Jump to ratings and reviews
Rate this book

സഹറാവീയം | Saharaveeyam

Rate this book
മനുഷ്യബന്ധങ്ങൾക്ക് കുറുകെ കെട്ടിപ്പൊക്കിയ വിഭജനത്തിന്റെ മതിലുകൾ പലതുണ്ട് ചരിത്രത്തിൽ. ബേം എന്ന് പേരുളള ലോകത്തിലെ രണ്ടാമത്തെ വലിയ മതിലിനാൽ ചിതറിക്കപ്പെട്ടുപോയൊരു സമൂഹത്തിന്റെ കഥയാണ് സഹറാവീയം. നാല് പതിറ്റാണ്ടായി ചെകുത്താന്റെ പൂന്തോട്ടമെന്ന മരുഭൂമിയിൽ അഭയാർത്ഥികളായി കഴിയുന്ന സഹറാവികളെ അന്വേഷിച്ചുള്ള ജെസീക്ക ഒമർ എന്ന യുവതിയുടെ സാഹസിക യാത്രയിലൂടെയാണ് നോവൽ മുന്നേറുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി സഹറാവികൾ നടത്തിയ ഖദീം ഇസിക് പ്രക്ഷോഭത്തെ അറബ് വസന്തത്തിന്റെ തുടക്കം എന്നാണ് നോം ചോസ്‌കി വിശേഷിപ്പിച്ചിട്ടുള്ളത്. യാത്രയിൽ ജസീക്കയെ കാത്തിരിക്കുന്ന അപകടം പതിയിരിക്കുന്ന ഇടങ്ങളും അവൾ പരിചയപ്പെടുന്ന മിസ്റ്റിക് കഥാപാത്രങ്ങളുമൊക്ക ചേർന്ന് വായനയെ പലയിടങ്ങളിലും ഉദ്വേഗപ്പെടുത്തുന്നുണ്ട്. മൊറോക്കോ, പടിഞ്ഞാറൻ സഹാറ, തിന്ദൗഫ് മരുഭൂമി തുടങ്ങിയ ഇടങ്ങളിലൂടെ മുന്നേറുന്ന സത്യാത്മകമായ അന്വേഷണം ഒടുവിൽ തന്നെത്തന്നെ കണ്ടെത്താനുള്ള നിമിത്തമായി മാറുന്നുവെന്ന് ജസീക്ക തിരിച്ചറിയുന്നു. മലയാളി വായനക്കാരന് പ്രായേണ പരിചിതമല്ലാത്ത വ്യത്യസ്തമായൊരു ഭൂമികയാണ് സഹറാവീയം വാഗ്ദാനം ചെയ്യുന്നത്.

വി.ജെ.ജയിംസ്

382 pages, Paperback

Published May 6, 2019

15 people want to read

About the author

Junaith Aboobaker

8 books22 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
5 (22%)
4 stars
8 (36%)
3 stars
9 (40%)
2 stars
0 (0%)
1 star
0 (0%)
Displaying 1 - 7 of 7 reviews
Profile Image for Anwer Sadiqe.
1 review
May 20, 2020
സഹറാവീയം...

ജൂനൈദ്ക്കാന്റെ രണ്ടാമത്തെ നോവൽ.അഭയാർഥികളുടെ ജീവിതം പറയുന്ന അഭയാർത്ഥികളെ സൃഷ്ടിക്കുന്നവരുടെ രാഷ്ട്രീയം പറയുന്ന ജനവിരുദ്ധ ഭരണകൂടങ്ങളുടെ അഭയാർത്ഥികളോടുള്ള മനോഭാവം തുറന്നുകാണിക്കുന്ന,അഭയാർത്ഥി സമൂഹത്തെ അന്താരാഷ്ട്ര സമൂഹത്തിൽ നിന്നും മറച്ചുവെക്കപ്പെടുന്ന,അഭയാർഥികളുടെ മേൽ കെട്ടിപ്പൊക്കിയ മതിലുകളുടെ രാഷ്ട്രീയം പറയുന്ന മലയാളീകരണം തീരെയില്ലാത്ത തികച്ചും പ്രവാസത്തിലിരുന്ന്‌കൊണ്ടുള്ള ഒരു നോവൽ.

