Jump to ratings and reviews
Rate this book

കപാലം | Kapalam

Rate this book

254 pages, Paperback

Published August 1, 2019

23 people are currently reading
244 people want to read

About the author

B. Umadathan

4 books45 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
57 (18%)
4 stars
111 (36%)
3 stars
112 (36%)
2 stars
20 (6%)
1 star
4 (1%)
Displaying 1 - 28 of 28 reviews
Profile Image for Sanuj Najoom.
197 reviews32 followers
July 12, 2021
ഡോ.ഉമാദത്തന്റെ സഹായത്തോടെ തെളിയിച്ച 15 കേസുകൾ ഫിക്ഷണൽ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള പുസ്തകമാണ് കപാലം. കഥ പോലെ ആണെങ്കിലും ഏറെക്കുറെ എല്ലാം ശാസ്ത്രീയമായ വ്യക്തതയോടെ തന്നെയാണ് അവതരിപ്പിച്ചിട്ടുള്ളത്.

പൊലീസ് സർജൻ ഡോ. ഉണ്ണികൃഷ്ണനും, ഡി സി പി ഹരികുമാർ എന്ന ഹരിയുമാണ് കേന്ദ്ര കഥാപാത്രങ്ങൾ. അവരിലൂടെയാണ് ഓരോ അന്വേഷണവും നടക്കുന്നത്. ഹരി നേരിടുന്ന കേസുകളിൽ ഉണ്ണി സഹായിക്കുന്ന രീതിയിലാണ് എല്ലാ കഥകളുടെയും ഘടന. ഒട്ടും ബോറടിപ്പിക്കാതെ തന്നെയാണ് എല്ലാ കഥകളും വായനക്കാരിലേക്ക് എത്തിച്ചിരിക്കുന്നത്. അന്വേഷിച്ചു കണ്ടെത്തുന്നതിനപ്പുറം ചില ഭാഗങ്ങളിൽ പ്രതികളുടെ മാനസിക അവസ്ഥയെയും വിശകലനം ചെയ്തിരിക്കുന്നത് നന്നായി തോന്നി.
Profile Image for Deepu George.
264 reviews30 followers
March 12, 2024
Dr. ഉമാദത്തൻ എഴുതിയ അനുഭവകഥകളുടെ ഒരു സമാഹാരം. സാധാരണ അനുഭവക്കുറിപ്പികളിൽനിന്ന് വ്യത്യസ്തമായി ഒരു പോലീസ് സർജണും പോലീസ് ഓഫീസറും കൂടിച്ചേർന്നു കുറ്റകൃത്യങ്ങൾ തെളിയിക്കുന്ന രീതിയിലാണ് കഥനം. Forensic സയൻസ് ഇനോട് താല്പര്യമുള്ളവർക്ക് വളരെ രസിക്കത്തക്ക രീതിയിലാണ് ഈ 15 കഥകളും എഴുതിയിരിക്കുന്നത്...
16 reviews
December 17, 2019
A collection of short stories inspired from real life incidents / crimes that features extensive forensic investigations. A must read if you are the fan of quintessential detective thrillers/films of 90's which forayed into forensic investigation terminologies like post mortem , Rigor mortis etc.
Profile Image for Asif Pandikkad.
22 reviews1 follower
September 12, 2020
അപസർപ്പക കഥകൾ അതിന്റെ ആഴത്തിൽ ഇഷ്ടപ്പെടുന്നവർക്ക്.

