This is one of the toughest books I have read about domestic abuse. The amount of trauma the author, Echmukkutty, had to go through is unthinkable. The way she had to fight for her daughter to save her from her abusive father makes us think about our judiciary's loopholes. It is extremely dispiriting to read about the amount of mental trauma she had to suffer from famous poets like Ayyappa Paniker, D. Vinayachandran, and Balachandran Chullikkad.
No one could judge someone else’s life unless it happens to us. I feel her pain as a woman, as a mother still I would like to hear the story from the other perspective.
എച്മുക്കുട്ടിയുടെ ജീവിതം ഹൃദയം തൊട്ടു. വായിച്ച് തുടങ്ങിയപ്പോൾ ഇനിയിത് വായിച്ച് തീര്‍ക്കാതെ ജലപാനം പോലുമില്ലെന്ന തീരുമാനത്തില്‍ വായിച്ച് തീര്‍ത്ത പുസ്തകം. ഇങ്ങനെയൊക്കെ നടക്കുമോ എന്നുള്ള അതിശയോക്തി തെല്ലും തോന്നിയില്ല. ഇങ്ങനെയൊക്കെ നടക്കുമെന്നതിന് തെളിവെന്നോണം ഈ പുസ്തകം നിലനില്‍ക്കുമല്ലോ എന്നതിൽ ആഹ്ലാദം തോന്നി.
'ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക' വായിച്ചവസാനിപ്പിച്ച ശേഷം ഉടഞ്ഞ വിഗ്രഹങ്ങളുടെയും വലിച്ച് കീറപ്പെട്ട മുഖംമൂടികളുടെയും കണക്കെടുപ്പ് കൂടി കഴിഞ്ഞാണ് ഉറങ്ങാന്‍ കിടന്നത്. കാർക്കിച്ച് തുപ്പാന്‍ തോന്നിയ പ്രമുഖരില്‍ മഹാകവിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന അയ്യപ്പൻ എന്ന ആഭാസന് തന്നെയാണ് ഒന്നാം സ്ഥാനം. ഒരു ക്ലാസ്സില്‍ ചെന്ന് കയറി അമ്മ കൂടിയായ ഒരു പെണ്ണിന്റെ മുലപ്പാല്‍ കുടിക്കണമെന്ന് പറഞ്ഞ് സഹപാഠികള്‍ക്ക് മുന്നില്‍ അവളെ അപമാനിച്ച, സ്വന്തം വീട്ടില്‍ വെച്ച് അന്നം കൊടുത്തവളെ കയറി പിടിച്ച, മാനഭംഗശ്രമത്തിന് ശിക്ഷിക്കപ്പെടേണ്ടിയിരുന്ന ഒരുവന്റെ ഓര്‍മ്മ ദിവസം കുറച്ച് നാള്‍ മുന്നേ കേമമായി സ്റ്റാറ്റസും പോസ്റ്റുമൊക്കെയിട്ട് പൊലിപ്പിച്ച് ആഘോഷിക്കുന്നത് കണ്ടപ്പോഴും അയ്യപ്പന്റെ തനിരൂപം ഇത്രക്ക് മ്ലേച്ഛമാണെന്ന തിരിച്ചറിവ് എനിക്കില്ലായിരുന്നു. വിശാലമായ എഴുത്തുകൾക്കപ്പുറം കവികളും കഥാകൃത്തുക്കളും മജ്ജയും മാംസവുമുള്ള സാധാരണ മനുഷ്യന്മാരാണെന്നും എഴുത്തുകാരെല്ലാവരും മഹാന്മാരാവുന്നില്ലെന്നുമുള്ളതിന്റെ തിരുശേഷിപ്പായി ഈ പുസ്തകം അവശേഷിക്കുന്നു.
ഫെമിനിസ്റ്റ്കളും സ്ത്രീശാക്തീകരണ പ്രസ്ഥാനങ്ങളുമൊക്കെ എത്രത്തോളമാണ് പല സ്ത്രീകളുടെയും കണ്ണീര് മഴ കവിളിൽ ഉമ്മ വെച്ചതെന്ന് പറഞ്ഞ് തുടച്ച് നീക്കാൻ കല്പിക്കുന്നതെന്ന് എച്മുക്കുട്ടി നിസ്സാരമായി പറഞ്ഞ് തരുന്നു. സൂര്യകാന്തിയോടെ സമൂഹത്തിൽ നിലനില്‍ക്കുന്ന പുരുഷനെതിരെയുള്ള സ്ത്രീയുടെ ആരോപണങ്ങൾ എത്രത്തോളം അടിച്ചമർത്തപ്പെടുന്നുവെന്നും അതവളുടെ സ്വഭാവശുദ്ധി വരെ ചോദ്യം ചെയ്യപ്പെടുന്ന ഒന്നായി വളച്ചൊടിക്കപ്പെടുന്നത് എങ്ങനെയെന്നും സാംസ്കാരിക കേരളം എഴുത്തുകാരിയെ എഴുതിത്തള്ളിയതിൽ നിന്നും ജോസഫിനെ മഹത്വീകരിക്കുകയും ജോസഫിനോട് സഹതപിക്കുകയും ചെയ്തതിൽ നിന്നും വ്യക്തമാകുന്നതാണ്.
സ്ത്രീ പഠിപ്പും വിവരവും ഉദ്യോഗവുമുള്ളവളെങ്കിലും, എത്രെയേറെ നൈപുണ്യമുള്ളവളെങ്കിലും, സ്വന്തം കാലില്‍ നിൽക്കാൻ പ്രാപ്തിയുള്ളവളെങ്കിലും സ്നേഹിച്ച് വിശ്വസിച്ച പുരുഷന്റെ അംഗീകാരവും സ്നേഹവും പിടിച്ചു പറ്റുകയെന്നത് ബാലികേറാമല തന്നെയാണെന്ന് എച്മുക്കുട്ടിയുടെയും അമ്മയുടെയും ജീവിതം തെളിയിക്കുന്നു.
സമൂഹവും കുടുംബവുമടക്കം കല്ലെറിയുന്നവരോടും അനുകമ്പ കാട്ടുവാൻ അവരെയും മനസ്സിലാക്കാൻ പപ്പൻ എന്ന കണ്ണനും കുറെയേറെ സുഹൃത്തുക്കളും ഉണ്ടാകുന്നു എന്നുള്ളത് ആശ്വാസപ്രദമാണ്.
