Jump to ratings and reviews
Rate this book

ദുബായ് ഡെയ്‌സ് | Dubai Days

Rate this book
ആർ കെ നാരായണന്റെ മാൽഗുഡി ഡെയ്‌സ് വായിച്ച കാലത്ത് മനസ്സുനിറഞ്ഞ ആദരവായിരുന്നു ആ പ്രതിഭയോട്. ഈ പഹയന്റെ പുരാണം വായിക്കുമ്പോൾ തികഞ്ഞ അസൂയയും. തന്റെ ജീവിത പരിസരങ്ങളെ ശുദ്ധഹാസ്യത്തിന്റെ കണ്ണടയിലൂടെ കണ്ട് അക്ഷരചിത്രങ്ങളാക്കിയ ഈ പ്രതിഭയോട് അസൂയയുടെ കലർപ്പുള്ള ഇഷ്ടം – രജ്ഞിത്

198 pages, Paperback

Published October 1, 2019

37 people are currently reading
91 people want to read

About the author

Sajeev Edathadan

4 books25 followers

Ratings & Reviews

What do you think?
Rate this book

Friends & Following

Create a free account to discover what your friends think of this book!

Community Reviews

5 stars
80 (47%)
4 stars
64 (37%)
3 stars
23 (13%)
2 stars
1 (<1%)
1 star
2 (1%)
Displaying 1 - 24 of 24 reviews
Profile Image for Sreelekshmi Ramachandran.
292 reviews33 followers
November 23, 2025
'കൊടകര പുരാണം' വായിക്കാൻ പോകുന്നു എന്ന് പറഞ്ഞ് സ്റ്റോറി ഇട്ടതു മാത്രം ഓർമ്മയുള്ളു... എവിടുന്നാ എന്താ എന്നൊന്നുമറിയില്ല, ഇത് വരെ വരാത്തയത്ര മെസേജുകളാണ് എനിക്ക് ഇൻസ്റ്റയിലും ഗുഡ്റീഡ്സിലുമൊക്കെ വന്നത്...

തമിഴ്, തെലുങ്ക് സിനിമകളിലൊക്കെ നായകന്റെ എൻട്രിക്ക് തൊട്ടു മുന്നേ കുറെ ആളുകൾ നായകന്റെ ഗുണഗണങ്ങളൊക്കെ വർണിച്ച് ഓരോ മാസ്സ് ഡയലോഗുകൾ പറയില്ലേ, ഏതാണ്ട് അതേപോലെ.. 


സത്യം പറഞ്ഞാൽ അതോടെ എനിക്ക് ചെറിയ ടെൻഷൻ ആയിപോയി... അത് കൊണ്ട് തന്നെ ഒരു കുഞ്ഞി ബ്രേക്ക്‌ എടുത്തിട്ട് എനിക്ക് ഓക്കേ ആയി തോന്നിയ സമയത്ത് ഞാൻ കൊടകര പുരാണത്തിലേക്ക് കടന്നു.. അല്ലെങ്കിൽ മിസ്റ്റർ വിശാലമനസ്കൻ എന്നെ കൊടകരയിലേക്ക് ആനയിച്ചു കൊണ്ട് പോയി.. (പുള്ളി കൂളായി തന്റെ loving pet ആയ 'എരുമ'യുമായി മുന്നിൽ നടന്നു.. ഞാൻ വല്യ ഐഡിയ ഒന്നുമില്ലാതെ പിന്നിലും) 


ബ്ലോഗുകൾ വായിച്ചുള്ള ശീലം എനിക്കില്ല.. എനിക്കൊക്കെ ബോധം വെച്ചപ്പോഴേക്കും ആ ട്രെൻഡ് അവസാനിച്ചിരുന്നു.. എങ്കിലും ഇത്ര വായിക്കപ്പെട്ട ബ്ലോഗ് എഴുത്തുകൾ ഒരു പുസ്തകമായി ഇറക്കിയതും, അത് ഇച്ചിരി വൈകിയാണെങ്കിലും വായിക്കാൻ കഴിഞ്ഞതും ഒരു ഭാഗ്യം.. 


