രാജ്യം വിഭജിക്കപ്പെടുന്പോൾ ഹൃദയങ്ങൾ കൂടിയാണ് വിഭജിക്കപ്പെടുന്നത്. ഇന്ത്യാ പാകിസ്താൻ വിഭജനം ഏഴ് പതിറ്റാണ്ടുകൾ പിന്നിട്ടു. ലാഹോറിലേക്ക് ദില്ലിയിൽ നിന്ന് പറന്നെത്താൻ ഏതാനും മിനിട്ടുകൾ മതി. റോഡ് മാർഗമുള്ള ദൂരം 426 കിലോമീറ്ററും. എങ്കിലും ഒരു ശരാശരി ഇന്ത്യക്കാരനെ സംബന്ധിച്ചു പാക്കിസ്ഥാൻ അതിവിദൂരതയിലുള്ള ഒരു രാജ്യമായിക്കഴിഞ്ഞിരിക്കുന്നു. സാംസ്കാരികമായും ഭാഷാപരമായും സമാനതകൾ ഏറെയുള്ള ഇരു രാജ്യങ്ങളുടെയും സംഘർഷസ്ഥലികളും ഏറെയാണ്. മുള്ളുവേലികൾ കെട്ടിയ അതിർത്തികളും കൂറ്റൻ മലനിരകളും വേർപെടുത്തിയിട്ടും ഭാഗിച്ചു പോയ സോദരർ പരസ്പരം കാണുന്പോഴുള്ള വികാരമാണ് ജനതക്കിടയിലുള്ളത്. മാധ്യമ പ്രവർത്തകൻ കൂടിയായ റശീദുദ്ദീൻ ലാഹോർ, കറാച്ചി, പെഷാവർ, മുസാഫറാബാദ് തുടങ്ങിയ പ്രദേശങ്ങളിലൂടെ നടത്തിയ യാത്രയാണ് ഈ പുസ്‌തകം.
യാത്ര ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് വിശ്വസിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്തകം ആണ് എ.റഷീദുദീന്റെ അതിർത്തിയിലെ മുൻതഹാമരങ്ങൾ. കേവലം പാകിസ്താന്റെ മാത്രം യാത്രകൾ അല്ലാതെ ഉപഭൂഖണ്ടത്തിന്റെ ചരിത്രത്തിലൂടെയും, രാഷ്ട്രീയത്തിലൂടെയും, ഐതിഹ്യങ്ങളിലൂടെയും നമ്മളെ കൊണ്ടു പോവുന്നുണ്ട് മാധ്യമപ്രവർത്തകൾ കൂടിയായ രചയിതാവ്. ഒരു ശരാശരി ഇന്ത്യാക്കാരന് വിലക്കപ്പെട്ട കശ്മീരിന്റെ മറുകഷണമായ മുസാഫറാബാദും, പെഷാവാറും ഒക്കെ കടന്നു പോവുന്ന യാത്രകൾ. ഉപഭൂഖണ്ഡത്തിന്റെ രാഷ്ട്രീയ ഉള്ളുകളികളെക്കുറിച്ചും അന്താരാഷ്ട്ര താല്പര്യങ്ങളെക്കുറിച്ചും മറയില്ലാതെ പ്രതിപാദിക്കുന്നുണ്ട്. അതിർത്തിക്ക് അപ്പുറവും ഇപ്പുറവും ഉള്ള ശരാശരി മനുഷ്യരുടെ പരിവേദനങ്ങളും പ്രതീക്ഷകളും ആശങ്കകളും ലേഖകന്റെ വാക്കുകളിൽ വായിക്കുന്പോൾ രണ്ടു രാജ്യങ്ങളള്ള അപ്പുറത്തുള്ളത് ഭാരതം തന്നെയാണെന്നൊരു മിഥ്യാബോധം മനസ്സിൽ ഉണ്ടാവുന്നുണ്ട്.
രാജ്യം വിഭജിക്കപ്പെടുന്പോൾ ഹൃദയങ്ങൾ കൂടിയാണ് വിഭജിക്കപ്പെടുന്നത്.