മറ്റൊരാൾക്കും ഇങ്ങനൊരു ജീവിതം ഉണ്ടാകരുതേയെന്ന പ്രാര്‍ത്ഥനയോടെ എഴുതി അവസാനിപ്പിക്കും വിധം അത്ര മേല്‍ വേദന തിന്ന എഴുത്തുകാരിയുടെ ജീവിതം... ഒരാളുടെ വീക്ഷണകോണിൽ നിന്ന് കേള്‍ക്കുന്ന കാര്യങ്ങൾ നിലം തൊടാതെ വിശ്വസിക്കാൻ ശ്രമിക്കാറില്ലെങ്കിലും എച്മുക്കുട്ടിയെ വിശ്വസിക്കാനാണ് എനിക്കിഷ്ടം. അവളെന്നെ അമ്മയുടെ, അവളെന്നെ മകളുടെ, അവളെന്നെ ഭാര്യയുടെ, അവളെന്നെ കൂട്ടുകാരിയുടെ, അവളെന്നെ സ്ത്രീയുടെ സഹനങ്ങങ്ങൾക്കൊടുവിലെ വിജയം അത്രത്തോളമെന്നെ ആവേശപ്പെടുത്തിയെന്നതാണ് സത്യം!
എച്ച്മുക്കുട്ടി എന്ന എഴുത്തുകാരിയുടെ ആത്മകഥയാണ് ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തുകൊള്ളുക’ എന്ന പുസ്തകം. വായിച്ചുകഴിഞ്ഞപ്പോൾ ഒരുപാട് സങ്കടവും അതോടൊപ്പം തന്നെ ഒരുപാട് ബഹുമാനവും ഈ വ്യക്തിയോട് തോന്നി. അപക്വമായ ഒരു തീരുമാനത്തിന്റെ പുറത്ത് നന്നേ ചെറുപ്പത്തിൽ തന്നെ ജോസഫ് മാഷിന്റെ ജീവിതത്തിലേക്ക് കടന്നു ചെല്ലുകയും നരകതുല്യമായ ജീവിതം ജീവിക്കാൻ ഇടയായിട്ടും അതിൽനിന്ന് പുറത്തുകടക്കാൻ അവർക്കായി. അതിനായി ഒരുപാട് യാതനകളും വേദനകളും സഹിക്കേണ്ടി വന്നിരുന്നാൽ തന്നെ. സമൂഹം മാന്യർ എന്ന് മുദ്രകുത്തിയ പലരുടെയും മുഖംമൂടി വലിച്ച് മാറ്റി അവരുടെ യഥാർത്ഥ മുഖം വെളിപ്പെടുത്താൻ എച്ച്മുകുട്ടി ശ്രമിക്കുന്നുണ്ട്. അവരുടെ എല്ലാ യഥാർത്ഥ പേരുകൾ പുസ്തകത്തിൽ ഉൾപ്പെടുത്തിയ അവരുടെ തീരുമാനത്തെ ഇതോടൊപ്പം ബഹുമാനിക്കുന്നു. സ്വന്തം ജീവിതത്തെ പറ്റി ഇത്രയും തുറന്നെഴുതുക എന്ന വളരെ പ്രയാസകരമായ ഒരു കാര്യം അവർ ഏറ്റെടുത്ത് വിജയത്തിൽ എത്തിച്ചിരിക്കുന്നു. സ്വന്തം മകൾക്ക് വേണ്ടി അവർ വർഷങ്ങളോളം നടത്തിയ നിയമ പോരാട്ടങ്ങൾ മാത്രമല്ല അവർ ആഗ്രഹിച്ചതുപോലെ നല്ലൊരു മനുഷ്യജീവിയായി ആ കുട്ടിയെ വളർത്താൻ സാധിച്ചു എന്നതും എടുത്തുപറയേണ്ട വലിയ ഒരു കാര്യമാണ്. എച്ച്മുകുട്ടിയുടെ മാത്രമല്ല മറുപാതിയായ കണ്ണന്റേയും അശ്രാന്ത പരിശ്രമം ഒന്ന് കൊണ്ട് മാത്രമാണ്. ഒരുപക്ഷേ ഇത്രയൊക്കെ വേദനകൾ സഹിച്ചതിനാലാകാം കണ്ണനെ പോലെ ഒരാളെ അവർക്ക് ലഭിച്ചത്. അനുഭവങ്ങളെല്ലാം അതേ തീവ്രതയിൽ വായനക്കാരിൽ എത്തിക്കാൻ എഴുത്തുകാരിക്ക് സാധിച്ചിട്ടുണ്ട്.
സാസ്കാരിക കേരളം, തൃശ്ശൂര്‍ - ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന ജോസഫിന്റെ കൂടെയാണ് നില്‍ക്കാന്‍ താല്‍പര്യപ്പെട്ടത് എന്നത് എന്നെ ഞെട്ടിച്ചു. മനുഷ്യത്വവിരുദ്ധമായി മാത്രം പെരുമാറുന്ന ആളുകള്‍ക്ക് ഇത്ര സ്വീകാര്യതയുണ്ടാവുന്നത് സ്ത്രീവിരുദ്ധത എത്ര ഭീകരമാണ് എന്നതിന് തെളിവാണ്. സ്ത്രീകള്‍ക്കെതിരായാണ് അക്രമമെങ്കില്‍ പൊറുക്കാന്‍, അവിശ്വസിക്കാന്‍ സദാ സന്നദ്ധരായി നില്‍ക്കുന്ന ഒരു ജനത. ഭീകരമാണ് അവസ്ഥ.
അബ്യൂസിവ് ബിഹേവ്യറിന്റെ ഒരു പഠനമായും, അതിജീവനത്തിന്റെ സാക്ഷ്യമായും കാണേണ്ട വളരെ പ്രധാനപ്പെട്ട ഒരു പുസ്തകമാണിത്.
This was a difficult book to read and to assimilate. Many days after having finished the book, it continues to haunt me. The book is a devastating, provocative, disturbing and searingly honest portrayal of one woman's encounters with domestic abuse - physical, sexual, emotional, psychological and the pain, struggles and years of dogged perseverance it took to come out of it.
