What do you think?
Rate this book


101 pages, Paperback
Published January 1, 2019
മാ നിഷാദ പ്രതിഷ്ഠാം ത്വമഗമ: ശാശ്വതീ: സമാ:ആദികവി വാല്മീകി രാമായണം എഴുതാനിടയായ സാഹചര്യം. പ്രേമചേഷ്ടകളിലേർപ്പെട്ടിരുന്ന ഇണക്കിളികളായ ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ വിശപ്പുമൂലം അമ്പെയ്തു കൊന്ന വേടനോട് അത്യധികം വ്യസനത്തോടെയും ക്രോധത്തോടെയും വാല്മീകി പറയുന്നതാണിത്. “അല്ലയോ കാട്ടാളാ, കാമമോഹിതരായ ക്രൗഞ്ചപ്പക്ഷികളിലൊന്നിനെ കൊന്നതിലൂടെ നീ എന്നെന്നേക്കുമായി മഹത്വം ലഭിക്കാതെ പോകട്ടെ”. ഈ സന്ദർഭമാണ് പെൺരാമായണത്തിലെ വാല്മീകം എന്ന ആദ്യകഥയ്ക്ക് ആധാരം. പെൺകിളിയുടെ പക്ഷത്തു നിന്നും പറഞ്ഞു തുടങ്ങിയ വാല്മീകം വളരെ നല്ലൊരു കഥയാണ്. (മുകളിൽ കൊടുത്ത ശ്ലോകം ഈ കഥയിൽ പ്രതിപാദിച്ചിട്ടുണ്ട്. എന്നാൽ അതിൽ ‘ത്വമഗമ:’ വിട്ടു പോയതായി കണ്ടു. പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ സംസ്കൃതം രണ്ടാം ഭാഷയായി പഠിച്ചിരുന്നു. അന്ന് പഠിച്ച ഈ ശ്ലോകം ഇന്നും ഓർമ്മയിൽ കിടപ്പുണ്ട്. അതിനാൽ പുസ്തകത്തിലെ പിഴവ് ശ്രദ്ധയിൽ പെട്ടെന്ന് മാത്രം.)
യത്ക്രൗഞ്ചമിഥുനാദേകമവധീ: കാമമോഹിതം.
- (രാമായണം, ബാലകാണ്ഡം, രണ്ടാം സർഗം, പതിനഞ്ചാം ശ്ലോകം)