1695 ല്‍ നടന്ന അവസാനത്തെ മാമാങ്കത്തില്‍ ബലിയായ പന്ത്രണ്ടു വയസ്സുകാരനായ ചാവേര്‍ ചന്ത്രോത്ത് ചന്തുണ്ണിയുടെ കഥ. കൊന്നും അടക്കിയും ചതിച്ചും മാമാങ്കത്തറയ്ക്കുവേണ്ടി വള്ളുവനാട്ടുകാരും സാമൂതിരിയും നടത്തിയ പോരാട്ടങ്ങളെ മിഴിവോടെ ചിത്രീകരിക്കുന്നു. മാമാങ്കം എന്ന ചലച്ചിത്രത്തിന് ആസ്പദമായ നോവല്‍.
The writer has done a commendable job in checking the box for historical accuracy. However, that same accuracy has at times hindered the narrative flow of the fiction. Still, this is far better than the film adaptation and serves as a strong reminder of what a missed opportunity that adaptation truly was.
ഒരു ലൈറ്റ് ആയ വായന ആവശ്യമായ സമയത്താണ് ഈ നോവൽ വായിച്ചത് . വളരെ എളുപ്പം ആയും വേഗത്തിലും വായിച്ചു തീർത്തു. സിനിമ കണ്ടത് കൊണ്ട് നോവലിൽ ഉള്ള മാറ്റങ്ങൾ കൂടുതൽ നല്ലതു എന്ന് തോന്നി.
സാമൂതിരിക്കെതിരെ പോരാടിയ അവസാന ചാവേറായ ചന്ത്രോത്ത് ചന്തുണ്ണിയുടെയും കൂട്ടരുടേയും കഥ. ആ കാലത്തെ ജീവിതശൈലിയേയും ചരിത്രത്തേയും ഉദ്വെഗഭരിതമായതും അത്യന്തം സ്തോഭജനകമായ കഥയും കോർത്തിണക്കി പറയുന്ന നോവൽ.
12 വർഷത്തിലൊരിക്കൽ നിളയുടെ തീരത്തെ തിരുനാവായയിൽ വെച്ച് 28 ദിവസം തുടർച്ചയായി നടക്കുന്ന മാമാങ്കം എന്ന ഉത്സവത്തെ ആസ്പദമാക്കി എഴുതിയ നോവലാണിത്. വള്ളുവനാട് രാജാവിൽ നിന്നും മാമാങ്കത്തിന് അവകാശം സാമൂതിരി പിടിച്ചെടുക്കുന്നു. അതിനുശേഷം 12 വർഷം കഴിയുമ്പോൾ നടക്കുന്ന മാമാങ്കത്തിൽ വള്ളുവനാട്ടിൽ നിന്നും ചാവേറുകളായി വരുന്ന യോദ്ധാക്കൾ സാമൂതിരിയെ തോൽപ്പിച്ചു പകരംവീട്ടാൻ ശ്രമിക്കുന്നു. പക്ഷേ സാമൂതിരിയുടെ അംഗബലത്തിൽ മുൻപിൽ അവർ പരാജിതരാകുന്നു. അങ്ങനെ ഒരുനാൾ വള്ളുവനാട്ടിൽനിന്നും സാമൂതിരിയുടെ മേൽക്കോയ്മ ഇല്ലാതാക്കാൻ പതിമൂന്നുവയസ്സുകാരൻ ഉണ്ണി പുറപ്പെടുന്നു. മാമാങ്കം എന്നാണ് പുസ്തകത്തിന്റെ പേരെങ്കിലും ആ ഉത്സവത്തിന്റെ പ്രാധാന്യമോ ചരിത്രമോ ഒന്നും ഇതിൽ വലുതായി വിവരിക്കുന്നില്ല. പക്ഷേ വാളും ഉറുമിയും പരിചയും ഒക്കെ ഉപയോഗിച്ചിട്ടുള്ള അഭ്യാസങ്ങളും ചോരചീന്തലും വളരെ രസകരമായി ദൃശ്യവൽക്കരിക്കാൻ എഴുത്തുകാരന് കഴിഞ്ഞിട്ടുണ്ട്. ഉണ്ണിയും ഉണ്ണിയുടെ നേർ അമ്മാവനുമാണ് പ്രധാന കഥാപാത്രങ്ങളായി നോവലിൽ വരുന്നത്. ഉണ്ണിയുടെ കഥ മാത്രമല്ല ഇതിൽ പറയുന്നത്, ഒരു വലിയ കാലഘട്ടത്തെ നന്നായി സൂചിപ്പിക്കുകയും പല ഉപകഥകളും ഈ പുസ്തകത്തിൽ അടങ്ങുന്നുണ്ട്. ഗൗരവകരമായ വായന അറിയിക്കുന്ന പുസ്തകമാണിത്.
സിനിമയ്ക് ആസ്പദമായ നോവൽ. മാമാങ്കത്തിനേക്കാളെറെ അതിന്റെ രാഷ്ട്രീയ സാമൂഹിക വശങ്ങളെകുറിച്ചാണ് ഈ നോവൽ പ്രതിപാദിക്കുന്നത്. അതിൻറെ നിരർത്ഥതയെക്കുറിച്ചാണ് ഈ നോവൽ വിശദമാക്കുന്നത്. മാമാങ്കത്തിന് സാമൂതിരിയുടെ ജീവൻ എടുക്കാൻ പാകത്തിന് വരെയെത്തിയ ചാവേറുകളെപ്പറ്റിയുള്ള അന്വേഷണത്തിലൂടെയാണ് ഈ നോവൽ വികസിക്കുന്നത്. ആ രംഗങ്ങൾ വളരെ വിശദമായി നല്ല വർണ്ണനകളിലൂടെ വരച്ചു വച്ചിട്ടുണ്ട്. പഴയ നാടൻഭാഷയും സാഹിത്യവും ഇടകലർന്ന രചനാ രീതീ. ഭാവനാത്മകയും മായികമായും വിവരണങ്ങൾ മാറിമറിയുന്നു.വായിച്ചു തുടങ്ങിയാൽ താഴെ വയ്കാൻ തോന്നാത്ത രീതിയിൽ വായിക്കാൻ തോന്നുന്ന രീതിയിൽ പുസ്തകം രചിച്ചിട്ടുണ്ട്. പഴയഭാഷയും വാക്കുകളും മാത്രം ഒരു തടസ്സം ആയിത്തോന്നും ചരിത്രത്തെ മായികതയുമായി കൂട്ടിയിണക്കിയെഴുതിയ നോവൽ. കടമ്പഴി,വഴിയമ്പലം,വീരഗാഥകൾ,തിരുനെല്ലി,അരക്കില്ലം,പരിലേഖം,നൃത്തത്തളം,മഹോത്സവം,വീരക്കല്ലുകൾ എന്നിങ്ങനെ 10 പുസ്തകങ്ങളായിത്തിരിച്ച് 35 അധ്യായങ്ങളുള്ള ഈ പുസ്തകത്തിൽ 344 പേജുകളുണ്ട്. 350 പേജുകൾ ഉള്ള ഈ പുസ്തകം മോശം പേജുകൾ ഉപയോഗിച്ച് പ്രസിദ്ധീകരിച്ചത് ഡിസി ബുക്സാണ്.