When she, a Hindu, chose to marry her much adored and respected teacher, writer and activist - Mr Joseph (not the real name), a christian, she had not the vaguest notion that her life was about to commence a horrific free fall. After nearly 5 years of abominable abuse and unspeakable sexual perversions resulting in severe psychological and emotional trauma, if she somehow managed to hold on to the ragged edges of her existence, it was because of the primal need to be with her daughter and the unstinted support of a handful of friends and family members and the one man who was her soul mate and her eventual life partner. It is a sad state of affairs where a wronged woman has to move heaven and earth to get even a semblance of justice, while the man (wearing many convenient masks) riding on the wave of social standing, family respectability, by the mere reason of being a man and armed with the age old strategy of dragging a woman's character through mud and accusations of illegitimate liaisons, almost manages to pull it off. That he does not, comes as a huge relief and as a re-assertion of one's faith in natural justice.
While listening to her tale, you will encounter the scattered remains of some prominent idols of Malayalam literature, who must have been repeatedly flung down from their high pedestals by every reader. Though the author does not disclose the name of her abusive partner, a patient search on the internet will give ample indicators as to the culprit - a much decorated and respected writer of Malayalam literature.
Echmukkutty's tale is a representative of the very invisible thread of domestic abuse - in one form or the other - that runs through a depressingly high number of households. Driven by fears of insecurity, social stigma, children's future or even on account of some twisted notion of love and amply encouraged by the sermons of patience and family responsibility preached by organised religion and family, a good majority of women (including highly educated and economically empowered ones) chose to suffer in silence and to play a happy fiddle to "blessed matrimony". The few, who against much odds, manage to break the illusion of a "happily ever after"are a much courageous and gritty lot. It would have been much easy to get used to the abuse and to let one's spirit die away in the four walls of married life. After all, one can, given a bit of time, get used to anything. That Echmukutty chose to take the lonely, uphill and the less beaten path to fight for the dignity of being a human being is the crux of this saddening, yet heartwarming and uplifting tale.
എച്ച്മുകുട്ടി - കേട്ടുകേൾവി പോലുമില്ലാത്ത ഒരാളുടെ ആത്മകഥ വായിക്കാൻ തിരഞ്ഞെടുത്തതിൻ്റെ കാരണം എനിക്കിപ്പോഴും അറിയില്ല. എച്ച്മുക്കുട്ടി എന്ന എഴുത്തുകാരിയുടെ ജീവിതമാണ് ഈ പുസ്തകം. വിവാഹത്തിന് മുമ്പ് സ്വന്തം അച്ചനിൽ നിന്നും വിവാഹത്തിന് ശേഷം തൻ്റെ ഭർത്താവിൽ നിന്ന് ഏൽക്കേണ്ടി വന്ന ശാരീരികവും മാനസികവും ആയ പീഡനങ്ങൾ.. സമൂഹത്തിൽ നിന്നുള്ള അവഗണന.. ഭർത്താവിന്റെ സുഹൃത്തുക്കളായി വീട്ടിലെത്തുന്നവർ കാണിക്കുന്ന വൃത്തികേടുകൾ.. അവസാനം സ്വന്തം മകൾക്ക് നേരെ ഉണ്ടായ അതിക്രമങ്ങൾ... എല്ലാം തുറന്നെഴുതാൻ ധൈര്യം കാണിച്ചവളാണ് എച്ച്മുകുട്ടി. പ്രശസ്തരായ പലരുടെയും പേരെടുത്ത് പറഞ്ഞ് അവർ ചെയ്ത നീചമായ പ്രവർത്തികളും ഇതിൽ മറയില്ലാതെ പറയുന്നുണ്ട്. വായിക്കുന്തോറും വല്ലാത്തൊരു മാനസികാവസ്ഥയിലേക്ക് ഈ പുസ്തകം നമ്മളെ കൊണ്ടുപോകും. മനസ് അൽപം ബലപ്പെടുത്തി മാത്രം ഇത് വായിക്കുക. കാരണം ഒരു മനുഷ്യനോട് ചെയ്യാവുന്ന ക്രൂരതകൾ മുഴുവനും സഹിച്ചവളാണ് എഴുത്തുകാരി. ഒരുപാട് ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നെങ്കിലും അവസാനം കുറച്ചു സുമനസ്സുകളുടെ സഹായോത്തോടെ സ്വന്തം മകളെയും സംരക്ഷിച്ചു ജീവിതത്തിൽ തോൽക്കാതെ....എച്ച്മുകുട്ടി.
ശ്വാസമടക്കി പിടിച്ചു വായിച്ചു തീർത്ത ഒരു പുസ്തകം... ആർക്കും ഒരിക്കലും സംഭവിക്കരുതേ എന്ന് ഓരോ നിമിഷവും പ്രാർത്ഥിക്കുന്ന പൊള്ളിക്കുന്ന എഴുത്ത്...മനസിലെ പല മഹാന്മാരുടെയും വിഗ്രഹങ്ങൾ ഉടച്ച എച്മുക്കുട്ടിയുടെ ജീവിതം...
ഒരു പുതിയ പുസ്തകം കാണുമ്പോൾ അത് വാങ്ങി വായിക്കുവാൻ നമ്മളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്..?
വർണ്ണപ്പകിട്ട് നിറഞ്ഞ പുറംചട്ട, ആകർഷണീയമായ ഡിസൈനുകൾ, അങ്ങനെ പലർക്കും പല അഭിപ്രായങ്ങൾ ആയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ഇതുവരെ കേട്ടിട്ട് കൂടി ഇല്ലാത്ത ഒരു പുസ്തകം വാങ്ങാൻ എന്നെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം അതിന്റെ തലക്കെട്ടാണ്. ഉള്ളിൽ ഒളിപ്പിച്ചുവെച്ചതിനെ ഒക്കെയും ഒരു വാക്കിലേക്ക് അല്ലെങ്കിൽ ഒരു വാക്യത്തിലേക്ക് സംഗ്രഹിക്കുക എന്ന വലിയൊരു പരിശ്രമത്തിന്റെ ഫലമാണ് ഓരോ തലക്കെട്ടുകളും. തന്റെ ഭാവനകൾക്കും, കേട്ട കഥകൾക്കും, അനുഭവിച്ചറിഞ്ഞ ജീവിതങ്ങൾക്കും ഒക്കെ അതിന്റെ അർത്ഥങ്ങളെ മുഴുവനായും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു പേരുനൽകുക എന്നത് ഓരോ എഴുത്തുകാരെയും സംബന്ധിച്ച് ഏറ്റവും ശ്രമകരമായ ദൗത്യങ്ങളിൽ ഒന്നാണ്. ഒരുപക്ഷെ അകത്തുള്ള കണ്ടന്റ് എഴുത്തിനേക്കാളും, സമയവും ചിന്തയും എടുക്കുന്നതും തലകെട്ടിലേക്ക് എത്തുമ്പോഴായിരിക്കും. അതുകൊണ്ടുതന്നെ പേരുകൾ നോക്കി പുസ്തകം തിരഞ്ഞെടുക്കാൻ ഒരു പ്രത്യേക താല്പര്യമുണ്ടെനിക്ക്.
