ത് ഒരു സ്വയംഭൂവായി മുളച്ചു വളർന്ന ഒരു കൃതിയായി സമുദ്രശിലയെ സസന്തോഷം വിശേഷിപ്പിക്കട്ടെ.!
അതിമനോഹരം...എന്തൊരു എഴുത്താണിത്, മലയാള സാഹിത്യത്തിലേക്ക് മറ്റൊരു ഹെവിവെയ്റ്റ് സംഭാവന. ഒരു പക്ഷെ വരുന്ന പതിറ്റാണ്ടുകളിൽ ഒരുപാട് ചർച്ചചെയ്യപ്പെടാൻ സാധ്യതയുള്ള പുസ്‌തകമാണിത്. ഓരോ വരിയും കാച്ചിക്കുറുക്കി സമയമെടുത്തെഴുതിയതുപോലെ,ഈ അടുത്ത കാലത്തു വായന ഇത്രമാത്രം ആസ്വദിച്ച ഒരു പുസ്തകമില്ല. എഴുത്തുകാരൻ തന്റെ അനുഭവങ്ങളുയിലൂടെയും അവൻ കണ്ടതും ഭാവനകൊണ്ടതുമായ സ്ത്രീകളെ മനസിലാവാഹിച്ചു നടത്തിയ ഒരു സ്ത്രീപക്ഷാഖ്യനമാണ് എന്നിട്ടും ഒരു സ്ത്രീയെ കേൾക്കുന്നപോലെയുള്ള വായനാനുഭവം നൽകുവാനായി എന്നാൽ ചിലയിടങ്ങളിൽ സ്വാഭാവികമായും എഴുത്തിലെ ലൈംഗീക സംബന്ധിയായ സന്ദർഭങ്ങളിൽ ആ ഒരു കയ്യടക്കം നഷ്ടപ്പെട്ട പോലെ തോന്നിച്ചു പ്രത്യേകിച്ചും മനസ്സിൽ തീകോരിയിടുന്ന തരത്തിലുള്ള കഥാന്ത്യത്തിൽ എഴുത്തുകാരന്റെ പുരുഷ ചിന്തകൾ ആയിരിക്കാം അംബയെ അങ്ങനെ അവസാനിപ്പിക്കാൻ കാരണം. അംബയെന്ന കഥാപാത്രവും ഉപാധികളില്ലാത്ത സ്നേഹം എന്ന ആശയവും വളരെമികച്ച സാഹിത്യാനുഭവവും തന്ന എഴുത്തുകാരനു നന്ദി.
എന്താണ് റിയാലിറ്റി?അംബ എന്ന സ്ത്രിയുടെ കഥ പറയുന്ന നോവലിൽ നോവലിസ്റ്റ് ഒരു കഥാപാത്രo ആവുമ്പോ ശെരിക്കും അയാൾ അംബയുടെ കഥയിലെ ഒരു ഭാഗമാണോ അതൊ അംബ അയാളുടെ കഥയിലാണോ? ദൈവം ഉണ്ടാക്കുന്ന കഥ ജീവിച്ച് തീർക്കുകയാണോ നമ്മൾ അതൊ ജീവിതത്തിൽ കഥാപാത്രങ്ങൾ ആകുന്ന നമ്മൾ കഥ ഉണ്ടാക്കുകയാണോ ? അങനെ പലതരം ചോദ്യങ്ങൾ ഉന്നയിക്കുന്ന ഈ നോവൽ സ്ത്രീ എങനെ പുരുഷനെക്കാൾ ഒരു യഥാർത്ഥ മനുഷ്യൻ ആകുന്നു എന്നും ചർച്ച ചെയുന്നു. ആധ്യത്തെ കുറച്ച് ഭാഗം വായിച്ച് തീർന്നാൽ വളരെ നല്ല ഒരു നോവൽ ആണ് സമുദ്രശില
It's an outstanding achievement from Subhash Chandran which shows the craft and style of language well in his control. He has presented a story with many layers of meanings and has given came as a character in the novel to prompt the thought process of the reader in the right direction. It is not a novel to be read just for the sake of it's story but to enjoy the style and also the message in the novel which is very important for the whole universe especially for people of Kerala.
