Jump to ratings and reviews

മുള്ളരഞ്ഞാണം | Mullaranjanam

വിനോയ് തോമസിന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം മുള്ളരഞ്ഞാണത്തിന് എഴുത്തുകാരന്‍ എന്‍. ശശിധരന്‍ എഴുതിയ അവതാരികയിൽ നിന്ന്:

കഴിഞ്ഞ അഞ്ചാറു വര്‍ഷങ്ങള്‍ക്കിടയില്‍ എഴുതിത്തുടങ്ങിയ പുതുമുറക്കാരായ ഏതാനും എഴുത്തുകാരാണ്, ഇന്ന് മലയാള ചെറുകഥയുടെ ഭാവുകത്വപരമായ കുതിപ്പും ചലനാത്മകതയും നിര്‍ണ്ണയിച്ചുകൊണ്ടിരിക്കുന്നത്. ജീവിതത്തില്‍ പെട്ടെന്ന് തിരിച്ചറിയപ്പെടാതെപോകുന്ന അനുഭവങ്ങളും കണ്ടെടുക്കപ്പെടാതെപോകുന്ന ചരിത്രയാഥാര്‍ത്ഥ്യങ്ങളും എക്കാലത്തും ഫിക്ഷനിലാണ് ആദ്യം പ്രത്യക്ഷമാവുക (ഫിക്ഷന്‍ യാഥാര്‍ത്ഥ്യത്തെക്കാള്‍ യഥാതഥമാണ് എന്ന വാദം സാഹിത്യചിന്തകളില്‍ ഇന്ന് സജീവമാണ്). ഇങ്ങനെ ഒരു ജൈവപ്രകൃതിയും ഇങ്ങനെ ഒരു മനുഷ്യജീവിതവും നമുക്കുണ്ടായിരുന്നോ എന്ന് വിസ്മയിപ്പിക്കുന്ന മാന്ത്രികയാഥാര്‍ത്ഥ്യങ്ങളായിട്ടാണ് വായനക്കാര്‍ പുതിയ കഥകളെ ഉള്‍ക്കൊള്ളുന്നത്. എഴുതുന്നയാളിന്റെ വ്യക്തിപരവും സര്‍ഗ്ഗാത്മകവുമായ കര്‍ത്തൃത്വത്തെ ഉല്ലംഘിച്ച്, പ്രാദേശികവും സാമൂഹികവുമായ സ്വത്വങ്ങള്‍ കേന്ദ്രസ്ഥാനത്തു വരുമ്പോഴാണ് ഇത്തരം എഴുത്തുകള്‍ സംഭവിക്കുന്നത്. അനുഭവങ്ങള്‍ക്കും അവയുടേതായ ശരീരവും ഭാഷയും വ്യാകരണവുമുണ്ട്; സംസ്‌കൃതിയുടെ അടിവേരുകള്‍ക്കൊപ്പം അവ വീണ്ടെടുക്കുമ്പോള്‍ മാത്രമേ മനുഷ്യഭാഷയില്‍ അവയ്ക്ക് ആവിഷ്‌കാരം സാധ്യമാകൂ.