ഒരു പോലീസ് സർജന്റെ അനുഭവങ്ങൾ ഫിക്ഷനായി അവതരിപ്പിച്ചു. പതിനഞ്ചോളം ചെറുകഥകൾ. ഭാഷാസൗന്ദര്യം പരിഗണിച്ചിട്ടില്ല. (പ്രസക്തി ഇല്ലാഞ്ഞിട്ടാവാം. പക്ഷെ, ഷെർലക്ക് ഹോംസ് വിവർത്തനം ആസ്വദിച്ചു വായിച്ചു 🤷‍♂️) അവതരണരീതി ഓരോന്നും വ്യത്യസ്തമാക്കിയത് ഹൃദ്യം. ശവശരീരത്തിൽ നിന്ന് കഥതുടങ്ങും. പരമ്പരാഗത വൈദ്യശാസ്ത്ര നിഗമനങ്ങളും ആധുനിക സാങ്കേതിക വിദ്യയും ഉപയോഗിച്ച് മരണകാരണം ബോധ്യപ്പെടുത്തുന്ന സർജനും കുറ്റാന്വേഷണവിദഗ്ധനും ചേർന്ന് കഥനയിക്കുന്നു.
ചിലകഥകളിൽ സസ്പെൻസ് നഷ്ടപ്പെട്ടു പോകുന്നു. തികച്ചും ഇൻഫൊർമേറ്റീവ് ആണെന്നതിൽ അവിതർക്കിതം.
ത്രില്ലിംഗ് ആണ്... But, ഈ കുറിപ്പിന്റെ ആദ്യലൈൻ കൂട്ടിവായിക്കുക👆
Profile Image for Nihal A Saleem.
40 reviews5 followers
July 16, 2020
കുറച്ച് നല്ല കഥകളും ബാക്കി എണ്ണം തികയ്ക്കാൻ ഉള്ള കഥകളും.
Profile Image for Arun Divakar.
830 reviews422 followers
November 12, 2020
To this date, Forensic Files is a TV show I relish. While the overall structure of the episodes can be repetitive, the way it brings to light some of the depravities of human behaviour is nothing short of fascinating. Kapaalam is a collection of fictionalized case studies from the desk of renowned forensic surgeon Dr. B. Umadathan which follows the approach of this TV series in using forensic science to solve crimes.

A policeman- forensic surgeon duo named Hari and Unnikrishnan use solid detective work aided admirably by forensics to bring perpetrators to justice. Most of the stories feature cases in which Dr. Umadathan himself had worked on in real life and yet to enhance the readability factor, he steers away from the bureaucratic aspects of an investigation and fictionalizes it to make them more readable.

Recommended. Probably a rare genre in Malayalam crime fiction.

P.S : Kapaalam is a Malayalam word that translates to Skull.
Profile Image for Dr. Charu Panicker.
1,154 reviews74 followers
September 3, 2021
കപാലം എന്ന സംസ്കൃത വാക്കിന്റെ അർത്ഥം തലയോട്ടി എന്നാണ്. ഡോ.ബി. ഉമാദത്തൻ പ്രശസ്തനായ ഒരു പോലീസ് സർജൻ ആയിരുന്നു. അസ്വാഭാവിക മരണങ്ങളിലെ മരണ കാരണങ്ങൾ ശാസ്ത്രീയമായ പരിശോധനയിലൂടെയും നിഗമനങ്ങളുടെയും കണ്ടെത്തി കുറ്റവാളിയെ നിയമത്തിനു മുൻപിൽ എത്തിക്കാൻ ഫോറൻസിക് വിഭാഗത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിൻ്റെ അനുഭവത്തിൽ നിന്ന് എടുത്തിരിക്കുന്ന കാര്യങ്ങൾ അല്പം ഭാവനയോടുകൂടെ ചേർത്താണ് ഇതെല്ലാം എഴുതിയിരിക്കുന്നത്. പോലീസ് സർജൻ ഡോ. ഉണ്ണികൃഷ്ണൻ, ഭാര്യ അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ മണി, ഡി.സി.പി. ഹരികുമാർ എന്നീ മൂന്നു കഥാപാത്രങ്ങളിലൂടെയാണ് പതിനഞ്ചു കഥകളും പറഞ്ഞുപോകുന്നത്. ശരീരത്തിലെ താപനില, കഴിച്ച ആഹാരത്തിന്റെ ദഹനം, മസിലുകളയുടെ മുറുക്കം, അസ്ഥിയുടെ പഴക്കം തുടങ്ങിയവ നോക്കി മരണ സമയം തിരിച്ചറിയുന്ന വിദ്യകൾ എല്ലാം വളരെ വിശദമായി തന്നെ പറഞ്ഞു പോകുന്നു. മരിച്ച് കഴിഞ്ഞാൽ ശരീരത്തിൽ റിഗർ മോർട്ടിസ് ഡെവലപ്പ് ചെയ്യുന്നതൊക്കെ എങ്ങനെ എന്നും ഇതിൽ പറയുന്നുണ്ട്. എന്തിരുന്നാലും ആവർത്തനവിരസത അനുഭവപ്പെടാൻ വളരെയധികം സാധ്യതയുള്ള പുസ്തകമാണിത്. ഒരേ മട്ടിൽ എല്ലാ കഥകളും പറയുന്നത് വളരെ വിരസമാണ്. യുക്തിക്ക് നിരക്കാത്തതായി മകുടി ഊതി പാമ്പിനെ വരുത്തുക എന്നതും പുസ്തകത്തിൽ രസംകൊല്ലിയായി അനുഭവപ്പെട്ടു.
Profile Image for Pradeep VK.
22 reviews3 followers
May 2, 2020
📖കപാലം
ഡോ. ബി. ഉമാദത്തൻ
DC BOOKS / 254 Pages / Rs.260