അങ്ങനെ വളരെയധികം വർഷങ്ങൾക്ക് ശേഷം മഞ്ഞവെയിൽ മരണങ്ങൾ എന്ന നോവലിലൂടെ വായനയുടെ ലോകത്തിലേക്ക് പ്രവേശിച്ച്, അതിനുശേഷം ഇനിയെന്ത് എന്ന ചോദ്യം മനസ്സിൽ ഇട്ടുകൊണ്ട് തിരുവല്ല ഡിസി ബുക്ക്സ് സ്റ്റോറിനുള്ളിലൂടെ തേരാ പാരാ പരതിനടന്ന എന്റെ കണ്ണുകളിൽ പെട്ടെന്ന് ഉടക്കിയ ഒന്നാണ് എച്ച്മുക്കുട്ടി ‘ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊൾക’ എന്ന പേര്. സ്വന്തം ജീവിതത്തെ പറ്റി എഴുതുമ്പോൾ, അതിലുണ്ടായ സത്യസന്ധമായ അനുഭവങ്ങളെ പറ്റി എഴുതുമ്പോൾ, ഇതിലും മികച്ച ഒരു പേര് ഒരു ബുക്കിനും നൽകുവാൻ കഴിയുമോ എന്നത് സംശയമാണ്.
അങ്ങനെ എഴുത്തുകാരിയെ പറ്റിയോ, മുൻപെഴുതിയ കൃതികളെ പറ്റിയോ ഒന്നും യാതൊരു അറിവുമില്ലാതെ പേരിന്റെ ഒറ്റ ബലത്തിൽ, ആ പുസ്തകവും വാങ്ങി വേഗത്തിൽ തന്നെ വായനയും തുടങ്ങി. എച്ചുമുക്കുട്ടി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഴുത്തുകാരി സ്വയം അനുഭവിച്ചറിഞ്ഞ ജീവിതത്തിന്റെ കയ്പ്പുള്ള രസങ്ങളെപ്പറ്റിയാരുന്നു പുസ്തകം പ്രതിപാദിക്കുന്നത്.
വായന മുൻപിലേക്ക് പോകുന്നതനുസരിച്ച് വല്ലാത്തൊരു മാനസിക അവസ്ഥയിലേക്കായിരുന്നു ആ പുസ്തകത്തിന്റെ ഓരോ താളുകളും എന്നേ കൊണ്ടെത്തിച്ചത്. ഒരു പെണ്ണായതുകൊണ്ട് മാത്രം അച്ഛനിൽ നിന്നും, ഭർത്താവിൽ നിന്നും, ഭർതൃഗ്രഹത്തിൽ നിന്നും, സമൂഹത്തിൽ നിന്നും എഴുത്തുകാരിക്ക് നേരിടേണ്ടി വന്ന അവഗണനകളെപ്പറ്റിയും, അബ്യുസുകളെപ്പറ്റിയും, രതി വൈകൃതങ്ങളെപ്പറ്റിയും, ആക്രമണങ്ങളെ പറ്റിയുമൊക്കെയുള്ള വ്യക്തമായ തുറന്നെഴുതുകളായിരുന്നു അതിലെ ഓരോ വരികളും. തന്റെ ഭാവനയിൽ ഉരുത്തിരിഞ്ഞ ആശയങ്ങളോ, കൃത്രിമമായി ഉണ്ടാക്കിയെടുത്ത കഥാസന്ദര്ഭങ്ങളോ പുസ്തകത്തിലെവിടെയും 1% പോലും ഉപയോഗിച്ചിട്ടില്ല എന്ന എഴുത്തുകാരിയുടെ ഉറപ്പ് നെഞ്ചിലുള്ള ഭാരത്തെ ഇരട്ടിയാക്കുകയാരുന്നു.
വായന മുന്നോട്ട് നീങ്ങും തോറും ആ ഭാരം കൂടി കൂടി വന്നു. തൊണ്ണൂറ്റിയഞ്ചും, തൊണ്ണൂറ്റിയാറും അദ്ധ്യായങ്ങൾ വായിച്ചതിനുശേഷം കുറച്ചുനേരത്തേക്ക് തലയിൽ മുഴുവൻ ഇരുട്ടുകേറി നിറയുകയായിരുന്നു. ജീവിതം ഒരാളോട് ഇത്രയൊക്കെ ക്രൂരത കാണിക്കുമോ എന്ന ചിന്ത മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. മുന്നോട്ടുള്ള ദിവസങ്ങളെ ഒക്കെ വേട്ടയാടുവാൻ തക്ക ശക്തിയുള്ള വരികളായിരുന്നു പുസ്തകത്തിൽ നിറയെ. മാന്യതയുടെ പുറംചട്ട അണിഞ്ഞു ഉള്ളിൽ വിഷയവുമായി ജീവിക്കുന്ന, സമൂഹത്തിൽ വളരെ അധികം വിലയുള്ള പല ആളുകളുകളെയും, അവരുടെ വികൃതമായ സ്വഭാവങ്ങളെയും ധൈര്യത്തോടെ തുറന്നു കാണിക്കാൻ ശ്രമിച്ച എഴുത്തുകാരി കയ്യടികൾ അർഹിക്കുന്നുണ്ട്.
