'വായിക്കുക അല്ലെങ്കിൽ പിന്നീട് ദുഃഖിക്കുക' എന്ന പേര് നിങ്ങളെ ആശ്ചര്യപ്പെടുത്തിയേക്കാം. എന്നാൽ പ്രിയ വായനക്കാരേ, ഈ ചെറിയപുസ്തകം വായിച്ചുതീരുമ്പോൾ നിങ്ങൾക്കു ബോധ്യമാകും എത്ര ഉചിതമായ പേരാണ് ഇതെന്ന്. നമ്മെയും മറ്റുള്ളവരെയും അവർണനീയമായ വേദനയിൽനിന്ന് എങ്ങനെ മോചിപ്പിക്കാം എന്ന് ഈ ഗ്രന്ഥം വ്യക്തമാക്കും. ചില പുസ്തകങ്ങളുടെ വായന ഗുണപ്രദമാണ്. ചില പുസ്തകങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ടവയാണ്. എന്നാൽ ചില അമൂല്യഗ്രന്ഥങ്ങൾ നൽകുന്ന വിശിഷ്ടങ്ങളായ ഉപദേശങ്ങളും ഉപദേശങ്ങൾ ബോധ്യങ്ങളാക്കി മാറ്റാൻ അവയ്ക്കുള്ള ശക്തിയും ബോധ്യങ്ങളെ പ്രവർത്തനപഥത്തിലേക്കു നയിക്കാൻ അവ നമ്മിൽ ചെലുത്തുന്ന പ്രേരണയും പരിഗണിക്കുമ്പോൾ, അത്തരം പുസ്തകങ്ങൾ വായിക്കാതിരിക്കുന്നതŔ