അപൂര്‍വ്വമായ ജീവിതമേഖലകളും അത്യപൂര്‍വ്വമായ ജീവിതസന്ധികളും കണ്ടെത്തുക, സമകാലജീവിതവുമായി അവയെ വൈരുദ്ധ്യാത്മകമായി ബന്ധിപ്പിക്കുക, മതം, രാഷ്ട്രീയം തുടങ്ങിയ സാമൂഹികപരികല്പനകള്‍ക്കകത്ത് വിമര്‍ശനാത്മകമായി വിന്യസിക്കുക, നാടന്‍ നര്‍മ്മത്തിന്റെയും ധ്വന്യാത്മകമായ വിരുദ്ധോക്തിയുടെയും ലാളിത്യംകൊണ്ട് കഥയുടെ പ്രഹേളികാസ്വഭാവം നിലനിര്‍ത്തുക, അങ്ങനെ ഭാഷയ്ക്കകത്ത് ഒരു മറുഭാഷയുടെ സൃഷ്ടി സാധ്യമാക്കുക… വിനോയ് തോമസിന്റെ സര്‍ഗ്ഗാത്മകതയുടെ അടരുകള്‍ ഇങ്ങനെ പലതാണ്. പ്രകൃതിയെയും അതില്‍ ഉള്‍പ്പെട്ട സചേതനവും അചേതനവുമായ സാന്നിധ്യങ്ങളെയും അവയുടെ അസംസ്‌കൃതപ്രഭാവത്തില്‍ അവതരിപ്പിക്കാനാണ് മിക്കപ്പോഴും ഈ എഴുത്തുകാരന്‍ ശ്രമിച്ചു കാണുന്നത്. ആദ്യസമാഹാരമായ ‘രാമച്ചി’യില്‍നിന്നും ‘മുള്ളരഞ്ഞാണ’ത്തിലെത്തുമ്പോള്‍ ഈ പരിചരണരീതി കുറെക്കൂടി ബലിഷ്ഠവും ധ്വന്യാത്മകവുമായിത്തീരുന്നു. ചെറിയ അനുഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന വലിയ ലോകങ്ങള്‍ അവയുടെ മുള്‍മുനകളുമായി വായനക്കാരെ യുദ്ധോദ്യുക്തരായി അഭിമുഖീകരിക്കുന്ന അനുഭവമാണിത്.

120 pages, Paperback

Published August 1, 2019

Loading...
Loading...

About the author

Vinoy Thomas

32 books46 followers

Ratings & Reviews

What do you think?

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
21 (22%)
4 stars
38 (40%)
3 stars
30 (31%)
2 stars
2 (2%)
1 star
3 (3%)
Displaying 1 - 20 of 20 reviews
Profile Image for Manoj Unnikrishnan.
229 reviews22 followers
June 24, 2024
ചുരുളി എന്ന സിനിമയ്ക്ക് ആധാരമായ ചെറുകഥയുടെ രചയിതാവ് എന്ന നിലയ്ക്കാണ് വിനോയ് തോമസിനെപ്പറ്റി ഞാനാദ്യം കേൾക്കുന്നത്. സിനിമ കണ്ടയുടൻതന്നെ അതിന്നാധാരമായ കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥ ഉൾപ്പെടുത്തിയ ഈ പുസ്തകം വാങ്ങുകയും ആ കഥ മാത്രം വായിക്കുകയും ചെയ്തു. പിന്നീട് ഇപ്പോഴാണ് ബാക്കി കഥകൾ കൂടി വായിക്കുവാനായി മുള്ളരഞ്ഞാണം കയ്യിലെടുത്തത്. കളിഗമിനാറിലെ കുറ്റവാളികളോടൊപ്പം ആനന്ദബ്രാന്റൻ, ചൂടൻ ഇങ്കന്റെ ശവമടക്ക്, കുട്ടുക്കുറുക്കത്തീ കുർ… കുർ, മുള്ളരഞ്ഞാണം, നായ്ക്കുരണ, തുഞ്ചൻ ഡയറ്റ് എന്നിങ്ങനെ ആകെ ഏഴു കഥകളുടെ ഒരു സമാഹാരമാണ് ഈ പുസ്തകം.