മിസ്റ്റർ വിശാലമനസ്കൻ ഒരു സംഭവമാണ്.. പുള്ളിടെ ജീവിതവും അദ്ദേഹം ജനിച്ചു വളർന്ന  തൃശ്ശൂർ ജില്ലയിലെ കൊടകര എന്ന സ്ഥലത്തിന്റെ 

വിശേഷങ്ങളുമൊക്കെ ഒരു കോമഡി എന്റെർറ്റൈനർ ആയി അവതരിപ്പിച്ചിരിക്കുന്നു... 

ഒരു കാര്യം ഉറപ്പിച്ചു പറയാം ചിരിക്കാതെ നിങ്ങൾക്കിതു വായിച്ചു തീർക്കാൻ സാധിക്കില്ല, അതിനി എന്ത് മൂഡിൽ ആണെങ്കിലും.. (ഇത്ര ബിൽഡപ്പ് കേട്ടപ്പോൾ ഞാൻ മസിൽ ഒക്കെ പിടിച്ചു ഇച്ചിരി ജാടയിൽ, ഞാൻ അങ്ങനെയൊന്നും ചിരിക്കില്ല ഹേ, എന്നൊക്കെ പറഞ്ഞു വായിക്കാൻ ശ്രമിച്ച് നല്ല പോലെ നാണം കെട്ടായിരുന്നു)  

.

.

.

📚Book - കൊടകര പുരാണം 
✒️Writer- സജീവ് ഇടത്താടൻ
Profile Image for Sanuj Najoom.
197 reviews32 followers
October 19, 2020
ഓർമകളിലെ നർമ്മങ്ങൾ വിശാലമായും വിശദമായും കോർത്തിണക്കി വിശാലമനസ്കന്റെ കൊടകര, കൊടകര, കൊടകര വഴി ദുബായ്  കഥകൾ. ചില കഥകൾ വായിച്ച് തീർന്നാൽ ഒരു പത്തു മിനിറ്റ് അതോർത്തു ചിരിക്കാൻ തോന്നും എന്ന് പറഞ്ഞാൽ അതിശയോക്തിയല്ല സത്യമാണ്. സത്യത്തിൽ ഈ പുരാണം വായിച്ച് തീരാൻ പതിവിലും സമയമെടുത്തു, കാരണം വായിച്ച കഥകൾ അതെ തമാശകൾ പിന്നെയും വായിക്കുന്നു ചിരിക്കുന്നു 😁.
ചിരിക്കാൻ വേണ്ടി വായിക്കുന്നു എന്ന് വേണം പറയാൻ. അദ്ദേഹത്തിന്റെ തനതായ നാട്ടു ഭാഷയിൽ എഴുതിയ കഥകൾക്ക് വായനയിലൂടെ ആ നാടിന്റെ പല കോണിലൂടെ നമ്മളെയും നടത്താൻ സാധിക്കുന്നുണ്ട്. ഈ പുരാണത്തെപറ്റി കൂടുതലായി എന്താ പറയുക. എഴുത്തുകാരനോട് ഒരു നന്ദിവാക്കു മാത്രം. എന്റെ ചില  ടെൻഷൻ സമയത്തു  ഇതിലെ കഥകൾ എന്നെ കൊടകരയിലേക്ക് നയിച്ചു, എന്നെ സ്ഥലകാല ബോധം മറന്നു ചിരിപ്പിക്കുകയും ചെയ്തു. മനസ്സിൽ നിന്ന് വിട്ട് പോകാത്ത കഥയും ഈ ബുക്കിനെ പരിചയപ്പെടുത്താൻ ഇതോനോടകം പത്തിൽ കൂടുതൽ പേരോട് പറഞ്ഞ കഥയും മറ്റേ അണ്ണന്റെ  സ്പെഷ്യൽ ചായക്കഥയാണ്. 🤣😁
Profile Image for Jason.
207 reviews10 followers
September 21, 2021
Read this after reading kodakara puranam. Nalla humor sense. Ella kathagalum ore pole ishttapettilla. Chila varigal okke kindililum manasilum highlight cheythu vechitund. ' bhavi eth bhoothathinte kayilanenn orth varthamanam paranju...' .. aa vaga items. Mothathil nalla pole aasvadhichu...
Profile Image for Hiran Sasidharan.
53 reviews3 followers
December 29, 2019
The best mix of nostalgia, thrissur slang and humour out there. Loved it from the days of blog. Will keep loving it as long as I live.
Profile Image for Dr. Charu Panicker.
1,153 reviews75 followers
April 12, 2022
കൊടകരപുരാണത്തിലൂടെ വായനക്കാരുടെ മനസ്സ് പിടിച്ചുപറ്റിയ എഴുത്തുകാരന്റെ രണ്ടാമത്തെ പുസ്തകമാണിത്. പേര് സൂചിപ്പിക്കുന്നതുപോലെ ദുബായിലെ അനുഭവങ്ങളാണ് ഇതിൽ പങ്കുവയ്ക്കുന്നത്. നർമ്മത്തിൽ ചാലിച്ച എഴുതിയേക്കുന്നത് കൊണ്ട് തന്നെ ഓരോ അധ്യായവും വായനക്കാരെ ചിരിപ്പിക്കുന്നുണ്ട്. സങ്കടം തോന്നുന്ന പല സന്ദർഭങ്ങളും ഇത്തരത്തിൽ പുഞ്ചിരിക്കാൻ ഇടയാക്കുന്നു. കൊടകര പുരാണത്തിന്റെ അടുത്ത് എത്തിയില്ലെങ്കിലും മികച്ച ഒരു പുസ്തകം തന്നെയാണ് ഇത്.
Profile Image for Georgekutty Joseph.
2 reviews
May 23, 2020
ചിരിച്ച് ചിരിച്ച് വയറു വേദനയെടുക്കുന്ന അവസ്ഥയാണ്
Profile Image for Manoj Unnikrishnan.
218 reviews21 followers
May 21, 2024
ചിരിയുടെ ഭൂപടത്തിൽ കൊടകരയെ അടയാളപ്പെടുത്തിയ രചനകൾ.