ജെസ്സീക്ക ഒമറെന്ന മാധ്യമ പ്രവർത്തകയിലൂടെയാണ് നോവൽ വികസിക്കുന്നത്.ലണ്ടനിലെ ഒരു പ്രാദേശിക ചാനലിലെ,മാധ്യമ പ്രവർത്തനത്തിൽ പരിചയമോ ബിരുദമോ ഇല്ലാത്ത എന്നാൽ ജീവിത സാഹചര്യം കൊണ്ട് മാധ്യമ പ്രവർത്തകയാവേണ്ടി വന്ന ജെസ്സിക്ക ഒരു ദിവസം ചാനലിൽ വെച്ച് മൊറോക്കൻ രാജ്യം 'ബേം' എന്ന മതിലുകെട്ടി മരുഭൂമിയിലേക്ക് പുറന്തള്ളിയ പടിഞ്ഞാറൻ സഹാറയുടെ യഥാർത്ഥ അവകാശികളായ സാഹറാവികളുടെ പ്രതിനിധിയായ ആബിദിനെ കണ്ടുമുട്ടുന്നതും ആബിദിന്റെ കൈവശമുണ്ടായിരുന്ന 'ഫാക്ട്സ്' എന്ന സഹറാവികളെ കുറിച്ചുള്ള ഹ്രസ്വചിത്രം കാണാനിടയാവുന്നതോടും കൂടിയാണ് ജെസ്സിക്ക ഒമറിലൂടെ സഹറാവികളുടെ ജീവിതം ആരംഭിക്കുന്നത്.

ഒമ്പതാം വയസ്സിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ജീവനുംകൊണ്ട് ഓടിരക്ഷപ്പെടേണ്ടി വന്ന,പിന്നീട് പലയിടത്തായി പല പേരിൽ അഭയാർഥിയാവാൻ വിധിക്കപ്പെട്ട ജെസ്സീക്ക ഒമർ തന്റെ യഥാർത്ഥ വേര് അഫ്ഗാനിസ്ഥാനുമല്ല താൻ അർമേനിയൻ വംശത്തിൽ പെട്ടവളാണെന്നുമുള്ള ആ രഹസ്യമറിയുന്നതിനും സഹറാവി സമൂഹം നിമിത്തമാകുന്നു.അൾജീരിയയിലൂടെ എളുപ്പ വഴിയുണ്ടായിരുന്നിട്ടും മൊറോക്കയിലൂടെ തന്നെ സഹറാവികളെ അറിയാനുള്ള സാഹസികതയും മൊറോക്കൻ രഹസ്യ പോലീസിന്റെ വേട്ടയാടലുകളും ഒടുവിൽ രഹസ്യപോലീസിന്റെ ഇരുണ്ട അറയിൽനിന്നും ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുംവിധമുള്ള രക്ഷപ്പെടലും തുടർന്ന് മൊറോക്കൻ അധികാരികളുടെ കയ്യിൽപ്പെടാതെ 'ബേം' മതിൽ മുറിച്ചുകടക്കാൻ കടലിലും മരുഭൂമിയിലും കൂടി നടത്തുന്ന ഉദ്വേഗജനകമായ യാത്രകൾ വായനക്കാരെ ത്രസിപ്പിക്കുന്നു.