പ്രശസ്ത ഫോറൻസിക് വിദഗ്ദ്ധൻ ആയിരുന്ന ഡോ.ബി. ഉമാദത്തൻ അദ്ദേഹത്തിന്റെ സർവ്വീസ് കാലത്ത് ഫോറൻസിക് പരിശോധനകളിലൂടെ തെളിയിച്ച പതിനഞ്ച് കേസുകളുടെ ഫിക്ഷണൽ രൂപത്തിലുള്ള ആഖ്യാനമാണ് കപാലം. പൊലീസ് സർജൻ ഡോ. ഉണ്ണികൃഷ്ണൻ, അദ്ദേഹത്തിന്റെ ഭാര്യ അസിസ്റ്റന്റ് കെമിക്കൽ എക്സാമിനർ മണി, ഡി സി പി ഹരികുമാർ എന്നീ കഥാപാത്രങ്ങളിലുടെയാണ് ഓരോ സംഭവങ്ങളും വിവരിക്കുന്നത്.

കപാലം വായിച്ചത് കൊണ്ടുണ്ടായ ഗുണം പോസ്റ്റ്മോർട്ടം, ഫോറൻസിക് പരിശോധനകൾ തുടങ്ങിയവയിലെ ശാസ്ത്രീയമായ വസ്തുതകൾ പലതും മനസ്സിലാക്കാനായി എന്നതാണ്. മരിച്ച് കഴിഞ്ഞാൽ ശരീരത്തിൽ റിഗർ മോർട്ടിസ് ഡെവലപ്പ് ചെയ്യുന്നതൊക്കെ വളരെ വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. പതിനഞ്ച് അദ്ധ്യായങ്ങളിൽ ചിലത് എൻഗേജിങ്ങ് ആയ വായന പ്രദാനം ചെയ്യുകയുംചെയ്തു.

ബുക്കിന്റെ ന്യൂനതയായി തോന്നിയ കാര്യം ഫിക്ഷണലൈസേഷൻ തന്നെയാണ്. യഥാർത്ഥ സംഭവങ്ങൾ പ്രത്യേകിച്ച് കുറ്റാന്വേഷണങ്ങൾ ഫിക്ഷൻ ആക്കുമ്പോൾ ത്രില്ലിംഗ് ആയ ആഖ്യാനം ആവശ്യമാണ്. ഇവിടെ ഇല്ലാത്തതും അതാണ്. എല്ലാ കഥകളിലും പ്രധാന കഥാപാത്രങ്ങൾ തമ്മിലുള്ള ഒരേ രീതിയിലുള്ള സംഭാഷണങ്ങൾ വായനാസുഖം നഷ്ടപ്പെടുത്തി. പ്രധാന കഥാപാത്രങ്ങളുടെ പരസ്പരമുള്ള പുകഴ്ത്തൽ തന്നെയാണ് ഭൂരിഭാഗവും. അതുപോലെ ശാസ്ത്രീയമായ കേസന്വേഷണത്തിനിടയിൽ പാമ്പിനെ മകുടി ഊതി വരുത്തുന്നതൊക്കെ എഴുതിച്ചേർക്കുന്നത് എന്തൊരു ബോറാണ്.

