രൂപത്തിലും ഭാവത്തിലും അസാധാരണനായ ആ മനുഷ്യന്‍ എന്നെ കാണുവാന്‍ ഓഫീസില്‍ വന്നു. ജടകെട്ടിയ തലമുടിയും വിടര്‍ന്നുവിലസുന്ന കണ്ണുകളും മൃദുസ്‌മേരവുമുള്ള അദ്ദേഹം തിരുവസ്ത്രത്തിലും ഒതുങ്ങാതെ നിന്നു. മൗനമായിരുന്നു കൂടുതലും. ഇടയ്ക്ക് സംഗീതം പോലെ വാക്കുകള്‍ തുളുമ്പി. ഹ്രസ്വമായ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം പാദുകങ്ങള്‍ ധരിച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധിച്ചു. ഓഫീസിനുവെളിയില്‍ അഴിച്ചിട്ടതാവാമെന്നാണ് ആദ്യം കരുതിയത്. അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് പിന്നെ മനസ്സിലായി. ഓ, നമ്മള്‍ സാധാരണമനുഷ്യരുടെ തോന്നലുകള്‍ എത്ര സരളം! അദ്ദേഹം ചെരുപ്പഴിച്ചിട്ടത് ഭൂമിക്കുവെളിയില്‍ത്തന്നെയായിരുന്നു. ഈ ഗ്രഹത്തിലേക്ക് വലതുകാല്‍ വെച്ച് കയറുംമുന്‍പ് പാദുകങ്ങള്‍ സ്വര്‍ഗത്തില്‍ അഴിച്ചിട്ട ഒരാള്‍ ഇതാ! മുഴുവന്‍ ഭൂമിയേയും ഒരു ക്ഷേത്രമായി കാണുന്ന ഒരാള്‍ അതില്‍ ചെരുപ്പിട്ടു ചവിട്ടുന്നതെങ്ങനെ?
ആലപ്പുഴ ജില്ലയിലെ തുമ്പോളിയിൽ ജനനം. കപ്പൂച്ചിൻ സന്ന്യാസസഭയിൽ വൈദികൻ. ആത്മീയപ്രഭാഷണങ്ങളിൽ ശ്രദ്ധേയൻ. കൂട്ട്, അവൾ, സഞ്ചാരിയുടെ ദൈവം, ഹൃദയവയൽ, നിലത്തെഴുത്ത്, ഓർഡിനറി, അകം, പുലർവെട്ടം തുടങ്ങിയ തത്ത്വചിന്താപരമായ ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 'മനുഷ്യസ്‌നേഹി' മാസികയുടെ എഡിറ്ററുമാണ്.
വായിച്ചു തീർന്നെണീക്കുമ്പൊ ധ്യാനത്തിൽ നിന്ന് എണീറ്റ പോലെ. ചെറിയ തലകെട്ടുകളിൽ വലിയ ചിന്തകൾ കൊണ്ട് ഒരുക്കിയ വിരുന്നായി മാറുന്ന പുസ്തകം.
കുഞ്ഞുങ്ങൾക് നിറകൂട്ടുകൾ പറഞ്ഞു കൊടുക്കുന്ന അത്ര ലളിതമായും ആസ്വാദ്യമായും ഉള്ള അചന്റെ രചനാശൈലി, നമ്മുടെ ചിന്തയിലും പ്രവർത്തിയിലും ഹൃദയവിശാലതയുടെ നിറങ്ങൾ കൊണ്ട് പുതിയ സ്നേഹവർണങ്ങൾ രചിക്കാൻ പ്രേരിപ്പിക്കുന്നു.
ബോബിയച്ചന്റെ മറ്റൊരു ഹൃദയസ്പർശിയായ പുസ്തകം. കഥകളിലൂടെയും, തത്ത്വചിന്തകളിലൂടെയും സാധാരണ മനുഷ്യനെ തെല്ലൊന്നു ചിന്തിപ്പിക്കുന്ന, യുക്തി ബോധത്തെ തിരുത്തുന്ന, ആത്മീയതയെ സ്പർശിക്കുന്ന ഒരു രചന.
കട്ടിക്കാടച്ചന്റെ പതിവു ശൈലിയില്‍ നിന്നും വിഭിന്നമല്ല ഈ പുസ്തകവും. ആത്മീയതയും തത്ത്വചിന്തയും സ്നേഹത്തില്‍ ചാലിച്ച്, സാധാരണക്കാരനു വേണ്ടി പാകപ്പെടുത്തിയ ordinary. മനനം ചെയ്തും ധ്യാനിച്ചും ഉള്‍ക്കൊള്ളേണ്ട എക്സ്ട്രാ ഓര്‍ഡിനറി ചിന്താശകലങ്ങള്‍. സുഭാഷ് ചന്ദ്രന്‍ ആമുഖത്തില്‍ പറയുന്നത് പോലെ 'നമ്മുടെ സാഹിത്യത്തിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ചില വരികള്‍ എഴുതപ്പെട്ടിരിക്കുന്നത് സര്‍ഗ്ഗാത്മക സാഹിത്യത്തില്‍ അല്ലാ, ഈ അച്ചന്റെ പുസ്തകത്തിലാണെന്ന് തിരിച്ചറിഞ്ഞ് അകമേ ധ്യാനിക്കൂ'