സ്വന്തം ജീവിതം നിറങ്ങളാൽ സമ്പന്നമാകണം എന്നാഗ്രഹിച്ച ഒരു പതിനെട്ടുകാരിയിൽ നിന്നും ഏതാനും വർഷങ്ങൾ കൊണ്ട് ഒരു മനുഷ്യായുസ്സിന് സഹിക്കുവാൻ കഴിയുന്നതിലുമെത്രയോ ഇരട്ടി അപമാനങ്ങളും, വേദനകളും സഹിച്ച ആ വ്യക്തിയോട് എനിക്ക് ഇപ്പോൾ തോന്നുന്ന വികാരത്തെ എന്തുപേരിട്ട് വിളിക്കണമെന്നെനിക്കറിയില്ല. ആണെന്നത് അധികാരം എന്ന വാക്കിന്റെ പര്യായം ആണെന്ന് വിശ്വസിക്കുന്ന, ഭാര്യ തന്റെ കാൽകീഴിൽ ജീവിതം തീർക്കേണ്ടവളാണെന്ന് കരുതുന്ന, കല്യാണമെന്ന കച്ചവടം ഉറപ്പിച്ചു വാങ്ങിക്കൊണ്ടു വന്നാൽ തന്റെ സ്വഭാവ-രതി വൈകൃതങ്ങൾ എല്ലാം തീർക്കാനുള്ളതാണ് അവളുടെ ശരീരമെന്നുള്ള അഹങ്കാരം മനസ്സിൽ പേറി നടക്കുന്ന ആണുടലുകൾ നിറഞ്ഞ ഈ ലോകത്തിൽ ഒരു ആണായി, അതിലുപരി ഒരു മനുഷ്യനായി ജനിച്ചുപോയതിൽ ലജ്ജ തോന്നുന്നു എന്നല്ലാതെ മറ്റൊന്നും പറയാനും അറിയില്ല.
പണ്ടാരോ പറഞ്ഞതുപോലെ നമ്മൾ അനുഭവിക്കാത്ത ജീവിതങ്ങൾ ഒക്കെ നമ്മുക്ക് വെറും കെട്ടുകഥകളാണ്. അതുകൊണ്ട് തന്നെ പലരുടെയും ജീവിതങ്ങൾ പുറത്തു നിൽക്കുന്നവർക്ക് വളരെ സാധാരണമായി അനുഭവപ്പെടാം. ഒരിക്കലെങ്കിലും അവരുടെ ചെരിപ്പുനുള്ളിലേക്ക് കയറി നടക്കാൻ സാധിച്ചാലെ ആ അനുഭവങ്ങളുടെ ആഴവും പരപ്പും മറ്റൊരാൾക്ക് മനസിലാക്കാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള സങ്കീർണമായ ഒരു ജീവിതത്തെ കേവലം അക്ഷരങ്ങൾ കൊണ്ട് അതിന്റെ പൂർണതയിൽ വായിക്കുനവനിലേക്ക് എത്തിക്കാൻ സാധിച്ചതാണ് ഈ പുസ്തകത്തിന്റെ, എഴുത്തുകാരിയുടെ ഏറ്റവും വലിയ വിജയമെന്ന് ഞാൻ വിശ്വസിക്കുന്നു.
വായിച്ചുതീർത്ത പുസ്തകങ്ങളിൽ ഏറ്റവും മികച്ച ഒന്നിനെ എനിക്ക് സമ്മാനിച്ച എചുമക്കുട്ടിക്കും,
അവരുടെ സാഹചര്യം മുതലെടുക്കാൻ ഒരുപാട് അവസരങ്ങൾ ഉണ്ടായിട്ടും, യാതൊന്നിനും മുതിരാതെ പാറപോലെ ഉറച്ച മനസ്സുമായി എല്ലാത്തിനും അവരുടെ കൂടെ നിന്ന്, ആണെന്ന വാക്കിന് അവർ ഇത്രനാളും കണ്ടനുഭവിച്ച നിർവചനം അല്ലാതെ സ്നേഹത്തിന്റെ, സംരക്ഷണതയുടെ ഒരു അർത്ഥതലം കൂടെയുണ്ട് എന്ന് മനസിലാക്കാൻ സഹായിച്ച റിയൽ ലൈഫ് ഹീറോകൾക്കും,
📖- ഇതെന്റെ രക്തമാണിതെന്റെ മാംസമാണെടുത്തു കൊളളുക ✒️- എച്ചുമുക്കുട്ടി 📃-270 💷-290 Genre- അനുഭവം / ആത്മകഥ Publisher- ഡി സി ബുക്ക്സ്
"നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകൾ മാത്രമാണ് " ബെന്യാമിന്റെ ആടുജീവിതത്തിലെ ഈ വരികൾ കടം കൊണ്ടു തന്നെ ഈ പുസ്തകത്തിന്റെ വായനാനുഭവം പങ്കുവെക്കണം എന്ന് തോന്നി.മറ്റൊരാളുടെ ഉള്ളു പൊള്ളുന്ന ജീവിതാനുഭവങ്ങളെക്കുറിച്ച് അഭിപ്രായം പറയുവാനോ വിമർശിക്കുവാനോ വിധിക്കുവാനോ ആർക്കും അർഹതയില്ല എന്നറിയാം.എഴുത്തുകാരി തന്റെ ജീവിതത്തിൽ ഏറ്റു വാങ്ങിയ വേദനയുടെയും,പീഡനങ്ങളുടെയും അപമാനത്തിന്റെയും അധിക്ഷേപങ്ങളുടെയും മുൾക്കിരീടത്തിൽ നിന്നും കൊഴിഞ്ഞു വീണ അദൃശ്യമുള്ളുകൾക്കു പോലും വായനക്കാരുടെ ഹൃദയത്തിൽ നോവ് പടർത്താൻ കഴിഞ്ഞെങ്കിൽ അവരുടെ അനുഭവങ്ങളോട് അനുതാപം പ്രകടിപ്പിക്കുവാനല്ലാതെ മറ്റൊന്നും നമുക്ക് ചെയ്യാൻ ഇല്ല.
