പുസ്തകം: സത്യശീലന്റെ ഒരു രാത്രി രചന: ജോയ്സി പ്രസാധനം: ഹരിതം ബുക്സ് പേജ് :82,വില :75
സത്യശീലൻ തന്റെ ഒരു രാത്രിയിലെ മോഷണ ശ്രമത്തിനിടയിൽ ഒരു ഗർഭിണിയുടെ വീട്ടിൽ ചെന്ന് പെടുകയും, തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് നോവൽ. ആ രാത്രിയിൽ സത്യശീലന്റെ കീശ കാലി ആവുകയും പക്ഷേ മനസ്സ് നിറഞ്ഞു തുളുമ്പി നിൽക്കുകയും ചെയ്തു.
*മൊബൈൽ ടു മൊബൈൽ* ഒരു മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട ഭാര്യഭർത്താക്കന്മാർ ആയ ഔസേപ്പച്ചനും സീമന്ദനീയും.... അവരുടെ വേദന നിറഞ്ഞ കുടുംബ ജീവിതം പരസ്പരം പങ്കിടുന്നതാണ് കഥ.