കുറ്റാന്വേഷണ കഥകൾ രസകരമാകുന്നത് കുറ്റാന്വേഷകന്റെ കഴിവുകൾ കൊണ്ടോ ശാസ്ത്രീയാന്വേഷണം കൊണ്ടോ മാത്രമല്ല, ഒരു തെളിവും അവശേഷിപ്പിക്കാത്ത ബ്രില്യന്റ് ആയ ഒരു കുറ്റവാളി കൂടി ഉണ്ടാകുമ്പോഴാണ്. കപാലത്തിലെ പതിനഞ്ച് കഥകളിൽ ഒന്നിൽ പോലും അത്തരമൊരു കുറ്റവാളി ഇല്ലാതെ പോയി എന്നതാണ് സത്യം. തെളിയിച്ച കേസുകളോടൊപ്പം തെളിയിക്കപ്പെടാത്ത കേസുകളും കൂടി ഉൾപ്പെടുത്തണമായിരുന്നു. എങ്കിലേ അനുഭവങ്ങൾക്ക് ഒരു യാഥാർത്ഥ്യ ബോധം വരൂ . ഡോ. ഉമാദത��തനിൽ നിന്ന് ഇതിൽ കൂടുതൽ പ്രതീക്ഷിച്ചത് കൊണ്ടാവാം പുസ്തകം നിരാശപ്പെടുത്തിയത്.


©️ PRADEEP V K
Profile Image for ashik.
20 reviews
December 30, 2025
വായനക്കാരനെ ആദ്യ പേജിൽ നിന്നുതന്നെ പിടിച്ചിരുത്തുന്ന ഒരു ശക്തമായ കുറ്റാന്വേഷണ സമാഹാരമാണ് കപാലം. 💀 ഓരോ കഥയും ഒരു അസാധാരണ മരണത്തിൽ തുടങ്ങി, പതുക്കെ നമ്മളെ അന്വേഷണത്തിന്റെ ആഴങ്ങളിലേക്ക് നയിക്കുന്നു. മൃതദേഹപരിശോധനയിൽ നിന്നുള്ള ചെറിയ സൂചനകൾ എങ്ങനെ വലിയ സത്യങ്ങളായി മാറുന്നു എന്നത് വായനക്കാരൻ അതീവ ആകാംക്ഷയോടെ അനുഭവിക്കുന്നു.

പോലീസ് സർജൻ ഡോ. ഉണ്ണിക്കൃഷ്ണനും അന്വേഷണ ഉദ്യോഗസ്ഥനായ ഹരികുമാർ ഐ.പി.എസ്.-ഉം തമ്മിലുള്ള പരസ്പര സഹകരണത്തിലൂടെയാണ് ഓരോ കേസിലും മറഞ്ഞിരിക്കുന്ന സത്യങ്ങൾ വെളിച്ചത്തിലാകുന്നത്. ശാസ്ത്രീയ നിരീക്ഷണവും അന്വേഷണ പരിചയവും ചേർന്നുള്ള ഈ കൂട്ടായ പ്രവർത്തനമാണ് കഥകൾക്ക് ശക്തി നൽകുന്നത്.

ഓരോ കഥയും അനാവശ്യ വളച്ചൊടിക്കലുകളില്ലാതെ, ലളിതവും സുതാര്യവുമായ ഭാഷയിലാണ് മുന്നോട്ടുപോകുന്നത്. ഫോറൻസിക് ശാസ്ത്രവുമായി ബന്ധപ്പെട്ട ഭാഗങ്ങൾ സാധാരണ വായനക്കാരനും എളുപ്പം മനസ്സിലാക്കാവുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ, ക്രൈം ഫിക്ഷനിൽ പ്രത്യേക പരിചയം ഇല്ലാത്തവർക്കും ഈ പുസ്തകം ആസ്വദിക്കാം.

കഥകൾ എല്ലാം ഒരേ മാതൃകയിൽ പോകുന്നില്ല; ഓരോ കേസും വ്യത്യസ്തമായ അനുഭവമാണ് നൽകുന്നത്. ചിലത് ഞെട്ടിക്കും, ചിലത് വിഷമിപ്പിക്കും, ചിലത് ചിന്തിപ്പിക്കും.