പുരുഷ നിർമ്മിതവും ആണധികാര കേന്ദ്രീകൃതവുമായ ഒരു സമൂഹത്തിൽ സ്ത്രീകൾ തുല്യതക്കു വേണ്ടി ശബ്ദമുയർത്തുമ്പോൾ അവരെ അഭിനവ ഫെമിനിസ്റ്റ്, പുരുഷവിരോധി എന്നൊക്കെ മുദ്രകുത്തി ആക്ഷേപിക്കുന്ന പുരുഷകേസരികൾ ആണ് നിങ്ങൾ എങ്കിൽ ഉറപ്പായും ഈ കൃതി നിങ്ങളുടെ ചിന്തകളിൽ പരിവർത്തനം സൃഷ്ടിക്കും. ആണഹന്തയുടെയും അധികാരത്തിന്റെയും തീചൂടിൽ വർണ്ണചിറകുകൾ പാതി കരിഞ്ഞു പറക്കാനാകാത്ത വിധം നിലം പതിച്ച ഒരു സാധു സ്ത്രീയുടെ ഉയർത്തെഴുന്നേൽപ്പിനു വേണ്ടി ആത്മ വിശ്വാസത്തിന്റെ അമൃതം പകർന്നതും സൗഹൃദത്തിന്റെ സ്വാന്തന ചിറകുകളേകി ചേർത്തു നിർത്തിയതും ഒരു കൂട്ടം പുരുഷന്മാർ തന്നെയായതു വിധിയുടെ വിരോധാഭാസമായി തോന്നിയേക്കാം. സമൂഹമെന്ന വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ മറ്റൊരാളുടെ ഇഷ്ടത്തിനും താല്പര്യത്തിനുമനുസരിച്ച് ജീവിക്കേണ്ടി വരുന്ന മനുഷ്യരുടെ അവസ്ഥ ആത്മഹത്യക്കു തുല്യമാണ്. എന്നാൽ സ്ത്രീകൾ അത്തരം ആത്മഹത്യകൾക്കു തയ്യാറാവാത്തപ്പോഴാണ് അവരെ കപട സദാചാരവാദികൾ അടക്കി വാഴുന്ന സമൂഹം കൂലംകുത്തിയായി മുദ്ര കുത്തുന്നത്.അത്തരത്തിൽ ഭ്രഷ്ഠ് കല്പിക്കപ്പെട്ട എഴുത്തുകാരി സമൂഹത്തിന്റെ കൊള്ളരുതായ്മകളെയും തനിക്ക് നേരിട്ട അനീതികളെയും വായനക്കാർക്ക് മുന്നിൽ അനാവൃതമാക്കുകയാണ് ഈ കൃതിയിലൂടെ.
സമൂഹത്തിൽ പെട്ടെന്നു പ്രശസ്തരാവാൻ സമൂഹ മാധ്യമങ്ങളിലൂടെ മറ്റുള്ളവർക്കെതിരെ കപട തുറന്നു പറച്ചിലുകൾ നടത്തുന്ന സ്ത്രീ-പുരുഷന്മാരിൽ നിന്നും വ്യത്യസ്തയായി തന്നെ ദ്രോഹിച്ചവരുടെ സമൂഹത്തിലെ നിലയോ വിലയോ പണമോ പദവിയോ ഭയക്കാതെ അടിച്ചമർത്തപ്പെടുമെന്നു പേടിക്കാതെ തുറന്നെഴുത്തു നടത്തിയ എഴുത്തുകാരിയുടെ ധീരതയും മനോധൈര്യവും പ്രശംസിക്കാതിരിക്കാൻ കഴിയില്ല. ഒരു പതിനെട്ടു വയസ്സുകാരിയായ വിദ്യാർത്ഥിനിയുടെ പ്രായത്തിന്റെ ചാപല്യം മുതലെടുത്ത അദ്ധ്യാപകനും പിന്നീട് ഭർത്താവുമായി തീർന്ന വ്യക്തി ഗാർഹിക പീഠനം മുതൽ രതിവൈകൃതങ്ങൾക്കിരയാക്കിയപ്പോൾ സംരക്ഷിച്ചു ചേർത്തു നിർത്തേണ്ട ജന്മം നല്കിയ അച്ഛൻ അധിക്ഷേപം ചൊരിഞ്ഞും വേശ്യാ പട്ടം ചാർത്തിക്കൊടുത്തും മനോരോഗിയാക്കുവാൻ ശ്രമിച്ചു ശത്രു പക്ഷത്ത് നിലയുറപ്പിച്ചു.
സമൂഹത്തിൽ ബഹുമാന്യരായ പകൽ മാന്യന്മാരായ സാഹിത്യകാരന്മാർ പലരും അവസരങ്ങൾ അനുകൂലമായപ്പോഴൊക്കെ ലൈംഗികപരമായി ഉപദ്രവിക്കാൻ ശ്രമിക്കുകയോ അപമാനിക്കുകയോ ചെയ്തു.സ്ത്രീകളുടെ അവകാശത്തിനും തുല്യതക്കും വേണ്ടി പോരാടുന്നു എന്നു തെറ്റിദ്ധരിപ്പിക്കുന്ന സാഹിത്യകാരികൂടിയായ ഫെമിനിസ്‌റ്റ്, എഴുത്തുകാരിയുടെ ദുരിതങ്ങൾക്കു നേരെ കണ്ണടച്ചു പുരോഗമന വാദിയുടെ മുഖം മൂടി മാറ്റി ആണധികാരത്തിനു വേണ്ടി യുദ്ധം ചെയ്തു.ശത്രു പക്ഷത്ത് അനീതിക്ക് വേണ്ടി നിലകൊണ്ട കവിയും എഴുത്തുകാരനുമായ വ്യക്തി പിന്നീട് നീതിയുടെ ഭാഗത്ത് വന്നെത്തിയെങ്കിലും അവർ ഏറ്റുവാങ്ങിയ ദ്രോഹത്തിന്റെ തീവ്രത അധികരിക്കുന്നതിൽ അദ്ദേഹത്തിന്റെ പങ്കും വളരെ വലുതായിരുന്നു.സ്ത്രീകൾക്കു വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ സ്ത്രീ വിരുദ്ധ നിലപാടുകളും/ നിയമങ്ങളും കാര്യക്ഷമതയില്ലായ്മയും തുറന്നു കാട്ടുന്നുണ്ട് എഴുത്തുകാരി ഈ കൃതിയിലൂടെ.
എങ്കിൽ പോലും ആശകളറ്റ് നിലയില്ലാ കയത്തിലേക്ക് ആണ്ടു പോയപ്പോഴും പ്രതീക്ഷയുടെ കയർ കയത്തിലെറിഞ്ഞു കൊടുത്ത ചിലരുണ്ട്. അവഗണനയുടെ മരുഭൂവിൽ സ്നേഹത്തിന്റെ മരുപ്പച്ചയുമായി കാത്തിരുന്ന ചിലർ. സങ്കടത്തീയിൽ വെന്തുരുകുമ്പോൾ പ്രത്യാശയുടെ മഴയായ് പെയ്ത ചിലർ. ഏകാന്തതതയുടെ അതിശൈത്യത്തിൽ തണുത്തു വിറച്ചപ്പോൾ കനിവിന്റെ കമ്പിളി പുതപ്പായ ചിലർ. ഈ ചിലരാണ് നമ്മുടെയൊക്കെ അതിജീവനത്തിന്റെ ഇന്ധനം. പേരിനെ അന്വർത്ഥമാക്കുന്ന ഒരെഴുത്ത്. തന്റെ ദുരിതങ്ങളുടെ രക്തവും വേദനകളുടെ മാംസവും തന്നെയാണ് വായനക്കാർക്കായി എഴുത്തുകാരി സമ്മാനിച്ചിരിക്കുന്നത്.