ഏറ്റവും മുന്തിയ ബ്രാന്റുകൾ മാത്രം ഉപയോഗിച്ചു ശീലിച്ച നിജേഷിൻറെ കഥ പറയുന്ന ആനന്ദബ്രാന്റൻ, പത്താംക്ലാസ്സിന്റെ പുതിയ മലയാളപാഠപുസ്തകം തയ്യാറാക്കാൻ വേണ്ടി സംഘടിപ്പിച്ച ശില്പശാലയുടെ പശ്ചാത്തലത്തിൽ ഉരുത്തിരിയുന്ന തുഞ്ചൻ ഡയറ്റ് എന്നീ കഥകൾ നർമ്മത്തിൽ പൊതിഞ്ഞാണ് അവതരിപ്പിച്ചിരിക്കുന്നത്. കുട്ടുക്കുറുക്കത്തീ കുർ… കുർ… എന്ന കഥ തുഞ്ചൻ ഡയറ്റിനോട് ചേർത്തുവായിക്കാവുന്ന കുറച്ചു ഗൗരവമേറിയൊരു കഥയാണ്. മുള്ളരഞ്ഞാണം, നായ്ക്കുരണ എന്നീ കഥകൾ സാമൂഹികമായി കുറച്ചുകൂടി ഗൗരവമേറിയ വിഷയങ്ങളാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അധികാരത്തിലിരിക്കുന്നവരോ കുറ്റവാളികളോ, ആരാണ് നല്ലവർ, ആരാണ് കെട്ടവർ എന്ന സംശയത്തെ വായനക്കാരന്റെ യുക്തിക്ക് വിടുകയാണ് കളിഗമിനാറിലെ കുറ്റവാളികൾ. ചുരുളി കണ്ടവർക്ക് ഈ കഥ ഒരു അനുബന്ധമെന്നോണം വായിക്കാവുന്നതാണ്. കൂട്ടത്തിൽ എനിക്ക് കാര്യമായി ഇഷ്ടപ്പെടാതിരുന്ന കഥ ചൂടൻ ഇങ്കന്റെ ശവമടക്കാണ്.

വിനോയ് തോമസിന്റെ കഥകളെ അറിയാനുള്ള നല്ലൊരു സമാഹാരമാണ് മുള്ളരഞ്ഞാണം. മലയാളത്തിലെ പുതിയ എഴുത്തുകാർ ഇത്തരത്തിൽ നല്ല കഥകളുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.
Profile Image for S.R. Praveen.
117 reviews61 followers
October 31, 2020
an old woman who speaks to plants and trees, a young boy who struggles to speak after being caught amid several languages, a young girl who refuses to be tied tied down by the religious strictures and the concepts of sin that are being injected into her, a man constantly on the quest for pleasures of various kinds....these stories are populated with people who can be called outliers, not always in a good way. Some of it does make for some gripping reading.
Profile Image for Dr. Charu Panicker.
1,288 reviews89 followers
February 1, 2026

7 കഥകളുടെ സമാഹാരം. മതം മനുഷ്യ സ്വാതന്ത്ര്യത്തിനുമേൽ നടത്തുന്ന അധിനിവേശങ്ങളും ലൈംഗികമായ പാപബോധവും ശരീരത്തിന്റെ ജൈവികതയെ ഹനിക്കുന്ന സദാചാരം നിഷ്ഠകളും പ്രമേയമാക്കുന്ന കഥകൾ.
Profile Image for Sanas A M.
24 reviews3 followers
December 1, 2021
പ്രാദേശികത നിറഞ്ഞു തുളുമ്പുന്ന എഴുത്ത്. ആകെ ഒരു wildness നിറഞ്ഞ ഭാഷ !
Profile Image for Krishnakumar Muraleedharan.
Author 4 books18 followers
November 24, 2021
'ചുരുളി' കണ്ട് സംവിധായകൻ ഉദ്ദേശിച്ചതെന്തെന്നു മനസ്സിലാവാത്തതു കൊണ്ടാണ് മൂലകഥയായ 'കളിഗെമിനാറിലെ കുറ്റവാളികൾ' വായിക്കാൻ വേണ്ടി പുസ്തകം വരുത്തിയത്. കാമ്പുള്ള, കഴമ്പുള്ള ഏഴു കഥകൾ. വിനോയ് തോമസിൻ്റെ എഴുത്തിനെ അറിഞ്ഞത് ഒരു ഭാഗ്യമായി കരുതുന്നു.
Profile Image for G-jo Vayalil.
32 reviews1 follower
July 17, 2026
വടക്കൻ മലബാറിലെ കുടിയേറ്റ പശ്ചാത്തലവും, അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ജൈവികമായ ചോദനകളും, ജീവിതസാഹചര്യങ്ങളുമൊക്കെ ഉൾപ്പെടുത്തി വിനോയ് തോമസ്
എഴുതിയ പരസ്പരം വ്യത്യസ്തത പുലർത്തുന്ന പ്രമേയങ്ങളോടെയുള്ള ഏഴ് കഥകളുടെ പുസ്തകമാണ് 'മുള്ളരഞ്ഞാണം'.