ശെരിയാണ്, ഒരു ആമുഖത്തിനു പ്രസക്തി ഇല്ലാത്ത രീതിയിൽ ഒരു പതിറ്റാണ്ടിൽ കൂടുതൽ കാലമായി ഞാനടക്കമുള്ള ഒരു തലമുറയുടെ മനസ്സിലേക്ക് നർമ്മത്തിൽ പൊതിഞ്ഞു കൊത്തിവെച്ചിരിക്കുകയാണ് കൊടകരയെന്ന നാടിനെ. പണ്ട് ഒരു മലയാള സിനിമയിൽ ബസ് കണ്ടക്ടർ ആയ കലാഭവൻ നവാസ്‌ 'കൊ(മലയാളത്തിൽ ഇതു വരെ കണ്ടു പിടിച്ചിട്ടില്ലാത്ത ഏതോ ഒരു അക്ഷരം)കര.. കൊ..കര..' എന്നു വിളിച്ചു പറയുന്നതും, പിന്നെ സഹപാഠിയും സഹമുറിയനും സുഹൃത്തും ഒക്കെ ആയ ഒരു സഹോയുടെ (അവനെ ഞങ്ങൾ കൊടകര എന്നു വിളിച്ചു. ആ വിളി ഇപ്പോളും തുടരുന്നു) നാടും ആയി മാത്രം എനിക്കറിയാമായിരുന്ന കൊടകര എന്നും ഒരു തമാശ പ്രതീതി ഉണ്ടാക്കിയിരുന്നു. ജോലിക്കിടയിൽ കിട്ടുന്ന ഒഴിവുസമയം (അതു വേണ്ടുവോളം ഉണ്ടായിരുന്നു) എപ്പോളോ വിശാലമനസ്കന്റെ http://kodakarapuranams.blogspot.com ൽ എത്തിച്ചേർന്നു. അങ്ങനെ ഞാനും വിശാലമാനസ്കന്റെയും, അതിലേറെ കൊടകരയുടെയും, അവിടുത്തെ സകല മനുഷ്യ ജന്തുജാലങ്ങളുടെയും ആരാധകനായി മാറി. കാരണം, അതിൽ പറഞ്ഞ പല സംഭവങ്ങളും നമ്മൾ എല്ലാവരുടേയും നാട്ടിലും വീട്ടിലും ഒക്കെ സംഭവിച്ചതാവാം. അറിയാതെയെങ്കിലും ഒരു പുഞ്ചിരിയിൽ തുടങ്ങി വലിയ പൊട്ടിച്ചിരികളിൽ അവസാനിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് ഈ നർമ്മത്തിന്. ആ നർമ്മം ഇപ്പോൾ ഈ പുസ്തക രൂപത്തിൽ വന്നതിൽ ഏറെ സന്തോഷം. ഇനി പുരാണത്തിന്റെ കർത്താവായ വിശാലമനസ്കനോട്, ഇനിയും നിർത്താതെ ചിരിപ്പിച്ചുകൊണ്ടേയിരിക്കൂ…
Profile Image for Dr. Charu Panicker.
1,153 reviews75 followers
September 3, 2021
"വീട് കൊടകരേല്, കുടി യുയേയീല്, ഡെയിലി പോയി വരും! " എന്ന ആമുഖത്തിന്റെ അവസാനത്തെ വാചകം മുതൽ ചിരിച്ചു തുടങ്ങുന്ന വായനക്കാർ പുസ്തകത്തിന്റെ അവസാനം വരെ ആ ചിരി അവസാനിപ്പിക്കുന്നില്ല. വലിയ സാഹിത്യവും പുസ്തകം എഴുതേണ്ട ഭാഷയോ ഒന്നും തന്നെ ഇതിന് അവകാശപ്പെടാനില്ലെങ്കിലും നമ്മളെ ഒരുപാട് ചിരിപ്പിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. മംഗ്ലീഷ് ആണ് കൂടുതൽ ഉപയോഗിച്ചിട്ടുള്ള ഭാഷ. നമ്മുടെ അടുത്തിരുന്ന ഒരാള് കുറേ സംഭവങ്ങൾ പറഞ്ഞു ചിരിപ്പിക്കുന്ന പോലെയാണ് അനുഭവപ്പെടുക. ഒരുപാട് പ്രതീക്ഷയോടെ വായിക്കുന്നവർക്ക് ഇതൊരുപക്ഷേ ചളിയായി തോന്നിയേക്കാം. എന്നെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പഴയ ഒരു കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടു പോവുകയും ചെയ്ത പുസ്തകമായാണ് ഈ വായനയിൽ കൊണ്ട് എനിക്ക് അനുഭവപ്പെട്ടത്.
Profile Image for Deepthijayaraj.
11 reviews
April 22, 2021
വിശാലമനസ്കന്റെ ഈ പുസ്‌തകം കൊറോണ കാലത്തു ചിരിക്കാൻ അവസരമൊരുകുന്നു....
Profile Image for Krishnakumar Muraleedharan.
Author 4 books16 followers
June 20, 2021
കൂടുതൽ എന്തെഴുതാനാണ്. നാട്ടിൻപുറത്തെ നന്മകളും നർമ്മവും ഇത്ര മനോഹരമായി വിളമ്പിയ ഒരു സദ്യ. തീർന്നു പോകല്ലേ എന്നു തോന്നിയ പുസ്തകം.
Profile Image for Ajo Joseph M.
2 reviews
November 23, 2021
കൊടകര ഇപ്പൊ എന്റെ സ്വന്തം നാട് പോലെ തോന്നുന്നു. നടൻ ശൈലിയിൽ ഉള്ള എഴുത്ത്. ഒരുപാട് ചിരിക്കാനും ഉണ്ട്.
Profile Image for Unais K P.
24 reviews1 follower
September 13, 2022
ചിരിച്ച് കുഴഞ്ഞു വീഴാൻ പാകത്തിലുള്ള വായനാനുഭവം
Profile Image for Manoj Unnikrishnan.
218 reviews21 followers
May 20, 2024
സജീവ് എടത്താടൻ എ കെ എ വിശാലമനസ്കൻ ദി സമ്പൂർണ്ണ കൊടകരപുരണത്തിന് ശേഷം എഴുതിയ പുസ്തകമാണ് ദുബായ് ഡെയ്‌സ്. ഇത്തവണത്തെ കുറിപ്പുകളെല്ലാം ദുബായ് ജീവിതം കൈയ്യടക്കിയിരിക്കുകയാണ്. രസകരമായ ദുബായ് കുറിപ്പുകൾക്കിടയിൽ കൊടകരയും, അമ്മയും, ആനന്ദപുരത്തെ അമ്മായിയും, കൂട്ടുകാരും, വീട്ടിലെ എരുമയും, അങ്ങനെ പലതും പലരും തല കാണിക്കുന്നുണ്ട്. ദുബായിലാണെങ്കിൽ കുടുംബിനിയും കുട്ടികളും, അറബികളും, റഷ്യാക്കാരികളും, ഫാൻസി ബസിലെ യാത്രയും, മാറി മാറി വന്ന ജോലികളും, ഉറക്കത്തിൽ തല കാണിച്ച സ്വപ്നങ്ങളും, നാടിന്റെ ഓർമ്മയുണർത്തിയ മീൻകറിയും എല്ലാമായി ആകെയൊരു ജഗപൊഗ! കൊടകരപുരണത്തിന്റെ അത്രയ്ക്ക് മരുന്ന് ഇല്ലെങ്കിലും ഈ വായനയും ഒരു പാട് മനസ്സ്‌ നിറഞ്ഞു ചിരിപ്പിച്ചു.
Profile Image for Dileep Viswanathan.
34 reviews12 followers
November 7, 2020