ഒടുവിൽ അൾജീരിയ നൽകിയ ചെറിയ സഹായത്തോടെ നിലനിന്ന് പോന്നിരുന്ന തിൻതൗഫിലെ സഹറാവി കാമ്പുകളിലെത്തുമ്പോൾ വായന മറ്റൊരു തലത്തിലേക്കെത്തുന്നു.എവിടെ നിൽക്കുന്നുവെന്നും എവിടെയാണ് നിൽക്കേണ്ടതെന്നുമുള്ള സ്പഷ്ടമായ ധാരണ ഒരോ സഹറാവിയിലും വായിക്കാനാകും.നാളെ സ്വന്തം രാജ്യം തിരിച്ചുപിടിക്കാനാവുമെന്ന സ്വപ്നത്തിലാണവരുടെ ജീവിതം മുന്നോട്ട് പോകുന്നത്.സഹറാവീയം അഭയാർത്ഥി വേദനകളുടെ ഏറ്റവും ഇരുണ്ട ഭാഷയിലാണ് വായനക്കാരുമായി സംവദിക്കുന്നത്.ഇതിൽ നമുക്ക് വിശപ്പ് കാണാം,ചവിട്ടി നിൽക്കാൻ മണ്ണില്ലാത്തവന്റെ ദൈന്യത കാണാം,കണ്ണടച്ചുപിടിച്ച അന്താരാഷ്ട്ര നീതിയേയും ആഫ്രിക്കൻ,യൂറോപ്യൻ കൂട്ടായ്മകളുടെ പൊള്ളത്തരത്തേയും വ്യകതമായി കാണാം.അഭയാർത്ഥിയാകാൻ വിധിക്കപ്പെട്ടവന്റെ മാനസികസംഘർഷങ്ങളിലൂടെ നിസ്സഹായാവസ്ഥയിലൂടെ അവന്റെ ചിന്തകളിലൂടെ സഞ്ചരിക്കാനാൻ വായനക്കാർക്ക് നോവൽ അവസരമുണ്ടാക്കിത്തരുന്നു.മനുഷ്യസഹജമായ വികാരങ്ങളിലൂടെ,രതിയുടെ അതിന്റെ ഏറ്റവും നല്ല നിമിഷങ്ങളിലൂടെയൊക്കെ കടന്നുപോകുന്നുണ്ട് സഹറാവീയം.

ജൂനൈദ്ക്കാന്റെ രണ്ട് (ആദ്യ നോവൽ പൊനോൻ ഗോംബെ) നോവലിന്റെയും പ്രത്യേകത അതിന്റെ പശ്ചാത്തലത്തെ ഏറ്റവും ഭംഗിയായി അവതരിപ്പിക്കുന്നുവെന്നതാണ്.അത് സഞ്ചരിക്കുന്ന വഴികൾ,പ്രദേശം,രാജ്യം അവിടുത്തെ സംസ്കാരം ഭാഷ ഭക്ഷണ-വസ്ത്രധാരണാ രീതികൾ ആചാര-അനാചാരങ്ങൾ കാഴ്ചപ്പാടുകൾ വിനിമയങ്ങൾ എല്ലാം തന്നെ കൃത്യമായി വിവരിക്കാൻ ശ്രമിച്ചിട്ടുണ്ട്.മൊറോക്കയുടെ സാമ്പത്തിക തലസ്ഥാനമായ കാസാബ്ലാങ്കയും സാംസ്‌കാരിക നഗരമായ മാറക്കേഷും അതിന്റെ വിവരണത്തിൽ ശ്രദ്ധേയമായി നിൽക്കുന്നു.

സഹറാവീയം വായിച്ചു കഴിഞ്ഞയുടൻ ഗൂഗിളിലും യൂറ്റ്യുബിലുമായി സഹറാവി സമൂഹത്തെ കുറിച്ചും 2700 കിലോമീറ്ററിൽ മരുഭൂമിയെ വിഭജിച്ചു കിടക്കുന്ന ലോകത്തെ മതിലുകളിൽ രണ്ടാമനായ 'ബേം' മതിലിനെ കുറിച്ചും സെർച്ചു ചെയ്തു നോക്കി.ഓരോ വായനയും വ്യത്യസ്ത അനുഭവങ്ങളും അറിവുകളുമാണ് നൽകുന്നത്.എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ അപ്രാപ്യമായിരുന്ന എനിക്കറിയാതിരുന്ന സാഹാറാവികളെ,അവരുടെ ജീവിതത്തെ അറിയാനുള്ള നിയോഗമായിരുന്നു 'സഹറാവീയം'.

നന്ദി ജൂനൈദ്ക്കാ...
1 review6 followers
September 1, 2020
ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പ്രമേയം. മൊറോക്കയ്ക്ക് ഇതുപോലൊരു രാഷ്ട്രീയ പശ്‌ചാത്തലം അവരുടെ അഭയാർത്ഥി പ്രശ്നങ്ങൾ എന്നത് കാര്യമായി ചർച്ചയ്ക്ക് എടുക്കുന്നത് കണ്ടിട്ടില്ല എന്നുതന്നെ തോന്നുന്നു. വളരെ വിശദമായി പറയുന്നുണ്ട് ജുനൈദ് അബൂബക്കർ എന്ന മലയാളി എഴുത്തുകാരൻ അതും അത്രപോലും പരിചിതമല്ലാത്ത ഒരു ഭൂമികയെക്കുറിച്ച്.
ജെസീക്ക ഒമറിന്റെ മാനസികാവസ്ഥയും, ആധികളുമെല്ലാം വായന തുടർന്ന് കൊണ്ടുപോകാൻ പ്രേരിപ്പിക്കുന്നുണ്ട്. പ്രത്യേകിച്ചും ബ്രാഹിം മുസ്തഫയോടൊത്തുള്ള യാത്ര തുടങ്ങുന്നത് മുതൽ. അവളുടെ വേദനകൾ പലപ്പോഴും വായനക്കാരന്റെ മനസ്സിലും പെയ്യുന്നുണ്ട്. ചില സംഭാഷങ്ങളും quotes കളും അത്രയും മൗലികമാണ്, അതാകട്ടെ ചിന്തകൾക്കുള്ള വഴിമരുന്ന് കൂടിയാവുന്നുണ്ട്.

അഭിവാദ്യങ്ങൾ പ്രിയ ജുനൈദ്. സഹറാവീയം ഇനിയും വായിക്കപ്പെടട്ടെ. ആശംസകൾ.
Profile Image for Km Irshad.
1 review
June 8, 2020
വായിച്ചിരിക്കേണ്ട പുസ്തകം
മലയാളിയായ ഒരു കഥാപാത്രം പോലും ഇല്ലാത്ത മലയാള നോവൽ
അധികം പുറം ലോകം അറിയാത്ത സഹറാവികളുടെ ലോകത്ത് ബേം എന്ന ഭീകര മതിലിനെ ചുറ്റി കഥ പറയുന്നു.
തീർച്ചയായും പുതിയൊരു അനുഭവം ആയിരിക്കും
1 review
January 6, 2020
Saharaveeyam - by Junaith Aboobaker - is a fiction pregnant with loud wails of people’s sufferings and persecutions because of colonialism and oppression. It takes the Malayali readers through a thoroughly unfamiliar plot. The book earns significance in today's world of turmoil and therefore can easily be co-related to the uprisings and protests the persecuted raise everywhere across the globe.

The story tells us about Jazeeka's journey to Morocco and also to its south-western Sahara desert from her cozy home in the UK. She undertakes the journey primarily to escape the winter blues, a feeling of depression because of the cold and darkness of winter, but also to explore the lives of Saharavees, the real people of the South-western Sahara.

Jaszeeka is a TV reporter in a regional channel. She comes out of Doctor Raymond’s surgery and happens to meet Mr Abid whom she knows from his several visits to her TV channel with requests to broadcast a 10-minute documentary he has made on the people of Sahara and their sufferings. His intention is to make the world be aware of Saharavees’ sufferings and the cruelty of Moroccan government. Samuel, the TV channel owner, asks Abid to find a sponsor for the programme which Abid is unable to. Outside the surgery, in biting cold, Abid gives his documentary CD to Jazeeka. He has only one demand that Jazeeka should see it and learn that there is such a lot of people in the world who are suffering under the regime of Morocco.

Jazeeka sees the CD and plans to make a bigger version of it with the permission of her boss. Such a move has two benefits. She could escape the harsh winter in the UK and go to a country like Morocco where there is enough sun and sunlight. While enjoying the warmth of such a climate, she could also see for herself the life of Saharavees and visit the Western Wall called Berm running to 2700 km which divides Morocco from the south-western Sahara.