മനുഷ്യന് ഒരു ആമുഖം വായിച്ച അന്ന് മുതൽ സുഭാഷ് ചന്ദ്രൻ എന്ന എഴുത്തുകാരൻ്റെ ആരാധകൻ ആയതാണ്. ആ ഒരു പേരിൻ്റെ ബലത്തിൽ മാത്രമാണ് ഈ പുസ്തകം വായിക്കാൻ തുടങ്ങുന്നതും. അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ച് കളഞ്ഞു. ഓരോ വരിയും 100വട്ടം ആലോചിച്ച് എഴുതിയിരിക്കുന്നത് പോലെ മനോഹരം. ഇത്രയും ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ നിർമിക്കുകയും അത് സത്യാണോ മിഥ്യയാണോ എന്ന് വായനക്കാരനെ കൊഴപ്പിക്കുന്ന രീതിയിൽ അവതരിപ്പിക്കാനും ഒക്കെ കഴിയുക നിസരമല്ല. ഞാൻ ഇതുവരെ വായിച്ചവയിൽ വെച്ച് ഏറ്റവും മികച്ചത് എന്ന് തന്നെ പറയാം.
Another class novel by Subhash Chandran! He has beautifully portrayed the life of a woman named 'Amba' and the hardship that she had to face throughout her lifetime upbringing a child who is suffering from cerebral palsy. Quite often, the author made me wonder how someone can get into somebody else's soul and depict their feelings on a book so beautifully without losing the emotions. Great read.
The writing skill of Subhash Chandran is extremely good. Usually, when we read novels we may find several pages boring or unwanted. But this is a wonderful novel and no page felt as inappropriate or boring. And there is a quote at the start of every chapter, that gives you a better reading experience.
Apart from the main characters Amba & Appu and their story rest of the characters and story narrative seems unimpressive compared to his previous novel which I believe is a classic.. the way novelist portray himself in the story and the way he develop the story through him by introducing the backdrop of vyasans story though it had the potential narration and situations turned out too childish..
So intense! We will never get to know which is real and which is imaginary since the author have blended both of them in a perfect manner. Whatever it's, Amba will haunt me for a while. That's for sure.
This entire review has been hidden because of spoilers.
ഈ പുസ്തകത്തെകുറിച്ച് എന്തെങ്കിലും എഴുതാതിരിക്കാൻ പറ്റില്ല , അത്രക്കും സ്വാധീനം ചെലുത്തിയ ഒരു പുസ്തകം. എത്ര മനോഹരമായ വരികൾ, എത്ര മനോഹരമായ ചിന്ത . സുഭാഷ് ചന്ദ്രൻ , You are amazing, സ്ത്രീപക്ഷത്തിരുന്നു സംസാരിക്കുന്ന ഒരു പുരുഷ എഴുത്തുകാരനെ ആദ്യമായി കാണുകയാണ് . നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം .
അംബ എന്ന വിവാഹ മോചിതയുടെയും അവരുടെ മകൻ അപ്പുവിൻ്റേയും കഥയാണ് സമുദ്രശില. സമുദ്രത്തിൽ ഉറഞ്ഞുപോയ വെള്ളിയാങ്കല്ലു പോലെ ജീവിതത്തിൽ ഒരു സാഹചര്യത്തിൽ ഉറഞ്ഞുപോയ അംബയും അവളുടെ വേദനകളും വായനയിൽ മുഴുനീളെ മനസിൽ തനിനിൽക്കും.
നാക്കിനടിയിൽ തിരുകിയ ലഹരിവസ്തു പോലെ മനുഷ്യൻ മനസ്സിന്റെ മടക്കിൽ വഞ്ചന കൊണ്ടുനടക്കുന്നു. മറ്റാരും കാണുന്നില്ലെന്ന ഉറപ്പിൽ, തനിക്കു മാത്രമായി ചുരന്നുകൊണ്ടേയിരിക്കുന്ന അതിന്റെ ലഹരിക്ക് അവൻ അടിമയായിത്തീർന്നിരിക്കുന്നു.
സമുദ്രശില ഒരു മനോഹരമായ നോവൽ ആണ്, കടലും അവിടെയുള്ള മനുഷ്യരുടെ ലോകവും ചേർന്നുപോവുന്ന കഥകളുടെ വേറിട്ട അനുഭവം വായനക്കാരെ കാത്തിരിക്കുന്നു. പ്രണയം, ദുഃഖം, പ്രതീക്ഷ എന്നീ മാനവിക വികാരങ്ങൾ കൊണ്ട് സമൃദ്ധമായ ഈ കൃതി, മനസ്സിൽ കവർന്നിടും.