പുസ്തകം: പാപക്കനവുകൾ രചന: ജോയ്സി പ്രസാധനം: ഹരിതം ബുക്സ് പേജ് :66,വില :65
ഗാന്ധിനഗർ കോളനിനിവാസികളായ പരിഷ്കാരികൾ ആയ കുടുംബങ്ങൾ, അവിടെ അവർക്ക് നാണക്കേടായി പുറമ്പോക്കിൽ താമസിക്കുന്ന രാരിച്ചൻ ഉം ഭാര്യ നന്ദിനിയും കുടുംബവും. നന്ദിനിയുടെ സൗന്ദര്യം കോളനിയിലെ പരിഷ്കാരികൾ ആയ ആണുങ്ങളുടെ ഉറക്കം കെടുത്തുന്നു. നന്ദിനിയെ പീഡിപ്പിക്കാനുള്ള ശ്രമത്തിനിടയിൽ രാരിച്ചൻ കോളനിയിലെ ശശാങ്കനെ കൊല്ലുന്നു. ആറു വർഷത്തെ തടവ് ശിക്ഷക്ക് ശേഷം തിരിച്ചുവന്ന രാരിച്ചൻ നന്ദിനിയുടെ എല്ലാ തെറ്റുകളും ക്ഷമിച്ച് പുതിയ ജീവിതം തുടങ്ങുന്നു. കോളനിവാസികൾ അതും ഒരു അഭിമാനവും അന്തസ്സും ആയി കരുതുന്നു.