The story brings the reader close to sights, good and bad, which will linger in mind for long. Jazeeka’s long journey, her struggle to convince the Moroccan authorities that she is just a tourist, the oppressing behaviour of the guards and the law and order personnel, her meeting with Brahim Mustafa – the poet - his admonitions, the risks he takes to show Jazeeka the Berm, the night ride through the desert, the Berm crossing, her days in the Sahara, the reception she experiences there, the love and care she undergoes in the tents, the wedding she attends, the near death stints with a Major and his men and the sudden realization that she herself is a victim of an exodus and that she is an Armenian descent who once migrated to Kabul with parents and then was adopted by a couple and lived in the UK all these years as a western woman… All these unfold and manifest in vivid picture before the reader in stunning detail. The firm fight the Saharavees put up in the face of Moroccan persecution and the grit and will they show to achieve independence from Morocco deserve special mention.

Though Jazeeka wanted to make a documentary on Saharavees she gives it up in the end and returns to her home in the UK all refined from her self-realization. Saharaveeyam deserves to be read of course.
Profile Image for Dr. Charu Panicker.
1,164 reviews75 followers
September 3, 2021
അഫ്ഗാനിസ്ഥാനിൽ നിന്ന് അഭയാർത്ഥിയായി ബ്രിട്ടനിൽ എത്തിയ ജെസ്സീക്ക ഒമർ എന്ന ജേണലിസ്റ്റിലൂടെയാണ് സഹറാവികളുടെ കഥ കടന്നുപോകുന്നത്. ആഫ്രിക്കയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലുപ്പമേറിയ മരുഭൂമിയാണ് സഹാറ. അവിടുത്തെ ജനതയാണ് സഹറാവി. അവകാശപ്പെട്ട മണ്ണിൽ അഭയാർഥികളെ പോലെ കഴിയേണ്ടി വന്ന ആ ജനതയുടെ കഷ്ടപാടുകൾ ലോകത്തിനു മുന്നിൽ കൊണ്ടുവരാൻ ഡോക്യൂമെന്ററി ചെയ്യാൻ ജെസീക്ക അവിടേക്ക് യാത്ര പുറപ്പെടുന്നു. സഹറാവികൾ അനുഭവിക്കുന്ന അടിച്ചമർത്തലുകളുടെയും, ദുരിതങ്ങളുടെയും നേർക്കാഴ്ചയാണ് ഈ പുസ്തകം. അവരെ മൊറോക്കോ, സ്പെയിൻ മുതലായ രാജ്യങ്ങൾ അടിച്ചമർത്തിവെക്കുന്നു. അവിടെ വലിയ മതിലുണ്ട്, ബേം എന്നാണ് അതിന്റെ പേര്. ബേം അവിടെ ഒരു വിഭജനത്തിന്റെയും അടിച്ചമർത്തിലിന്റേയും പ്രതീകമായി നില കൊള്ളുന്നു. ഇത് ശരിക്കും സത്യമാണോ മിഥ്യയാണോ എന്നൊരു ആശയക്കുഴപ്പം എഴുത്തുകാരൻ വായനക്കാരിൽ സൃഷ്ടിക്കുന്നുണ്ട്. നമ്മളെ ഇതുവരെ കേട്ടിട്ടില്ലാത്ത വേദന അനുഭവിക്കുന്ന ഒരു ജനതയെ പരിചയപ്പെടാൻ ഈ പുസ്തകം സഹായകമാകും. വളരെ ഗൗരവമായ വായന അർഹിക്കുന്ന ഒരു പുസ്തകമാണിത്.
1 review1 follower
July 13, 2019
മലയാളസാഹിത്യം എന്നത് മലയാളത്തിൽ എഴുതുന്നത് എന്നു വിശ്വസിക്കാൻ ആണിഷ്ടം.
യുദ്ധമോ പട്ടിണിയോ പലായനമോ വിദൂര ഓർമ്മകൾ പോലുമല്ലാതാകുന്ന മലയാളി നാഗരിക ജീവിതത്തെ അടുത്തറിയുന്ന എഴുത്തുകളിൽ അഭയം പ്രാപിക്കുന്നതും കാണാം. കടൽ കടന്നുപോയ മനുഷ്യരാണ് ഇത്തരം ജീവന്റെ മിടിപ്പുകൾ കീറി മുന്നിൽ വച്ചതെന്ന് നേരത്തേ പറഞ്ഞിരുന്നു. അത്തരത്തിൽ ജുനൈദ് അബുബക്കറിന്റെ രണ്ടാമത്തെ രചനയാകുകയാണ് സഹാറവീയം. പനോൻ ഗോംബെ ആയിരുന്നു ആദ്യം.
മൊറോക്കോ മതിൽ കെട്ടി തിരിച്ച സഹാറവിയന് ജനതയുടെ നിസഹായത നിറഞ്ഞ വിധേയത്വം പോരാട്ടം ഒക്കെ ജെസീക്ക ഒമർ (അതു ഒരു സൂചകമായി ഉപയോഗിച്ചിരിക്കുന്നു എന്നു മാത്രം പേരു അതല്ലാതെയും ആകാം )എന്ന വനിതയുടെ അന്വേഷണങ്ങളിലൂടെ വെളിപ്പെടുന്നു. ഇടയ്ക്കിടെ ജെസീക്ക പീഡനങ്ങൾ സഹിക്കേണ്ടി വരുന്നുണ്ട്. കഷ്ടതകൾ നിറഞ്ഞ ബാല്യം പിന്മാറാതെ പോരാടാൻ അവളെ പഠിപ്പിച്ചിരിക്കണം. വിന്റർ ബ്ലൂസ് എന്ന രോഗം പിടിപെട്ടു അതിന്റെ അനുഗ്രഹത്തിൽ ഏകാന്തത പൊതിഞ്ഞു നിന്ന സ്ത്രീ പൊടുന്നനെ അന്വേഷണകുതുകി ആയ പത്രപ്രവർത്തക ആകുന്നതും കാണാം. കഥ പറയുന്നതോ ഇതിലെ ജീവിതങ്ങൾ പറയുന്നതോ വായനയ്ക്കു തടസ്സമായേക്കും.
എങ്കിലും എസ് ഗിരീഷ്കുമാർ വിശേഷിപ്പിച്ചത് പോലെ എത്നിക് പൊളിറ്റിക്കൽ ഫിക്ഷൻ എന്ന മലയാളത്തിൽ അപൂർവമായ ഗണത്തിൽ പെടുത്താവുന്ന ഒന്നാകുന്നു സഹാറവീയം

