പുസ്തകം: പറക്കാൻ പിറന്നവർ നാം രചന: സി തോമസ് എബ്രഹാം പ്രസാധനം: റിപ്പ്‌ലെസ് പേജ്: 80, വില: 60
റിച്ചാർഡ് ബാഗിന്റെ പ്രശസ്തമായ ജോനാഥാൻ ലിവിങ്സ്റ്റൺ സീഗൾ എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ള റ്റി സി ഐ വർക്ക് ബുക്ക് ആണ് ഈ പുസ്തകം. നോവലിസ്റ്റ് എനിക്ക് നേരിട്ട് പരിചയം ഉള്ള വ്യക്തി ആയത് കൊണ്ട് അദ്ദേഹത്തെ വായനക്കാർക്ക് പരിചയപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നു.
സി തോമസ് എബ്രഹാം, ബെർലിൻ കേന്ദ്രികരിച്ചു പ്രവർത്തികുന്ന തീം സെന്ററെഡ് ഇന്റെറാക്ഷൻ ഇന്റർനാഷണൽ (TCI) ഇന്ത്യയിലെ ആദ്യത്തെ ഗ്രാഡ്യുവേറ്റ് ഫിസിലിറ്റേറ്റർ, കഴിഞ്ഞ 20 വർഷങ്ങളിൽ ത്രിദിന - പഞ്ചദിന TCI വർക്ക് ഷോപ്പുകൾ ഇന്ത്യയിലും ഇന്ത്യക്ക് വെളിയിലുമായി 7 രാജ്യങ്ങളിൽ ആയി നയിച്ചു. വ്യക്തി വികസനം സാമൂഹ്യ വികസനം എന്നീ മേഖലയിൽ വളർത്തുന്ന മനഃശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള 14 പുസ്തകങ്ങൾ ഇംഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധീകരിച്ചു. 1984 മുതൽ 2007 വരെ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി നാഷണൽ സർവീസ് സ്കീം, ലൈഫ് ലോങ്ങ് ലേണിങ് എന്നീ വകുപ്പുകളുടെ തലവനായിരുന്നു. കോട്ടയം സാക്ഷരത യജ്ഞ (1989)ത്തിന്റെ ആശയ രൂപീകരണത്തിനും നടത്തിപ്പിനും നേതൃത്വം കൊടുത്തു.
നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പുസ്തകമാണിത്. ഈ പുസ്തകം വായിച്ചു കഴിയുമ്പോൾ ജീവിതത്തോടുള്ള സമീപനത്തിൽ ക്രിയാത്മകമായ മാറ്റം അനുഭവപ്പെടും.
കടലും കടപ്പുറവും പൊടിമീനുമെല്ലാ ജീവിതം എന്ന് തിരിച്ചറിയുന്ന ജോനാഥൻ എന്ന കടൽകാക്ക ആണ് നിങ്ങൾ ഈ പുസ്തകത്തിൽ കാണാൻ പോകുന്നത്.സ്വർഗത്തോളം പറന്ന് ഉയരണം എന്നാണ് അവന്റ ആഗ്രഹം. കടപ്പുറത്തു എത്തുന്ന സഹകാക്കകളെ കൂടി അവൻ അവന്റ ഉയർന്ന ചിന്തയുടെ തലത്തിലേക്ക് കൊണ്ടുവരുന്നു. തന്റെ ലക്ഷ്യത്തിലെത്താനുള്ള ശ്രമത്തിനിടയിൽ അവൻ പല പ്രാവശ്യം പരാജയത്തിൽ വീണിട്ടുണ്ട്. ജോനാഥൻ എന്നാലും തന്റെ ശ്രമം തുടർന്നുകൊണ്ടേയിരുന്നു. അവന്റെ സഹകാക്കൾ അവന്റെ മണ്ടത്തരം കണ്ടു തങ്ങളുടെ സംഘത്തിൽനിന്ന് അവനെ അകറ്റി കളയുന്നു. ജോനാഥന് ഒറ്റപ്പെട്ട ജീവിതം നയിക്കേണ്ടി വരുന്നു. എന്നാലും തന്റെ ലക്ഷ്യത്തിലെത്താനുള്ള വാശി അവനെ തളർത്തുന്നില്ല. കഠിനമായ പരിശ്രമത്തിലൂടെ അവൻ തന്റെ ലക്ഷ്യത്തിൽ എത്തിച്ചേരുകയും ചെയ്യുന്നു.
സ്വർഗ്ഗത്തിൽ എത്തിയപ്പോൾ അവിടുത്തെ അവനെ പരിശീലനത്തിനും സുഹൃത്തുമായ സള്ളിവൻ അവനോട് പറയുന്നു "നമുക്ക് ഇവിടെ കൂടാം നീ ഭൂമിയിലേക്കു മടങ്ങി പോകേണ്ട." ജോനാഥന് പക്ഷേ അത് സ്വീകാര്യമായില്ല. അവനെ സംബന്ധിച്ചിടത്തോളം സ്നേഹത്തിന്റെ പ്രകടനം എന്നത് തനിക്ക് കിട്ടിയ സത്യദർശനം സത്യാന്വേഷിയായ മറ്റൊരു കാക്കയ്ക്ക് കാട്ടി കൊടുക്കലാണ്. അവൻ വീണ്ടും ഭൂമിയിൽ അവനെ ഏറെ ഇഷ്ടപ്പെട്ട കടപ്പുറത്ത് അവതരിക്കുന്നു. പറക്കാൻ അറിയാത്ത കടല്കാക്കകളെ ജീവിതാന്ത്യം വരെ അവൻ പറക്കാൻ പഠിപ്പിച്ചു ഒടുവിൽ ഫ്ളച്ചറെ സാരഥ്യം ഏൽപ്പിച്ച് സ്വർഗ്ഗത്തിലേക്ക് എന്നന്നേക്കുമായി മടങ്ങുന്നു.
ഈ പുസ്തകം ഒരുപാട് കാര്യങ്ങൾ നമുക്ക് പറഞ്ഞുതരുന്നുണ്ട്. എനിക്ക് മാത്രമേ എന്നെ മാറ്റാനാവു. എന്റെ അച്ഛനമ്മമാർക്കും അധ്യാപകർക്കും ബന്ധുക്കൾക്കും ഒക്കെ എന്റെ മാറ്റത്തിന് വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യങ്ങൾ സൃഷ്ടിക്കാനാവും. അവരെക്കൊണ്ട് സാധിക്കുന്ന രീതിയിൽ അവരത് ചെയ്യുന്നുമുണ്ട്. എന്നാൽ വളരണമോ അതോ മരിക്കണോ പറക്കണമോ അതോ ഇഴയണമോ - ഇതെന്റെ തീരുമാനമാണ്. എന്റെ മാത്രം തീരുമാനമാണ്. ഞാനാകുന്ന കപ്പലിന് കപ്പിത്താനും ഞാൻ തന്നെയാണ്. ഈ ചിന്ത മനസ്സിൽ വളർത്തിയെടുക്കാൻ ഈ പുസ്തകം സഹായിക്കും.
"ഒരു കാര്യം തീവ്രമായി ആഗ്രഹിച്ചാൽ അതിനെ സഫലീകരണത്തിന് വേണ്ടി ഈ പ്രപഞ്ചം മുഴുവൻ നിങ്ങളോടൊപ്പം ഒരു ഗൂഢാലോചനയിൽ ഏർപ്പെടും " പൗലോ കൊയ്‌ലോ