നമ്മുടെ സ്വന്തം വിശാലമനസ്കൻ്റെ ദുബായ് ഡേയ്സ്. 2005 ഇല് അമേരിക്കയിൽ എത്തിയപ്പോൾ ഒറ്റയ്ക്കുള്ള ജീവിതത്തിൻ്റെ ബോറടി മാറ്റാൻ വായിച്ചു തുടങ്ങിയതാണ് കൊടകര പുരാണം എന്ന ബ്ലോഗ്. സ്വന്തമായി ഒരു ബ്ലോഗ് തുടങ്ങി നാലക്ഷരം എഴുതാൻ പ്രചോദനമായത് വിശാലൻ്റെ ബ്ലോഗ് ആണ്. അതിൻ്റെ തുടർച്ചയായി വന്ന ദുബായ് ഡേയ്സ് എന്ന ബ്ലോഗും സ്ഥിരമായി വായനയിൽ ഉണ്ടായിരുന്നതാണ്. അതിൽ നിന്നുള്ള തെരഞ്ഞെടുത്ത അനുഭവക്കുറിപ്പുകൾ ആണ് ഈ പുസ്തകം. പുസ്തകത്തെക്കുറിച്ച് പ്രത്യേകമായി ഒന്നും പറയേണ്ടതില്ലല്ലോ. അന്നും ഇന്നും എന്നും എന്തെങ്കിലും വിഷമങ്ങളോ സങ്കടങ്ങളോ അലട്ടുമ്പോൾ കൊടകരപുരാണമോ ദുബായ് ഡേസോ ആശ്രയിക്കാം. മനസ്സ് തുറന്ന് ചിരിക്കാനും അൽപ്പം ചിന്തിക്കാനും ഉള്ളതൊക്കെ ഒളിപ്പിച്ചു വച്ചിട്ടുണ്ടാവും ഓരോ കുറിപ്പിലും.
4 reviews
July 7, 2022
great book

Takes readers on an amazing journey!
I hope yo see more of these great books! Keep up the good work author!

Merged review:

one of the best books I’ve read!

This book is superb like a spell that keeps readers to continue reading from beginning to end without stopping. Amazing!
100 reviews4 followers
December 3, 2020
Life experiences are written with some sense of humour! However, the books could be divided into a ratio of 60:40, where 60% are highly interesting and 40% are boring articles. Overall, my suggestion is to read this book which may also trigger some nostalgia if your age is 30 and above.
March 7, 2020
Sajeev writing style hasn't changed not even a bit from how he used to write in his blogs. He knows how to connect directly to the reader from Kerala background. A very good light read.
100 reviews4 followers
April 17, 2021
അടിപൊളി കുറ്റിപ്പുകൾ... നർമത്തിൽ ഭംഗിയായി ചാലിച്ചത്... അമ്മയെ പറ്റി ഉള്ള അവസാന കുറിപ്പ് എല്ലാവരും ജീവിതത്തിൽ ഒരിക്കൽ എങ്കിലും വായിക്കണം...
Displaying 1 - 24 of 24 reviews

Can't find what you're looking for?

Get help and learn more about the design.