ആഴത്തിലും ഉയരത്തിലും ഉരുക്കുമതിലുകളാൽ വേർതിരിക്കപ്പെട്ട ഫലസ്തീൻ ജനതയുടെ വേദന എഴുതിയ സൂസൻ അബുഹവയുടെ (ഉച്ചാരണം തെറ്റ് എങ്കിൽ തിരുത്തുക ) the blue between sky and water എന്ന പുസ്തകവും ഇതേ കാലത്ത് തന്നെയാണ് യാദൃശ്ചികമായി വായനയിൽ വന്നു പെട്ടത്
Profile Image for Dhanush.
90 reviews11 followers
October 24, 2022
Western Sahara എന്ന ദേശത്തിൻ്റെയും അവരുടെ മേലുള്ള മൊറോക്കൻ അധിനിവേശത്തിനെയും പറ്റിയുള്ള നോവൽ. മലയാളി കഥാപാത്രം ഇല്ലാത്ത ഈ മലയാള നോവലിൽ ജെസീക്ക ഒമർ എന്ന അഫ്ഗാൻ യുവതിയുടെ സഹറാവിയൻ വംശജരെ തേടിയുള്ള അന്വേഷണമാണ് പ്രതിപാദിച്ചിരിക്കുന്നത്. ഡോക്യുമെൻ്ററി ചെയ്യാൻ എന്ന ഉദ്ദേശത്തിൽ മോറോക്കയിലേക്ക് വരുന്ന അവരുടെ യാത്രകളും അവർ നേരിടുന്ന പ്രശ്നങ്ങളും അതിലൂടെ തന്നെ തന്നെ തിരിച്ചറിയുകയും ചെയ്യുന്നു.
Displaying 1 - 7 of 7 reviews

Can't find what you're looking for?

Get help and learn more about the design.