കുറ്റാന്വേഷണ കഥകൾ ഇഷ്ടപ്പെടുന്നവർക്കും, യാഥാർത്ഥ്യത്തിന്റെ സ്പർശമുള്ള വായന തേടുന്നവർക്കും ‘കപാലം’ ഒരുപോലെ തൃപ്തി നൽകുന്ന ഒരു പുസ്തകമാണ്.

“കർമ്മണ്യേവാധികാരസ്തേ മാ ഫലേഷു കദാചന”
ഡൂ യോർ ഡ്യൂട്ടി. ⚠️ നെവർ തിങ്ക് അബൗട്ട് ദ റിസൾട്ട്.
ഈ ഗീതാവചനം പോലെ തന്നെയാണ് കഥകളിലെ അന്വേഷണങ്ങളുടെ ആത്മാവും.

‘കപാലം’ എന്നത് സംസ്കൃതത്തിൽ “the skull” അഥവാ തലയോട് എന്നർത്ഥം നൽകുന്നു - ☠️
സത്യത്തിലേക്കുള്ള അന്വേഷണത്തിന്റെ ശക്തമായ പ്രതീകം.

Highly recommended for crime fiction lovers.🔍
Profile Image for Aboobacker.
155 reviews1 follower
March 26, 2020
കപാലം - Dr.ബി.ഉമാദത്തൻ

കേരളാ പോലീസ് സർജനായിരുന്ന Dr. ബി. ഉമാദത്തൻ്റെ 15 കേസനുഭവങ്ങളുടെ കുറ്റാന്വേഷണമാണ് 'കപാലം'. കഥാരൂപത്തിലാണ് എല്ലാ അനുഭവങ്ങളും എഴുതിയിരിക്കുന്നത്.പോലീസ് സർജൻ Dr. ഉണ്ണിയും ഓഫീസർ ഹരികുമാറുമാണ് എല്ലാ സംഭവങ്ങളിലെയും അന്വേഷണോദ്യോഗസ്ഥർ.ഉദ്വോഗജനകവും സംഭ്രമജനകവുമായ കഥകളാണ് എല്ലാം. മൃതശരീരങ്ങളാണ് എല്ലാ കേസുകളിലെയും പ്രധാന Starting evidence. എഴുത്തുകാരൻ്റെ അഭിപ്രായത്തിൽ ഓരോ മൃതശരീരവും അതിൻ്റെ കൊലയാളികളെക്കുറിച്ചുള്ള സൂചനകൾ അവശേഷിപ്പിച്ചിട്ടുണ്ടാവും. അത് കണ്ടെത്തുന്നതാണ് മിടുക്കരായ പോലീസ് ഉദ്യോഗസ്ഥരുടെ കടമ.
- അബൂബക്കർ കോഡൂർ
28 reviews1 follower
June 10, 2021
Kapalm may not be the best of Dr B Umadathan, but worth a read for investigation genre lovers. A bit like his book Oru police surgente ormakurupukal (only one i read), it deals mostly with the forensic part of the investigation. Here Umadathan converted the actual investigation as a fictional story in which he himself placed a s a character named Unni.
Two stories which i felt outstanding was ആഘോഷം (chapter 7) and നർത്തനം (chapter12 )
20 reviews
November 15, 2024
വ്യത്യസ്തമായ 15 മരണങ്ങളും അവയുടെ അന്വേഷണവും ഫിക്ഷന്റെ പരിവേഷത്തോടെ ഡോ. ബി ഉമാദത്തൽ ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ലളിതമായ ഭാഷയിൽ വായനക്കാരിലേക്ക് ഫോറൻസിക്ക് സയൻസ് എത്തിക്കുന്നത്. മരണപ്പെട്ട വ്യക്തിയുടെ ജീവിതരീതികളെപ്പറ്റിയും കൊലപാതകി അവശേഷിപ്പിച്ച ചെറിയ ചെറിയ തെളിവുകളും സസൂക്ഷ്മം വിശകലനം ചെയ്യുന്നതിന്റെ ആവശ്യകത അവ ഏതെല്ലാം രീതിയിൽ അന്വേഷണത്തെ സ്വാധീനിക്കുന്നു എന്നത് വായനക്കാരെ അറിയിക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിരിക്കുന്നു.
Profile Image for Soya.
505 reviews
December 9, 2020
ഡോക്ടർ ഉമാദത്തൻ തെളിയിച്ച 15 കേസുകളാണ് കഥാരൂപത്തിൽ ഈ പുസ്തകത്തിൽ വിവരിക്കുന്നത്.
കപാലം എന്നാൽ സംസ്കൃതത്തിൽ തലയോട് (the skull) എന്നാണ്.