അവയിൽ ഏറെ ആകർഷിച്ച കഥകളിലൊന്ന് 'മുള്ളരഞ്ഞാണമാണ്. ഇതിൽ സ്ത്രീ ശരീരത്തിനും സ്വാതന്ത്ര്യത്തിനും മേൽ സമൂഹവും മതവും ചേർന്ന് കൽപ്പിച്ചുവെച്ചിരിക്കുന്ന വിലക്കുകളെ തുറന്ന് കാട്ടുന്നു. 'കവിത' എന്ന പെൺകുട്ടിയിൽ നിന്ന് പൂർണ്ണ വളർച്ചയുള്ള സ്ത്രീയായി വളരുന്നതും, കുട്ടിക്കാലത്തെ അവളുടെ ചില പരീക്ഷണങ്ങളും, ഒക്കെ ചേർത്ത് വിലക്കുകളോട് ആത്മധൈര്യത്തോടെ അവൾ നടത്തുന്ന പ്രതിരോധത്തിലൂടെ സദാചാരത്തിന്റെ കപടമുഖം വെളിവാക്കുന്നുണ്ട് കഥാകാരൻ.

മറ്റൊന്ന്, കളിഗെമിനാറിലെ കുറ്റവാളികൾ 'ചുരുളി' എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയ്ക്ക് ആധാരമായ കഥ. അതേ.. അത് തന്നെ.. തങ്കഞ്ചേട്ടന്റെ പറമ്പിൽ റബ്ബറ്ന് കുഴിയെടുക്കാൻ വന്ന ആന്റണിയുടെയും ഷാജീവന്റെയും കഥ.😇 പക്ഷെ കഥയിൽ "... നീ തങ്കനെ അറിയുവോടാ... @$&* *&^$ *%@$ 🤬" എന്ന് തങ്കഞ്ചേട്ടൻ അവരോട് ചോദിക്കുന്നില്ല. 'തീവ്രത' കൂടിയ സംഭാഷണങ്ങളോടെ പുറത്തിറങ്ങിയ സിനിമ അത്രക്കങ്ങോട്ട് സ്വീകാര്യമായില്ല. കാരണം, പറയുന്നതിലോ ചിന്തിക്കുന്നതിലോ കുഴപ്പമില്ല "കേൾക്കുന്നതാണത്രേ കുഴപ്പം".😑

'മുട്ടന്തെറികൾ' വശമുള്ള, 'മാന്യന്മാരുടെ' വാസയിടമായ, വനമേഖലയിലെ ഒരു ഗ്രാമത്തിലേക്ക്, മൈലാടുംകുറ്റിയിൽ ജോയ് എന്ന പിടികിട്ടാപ്പുള്ളിയെ അന്വേഷിച്ച്‌ മഫ്ടിയിൽ പുറപ്പെട്ടതാണ് ആന്റണിപ്പോലീസും ഷാജീവൻപോലീസും. മാന്യന്മാരായ ഗ്രാമവാസികൾക്കൊപ്പം തോടിന് കുറുകേയുള്ള പാലം നിർമ്മിച്ചു - അക്കരയോ ഇക്കരെയോ കടന്നു കഴിയുമ്പോൾ പാലത്തിലെ ഉരുളൻ തടികൾ മറ്റിവയ്ക്കാറാണ് പതിവ്- മറുകര എത്തിയപ്പോഴാണ് ഗ്രാമവാസികളുടെ 'മുട്ടന്തെറി' പരിജ്ഞാനത്തെപ്പറ്റി ഏമാന്മാർക്ക് മനസ്സിലായത്.