"ദരിദ്രരുടെ, താഴ്ത്തപ്പെട്ട ജാതിക്കാരുടെ, ന്യൂനപക്ഷങ്ങളുടെ, കുഷ്‌ഠരോഗികളുടെ ഒക്കെ വിരൽ നീട്ടിത്തൊടാവുന്ന അകലത്തിൽ പാർക്കുമ്പോഴാണ് അവരുടെ ജീവിതം എങ്ങനെയെന്ന് നമ്മൾ ശരിക്കും അറിയുക. നിന്ദ, പീഡ, അപമാനം എന്നൊക്കെ പറഞ്ഞാൽ മനസ്സിലാകാത്തത് പലപ്പോഴും അതൊന്നും പരിചയിക്കാത്തത് കൊണ്ടും അല്ലെങ്കിൽ മറ്റുള്ളവരുടെ സങ്കടത്തെ ഒട്ടും അറിയാൻ പറ്റാത്തതുകൊണ്ടുമാണ്. ചേരിയെപ്പറ്റി സിനിമ നിർമ്മിക്കലോ കവിതയോ കഥയോ ലേഖനമോ എഴുതലോ പോലെ അല്ല, നിത്യവും ചേരിയിൽ പാർക്കുന്നത്. ദാരിദ്ര്യം, ഏതെങ്കിലും തരത്തിൽ ന്യൂനപക്ഷമാവൽ, ആട്ടിയകറ്റപ്പെടുന്ന രോഗം പിടിക്കൽ..... ഇവയൊന്നുംതന്നെ ഇവയെ പറ്റിയുള്ള കലാരൂപം നിർമിക്കുന്നത്പോലെ അല്ല." . മനുഷ്യർക്ക് ഇത്ര അധികം ക്രൂരതകാണിക്കാനും ചിന്തിക്കാനും പറ്റുമോ എന്നു തോന്നിപ്പിച്ച ഒരു പുസ്തകം. പറഞ്ഞിരിക്കുന്ന കാര്യങ്ങളത്രെയും കെട്ടിപടുത്ത ഒരു കഥയല്ല മറിച് ജീവിച്ചുതീർത്ത സന്ദർഭങ്ങൾ ആണെന്നറിഞ്ഞപ്പോ ആദ്യം ഓടിയത് ഗൂഗിൾ പ്രസ്ഥാനത്തിലേക്കാണ് എച്ച്മുക്കുട്ടി എന്ന കഥാപാത്രത്തെ നേരിൽ കാണാൻ. "ശത്രുക്കൾക്കു പോലും ഇത്തരത്തിലുള്ള അവസ്ഥ കൊടക്കരുതേ" എന്ന ചിന്തയോടുകൂടിയെ വായിച്ചു തീർക്കാൻ സാധിച്ചുള്ളൂ. പച്ചയായ കാര്യങ്ങൾ പച്ചയായി തന്നെ വെട്ടിതുറന്ന് പറഞ്ഞ് വായനക്കാരെ ഒരുതരം മ്ലാനതയിലേക്ക് നയിക്കുന്ന വായനാനുഭവം.
ഈ വായനയെക്കുറിച്ച് എങ്ങനെ പറഞ്ഞാലാണ് ശരിയാവുക എന്ന സന്ദേഹം എന്നെ കാര്യമായി അലട്ടുന്നുണ്ട്. ജീവിച്ചിരിക്കുന്ന കഥാപാത്രങ്ങളെ ജീവിതത്തേക്കാളുപരി യാഥാർഥ്യത്തോടെ ചിന്തകളേക്കാളുപരി ആകാംക്ഷയോടെ അത്ഭുതത്തോടെ ദൈന്യതയോടെ അവതരിപ്പിച്ച ഒരു ആത്മകഥ! കപടസദാചാരവാദികളുടെ മുഖംമൂടികൾക്ക് ഇത്രയും കട്ടിയുണ്ടാകുമോ എന്ന സംശയം ഇനിയും ബാക്കിയാണ്. ഇന്നും സമൂഹത്തിൽ വിലസുന്ന, മണ്മറഞ്ഞുപോയവരായ ചില ബിംബങ്ങൾ ഉടഞ്ഞ് തരിപ്പണമാകുന്ന കഥ. അതിതീവ്രം... അതിദാരുണം... അതിശോകം... അമ്പരപ്പോട് കൂടെയല്ലാതെ ഇത് വായിച്ച് തീർക്കാൻ പറ്റില്ല. reality is fictious than real !! അഞ്ചെട്ട് ദിവസങ്ങൾ കൊണ്ട് വായിച്ച് തീർക്കാം എന്ന് വിചാരിച്ച് ഇന്നലെ ഞായറാഴ്ച ഉച്ചക്ക് വായിക്കാനെടുത്തതാണ്... ഭക്ഷണങ്ങളുടെ ഇടവേളകളൊഴിച്ച് തുടർച്ചയായി വായിച്ചിരുന്നുപോയി. മുഴുവൻ വായിക്കാതെ സമാധാനത്തോടെ ഉറങ്ങാൻ പറ്റില്ലെന്ന് മനസ്സ് പറഞ്ഞത് കൊണ്ട്, ഏകദേശം രാത്രി 12:345 നാണ് വായന കഴിഞ്ഞത്... ഒരു തരാം മരവിപ്പായിരുന്നു മനസ്സ് മുഴുവൻ. ഏത് ദുർഘട സാഹചര്യത്തിലും സ്വാർത്ഥതയേതുമില്ലാതെ മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളുന്ന പപ്പനെപ്പോലെയും ജയ്‌ഗോപാലിനെപ്പോലെയുമുള്ള കഥാപാത്രങ്ങൾ ഇപ്പോഴും ഭൂമിയിലുണ്ടെന്നത് മാത്രമാണ് വായനക്ക് ശേഷമുള്ള ഒരേയൊരാശ്വാസം.... തീർച്ചയായും വായിച്ചിരിക്കേണ്ട എഴുത്ത്....