ഈ സമാഹാരത്തിലെ 15 കഥകളിലും രണ്ടു പ്രധാന കഥാപാത്രങ്ങളാണ് ഉള്ളത്.  പോലീസ് സർജൻ ഡോക്ടർ ഉണ്ണികൃഷ്ണനും പോലീസ് ഓഫീസർ ഹരികുമാർ ഐ പി എസും.  ഇവരുടെ കൂട്ടായ പ്രവർത്തനങ്ങളിലൂടെ ആണ് ഓരോ കേസുകളുടേയും കുരുക്കുകൾ അഴിയുന്നത്.


ഡിസി ബുക്സ്
254p, 260rs
Profile Image for Raghavendran Janardhanan.
10 reviews
February 3, 2020
A bunch of gripping cases told as a story. Book contains 15 fictionalized (based on real) cased from kerala police. Writing is fast paced and crisp. There is sufficient explanation provided regarding the cause of murder without being boringly technical.
Profile Image for Jassar SM.
24 reviews1 follower
July 29, 2022
As always Dr Umadathan did not disappoint. This time he had approached the subject through two fictional characters. Barring the unpleasant details of describing a dead body the book was good. A learning.
Profile Image for Bobby Abraham.
54 reviews2 followers
June 26, 2023
An okay read. This contains fictionalized versions of real stories. This gives an insight into forensics and murder investigations. For me, the author's previous book was more impactful. The storytel version is also nice.
Profile Image for Anees Azeez.
25 reviews1 follower
May 8, 2020
Unni- the Sherlock holmes of kerala,very intresting to read such an wounderful investigation stories.Good experience.
This entire review has been hidden because of spoilers.
Profile Image for Sachith Parameswaran.
12 reviews
May 11, 2020
മടുപ്പിക്കാത്ത, പിടിച്ചിരുത്തി വായിപ്പിക്കുന്ന ആഖ്യാന ശൈലി. ആദ്യ പുസ്തകത്തിൽ നിന്ന് വ്യത്യസ്തമായി സ്വന്തം അനുഭവങ്ങൾ കഥകളായി രൂപപ്പെടുത്തിയിരിക്കുന്നതിനാൽ ഒന്നു കൂടി ആസ്വാദ്യകരമായിരിക്കുന്നു.
Profile Image for Arun Vechoor.
1 review
July 5, 2020
ഒരു കേസ് അന്വേഷണത്തിൽ പോസ്റ്റുമോർട്ടം ചെയ്യുന്ന ആളുടെ കഴിവിന്റെ മേന്മയും വീഴ്ചയുടെ ആഘാതവും വ്യക്തമാക്കുന്ന ഒരു നല്ല അനുഭവം...
Profile Image for Hari.
20 reviews1 follower
April 18, 2021
Though written as a story...these are real incidents that has happened.
Good read for those who likes forensic aspects of crime solving.
Profile Image for Ajay Varma.
149 reviews7 followers
February 29, 2024
A good investigation fiction work included with B. Umadathan's forensic knowledge.
This entire review has been hidden because of spoilers.
Profile Image for Renjith.
17 reviews
April 30, 2024
Forensic detective stories. Good approach and simple to read
43 reviews
January 21, 2021
The stories has interesting and good forensic and scientific content but lacks the suspense to keep you guessing. It may be due to professional background of author. But still good one.
Displaying 1 - 28 of 28 reviews

Can't find what you're looking for?

Get help and learn more about the design.