നിയമവ്യവസ്ഥിതിയുടെ അതിരുകൾക്ക് പുറത്ത് മനുഷ്യൻ സ്വന്തം വന്യതയിലേക്ക് വഴിമാറുന്ന അവസ്ഥയെയാണ് കഥാകൃത്ത് ഇവിടെ അടയാളപ്പെടുത്തുന്നത്. ദുരൂഹത നിറഞ്ഞ ആ ഗ്രാമത്തിലെ കള്ളുഷാപ്പും അതിന്റെ പശ്ചാത്തലവും ഇതിന് അടിവരയിടുന്നു. കുറ്റവാളിയെ തേടിയെത്തുന്ന നിയമപാലകർ തങ്ങൾ തടയാൻ വന്ന അതേ തെറ്റുകളിലേക്ക് വഴുതിവീഴുമ്പോൾ, സാഹചര്യവശാൽ അത് നിയമത്തിന്റെ കണ്ണിൽപ്പെടാതെ പോകുന്നു. ഇത് സമകാലിക സാമൂഹികാവസ്ഥയോടുള്ള ശക്തമായ വിരൽചൂണ്ടൽ തന്നെയാണ്.

ടൗണിലെ ഗുരുമന്ദിരത്തിന്റെ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ചതിനുകാരണം തിരക്കിയ പോലീസുകാരുടെ നീണ്ട ചോദ്യംചെയ്യലുകൾക്കൊടുവിലാണ് "ആ കണ്ണാടിയിൽ എന്നെ കാണാൻ പറ്റുന്നില്ല" എന്ന കാരണം 'ഇങ്കൻ' ബോധിപ്പിച്ചത്. ചെറുപ്രായത്തിൽ വേദപാഠക്ലാസ്സിൽ പോകാൻ മടിയായിരുന്ന ഇങ്കൻ വേദപാഠം പഠിച്ചില്ല എന്ന് വേണം മനസിലാക്കാൻ. എങ്കിലും മുതിർന്നപ്പോൾ, 'വഴിയും സത്യവും ഞാനാകുന്നു "അവനവനിലൂടെയല്ലാതെ" ഒരുവനും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിക്കുകയില്ല' എന്ന് പ്രവചിക്കുന്ന ഇങ്കന്റെ ശവസംസ്കാരത്തിന് വിരലിലെണ്ണാവുന്ന ആളുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 'ചൂടൻ ഇങ്കന്റെ ശവമടക്ക് ' എന്ന കഥയിൽ ആരും മനസ്സിലാക്കാതെ പോയ ഒരു മനുഷ്യനെയും, ജീവിതത്തിന്റെ അർത്ഥശൂന്യതയും കഥാകാരൻ വരച്ചിടുന്നു.

ആനന്ദബ്രാന്റൻ, കുട്ടുക്കുറുക്കത്തി കുർ... കുർ...,നായ്ക്കുരുണ, തുഞ്ചൻ ഡയറ്റ് എന്നീ കഥകളും ഏറെ ചിന്തോദ്ദീപകങ്ങളാണ്. വ്യവസ്ഥിതികൾ നിശ്ചയിച്ച 'ശരി', 'തെറ്റ്' എന്നീ അതിർവരമ്പുകളെ പുനർവിചിന്തനം ചെയ്യാൻ വിനോയ്‌ തോമസ് തന്റെ കഥകളിലൂടെ വായനക്കാരനെ പ്രേരിപ്പിക്കുന്നു. 120 പേജുകളിലായി ഡിസി ബുക്‌സാണ് ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

★... മംഗലാപുരത്ത് പത്ത്നൂറേക്കർ പാട്ടത്തിനെടുത്ത് സാബു തന്റെ കൃഷി 'ഉശാറായി' നടത്തുന്നു. ഒപ്പം, തന്റെ പുണ്യ പ്രവൃത്തികളും..!😇

എന്നാണ് കേൾവി.😷
Profile Image for Athul Suresh.
29 reviews
December 2, 2021
കഴിഞ്ഞ ദിവസമാണ് വിനോയ് തോമസിന്റെ മുള്ളരഞ്ഞാണം എന്ന ചെറുകഥ സമാഹാരം വായിച്ചത്. ആകെ മൊത്തം 7 കഥകളാണ് മുള്ളരഞ്ഞാണത്തിൽ ഉള്ളത്. ആനന്ദബ്രാന്റൻ , ചൂടൻ ഇങ്കന്റെ ശവമടക്ക് , കുടുക്കുറുക്കത്തി കുർ കുർ , മുള്ളരഞ്ഞാണം , നായ്ക്കുരണ , തുഞ്ചന്റെ ഡയറ്റ് , കളിഗെമിനാറിലെ കുറ്റവാളികൾ എന്നിവയാണ് അവ.