"പുറത്തിറങ്ങിയപ്പോൾ ഞാൻ ഒരു പ്രിവിലേജുമില്ലാത്ത ഒരു പെണ്ണാണെന്ന് എനിയ്ക്കു മനസ്സിലായി. ഞാൻ ഇന്ത്യയെന്ന ഈ വലിയ രാജ്യത്തിൽ ആരുമല്ല. ഒന്നുമല്ല. രാജ്യത്തിന്റെ നിയമങ്ങളിൽ ഞാൻ പെടുന്നില്ല.ദേശീയമെന്ന ലേബലിൽ വരുന്ന യാതൊന്നും അതിനുശേഷം കോൾമയിർ കൊള്ളിച്ചിട്ടില്ല. " പുരുഷനാൽ നിർമ്മിയ്ക്കപ്പെടുകയും വ്യാഖ്യാനിയ്ക്കപ്പെടുകയും കയ്യാളപ്പെടുകയും ചെയ്യുന്ന നിയമങ്ങളിലെ സ്ത്രീവിരുദ്ധതയെ തൻറെ അനുഭവങ്ങളുടെ വെളിച്ചത്തിൽ എച്ച്മുക്കുട്ടി പറഞ്ഞുവയ്ക്കുന്നുണ്ട്. ഇന്നലെയും ഇന്നും എന്നും സ്ത്രീവിരുദ്ധമായ സമൂഹത്തിൻറെ ഇടപെടലുകൾ അവരുടെ ജീവിതത്തെ എങ്ങനെയൊക്കെ ബാധിച്ചെന്ന് നമുക്ക് കാണാനാകും. അത് മാരിറ്റൽ റേപ്പിൻറെയും ഗാർഹിക പീഡനങ്ങളുടെയും മതത്തിൻറെയും സമൂഹത്തിന്റെയും രൂപത്തിൽ അവരിലേയ്‌ക്കെത്തുന്നു . ആണിൻറെതു മാത്രമായ പ്രിവിലേജുകളെ അവർ ചോദ്യം ചെയ്യുന്നു. അവനെ മാത്രം വിശ്വസിയ്ക്കുകയും കൂടെ നിൽക്കുകയും ചെയ്യുന്ന പൊതുസമൂഹത്തെയും നീതിന്യായ വ്യവസ്ഥിതിയേയും പ്രതിക്കൂട്ടിൽ നിർത്തുന്നു.
This book truly moved me to tears, and I finished it in just two days. If it hadn’t been written, we might never have known that such a remarkable life was lived among us. It’s deeply engaging, and what makes it truly exceptional is that it’s based on a real-life story.
ആത്മകഥക്ക് ഒരു വായനക്കാരൻ്റെ അഭിപ്രായ പ്രകടനത്തിൻ്റെ ആവശ്യമുണ്ടോ എന്ന് പലപപോഴും ചിന്തിച്ചിട്ടുണ്ട്. അതിനാലാണ് ഈ എഴുത്ത് റേറ്റ് ചെയ്യാൻ മുതിരാഞ്ഞത്. വളരെ അവിചാരിതമായി കൈ വന്ന ബുക്ക് goodreads ലെ reading challenge ൻ്റെ ഭാഗമായി വായിക്കാനിരുന്നതാണ്. പക്ഷേ വായിക്കുതോറും അസ്വസ്ഥത മൂലം പല തവണ അടച്ചുവക്കേണ്ടിയും വന്നു. അങ്ങനെയാണ് എഴുത്തുകാരിയെ പറ്റി ഇൻ്റർനെറ്റിൽ പരതിയത്. റിസൾട്ട് ഓടിച്ച് വായിച്ച് പോകുമ്പോഴാണ് ' ആത്മകഥ ' എന്ന വാക്കിൽ കണ്ണുടക്കിയത്. ഇന്നേ വരെ കണ്ടും കേട്ടും വായിച്ചും ഉണ്ടാക്കിയ മനുഷ്യൻ എന്ന ജീവിയെപ്പറ്റിയുള്ള കാഴ്ചപ്പാടിനെ വരെ ചോദ്യം ചെയ്യുന്ന തിക്തമായ ജീവിതാനുഭവങ്ങൾ ആണ് എഴുത്തിൽ കാണാൻ സാധിക്കുക. അതുപോലെ നന്മ നിറഞ്ഞ മറ്റനേകം പേരെയും. സമൂഹം നമുക്ക് കല്പിച്ച് തന്ന അവകാശങ്ങൾ , അത് എത്രത്തോളം പുരോഗമനം ഉണ്ടെന്ന് പറഞ്ഞാലും പൊള്ളത്തരം മാത്രമാണെന്ന് ഒന്ന് നന്നായി ഇരുന്ന് ചിന്തിച്ചാൽ അറിയാം.
തന്റെയും തന്റെ മകളുടെയും ജീവിതത്തിനും മാനത്തിനും വേണ്ടി പോരാടിയ എച്ച്മുക്കുട്ടി പല സ്ത്രീകൾക്കും ഒരു പ്രചോദനമാകട്ടെ എന്ന് പ്രത്യാശിക്കുന്നു. സ്ത്രീകളോട് സഹിക്കാതെ പൊരുതാൻ എച്ച്മുക്കുട്ടി പറയുന്നു. കപടസദാചാരവാദികളുടെ മുഖംമൂടികൾക്ക് നല്ല ബലമാണ്. അവ വലിച്ചുകീറാൻ അത്ര എളുപ്പമല്ല. അങ്ങനെ ശ്രമിക്കുന്നവർ ഏറ്റവും മോശപ്പെട്ടവർ ആയാവും എന്നും സമൂഹത്തിൽ ചിത്രീകരിക്കപ്പെടുക എന്ന് എച്ച്മുക്കുട്ടിയുടെ വാക്കുകളിലൂടെ വ്യക്തമാകുന്നു.. ഇതു മുഴുവൻ ജീവിച്ചുതീർത്ത സന്ദർഭങ്ങൾ ആണെന്ന് ഓർക്കുമ്പോൾ തോന്നുന്ന മരവിപ്പ്.. 😔 തീർച്ചയായും വായിച്ചിരിക്കേണ്ട പുസ്തകമാണ്.