ആദ്യമായാണ് വിനോയ് തോമസിന്റെ എഴുത്തുകൾ വായിക്കുന്നത്. പുതു തലമുറയിലെ മറ്റു എഴുത്തുകാരെ പോലെ തന്നെ വളരെ ലളിതമായ ഭാഷയാണ് വിനോയ് തോമസിന്റെയും. ഇതിലെ കളിഗെമിനാറിലെ കുറ്റവാളികൾ എന്ന കഥയാണ് ലിജോ ജോസ് പെല്ലിശേരി ചുരുളി എന്ന സിനിമയാക്കിയത്. ചുരുളി മികച്ച ഒരു ദൃശ്യാനുഭവം സമ്മാനിച്ചപ്പോൾ കളിഗെമിനാറിലെ കുറ്റവാളികൾ മികച്ചൊരു വായനാനുഭവം തന്നെയായിരുന്നു. ചെറിയ അനുഭവങ്ങളിലൂടെ അനാവരണം ചെയ്യപ്പെടുന്ന വലിയ ലോകങ്ങള്‍ അവയുടെ മുള്‍മുനകളുമായി വായനക്കാരെ യുദ്ധോദ്യുക്തരായി അഭിമുഖീകരിക്കുന്ന അനുഭവമാണ് മുള്ളരഞ്ഞാണം സമ്മാനിക്കുന്നത്.

എല്ലാ കഥകളും നല്ല നിലവാരം പുലർത്തിയിരുന്നുയെങ്കിലും കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ടവ കളിഗെമിനാറിലെ കുറ്റവാളികളും ആനന്ദബ്രാന്റനുമാണ്. മുള്ളരഞ്ഞാണം വായിച്ച് കഴിഞ്ഞപ്പോൾ വിനോയ് തോമസിന്റെ മറ്റു കൃതികളും വായിക്കാനുള്ള താല്പര്യം ഇരട്ടിച്ചു.



✍🏼 അതുൽ സുരേഷ്
Profile Image for Sreelekshmi Ramachandran.
371 reviews56 followers
December 26, 2024
വിനോയ് തോമസിന്റെ 7 കഥകളുടെ സമാഹാരം..
ഇതിലെ 'കളിഗെമിനാറിലെ കുറ്റവാളികൾ' എന്ന കഥയാണ് ചുരുളി എന്ന ചലച്ചിത്രത്തിന് ആധാരമായത് എന്ന് അറിയാമായിരുന്നു.. ഇപ്പോഴാണ് കഥ വായിക്കാനുള്ള അവസരം ലഭിച്ചത്..

എനിക്ക് വിനോയ് തോമസിന്റെ എഴുത്ത് വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ എഴുത്തിലുള്ള പരീക്ഷണങ്ങൾ ആസ്വദിക്കാറുണ്ട്.. എപ്പോഴും വ്യത്യസ്തമായ പ്രമേയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്..

ഈ സമാഹാരവും മികച്ചതാണ്.. ഏറെ താല്പര്യത്തോടെ തന്നെ വായിച്ചു തീർത്തു.. ഇതിലെ മുള്ളരഞ്ഞാണം, ചൂടൻ ഇങ്കന്റെ ശവമടക്ക് എന്നീ കഥകൾ എനിക്ക് ഏറെ ഇഷ്ട്ടപ്പെട്ടു..
.
.
.
📚Book - മുള്ളരഞ്ഞാണം
✒️Writer- വിനോയ് തോമസ്
📜Publisher- dcbooks
4 reviews
December 10, 2021
ഇതിൽ ഭാഷകളുടെ മുള്ളരഞ്ഞാണം ഇടേണ്ടി വന്നവരും, മതത്തിന്റെന്റേം നിയമത്തിന്റെയും സദജാരവാദങ്ങളുടെയും മുള്ളരഞ്ഞാണം ഇട്ടു വാങ്ങേണ്ടുന്നവരും, പ്രാർത്ഥനകളുടെയും നായകാറുനാപ്പൊടിയുടേം മുള്ളരഞ്ഞാനത്തിൽ തറക്കപ്പെട്ട ഭാര്യയും മകളുമുണ്ട്..

എന്നാൽ ഒരു മുള്ളഞാനയും ഇട്ടു വാങ്ങാൻ താല്പര്യമില്ലാത്ത, അന്ധമായ വിശ്വാസങ്ങളെ യുക്തിയോടെ ചോദ്യം ചെയ്യുന്ന കവിതയെ അണിയിക്കാൻ കാത്തുനിൽക്കുന്ന മുള്ളുള്ള വെള്ളിയരഞാണവും ഉണ്ട്.
10 reviews
December 18, 2021
I decided to read Kaligeminarile kuttavalikal after watching Churuli. The story has much more depth and beauty when compared to the movie.

Other stories are somewhat unique - some are good, some are quite strange.

Overall, an interesting book.
Profile Image for Rony.
11 reviews
March 12, 2021
കളിഗാമിനാറിലെ കുറ്റവാളികൾ , ആനന്ദ ബ്രണ്ടൻ ഏറ്റവും മികച്ചത് ഉഗ്രൻ കഥകൾ .
Profile Image for Aneeb Nk.
6 reviews15 followers
April 4, 2021
പരിചിതമായതിന്റെ അപരിചിതമായ ഇടങ്ങൾ.
മതം, ഭാഷ,നിയമങ്ങൾ ഇവയെല്ലാം ഒരു മുള്ളരഞ്ഞാണം പോലെ കോറി മുറിപെടുത്തിയ മനുഷ്യർ.
കാട്ടുവള്ളികളെ പോലെ താനേ പച്ചച്ച് പടർന്നു പോകുന്ന എഴുത്ത്.
Profile Image for Aboobacker.
155 reviews2 followers
February 27, 2023
7 കഥകൾ. മുള്ളരഞ്ഞാണം, കളിഗെമിനാറിലെ കുറ്റവാളികൾ എന്നീ കഥകൾ വ്യത്യസ്തമായ വായനാനുഭവം നൽകുന്നു.
Profile Image for Abhijith Gopal.
13 reviews
February 22, 2024
കേരളത്തിലെ കുടിയേയറ്റ ജീവിതത്തെ കുറിച്ചുള്ള അതിസൂക്ഷ്മമായ നിരീക്ഷണങ്ങളും അത്യധികം രസകരമായ വായനാനുഭവവും.
2 reviews
September 10, 2025
Humorously absurd. The writer trods on the themes of violence and language flawlessly and beautifully.
14 reviews
Read
December 30, 2025
excellent literary quality although the kannur slang/words can be tough for some to follow. kaligaminarile kuttavalikal and Anandabrandan are my favs.
Profile Image for The Quiet  Bookshelf.
75 reviews9 followers
January 14, 2026
ചെറുകഥാസമാഹരം.
ഏറെ ഇഷ്ടപ്പെട്ട കഥ : മുള്ളരഞ്ഞാണം, കളിഗമിനാറിലെ കുറ്റവാളികൾ.
Profile Image for Jafar S Pulpally.
33 reviews6 followers
November 13, 2025
രണ്ടാം വായന. വിനോയ് തോമസിന്റെ രചനാ ശൈലിയുടെ ഉത്തമ നിദർശനങ്ങളായ രചനകൾ. മുള്ളരഞ്ഞാണം എന്ന കഥ ഏറ്റവും മികച്ചത്.
Displaying 1 - 20 of 20 reviews